Category: News
‘ലെനിൻ സിനിമാസ്’ വെള്ളിയാഴ്ച മുതൽ പ്രദർശനം തുടങ്ങും
അന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ആദരമൊരുക്കി തലസ്ഥാനത്ത് പുതിയ തിയേറ്റർ ഒരുങ്ങി. ‘ലെനിന്‍ സിനിമാസ്’ എന്ന് പേരിട്ടിരിക്കുന്ന തിയേറ്റർ അത്യാധുനിക സംവിധാനങ്ങളോടെയാണ് കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ‘ലെനിൻ സിനിമാസ്’ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച മുതൽ ‘ലെനിൻ സിനിമാസിൽ’ ദിവസേനയുള്ള പ്രദർശനം തുടങ്ങും. 4കെ ത്രീഡി ദൃശ്യമികവ്, ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസം, സിൽവർ സ്ക്രീൻ തുടങ്ങി തലസ്ഥാനത്തെ സിനിമാ പ്രേമികൾക്ക് മികച്ച ചലച്ചിത്രാനുഭവം നൽകാനുള്ള എല്ലാ സംവിധാനങ്ങളും ‘ലെനിൻ സിനിമാസി’ൽ തയ്യാറാക്കിയിട്ടുണ്ട്. കെഎഫ്ഡിസിയുടെ കേരളത്തിലെ 17 തിയേറ്ററുകളിൽ ഏറ്റവും മികച്ചതാണ് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലെ മൂന്നാം നിലയിൽ ഉദ്ഘാടനം ചെയ്തത്. റെയിൽവേ സ്റ്റേഷനിലും ബസ്‍സ്റ്റാൻഡിലും എത്തുന്ന യാത്രക്കാരെ ലക്ഷ്യം വച്ചാണ് കെഎഫ്ഡിസി പുതിയ തിയേറ്റർ പണിതത്. 150 സീറ്റുകളാണ് തിയേറ്ററിലുള്ളത്. സോഫാ സീറ്റുകൾക്ക് 170 രൂപയും സാധാരണ സീറ്റുകള്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്. സിനിമ കാണാൻ എത്തുന്നവർക്ക് ബസ് ടെർമിനലിലെ പാർക്കിംഗ് സ്ഥലത്ത് 10 രൂപ നിരക്കിൽ വാഹനം പാർക്ക് ചെയ്യാം. ഓൺലൈൻ ... Read more
കേരളത്തിന്റെ ‘സ്‌പൈസ് റൂട്ടി’ന് ഒന്‍പത് രാജ്യങ്ങളുടെ പിന്തുണ
കേരളത്തിന്റെ സുഗന്ധ വ്യഞ്ജന വ്യാപാര വഴികളിലൂടെ അറിവും സംസ്കാരവും പങ്കുവെക്കാനുള്ള “സ്‌പൈസ് റൂട്ട്” പദ്ധതിയ്ക്ക് അകമഴിഞ്ഞ പിന്തുണയുമായി ഒൻപത് ലോകരാജ്യങ്ങൾ. സുഗന്ധവ്യഞ്ജനങ്ങൾ മുപ്പതോളം ലോകരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്ന പ്രാചീന കാലത്തെ ഓർമിപ്പിച്ച് ഈ രാജ്യങ്ങളുമായുള്ള ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുകവഴി പൈതൃക ടൂറിസത്തെ ശക്തിപ്പെടുത്താനാണ് കേരളം ടൂറിസം വകുപ്പ് പദ്ധതിയിടുന്നത്. ഇതിനായി ഡൽഹിയിലെ യുനെസ്കോ ആസ്ഥാനത്തു വെച്ച് നടന്ന നിർണ്ണായക യോഗത്തിൽ നെതർലൻഡ്‌സ്, പോർട്ടുഗൽ, മ്യാന്മാർ, ബ്രിട്ടൺ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, ഇന്തോനേഷ്യ, ചൈന, ഇറാൻ, മുതലായ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. കേരള ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ടൂറിസം സെക്രെട്ടറി റാണി ജോർജ്, കേരളം ടൂറിസം ഡയറക്ടർ പി. ബാലകിരൺ, കേരള ഹിസ്റ്റോറിക് റിസർച്ച് കൗൺസിൽ ഡയറക്ടർ ഡോ. മൈക്കിൾ തരകൻ, എന്നിവർ ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുത്ത് കേരളം കടന്നുപോയ ചരിത്ര വഴികളെക്കുറിച്ച് വിശദീകരിച്ചു. സുഗന്ധവ്യഞ്ജന പൈതൃകത്തെ പരിപോഷിപ്പിക്കുന്ന സ്‌പൈസ് റൂട്ട് പദ്ധതിയെ യോഗത്തിൽ പങ്കെടുത്ത ലോക രാജ്യങ്ങളുടെ പ്രതിനിധികളെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചു. ... Read more
മെട്രോ യാത്രയിലറിയാം ഇനി ചരിത്രം, സിനിമ, ആഹാരം
പശ്ചിമഘട്ടത്തിന്റെ കുളിര്‍മയില്‍ തുടങ്ങി, കഥകള്‍ പലത് അറിഞ്ഞ്, അത്തച്ചമയവും കണ്ടു കൊച്ചി മെട്രോയിലെ യാത്ര തൃപ്പൂണിത്തുറയില്‍ കയറിന്റെ ചരിത്രമറിഞ്ഞ് അവസാനിപ്പിക്കാം. ഇപ്പോള്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് വരെ ഓടുന്ന മെട്രോയുടെ എല്ലാ സ്റ്റേഷനുകള്‍ക്കും ഓരോ ‘ തീം ‘ ഉള്ളതുപോലെ ശേഷിക്കുന്ന സ്റ്റേഷനുകളുടെയും പ്രമേയം നിശ്ചയിച്ചു. അടുത്തമാസം ഇതിന്റെ ജോലികള്‍ ടെന്‍ഡര്‍ ചെയ്യും. ജൂണില്‍ തൈക്കൂടംവരെയുള്ള മെട്രോ സര്‍വീസ് ആരംഭിക്കും. റെയില്‍വേ സ്റ്റേഷനും മെട്രോ സ്റ്റേഷനും തൊട്ടുചേര്‍ന്നു വരുന്ന സൗത്തില്‍ കേരളാ ടൂറിസമാണു വിഷയം. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലെ വിദേശ സഞ്ചാരികളുടെ വരവുമുതല്‍ തുടങ്ങും ടൂറിസത്തിന്റെ ചരിത്രം. കടവന്ത്രയിലേക്കെത്തുമ്പോള്‍ അച്ചടിയുടെയും പത്രങ്ങളുടെയും ചരിത്രമാണ് ഇതള്‍വിരിക്കുന്നത്. എളംകുളം സ്റ്റേഷനില്‍ മലയാള സിനിമ പൂത്തുലയും. വെള്ളിത്തിരയിലെ നിത്യഹരിത നായക- നായികമാര്‍ക്കൊപ്പം പ്രമുഖ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരെയും ഇവിടെ അനുസ്മരിക്കാം. ആദ്യ സിനിമയും ആദ്യ കൊട്ടകയും മലയാള സിനിമയുടെ നേട്ടങ്ങളുമൊക്കെയുണ്ടാവും. രാജ്യത്തെതന്നെ ഗതാഗതചരിത്രത്തില്‍ പുതുചരിതമെഴുതുന്ന വൈറ്റില മൊബിലിറ്റി ഹബ്ബിലെ മെട്രോ സ്റ്റേഷനു കൊച്ചിയുടെ ഗതാഗതമല്ലാതെ ... Read more
അന്‍പതില്‍ തിളങ്ങി നിത്യഹരിതയായ മലമ്പുഴ യക്ഷി
നിത്യഹരിതയായ യക്ഷി സുന്ദരി അന്‍പതാണ്ടു പിന്നിടുമ്പോള്‍ ശില്‍പി കാനായി കുഞ്ഞിരാമനും 81 വയസ്സിന്റെ ചെറുപ്പം. ഇന്നലെ അവരുടെ പിറന്നാള്‍ ആഘോഷമായിരുന്നു, മലമ്പുഴയുടെ മനോഹാരിതയില്‍. 50 വയസ്സായ യക്ഷി ശില്‍പത്തിനും 81 വയസ്സിലേക്കു കടന്ന ശില്‍പി കാനായി കുഞ്ഞിരാമനും ആശംസകളറിയിക്കാന്‍ മലമ്പുഴ ഉദ്യാനത്തില്‍ ജനം തടിച്ചു കൂടി. കേരള ലളിതകലാ അക്കാദമിയാണു പിറന്നാളുകള്‍ ആഘോഷിച്ചത്. കാനായിയെ ആദരിക്കുന്നതിന്റെ ഭാഗമായി 12 ദിവസം നീളുന്ന ‘യക്ഷിയാനം’ പരിപാടിക്കും യക്ഷി പാര്‍ക്കില്‍ തുടക്കമായി. ജില്ലാ ഭരണകൂടം, ഡിടിപിസി, ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, ഒ.വി. വിജയന്‍ സ്മാരക സമിതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരും സാംസ്‌കാരിക സ്ഥാപനങ്ങളും വെല്ലുവിളി നേരിടുന്ന ഈ കാലത്ത് ശക്തമായ താക്കീതാണു യക്ഷി ശില്‍പമെന്നു മന്ത്രി പറഞ്ഞു. 80 വയസ്സിലും മനസ്സുകൊണ്ടു ചെറുപ്പക്കാരനായ കാനായി കനത്ത സദാചാര വേട്ടയാടലുകളെ അതിജീവിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച യക്ഷി ശില്‍പവും മന്ത്രി അനാച്ഛാദനം ചെയ്തു. എം.ബി. ... Read more
കൗതുക കാഴ്ച്ചയൊരുക്കി കാര്‍ പാര്‍ക്കുമായി ബിബിഎംപി
ബെംഗളൂരു നഗരത്തിന് വേറിട്ട കാഴ്ചയൊരുക്കി ബിബിഎംപിയുടെ കാര്‍ പാര്‍ക്ക്. ബൊമ്മനഹള്ളിയിലാണ് കാര്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പഴയ വിന്റേജ് കാറുകളുടെ മാതൃകയിലാണ് പാര്‍ക്കിലെ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 3000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ എയര്‍ തിയറ്ററിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്ന് കോര്‍പറേറ്റര്‍ റാം മോഹന്‍ രാജു പറഞ്ഞു. ജിംനേഷ്യവും കുട്ടികള്‍ക്കായി കളിക്കോപ്പുകളും പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് എംഎല്‍എമാരായ സതീഷ് റെഡ്ഡി, ആര്‍.അശോക എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും.
ഇടുക്കിയില്‍ അറിയിപ്പുകള്‍ ഇനി ഹിന്ദിയില്‍ കേള്‍ക്കാം
ജീപ്പ് പ്രത്യേക രീതിയില്‍ അലങ്കരിച്ച് അനൗണ്‍സ്മെന്റ് നടത്തുന്ന രീതി കുടിയേറ്റകാലം മുതല്‍ക്കേ ഹൈറേഞ്ചില്‍ നിലവിലുള്ളതാണ്. ആഘോഷങ്ങളുടെ വിവരങ്ങളും, പ്രത്യകം അറിയിപ്പുകളും എല്ലാം ഇത്തരത്തില്‍ അലങ്കരിച്ച ജീപ്പുകളില്‍കൂടി അറിയുന്നത് ഹൈറേഞ്ചിലെ ജനതയ്ക്ക് ആവേശമാണ്. എന്നാല്‍ ഇത്രയും നാളില്‍ നിന്ന് വ്യത്യസ്തമായി പുതിയ രീതിയിലാണ് ഫെസ്റ്റിന്റെ അനൗണ്‍സ്മെന്റ്. മലയാളത്തില്‍ മാത്രം നടത്തിയിരുന്ന അനൗണ്‍സ്മെന്റില്‍ ഹിന്ദി ഭാഷയും ഇടംപിടിച്ചു. ഇടക്കാലങ്ങളില്‍ തമിഴ് തൊഴിലാളികള്‍ക്കായി തമിഴില്‍ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഹിന്ദിയില്‍ അനൗണ്‍സ്മെന്റ് അറിയിക്കുന്നത്. തോട്ടം മേഖലയില്‍ ജോലി നോക്കുന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കിടയിലേയ്ക്ക് ഫെസ്റ്റിന്റെ വിവരങ്ങള്‍ അരിയിക്കുന്നതിനായാണ് അനൗണ്‍സ്മെന്റ് ഹിന്ദിയില്‍ നടത്തിയത്. നെടുങ്കണ്ടത്തെ പ്രമുഖ അഭിഭാഷകനായ അഡ്വ. സേനാപതി വേണു ആണ് ഹിന്ദിയിലുള്ള അനൗണ്‍സ്മെന്റിന് നേതൃത്വം നല്‍കുന്നത്.
വിമാനത്താവള സ്വകാര്യവത്കരണം ഗുണങ്ങളേറെ ടൂറിസം മേഖലയ്ക്ക്; തിരുവനന്തപുരം എയർപോർട്ട് യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി ചെയർമാൻ രഘുചന്ദ്രന്‍
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കും. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ സാമ്പത്തിക ലേലത്തില്‍ അദാനി ഗ്രൂപ്പാണ് ഏറ്റവും ഉയര്‍ന്ന തുക നിര്‍ദ്ദേശിച്ചത്. സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെഎസ്‌ഐഡിസിക്ക് തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. വിമാനത്താവളമേഖലയിലും അദാനി പിടിമുറക്കാന്‍ ഇറങ്ങിയതോടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ മങ്ങി. റൈറ്റ് ഓഫ് റഫ്യൂസല്‍ എന്ന നിലക്ക് കേന്ദ്രം നല്‍കിയ ആനുകൂല്യവും ഗുണം ചെയ്യില്ല. തിരുവനന്തപുരത്ത് രണ്ടാമത് എത്തിയ കെഎസ്‌ഐഡിസിയെക്കാള്‍ വന്‍ തുകയാണ് ഒന്നാമതുള്ള അദാനി നിര്‍ദ്ദേശിച്ചതെന്നാണ് വിവരം. പത്ത് ശതമാനം മാത്രമാണ് കൂടുതലെങ്കില്‍ രണ്ടാമതുള്ള കെഎസ്‌ഐഡിസിക്ക് കരാര്‍ കിട്ടുന്ന രീതിയിലായിരുന്നു കേന്ദ്ര ഇളവ്. തിരുവനന്തപുരത്ത് മാത്രമല്ല മംഗലാപുരം, അഹമ്മദാബാദ്, ജയ്പൂര്‍,ലഖ്‌നൗ, മംഗലാപുരം എന്നിവടങ്ങളിലെ ലേലത്തിലും വന്‍ തുക നിര്‍ദ്ദേശിച്ച് അദാനി ഒന്നാമതാണ്. രേഖകളുടെ പരിശോധനക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയായിരിക്കും. വിഴിഞ്ഞം തുറമുഖ കരാര്‍ ലഭിച്ച അദാനിക്ക് വിമാനത്താവളത്തിന്റെ ചുമതല കൂടി കിട്ടുന്നത് ചരക്ക് നീക്കങ്ങള്‍ക്കടക്കം വലിയ നേട്ടമാകും. അദാനി ... Read more
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന; സ്വാഗതം ചെയ്ത് അറ്റോയി
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് ലഭിച്ചേക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ ബിഡ്ഡില്‍ അദാനി ഗ്രൂപ്പാണ് വിമാനത്താവള നടത്തിപ്പിന്റെ അവകാശത്തില്‍ ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസി രണ്ടാം സ്ഥാനത്ത്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ മൂന്നാംസ്ഥാനത്ത്. ഔദ്യോഗിക പ്രഖ്യാപനം 28ന്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂര്‍, ലക്‌നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന്. മംഗലാപുരത്തിനു വേണ്ടി ബിഡ് ചെയ്ത സിയാല്‍ രണ്ടാമത്. തിരുവനന്തപുരം ഉള്‍പ്പെടെ 6 വിമാനത്താവളങ്ങളുടെ നടത്തിപ്പു കൈമാറാനാണ് എയര്‍പോര്‍ട്ട് അതോറിറ്റി ബിഡ് ക്ഷണിച്ചത്. ജിഎംആറും അദാനിയും ആറു വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് സമര്‍പ്പിച്ചിരുന്നു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളം ഏറ്റെടുത്തു വികസിപ്പിച്ചത് ജിഎംആര്‍ ഗ്രൂപ്പ് ആണ്. അദാനി ആദ്യമായാണു വ്യോമയാന മേഖലയില്‍ മുതല്‍മുടക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനൊപ്പം വിമാനത്താവളം കൂടി അദാനി ഗ്രൂപ്പിന് സ്വന്താമാക്കാന്‍ കഴിയുന്നത് വലിയ നേട്ടം തന്നെയാണ്. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഓഫ് ഇന്ത്യ (അറ്റോയി) ... Read more
സ്മൃതി അമര്‍ രഹോ; ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും
ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മൂന്നു സേനകളുടെയും തലവന്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെട്ട 22,500 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇതു നിര്‍മിച്ചത്. രാജ്യം സ്വതന്ത്രമായത്തിനു ശേഷമുണ്ടായ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ഏകദേശം 22500 പേരാണ് ഇക്കാലയളവില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. ഒന്നാം ലോക മഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാന്‍ യുദ്ധത്തിലും കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇന്ത്യാ ഗേറ്റിനു സമീപമാണു രാജ്യത്തിന്റെ അഭിമാനമായ യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ രൂപകല്‍പനയ്ക്ക് രാജ്യാന്തര ... Read more
ഉത്തരവാദിത്ത ടൂറിസത്തിന് ധര്‍മ്മടത്ത് തുടക്കമായി
കേരള ടൂറിസത്തിന്റെ ഉത്തരവാദിത്ത ടൂറിസം പരിപാടിയ്ക്ക് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് തുടക്കമായി. ടൂറിസം വികസനത്തില്‍ പ്രാദേശികമായ പ്രാതിനിധ്യം ഉറപ്പാക്കുകയും അതുവഴി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും ലക്ഷ്യം വച്ചു കൊണ്ട് 2007 ലാണ് ഈ പദ്ധതി തെരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ തുടങ്ങിയത്. പിന്നീട് സംസ്ഥാനത്തെ വിവിധ ടൂറിസം മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം ഉത്തരവാദിത്ത ടൂറിസത്തെക്കുറിച്ചുള്ള ഏകദിന അവബോധന ശില്‍പ്പശാലയും നടന്നു. പിണറായി പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗീതമ്മ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഉത്തരവാദിത്ത ടൂറിസം സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ സ്വാഗതവും ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ സിബിന്‍ പി പോള്‍ നന്ദിയും പറഞ്ഞു. ഉത്തരവാദിത്ത ടൂറിസത്തിന്റെ നടത്തിപ്പിനെക്കുറിച്ചും സാധ്യതകളെക്കുറിച്ചും വിശദമായ ക്ലാസും ചോദ്യോത്തരപരിപാടിയും കെ രൂപേഷ് കുമാര്‍ നയിച്ചു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ള ... Read more
കണ്ണൂര്‍ പൈതൃകം സഞ്ചാരികളിലേക്കെത്തിക്കാന്‍ സഹകരണ കൂട്ടായ്മയുമായി പയ്യന്നൂര്‍ ടൂറിസം
കായലും പുഴകളും എടനാടന്‍ ചെങ്കല്‍ക്കുന്നുകളും മലയോരങ്ങളുമൊക്കെ നിറഞ്ഞ മനോഹരമായ ദേശമാണ് പയ്യന്നൂര്‍. തെയ്യത്തിന്റെയും പൂരക്കളിയുടെയുമൊക്കെ ശീലുകള്‍ ഉറങ്ങുന്ന ദേശം. പ്രാദേശിക അറിവും കാഴ്ചകളും ഗ്രാമീണ ഭംഗിയുമൊക്കെ തേടി സഞ്ചാരികള്‍ എത്തുന്ന ഈ കാലത്ത് പയ്യന്നൂരിന്റെ ടൂറിസം സാധ്യതകളെ സര്‍ഗ്ഗാത്മകമായി പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് നാട്ടുകാര്‍. അതിനായി ഒരു സഹകരണ സംഘമാണ് ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പയ്യന്നൂര്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നാണ് കൂട്ടായ്മയുടെ പേര്. Pic: keralatourism.org പയ്യന്നൂരിലെയും പരിസരപ്രദേശങ്ങളിലെയും പ്രകൃതിരമണീയമായ കാഴ്ചകളിലേക്ക് സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ച വിവിധ നാടുകളിലേക്കുള്ള ടൂര്‍ പാക്കേജുകള്‍ നടത്തുക, മലബാറിലെ അന്യംനിന്നുപോകുന്ന കലകളെയും കലാകരന്മാരെയും ഉയര്‍ത്തിക്കൊണ്ടുവരികയും പരിപോഷിപ്പിക്കുകയും ചെയ്യുക, ടൂറിസ്റ്റുകള്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയാണ് പയ്യന്നൂര്‍ ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങള്‍. പൗരാണിക കാലം മുതലുള്ള കാര്‍ഷിക അനുബന്ധ ഉപകരണങ്ങളും മറ്റും സൂക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും മ്യൂസിയവും പൂരക്കളി, മറത്തുകളി, കോല്‍ക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അവതരണത്തിന് കള്‍ചറല്‍ തിയേറ്റര്‍, കള്‍ചറല്‍ ... Read more
ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍
രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു പ്രത്യേക സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ 28 മുതല്‍ തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തും. രാം സേതു എക്‌സ്പ്രസ് – തമിഴ്‌നാട് ടെംപിള്‍ ടൂര്‍ എന്ന പേരില്‍ സംസ്ഥാനത്തെ 15 തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. താംബരം സ്റ്റേഷനില്‍ നിന്നു 28നു പുലര്‍ച്ചെ 12.15നു പുറപ്പെടുന്ന ട്രെയിന്‍ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളിലൂടെ യാത്ര ചെയ്തു മാര്‍ച്ച് 3ന് തിരികെയെത്തും. 4 ദിവസത്തെ തീര്‍ഥാടന യാത്ര പാക്കേജാണു സ്‌പെഷല്‍ ട്രെയിനില്‍ നല്‍കുന്നത്. യാത്രയും ഭക്ഷണവും ഉള്‍പ്പെടെ 4,885രൂപയാണു ചാര്‍ജ്. താംബരം, ചെങ്കല്‍പെട്ട്, തിണ്ടിവനം, വില്ലുപുരം, വിരുദാചലം തുടങ്ങിയ സ്റ്റേഷനുകളിലാണു സ്റ്റോപ്പുകള്‍. വിവരങ്ങള്‍ക്ക് portalwww.irctctourism.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍: 9003140681 / 680. ശ്രീരംഗം രംഗനാഥസ്വാമി ക്ഷേത്രം, സമയപുരം മാരിയമ്മന്‍ ക്ഷേത്രം, തിരുവണൈക്കാവല്‍ ജംബുകേശ്വരര്‍ ക്ഷേത്രം, രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രം, മധുര മീനാക്ഷി ക്ഷേത്രം, തഞ്ചാവൂര്‍ ബൃഹദീശ്വരര്‍ ... Read more
മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം
ഉത്തരകേരളത്തിന്റെ വിനോദസഞ്ചാരവികസനത്തിന് വഴിയൊരുക്കി മയ്യഴിപ്പുഴയില്‍ മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിക്ക് ഇന്ന് തുടക്കം. മയ്യഴിപ്പുഴയ്ക്കും ചന്ദ്രഗിരിപ്പുഴയ്ക്കും ഇടയിലുള്ള ജലാശയങ്ങളെ കൂട്ടിയിണക്കിയും വിനോദസഞ്ചാര സാധ്യതകളുള്ള തീരപ്രദേശങ്ങളെ ഉപയോഗപ്പെടുത്തിയുമാണ് മെഗാ ടൂറിസം പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മയ്യഴിപ്പുഴയിലെ പെരിങ്ങത്തൂര്‍, കരിയാട്, മോന്താല്‍ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ബുധനാഴ്ച 3.30-ന് പെരിങ്ങത്തൂരില്‍ നടക്കും. പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.റംലയുടെ അധ്യക്ഷതയില്‍ മന്ത്രി കെ.കെ.ശൈലജയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. അഞ്ചരക്കോടി രൂപയാണ് നിര്‍മാണച്ചെലവ്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ടൂറിസമാണ് മയ്യഴിപുഴയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. സഞ്ചാരത്തിന് ആധുനികസംവിധാനങ്ങളുള്ള ബോട്ടുകളായിരിക്കും. പുഴകളിലൂടെ ബോട്ട് യാത്രയ്‌ക്കൊപ്പം അവയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളുടെ ചരിത്രം, സംസ്‌കാരം, കല, സംഗീതം, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാകേന്ദ്രങ്ങള്‍, ആയോധനകലകള്‍, കരകൗശലവസ്തുക്കള്‍, പ്രകൃതിഭംഗി, കണ്ടല്‍ക്കാടുകള്‍, ഭക്ഷ്യവിഭവങ്ങള്‍ തുടങ്ങി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കിയാണ് മലനാട്-മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതി വരുന്നത്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ പദ്ധതി ഉപയോഗപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍ . പദ്ധതി നടപ്പാകുമ്പോള്‍ പാനൂര്‍ നഗരസഭയിലെ ... Read more
ഉംറ തീർത്ഥാടകർക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
സൗദിയിൽ ഉംറ തീർത്ഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനം 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്കും ആംബുലൻസ് സേവനങ്ങൾക്കും ഉൾപ്പെടെയുള്ള ചിലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് നേടേണ്ടത്. സൗദി എൻട്രി വിസയ്ക്കും വിസ കാലാവധി നീട്ടുന്നതിനും ആശ്രിതർക്കുള്ള വിസയ്ക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. എന്നാൽ ഹജ്ജ് തീർത്ഥാടകരെയും ചികിത്സക്കായി സൗദിയിലേക്ക് വരുന്നവരെയും നയതന്ത്ര പാസ്‌പോർട്ട് ഉള്ളവരെയും സർക്കാരിന്റെ അതിഥികളായി എത്തുന്നവരെയും ഈ വ്യവസ്ഥയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം 90 ദിവസത്തിനകം നടപ്പിലാക്കുന്നതിന് ഹജ്ജ് – ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
നൈസാമിന്റെ ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു
ഹൈദരാബാദ് നൈസാം ‘പേപ്പര്‍ വെയ്റ്റായി’ ഉപയോഗിച്ചിരുന്ന ജേക്കബ് ഡയമണ്ട് വീണ്ടും കാഴ്ചയ്‌ക്കെത്തുന്നു. 11 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നൈസാമിന്റെ ആഭരണങ്ങള്‍ നാഷനല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്നു മുതല്‍ മേയ് 5 വരെയാണു പ്രദര്‍ശനം. ഹൈദരാബാദിലെ നൈസാമിന്റെ ആഭരണ ശേഖരത്തില്‍പെട്ട ജേക്കബ് ഡയമണ്ട് ഉള്‍പ്പെടെ 173 വിശിഷ്ട വസ്തുക്കളാണു പ്രദര്‍ശിപ്പിക്കുക.വളകള്‍, കമ്മല്‍, നെക്ലസുകള്‍, ബെല്‍റ്റ്, മോതിരം, ബട്ടണ്‍ തുടങ്ങി സ്വര്‍ണ്ണത്തിലും വജ്രത്തിലും തീര്‍ത്ത മനോഹരമായ ആഭരണ അലങ്കാര വസ്തുക്കള്‍ ഇവിടെ കാണാം. ഗോള്‍ക്കോണ്ട ഖനിയില്‍ നിന്നുള്ള വജ്രങ്ങള്‍, കൊളംബിയന്‍ മരതകം, ബര്‍മീസ് പത്മരാഗം എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.നാഷനല്‍ മ്യൂസിയത്തില്‍ രാവിലെ 10 മുതല്‍ 6 വരെയാണു പ്രദര്‍ശനം. 50 രൂപയാണു പ്രവേശന ഫീസ്.