Category: News
നഗരപാതയില്‍ പരമാവധി വേഗം 70കിലോമീറ്റര്‍; കേന്ദ്ര ഉത്തരവായി
രാജ്യത്തെ നഗരപാതകളിലെ വേഗതാ പരിധി നിശ്ചയിച്ച് കേന്ദ്ര ഉത്തരവായി. കാറുകള്‍ക്ക് മണിക്കൂറില്‍ എഴുപതു കിലോമീറ്റര്‍, കാര്‍ഗോ വാഹനങ്ങള്‍ക്ക് അറുപത്, ഇരുചക്ര വാഹനങ്ങള്‍ക്ക് അമ്പത് എന്നിങ്ങനെയാണ് പരമാവധി വേഗ പരിധി. നേരത്തെ പ്രാദേശിക തലത്തിലാണ് വേഗം നിശ്ചയിച്ചിരുന്നത്. പരമാവധി വേഗം 40-50കിലോമീറ്റര്‍ എന്നായിരുന്നു കാറുകള്‍ക്ക് ഇതുവരെ. ഇതിലും ഉയര്‍ന്ന വേഗ പരിധി നഗരങ്ങളില്‍ അനുവദിക്കില്ല. എന്നാല്‍ വേഗം കുറയ്ക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ തീരുമാനിക്കാം. ഗതാഗത ജോയിന്റ് സെക്രട്ടറി അഭയ് ദാമ്ലെയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ശുപാര്‍ശ കേന്ദ്ര ഗതാഗത മന്ത്രി അംഗീകരിക്കുകയായിരുന്നു. എക്സ്പ്രസ് വേയില്‍ കാറുകള്‍ക്ക് പരമാവധി വേഗം 120 കിലോമീറ്ററാണ്.
അസാധു കാണിക്കയില്‍ കുടുങ്ങി തിരുപ്പതി ക്ഷേത്രം
നോട്ടുനിരോധനത്തിന്റെ ദുരിതമൊഴിയാതെ തിരുമല തിരുപ്പതിവെങ്കടേശ്വര ക്ഷേത്രം. ഭക്തരുടെ അസാധു കാണിക്കയില്‍ കുഴങ്ങി തലവേദന അനുഭവിക്കുകാണ് ക്ഷേത്രം അധികൃതര്‍. നോട്ടു നിരോധനത്തിന് ശേഷം അസാധു കാണിക്കായി തിരുപ്പതിയില്‍ എത്തിയത് ഒന്നും രണ്ടുമല്ല 25 കോടിയുടെ പഴയ നോട്ടുകളാണ്. 2016 നവംബര്‍ എട്ടിന് ശേഷം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധു നോട്ടുകള്‍ കൂട്ടത്തോടെ കാണിക്കായി നിക്ഷേപിച്ചു. ഇത്രയും വലിയ തുക റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ ബി ഐയ്ക്കു കത്തയച്ചതായി തിരുമല തിരുപ്പതിദേവസ്വം (ടിടിഡി) അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈസ്വറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. പദ്ധതി പുനരാവിഷ്‌ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മദ്യനയ ഭേദഗതി: സ്വാഗതം ചെയ്ത് ടൂറിസം മേഖല
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒരു മണിക്കൂര്‍ കൂടി കൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ ടൂറിസം മേഖല സ്വാഗതം ചെയ്തു. നിലവില്‍ രാത്രി 11 വരെയുള്ള ബാറുകള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ 12 വരെ തുറക്കാമെന്നാണ് ഭേദഗതി.ഏപ്രില്‍ രണ്ടിന് ഭേദഗതി പ്രാബല്യത്തില്‍ വരും. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടണമെന്ന് ടൂറിസം മേഖല ഏറെ നാളായി ആവശ്യപ്പെട്ടു വരികയാണ്. നേരത്തെ ബാറുകള്‍ അടച്ചിടാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. സംഘമായെത്തുന്ന സഞ്ചാരികളും കോണ്‍ഫ്രന്‍സുകളും കേരളം ഉപേക്ഷിച്ച് ശ്രീലങ്കയിലേക്കും മറ്റിടങ്ങളിലേക്കും പോയി. പിന്നീട് ബാറുകള്‍ തുറന്നെങ്കിലും പതിനൊന്നു മണിക്ക് അടയ്ക്കണമെന്ന നിബന്ധന പലേടത്തും പ്രതിസന്ധി സൃഷ്ടിച്ചു. പല കോണ്‍ഫ്രന്‍സുകളും രാത്രി വൈകിയാണ് അവസാനിക്കുന്നത്. തൊട്ടുപിന്നാലെ ബാറുകളും അടക്കുന്ന സ്ഥിതിയായി. പുതിയ തീരുമാനം സമ്മേളനങ്ങള്‍ക്കുള്ള മൈസ് (MICE)ടൂറിസത്തിനും ആശ്വാസമായിട്ടുണ്ട്. സര്‍ക്കാര്‍ തീരുമാനത്തെ അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(ATTOI) സ്വാഗതം ചെയ്തു.വിനോദസഞ്ചാര മേഖല ആവശ്യപ്പെട്ടിരുന്ന ... Read more
തെന്‍മലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തി
തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തേനിയിലെ കാട്ടുതീയ്ക്കു പുറമേ ന്യൂനമര്‍ദംകാരണം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പും ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി. മലയോരമേഖലയിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശവും ടൂറിസം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്കസമയത്തും അണക്കെട്ടില്‍ ശക്തമായ കാറ്റുണ്ടാകാറുണ്ട്. ഇവിടെ നടന്നുവന്നിരുന്ന മണല്‍എക്കല്‍ സര്‍വേ ശക്തമായ കാറ്റുകാരണം രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു. നിരോധനം താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ ട്രക്കിങ്ങും ബോട്ട് സവാരിയും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ... Read more
മഴ കനിഞ്ഞു: കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങി
കടുത്ത ചൂടിനെ ശമിപ്പിച്ചു പെയ്ത വേനല്‍ മഴ കനിഞ്ഞ് ജലപാതകളില്‍ നീരൊഴുക്ക്. തമിഴ്‌നാടിന്റെ അതിര്‍ത്തി മേഖലയില്‍ രണ്ടു ദിവസമായി പെയ്ത മഴ മൂലം കുറ്റാലം ഉള്‍പ്പെടെയുള്ള വെള്ളച്ചാട്ടങ്ങളിലേക്ക് സഞ്ചാരികള്‍ എത്തി തുടങ്ങി. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാരണം കാറ്റും മഴയും തുടരുകയാണ്. കടുത്ത വേനല്‍ തുടരുന്നതിനാല്‍ വറ്റിയിരുന്ന നീര്‍ ചാലുകളില്‍ പ്രതീക്ഷിക്കാതെ ലഭിച്ച മഴ കാരണം നീരൊഴുക്ക് വര്‍ധിച്ചു. വരള്‍ച്ചകാരണം സഞ്ചാരികള്‍ എത്താതിരുന്ന ജലപാതങ്ങളിലേക്ക് കുളിര്‍മതേടി വീണ്ടും സഞ്ചാരികള്‍ വന്നുതുടങ്ങി. അതേസമയം കേരളത്തില്‍ പാലരുവി ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വേനല്‍കാരണം അടച്ചിട്ടിരിക്കുകയാണ്.
കൂടുതല്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ്; പുത്തന്‍ കേന്ദ്രങ്ങള്‍ വികസിപ്പിക്കും
നൈനിറ്റാള്‍, മസൂറി,ഹരിദ്വാര്‍,ഋഷികേശ് എന്നിവയ്ക്ക് പുറമേ കൂടുതല്‍ ഇടങ്ങളിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. തീം അധിഷ്ടിത 13 കേന്ദ്രങ്ങളാകും വികസിപ്പിക്കുക. ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍റെ വാര്‍ഷിക ദിനമായ മാര്‍ച്ച് 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. മുന്‍സിയാരി, മുക്തെശ്വര്‍ എന്നിവിടങ്ങളില്‍ തേയില കൃഷിയാകും ഉയര്‍ത്തിക്കാട്ടുക. കടാര്‍മളില്‍ ധ്യാനം, ലോഹാഗട് ഹില്‍ സ്റ്റേഷന്‍, പരാഗ് ഫാമില്‍ അമ്യൂസ്മെന്റ് പാര്‍ക്ക്,ചോപ്തയില്‍ ഇക്കോ ടൂറിസം, തെഹരി തടാകത്തില്‍ ജലകേളി എന്നിങ്ങനെയാകും വികസിപ്പിക്കുക. ഉത്തരാഖണ്ഡ് സംസ്ഥാനം മുഴുവന്‍ വിനോദസഞ്ചാരികളെ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബംഗ്ലൂരു ബസ് ടെര്‍മിനലുകളില്‍ ഇനി സ്‌കൂട്ടര്‍ സര്‍വീസും
നമ്മ മെട്രോയുടെ ചുവട് പിടിച്ച് ബി എം ടി സി ബസ് ടെര്‍മിനലുകളിലും ഇനി വാടക സ്‌കൂട്ടര്‍ പദ്ധതി. ശാന്തിനഗര്‍ ബി എം ടി സി ടെര്‍മിനലിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ബൈക്ക് റെന്റല്‍ കമ്പനിയായ മെട്രോ ബൈക്ക്‌സാണ് വാടകയ്ക്കുള്ള സ്‌കൂട്ടര്‍ നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഗതാഗതമന്ത്രി എച്ച്.എം രേവണ്ണ നിര്‍വഹിച്ചു. രണ്ട് മാസത്തിനുള്ളില്‍ 10 ബിഎംടിസി ടെര്‍മിനലുകളില്‍ കൂടി വാടക സ്‌കൂട്ടര്‍ പദ്ധതി ആരംഭിക്കുമെന്നു മെട്രോ ബൈക്‌സ് സിഇഒ വിവേകാനന്ദ് ഹലേക്കര പറഞ്ഞു. ബസ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്കു തുടര്‍യാത്രയ്ക്ക് ആവശ്യമായ സൗകര്യമില്ലെന്ന പരാതിക്കു പരിഹാരം കൂടിയാണു വാടക സ്‌കൂട്ടറുകള്‍. ഗതാഗതക്കുരുക്കില്‍ പെടാതെ നഗരത്തില്‍ എവിടേക്കും യാത്ര ചെയ്യാന്‍ ഇതു സഹായിക്കും. നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്‌കൂട്ടറില്‍ യാത്ര ചെയ്യാം. കിലോമീറ്ററിന് ഇന്ധനചാര്‍ജ് ഉള്‍പ്പെടെ അഞ്ച് രൂപയാണ് വാടക സ്‌കൂട്ടറുകള്‍ക്ക് ഈടാക്കുന്നത്. ഇതിനു പുറമെ ഉപയോഗിക്കുന്ന ഓരോ മിനിറ്റിനും 50 പൈസ വീതം നല്‍കണം. ഹെല്‍മറ്റ് സൗജന്യമായി ലഭിക്കും. ഉപയോഗത്തിനുശേഷം ... Read more
നീലഗിരി പൈതൃകതീവണ്ടി പ്രത്യേക സര്‍വീസ് ഈ മാസം മുതല്‍
നീലഗിരിയില്‍ ഏപ്രില്‍മാസം ആരംഭിക്കുന്ന ഗ്രീഷ്മകാല സീസണ്‍ കണക്കിലെടുത്ത് നീലഗിരി പൈതൃകതീവണ്ടിയുടെ പ്രത്യേകസര്‍വീസ് ഈ മാസം 31 മുതല്‍ ആരംഭിക്കും. മേട്ടുപ്പാളയം മുതല്‍ കൂനൂര്‍ വരെയാണ് സര്‍വിസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമേ സര്‍വീസ് നടത്തൂ. ജൂണ്‍ 24വരെ നീരാവി എന്‍ജിനും മൂന്ന് ബോഗികളുമായി പൈതൃകതീവണ്ടി നീലഗിരിമലനിരകള്‍ കയറിയിറങ്ങും. മേട്ടുപ്പാളയത്തില്‍നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന തീവണ്ടി കൂനൂരില്‍ 12.30ന് എത്തും. ഉച്ചയ്ക്ക് 1.30ന് കൂനൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് 4.30ന് മേട്ടുപ്പാളയത്തിലെത്തുന്ന രീതിയിലാണ് യാത്രാസമയം ക്രമീകരിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 1,100 രൂപയും അഞ്ചുവയസ്സുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 650 രൂപയുമാണ്. സെക്കന്‍ഡ് ക്ലാസ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 800 രൂപയും കുട്ടികള്‍ക്ക് 500 രൂപയുമാണ്. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമില്ല. പ്രത്യേക സര്‍വീസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 132 പേര്‍ക്ക് ഒരേസമയം യാത്രചെയ്യാം. യാത്രക്കാര്‍ക്ക് ഗിഫ്റ്റ് ബാഗും മറ്റ് സമ്മാനങ്ങളും പാനീയവും നല്‍കും. നിലവിലുള്ള മേട്ടുപ്പാളയം-ഊട്ടി, ഊട്ടി-മേട്ടുപ്പാളയം സര്‍വിസ് പതിവുപോലെ ... Read more
സ്വദേശിവല്‍ക്കരണത്തിന് ഒരുങ്ങി സൗദി വിമാനത്താവളവും
വിദേശ വിമാനക്കമ്പനികളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കി സൗദി അറേബ്യയിലെ വിമാനക്കമ്പനികള്‍. ഇതിന്റെ ഭാഗമായി ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന 1500 വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വിദേശ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. സ്വദേശിവല്‍ക്കരണം നടത്തുന്നത് വിവിധ വിമാന കമ്പനി ഏജന്‍സികള്‍, ഗ്രൗണ്ട് സപ്പോര്‍ട്ട് സര്‍വീസ് കമ്പനി എന്നിവടങ്ങളിലാണ്. സ്വദേശികളെ നിയമിക്കണം എന്ന ആവശ്യം ഉടന്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ എന്‍ജിനീയര്‍ അബ്ദുല്ല അല്‍റൈമി വിദേശ കമ്പനികളോട് ആവശ്യപ്പെട്ടു. സ്വദേശി നിയമനം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം നടക്കുന്നുണ്ടോ എന്നറിയാന്‍ സൗദിവല്‍ക്കരണ സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന് എയര്‍പ്പോര്‍ട്ടിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. യോഗ്യരായ സ്വദേശി യുവാക്കളെയാണ് എയര്‍പ്പോര്‍ട്ടിലെ ജോലിക്കായി കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അഡ്മിനിസ്‌ട്രേഷന്‍ വക്താവ് തുര്‍ക്കി അല്‍ ദീബ് പറഞ്ഞു. പ്രവര്‍ത്താനുനമതി നല്‍കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ
ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്‌ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന്‍ നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്. ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.
മലയാളം പറഞ്ഞ് ഗൂഗിള്‍ മാപ്പ്
ഗൂഗിള്‍ മാപ്പിനി ഇംഗ്ലീഷ് മാത്രമല്ല മലയാളവും പറയും. മലയാളത്തിലും ശബ്ദ നിര്‍ദേശങ്ങള്‍ തരുന്ന ഗൂഗിള്‍ ഫീച്ചര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആഴ്ചകള്‍ക്ക് മുമ്പാണ് അവതരിപ്പിച്ചത്. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്കു, മലയാളം, എന്നീ ഭാഷകള്‍ ശബ്ദ നിര്‍ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തുകയാണ് എന്ന വിവരം ചൊവ്വാഴ്ച്ചയാണ് ഗൂഗിള്‍ അറിയിച്ചത്. ഗൂഗിള്‍ ഡെക്‌സ്‌ടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ലഭിക്കുന്ന സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്‌സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മാത്രം മതി. അടുത്തിടെ മാപ്പില്‍ ഇംഗ്ലീഷിനൊപ്പം മലയാളം ഉള്‍പ്പടെയുള്ള ഭാഷകളില്‍ സ്ഥലപ്പേരുകള്‍ നല്‍കിക്കൊണ്ട് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചിരുന്നു.’200 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ട് തിരിയുക’, ’50 മീറ്റര്‍ കളിയുമ്പോള്‍ യു ടേണ്‍ എടുക്കുക’,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശം തരും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ശ്രമിച്ചുവരികയാണ്. കൂടാതെ ഇന്ത്യന്‍ വിലാസങ്ങള്‍ കണ്ടെത്താനുള്ള പുതിയ ... Read more
യാത്രാപ്രിയന്‍,സഹസ്രകോടീശ്വരന്‍: മഹേന്ദ്ര രാജാവ് വീണ്ടും രാജ്യസഭയിലേക്ക്
കോടികള്‍ കൊണ്ട് അമ്മാനമാടുക എന്ന് പറഞ്ഞാല്‍ ബിഹാറിലെ ഈ നേതാവിനെക്കുറിച്ച് ഒട്ടും അതിശയോക്തിയാവില്ല. രാജ്യസഭയിലേക്ക് ഏഴാം തവണയും എംപിയായി പോവുകയാണ് മഹേന്ദ്ര രാജാവ് എന്നറിയപ്പെടുന്ന മഹേന്ദ്ര പ്രസാദ്. എംപിയുടെ ആസ്തി നാലായിരം കോടി രൂപയ്ക്കു മുകളിലാണ്. മാപ്ര ലബോറട്ടറീസ്, അരിസ്റ്റോ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ മരുന്ന് കമ്പനികളുടെ ഉടമയാണ് ഇദേഹം. സ്വന്തം പേരില്‍ വാഹനമോ ഇന്‍ഷുറന്‍സോ ഇല്ല. 41 ലക്ഷത്തിന്‍റെ സ്വര്‍ണം കയ്യിലുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,239 കോടിയുടെ നിക്ഷേപമുണ്ടെന്ന് മഹേന്ദ്ര സിംഗ് നല്‍കിയ സത്യവാംഗ്മൂലത്തില്‍ പറയുന്നു. 1980ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജഹാനാബാദ് മണ്ഡലത്തില്‍ നിന്ന് ലോക്സഭാംഗമായാണ് മഹേന്ദ്രപ്രസാദിന്‍റെ രാഷ്ട്രീയ തുടക്കം.211 രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
ഇനി പറക്കും ടാക്സികളുടെ കാലം
പറക്കുന്ന ടാക്‌സികള്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ സഹ സ്ഥാപകന്‍ ലാറി പേജിന്‍റെ കിറ്റി ഹോക്ക് കമ്പനി. ന്യൂസിലൻഡിൽ ഓട്ടോണമസ് പാസഞ്ചര്‍ ഡ്രോണ്‍ സംവിധാനം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. സെഫൈയര്‍ എയര്‍ വര്‍ക്ക്‌സ് എന്ന കമ്പനിയുടെ സഹായത്തോടെ വാഹനത്തിന്‍റെ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. കോറ എന്നാണ് രണ്ട് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന വാഹനത്തിന്‍റെ പേര്. പിന്‍ഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള ഒരു വലിയ പ്രൊപ്പല്ലര്‍ അടക്കം പതിമൂന്ന് പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ചിട്ടുള്ള ഈ വാഹനത്തിന് വിമാനത്തിന്‍റെയും ഡ്രോണിന്‍റെയും സമ്മിശ്ര രൂപകല്‍പ്പനയാണുള്ളത്. ഇരുവശങ്ങളിലുമുള്ള പ്രൊപ്പല്ലറുകളുടെ സഹായത്തോടെ ഡ്രോണിനെ പോലെ കുത്തനെ വായുവിലേക്ക് ഉയരുന്ന കോറ, പിന്‍ ഭാഗത്തെ വലിയ പ്രൊപ്പല്ലറിന്‍റെ സഹായത്തോടെയാണ് മൂന്നോട്ട് നീങ്ങുക. മണിക്കൂറില്‍ 178 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഒറ്റത്തവണ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കോറയ്ക്ക് 3000 അടി ഉയരത്തില്‍ പറക്കാനാവും. എട്ട് വര്‍ഷം കൊണ്ടാണ് കോറയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഗൂഗിളിന്‍റെ മുന്‍ ഓട്ടോണമസ് കാര്‍ ഡയറക്ടര്‍ സെബാസ്റ്റ്യൻ ... Read more
ഗോവയില്‍ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ ഗവര്‍ണര്‍
പനാജി: ഗോവയിലെ സെക്സ് ടൂറിസം നിയന്ത്രിക്കാന്‍ സംസ്ഥാന ഗവര്‍ണറുടെ ഇടപെടല്‍.കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ച് എസ്കോര്‍ട്ട് സര്‍വീസ് നടത്തുന്ന വെബ്സൈറ്റുകളെ നിയന്ത്രിക്കലാണ് ലക്‌ഷ്യം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹ ചര്‍ച്ച നടത്തി. എസ്കോര്‍ട്ട് സര്‍വീസുകളുടെ മറവില്‍ കോളജ് വിദ്യാര്‍ഥിനികളെ പെണ്‍വാണിഭത്തിനുപയോഗിക്കുന്നെന്ന ഗോവ വനിതാ ഫോറത്തിന്‍റെ പരാതിയിലാണ് ഗവര്‍ണറുടെ ഇടപെടലെന്നു രാജ്ഭവന്‍ വക്താവ് പറഞ്ഞു. പെണ്‍വാണിഭത്തിനും ലൈംഗിക ടൂറിസത്തിനും എതിരെ നടപടി വേണമെന്ന് നേരത്തെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞിരുന്നു