Category: News
വെള്ളി മുതല്‍ കള്ളു കിട്ടില്ല; മദ്യ വില്‍പ്പന സമയം കൂട്ടി
തുടർച്ചയായ ഡ്രൈ ഡേകൾ വരുന്നതിനാൽ ബവ്റിജസ് കോർപറേഷന്‍റെയും കൺസ്യൂമർഫെഡിന്‍റെയും പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ദുഃഖവെള്ളി ദിനമായ മാർച്ച് 30നും സ്ഥിരം ഡ്രൈ ഡേ ആയ ഒന്നി (ഞായർ)നും 24 മണിക്കൂർ പണിമുടക്കുള്ള രണ്ടി(തിങ്കൾ)നും തുറക്കില്ല. ഇതിനിടയിൽ മാർച്ച് 31 മാത്രമാണു പ്രവൃത്തിദിനം. സാമ്പത്തിക വർഷാവസാനത്തെ സ്റ്റോക്ക് പരിശോധനയുള്ളതിനാൽ എല്ലാവർഷവും മാർച്ച് 31ന് ഏഴു മണിക്ക് ബെവ്കോ മദ്യവിൽപനശാല പ്രവർത്തനം അവസാനിപ്പിക്കുന്നതാണു രീതി. തുടർന്നു സ്റ്റോക്ക് പരിശോധനയും നടക്കും. ഇത്തവണ തുടർച്ചയായി ഡ്രൈ ഡേ വരുന്നതിനാൽ 31ന് രാത്രി ഒൻപതു വരെ തുറന്നു പ്രവർത്തിക്കാനാണു ബെവ്കോ എംഡിയുടെ നിർദേശം. സ്റ്റോക്ക് പരിശോധന അതിനുശേഷം നടക്കും. കൺസ്യൂമർഫെഡിന്‍റെ വില്‍പ്പന ശാലകളും മാർച്ച് 31ന് രാത്രി ഒൻപതു വരെ പ്രവർത്തിക്കും. കൺസ്യൂമർഫെഡിൽ നിലവിൽ സ്റ്റോക്ക് പരിശോധന നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ രണ്ടിനാണ്. അന്നു പണിമുടക്കായതിനാൽ പരിശോധനയ്ക്കുള്ള ഉദ്യോഗസ്ഥർ എത്തുമോ എന്നു സംശയമുണ്ട്. ഉദ്യോഗസ്ഥർ എത്തിയില്ലെങ്കിൽ സ്റ്റോക്ക് പരിശോധന ഏപ്രിൽ മൂന്നിലേക്കു മാറ്റും. അങ്ങനെയെങ്കിൽ ഒന്നിന് അടച്ചാൽ ... Read more
ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more
ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര നിരോധിച്ച് ഹൈക്കോടതി
ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ് യാത്ര പാടില്ലെന്ന് ഹൈക്കോടതി . സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ആളുകളെ കയറ്റാവൂ. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് സുപ്രധാന ഉത്തരവ്. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസ്സുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. എം.ഡി എ. ഹേമചന്ദ്രന്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
‘ദി സ്പിരിറ്റ് ഓഫ് ഗോവ’ ഏപ്രില്‍ 6 മുതല്‍ 8 വരെ
ഗോവ ടൂറിസം നടത്തുന്ന സാംസ്‌ക്കാരിക ഉത്സവമായ ദി സ്പിരിറ്റ് ഓഫ് ഗോവ 2018 ഏപ്രില്‍ 6 മുതല്‍ 8 വരെ നടക്കും. ഗോവയുടെ തനത് രുചികള്‍ , പാചകരീതികള്‍, പാനീയങ്ങള്‍, കരകൗശല ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും ഉള്‍പ്പെടുന്ന ഉത്സവം ഗോവന്‍ ചരിത്രത്തിന്റെ പുനരാവിഷ്‌ക്കരണമാണ്. സാംസ്‌ക്കാരിക ഉത്സവത്തിനോടനുബന്ധിച്ച് ഗോവയിലെ ഏറ്റവും പ്രിയപ്പെട്ട പാനീയമായ ഫെനി, തേങ്ങ ജ്യൂസ് എന്നിവയുടെ നിര്‍മ്മാണത്തിന്റെ തല്‍സമയ ഡെമോയും ഉണ്ടാകും. തനത് ഗോവന്‍ ഭക്ഷണത്തിന് പുറമെ കശുവണ്ടി, തേങ്ങഎന്നിവ കൊണ്ട് നിര്‍മ്മിച്ച വിഭവത്തിന്റെ വിതരണവും പ്രദര്‍ശനവും ഉണ്ട്. ശില്‍പശാലകള്‍, വിനോദ വിജ്ഞാന പരിപാടികള്‍, വര്‍ക്ക്‌ഷോപ്പുകള്‍, എന്നിവയ്ക്ക് പുറമെ ഗോവ ചുറ്റിക്കാണുവാനായി ഹോ ഹോ ബസ്സുകളും ഒരുക്കിയിട്ടുണ്ട്. മേളകളില്‍ പങ്കെടുക്കന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കി വിസ്മയിപ്പിക്കുന്നതിനോടൊപ്പംകാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കൊങ്കിണി,പോര്‍ച്ചുഗീസ് ക്ലാസിക്ക് കലകളുടെ പ്രദര്‍ശനം മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഗോവന്‍ സംഗീതവും നൃത്തവും ആയിരിക്കും ഈ വട്ടം ദി സ്പിരിറ്റ് ഓഫ് ഗോവയില്‍ ഉണ്ടാവുകയെന്ന് ടൂറിസം അധികൃതര്‍ പറഞ്ഞു.
മുസിരിസ് പൈതൃക ഗ്രാമം നവീകരിക്കുന്നു
മുസിരിസ് ഹെറിറ്റേജ് ആന്റ് സ്‌പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സര്‍ക്കാര്‍ അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിര്‍മ്മാണത്തിനും, ചരിത്രാധീതമായ ഇടങ്ങള്‍ക്കും ധനസഹായം നല്‍കി. കൊടുങ്ങലൂര്‍, അഴിക്കോട്, മാര്‍ത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കന്‍ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികള്‍ക്കാണ് 22.55ലക്ഷം രൂപ അനുവദിച്ചത്. തുക അനുവദിച്ച് ബോട്ടു ജെട്ടികളുടെ പണി 18 മാസം കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ നിശ്ചയിച്ച പ്രകാരം കുറ്റിച്ചിറ ബോട്ട് ജെട്ടിക്കായിരുന്നു ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരുന്നത്.മുന്‍ നിശ്ചയിച്ച തുക കൂടാതെയാണ് കുറ്റിച്ചിറ ഉള്‍പ്പെടെയുള്ള അഞ്ച് ബോട്ട് ജെട്ടികള്‍ക്ക് രണ്ടാം ഘട്ട നവീകരണ തുക അനുവദിച്ചത്. ബോട്ട് ജെട്ടികള്‍ക്കൊപ്പം 19 വ്യത്യസ്ത ചരിത്രാതീത സ്ഥലങ്ങളായ മാളയിലുള്ള സിനഗോഗും, യഹൂദ സെമിത്തേരിയും, വൈപ്പിന്‍ക്കോട്ട സെമിനാരിയും, ചേന്ദമംഗലത്തുള്ള മാര്‍ക്കറ്റും പുതുക്കി പണിയും. ചരിത്രാധീത സ്ഥലങ്ങള്‍ക്ക് പുറമെ മുസിരിസ് പൈതൃക ഗ്രാമത്തിലെ മ്യൂസിയങ്ങളും നവീകരണത്തിന്റെ ഭാഗമാകുന്നുണ്ട്. ഗോതുരുത്ത് ചവിട്ട് ... Read more
ബെംഗളൂരു വിമാനത്താവളത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇനി ടോൾ നൽകണം
ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടത്തില്‍ വെച്ചുതന്നെ ഇനിമുതല്‍ ടോള്‍ നല്‍കണം. ഇന്നലെ അര്‍ധരാത്രി മുതലാണ് പുതിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നേരത്തെ വിമാനത്താവളത്തില്‍ നിന്നു തിരിച്ചുള്ള യാത്രയിലായിരുന്നു ഇരുവശത്തേക്കുമുള്ള ടോള്‍ ഒരുമിച്ച് ഈടാക്കിയിരുന്നത്. ടോള്‍ നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നേരത്തെ 120 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഹെന്നൂർ വഴി വിമാനത്താവളത്തിലേക്കു പുതിയ റോഡ് തുറന്നതിനാലാണ് വിമാനത്താവളത്തിലേക്കു പ്രവേശിക്കുമ്പോൾ തന്നെ വാഹനങ്ങളിൽ നിന്നു ടോൾ ഈടാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. സദഹള്ളിയിലെ ടോൾ പ്ലാസയിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് 85 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണ് ടോൾ നിരക്ക്. 24 മണിക്കൂറാണ് രണ്ടുഭാഗത്തേക്കുമുള്ള ടോൾ ടിക്കറ്റിന്‍റെ സമയപരിധി. ടോൾ നിരക്കിൽ ചെറിയ മാറ്റമേയുള്ളെങ്കിലും ടോൾപ്ലാസയ്ക്കു മുന്നിൽ വാഹനങ്ങളുടെ നീണ്ടകാത്തുകിടപ്പ് വലച്ചേക്കുമെന്നാണ് യാത്രക്കാരുടെ ആശങ്ക. യാത്രക്കാരുടെ ചെക്ക്–ഇൻ സമയം നഷ്ടപ്പെടാനും ഇതു കാരണമായേക്കും. എന്നാൽ വിമാനത്താവളത്തിലേക്കു മറ്റൊരു റോഡ് കൂടി തുറന്നതു ടോൾ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയതോടെയാണ് പുതിയ ടോൾപ്ലാസ തുറന്നതെന്നു ദേശീയപാത അതോറിറ്റി വ്യക്തമാക്കി. ഹെന്നൂർ, ... Read more
വിഴിഞ്ഞത്ത് അമേഡിയ 29ന് എത്തും
ആഡംബര കപ്പലായ അമേഡിയ വിഴിഞ്ഞം തുറമുഖത്ത് 29ന് എത്തുന്നു. ചലിക്കുന്ന കൊട്ടാരമായ അമേഡിയ 505 സഞ്ചാരികളുമായി ശ്രീലങ്കയിലെ ഹംപന്‍തോട്ട തുറമുഖത്ത് നിന്നുമാണ് വരുന്നത്. 29ന് രാവിലെ വിഴിഞ്ഞത്തെത്തുന്ന കപ്പലില്‍ 319 ജീവനക്കാരാണ് ഉള്ളത്. കപ്പലിന്റെ വലുപ്പം കാരണം തുറമുഖത്തിന്റെ ബെയിസിന് പുറത്താവും നങ്കൂരമിടുക. ബോട്ടില്‍ വരുന്ന യാത്രക്കാരെ ചെറുബോട്ടുകളിലായി പുതിയ വാര്‍ഫില്‍ എത്തിക്കും. തുടര്‍ന്ന് അവര്‍ നാട്ടുകാഴ്ചകള്‍ കാണാനായി പോകും. വൈകുന്നേരം മടങ്ങിയെത്തുന്ന കപ്പല്‍ രാത്രി എട്ടു മണിയോടെ കൊച്ചി തുറമുഖത്തേക്ക് യാത്രയാകും. ടൂറിസം സീസണിലെ രണ്ടാമത്തെ യാത്രാക്കപ്പലാണ് അമേഡിയ. കഴിഞ്ഞ മാസം രണ്ടിനു സില്‍വര്‍ ഡിസ്‌ക്കവര്‍ എന്ന യാത്രാക്കപ്പല്‍ വിഴിഞ്ഞത്ത് എത്തിയിരുന്നത്.
ഒറ്റ ടിക്കറ്റില്‍ ബസ്, ട്രെയിന്‍, മെട്രോ യാത്ര
മുംബൈ, നവിമുംബൈ, താനെ ഉൾപ്പെടുന്ന നഗര മേഖലയിൽ വിവിധ യാത്രാ മാർഗങ്ങൾക്ക് ഏക ടിക്കറ്റ് സംവിധാനം (ഇന്‍റഗ്രേറ്റഡ് ടിക്കറ്റിങ് സിസ്റ്റം, ഐ.ടി.എസ്) ഇക്കൊല്ലം ഭാഗികമായി നടപ്പാക്കും. രാജ്യത്ത് ഐ.ടി.എസ് ആദ്യം നടപ്പാക്കുന്ന നഗരം എന്ന നേട്ടം ഇതോടെ മുംബൈയ്ക്ക് സ്വന്തമാകും. ഇതിനായി മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) ഉടനെ ടെൻഡർ ക്ഷണിക്കും. പുതിയ സംവിധാനം വരുന്നതോടെ എം.എം.ആർ (മുംബൈ മെട്രോപ്പൊലിറ്റൻ റീജ്യന്‍) മേഖലയിലെ യാത്ര ഏറെ സൗകര്യപ്രദവും എളുപ്പവുമാകും. ലോക്കൽ ട്രെയിൻ, മെട്രോ ട്രെയിൻ, മോണോ റെയിൽ, ബെസ്റ്റ്ബസ്, നവിമുംബൈ കോർപറേഷൻ ബസ്, താനെ കോർപറേഷൻ ബസ് എന്നിവകളിലെല്ലാം മാറിമാറി യാത്രചെയ്യാൻ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ടതില്ലെന്നതാണ് നേട്ടം. ഐ.ടി.എസ് സംവിധാനം നടപ്പാക്കാനായി ഇപ്പോൾ മെട്രോ, മോണോ സ്റ്റേഷനുകളിലുളളതു പോലെ ഓട്ടോമാറ്റിക് ഫെയർ കണക്‌ഷൻ ഗേറ്റുകൾ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ ലോക്കൽ ട്രെയിൻ, മെട്രോ, മോണോ, ബസ് സർവീസുകൾ എന്നിവയ്ക്കാവും ഐ.ടി.എസ് ഉപയോഗിക്കുകയെന്നും എം.എം.ആർ.ഡി.എ ... Read more
നഴ്സിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം: സൗദിയില്‍ മലയാളി നഴ്സുമാര്‍ ആശങ്കയില്‍
സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് നഴ്സുമാരെ ആശങ്കയിലാക്കിയത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലി പെര്‍മിറ്റ് പുതുക്കിനല്‍കൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍ 2005നുമുമ്പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005നു മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഭക്ഷണവിതരണം വനിതകള്‍ക്ക്
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ വിതരണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്റ്റേഷനിലെ അനുവദിച്ച അഞ്ചു ഭക്ഷണ ശാലകളില്‍ നാലിന്റെ നടത്തിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് സ്റ്റാളുകൾക്കുള്ള ടെൻഡർ നടപടികൾക്കു തുടക്കമായി. ഇതിൽ കാലാവധി കഴിഞ്ഞ സ്റ്റാളുകളും ഉൾപ്പെടും.കുടുംബശ്രീക്ക് ഉൾപ്പെടെ വാതിൽ തുറന്നിട്ടാണു റെയിൽവേ ഭക്ഷണ ശാലയുടെ ടെൻഡർ വരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ സമീപനാൾ വരെ സസ്യആഹാരത്തിനു നടപടിയുണ്ടായിരുന്നില്ല. വെജിറ്റേറിയൻ സ്റ്റാൾ ഒരു വർഷം മുമ്പ് പൂട്ടി. അതേ സമയം നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന സ്റ്റാളുകളിൽ വെജിറ്റേറിയൻ ആഹാരവും ലഭിക്കുന്നുണ്ട്.സബ് സ്റ്റാളുകൾ എന്നറിയപ്പെടുന്ന കേറ്ററിങ് സ്റ്റാളുകളിൽ ഇഡ്ഡലി മാത്രമേ വെജിറ്റേറിയൻ ഭക്ഷണമായി ലഭിക്കൂ.ഈ സ്റ്റാളുകൾ വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ് റെയിൽവേ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവിടെ അപ്പവും മുട്ടക്കറിയും ഉൾപ്പെടെ വിൽക്കാൻ അനുമതിയുണ്ടായിരുന്നു. വെജിറ്റേറിയൻ എന്ന ഗണത്തിൽപ്പെടുത്തിയതോടെ യാത്രക്കാർക്കു പ്രത്യേക സൗകര്യം ലഭിച്ചില്ലെന്നു മാത്രമല്ല സ്റ്റാളിലെ ഭക്ഷണ വിൽപന പരിമിതപ്പെടുകയും ചെയ്തു. ട്രെയിനുകൾക്കരികിൽ ചെന്ന് ... Read more
വിദേശജോലിക്കു മുമ്പ് ഡോക്ടര്‍മാര്‍ ഇന്ത്യയില്‍ സേവനം നിര്‍ബന്ധമാക്കണം
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശത്ത് ജോലിക്കു പോകും മുമ്പ് രാജ്യത്ത് നിശ്ചിതകാല സേവനം നിര്‍ബന്ധമാക്കണമെന്ന് പാര്‍ലമെന്‍ററി സമിതിയുടെ ശുപാര്‍ശ. രാജ്യത്തെ നികുതിദായകരുടെ പണമുപയോഗിച്ച് പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ കിട്ടിയ അവസരത്തില്‍ തന്നെ രാജ്യം വിടുന്ന വിടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട സ്ഥിരംസമിതി അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോളേജുകളില്‍നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവനവും നിര്‍ബന്ധമാക്കണമെന്ന് പ്രഫ. രാംഗോപാല്‍ യാദവ് അധ്യക്ഷനായ സമിതി നിര്‍ദേശിച്ചു. ഇതിന് വേതനവും അടിസ്ഥാന സൗകര്യങ്ങളും, അനുബന്ധ ജീവനക്കാര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കണം. പരിശീലനത്തോടൊപ്പം ഗ്രാമീണമേഖലയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും ഇതുവഴി കഴിയും-സമിതി ചൂണ്ടിക്കാട്ടി. പാരാമെഡിക്കല്‍ മേഖലയിലെ കോഴ്‌സുകളുടെ പഠനക്രമത്തില്‍ ഏകീകരണം വേണമെന്നാണ് മറ്റൊരു ശുപാര്‍ശ. മെഡിക്കല്‍ കമ്മിഷന്‍ ബില്ലില്‍ ഭേദഗതി നിര്‍ദേശിക്കുന്ന സമിതിയുടെ റിപോര്‍ട്ട് കഴിഞ്ഞയാഴ്ചയാണ് പാര്‍ലമെന്‍റില്‍ വെച്ചത്. മെഡിക്കല്‍ കൗണ്‍സിലിനു പകരമായി വരുന്ന മെഡിക്കല്‍ കമ്മീഷനിലെ അംഗങ്ങളുടെ തൊഴില്‍പരവും വാണിജ്യപരവുമായ ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കണമെന്ന് സമിതി നിര്‍ദേശിച്ചു. നഴസിങ് കൗണ്‍സില്‍, ഡെന്‍റല്‍ ... Read more
ടോളില്‍ വരിനില്‍ക്കാതെ കുതിക്കാന്‍ ഫാസ് റ്റാഗ്
വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു. പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ പ്രദർശനവേദിയിലും ഇതിന്റെ പ്രവർത്തനം വിശദീകരിച്ചു. 100 രൂപ നൽകിയാൽ ഫാസ് റ്റാഗ് സ്റ്റിക്കർ ലഭിക്കും. പ്രീപെയ്ഡ് ഡാറ്റാ കൂപ്പൺപോലെ നമുക്ക് ആവശ്യമുള്ള തുക അതിൽ നിക്ഷേപിക്കാം. ഒരുതവണ ടോളിലൂടെ പോകുമ്പോൾ ടോൾ ബൂത്തിലെ മുകൾക്യാമറ വഴി സ്കാൻചെയ്ത് ഇതിൽനിന്ന് ... Read more
ലോകോത്തര നിലവാരത്തിലേക്ക് തമിഴ്നാട്ടിലെ നാലു സ്റ്റേഷനുകൾ
വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങളോടെ വികസിപ്പിക്കുന്ന രാജ്യത്തെ 91 സ്റ്റേഷനുകളിൽ തമിഴ്നാട്ടിൽനിന്നു നാലെണ്ണം. എഗ്‌മൂർ, മധുര, തിരുച്ചിറപ്പള്ളി, സേലം റെയിൽവേ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്കുയർത്തുന്ന സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം നേടിയത് മേഖലാ റെയിൽവേ, നാഷനൽ ബിൽഡിങ്സ് കൺസ്ട്രക്‌ഷൻ കോർപറേഷൻ, ഇന്ത്യൻ റെയിൽവേസ് കൺസ്ട്രക്‌ഷൻ കോർപറേഷൻ,ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷൻ തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ് വികസന പ്രവർത്തനം നടപ്പാക്കുക. ദിനംപ്രതി യാത്രക്കാരുടെ എണ്ണം, ആകെ വരുമാനം, പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. വിമാനത്താവളങ്ങളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളും റെയിൽവേ സ്റ്റേഷനുകളിലും ലഭ്യമാക്കുകയാണു പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി റെയിൽവേയെ കൂടുതൽ ആകർഷകമാക്കാമെന്നാണ് കണക്കുകൂട്ടൽ…. സിസിടിവി ക്യാമറകൾ, വൈഫൈ, നിലവിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, മോഡുലർ വാട്ടർ കിയോസ്കുകൾ, ജല എടിഎമ്മുകൾ, എൽഇഡി ലൈറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സ്റ്റെയിൻലെസ് സ്റ്റീൽ ബെഞ്ചുകൾ, മോഡ്യുലാർ കേറ്ററിങ് കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം സ്റ്റേഷനുകളിലുണ്ടാകും.
നരേന്ദ്രമോഡി ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണം
പ്രധാനമന്ത്രി നേരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നേരേന്ദ്ര മോദി ആപ്പ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ മറ്റൊരു കമ്പനിയ്ക്ക് കൈമാറുന്നുണ്ടെന്ന് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ഇക്കാര്യം ട്വീറ്റ് ചെയ്യുന്നത്. നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന ആളിന്‍റെ ഉപകരണത്തെകുറിച്ചുള്ള വിവരങ്ങളും അതുപോലെ തന്നെ വ്യക്തി വിവരങ്ങളും അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്‍റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്‍റെ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകള്‍ അല്‍ഡേഴ്‌സന്‍ പങ്കുവെച്ചിട്ടുണ്ട്. ഏത് ഓപറേറ്റിങ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നതാണ്, നെറ്റ് വര്‍ക്ക് ഏതാണ്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് അല്‍ഡേഴ്‌സന്‍ പറയുന്നു. ആപ്പ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയും ഡെവലപ്പര്‍മാരെ സഹായിക്കുകയുമാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. തന്‍റെ ട്വീറ്റ് കണ്ട നരേന്ദ്ര ... Read more
ശബരിമല ഇടത്താവളം ചെങ്ങന്നൂരില്‍
ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമസ്ഥലം, പ്രാഥമികാവശ്യ സൗകര്യങ്ങള്‍, ഭക്ഷണശാലകള്‍, അന്നദാനം ഒരുക്കാനും നല്‍കാനുമുള്ള സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, പെട്രോള്‍-ഡീസല്‍ പമ്പുകള്‍, എ.ടി.എം, ഡോര്‍മെട്രികള്‍ തുടങ്ങിയവ ഇടത്താവള സമുച്ചയത്തില്‍ ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ അറിയിച്ചു. 10 കോടി മുതല്‍മുടക്കില്‍ മൂന്നു നിലകളുള്ള സമുച്ചയത്തില്‍ 500 പേര്‍ക്ക് ഒരേ സമയം അന്നദാനം നല്‍കുന്നതിനും 600 പേര്‍ക്ക് വിശ്രമിക്കുന്നതിനും സൗകര്യമുണ്ടാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായുണ്ടാക്കിയ കരാറിന്‍റെ അടിസ്ഥാനത്തില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് കെട്ടിടം നിര്‍മ്മിക്കുക. ശബരിമല തീര്‍ത്ഥാടകര്‍ ധാരാളമായെത്തുന്ന ചെങ്ങന്നൂരില്‍ ഇടത്താവള സമുച്ചയം നിര്‍മിക്കണമെന്ന് അന്തരിച്ച എം.എല്‍.എ കെ കെ രാമചന്ദ്രന്‍ നായര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തിന് മുമ്പ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടത്താവളം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.