Category: News
താജിലും ജന്തര്‍മന്ദറിലും പരസ്യം തെളിയും: പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നു
താജ് മഹല്‍ അടക്കം രാജ്യത്തെ പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ പൈതൃക സ്മാരക കേന്ദ്രം ദത്തെടുക്കല്‍ പദ്ധതി പ്രകാരം വന്‍ കമ്പനികള്‍ സ്മാരക സംരക്ഷണത്തിന് ക്യൂ നില്‍ക്കുകയാണ്. 105 പൈതൃക സ്മാരകങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന് വഴിയൊരുങ്ങുന്നത്. ഇവിടെ ശുചിമുറികള്‍,കുടിവെള്ളം,അംഗ പരിമിതര്‍ക്ക് സൗകര്യം,ദീപ വിതാനം,ഭക്ഷണശാല,ശുചിത്വം, ടിക്കറ്റ് വിതരണം എന്നിവയുടെയൊക്കെ ചുമതല നടത്തിപ്പ് ലഭിക്കുന്നവര്‍ക്കാകും. വന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ സ്മാരക സൗഹൃദവും ഉള്‍പ്പെടുത്താം. ജിഎം ആര്‍, ഐടിസി എന്നിവരാണ് താജിനായി രംഗത്തുള്ളത്. പരിപാലനം ആര്‍ക്ക് കൈമാറുമെന്ന് വൈകാതെ നിശ്ചയിക്കും. ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ പരിപാലനത്തിന് രംഗത്തുള്ളത് എസ്ബി ഐ ഫൗണ്ടേഷനാണ് ഒഡിഷയിലെ സൂര്യക്ഷേത്രത്തിനു ടികെ ഇന്‍റര്‍നാഷണലാണ് രംഗത്ത്. കുത്തബ്മീനാര്‍, കര്‍ണാടകയിലെ ഹമ്പി ക്ഷേത്രം,മഹാരാഷ്ട്രയിലെ അജന്താ ഗുഹ, കശ്മീരിലെ ലേ പാലസ് എന്നിവയ്ക്ക് രംഗത്തുള്ളത് യാത്ര ഓണ്‍ലൈനാണ്. അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പുരാവസ്തു വകുപ്പിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്നെന്നു തോന്നിയാല്‍ ഏതു സമയവും കരാര്‍ റദ്ദാക്കാം.
ജി. പി. എസും പാനിക് ബട്ടണും വാഹനങ്ങളില്‍ നിര്‍ബന്ധമാക്കി
പൊതു ഗതാഗത വാഹനങ്ങളില്‍ ഏപ്രില്‍ ഒന്നു മുതല്‍ ജി. പി. എസും പാനിക് ബട്ടണും ഘടിപ്പിക്കണമെന്ന് കേന്ദ്ര റോഡ്ഗതാഗത ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷന്‍ ബി. ദയാനന്ദ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണിത്. ആവശ്യഘട്ടത്തില്‍ അവര്‍ക്ക് പാനിക് ബട്ടണ്‍ അമര്‍ത്തി അലാം മുഴക്കാം ജി .പി .എസ് സംവിധാനത്തിലൂടെ വാഹനം എവിടെയെന്ന് കണ്ടെത്താനുമാകും. സ്‌കൂള്‍ ബസുകള്‍, ടാക്‌സികള്‍, വസുകള്‍ എന്നിവയിലെല്ലാം ഇവ ഘടിപ്പിക്കണം. വീഴ്ച്ച വരുത്തുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. എന്നാല്‍ ഓട്ടോറിക്ഷ, ഇ-റിക്ഷ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. ജി പി എസ് സംവിധാനമുള്ള മൊബൈല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിരത്തില്‍ നിരവധി ഉണ്ട് എന്നാല്‍ അവര്‍ ഇത് പ്രായോഗികമായി ഉപയോഗിക്കുന്നില്ല എന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം വാഹന ഉടമകളില്‍ ഏറെപേര്‍ക്ക് ആധുനിക സംവിധാനത്തെക്കുറിച്ച് അറിവില്ലെന്നും നിയമം പൂര്‍ണമായും നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു.
റാക് പൈതൃക ഗ്രാമം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു
റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസറീത് അല്‍ ഹംറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.ജൂണ്‍ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും. ആറ് മാസത്തിനകം വിവരങ്ങള്‍ നല്‍കാനുള്ള ബോര്‍ഡുകള്‍, കാര്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 2023ഓടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അല്‍ഐനില്‍ നടക്കുന്ന ആര്‍ക്കിയോളജി-18 സമ്മേളനത്തില്‍ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പ്രാധാന വാണിജ്യ മത്സ്യബന്ധന പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹമദ് ഹിലാല്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023ഓടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടല്‍ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റോറന്റുകളും ആരംഭിക്കും. തദ്ദേശീയ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ നിലവില്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നതായും ... Read more
എയർ ഇന്ത്യയുടെ ഓഹരികള്‍ വില്‍ക്കുന്നു
എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. കടക്കെണിയിലായ സാഹചര്യത്തിലാണ് ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ എയര്‍ ഇന്ത്യ എത്തിയത്. 76 ശതമാനം ഓഹരി വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പ്പനയ്ക്കുള്ള താല്‍പ്പര്യപത്രം പുറപ്പെടുവിച്ച സര്‍ക്കാര്‍ ഓഹരി കൈമാറ്റ ഉപദേശക സ്ഥാനത്തേയ്ക്ക് കണ്‍സല്‍റ്റന്‍സി സ്ഥാപനമായ എണ്‍സ്റ്റ് ആന്‍ഡ് യങ്ങിനെ നിയമിച്ചു. തുറന്നതും മത്സരക്ഷമവുമായ നടപടികളിലൂടെ ഓഹരി കൈമാറാനാണ് സര്‍ക്കാറിന്‍റെ തീരുമാനം. ഓഹരികള്‍ വില്‍ക്കുന്ന പക്ഷം വിമാനക്കമ്പനികളുടെ നിയന്ത്രണവും ഉടമസ്ഥതയും കേന്ദ്രം കൈയ്യൊഴിയും. എയർ ഇന്ത്യയുടെ ഓഹരി കയ്യൊഴിയാൻ കഴിഞ്ഞ വർഷം ജൂണിലാണ് സർക്കാർ തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ നടപടി പ്രതിപക്ഷത്തിന്‍റെ വിമര്‍ശനത്തിനു കാരണമായി. രാജ്യത്തിന്‍റെ രത്നമാണ് എയര്‍ ഇന്ത്യയെന്നും രാജ്യത്തെ വിറ്റുതുലയ്ക്കാന്‍ ഈ സര്‍ക്കാറിനെ അനുവദിക്കരുതെന്നുംബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിന്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.
കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ വരുന്നു
ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍. ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും
വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം തോറും 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദിയുടെ തീരുമാനം. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രമാണ് സൗദി നല്‍കി വരുന്നത്.
തേക്കടിയില്‍ വസന്തോത്സവം തുടങ്ങി
കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ... Read more
പ്ലേബോയ് മാഗസിന്‍ ഫെയിസ്ബുക്ക് വിട്ടു
ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്ക് വിടുകയാണെന്ന് പുരുഷന്മാര്‍ക്ക് വേണ്ടിയുള്ള ലൈഫ് സ്‌റ്റൈല്‍ വിനോദ മാസികയായ പ്ലേ ബോയ്. ചൊവ്വാഴ്ച പ്ലേ ബോയ് സ്ഥാപകന്‍ ഹ്യൂഗ് ഹെഫ്‌നറുടെ മകനും മാസികയുടെ ചീഫ് ക്രീയേറ്റീവ് ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്കിന്‍റെ ഉള്ളടക്ക മാര്‍ഗ നിര്‍ദ്ദേശങ്ങളും കോര്‍പറേറ്റ് നയങ്ങളും പ്ലേ ബോയിയുടെ മൂല്യങ്ങള്‍ക്ക് എതിരാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരെങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തില്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഞങ്ങള്‍ ഫെയ്‌സ്ബുക്ക് വിടണമെന്നാണ് 2.5 കോടിയോളം വരുന്ന പ്ലേ ബോയിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. കൂപ്പര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ പ്ലേ ബോയിയുടെ പ്രധാന ഫെയ്‌സ്ബുക്ക് പേജ് അപ്രത്യക്ഷമായി. അതേസമയം പ്ലേ ബോയ് നെതര്‍ലന്‍ഡ്‌സ് പോലുള്ള പ്ലേബോയിയുടെ മറ്റ് ഫെയ്‌സ്ബുക്ക് പേജുകള്‍ ഇപ്പോഴും ലഭ്യമാണ്. ഈ പേജുകളും പിന്‍വലിക്കുമോ എന്ന കാര്യം വ്യക്തമല്ല. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് പിന്നാലെ നിരവധി സ്ഥാപങ്ങളും പ്രമുഖ വ്യക്തികളും ഫെയ്‌സ്ബുക്ക് ... Read more
ഉത്തരവ് ലംഘിച്ചു റിസോര്‍ട്ട് നിര്‍മാണം: നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു
സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് പണി തുടര്‍ന്ന റിസോര്‍ട്ടിലെ നിര്‍മാണസാമഗ്രികള്‍ റവന്യൂ വകുപ്പ് പിടിച്ചെടുത്തു. പള്ളിവാസല്‍ വില്ലേജില്‍ രണ്ടാംമൈലിനു സമീപം ദേശീയപാതയോരത്ത് സര്‍വേനമ്പര്‍ 35/17, 19-ല്‍പ്പെട്ട ഭൂമിയിലാണ് വന്‍ റിസോര്‍ട്ടിന്‍റെ നിര്‍മാണം നടക്കുന്നത്. പോലീസുദ്യോഗസ്ഥനായ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു കെട്ടിടംപണി. രണ്ടുതവണ സ്റ്റോപ്പ് മെമ്മോ നല്‍കുകയും റവന്യൂ വകുപ്പിന്റെ പരാതിയിന്മേല്‍ ഉടമയ്‌ക്കെതിരേ വെള്ളത്തൂവല്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ ജാമ്യം നേടിയശേഷം ഇയാള്‍ വീണ്ടും കെട്ടിടം പണി തുടരുകയായിരുന്നു. ഭൂസംരക്ഷണസേന, മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.ശ്രീകുമാര്‍, പള്ളിവാസല്‍ വില്ലേജ് ഓഫീസര്‍ കെ.കെ.വര്‍ഗീസ് കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച സാമഗ്രികള്‍ പിടിച്ചെടുത്തത്. ഇവ വെള്ളത്തൂവല്‍ പോലീസിനു കൈമാറി. ഏഴുനിലയിലായി 50 മുറിയുള്ള റിസോര്‍ട്ടാണിത്.
അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ
ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more
രാജ്‌നഗര്‍- ഡല്‍ഹി ഹിന്‍ഡന്‍ മേല്‍പാത 30ന് തുറക്കും
ഡല്‍ഹി അതിര്‍ത്തിയിലുള്ള യുപി ഗേറ്റ് മുതല്‍ രാജ്‌നഗര്‍ എക്സ്റ്റന്‍ഷന്‍വരെയുള്ള ഹിന്‍ഡന്‍ മേല്‍പാത ഈ മാസം 30ന് ഗതാഗതത്തിനായി തുറക്കും. 10.3 കിലോമീറ്റര്‍ നീളമുള്ള പാത അന്തിമ പരിസ്ഥിതി അനുമതി ലഭിച്ചതോടെ ഗതാഗത അനുമതി ലഭിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍ അറിയിച്ചു. കവിനഗറിലെ രാം ലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പാതയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ മുന്‍പ് പൂര്‍ത്തിയായിരുന്നെങ്കിലും കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള അന്തിമ അനുമതി നീണ്ടുപോയതിനെത്തുടര്‍ന്ന് ഉദ്ഘാടനം വൈകുകയായിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗാസിയാബാഗ് വികസന അതോറിറ്റി യോഗമാണു പാത തുറക്കുന്നതിനുള്ള നടപടികള്‍ക്കു രൂപം നല്‍കിയത്. പാത തുറക്കുന്നതോടെ രാജ്‌നഗര്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കു ഡല്‍ഹിയിലേക്കുള്ള യാത്ര സുഗമമാകും. ആറു വരി പാതയിലൂടെ സഞ്ചരിച്ചാല്‍ പരമാവധി 15 മിനിറ്റിനുള്ളില്‍ രാജ്‌നഗറില്‍ നിന്നു ഡല്‍ഹിയിലേക്കു കടക്കാനാവുമെന്നാണു കണക്കൂകൂട്ടല്‍.
വരയാടുകള്‍ക്ക് പ്രസവകാലം: രാജമല തുറക്കുന്നത് നീട്ടി
വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ച രാജമല ഉദ്യാനം ഏപ്രില്‍ 15-നു തുറക്കും. ഫെബ്രുവരി ഒന്നിനാണ് രാജമല അടച്ചത്. ഏപ്രില്‍ ഒന്നിന് സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഗര്‍ഭിണികളായ ആടുകളെ കൂടുതലായി കണ്ടതോടെയാണ് സന്ദര്‍ശകനിരോധനം ഏപ്രില്‍ 15 വരെ നീട്ടാന്‍ വനംവകുപ്പ് തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ടു നല്‍കി. ഇരവികുളം ദേശീയോദ്യാനത്തില്‍ ഈ സീസണില്‍ ഇതുവരെ 40 വരയാട്ടിന്‍കുഞ്ഞുങ്ങളെ കണ്ടെത്തിയെന്നും ഉള്‍പ്രദേശങ്ങളില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നും വാര്‍ഡന്‍ പറഞ്ഞു.
പെരിയാര്‍ കടുവാ സങ്കേതം സജീവം: വനയാത്രകള്‍ പുനരാരംഭിക്കുന്നു
കുരങ്ങണി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന ടൂറിസം പരിപാടികള്‍ നാളെ പുനരാരംഭിക്കും. നേച്ചര്‍ വാക്ക്, ഗ്രീന്‍ വാക്ക്, ബാംബു റാഫ്റ്റിങ് മുഴുവന്‍ ദിവസവും അര ദിവസവും, ജംഗിള്‍ സ്‌കൗട്ട്, ടൈഗര്‍ ട്രയല്‍, പഗ്മാര്‍ക്ക് ട്രയല്‍, ബാംബു പ്രോവ് വിത്ത് പാക്കേജ്, ജംഗിള്‍ ക്യാമ്പ് താമസം മാത്രം എന്നീ പരിപാടികളാണ് വീണ്ടും ആരംഭിക്കുന്നത്. ബോര്‍ഡര്‍ ഹൈക്കിങ്, ജംഗിള്‍ ക്യാമ്പ് എന്നീ പരിപാടികള്‍ നിലവിലെ സാഹചര്യത്തിലുണ്ടാകില്ലെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ പി.കുമാര്‍ അറിയിച്ചു.
അബദ്ധം പറ്റി: ട്രെയിന് വഴിയും തെറ്റി,സംഭവം രാജ്യ തലസ്ഥാനത്ത്
പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ഹ്രസ്വദൂര ട്രെയിന്‍, റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവു മൂലം എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 64464 ആണ് ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തിയത്. റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് സ്റ്റേഷന്‍ മാറാന്‍ കാരണമായത്. പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡെല്‍ഹി സ്റ്റേഷന്‍ എന്ന് സെറ്റ് ചെയ്യുകയായിരുന്നു. ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് ഡ്രൈവറും യാത്രക്കാരും സ്‌റ്റേഷന്‍ മാറിപ്പോയ കാര്യം അറിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ന്യൂഡല്‍ഹി സ്‌റ്റേഷനിലേക്ക് ട്രെയിന്‍ തിരിച്ചു വിട്ടു. പാനിപത്തിൽ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാകാം പാനല്‍ ഓപ്പറേറ്റര്‍ക്ക് തെറ്റുപറ്റാന്‍ കാരണമെന്നാണ് സൂചന. പാനിപ്പത്ത്, സോനിപ്പത്ത് എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് ഒരേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. ഇതില്‍ സോനിപ്പത്ത് ഓള്‍ഡ് ഡല്‍ഹിയിലേക്കുള്ളതാണ്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ വക്താവ് പറഞ്ഞു.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതിയില്ല
360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു എസ്, കാനഡ, യൂറ്യോപന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം സ്ട്രീറ്റ് വ്യൂവിന് അനുമതിയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി ചേര്‍ന്നാരംഭിച്ച് പദ്ധതിയില്‍ താജ്മഹല്‍, ചുവപ്പ് കോട്ട, കുത്തബ്മിനാര്‍, വാരണാസി, നളന്ദ യൂണിവേഴ്‌സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്റ്റേഡിയം എന്നിവടങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കുമായിരുന്നു.