Category: News

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിനി പാസ്‌പോര്‍ട്ടില്ല

അഴിമതിക്കേസുകളില്‍ പെട്ട് അന്വേഷണം നേരിടുകയോ ക്രിമിനല്‍ കുറ്റാരോപണം നേരിടുകയോ ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കുന്നതിനായുള്ള വിജിലന്‍സ് ക്ലിയറന്‍സ് നല്‍കില്ല എന്നാണ് പുതുക്കിയ മാര്‍ഗ നിര്‍ദേശം. ക്രിമിനല്‍ നടപടികള്‍ നേരിടുന്നവര്‍ക്ക് പാസ്പോര്‍ട്ട് അനുമതി നിഷേധിക്കുന്ന നിയമം ഇന്ത്യയില്‍ നിലവില്‍ ഉള്ളതാണ്. എന്നാല്‍, അഴിമതി തടയുന്ന നിയമ പ്രകാരമോ മറ്റ് ക്രിമിനല്‍ കേസുകള്‍ പ്രകാരമോ വിചാരണ നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂടി ഇതിലേക്ക് ഉള്‍പ്പെടുത്താനാണ് തീരുമാനം. അഴിമതിയാരോപണത്തില്‍ പരിശോധന നേരിടുന്നവര്‍ക്കോ, എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ക്കോ ക്‌ളിയറന്‍സ് ലഭിക്കില്ല. എന്നാല്‍, മെഡിക്കല്‍ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യങ്ങളില്‍ വിദേശ യാത്ര അനിവാര്യമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇളവനുവദിക്കാവുന്നതാണ്. സ്വകാര്യപരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കുന്നതിന് വിജിലന്‍സ് ക്ലിയറന്‍സ് നിഷേധിക്കപ്പെടുകയില്ല. പാസ്‌പോര്‍ട്ട് ഓഫീസില്‍ എഫ്.ഐ.ആര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും അന്തിമതീരുമാനത്തിനുള്ള അധികാരം പാസ്‌പോര്‍ട്ട് ... Read more

ജിയോ പ്രൈം അംഗത്വം നാളെ അവസാനിക്കും

റിലയന്‍സ് ജിയോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പ്രൈം അംഗത്വത്തിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കും. എന്നാല്‍ നിലവിലുള്ള പ്രൈം അംഗത്വത്തിനുള്ള കാലാവധി ഇനിയും തുടരുമോ അതിന് പകരമായി മറ്റെന്തെങ്കിലും സംവിധാനം കൊണ്ടുവരുമെന്നോ ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 99 രൂപയ്ക്കുള്ള പ്രൈം അംഗത്വം അല്‍പം കൂടിയ വിലയില്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കാനാണ് സാധ്യത. പക്ഷേ ആ കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല. സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അധിക ഡാറ്റാ ആനൂകൂല്യങ്ങള്‍ ജിയോ പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ 99 രൂപയ്ക്ക് പ്രൈം അംഗത്വമെടുക്കാം. പ്രൈം അംഗങ്ങള്‍ക്കായി മാത്രമുള്ള ഓഫറുകള്‍ ലഭിക്കണമെങ്കില്‍ അംഗത്വം എടുത്തിരിക്കണം. ഒറ്റത്തവണ മാത്രം റീച്ചാര്‍ജ് ചെയ്താല്‍ മതി. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ആകര്‍ഷകമായ നിരവധി ഓഫറുകള്‍ ജിയോ നല്‍കുന്നുണ്ട്. 19 രൂപയില്‍ തുടങ്ങി 9999 രൂപ വരെയുള്ള ഓഫറുകള്‍ ഇക്കൂട്ടത്തിലുണ്ട്.

ചെന്നൈയില്‍ ഇ-ബസ് വരുന്നു

അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും. ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക. ‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി ... Read more

താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു

വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.

സൗദിയില്‍ ഇനി പണമിടപാടും സ്മാര്‍ട്ട് ഫോണ്‍ വഴി

എ. ടി. എം കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന മൊബൈല്‍ ആപ് സൗകര്യം ഈ വര്‍ഷം നിലവില്‍ വരുമെന്നും പര്‍ച്ചേസ്, പോയിന്റ് ഓഫ് സെയില്‍സ് എന്നിവയ്ക്കും ആപ്പിലൂടെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്കിങ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന മദദ് കാര്‍ഡ് ഡിജിറ്റില്‍ വെര്‍ഷനായി വികസിപ്പിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത്. ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പര്‍ചേസ് മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ക്രയവിക്രയം കൂടുതല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 20,000 റിയാല്‍ വരെയാണ് എ.ടി.എം. കാര്‍ഡ് വഴി പണം നിക്ഷേപിക്കാനുളള പരിധി. എന്നാല്‍ ആറുമാസത്തിനകം ഇത് രണ്ടുലക്ഷം റിയാലായി ഉയര്‍ത്തും. ഘട്ടംഘട്ടമായി ഇതിന്റെ പരിധി എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍ത്താതെ ട്രോളി ബജാജ് ഡോമിനോര്‍

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ പറയാതെ പറഞ്ഞ് കളിയാക്കി ഡോമിനാറിന്റെ പ്രചാരണാര്‍ഥം ബജാജ് പുറത്തിറക്കിയ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ഒന്നിന് പിറകെ ഒന്നായി ബുള്ളറ്റുകളെ ട്രോളി അഞ്ചു പരസ്യങ്ങളാണ് ബജാജ് പുറത്തിറക്കിയത്. എന്നാല്‍ ഈ കളിയാക്കല്‍ പരസ്യം നിര്‍ത്താന്‍ ബജാജിന് ഒരു ഉദ്ദേശ്യവുമില്ല. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ആറാമത്തെ പരസ്യവും ബജാജ് പുറത്തിറക്കി. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ബുള്ളറ്റിലെ യാത്ര റൈഡര്‍മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് പരസ്യത്തില്‍ പറയാതെ പറയുന്നു.   ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ബുള്ളറ്റ് യാത്രയില്‍ നടുവേദനയും കൈ വേദനയും ഉറപ്പാണ്, ഈ തടസ്സങ്ങളൊന്നും ഇല്ലാതെ ഡോമിനാറില്‍ ആസ്വദിച്ച് യാത്ര ചെയ്യാമെന്നും പരസ്യത്തില്‍ ദൃശ്യമാക്കുന്നു. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കളിയാക്കുന്നത് ബുള്ളറ്റിനെയാണെന്ന് പറയാതെ പറയാന്‍ ബുള്ളറ്റുകളുടെ തനത് ... Read more

ഊബറും ഒലയും ഒന്നിച്ചേക്കും

ഓണ്‍ലൈന്‍ ടാക്‌സി സേവന രംഗത്തെ ആഗോള കമ്പനിയായ ഊബറും ഇന്ത്യന്‍ കമ്പനിയായ ഒലയും ലയിക്കാന്‍ നീക്കം. ഇരു കമ്പനികളിലും മൂലധന നിക്ഷേപം  നടത്തിയിട്ടുള്ള നിക്ഷേപക സ്ഥാപനമായ സോഫ്റ്റ് ബാങ്കാണ് ലയന നീക്കത്തിന് തുടക്കം കുറിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഊബറിന്‍റെയും ഒലയുടെയും പ്രതിനിധികള്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ഊബറിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) വരികയാണ്. ഇതിനു മുന്നോടിയായി ലയനം പൂര്‍ത്തിയാക്കാനാണ് നീക്കം. അതേസമയം, ഇരുകൂട്ടരും ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇന്ത്യയില്‍ ഊബര്‍ ശൃംഖലയില്‍ 3.50 ലക്ഷം ടാക്‌സികളും ഒലയുടെ കീഴില്‍ ഒമ്പതു ലക്ഷം ടാക്‌സികളും സര്‍വീസ് നടത്തുന്നുണ്ട്.

അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും

  തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം ... Read more

ദീര്‍ഘദൂര ബസുകളില്‍ നില്‍പ്പു യാത്ര: ചട്ടം ഭേദഗതി ചെയ്യുമെന്ന് ഗതാഗത മന്ത്രി

കെ.എസ്.ആർ.ടി.സി അതിവേഗ ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിർത്തലാക്കിയ ഹൈകോടതി ഉത്തരവ് മറികടക്കാൻ ചട്ടത്തിൽ ഭേദഗതി വരുത്തുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. കോടതി ഉത്തരവ് മറികടക്കുന്നതിന് നിയമഭേദഗതി വരുത്താമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക് നിന്നു യാത്ര ചെയ്യാൻ അനുവദിക്കുന്ന തരത്തിലാണ് മോട്ടോർ വാഹന ചട്ടം ഭേദഗതി വരുത്തുക. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും എ.കെ ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ നില്‍പ്പ്  യാത്ര പാടില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.  എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് ബസ്സുകളിൽ ആളുകളെ നിര്‍ത്തി യാത്ര ചെയ്യുന്നതിനാണ് ഹൈക്കോടതി വിലക്ക്. ഉയര്‍ന്ന ചാര്‍ജ് നല്‍കി യാത്ര ചെയ്യുന്നവര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാനുള്ള അവകാശമുണ്ടെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. കെ.എസ്.ആർ.ടി.സി ലക്ഷ്വറി ബസുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണ്

ലഗേജ് പരിശോധനയ്ക്ക് കൂടുതല്‍ സമയം; വിമാനങ്ങള്‍ വൈകി

യാത്രക്കാരുടെ ബാഗേജ് ക്ലിയറന്‍സിന് കൂടുതല്‍ സമയം വേണ്ടിവന്നതോടെ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ടു. പരിശോധനയ്ക്ക് ശേഷം യാത്രക്കാര്‍ എത്താന്‍ താമസിച്ചതിനാല്‍ പല വിമാനങ്ങളും വളരെ വൈകിയാണ് സര്‍വീസ് നടത്തിയത്. ബാഗുകളില്‍ പവര്‍ ബാങ്കും ലൈറ്ററുകളും പോലെയുള്ള ‘അപകടവസ്തുക്കള്‍’ ഉണ്ടായിരുന്നതിനാലാണ് യാത്രക്കാര്‍ക്ക് പരിശോധനയ്ക്ക് ഏറെ നേരം കാത്തുനില്‍ക്കേണ്ടി വന്നതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ബാഗുകളിലെ വസ്തുക്കള്‍ ഓരോന്നായി പുറത്തെടുത്ത് പരിശോധിക്കേണ്ട അവസ്ഥയുള്ളതിനാലാണ് പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടിവന്നതെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ അവധിദിവസങ്ങളായതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ സാധാരണയിലും 30 ശതമാനത്തോളം വര്‍ധനയാണുണ്ടായത്. പരിശോധനയ്ക്ക് ശേഷം ബാഗുകള്‍ യാത്രക്കാര്‍ക്ക് കൈമാറുന്നതില്‍ താമസം നേരിട്ടത് മൂലം പല സര്‍വീസുകളും മണിക്കൂറുകള്‍ വൈകി. നീണ്ട ബാഗ് പരിശോധന മൂലം യാത്ര വൈകിയവരില്‍ ബിജെപി എംപിയും നടിയുമായ ഹേമമാലിനിയും ഉള്‍പ്പെടുന്നു. ദിവസേന ഒരു ലക്ഷത്തോളം യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തുന്നുണ്ടെന്നാണ് കണക്ക്.  ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നു അതികൃതര്‍ അറിയിച്ചു.

കോവളത്ത് കാണാതായ ലിഗ എവിടെ? സര്‍ക്കാരിന് കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തില്‍ നിന്ന് വിദേശ വനിതയെ കാണാതായ സംഭവത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഹൈക്കോടതി നോട്ടീസ്. കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നോട്ടീസ്. ‍. തിരുവനന്തപുരം പോത്താന്‍കോട് ആയുര്‍വേദ കേന്ദ്രത്തില്‍നിന്നു കാണാതായ ലിഗയെ ഹാജരാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. മാനസിക പിരിമുറുക്കത്തിനു ചികില്‍സയ്ക്കായി സഹോദരിക്കൊപ്പം കേരളത്തിലെത്തിയ ലാത്വിയ സ്വദേശിനി ലിഗയെ മാര്‍ച്ച് 14 നാണ് കാണാതാവുന്നത്. ഡി.ജി.പിയുള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ 10 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നു കോടതി നിര്‍ദേശിച്ചു. ഏപ്രില്‍ 14 ന് കേസ് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വിദേശ വനിതയായ യുവതിയുടെ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. . ലിഗയെ കാണാതായി എന്ന പരാതി വന്നതിനു രണ്ടാം ദിവസമാണ് കുളച്ചിലില്‍ അജ്ഞാതായായ വിദേശ വനിതയുടെ മൃതദേഹം പൊങ്ങിയത്.എന്നാല്‍ ഇത് ലിഗയുടേതല്ലെന്ന് പിന്നീട് തിരിച്ചറിയുകയും ചെയ്തു. കാണാതായ ഭാര്യയെ തേടി തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററടക്കം ഒട്ടിച്ചെങ്കിലും ഭര്‍ത്താവ് ആന്‍ഡ്രുവിന് ... Read more

പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം

ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ ... Read more

ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു

മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്

നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി. പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. പരാതി ലഭിച്ച പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കിള്ളിപ്പാലം പോപ്പുലര്‍ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ഹരികുമാര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതുവരെ മറ്റാരുമായി പങ്കുവെച്ചിട്ടില്ല എന്ന് പറഞ്ഞു.

പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും

ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ ഹൈവേ വകുപ്പ് പുറത്തിറക്കി. പുതുച്ചേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 20 ടോള്‍ പ്ലാസകളിലെ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 132 കിലോമീറ്റര്‍ ദൂരമുള്ള അക്കര ടോള്‍ ഗേറ്റ് മുതല്‍ പുതുച്ചേരി വരെ ഒരു ദിശയിലേക്ക് ടോള്‍ നിരക്ക് 88 രൂപയായും ഇരുവശത്തേക്ക് 134 രൂപയായും ഉയരും. ചെറു ചരക്ക് വാഹനങ്ങള്‍, മിനി ... Read more