Category: News
കേരള ടൂറിസത്തിന് ഔട്ട്‌ലുക്ക് മാസികയുടെ പുരസ്ക്കാരം
ഔട്ട്‌ലുക്ക് യാത്രാ മാസിക ടൂറിസം രംഗത്തെ മികച്ച സ്ഥലങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ ബഹുമതികളില്‍ രണ്ടെണ്ണം കേരളത്തിനു ലഭിച്ചു. ആയുര്‍വേദ- സൗഖ്യ വിഭാഗത്തിനും തട്ടേക്കാട് പക്ഷി സങ്കേതത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ടൂറിസത്തിനു വേണ്ടി ഡല്‍ഹി ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍കുട്ടി അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. കെനിയ (മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍), നാഗലാന്‍ഡ്, ഗുജറാത്ത് (ഹോണ്‍ബില്‍, റാന്‍ ഉത്‌സവ്- ഫെസ്റ്റിവല്‍), ന്യൂസിലന്‍ഡ് (അഡ്വഞ്ചര്‍ ഡെസ്റ്റിനേഷന്‍), മൗറീഷ്യസ് (മികച്ച ഐലന്‍റ്), സ്വിറ്റ്‌സര്‍ലാന്‍ഡ് (ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രം), ലഡാക്ക് (ഇന്ത്യയിലെ മികച്ച അഡ്വഞ്ചര്‍ കേന്ദ്രം) എന്നിങ്ങനെയാണ് മറ്റു ബഹുമതികള്‍.
ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച് വള്ളിക്കുന്ന് കണ്ടല്‍ക്കാടുകള്‍
സംസ്ഥാനത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വായ കടലുണ്ടി -വള്ളിക്കുന്ന് കമ്യൂണിറ്റി റിസര്‍വിനെ ഇക്കോ ടൂറിസം കേന്ദ്രമായി വനംവകുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ റിസര്‍വില്‍ ഇക്കോ ടൂറിസം പ്രവര്‍ത്തനമാരംഭിച്ചു. ജനപങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള റിസര്‍വില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതോടെയാണ് ടൂറിസം പദ്ധതിയാരംഭിച്ചത്. ജൈവ വൈവിധ്യ സംരക്ഷണത്തിനൊപ്പം പ്രദേശവാസികളുടെ വരുമാന മാര്‍ഗം വര്‍ധിപ്പിക്കുകയെന്ന റിസര്‍വ് മാനേജ്‌മെന്റ് പ്ലാന്‍ ആശയം യാഥാര്‍ഥ്യമാക്കുന്നതാണ് പുതിയ പ്രഖ്യാപനം. പക്ഷിസങ്കേതവും കണ്ടല്‍ക്കാടുകളുമടങ്ങുന്ന കമ്യൂണിറ്റി റിസര്‍വിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതു പരിഗണിച്ചാണ് ഇക്കോ ടൂറിസം പദ്ധതി തുടങ്ങിയത്. രാവിലെ ഏഴിനു തുടങ്ങി വൈകിട്ട് ആറു വരെയാണ് പ്രവേശന സമയം. 10 രൂപയാണ് പ്രവേശന ഫീസ്. സഞ്ചാരികള്‍ക്കു കടലുണ്ടിപ്പുഴയുടെ ഓളത്തിനൊപ്പം തോണിയില്‍ സഞ്ചരിച്ചു പച്ചപ്പു നിറഞ്ഞ കണ്ടല്‍ക്കാടുകളുടെ ദൃശ്യമനോഹാരിത ആസ്വദിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റിസര്‍വ് ഓഫിസ് പരിസരത്തു നിന്നു റെയില്‍വേ പാലത്തിനു അടിയിലൂടെ കണ്ടല്‍ക്കാടുകള്‍ ചുറ്റിയാണ് തോണിയാത്ര ക്രമീകരിച്ചിരിക്കുന്നത്. കടലുണ്ടിക്കടവ് അഴിമുഖവും പക്ഷിസങ്കേതവുമടക്കം യാത്രയ്ക്കിടെ കാണാന്‍ കാഴ്ചയുടെ വിശാലമായ ലോകം തന്നെയുണ്ട്. ... Read more
തിങ്കളാഴ്ച സംസ്ഥാനത്ത് ദളിത് ഐക്യവേദിയുടെ ഹര്‍ത്താല്‍
ദലിത് സംഘടനകൾ നടത്തിയ ഭാരത് ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത് ദലിത് ഐക്യവേദി. തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. പാൽ, പത്രം, മെഡിക്കൽ ഷോപ്പ് എന്നിവയെ ഹർത്താലിൽ നിന്നും ഒഴിവാക്കും. പട്ടികജാതി/പട്ടിക വർഗ പീഡനവിരുദ്ധ നിയമം ദുർബലപ്പെടുത്തിയതിനെതിരേ ദലിത് സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ഭാരത് ബന്ദിൽ 11 പേർ വെടിയേറ്റ് മരിച്ചിരുന്നു. ബന്ദിൽ പങ്കെടുത്തവരെ വെടിവെച്ച് കൊന്ന മധ്യപ്രദേശ്, രാജസ്ഥാൻ ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണകൂട നടപടിയിൽ പ്രതിഷേധിച്ചാണ് ദലിത് ഐക്യവേദി ഹർത്താലിന് ആഹ്വാനം ചെയ്തത്.
മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് റെയില്‍വേ
സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്കുള്ള യാത്രയ്ക്ക് കാല്‍ മണിക്കൂര്‍ കുറയ്ക്കാനൊരുങ്ങി മധ്യറെയില്‍വേ. സിഎസ്എംടിയില്‍നിന്ന് 49 കിലോമീറ്റര്‍ ദൂരെ ഉള്ള പന്‍വേലില്‍ എത്താന്‍ നിലവില്‍ ഒരു മണിക്കൂറും 20 മിനിറ്റും വേണം. ട്രെയിനിന്റെ വേഗം വര്‍ധിപ്പിച്ചു കാല്‍ മണിക്കൂര്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ എത്തിക്കാനാണു നീക്കം. ഇതോടെ, 65 മിനിറ്റ് കൊണ്ട് ട്രെയിന്‍ പന്‍വേലിലെത്തും. ഇത്രയും ദൂരമുളള മധ്യറെയില്‍വേ, പശ്ചിമ റെയില്‍വേകളിലെ സ്ഥലങ്ങളിലേക്കു 45-50 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ പാകത്തില്‍ ഫാസ്റ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. മധ്യറെയില്‍വേയിലെ കല്യാണ്‍, അംബര്‍നാഥ്, ഖോപോളി, കര്‍ജത്, ആസന്‍ഗാവ്, പശ്ചിമ റെയില്‍വെയിലെ ഭായിന്ദര്‍, വിരാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഒട്ടേറെ ഫാസ്റ്റ് ട്രെയിനുകള്‍ ഓടുന്നതിനാല്‍, യാത്രക്കാര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം ശരിക്കും അറിയുന്നില്ല. ഇതില്‍ പലരും ദിവസവും നഗരത്തിലെത്തി ജോലിചെയ്തു മടങ്ങുന്നവരാണ്. പന്‍വേല്‍ റൂട്ടായ ഹാര്‍ബര്‍ ലൈനില്‍ രണ്ടുവരി പാത മാത്രമായതിനാലാണ് ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനാകാത്തത്. ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ ഓടിക്കുന്ന മറ്റു റൂട്ടുകളിലെല്ലാം നാലുവരി പാതകളുണ്ട്. രണ്ടു ... Read more
താബരം- കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി
കേരളത്തിനും ചെന്നൈ മലയാളികള്‍ക്കുമുള്ള റെയില്‍വേയുടെ വിഷുക്കൈനീട്ടം താംബരത്തു നിന്നു കൊല്ലത്തേക്കു ചൂളം വിളിച്ചെത്തും. ചെന്നൈ താംബരം മുതല്‍ കൊല്ലം വരെ ചെങ്കോട്ട പാതയില്‍ മൂന്നു മാസത്തേക്കു റെയില്‍വേ സ്‌പെഷല്‍ ഫെയര്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു.തിങ്കള്‍, ബുധന്‍ ദിവസങ്ങളിലായിരിക്കും താംബരത്തു നിന്നു കൊല്ലത്തേക്കു ട്രെയിന്‍. കൊല്ലത്തു നിന്നു താംബരത്തേക്കു ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ട്രെയിനുണ്ടാകും. ആദ്യ ട്രെയിന്‍ ഒന്‍പതിനു പുറപ്പെടും.അവസാന ട്രെയിന്‍ ജൂണ്‍ 27ന്. ഗേജ് മാറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ പാതയില്‍ ഓടിയ സര്‍വീസിന്റെ വന്‍ വിജയമാണ്. മൂന്ന് മാസത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടക്കമെന്ന നിലയില്‍ സ്‌പെഷല്‍ ഫെയര്‍ സര്‍വീസ് സ്വാഗതം ചെയ്യുന്നുവെങ്കിലും കേരളത്തിലേക്ക് ഈ പാതയിലൂടെ സ്ഥിരം സര്‍വീസ് വേണമെന്നു തന്നെയാണു ചെന്നൈ മലയാളികളുടെ ആവശ്യം.പാതയുടെ ഔദ്യോഗിക ഉദ്ഘാടനം പത്തിനു കേന്ദ്ര സഹമന്ത്രി പുനലൂരില്‍ നിര്‍വഹിക്കുമ്പോള്‍ ഈ പ്രഖ്യാപനമുണ്ടാകുമോയെന്നാണു കാത്തിരിക്കുന്നത്.ഗേജ് മാറ്റത്തിനായി പാത അടയ്ക്കുന്നതിനു മുന്‍പ് എഗ്മൂറില്‍ ... Read more
കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും
വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്‍മാന്‍ ഹുമൈദി അല്‍ -സുബായി പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി ... Read more
കടുവയെ പിടിച്ചത് കിടുവയല്ല രൂപാലി എന്ന യുവതിയാണ്
നാടോടി കഥകളില്‍ നമ്മള്‍ കേട്ടിട്ടുണ്ട് മൃഗങ്ങളെ ഓടിച്ച കുട്ടികളുടെ കഥ. എങ്കില്‍ ഇനി പറയുന്നത് ഒരു കഥയല്ല. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവമാണ്. 23 വയസുകാരിയായ രൂപാലി മിശ്ര വീടിന് പുറത്ത് താന്‍ വളര്‍ത്തുന്ന ആടിന്റെ കരച്ചില്‍ കേട്ടുകൊണ്ടാണ് പുറത്തിറങ്ങിയത്. അരുമയായി വളര്‍ത്തുന്ന ആടിനെ പുലി ആക്രമിക്കുന്നത് കണ്ട് അവള്‍ വടി എടുത്ത് അടിച്ചോടിക്കുവാന്‍ തുടങ്ങി. വേദനിച്ച പുലി രൂപാലിയെ തിരിച്ച് ആക്രമിക്കുവാന്‍ ശ്രമിച്ചു. ഇതു കണ്ട അവളുടെ അമ്മ പുറത്തെത്തി രൂപാലിയെ വീടിനകത്തേക്ക് കയറ്റി. തലനാരിഴയ്ക്കാണ് അവള്‍ രക്ഷപ്പെട്ടത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടി സുഖം പ്രാപിച്ചു വരുന്നു. രൂപാലി ഇന്ന് ഗ്രാമത്തിലെ ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എല്ലാവര്‍ക്കും അവളുടെ ധൈര്യത്തെക്കുറിച്ച് പറയാന്‍ ഇപ്പോള്‍ നൂറ് നാവാണ്. ”ആശുപത്രി വിട്ട് വീട്ടിലേക്ക് വരുവാന്‍ ചെറിയ വിഷമം ഉണ്ട് എന്നാല്‍ എനിക്ക് പേടിയില്ല” രൂപാലിയുടെ വാക്കുകള്‍.
മന്ത്രി കമ്പ്യൂട്ടര്‍ ബാബ…!
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനത്തിന് തുല്യമായ പദവി നല്‍കിയ അഞ്ച് ഹിന്ദു മത നേതാക്കളില്‍ ഒരാളാണ് കമ്പ്യൂട്ടര്‍ ബാബ. നംദ്യോ ദാസ് ത്യാഗി എന്നയാണ് കമ്പ്യൂട്ടര്‍ ബാബയുടെ യഥാര്‍ത്ഥ പേര്. ഇന്‍ഡോര്‍ സ്വദേശിയാണ്. 54കാരനായ അദ്ദേഹത്തെ കമ്പ്യൂട്ടര്‍ ബാബയെന്ന് വിളിക്കുന്നതിന് പിന്നില്‍ പല കഥകളാണ് പ്രചരിക്കുന്നത്. എല്ലാ സമയവും ലാപ്‌ടോപ്പുമായി നടക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നതെന്ന് ഒരു കഥ. എന്നാല്‍ കമ്പ്യൂട്ടറിന്‍റെ വേഗതയില്‍ അദ്ദേഹത്തിന്‍റെ ബുദ്ധി പ്രവര്‍ത്തിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നതെന്ന് മറ്റൊരു കഥ. കമ്പ്യൂട്ടറുകള്‍ മാത്രമല്ല നൂതന യന്ത്രോപകരണങ്ങള്‍ കൈയില്‍ കൊണ്ടുനടക്കുന്നതിനാലാണ് കമ്പ്യൂട്ടര്‍ ബാബയെന്ന് പേര് ലഭിക്കാനിടയാക്കിയതെന്ന വേറൊരു കഥയും പ്രചാരത്തിലുണ്ട്. കമ്പ്യൂട്ടര്‍ ബാബയടക്കം നര്‍മദ നദീ സംരക്ഷണത്തിനായി രൂപീകരിച്ച മത നേതാക്കളുടെ കമ്മിറ്റിയില്‍ അംഗങ്ങളായ അഞ്ച് ഹിന്ദു മത നേതാക്കള്‍ക്ക് സംസ്ഥാന സഹമന്ത്രി സ്ഥാനത്തിന് സമാനമായ പദവിയാണ് നല്‍കിയിട്ടുള്ളത്.
മിന്നല്‍ വേഗക്കാരെ പിടിക്കാന്‍ 162 സ്പീഡ് റഡാറുകള്‍ കൂടി
വാഹനങ്ങളുടെ മരണവേഗം നിയന്ത്രിക്കാൻ പൊലീസ് 162 സ്പീഡ് റഡാറുകൾ കൂടി വാങ്ങുന്നു. കൈത്തോക്കിന്റെ മാതൃകയിലുള്ള സ്പീഡ് റഡാർ വാഹനങ്ങൾക്കുനേരെ പിടിച്ചാൽ നിമിഷങ്ങൾക്കകം വേഗത മനസ്സിലാക്കാനാവും. മൂന്നേകാൽ കോടി രൂപയാണ് ഇതിനായി ആഭ്യന്തരവകുപ്പ് ചെലവഴിക്കുന്നത്. ലേസർ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഉപകരണത്തിന് വാഹനങ്ങളിലും മറ്റും ഘടിപ്പിച്ച ലേസർ ജാമറുകളെയടക്കം പ്രതിരോധിക്കാനാകും. കൂടാതെ മണിക്കൂറിൽ 320 കിലോമീറ്റർ വരെയുള്ള വേഗത കണ്ടെത്താനുമാകും. വാഹനം 200 മീറ്റർ അടുത്തെത്തിയാൽപോലും മൂന്നുസെക്കൻഡുകള് കൊണ്ട് വേഗത അളക്കുന്ന ഉപകരണം ഒരുതവണ ചാർജ് ചെയ്താൽ എട്ടു മണിക്കൂർ തുടർച്ചയായി ഏത് കാലാവസ്ഥയിലും ഉപയോഗിക്കാനാവും. ഇതോടൊന്നിച്ച് വേഗത കാണിക്കുന്ന പ്രിൻൗട്ട് ലഭിക്കാനും സംവിധാനമുണ്ടാകും. റഡാറിന് തൊട്ടടുത്ത് വാഹനത്തിൽ സ്ഥാപിച്ച അനുബന്ധ യൂനിറ്റിലേക്ക് വിവരങ്ങൾ ബ്ലൂടൂത്ത് വഴിയാണ് എത്തുക. തിയ്യതി, സമയം, വാഹനത്തിന്റെ വേഗത, അനുവദനീയമായ വേഗത, നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങളാണ് മെഷീനിൽ നിന്ന് പ്രിന്റ് ചെയ്തുവരിക. ഇതിൽ ഒഴിച്ചിട്ട ഭാഗത്ത് വാഹനത്തിലെ ഡ്രൈവറെക്കൊണ്ട് ഒപ്പുവെപ്പിച്ചശേഷം പിന്നീട് പിഴ അടപ്പിക്കുകയാണ് ചെയ്യുക.
ജുഹുവിന് സമ്മാനവുമായി അക്ഷയ് കുമാര്‍
ജുഹു ബീച്ചിന് നടന്‍ അക്ഷയ് കുമാറിന്റെ സമ്മാനമായി പത്തു ലക്ഷം രൂപയുടെ മൊബൈല്‍ ശുചിമുറി. കഴിഞ്ഞയാഴ്ചയാണ് ശുചിമുറിക്കുള്ള ചെലവു വഹിക്കാന്‍ തയാറാണെന്ന് നടന്‍ ബിഎംസി കെ-വാര്‍ഡിന്റെ അഡീഷനല്‍ കമ്മിഷണറെ അറിയിച്ചത്. നാലു ദിവസം മുന്‍പ് വാഗ്ദാനം ചെയ്ത പണം കൈപ്പറ്റി ബിഎംസി ശുചിമുറി സ്ഥാപിച്ചു. ശുചിമുറി ഉപയോഗം സൗജന്യമാണെങ്കിലും പരിപാലനം ആരെങ്കിലും ഏറ്റെടുക്കാന്‍ തയാറായാല്‍ പേ ആന്‍ഡ് യൂസ് അടിസ്ഥാനത്തില്‍ കരാര്‍ നല്‍കാനാണ് ബിഎംസിയുടെ ഉദ്ദേശ്യം. pic courtesy: Indian Express ശുചിമുറിയില്ലാത്തവരുടെ ദൈന്യതയുടെ കഥ പറയുന്ന ‘ടോയ് ലെറ്റ് ഏക് പ്രേം കഥ’ എന്ന സിനിമയിലെ നായകനായ അക്ഷയയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം കൊണ്ടുവന്നത് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്നയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബീച്ചില്‍ തുറസ്സായ സ്ഥലത്ത് വിസര്‍ജനം നടത്തുന്നതു മൂലമുള്ള പ്രയാസങ്ങള്‍ ട്വിങ്കിള്‍ ട്വീറ്റിയത്. രാവിലെ ബീച്ചിലെ പ്രഭാതസവാരിക്കിടെ തുറസ്സായ സ്ഥലത്ത് വിസര്‍ജിക്കുന്ന ഒരാളെ കണ്ടുമുട്ടിയതിന്റെ ബുദ്ധിമുട്ട് ചിത്രം സഹിതമാണ് ട്വിങ്കിള്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത ... Read more
ഇലവീഴാപ്പൂഞ്ചിറ പദ്ധതി അവതാളത്തില്‍
റവന്യു ഭൂമി വിട്ടുനൽകാനുണ്ടാകുന്ന തടസ്സം മൂലം കോട്ടയം ജില്ലയിലെ കിഴക്കൻ ഹരിത ടൂറിസം സർക്യൂട്ട് പദ്ധതി അവതാളത്തിൽ. വിനോദസഞ്ചാര വകുപ്പാണ് പദ്ധതി ആവിഷ്കരിച്ചത്. ഇലവീഴാപൂഞ്ചിറ (മേലുകാവ് പഞ്ചായത്ത്), ഇല്ലിക്കൽകല്ല് (മൂന്നിലവ്–മേലുകാവ് പഞ്ചായത്ത്), മാർമല അരുവി (തീക്കോയി–തലനാട് പഞ്ചായത്ത്), അയ്യമ്പാറ (തലനാട്), വാഗമൺ (തീക്കോയ് പഞ്ചായത്ത്) എന്നീ വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി നടത്തുന്ന പദ്ധതിയിൽ വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടമായി ഇലവീലാപൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, അയ്യമ്പാറ എന്നിവിടങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് 70 ഏക്കർ സ്ഥലമാണു വകുപ്പ് ആവശ്യപ്പെട്ടത്. ആറുമാസം പിന്നിട്ടിട്ടും റവന്യു വകുപ്പ് അനുമതി കൈകൈമാറിയില്ല. പലതവണ റവന്യു വകുപ്പും ടൂറിസം വകുപ്പും ചർച്ച നടത്തിയെങ്കിലും ഈ സ്ഥലങ്ങൾ വിനോദസഞ്ചാര വകുപ്പിനു പൂർണമായും വിട്ടുകൊടുക്കുന്നതിനോടു റവന്യു വകുപ്പിനു യോജിപ്പില്ല. പാട്ടത്തിനു കൊടുക്കുന്നതു സംബന്ധിച്ച് ആലോചന നടക്കുകയാണ്. പ്രകൃതിയുടെ സ്വഭാവിക സൗന്ദര്യം നിറഞ്ഞ മലനിരകളിൽ സ്റ്റാർ ഹോട്ടൽ ഉൾപ്പെടെ പണിയുന്നതിനായിരുന്നു ആദ്യപദ്ധതി. എന്നാൽ ഇതിനോടും റവന്യുവകുപ്പിനു യോജിപ്പില്ല. സ്ഥലം വിട്ടുകിട്ടുന്നതിനു ടൂറിസം ... Read more
പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം
നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും. പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്. പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.
പൊലീസിന് ആശ്വാസം; പൊരിവെയിലില്‍ പൊരിയേണ്ട
കൊടും വെയിലിലും മഴയിലും കര്‍മ നിരതരാണ് ട്രാഫിക് പൊലീസ്. നിര്‍ജലീകരണത്തിന് ഇടയാക്കുന്ന വേനലാണ് പൊലീസിന് വില്ലന്‍. എന്നാല്‍ ഇത്തവണ വേനലില്‍ കേരളത്തിലെ പൊലീസിന് ആശ്വസിക്കാം. വെള്ളം കുടിക്കാനും വിശ്രമിക്കാനുമൊക്കെ ഈ വേനല്‍ കാലത്ത് പൊലീസിന് സമയം കിട്ടും. നാലു മണിക്കൂറിലധികം ട്രാഫിക് പൊലീസിന് ജോലി തുടരേണ്ടതില്ല. നാല് മണിക്കൂര്‍ ജോലി, നാല് മണിക്കൂര്‍ വിശ്രമം, വീണ്ടും നാല് മണിക്കൂര്‍ ജോലി എന്നിങ്ങനെയാണ് ജോലി സമയം ക്രമീകരിക്കുകയെന്നു ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.ദാഹജലം നല്‍കാന്‍ ഓരോ പൊലീസ് ജില്ലയ്ക്കും 50,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്.
140 ദിവസംകൊണ്ട് 32 രാജ്യങ്ങള്‍ ചുറ്റിയടിക്കാം
ഏഴു ഭൂഖണ്ഡങ്ങളിലെ 32 രാജ്യങ്ങള്‍ 140 ദിവസംകൊണ്ടു കണ്ടു തീര്‍ക്കാം ഈ ആഡംബര കപ്പലിനൊപ്പം. സില്‍വര്‍ വിസ്പര്‍ എന്ന കപ്പലാണ് 32 രാജ്യങ്ങളിലെ 62 തീരങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഏഴ് വന്‍കരകളെ സ്പര്‍ശിച്ചാണ് ഈ കപ്പല്‍ യാത്ര. 2020ല്‍ സില്‍വര്‍ വിസ്പര്‍ യാത്രയാരംഭിക്കും. ലോക നിലവാരത്തിലുള്ള ഭക്ഷ്യശാലകള്‍, കോക്ടെയ്ല്‍ ബാറുകള്‍, ലൈബ്രറികള്‍, തിയേറ്റര്‍, പൂള്‍, സ്പാ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട് കപ്പലിനകത്ത്. 382 യാത്രക്കാരെയും 302 ജീവനക്കാരേയും ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട് കപ്പലിന്. 40,21,630 രൂപ മുതല്‍ 1,55,67,600 രൂപ വരെയാണ് യാത്രാ കൂലി. യാത്രക്കാര്‍ക്ക് ആന്‍റര്‍ട്ടിക്കയെ അടുത്തറിയാനുള്ള അവസരവും ലഭിക്കും. സിഡ്‌നി, സിംഗപ്പൂര്‍, ഇന്ത്യ, ഈജിപ്ത്, കരീബിയന്‍ ദ്വീപുകള്‍, റിയോ ഡി ജനീറോ, ബ്യൂണോ ഐറസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത യൂറോപ്പില്‍ അവസാനിക്കും. ചിലവ് അല്‍പം കൂടുതലാണെങ്കിലും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതു കൊണ്ട് ലോകമെങ്ങുമുള്ള യാത്രാ പ്രേമകള്‍ സില്‍വര്‍ വിസ്പറിനെ തേടിയെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
വിഷുവിന് നാട്ടിലെത്താന്‍ കര്‍ണാടക ആര്‍ ടി സിയുടെ സ്‌പെഷ്യല്‍ ബസുകള്‍
വിഷുവിന് നാട്ടിലെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യല്‍ ബസുകളുമായി കര്‍ണാടക ആര്‍ ടി സി. യാത്രക്കാരുടെ തിരക്ക് കൂടുതല്‍ ഉള്ള 12, 13 തീയതികളില്‍ 30 സ്‌പെഷ്യല്‍ ബസുകളാണ് ഇതു വരെ അനുവദിച്ചത്. കോട്ടയം (2), മൂന്നാര്‍ (1), എറണാകുളം (3), തൃശൂര്‍ (4), പാലക്കാട് (3), കോഴിക്കോട് (4), മാഹി (3), കണ്ണൂര്‍ (10) എന്നിവിടങ്ങളിലേക്കാണ് ഇവ സര്‍വീസ് നടത്തുക. ഇതില്‍ 13 എണ്ണം സേലം വഴിയാണ്. കേരള ആര്‍ടിസിയേക്കാള്‍ ടിക്കറ്റ് ചാര്‍ജ് കൂടുതലാണെങ്കിലും യാത്രാസമയം കുറവായതിനാല്‍ സേലം വഴിയുള്ള സ്‌പെഷലുകളിലെ ടിക്കറ്റുകള്‍ അതിവേഗമാണ് വിറ്റഴിയുന്നത്. കേരള ആര്‍ടിസി ഇതുവരെ സേലം വഴി ഒരു സ്‌പെഷല്‍ പോലും അനുവദിച്ചിട്ടില്ലെന്നതും കര്‍ണാടക ആര്‍ടിസിക്കു നേട്ടമാകുന്നു. എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു ദീര്‍ഘദൂര സ്വകാര്യ ബസുകള്‍ മൂവായിരം രൂപ വരെ ഈടാക്കുമ്പോള്‍ കര്‍ണാടക ആര്‍ടിസി സ്‌പെഷല്‍ ബസില്‍ 1700 രൂപ വരെയാണ് നിരക്ക്. കേരള ആര്‍ടിസി എറണാകുളം, തൃശൂര്‍, കോട്ടയം ഭാഗങ്ങളിലേക്കു സ്‌പെഷല്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം ... Read more