Category: News

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം

ജനസംഖ്യയെ കടത്തിവെട്ടി പുണെ നഗരത്തില്‍ വാഹനപ്പെരുപ്പം. മലിനീകരണവും ഗതാഗതക്കുരുക്കും മൂലം ജനം ദുരിതത്തില്‍. രാജ്യത്ത് മറ്റൊരു നഗരത്തിലുമുണ്ടാകാത്ത തരത്തിലാണ് പുണെയില്‍ വാഹനങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്. പുണെയിലെ ജനസംഖ്യ ഏകദേശം 35 ലക്ഷമാണ്. എന്നാല്‍ ഇവിടെ 36.2 ലക്ഷം വാഹനങ്ങള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തുകഴിഞ്ഞുവെന്നാണ് റീജനല്‍ ട്രാഫിക് ഓഫിസ് (എംഎച്ച് 12) വെളിപ്പെടുത്തിയത്. നാലുചക്രവാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ 9.57% ആണ് 2017നെ അപേക്ഷിച്ച് ഉയര്‍ന്നതെങ്കില്‍ ഇരുചക്രവാഹനങ്ങള്‍ 8.24% ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 33.37 ലക്ഷം വാഹനങ്ങളാണ് പുണെയില്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ 36.27 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ഈ വര്‍ഷം മാര്‍ച്ച് അവസാനത്തോടെ നഗരത്തില്‍ 2,80,000 വാഹനങ്ങളുടെ വര്‍ധനയാണുണ്ടായതെന്ന് ആര്‍ടിഒ തലവന്‍ ബാബ ആജ്‌റി വെളിപ്പെടുത്തി. ഇത്തവണയും ഇരുചക്രവാഹനങ്ങളാണ് ഏറ്റവുമുധികം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമ്പന്നര്‍ ഭാര്യയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കും പിന്നെ അവസരത്തിനനുസരിച്ചും മുറ്റം നിറച്ച് വാഹനങ്ങള്‍ വാങ്ങിനിറയ്ക്കുമ്പോള്‍, സാധാരണക്കാര്‍ വായ്പയെടുത്തും വാങ്ങും രണ്ടെണ്ണം. ഈ വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ തിങ്ങിനിറഞ്ഞ് ഗതാഗതക്കുരുക്കും അന്തരീക്ഷമലിനീകരണവും വര്‍ധിപ്പിക്കുന്നു. എന്നാല്‍ ... Read more

സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.   ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ്, മൈസൂരു – തൂത്തുക്കൂടി എക്‌സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ... Read more

അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല

അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്‍ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല. ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.

നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി

ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്. ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.

വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം

നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം. ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ... Read more

വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കി അബുദാബി പൊലീസ്. സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും റോഡപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായി നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കി. അറബ് സ്‌കൂളുകളില്‍ മൂന്നാം സെമസ്റ്ററും ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷവും ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് വിദ്യാര്‍ത്ഥികളുടെ റോഡ് ഗതാഗത സുരക്ഷയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയത്. സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നവേളയില്‍ ബസിനെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹന ഡ്രൈവര്‍മാരെ ബസിന്റെ ഇടതു ഭാഗത്തെ ക്യാമറ പിടികൂടും. സ്‌കൂള്‍ ബസിന്റെ വാതില്‍ തുറക്കുന്നതോടെ ഡ്രൈവര്‍ സീറ്റിനു പിറകിലെ ഇടതു പാര്‍ശ്വഭാഗത്തെ സ്റ്റോപ്പ് ബോര്‍ഡ് നിവരുന്നതോടെ ഈ ബോര്‍ഡിനോടു ചേര്‍ന്നുള്ള ക്യാമറയും നിയമലംഘകനെ പിടികൂടാന്‍ ഫോക്കസ് ചെയ്യും. ഓവര്‍ടേക്കു ചെയ്യുന്ന വാഹനത്തിന്റെ ചിത്രം ഈ ക്യാമറയില്‍ നിന്ന് അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഓഫീസില്‍ ഉടനെ എത്തും. ബസ് നിര്‍ത്തി കുട്ടികളെ കയറ്റി ... Read more

കുറഞ്ഞ ചിലവില്‍ കുമരകം കാണാന്‍ ‘അവധിക്കൊയ്ത്ത്’

ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തിന്റെ സൗന്ദര്യം കുറഞ്ഞചെലവില്‍ നുകരാനും അവസരം. സാധാരണക്കാര്‍ക്കും കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനായാണ് ‘അവധിക്കൊയ്ത്ത്’ എന്ന പേരില്‍ കാര്‍ഷിക വിനോദ വിജ്ഞാനമേളയ്ക്ക് തുടക്കമിടുന്നത്. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ നൂറേക്കര്‍ സ്ഥലത്താണ് പദ്ധതി. പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെയും മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ജനകീയകൂട്ടായ്മയും കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെയാണിത്. 20 രൂപയ്ക്ക് കുമരകത്തിന്റെ നേര്‍ക്കാഴ്ച ഗ്രാമീണഭംഗിയില്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 20 മുതല്‍ മേയ് 27 വരെ നടക്കുന്ന മേളയുടെ പ്രവേശന ഫീസ് 20 രൂപയാണ്. രണ്ടായിരത്തോളം തൊഴില്‍ദിനങ്ങള്‍ ചെലവഴിച്ച് തൊഴിലുറപ്പ് അംഗങ്ങള്‍ പദ്ധതിക്കായി പ്രദേശത്തെ ചാലുകളും തോടുകളും സൗന്ദര്യവത്കരിച്ചു കഴിഞ്ഞു. ഈ ചാലുകളില്‍ നാടന്‍ ഇനങ്ങളായ കാരി, മുഷി, മഞ്ഞക്കൂരി, വരാല്‍, കരിമീന്‍, വളര്‍ത്തുമത്സ്യങ്ങളായ കട്ല, രോഹു തുടങ്ങിയ ഇനങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. നെല്ല്, മീന്‍, താറാവു കൃഷിയുടെ മാതൃകകള്‍, അക്വാപോണിക്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയുടെ മാതൃകാ യൂണിറ്റുകള്‍, ആടുകളുടെയും പോത്തുകളുടെയും ... Read more

സുധീഷിന്റെ കുടുംബത്തിന് കൈത്താങ്ങായി ടൂറിസം കൂട്ടായ്മ

മഞ്ഞപിത്ത രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞ റിസോര്‍ട്ട് ജീവനക്കാരന്റെ കുടുംബത്തിന് ടൂറിസം മേഖലിലെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 18 ലക്ഷം രൂപ. പൊട്ടന്‍കാട് സ്വദേശിയായിരുന്ന വി. ബി സുധീഷ് പളളിവാസലിലെ കുക്ക്‌മെയര്‍ റിസേര്‍ട്ടിലെ ഓപ്പറേഷന്‍ മാനേജറായിരുന്നു. മഞ്ഞപിത്തം ബാധിച്ചു മരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാനായി മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ട് സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൈത്തിരി എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. ഗ്രൂപ്പിന്റെ ലിങ്കുകളിലൂടെ കേരളത്തിലെ ടൂറിസം മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ജീവനക്കാര്‍, ട്രാലവല്‍ ഏജന്‍സികള്‍, ഡ്രൈവര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ ഉള്‍പ്പെടെയുള്ളയിലെ ആയിരത്തിലേറെ ആളുകള്‍ സഹായഹസ്തവുമായി രംഗത്തെത്തി. 20 ദിവസം കൊണ്ട് കൂട്ടായ്മ സമാഹരിച്ച 18,24,500 രൂപ സുധീഷിന്റെ മകളായ വൈഗയുടെ പേരില്‍ അടിമാലി ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചു.മൂന്നാര്‍ ഈസ്റ്റെന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സുധീഷിന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്ന അനുസ്മരണ സമ്മേളനത്തില്‍ ധനസഹായത്തിന്റെ ബാങ്ക് നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി എം എം മണി വൈഗയ്ക്ക് കൈമാറി. ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണന്‍, ... Read more

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു

കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വിധിയോ പിടിവാശിയോ ഇല്ല. തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

കഥ പറഞ്ഞ് കാറ്റ് കൊണ്ടിരിക്കാം മാന്തുകയിലെത്തിയാല്‍

വേനല്‍ അവധിയില്‍ ചൂടില്‍  നിന്ന് മാറി കുളിര്‍ക്കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ പന്തളം കുപ്പണ്ണൂരിലേക്ക് പോരൂ. മുമ്പ് യാത്രക്കാര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍ക്കാറ്റ് വീശുന്ന ഉദ്യാനമായി. എം സി റോഡിനരികില്‍ പന്തളം കുളനടയ്ക്കരികില്‍ മാന്തുക കുപ്പണ്ണൂര്‍ പുഞ്ചയുടെ തീരമാണ് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും മുതിര്‍ന്നവര്‍ക്ക് കഥ പറഞ്ഞിരിക്കാനുമുള്ള ഇടമായി മാറിയത്. കാടുമൂടിയ പുഞ്ചയുടെ തീരത്ത് മാലിന്യം തള്ളിയിരുന്നവരിലധികവും യാത്രക്കാരായിരുന്നു. മാലിന്യം തെരുവുനായ്ക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി. പൊറുതിമുട്ടിയ നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് പഞ്ചായത്തംഗം കെ.ആര്‍.ജയചന്ദ്രന്റെ നേതൃത്വത്തില്‍ കാടുവെട്ടി വൃത്തിയാക്കി പൂന്തോട്ടവും ഒരുക്കി. ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തിയതോടെ ഇവിടം പൂന്തോട്ടമായി. റോഡിന്റെ മറുഭാഗത്തെ സ്ഥലത്ത് കുളനട ലയണ്‍സ് ക്ലബ്ബും കുട്ടികള്‍ക്കായി പാര്‍ക്കുണ്ടാക്കി അസ്തമയം കാണാം ഇരുവശവും പാടം, നീര്‍ച്ചാല്‍, പറവകള്‍. വെയിലാറിക്കഴിഞ്ഞാല്‍ പാടത്തുനിന്നും തണുത്ത കാറ്റുണ്ടാകും. സൂര്യന്‍ കുപ്പണ്ണൂര്‍ പാടത്തെ മറികടന്ന് മരങ്ങള്‍ക്കിടയില്‍ മറയുന്നത് മനോഹരമായ കാഴ്ചയാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ റോഡിനിരുവശവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ... Read more

കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി

മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും സിനിമാ ആവശ്യങ്ങള്‍ക്കായാണ് കാരവന്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാരവാനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്താണ് മിക്ക സിനിമാ ലൊക്കേഷനുകളിലും കാരവന്‍ എത്തിക്കുന്നത്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് കാരവനുകള്‍ വാങ്ങിയതെന്ന് ട്രാവല്‍സ് ഉടമ ഷാഫി പറഞ്ഞു. കെ.ടി.ഡി.സി.യുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളൊരുക്കുന്ന തയ്യാറെടുപ്പിലാണ് ഷാഫി. കോട്ടയ്ക്കലില്‍ എത്തുന്ന വിദേശികള്‍ക്ക് പഞ്ചനക്ഷത്രസൗകര്യത്തോടെ നാട് ചുറ്റിക്കാണുവാനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതിയുണ്ട്.

കേരള എക്‌സ്പ്രസ് മേയ് 24 വരെ എറണാകുളം ജംഗ്ഷനില്‍ വരില്ല

തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന്‍ വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.

ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍ വരുന്നു

ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിച്ച് കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ നേപാളി പ്രധാനമന്ത്രി കെ. പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് പുതിയ റെയില്‍ പാതയെ കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്.   പ്രതിരോധം, സുരക്ഷ എന്നീ വിഷയത്തിലേക്ക് വരുമ്പോള്‍ അതിര്‍ത്തികള്‍ ദുരുപയോഗം ചെയ്യാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നേപ്പാളില്‍ ജലഗതാഗതവും റെയില്‍ഗതാഗതവും മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കും.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണുള്ളതെന്നും മോദി പറഞ്ഞു. നേപ്പാളിന്റെ വികസനത്തില്‍ ഇന്ത്യന്‍ സംഭാവനയുടെ വളരെ നീണ്ട ചരിത്രമുണ്ട്. ഭാവിയിലും നേപ്പാളിന്റെ വികസനത്തിന് ഇന്ത്യ മുന്‍ഗണന നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തിന് നേപ്പാള്‍ വളരയെധികം പ്രധാന്യമാണ് നല്‍കുന്നതെന്ന് കെ.പി ഓലി പറഞ്ഞു.

യുഎഇ ലൈസന്‍സ് ഉള്ളവര്‍ക്ക് 50 രാജ്യങ്ങളില്‍ വാഹനമോടിക്കാം

യുഎഇയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് അമ്പതു രാജ്യങ്ങളില്‍ വാഹനമോടിക്കാന്‍ അനുമതി. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. അമേരിക്ക, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് പുറമേ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ്‌, അയര്‍ലാന്‍ഡ്, തുര്‍ക്കി, നോര്‍വേ, ലക്സംബര്‍ഗ്, ഗ്രീസ്, സ്പെയിന്‍, ഹംഗറി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സില്‍ വണ്ടിഓടിക്കാം. കൂടാതെ ദക്ഷിണാഫ്രിക്ക, കോമറോസ്, അള്‍ജീരിയ, ജിബൂട്ടി, സൊമാലിയ, സുഡാന്‍, മൗറിത്താനിയ, മൊറോക്കോ, തുനീഷ്യ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലും യുഎഇ ലൈസന്‍സ് അംഗീകരിച്ചിട്ടുണ്ട്. ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ സിറിയ, ലബനോന്‍, യമന്‍, ഇറാഖ്, പലസ്തീന്‍ എന്നിവിടങ്ങളിലും യുഎഇ ലൈസന്‍സിന് അംഗീകാരമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളായ ചൈന, സിംഗപ്പൂര്‍ എന്നിവയും പട്ടികയിലുണ്ട്. കാനഡ, ഫിന്‍ലന്‍ഡ്‌, റൊമാനിയ, ഡെന്മാര്‍ക്ക്‌, സെര്‍ബിയ എന്നീ രാജ്യങ്ങളിലും വാഹനം ഓടിക്കാന്‍ യുഎഇ ലൈസന്‍സ് മതി. എന്നാല്‍ നേരത്തെ അംഗീകരിച്ച പോര്‍ച്ചുഗല്‍ ഇത്തവണത്തെ പട്ടികയിലില്ല.

കാപ്പിലിന് കഷ്ടകാലം മാറുമോ? കായല്‍ സവാരിയുടെ കാലം വരുമോ?

തിരുവനന്തപുരത്തെ പ്രകൃതി മനോഹര സ്ഥലമായ കാപ്പിലിനു കായല്‍ സവാരിയുടെ നല്ല നാളുകള്‍ തിരിച്ചെത്തുമോ? തീരത്ത് തുരുമ്പെടുത്തും നശിച്ചും പോകുന്ന ജലയാനങ്ങള്‍ക്ക് പകരം പുതിയവ കായലോളങ്ങളെ സ്പര്‍ശിക്കുമോ? കാത്തിരിക്കുകയാണ് കാപ്പിലുകാര്‍. അവര്‍ മാത്രമല്ല കായല്‍ സവാരി കൊതിക്കുന്നവരൊക്കെയും. 2001ലാണ് കാപ്പിലില്‍ ഡിടിപിസിയുടെ ഉടമസ്ഥതയില്‍ പ്രിയദര്‍ശിനി ബോട്ട് ക്ലബ് തുടങ്ങിയത്. 22 ബോട്ടുകളായിരുന്നു തുടക്കത്തില്‍. ഇപ്പോള്‍ ഏഴുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു സഫാരി ബോട്ടുമാത്രമാണുള്ളത്. മറ്റു ബോട്ടുകളെല്ലാം ഫിറ്റ്‌നസ് ഇല്ലാത്തതിന്റെപേരില്‍ കരയില്‍ കയറ്റിയിട്ടിരിക്കുകയാണ്.കായല്‍ സവാരിക്ക് ആവശ്യമായ ബോട്ടുകളില്ലാത്തതിനാല്‍ ബോട്ടുക്ലബ്ബ് സഞ്ചാരികളില്‍ നിന്നകന്നിട്ട് വര്‍ഷങ്ങളായി.   കായലേ..കാപ്പില്‍ കായലേ.. സ്​പീഡ്, സ്‌കൂട്ടര്‍, സഫാരി, റോയിങ്, പെഡല്‍, ഡിങ്കി എന്നിങ്ങനെ 22 ബോട്ടുകളുമായിട്ടായിരുന്നു പ്രിയദര്‍ശിനി ബോട്ട് ക്ലബ് പ്രവര്‍ത്തനം തുടങ്ങിയത്. ആദ്യവര്‍ഷങ്ങളില്‍ നിരവധി സഞ്ചാരികള്‍ ബോട്ടില്‍ കായല്‍ഭംഗി ആസ്വദിക്കാനെത്തി. ജലകായികാഭ്യാസങ്ങള്‍ക്കും ക്ലബ്ബ് വേദിയായി. കാലക്രമേണ ബോട്ടുകള്‍ കേടായും ഫിറ്റ്‌നസ് ലഭിക്കാതെയും കരയ്ക്കുകയറ്റിയതോടെ ബോട്ട് ക്ലബ്ബിന്റെ ശനിദശ തുടങ്ങി. തട്ടേക്കാട് ബോട്ടപകടത്തെത്തുടര്‍ന്ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കാലപ്പഴക്കംചെന്ന ബോട്ടുകള്‍ നീറ്റിലിറക്കാന്‍ ... Read more