Category: News

ഡീസല്‍ വില റെക്കോഡിലേയ്ക്ക്

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില മൂന്നുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതോടെ രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തിലെത്തി. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍ നാലുപൈസയുമാണ് വെള്ളിയാഴ്ച കൂടിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.08രൂപയായി. കൊല്‍ക്കത്തയില്‍ പെട്രോളിന് 76.78 രൂപയും മുംബൈയില്‍ 81.93 രൂപയുമാണ് വില. ഡല്‍ഹിയില്‍ 65.31 രൂപയാണ് ഡീസലിന്‍റെ വില. കൊല്‍ക്കത്തയില്‍ 68.01 രൂപയും മുംബൈയില്‍ 69.54ഉം ചെന്നൈയില്‍ 68.9 രൂപയുമാണ് വില. കേരളത്തില്‍ ഡീസലിന് 70.86 രൂപയും പെട്രോളിന് 70.82 രൂപയുമാണ് വില. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 74 ഡോളറിലെത്തിയിരുന്നു. ഈവര്‍ഷംതന്നെ പ്രധാന നഗരങ്ങളില്‍ പെട്രോളിന് നാലു രൂപയും ഡീസലിന് ആറുരൂപയുമാണ് വര്‍ധിച്ചത്.

താംബരം എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച് വരുന്നു

ആഭ്യന്തര വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിന് താംബരം എക്സ്പ്രസിൽ ഗ്ലാസ് കോച്ചുകൾ വരുന്നു. താംബരം സ്‌പെഷൽ സൂപർ എക്‌സ്പ്രസ് സ്ഥിരം സർവീസാകുമ്പോഴാണ് മൂന്നുവശവും ഗ്ലാസുകൾ കൊണ്ട് നിർമിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകൾ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉൾപ്പെടുത്തുന്നത്. വിസ്റ്റാഡോം കോച്ച് എന്നാണ് ഇതിനു റെയിൽവേ നൽകിയിരിക്കുന്ന പേര്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബോഗിയാകും ആദ്യം വരിക. വിജയകരമെങ്കിൽ താംബരം എക്‌സ്പ്രസിൽ കൂടുതൽ ബോഗികൾ ഘടിപ്പിക്കുകയും മറ്റ് ട്രെയിനുകളിലും ഗ്ലാസ് ബോഗി ഉൾപ്പെടുത്തുകയും ചെയ്യും. നിലവിൽ ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹിൽ സ്റ്റേഷൻ ഭാഗത്താണ് ഈ ട്രെയിൻ ഓടിക്കുന്നത്. ചെങ്കോട്ട പിന്നിടുമ്പോൾ പശ്ചിമഘട്ടം മലനിരകളുടെ 20 കിലോമീറ്ററോളം ദൂരംവരുന്ന ദൂരക്കാഴ്ച കാണാം. ഭഗവതിപുരം സ്റ്റേഷൻ പിന്നിടുമ്പോൾ മലമടക്കുകളിലെ പച്ചപ്പിനെ തൊട്ടുരുമ്മിയുള്ള യാത്ര. തുടർന്ന് ഒരു കിലോമീറ്ററോളം ദൂരംവരുന്ന കൂറ്റൻ തുരങ്കം. ഒരുവശം തമിഴ്‌നാടും മറുവശം കേരളവും. തുരങ്കം കഴിഞ്ഞാല്‍ പാണ്ഡ്യൻപാറ മുട്ടകുന്നുകളും കടമാൻപാറ ചന്ദനത്തോട്ടങ്ങളുടെ ദൂരക്കാഴ്ചയും പതിമൂന്നുകണ്ണറ പാലവും കഴുതുരുട്ടി ആറിന്‍റെ ദൂരക്കാഴ്ചയും ... Read more

കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. ... Read more

മുണ്ടുമുറുക്കിയുടുത്ത് സര്‍ക്കാര്‍: വാഹനങ്ങള്‍ ഇനി വാങ്ങില്ല; വാടകയ്ക്ക് മാത്രം

സംസ്ഥാന സര്‍ക്കാറിന്‍റെ ചിലവു ചുരുക്കല്‍ നടപടി വ്യക്തമാക്കികൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവു പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം വകുപ്പു മേധാവികള്‍, പൊലീസ്, നിയമനിര്‍വഹണ ഏജന്‍സികള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങളുടെ മേധാവികള്‍ എന്നിവര്‍ക്ക് മാത്രമേ സ്വന്തമായി വാഹനം വാങ്ങിക്കാന്‍ പാടുള്ളൂ. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, ഗ്രാന്‍റ്-ഇന്‍-എയിഡ് സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ പുതിയ വാഹനം വാങ്ങിക്കരുത്. മറിച്ച് മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് പുതിയ വാഹനം വാടകയ്ക്ക് എടുത്താല്‍ മതി. വാടക വാഹനത്തിന്‍റെ വില 14 ലക്ഷത്തില്‍ കൂടരുത്. നിലവിലുള്ള വാഹനങ്ങള്‍ സംബന്ധിച്ച ഇ-രജിസ്റ്ററുകള്‍ അതാത് വകുപ്പില്‍ സൂക്ഷിക്കണം. കൂടാതെ ഇവിടങ്ങളിലെ ജീവനക്കാര്‍ വിമാന യാത്രയും കുറയ്ക്കണം. പകരം വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗപ്പെടുത്തണം. ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ കുറഞ്ഞത്‌ നാലാഴ്ച മുമ്പെങ്കിലും സര്‍ക്കാറിന് ശുപാര്‍ശ നല്‍കണം. ഔദ്യോഗിക വിദേശയാത്രയ്ക്കുള്ള ശുപാര്‍ശകള്‍ ഭരണവകുപ്പു മന്ത്രിയുടെ അംഗീകാരത്തോടുകൂടി ധനവകുപ്പിന്‍റെ അംഗീകാരം തേടേണ്ടതാണ്.

അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ കേരള ടൂറിസവും

ഈ മാസം 22 മുതല്‍ 25 വരെ ദുബൈയില്‍ നടക്കുന്ന പ്രശസ്തമായ അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ കേരള ടൂറിസം പങ്കാളികളാകും. അറേബ്യന്‍ മേഖലയില്‍നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍തോതിലുള്ള വര്‍ദ്ധനവ് ലക്ഷ്യമിട്ടുകൊണ്ടാണ് ടൂറിസം വകുപ്പ് അറേബ്യന്‍ ട്രാവല്‍ മീറ്റില്‍ പങ്കെടുക്കുന്നത്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിനായുള്ള കേരള സംഘത്തെ ടൂറിസം സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കും. മധ്യപൗരസ്ത്യ മേഖലയില്‍ നിന്ന് കേരളം കാണാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് ടൂറിസം കണക്കുകള്‍. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം യു എ ഇ യില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 2.64 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. കുവൈറ്റ് (14.33%), ഒമാന്‍ (5.75%) തുടങ്ങി മറ്റു മേഖലകളില്‍നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടിലെ പങ്കാളിത്തം വഴി കൂടുതല്‍ അറേബ്യന്‍ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് ടൂറിസം വകുപ്പ്. കേരള ടൂറിസം അഡീഷണല്‍ ഡയറക്ടര്‍  ജാഫര്‍ മാലിക് ഐ എ എസിന്‍റെ ... Read more

ഇന്ത്യ കുതിക്കുന്നു ഫ്രാന്‍സിനെയും കടന്ന്: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി

ഏപ്രില്‍ 2018ലെ ഐ എം എഫിന്റെ വേള്‍ഡ് എക്കണോമിക്ക് ഔട്ട് ലുക്കിന്റെ കണക്കനുസരിച്ച് ഇന്ത്യ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി മാറി. ജി ഡി പി 2.6 ട്രില്ല്യന്‍ ഡോളറില്‍ എത്തിയെന്നുള്ള വിവരം ഐ എം എഫാണ് പുറത്ത് വിട്ടത്. ഫ്രാന്‍സിനെ പിന്തള്ളിയാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്. എന്നാല്‍ യു എസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി, യു കെ എന്നീ രാജ്യങ്ങളാണ് ജി ഡി പിയില്‍ ഇന്ത്യക്കു മുന്നില്‍ നില്‍ക്കുന്നത്. നോട്ട് നിരോധനവും ജി എസ് ടിയും വരുത്തിയ പ്രത്യാഘാതങ്ങളെ രാജ്യത്തിന് അതിജീവിക്കാന്‍ സാധിച്ചുവെന്ന് ലോക ബാങ്കിന്റെയും ഐ എം എഫിന്റെയും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സമ്പത്ത് വ്യവസ്ഥയുടെ കാര്യത്തില്‍ ഇവ രണ്ടും എത്രമാത്രം പരിക്കേല്‍പ്പിച്ചിരുന്നു എന്ന കാര്യം പരിഗണിക്കാതെയാണ് ഇത്. 2018ല്‍ 7.4ശതമാനം, 2019ല്‍ 7.8ശതമാനം എന്നിങ്ങനെയാണ് ഐ എം എഫ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്. 2017 ല്‍ 6.7ശതമാനം വളര്‍ച്ചാ നിരക്കാണ് ഐ എം എഫ് ... Read more

പൂരങ്ങളുടെ പൂരത്തിന് കൊടിയേറി

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമിട്ട് പാറമേക്കാവിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറി. പാറമേക്കാവിൽ ആറാട്ടിനായി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചു. 25നാണ് പൂരം. 23ന് സാംപിൾ വെടിക്കെട്ട് നടക്കും. ചമയപ്രദർശനവും അന്നുതന്നെ ആരംഭിക്കും. എല്ലാ പൂരപ്രേമികളും ആവേശത്തോടെ കാത്തിരിക്കുന്ന പൂരം വെടിക്കെട്ടിന് സർക്കാർ അനുമതി നൽകി. സാംപിള്‍ വെടിക്കെട്ട്‌ നടക്കുന്ന 23നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നും പൂരപ്രേമികളും വിനോദസഞ്ചാരികളും തൃശൂര്‍ എത്തും. പൂരത്തിന്‍റെ മുന്നോടിയായി നടക്കുന്ന പൂരം എക്സിബിഷന്‍ വടക്കുനാഥ ക്ഷേത്ര നഗരിയില്‍ തുടങ്ങി. ലാലൂർ കാർത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നിവയാണു പൂരത്തിനു നേതൃത്വം നല്‍കുന്ന ഘടകക്ഷേത്രങ്ങൾ.

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ വര്‍ഗീയത ഇളക്കിവിടലെന്ന്: ഡി ജി പി

അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയത് വര്‍ഗീയ വികാരം ഇളക്കിവിടാന്‍ ലക്ഷ്യമിട്ടാണെന്നു സ്ഥിരീകരിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ചിലര്‍ ഇതിനു മനഃപൂര്‍വം ശ്രമിച്ചതായി വ്യക്തമായിട്ടുണ്ട്. അവരെ കണ്ടെത്താനുള്ള അന്വേഷണം സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. സംഭവത്തില്‍ അറസ്റ്റിലായവരുടെ പശ്ചാത്തലം പരിശോധിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതേസമയം, വര്‍ഗീയ കലാപത്തിനു സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു സംസ്ഥാനത്ത് മൂന്നു ദിവസത്തെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഹര്‍ത്താലും അതിന്റെ പിന്നില്‍ നടത്തിയ അക്രമങ്ങളും വര്‍ഗീയ സംഘടനകള്‍ മുന്‍കൂട്ടി നടത്തിയ തിരക്കഥയാണെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കഠ്‌വയില്‍ നടന്ന സംഭവത്തിന്റെ പേരും പറഞ്ഞ് മതസ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം അനുകൂല സംഘടനകളാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് കണ്ടെത്തി. ഹര്‍ത്താല്‍ നടത്തി അറസ്റ്റിലായവരുടെ പശ്ചാത്തലം കേന്ദ്രീകരിച്ചും,ഹര്‍ത്താല്‍ പ്രചാരണത്തിനു തുടക്കമിട്ടവരെ നിരീക്ഷിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. വര്‍ഗീയ കലാപം ലക്ഷ്യമിട്ടുള്ള അക്രമങ്ങള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ഇനിയുമുണ്ടാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കലാപങ്ങള്‍ തടയാനായി എല്ലായിടത്തും പരമാവധി പൊലീസുകാരെ വിന്യസിച്ചു ... Read more

ഒളിച്ചോട്ടം ഇല്ലാതാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ജീന്‍സും മൊബൈലും നിരോധിച്ചു

സ്ത്രീകളും പെണ്‍കുട്ടികളും ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് നിരോധിച്ച് ഒരു ഗ്രാമപഞ്ചായത്ത്. ഹരിയാനയിലെ സോണിപത് ജില്ലയിലെ ഇസൈന്‍പൂര്‍ ഗ്രാമത്തിലാണ് നിരോധനം. ജീന്‍സും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത് ഒളിച്ചോട്ടം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് നിരോധനം. ഇസൈന്‍പൂര്‍ ഖേദി പഞ്ചായത്താണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ പെണ്‍കുട്ടിളെ ജീന്‍സ് ധരിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്‍ നിര്‍ത്തി അതു നിരോധിച്ചിട്ടുണ്ടെന്നും ഗ്രാമത്തലവന്‍ സര്‍പാഞ്ച് പ്രേം സിംഗ് പറഞ്ഞു. ജീന്‍സും മൊബൈല്‍ഫോണും പെണ്‍കുട്ടികളെ നശിപ്പിക്കും എന്ന് പറയുന്നില്ല. പക്ഷേ അത് അവര്‍ക്ക് അനുയോജ്യമല്ല. ഈ നിയമം നടപ്പാക്കിയതു മുതല്‍ ഗ്രാമത്തിലെ സ്ഥിതി കൂടുതല്‍ മെച്ചപ്പെട്ടതായും സിംഗ് വ്യക്തമാക്കി. എന്നാല്‍ വളരെ വിചിത്രമായ ഉത്തരവാണിതെന്നാണ് ഗ്രാമത്തിലെ പെണ്‍കുട്ടികളുടെ പ്രതികരണം.

ഇന്ത്യ- നേപ്പാള്‍- ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന

ഹിമാലയം വഴി ഇന്ത്യ – നേപ്പാള്‍ – ചൈന സാമ്പത്തിക ഇടനാഴി പദ്ധതിയുമായി ചൈന. ചൈനയുടെയും നേപ്പാളിന്‍റെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. ദേശീയപാതകളേയും റെയില്‍വെ ലൈനുകളേയും തുറമുഖങ്ങളേയും വിമാനത്താവളേയും ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച ധാരണയിലാണ് ഇരുരാജ്യങ്ങളും എത്തിയിട്ടുള്ളത്. ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കോടികളുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി സംബന്ധിച്ച കരാറില്‍ നേപ്പാളും ചൈനയും നേരത്തെതന്നെ ഏര്‍പ്പെട്ടിരുന്നു.   മൂന്ന് രാജ്യങ്ങള്‍ക്കും സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ പദ്ധതിക്ക് കഴിയുമെന്നാണ് ചൈനയും നേപ്പാളും അവകാശപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇന്ത്യയും ചൈനയും സഹകരിക്കണമെന്ന് നേപ്പാള്‍ അഭ്യര്‍ഥിച്ചു. നേപ്പാളിന്‍റെ വികസനത്തിന് ഇന്ത്യയും ചൈനയും അവസരം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്

ടാക്‌സി ഓടിക്കാന്‍ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര ഗതാഗത വകുപ്പ്. പുതിയ ഉത്തരവ് അനുസരിച്ച് മീഡിയം/ ഹെവി ഗുഡ്‌സ്, പാസഞ്ചര്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് മാത്രമാണ് നിയമം ബാധമാകുന്നത്. ബാഡ്ജ് ഒഴിവാക്കിയെന്ന ഉത്തരവ് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഹൈവേ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി അഭയ് ദാമ്ലോയാണ് പ്രഖ്യാപിച്ചത്. പുതുക്കിയ ഉത്തരവിന്‍ പ്രകാരം ലൈറ്റ് ഗുഡ്‌സ്/പാസഞ്ചര്‍, ഇ-റിക്ഷ, ഇ-കാര്‍, മോട്ടോര്‍ സൈക്കിള്‍ ഗിയര്‍ ഉള്ളതും, ഇല്ലാത്തതും തുടങ്ങിയ വാഹനങ്ങള്‍ക്ക് ബാഡ്ജിന്റെ ആവശ്യമില്ല. ഈ ഉത്തരവ് നിലവില്‍ വരുന്നതോടെ 1988ലെ ലൈസന്‍സ് നിയമത്തിലെ വ്യവ്സ്ഥയ്ക്കാണ് മാറ്റം വരുന്നത്. ടാക്‌സിലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ബാഡ്ജ് വേണ്ട എന്ന നിര്‍ദേശം സുപ്രീം കോടതിയില്‍ ഇതിന് മുമ്പ് അവതരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം ഉണ്ടായത്.

ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍

ചെന്നൈ നഗരത്തില്‍ സബര്‍ബേന്‍ ട്രെയിനുകളുടെ വേഗതയും കാര്യക്ഷമതയും കൂട്ടുന്നു. പദ്ധതിയുടെ ആദ്യ ചുവട് വെയ്പ്പായി ആര്‍ക്കോണം-ചെങ്കല്‍പെട്ട് പാതയില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ഉടന്‍ ഓടിത്തുടങ്ങും. വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന പാതയില്‍ ഐഎന്‍എസ് രാജാലി നേവല്‍ ബേസ് അംഗീകാരം നല്‍കാന്‍ വൈകുന്നതിനാല്‍ തക്കോലം-ആര്‍ക്കോണം റൂട്ടിലെ രണ്ടു കിലോമീറ്റര്‍ പാതയുടെ ജോലികള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതീകരണത്തിന് ഈയിടെ നാവികസേന അനുമതി നല്‍കി. അതുകൂടി പൂര്‍ത്തിയാക്കി ഇക്കൊല്ലം അവസാനത്തോടെ റൂട്ടില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നു റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വൈദ്യുതീകരണം പൂര്‍ത്തിയായ ചെങ്കല്‍പെട്ട്-തിരുമാല്‍പൂര്‍ റൂട്ടില്‍ ഏതാനം എമു ട്രെയിനുകള്‍ ഓടുന്നുണ്ട്. തക്കോലം-ആര്‍ക്കോണം റൂട്ടിലെ വൈദ്യുതീകരണം കഴിഞ്ഞാല്‍ ഇവ ആര്‍ക്കോണത്തേക്കു നീട്ടുമെന്നാണ് സൂചന. സേനാ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന പ്രദേശമായതിനാല്‍ സുരക്ഷ പരിഗണിച്ച് ശക്തിയേറിയ വൈദ്യുത ലൈനുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു നാവിക കേന്ദ്രം അധികൃതര്‍. എന്നാല്‍ റെയില്‍വേ മന്ത്രാലയം ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇതുകൂടാതെ പദ്ധതിക്കായി 60 കോടിരൂപ നല്‍കാനും ... Read more

തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവ്: വിനോദസഞ്ചാര മേഖലയ്ക്ക് ആശ്വാസം

കേരളത്തിലെ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസം. തീരദേശ നിര്‍മാണ ദൂരപരിധിയില്‍ ഇളവുവരുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. തീരപ്രദേശ നിര്‍മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളിലാണ് കേന്ദ്രം  ഇളവ് അനുവദിച്ചത്. കടല്‍, കായല്‍ തീരപ്രദേശങ്ങളിലെ നിര്‍മാണ നിയന്ത്രണ പരിധി 200 മീറ്ററില്‍ നിന്നും 50 മീറ്ററായും കായല്‍തുരുത്തുകളില്‍ 20  മീറ്ററായുമാണ് കുറച്ചിരിക്കുന്നത്. വിനോദ സഞ്ചാരമേഖലയ്ക്ക് അനുകൂല തീരുമാനം എന്ന വിശദീകരണത്തോടെയാണ് കടല്‍-കയല്‍ തീരങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ദൂരപരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവു വരുത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി.  നേരത്തേയുള്ള വിജ്ഞാപനം അനുസരിച്ച് കടല്‍, കായല്‍ തീരങ്ങളുടെ 200 മീറ്റര്‍ പരിധിയില്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നു. ഇനി വരാന്‍ പോകുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കും ഇപ്പോള്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ക്കും പുതിയ നിയമത്തിന്‍റെ അംഗീകാരം ലഭിക്കും. അതേസമയം 300 മീറ്റര്‍ വരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അംഗീകാരം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞു. ഇനി മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ഇതിനുള്ള അംഗീകാരം തേടാം. അതിനു മുകളിലുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് സംസ്ഥാന സര്‍ക്കാറാണ് ... Read more