Category: News
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ ഔഷധ ഉദ്യാനം തയ്യാര്‍
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്. മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം. പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യാനം ഏറെ പ്രയോജനപ്പെടും. ഓരോ ഇനത്തിന്റെയും പൊതുനാമം, ശാസ്ത്രനാമം, ഉപയോഗം എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് 28ന് ഉദ്യാനം തുറന്നുകൊടുക്കുമെന്ന് കെഎഫ്ആര്‍ഐ ഉപകേന്ദ്രം സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ.യു.ചന്ദ്രശേഖര പറഞ്ഞു.
മോണോ റെയില്‍ യാത്രക്കാര്‍ക്ക് ഇനി പേപ്പര്‍ രഹിത ടിക്കറ്റ്
മോണോ റെയില്‍ 2ാം ഘട്ടം നേട്ടം കൊയ്യുന്നതിനു പിന്നാലെ പേപ്പര്‍ രഹിത ടിക്കറ്റിലേക്കു നീങ്ങാനൊരുങ്ങുന്നു. ചെമ്പൂര്‍ മുതല്‍ വഡാല വരെ 4 വര്‍ഷമായി ഓടിവന്ന മോണോറെയിലിന്റെ 2ാം ഘട്ടമായ വഡാല – ജേക്കബ് സര്‍ക്കിള്‍ റൂട്ട് ഈ മാസം 3നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 8 തവണ മാറ്റിവച്ചതിനു ശേഷമാണ് ഈ മാസം ആദ്യം ഓടിത്തുടങ്ങിയത്. ആദ്യ ആഴ്ചയില്‍ 26 ലക്ഷത്തിന്റെ വരുമാനമുണ്ടാക്കിയെന്നും പ്രതീക്ഷിച്ച പോലെ യാത്രക്കാര്‍ വര്‍ധിച്ചുവരികയാണെന്നും നടത്തിപ്പുകാരായ എംഎംആര്‍ഡിഎ (മുംബൈ മെട്രോപ്പൊലിറ്റന്‍ റീജന്‍ ഡവലപ്‌മെന്റ് അതോറിറ്റി) സംതൃപ്തി പ്രകടിപ്പിച്ചു. ഒരു മാസം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ, വര്‍ധന ശരിക്കും വ്യക്തമാകുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ സൗകര്യാര്‍ഥം പേപ്പര്‍ ടിക്കറ്റിന്റെ ഉപയോഗം കുറച്ച് അവരുടെ മൊബൈല്‍ ഫോണില്‍ തന്നെ ബുക്ക് ചെയ്യാവുന്ന ക്യൂആര്‍ (ക്വിക് റെസ്‌പോണ്‍സ്) കോഡ് ടിക്കറ്റിങ് സിസ്റ്റം നടപ്പിലാക്കും. ഇതു നടപ്പില്‍ വരുത്താന്‍ 2 മാസത്തെ സമയം എടുക്കും. ക്യൂആര്‍ കോഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍, സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു നടക്കാത്തവര്‍ ... Read more
കൗതുകകരമായ പരസ്യ വാചകങ്ങളോടെ ബിആര്‍ഡിസിയുടെ ‘സ്‌മൈല്‍’ പദ്ധതി ശ്രദ്ധേയമാകുന്നു
ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ കണ്ണൂരില്‍ വെച്ച് മാര്‍ച്ചില്‍ നടക്കുന്ന അടുത്ത ശില്പശാലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക. അവസരങ്ങളുടെ ഉത്തര മലബാര്‍ ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളുള്ള മേഖലയാണ് ടൂറിസം. വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിജ്ഞാനത്തിനും വിനോദത്തിനും കൂടി ... Read more
വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം. വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ ... Read more
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബൈ
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 149 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലൈ ദുബായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കമ്പനി പ്രതികരിച്ചു.
വിമാന ജീവനക്കാര്‍ മുഴുവന്‍ വനിതകള്‍; ചരിത്രം സൃഷ്ടിച്ചു എയര്‍ ഇന്ത്യ
ഇന്നലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ പലതിലും യാത്രക്കാരെയും കൊണ്ട് പറന്നത് സ്ത്രീകളാണ്. പൈലറ്റ് മാത്രമല്ല, യാത്രക്കാര്‍ക്കായി ഇന്നലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയത് വനിതാ ജീവനക്കാരാണ്. അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി കോക്ക്പിറ്റിലും ക്യാബിനിലും സ്ത്രീ ജീവനക്കാര്‍ മാത്രമായി 52 യാത്രകളാണ് എയര്‍ ഇന്ത്യ ഇന്നലെ നടത്തിയത്. 12അന്താരാഷ്ട്ര യാത്രകളും ഇന്ത്യയ്ക്കകത്ത് 40 യാത്രകളുമാണ് ചരിത്രം സൃഷ്ടിച്ചത്. . എയര്‍ ഇന്ത്യയിലെ വനിതാ പൈലറ്റുമാരും മികച്ച വനിതാ ടെക്‌നീഷ്യന്മാരും ചേര്‍ന്നാണ് ഓരോ യാത്രയും നയിച്ചത് ഡല്‍ഹി- സിഡ്‌നി , മുംബൈ- ലണ്ടന്‍, ഡല്‍ഹി-റോം, ഡല്‍ഹി-ലണ്ടന്‍, മുംബൈ- ഡല്‍ഹി, ഡല്‍ഹി- പാരീസ്, മുംബൈ-നേവര്‍ക്ക്, മുംബൈ- ന്യൂയോര്‍ക്ക്, ഡല്‍ഹി- ന്യൂയോര്‍ക്ക്, ഡല്‍ഹി-വാഷിംഗ്ടണ്‍, ഡല്‍ഹി-ചിക്കാഗോ, ഡല്‍ഹി- സാന്‍ഫ്രാന്സിസ്‌കോ തുടങ്ങിയ ഫ്‌ളൈറ്റുകളെയാണ് മുഴുവനായും സ്ത്രീജീവനക്കാര്‍ നയിക്കുക. B787 ഡ്രീംലൈനെഴ്സും B777 എയര്‍ ക്രാഫ്റ്റുകളും ഇന്നലെ ഓപ്പറേറ്റ് ചെയ്യതത് സ്ത്രീകളായിരുന്നു. എയര്‍ഹോസ്റ്റര്‍സുകളും പൈലറ്റുകളും മാത്രമല്ല എയര്‍ ക്രാഫ്റ്റ് എന്‍ജിനീയറുമാരും, ടെക്‌നീഷ്യന്‍സും ഫ്ലൈറ്റ് ഡെസ്പാച്ചേഴ്സും, ആളുകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഡോക്ടറുമാരും ഡ്യൂട്ടി മാനേജര്‍മാരും ... Read more
അതിസമ്പന്നരുടെ നഗരങ്ങളില്‍ മുംബൈയ്ക്ക് 12ാം സ്ഥാനം
സമ്പന്നന്മാരുടെ കാര്യത്തില്‍ മുംബൈ നഗരം മുന്നോട്ട് കുതിക്കുകയാണ്. ലോകത്തിലെ സമ്പന്നമായ നഗരങ്ങളില്‍ മുംബൈ 12-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കഴിഞ്ഞവര്‍ഷം 18-ാം സ്ഥാനത്തായിരുന്നു നഗരത്തിന്റെ സ്ഥാനം. ലണ്ടനാണ് ഏറ്റവും സമ്പന്നമായ നഗരം. ന്യൂയോര്‍ക്കില്‍ നിന്നാണ് അവര്‍ ഈ സ്ഥാനം തിരികെ പിടിച്ചത്. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെല്‍ത്ത് റിപ്പോര്‍ട്ടിലേതാണ് ഈ വിവരങ്ങള്‍. രാജ്യത്തെ സമ്പന്നരുടെ വളര്‍ച്ച 116 ശതമാനമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2013-ല്‍ 55 ശതകോടീശ്വരന്മാരുണ്ടായിരുന്ന സ്ഥാനത്ത് 2018 ആയപ്പോഴേക്കും 119 പേരായി മാറി. ഇതേ കാലയളവില്‍ കോടീശ്വരന്മാരുടെ എണ്ണം 2,51,000-ത്തില്‍നിന്ന് 3,26,052 ആയി ഉയര്‍ന്നു. ഏഷ്യയില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 27 ശതമാനമാണ് വളര്‍ച്ച. ഇത് വടക്കേ അമേരിക്കയെയും യൂറോപ്പിനെയും കടത്തി വെട്ടുന്ന വളര്‍ച്ചയാണ്. 225 കോടി രൂപയിലധികം നീക്കിയിരിപ്പുള്ള 1947 വ്യക്തികളാണ് രാജ്യത്തുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ (797) താമസിക്കുന്നത് മുംബൈയിലാണ്. ഡല്‍ഹിയില്‍ 211 പേരും ബെംഗളൂരുവില്‍ 98 പേരും. ശതകോടീശ്വരന്മാരിലും ഏറ്റവും കൂടുതല്‍ ... Read more
കേരള ഉത്തരവാദിത്ത ടൂറിസം മിഷന് മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് ക്ഷണം
ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ കാന്‍ ഡിഡ ബോയ്സ് കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്നെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടികണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് കാന്‍ഡിഡ ബോയ്സിനെ കേരളത്തിലേക്ക് ഈ കൂടികാഴ്ച്ചയ്ക്കായി ക്ഷണിക്കുകയും തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് ... Read more
ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം ഓടിത്തുടങ്ങും
യാത്രകള്‍ പോകുവാനും കാഴ്ചകള്‍ ആസ്വദിക്കാനും ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചെലവ് കുറച്ച് സുഗമമായി എങ്ങനെ പോയിവരാം എന്നതാണ് മിക്കവരുടെയും ചിന്ത. ഇതാ അധികപണം ചെലവാക്കാതെ കുടുംബവുമൊത്ത് യാത്ര പോകാന്‍ സുവര്‍ണാവസരം. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും. ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന സൗകര്യം, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ പാക്കേജിലുണ്ട്. മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്ക് 9,450 രൂപയാണ്. തീര്‍ഥാടനയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ ഈ മാസം 21ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ ... Read more
വനിതാ ദിനം മുതല്‍ ഫ്ളൈറ്റുകളില്‍ സാനിറ്ററി പാഡുകള്‍ നല്‍കാനൊരുങ്ങി വിസ്താര എയര്‍ലൈന്‍സ്
ഭൂമിയില്‍ വെച്ചോ ആകാശത്തു വെച്ചോ എപ്പോഴാണ് ഒരു സ്ത്രീയ്ക്ക് സാനിറ്ററി പാഡുകളുടെ ആവിശ്യം വരികയെന്ന് പറയാനാകില്ല. നീണ്ട യാത്രകള്‍ക്കിടയില്‍ വേണ്ടുന്ന എല്ലാ വിധ സുഖ സൗകര്യങ്ങളും ഒരുക്കുന്നുവെന്നു പറഞ്ഞാലും ഒരു സ്ത്രീയ്ക്ക് ഏറ്റവും അത്യാവശമായ സാനിറ്ററി പാഡുകള്‍ ഇന്നുവരെ ഒരു ഇന്ത്യന്‍ എയര്‍ സര്‍വീസുകളും വിമാനത്തിനുള്ളില്‍ ലഭ്യമാക്കിയിരുന്നില്ല. അനാവശ്യ കാര്യമെന്ന് പറഞ്ഞ് നിസ്സാരമായി തള്ളിക്കളയാതെ സ്ത്രീകള്‍ക്ക് ഈ വനിതാ ദിനം മുതല്‍ ഫ്ളൈറ്റുകളില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള പുരോഗമന പരമായ തീരുമാനം എടുത്തിരിക്കുകയാണ് വിസ്തരാ എയര്‍ലൈന്‍സ്. രാജ്യത്ത് ആദ്യമായാണ് മറ്റ് ആവിശ്യവസ്തുക്കള്‍ക്കൊപ്പം യാത്രക്കാര്‍ക്ക് സാനിറ്ററി നാപ്കിന്‍ കൂടി ലഭ്യമാകുന്നത്. ”പാഡ്‌സ് ഓണ്‍ ബോര്‍ഡ്” എന്നാണ് ഈ സംരംഭത്തിന് വിസ്തരാ നല്‍കിയ പേര്. ഐഎസ്ഓ അംഗീകരിച്ച എളുപ്പത്തില്‍ മണ്ണില്‍ ലയിക്കുന്ന പരിസ്ഥിതി സൗഹൃദ സാനിറ്ററി പാഡുകളാണ് ഈ എയര്‍ലൈന്‍സ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. കൂടുതലും പ്രകൃതിദത്ത അസംസൃത വസ്തുക്കളാല്‍ നിര്‍മ്മിതമായ ഈ സാനിറ്ററി പാഡുകള്‍ ആരോഗ്യത്തിനു ഹാനികരമായ പ്ലാസ്റ്റിക്കുകളില്‍ നിന്നും രാസവസ്തുക്കളില്‍ ... Read more
കോതി കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കായി സൈക്കിള്‍ ട്രാക്ക് ഒരുങ്ങി
കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും പൂര്‍ത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. കടല്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎല്‍എ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. കോതി എം.കെ.റോഡ് മുതല്‍ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിര്‍മാണ ചുമതല.
ഏപ്രില്‍ മുതല്‍ കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നു
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. വൈകിട്ട് 6.45നു ഡല്‍ഹിയില്‍ എത്തും. ഡല്‍ഹി – കണ്ണൂര്‍ സര്‍വീസിന് 4200 രൂപ മുതലും കണ്ണൂര്‍ – കോഴിക്കോട് സര്‍വീസിന് 1500 രൂപ മുതലുമാണ് ബുക്കിങ് തുടങ്ങിയപ്പോഴത്തെ നിരക്ക്.
സാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി സൗദി പവലിയന്‍
അറബ് കലാസാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സൗദി പവലിയന്‍. ഈന്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ ഇവിടെയെത്തുന്ന ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തെ വാസ്തു ശില്‍പ്പ ചാരുതയോടെയാണ് സൗദി പവലിയന്‍ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ കലാ സാസ്കാരിക പരമ്പരാഗത വൈവിധ്യങ്ങള്‍ ഇവിടെ അനുഭവിച്ചറിയാം. സ്വാദേറിയ ഈന്തപ്പഴങ്ങളാണ് സൗദി പവലിയനിലെ പ്രധാന ആകര്‍ഷണം. മദീനത്ത് ഖാസിം വിഭാഗങ്ങളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15ലധികം തേനുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടം മുതല്‍ ഗ്ലോബല്‍ വില്ലേജില്‍ സ്ഥാനം പിടിച്ച ഏറ്റവും വലുതും പഴയതുമായ പവലിയനാണ് സൗദിയുടേത്.
ചെന്നൈ മെട്രോ സ്റ്റേഷനുകളിലെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സൂപ്പര്‍ ഹിറ്റ്
ചെന്നൈ നഗരത്തിലെ 4 മെട്രോ സ്റ്റേഷനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഇലക്ട്രിക് സ്‌കൂട്ടര്‍ സംവിധാനം വിജയമായതായി സിഎംആര്‍എല്‍. 10 ദിവസത്തിനിടെ ആയിരത്തോളം പേര്‍ സ്‌കൂട്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തിയതായി മെട്രോ അധികൃതര്‍ വ്യക്തമാക്കി. ഗിണ്ടി, ആലന്തൂര്‍, വടപളനി, അണ്ണാനഗര്‍ ടവര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്‌കൂട്ടറുകള്‍ ലഭ്യമാക്കിയത്. വൈകാതെ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോഗോ ഓട്ടമൊബീല്‍ കമ്പനിയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കിയത്. യാത്രക്കാര്‍ അല്ലാത്തവര്‍ക്കും സ്‌കൂട്ടറുകള്‍ ഉപയോഗിക്കാം. 10 രൂപയാണ് അടിസ്ഥാന നിരക്ക്. പിന്നീടുള്ള ഓരോ മിനിറ്റിനും 17 പൈസ വീതം നല്‍കിയാല്‍ മതിയാകും. സ്‌കൂട്ടറുകള്‍ ഉപയോഗിക്കാന്‍ വോഗോ അപ്ലിക്കേഷന്‍ സ്മാര്‍ട് ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം ലൈസന്‍സ് പകര്‍പ്പ് അപ്ലോഡ് ചെയ്യണം. ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന രഹസ്യ കോഡ് വാഹനത്തിന്റെ താക്കോല്‍ ദ്വാരത്തിനു സമീപത്തെ കീ പാഡില്‍ രേഖപ്പെടുത്തിയാല്‍ വാഹനം ഉപയോഗിച്ചു തുടങ്ങാം. ജിപിഎസിന്റെ സഹായത്തോടെ വാഹനം എവിടെയെന്നു തല്‍സമയം അറിയാം. മൊബൈലിലൂടെയോ നേരിട്ടോ പണമടയ്ക്കാം. ഹെല്‍മെറ്റും കമ്പനി ... Read more
സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം
ഒരു പതിറ്റാണ്ടായി അടച്ചിട്ടിരുന്ന നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഇന്ന് വീണ്ടും തുറക്കും. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനികരീതിയില്‍ നവീകരിച്ച ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ഡാം റിസര്‍വോയറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി, നവീകരിച്ച ടൂറിസം പദ്ധതി നാടിനു സമര്‍പ്പിക്കും. വൈദ്യുതിവകുപ്പിന്റെ കീഴിലാണ് ഹൈഡല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2006-ല്‍ മന്ത്രി എ.കെ.ബാലനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് ഇവിടത്തെയും ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിലവില്‍ നവീകരിച്ച പദ്ധതിയില്‍ മൂന്നുപേര്‍ക്കു സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ടുകളും എട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ലോ സ്പീഡ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വാമനപുരം നദിയുടെ തീരങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ക്കു യാത്രചെയ്യാവുന്ന തരത്തിലാണ് ബോട്ടിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഏറെ താമസിയാതെ എം.എല്‍.എ.ഫണ്ടില്‍നിന്ന് ഒരു സ്പീഡ് ബോട്ടുകൂടി ഇവിടെയെത്തും. കൂടാതെ കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് എന്നിവയും വിനോദകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാമനപുരം നദിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മീന്‍മുട്ടി ... Read more