Category: Middle East

ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ നാടുകടത്തും

യുഎഇയിലെ പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചില്ലെങ്കില്‍ ശക്തമായ നടപടി. മൂന്നുവര്‍ഷംവരെ തടവും നാടുകടത്തലുമാണ് ശിക്ഷ. താമസകാര്‍ക്കും സന്ദര്‍ശകര്‍ക്കും നിയമം ബാധകമാണെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയിലെ ഷോപ്പിങ് മാളില്‍ മാന്യമല്ലാത്ത വസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തണമെന്ന അറിയിപ്പുകള്‍ ദുബൈയിലെ പല മാളുകളിലുമുണ്ട്. രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കണം. സുതാര്യ വസ്ത്രങ്ങള്‍ പാടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വില കൂടിയ ചെരുപ്പ് ദുബൈയില്‍

മറ്റ് പലതിലുമെന്ന പോലെ ആഢംബരത്തിന്റെ കാര്യത്തിലും ദുബൈയിയെ വെല്ലാന്‍ ലോകത്തിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്ല. ബുര്‍ജ ഖലീഫ മുതല്‍ കൃത്രിമ പാം ഐലന്റ് വരെയുള്ള കാഴ്ചകള്‍ വ്യത്യസ്ഥമായ അനുഭവമാണ് ഇവിടെയെത്തുന്നവര്‍ക്ക് സമ്മാനിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദുബായ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ജോടി ചെരിപ്പുകളുടെ പേരിലാണ്. വെറു ചെരിപ്പുകളല്ല. ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ചെരിപ്പുകളാണ് ദുബായില്‍ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ പോകുന്നത്. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച, രത്‌നങ്ങള്‍ പതിച്ച ചെരിപ്പുകള്‍ക്ക് 62.4 മില്യന്‍ ദിര്‍ഹമാണ് വില നിശ്ചയിച്ചിരിക്കുന്നത് (ഏകദേശം 123.796 കോടി ഇന്ത്യന്‍ രൂപ). വരുന്ന ബുധനാഴ്ച ലോകത്തിലെ ഏറ്റവും വിലയേറിയ ഈ ചെരിപ്പുകള്‍ പുറത്തിറക്കും. പാഷന്‍ ഡയമണ്ട്‌സ് എന്ന് സ്ഥാപനമാണ് ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്. ഇത്രയും പണമുള്ള ആര്‍ക്കും വാങ്ങി സ്വന്തമാക്കാം. 55.4 മില്യന്‍ ദിര്‍ഹം വിലവരുന്ന ചെരിപ്പുകളാണത്രേ ഇപ്പോള്‍ ലോകത്തുള്ളതില്‍ വെച്ച് ഏറ്റവും വിലയേറിയത്. അതിനെ മറികടക്കാനാണ് വില അല്‍പ്പം കൂടി കൂട്ടി ഇവ നിര്‍മ്മിച്ച് ദുബായിലെത്തിച്ചത്. ... Read more

ഗിന്നസില്‍ ഇടം നേടി സൗദി ദിനാഘോഷം

സൗദിയുടെ എണ്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു.ആഘോഷത്തോട് അനുബന്ധിച്ചു ഒരുക്കിയ കരിമരുന്നു പ്രയോഗമാണ് റെക്കോഡിട്ടത്. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു ഇന്നലെ രാജ്യത്തെ 58 കേന്ദ്രങ്ങളിലായി ഒന്‍പതു ലക്ഷത്തില്‍ അധികം കതിനകള്‍ പൊട്ടിച്ചാണ് ആകാശത്തു വര്‍ണ്ണ വിസ്മയം തീര്‍ത്തത്. ഒരേ സമയം ഏറ്റവും കൂടുതല്‍ കരിമരുന്നു പ്രയോഗിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഇന്നലെ സൗദിക്ക് ലഭിച്ചു. ആഘോഷങ്ങളോട് അനുബന്ധിച്ചു വിവിധ കലാപ്രകടനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു. കടലിലും കരയിലമായി നടന്ന ആഘോഷ പരിപാടികളില്‍ വിവിധ സൈനിക വിഭാഗങ്ങളും പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമാകാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഇന്നലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയത്. ഇതാദ്യമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസത്തെ പൊതു അവധിയും ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചു നല്‍കിയിരുന്നു.

മക്ക-മദീന ഹറമൈന്‍ തീവണ്ടി സര്‍വീസ് തിങ്കളാഴ്ച മുതല്‍

പുണ്യ നഗരങ്ങളെ ബന്ധിപ്പിക്കുന്ന മക്ക-മദീന ഹറമൈന്‍ തീവണ്ടിയുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 24 മുതലാണ് വാണിജ്യാടിസ്ഥാനത്തില്‍ ഹറമൈന്‍ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കറ്റ് നിരക്കില്‍ രണ്ട് മാസം 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഉംറയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാവും ഈ സര്‍വീസ്. ജിദ്ദ-മക്ക ഇക്കണോമി ക്ലാസിന് 40 റിയാലും ( 770 രൂപ ) ബിസിനസ് ക്ലാസിന് 50 റിയാലും ( 963 രൂപ )മാണ് ടിക്കറ്റ് നിരക്ക്. മക്കയില്‍ നിന്ന് മദീന വരെ 430 കിലോ മീറ്റര്‍ സഞ്ചരിക്കുന്നതിന് ഇക്കണോമി ക്ലാസില്‍ 150 റിയാലും (  2889 രൂപ) ബിസിനസ് ക്ലാസില്‍ 250 ( 4815 രൂപ) റിയാലുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍അമൂദി അധ്യക്ഷനായ സൗദി റെയില്‍വേയ്സ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് നിരക്ക് അംഗീകരിച്ചതായി പൊതുഗതാഗത അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹ് അറിയിച്ചു. ഹറമൈന്‍ തീവണ്ടി പ്രവര്‍ത്തന ... Read more

ആറ് വര്‍ണ്ണങ്ങളില്‍ നഗരം ചുറ്റാന്‍ റിയാദ് മെട്രോ

സൗദി തലസ്ഥാന നഗരിയിലൂടെ ചൂളം വിളിച്ചോടുന്ന മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ മുഖച്ഛായയും ഗതാഗത സംസ്‌കാരത്തിലും ചെറുതല്ലാത്ത മാറ്റമുണ്ടാകും. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുക. നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്. ഒലയ-ബത്ഹ റൂട്ടിലോടുന്ന ട്രെയിന്‍ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുല്‍ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ സിറ്റിയും ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെടുന്ന ട്രാക്കിന് പര്‍പ്പിള്‍ നിറവുമാണ് നല്‍കിയിട്ടുള്ളത്. 75 ശതമാനം പണിപൂര്‍ത്തിയായെന്നും ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അറിയിച്ചു. ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ... Read more

ഉംറ തീര്‍ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശനം നടത്താം

വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി സൗദിയിലെവിടേയും സന്ദര്‍ശം നടത്താം. സൗദിയിലേയ്ക്ക് കൂടുതല്‍ തീര്‍ത്ഥാടരെ ആകര്‍ഷിക്കാനാണ് നടപടി. ഈ വരുന്ന ഉംറ സീസണിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെവിടേയും സന്ദര്‍ശിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വരുകയെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്‍ അസീസ് വസാന്‍ പറഞ്ഞു. നിലവില്‍ ജിദ്ദ, മക്ക, മദീന തുടങ്ങിയ പട്ടണങ്ങള്‍ മാത്രമാണ് ഉംറ തീര്‍ത്ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍ കഴിയുന്നത്. മാത്രമല്ല ഉംറ വിസ കാലാവധി പതിനഞ്ച് ദിവസത്തില്‍ നിന്നും മുപ്പത് ദിവസം വരെയായി നീട്ടി നല്‍കും. പതിനഞ്ച് ദിവസം ഉംറ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനായി മക്ക, മദീന നഗരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ബാക്കി പതിനഞ്ച് ദിവസം സൗദിയിലെ മറ്റു സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമായിരിക്കും അനുവദിക്കുക. ആവശ്യമെങ്കില്‍ ഒരുമാസത്തില്‍ കൂടുതല്‍ വിസ നീട്ടി നല്‍കും. മക്കയും മദീനയും ഒഴികെയുള്ള സൗദിയിലെ ചരിത്രപരമായ സ്ഥലങ്ങളും മറ്റു പട്ടണങ്ങളും സന്ദര്‍ശിക്കുന്നതിനു പ്രത്യേക ടൂര്‍ പാക്കേജ് സൗദിക്കു പുറത്ത് നിന്നും തന്നെ ... Read more

മക്ക-മദീന തീവണ്ടി സര്‍വീസ് ഉദ്ഘാടനം 24ന്

മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ തീവണ്ടി സര്‍വീസ് 24ന് ഉദ്ഘാടനം ചെയ്യും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന അതിവേഗ തീവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകരുടെ യാത്രാക്ലേശം ഗണ്യമായി കുറയും. ഒരു മാസമായി തുടരുന്ന പരീക്ഷണ ഓട്ടങ്ങള്‍ വിജയിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അനുവദിച്ച സൗജന്യ സര്‍വീസ് ഇതോടെ അവസാനിച്ചു. 450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹറമൈന്‍ തീവണ്ടി പദ്ധതിക്ക് മക്ക, മദീന, റാബിഗ്, മദീന എന്നീ സ്റ്റേഷനുകളാണ് ഉള്ളത്. നിലവില്‍ ജിദ്ദ സ്റ്റേഷന്റെ അനുബന്ധ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. തീവണ്ടി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മക്കയില്‍ നിന്ന് മദീന വരെ സഞ്ചരിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം മതിയാകും. ദിവസവും എട്ട് സര്‍വീസുകളാണ് തുടക്കത്തിലുണ്ടാവുന്നത്. പിന്നീട് സര്‍വീസ് 12 ആയി ഉയര്‍ത്തും. ടിക്കറ്റ് നിരക്ക് പ്രഖായപിച്ചിട്ടില്ല. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍.

കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു

കണ്ണുകള്‍കൊണ്ട് കാണുന്ന നിരവധി കാര്യങ്ങള്‍ മസ്തിഷ്‌കത്തിന് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇതിന്റെ സാധ്യതകളുപയോഗപ്പെടുത്തി ശാസ്ത്രത്തിന്റെ കൗതുകക്കാഴ്ചകളുമായി മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ദുബൈയില്‍ തുറന്നു. സന്ദര്‍ശകര്‍ക്കും പ്രദര്‍ശനത്തിന്റെ ഭാഗമാകാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ദുബൈ ക്രീക്കിലെ അല്‍ സീഫിലാണ് അന്താരാഷ്ട്ര മ്യൂസിയം ശൃംഖലയുടെ ഭാഗമായി ലോകത്തെ ഒന്‍പതാമത്തെ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് തുറന്നത്. ഏതുപ്രായക്കാരുടെയും മനസ്സിനെ വെല്ലുവിളിക്കാന്‍ സാധിക്കുന്ന 80-ഓളം സംവേദനാത്മകമായ പ്രദര്‍ശനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ശാസ്ത്രം, കണക്ക്, ബയോളജി, മനശ്ശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കി ഒരുസംഘം ക്രോയേഷ്യന്‍ ഡിസൈനര്‍മാരാണ് യുക്തിയെ വെല്ലുവിളിക്കുന്ന ഇല്യൂഷന്‍സ് രസകരമായി ഇവിടെ സജ്ജമാക്കിയത്. വ്യത്യസ്തമായ വിഷ്വല്‍-സെന്‍സറി അനുഭവങ്ങള്‍ നല്‍കുന്ന ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സിന്റെ ഏറ്റവും വലിയ ശേഖരവും ഇവിടെയെത്തുന്ന സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ഒരു വിളക്കിന് കീഴെയുള്ള മേശമേലിരുന്നാല്‍ കാണുന്നത് നിങ്ങളുടെ അഞ്ച് ക്ലോണുകള്‍. മറ്റൊരു മുറിയില്‍ രണ്ടുവശത്ത് നില്‍ക്കുന്നവര്‍ക്ക് രണ്ടു വലുപ്പം. ഇന്‍ഫിനിറ്റി റൂമിലെ ഇടനാഴിയില്‍ക്കൂടി നേരെ നടക്കാന്‍ പറ്റില്ല, കറങ്ങിക്കറങ്ങിയാകും നടത്തം. താലത്തില്‍ എടുത്തുവെച്ച സ്വന്തം തലയുടെ ചിത്രവും സന്ദര്‍ശകര്‍ക്ക് ഇവിടെനിന്ന് ... Read more

സഞ്ചാരികള്‍ക്ക് വമ്പന്‍ ഓഫറുമായി ഖത്തര്‍ എയര്‍വെയ്‌സ്

പ്രമുഖ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്‌സ് യാത്രക്കാര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ലോകത്തിലെ നിരവധി ലക്ഷ്യ സ്ഥാനങ്ങളിലെ ആകര്‍ഷകമായ വിനോദ കേന്ദ്രങ്ങളിലേക്ക് ഖത്തര്‍ എയര്‍വെയ്‌സിലൂടെ യാത്ര ചെയ്യാം. കുടുംബമായോ, സുഹൃത്തുക്കളുമൊത്തോ സാഹസിക വിനോദ യാത്രകള്‍ പുറപ്പെടുന്നവര്‍ക്ക് ഖത്തര്‍ എയര്‍വെയ്‌സിന്റെ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താം. സെപ്റ്റംബര്‍ 18 വരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആ ആനുകൂല്യങ്ങള്‍ ലഭിക്കുക. നിരക്കിളവുകള്‍ക്കൊപ്പം ഹോട്ടല്‍ ബുക്കിങ്ങുകള്‍, കാര്‍ റെന്റല്‍സ്, എഐ മഹാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് സര്‍വീസ് എന്നിവയും ഖത്തര്‍ എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കും. ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭ്യമാകും. ഖത്തര്‍ എയര്‍വെയ്സ്.കോം വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് ട്രിപ്പിള്‍ ക്യുമെയിലുകള്‍ നേടുന്നതിനോടൊപ്പം ക്യു മൈല്‍സ്.കോമില്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി qatarairways.com/takeyouplaces  സന്ദര്‍ശിക്കുക. നിലവില്‍ ആറു ഭൂഖണ്ഡങ്ങളിലായി 200ലധികം വിമാനങ്ങളാണ് ഖത്തര്‍ എയര്‍വെയ്സില്‍ സര്‍വീസ് നടത്തുന്നത്. 2018-19 കാലയളവില്‍ മാത്രം 16 പുതിയ സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. ... Read more

മക്ക-മദീന അതിവേഗ ട്രെയിന്‍ ഉടന്‍ ഓടിത്തുടങ്ങും

മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അല്‍ ഹറമൈന്‍ അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. സര്‍വ്വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള അവസാനഘട്ട പ്രവൃത്തികളും പരീക്ഷണ സര്‍വ്വീസും മാത്രമാണ് ബാക്കി നില്‍ക്കുന്നതെന്ന് ഗതാഗത മന്ത്രി നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി അറിയിച്ചു. 450 കിലോമീറ്റര്‍ നീളമുള്ള റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത മന്ത്രി പറഞ്ഞു. സ്റ്റേഷനുകളുടെ പരിശോധനയും മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രാക്കുകളുടെ പരിശോധനയും പൂര്‍ത്തിയായി. പുണ്യ നഗരങ്ങള്‍ക്കിടയിലെ യാത്രയ്ക്ക് 120 മിനിറ്റുകള്‍ മാത്രമാണ് ഇനി ആവശ്യമായി വരിക. ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ഫസ്റ്റ് ക്ലാസ് യാത്രാ ആനുഭവം സമ്മാനിക്കുന്നതിന് പുറമേ സാമ്പത്തിക വളര്‍ച്ചയ്ക്കും തൊഴില്‍ സൃഷ്ടിക്കുന്നിനും പദ്ധതി സഹായകമാവുമെന്നാണ് പ്രതീക്ഷ. റിയാദിനെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന സൗദി ലാന്റ് ബ്രിഡ്ജ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍ അമൗദി പറഞ്ഞു. ജിദ്ദയ്ക്കും റിയാദിനും ഇടയില്‍ 950 കിലോമീറ്റര്‍ നീളുന്ന പുതിയ പാതയും ദമാമിനും ജുബൈലിനും ഇടയില്‍ 115 ... Read more

ദുബൈ മെട്രോയില്‍ കയറൂ ബുര്‍ജ് ഖലീഫ് കാണാം

ബുര്‍ജ് ഖലീഫയില്‍ ഇനിയും കയറിയിട്ടില്ലാത്ത ദുബായ് മെട്രോ യാത്രക്കാര്‍ക്ക് ഒരു സുവര്‍ണാവസരം. മെട്രോ യാത്രക്കാര്‍ക്ക് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ ഇളവ് ലഭിക്കും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ 124, 125 നിലകള്‍ സന്ദര്‍ശിക്കാന്‍ മെട്രോ യാത്രക്കാര്‍ 75 ദിര്‍ഹം നല്‍കിയാല്‍ മതിയാകും. സാധാരണ നിലയില്‍ 135 ദിര്‍ഹമാണ് നിരക്ക്. തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് ഇതിനായുള്ള വൗച്ചര്‍ ലഭിക്കും. ഈ മാസം 30 വരെ ഈ ആനുകൂല്യമുണ്ടാകും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും രാത്രി ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുമാണ് ഈ ആനുകൂല്യം ഉപയോഗിച്ച് ബുര്‍ജ് ഖലീഫ സന്ദര്‍ശിക്കാന്‍ സാധിക്കുക. സന്ദര്‍ശകര്‍ എമിറേറ്റ്‌സ് ഐ.ഡി കൈയില്‍ കരുതാന്‍ മറക്കരുത്.

അഞ്ച് വനിതകള്‍ക്ക് പൈലറ്റ് ലൈസന്‍സ് അനുവദിച്ച് സൗദി വീണ്ടും ചരിത്രത്തിലേക്ക്

വാഹനമോടിക്കാന്‍ അനുമതിയായതിന് പിന്നാലെ സൗദിയില്‍ വിമാനം പറത്താനും വനിതകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴില്‍ പൈലറ്റാകാന്‍ വനിതകള്‍ക്കും അവസരങ്ങള്‍ തുറന്നതോടെ ആകെ അപേക്ഷ നല്‍കിയ രണ്ടായിരത്തോളം പേരില്‍ നാനൂറു പേരും സ്ത്രീകളായിരുന്നു. ഇതില്‍ അഞ്ച് പേര്‍ക്ക് ഇപ്പോള്‍ സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാനം പറത്താന്‍ ലൈസന്‍സ് അനുവദിച്ചിരിക്കയാണ്. വിവിധ തൊഴില്‍ മേഖലകളില്‍ വനിതകള്‍ കൂടുതലായി രംഗത്തു വരുന്ന സൗദിയില്‍ പൈലറ്റ് പട്ടികയിലേക്ക് അഞ്ചു വനിതകള്‍ കൂടി രംഗപ്രവേശനം ചെയ്യുന്നതോടെ വിപ്ലവകരമായ മാറ്റത്തിനായിരിക്കും സൗദി സാക്ഷ്യം വഹിക്കുക. വ്യോമയാന മേഖലയില്‍ സൗദി വനിതകള്‍ക്ക് ജോലി ചെയ്യാന്‍ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിവും ആത്മവിശ്വാസവും യോഗ്യതയുമുള്ള വനിതകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു നല്‍കിയതെന്ന് അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ) പറഞ്ഞു. അടുത്ത കാലത്തായി നിരവധി സൗദി വനിതകള്‍ സിവില്‍ ഏവിയേഷന്‍ മേഖലയിലെ വിവിധ തസ്തികകളില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് 175 ടണ്‍ ആവശ്യസാധനങ്ങളുമായി യുഎഇ എയര്‍ലൈന്‍സ്

കേരളത്തിന് വിദേശ സഹായം വേണ്ടെന്ന നിലപാടില്‍ ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെ യുഎഇയില്‍നിന്ന് ദുരിതാശ്വാസ വസ്തുക്കളുമായുള്ള വിമാനങ്ങള്‍ തിരുവനന്തപുരത്തെത്തി. പ്രളയ ദുരിതത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഉപയോഗ യോഗ്യമായ 175 ടണ്‍ സാധനങ്ങളാണ് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിലെത്തിച്ചത്. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗൊയുടെ 12 വിമാനങ്ങളിലായിട്ടാണ് ആദ്യ ഘട്ടമെന്ന നിലയില്‍ ഇത്രയും സാധനങ്ങള്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ദുരിതാശ്വാസ വസ്തുക്കള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യും. ഉണങ്ങിയ ഭക്ഷണ സാധനങ്ങള്‍, കമ്പിളി, ജീവന്‍രക്ഷാ ബോട്ടുകള്‍ തുടങ്ങി 175 ടണ്‍ സാധനങ്ങളുണ്ട്. യുഎഇയിലെ ജീവകാരുണ്യ സംഘടനകളും സ്ഥാപനങ്ങളും സംഭാവന ചെയ്ത സാധനങ്ങളും ഇവയില്‍ ഉള്‍പ്പെടും.

പൊതുമാപ്പ്; നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റുമായി ഡോ. രവി പിള്ള

യു എ ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലയാളികള്‍ക്ക് സഹായഹസ്തവുമായി വ്യവസായിയും ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ രവി പിള്ള. പൊതുമാപ്പില്‍ നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ് അദ്ദേഹം സന്നദ്ധനായിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്‌സ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് കൈമാറി. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം.

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് ഉദ്ഘാടനം ചെയ്തു

വാര്‍ണര്‍ ബ്രോസ് വേള്‍ഡ് അബുദാബി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മകതൂം,അബുദാബി കിരീടാവകാശിയും സായുധസേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്ന് തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്തു. സന്ദര്‍ശകര്‍ക്ക് ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. നമ്മുടെ കുടുംബങ്ങള്‍ക്ക് വിനോദ കേന്ദ്രവും വിനോദസഞ്ചാര മേഖലയിലെ സുപ്രധാന ചുവട് വെയ്പുമായ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് തലസ്ഥാനത്തെ പുതിയ നാഴിക്കല്ലാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്ററില്‍ കുറിച്ചു. യാസ് ഐലന്‍ഡിലെ കുടുംബ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മറ്റൊരു ആകര്‍ഷണമാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിപ്രായപ്പെട്ടു. ഏഴ് വര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച വാര്‍ണര്‍ ബ്രോസ് വേശഡിന് 100 കോടി ദിര്‍ഹമാണ് നിര്‍മാണ ചെലവ്. 16 ദശലക്ഷംചതുരശ്രയടി വിസ്തീര്‍ണമുള്ള ഇവിടെ 29 റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാര്‍ട്ടൂണ്‍ ജംഗ്ഷന്‍, ബെഡ് ... Read more