Category: Middle East

ദുബൈ പോലീസിന് ഇനി പറന്നിറങ്ങാം; പറക്കും ബൈക്ക് റെഡി

ദുബൈ പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി സിനിമാ സ്‌റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും. ഇതിനായി ഹോവര്‍ ബൈക്കുകള്‍ എന്ന പറക്കും ബൈക്കുകളാണ്‌പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ബൈക്കിന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാല്‍ എവിടെയും പറന്നിറങ്ങാനുമാകും. കാഴ്ചയില്‍ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്‌കോര്‍പിയന്‍-3 എന്ന ഹോവര്‍ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോര്‍ണിയയിലെ ഹോവര്‍ സര്‍ഫ് എന്ന കമ്പനിയാണ്. ദുബൈ പൊലീസിനു മാത്രമായി രൂപകല്‍പന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയില്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്റെ പ്രധാന പ്രത്യേകത. 114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്. വാഹനത്തിന്റെ സീറ്റിനും ഹാന്‍ഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ പോകാം. 6000 മീറ്റര്‍ വരെ ഉയരത്തില്‍ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ ... Read more

ബഹിരാകാശ ടൂറിസത്തിനൊരുങ്ങി സൗദി

സ്‌പേസ് ടൂറിസം വാണിജ്യാടിസ്ഥാനത്തില്‍ നടത്തുവാനുള്ള ശ്രമങ്ങള്‍ക്ക് വേഗം പകര്‍ന്ന സൗദി അറേബ്യ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ജിന്‍ ഗ്രൂപ്പിലാണ് സൗദി അറേബ്യ 100 കോടി ഡോളര്‍ മുതല്‍ മുടക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിര്‍ജിന്‍ ഗ്രൂപ്പിലെ ചില കമ്പനികള്‍ സ്‌പേസ് ടൂറിസം വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഭാവിയില്‍ 480 ദശലക്ഷം ഡോളര്‍ കൂടി മുതല്‍ മുടക്കാന്‍ തയ്യാറാണ് എന്ന് സൗദി അറിയിച്ചതായി വിര്‍ജിന്‍ ഗ്രൂപ്പ്. സ്‌പേസ് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനും പരീക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായിട്ടാകും ഈ തുക വിനിയോഗിക്കുക. ഈ അടുത്ത കാലത്തായി ടൂറിസം വികസനത്തിന് സൗദി അറേബ്യ കാര്യമായ ശ്രദ്ധയാണ് ചെലുത്തിവരുന്നത്. സ്‌പേസ് ടൂറിസം വ്യവസായകേന്ദ്രം ഭാവിയില്‍ സൗദിയിലും തുടങ്ങിയേക്കും.

ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ 23-ാം സീസണിന് നാളെ തുടക്കമാകും

ലോക സഞ്ചാരികള്‍ക്കായി ആഗോളഗ്രാമം വീണ്ടും സജീവമാകുന്നു. ദുബൈ ഗ്ലോബല്‍ വില്ലേജിന്റെ ഇരുപത്തി മൂന്നാം സീസണിന് നാളെ തുടക്കമാവും. 159 ദിവസം നീണ്ടു നില്‍ക്കുന്ന രാജ്യാന്തര മേള ഏപ്രില്‍ ആറിന് സമാപിക്കും. ഗ്ലോബല്‍ വില്ലേജില്‍ നടന്ന വര്‍ണപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് ഇരുപത്തിമൂന്നാം പതിപ്പിന്റെ പ്രഖ്യാപനം നടന്നത്. നാളെ മുതല്‍ 2019 ഏപ്രില്‍ ആറുവരെയായി 159 ദിവസം മേള നീണ്ടുനില്‍ക്കും. ഇന്ത്യയുള്‍പ്പെടെ 78 രാജ്യങ്ങളുടെ പവലിയനുകള്‍ ഈ വര്‍ഷം സന്ദര്‍ശകരെ സ്വീകരിക്കും. 1.7 കോടി ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സജ്ജമാക്കിയ വേദിയില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്ചകളും ഉല്‍പന്നങ്ങളും അണിനിരക്കും. അറുപത് ലക്ഷത്തിലേറെ സഞ്ചാരികള്‍ ഇക്കുറി ആഗോള ഗ്രാമത്തിലേക്കെത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ലോക റെക്കോര്‍ഡ് ലക്ഷ്യമിടുന്ന ‘വീല്‍ ഓഫ് ദ് വേള്‍ഡ്, സര്‍ക്കസ്, മ്യൂസിക് ഫൗണ്ടന്‍ തുടങ്ങിയവ ഇത്തവണത്തെ പുതുമകളാണ്. അവതരണ രീതിയിലെ വ്യത്യസ്ഥത കൊണ്ട് സ്റ്റഡ് ഷോ ഇരുപത്തി മൂന്നാം പതിപ്പിലും വിസ്മയം തീര്‍ക്കും പവലിയനിലെ കലാപരിപാടികള്‍ക്കുപുറമെ കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സംവിധാനം ചെയ്തിട്ടുണ്ട്. ... Read more

വൈദ്യുത വാഹനങ്ങള്‍ക്ക് 100 ചാര്‍ജിങ്ങ് സേറ്റേഷനുകള്‍ കൂടി അനുവദിച്ച് ദുബൈ

വൈദ്യുത വാഹനങ്ങള്‍ക്കായി ദുബൈയില്‍ 100 പുതിയ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ കൂടി തയ്യാറായി. ഇതോടെ എമിറേറ്റിലെ ഹരിത ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം 200 ആയി ഉയര്‍ന്നു. ദുബൈയില്‍ നടന്ന വീടെക്‌സ് 2018 പ്രദര്‍ശനത്തില്‍ ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് പരിസ്ഥിതിക്ക് അനുയോജ്യമായ സുസ്ഥിര വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. ദുബൈ പോലീസ്, ദുബായ് മുനിസിപ്പാലിറ്റി, ആര്‍.ടി.എ., ദുബൈ ഹെല്‍ത്ത് അതോറിറ്റി, ദുബൈ കോര്‍ട്‌സ്, എക്‌സ്‌പോ 2020 തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് പുതിയ പ്രദേശങ്ങളില്‍ വൈദ്യുത ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. അഡ്‌നോക്കിന്റെയും ഇനോക്കിന്റെയും പെട്രോള്‍ സ്റ്റേഷനുകളിലും വൈദ്യുത വാഹനങ്ങളുടെ ചാര്‍ജിങ്ങിന് സൗകര്യമൊരുങ്ങും.

യുഎഇയില്‍ പുതിയ വീസ നിയമം ഇന്ന് മുതല്‍; സന്ദര്‍ശകര്‍ക്കിനി രാജ്യം വിടാതെ വീസ മാറാം

യുഎഇയിലെ സന്ദര്‍ശകര്‍ക്കും സഞ്ചാരികള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ആശ്വാസം പകരുന്ന പുതിയ വീസാ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. സന്ദര്‍ശക, ടൂറിസ്റ്റ് വീസകളില്‍ എത്തുന്നവര്‍ക്ക് ഇനി രാജ്യം വിടാതെ വീസ മാറാമെന്നതാണു നിയമം. സന്ദര്‍ശക വീസാ കാലാവധിക്കുശേഷം രാജ്യം വിടാതെ പുതിയ വീസ എടുക്കാനോ പുതുക്കാനോ സാധിക്കുമെന്നതാണ് പ്രത്യേകത. നിലവില്‍ വീസാ കാലാവധി തീരുന്നതിന് മുന്‍പ് രാജ്യം വിട്ടശേഷമേ പുതിയ വീസയ്ക്ക് അപേക്ഷിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് സമയ ധന നഷ്ടമില്ലാതെ വീസ മാറാം. വിനോദ സഞ്ചാരികള്‍ക്കും ടൂറിസ്റ്റ് വീസ രണ്ടു തവണ പുതുക്കാന്‍ അനുമതിയുണ്ട്. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്കു രാജ്യം വിടാതെ നിശ്ചിത ഫീസ് തൊഴില്‍ വീസയിലേക്കു മാറാന്‍ നിലവില്‍ അനുമതിയുണ്ട്. സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും സുരക്ഷിതമായി രാജ്യത്ത് കഴിയുന്നതിന് അവസരമൊരുക്കുന്നതിനാണു പരിഷ്‌കാരമെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് അതോറിറ്റിയുടെ വിദേശകാര്യ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സഈദ് ... Read more

ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സി പരീക്ഷണ ഓട്ടം തുടങ്ങി

ഇനി മുതല്‍ ടാക്സി ബുക്ക് ചെയ്ത് കഴിയുമ്പോള്‍ ഡ്രൈവറില്ലെന്ന് പറഞ്ഞ് മാറി പോകേണ്ട കാര്യമില്ല.ദുബൈ യില്‍ ഡ്രൈവറില്ലാ ടാക്സികള്‍ സര്‍വ്വീസ് നിരത്തിലിറങ്ങി തുടങ്ങി. ആദ്യ ഘട്ടത്തില്‍ മൂന്നു മാസത്തെ പരീക്ഷണ സര്‍വീസിലാണ് ടാക്സികള്‍ ഇപ്പോള്‍. ദുബൈ എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച 38-ാമത് ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ ആര്‍.ടി.എ നിരത്തിലിറക്കിയത്. ദുബൈ സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്സി രൂപകല്‍പന ചെയ്തത്. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. ദുബായ് സിലിക്കണ്‍ ഒയാസിസിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുക. പരീക്ഷണ സര്‍വ്വീസിലെ പ്രവര്‍ത്തനം വിലയിരുത്തി നഗരത്തിലെ മറ്റിടങ്ങളിലേക്കും പിന്നീട് സര്‍വ്വീസ് വ്യാപിപ്പിക്കും. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ ... Read more

ഡ്രൈവറില്ലാ ടാക്‌സി ദുബൈ നിരത്തുകളിലേക്ക്

മേഖലയിലെ ആദ്യ ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണയോട്ടത്തിന് സജ്ജമായി. വിവിധ സ്മാര്‍ട്ട് സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കുമൊപ്പം ഡ്രൈവറില്ലാത്ത സ്വയം നിയന്ത്രിത ടാക്‌സിയും ഞായറാഴ്ച തുടങ്ങുന്ന ജൈറ്റെക്‌സ് സാങ്കേതിക വാരത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡി.ജി. വേള്‍ഡിന്റെയും സഹകരണത്തോടെയാണ് ഡ്രൈവറില്ലാ ടാക്‌സി രൂപകല്‍പന ചെയ്തത്. പരീക്ഷണഘട്ടത്തില്‍ ദുബായ് സിലിക്കണ്‍ ഒയാസിസിലെ നിശ്ചിത റൂട്ടുകളില്‍ കൂടിയാകും ഡ്രൈവറില്ലാ ടാക്‌സിയുടെ യാത്ര. ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗത തടസ്സം മനസിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്‌സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.

ഒമാന്‍; വനിത സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാജ്യം

വനിതാ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ അറബ് രാജ്യമെന്ന ബഹുമതി സ്വന്തമാക്കി ഒമാന്‍. സ്ത്രീകളുടെ സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലാണ് ഒമാന്‍ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ ഇടമെന്ന് കണ്ടെത്തിയത്. രാഷ്ട്രീയ ഭദ്രതയാണ് ഒമാന്റെ ഏറ്റവും വലിയ ആകര്‍ഷണമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 61 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. 94 ശതമാനം പേരും പ്രകൃതിദത്തമായ മനോഹാരിതയും സൗഹൃദത്തോടെ പെരുമാറുന്ന ജനങ്ങളുമുള്ള ശാന്തവും, സമാധാനപൂര്‍ണവുമായ രാഷ്ട്രമാണ് ഒമാന്‍ എന്ന് ചൂണ്ടികാട്ടി. ലോകത്തിലെ ഏറ്റവും സമഗ്രമായ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ് ഈ വാര്‍ഷിക സര്‍വേ ഫലത്തെ കണക്കിലെടുക്കുന്നത്. ഒമാനി സമൂഹത്തില്‍ നില നില്‍ക്കുന്ന സഹിഷ്ണുതയ്ക്കും സമവായത്തിനും ലഭിച്ച അംഗീകാരമാണ് ഈ ബഹുമതി. ജീവിത നിലവാരം, ജീവിത ചെലവ്, സമാധാനം, രാഷ്ട്രീയ ഭദ്രത തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയാറാക്കിയത്. അതേസമയം ആഗോള തലത്തില്‍ രണ്ടാം സ്ഥാനമാണ് ഒമാന് ലഭിച്ചത്. എക്സ്പാറ്റ് ഇന്‍സൈഡര്‍ നടത്തിയ സര്‍വേയില്‍ ലക്സംബര്‍ഗിനാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം. നേരത്തെ ഒമാനില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ... Read more

യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ സഹായമില്ലാതെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധ്യമാകുന്ന സ്മാര്‍ട്ട് ടണല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. യാത്രാ രേഖകളോ മനുഷ്യ സഹായമോ ഇല്ലാതെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതുവഴി സാധിക്കും. വിമാനത്താവളത്തിന് പുറത്തിറങ്ങുന്ന യാത്രക്കാര്‍ നടന്നു പോകുമ്പോള്‍ തന്നെ ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നതാണ് സ്മാര്‍ട്ട് ടണല്‍. അതിനാല്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐ.ഡിയോ ആവശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ കൂടി ഉള്‍പ്പെട്ട സ്മാര്‍ട്ട് ടണലുകള്‍ വഴി 15 സെക്കന്‍ഡിനകം യാത്രക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങാം. ടണലില്‍ പ്രവേശിക്കുമ്പോള്‍ യാത്രക്കാരുടെ കണ്ണ് സെന്‍സ് ചെയ്തതിന് ശേഷമാകും ടണലിലൂടെയുള്ള യാത്ര അനുവദിക്കുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ഷംതോറും റെക്കോര്‍ഡ് വര്‍ധനയാണുള്ളത്. നടപടികള്‍ കൂടുതല്‍ വേഗത്തിലാകുന്നതിന്റെ ഭാഗമായാണ് നൂതന സംവിധാനമായ സ്മാര്‍ട്ട് ടണല്‍ ഏര്‍പ്പെടുത്തിയത്. ടെര്‍മിനല്‍ മൂന്നിലെ ഫാസ്റ്റ് ബിസിനസ് ക്ലാസ് യാത്രക്കാരുടെ ഡിപാര്‍ച്ചര്‍ ഭാഗത്താണ് സ്മാര്‍ട്ട് ടണല്‍ തുറന്നത്. പരീക്ഷണഘട്ട ... Read more

“വൈഷ്ണവ് ജനതോ” പാടി യസീര്‍ ഹബീബ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഗാന്ധിജിയുടെ 150-ാം ജന്മ ദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തി ഗാനം ആലപിച്ച് യു എ ഇ ഗായകന്‍ യസീര്‍ ഹബീബ്. ‘വൈഷ്ണവ് ജനതോ’.. എന്ന് തുടങ്ങുന്ന ഭജനാണ് യാസീര്‍ പാടിയത്. ഗാനാലാപനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ കൈയ്യടി നേടിയിരിക്കുകയാണ്.   ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനാണ് യാസീര്‍ പാടിയ ഗാനം പുറത്ത് വിട്ടത്. ഗാന്ധിജിയോടുള്ള ആദര സൂചകമായാണ് താന്‍ ഭജന്‍ ആലപിച്ചതെന്ന് യാസീര്‍ പറഞ്ഞു. പാടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഗാനമാണിതെന്നും ഇന്ത്യന്‍ സമൂഹം എങ്ങനെ പ്രതികരിക്കുമെന്ന് ആശങ്കയുണ്ടായിരുന്നുവെന്നും യാസീര്‍ പറയുന്നു. സുഹൃത്ത് മധു പിള്ളയാണ് ഗുജറാത്തി ഭജന്‍ പാടാന്‍ യാസീറിനെ സഹായിച്ചത്. ദുബായില്‍ എല്ലാ വിഭാഗം ആളുകള്‍ക്കിടയിലും നിരവധി ആരാധകരുള്ള പ്രമുഖ ഗായകനാണ് യസീര്‍. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ലോകത്തില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ മൂവര്‍ണ്ണ നിറത്തില്‍ അണിയിച്ചൊരുക്കി കൊണ്ട് ആദരമര്‍പ്പിച്ചത് ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഗാന്ധിയുടെ ജീവ ചരിത്രം ഉദ്ധരിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും അന്നേ ... Read more

ലോകമിനി ദുബൈയിലേക്ക്; ഷോപ്പിങ് ഫെസ്റ്റിവല്‍ തീയ്യതികള്‍ പ്രഖ്യാപിച്ചു

24-ാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ തീയ്യതികള്‍ പ്രഖ്യാപിച്ചു. ദുബൈ നഗരത്തില്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത് ഡിസംബര്‍ 26 മുതല്‍ അടുത്ത വര്‍ഷം ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുക. ദുബൈ ടൂറിസം വകുപ്പിന് കീഴില്‍ ദുബൈഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകര്‍.           എക്‌സ്ക്ലൂസീവ് ഓഫറുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഫെസ്റ്റിവലിന് 24 മണിക്കൂര്‍ മുന്‍പ് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 25 ശതമാനം മുതല്‍ 90 ശതമാനം വിലക്കിഴിവ് നല്‍കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടെയായിരിക്കും ഫെസ്റ്റിവലിന് തുടക്കമാവുന്നത്. 700 ബ്രാന്‍ഡുകളും 3200 ഔട്ട്‍ലെറ്റുകളും പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങളുടെ സര്‍വ്വീസ് റദ്ദാക്കും

അടുത്ത വര്‍ഷം റണ്‍വേയില്‍ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തില്‍ ദുബൈയില്‍ നിന്നും പോകുന്നതും ദുബായിലേക്ക് എത്തുന്നതുമായ സര്‍വ്വീസുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമെന്ന് എമിറേറ്റ്സ് അറിയിച്ചു. സര്‍വ്വീസുകളില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം ഫ്ലൈ ദുബൈ  എയര്‍ലൈന്‍സും അറിയിച്ചിരുന്നു. 2019 ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് വിമാനത്താവളത്തിലെ ഒരു റണ്‍വേയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അറ്റകുറ്റപ്പണി നടക്കുന്ന കലായളവില്‍ വിമാനത്താവളത്തിലെ മൂന്നിലൊന്ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കേണ്ടിവരുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. പ്രതിവര്‍ഷം 8.8 കോടി യാത്രക്കാരെത്തുന്ന ദുബൈ വിമാനത്താവളം എമിറേറ്റ്‍സിന്റെയും ഫ്ലൈ ദുബൈയുടെയും ആസ്ഥാനം കൂടിയാണ്. ചില സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയും മറ്റ് ചിലത് പുനഃക്രമീകരിക്കുകയും ചെയ്യുമെന്ന് എമിറേറ്റ്സ് വക്താവ് അറിയിച്ചു.  എന്നാല്‍ കേരളത്തിലേക്ക് ഉള്ളത് അടക്കമുള്ള ചില സര്‍വ്വീസുകള്‍ ദുബൈയിലെ അല്‍ മക്തൂം ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് മാറ്റുമെന്നാണ് ഫ്ലൈ ദുബായ് അറിയിച്ചത്. 39 സര്‍വ്വീസുകളാണ് ഇങ്ങനെ ഫ്ലൈ ദുബൈമാറ്റുന്നത്. തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള സര്‍വ്വീസുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമെ ദില്ലി, ... Read more

റിയാദ് മെട്രോ; പരീക്ഷണ ഓട്ടം കൂടുതല്‍ ട്രാക്കിലേക്ക്

നിര്‍മാണം പുരോഗമിക്കുന്ന റിയാദ് മെട്രോ കൂടുതല്‍ ട്രാക്കുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നു. ട്രാക്കുകളുടെ നിര്‍മാണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പരീക്ഷണ ഓട്ടം ആരംഭിക്കുന്നതെന്നും റിയാദ് ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അടുത്ത വര്‍ഷം വാണിജ്യാടിസ്ഥാനത്തില്‍ റിയാദ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ മെട്രോ സ്റ്റേഷനുകള്‍, അനുബന്ധ കോംപ്ലക്‌സുകള്‍ എന്നിവയുള്‍പ്പെടെ 75 ശതമാനത്തിലധികം നിര്‍മാണം പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, തുരങ്കങ്ങള്‍ എന്നിവയുടെ നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. ഇത് ഉള്‍പ്പെടെ 250 സ്ഥലങ്ങളിലാണ് അന്തിമഘട്ട ജോലികള്‍ പുരോഗമിക്കുന്നത്. വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാളങ്ങളില്‍ പരീക്ഷണ ഓട്ടം നടക്കുന്നുണ്ടെങ്കിലും വ്യത്യസ്ത ട്രാക്കുകളിലെ പരീക്ഷണ ഓട്ടമാണ് ഈ മാസം പുതുതായി നടത്തുന്നത്. റിയാദ് നഗരത്തിന്റെ എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആറ് പാതകളില്‍ 85 റെയില്‍വേ സ്റ്റേഷനുകളാണ് ഉള്ളത്. പ്രധാനപ്പെട്ട നാലു റെയില്‍വേ സ്റ്റേഷനുകളുടെ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തിലെ കോമേഴ്സ്യല്‍ സെന്ററുകള്‍, വിദ്യാഭ്യാസ സമുച്ചയങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, കിംഗ് ഖാലിദ് എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല എക്കണോമിക്‌സ് സിറ്റി എന്നിവയെ ... Read more

സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാന്‍ ഖോര്‍ഫക്കാന്‍ തീരം ഒരുങ്ങുന്നു

യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഖോര്‍ഫക്കാന്‍ തീരത്ത് വന്‍ പദ്ധതി ഒരുങ്ങുന്നു. മലകളും പച്ചപ്പും വിശാലമായ തീരവും ഒരുമിക്കുന്ന ഇടം മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ഇഷ്ട ഇടമാണ്. ഷാര്‍ജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ്, ഖോര്‍ഫക്കാന്‍ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ആണു പദ്ധതി നടപ്പാക്കുക. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഖോര്‍ഫക്കാനില്‍ രാജ്യാന്തര നിലവാരമുള്ള സംവിധാനങ്ങള്‍ ഒരുക്കാനാണു ലക്ഷ്യമിടുന്നതെന്നു ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ഷുറൂഖ്) എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജാസിം അല്‍ സര്‍കാല്‍ പറഞ്ഞു. അറേബ്യന്‍ മേഖലയിലെ ഏറ്റവും സൗന്ദര്യമുള്ള തീരദേശമേഖലകളില്‍ ഒന്നാണിത്. പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്തവിധമാകും പദ്ധതികള്‍ നടപ്പാക്കുക. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമായി ഖോര്‍ഫക്കാന്‍ മാറും. കൂടുതല്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി. ഖോര്‍ഫക്കാനിലെ വാദി ഷിയിലും ടൂറിസം വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. അല്‍ റഫൈസ ഡാം, ഖോര്‍ഫക്കാന്‍-ഷാര്‍ജ റോഡ് പദ്ധതി, ഖോര്‍ഫക്കാന്‍ ടണല്‍ എന്നിവിടങ്ങളിലും ... Read more

ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി മാറാന്‍ അത്യാഡംബര പദ്ധതിയുമായി സൗദി

ലോകെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് അത്യാഡംബര വിനോദ സഞ്ചാര പദ്ധതിയുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്. മധ്യപൗരസ്ത്യദേശത്തെ റിവിയേറ എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തിന്റെ വടക്കുപറഞ്ഞാറന്‍ തീരത്തെ ലോകം ശ്രദ്ധിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് തീരുമാനം. പെട്രോളിയം ഇതര വരുമാന മാര്‍ഗ്ഗത്തിലൂടെ രാജ്യത്തെ സമ്പദ് ഘടന ശക്തമാക്കാനുള്ള സൗദി ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ പദ്ധതിയും. വിശദമായ ടൂറിസം പദ്ധതിക്ക് അമാല എന്നാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് പണ്ട് പേരിട്ടിരിക്കുന്നത്. 3,800 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് 2,500 ഹോട്ടല്‍ മുറികളും നിരവധി സ്യൂട്ടുകളും 700 വില്ലകളും ഫ്‌ളാറ്റുകളും 200 മുന്തിയ വ്യാപാര സ്ഥാപനങ്ങളുമുണ്ടായിരിക്കും. ലോകോത്തര ബ്രാന്‍ഡുകളുടെ ഷോറൂമുകളും ആര്‍ട്‌സ് അക്കാദമിയും ഇവിടെ സജ്ജീകരിക്കും. 26,500 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍ക്കൊള്ളിച്ച് നിയോം എന്ന പേരില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന പദ്ധതിയുടെ ഭാഗമായാണിതും. നിക്ഷേപം നടത്താന്‍ സന്നദ്ധരാവുന്ന സ്വകാര്യ കമ്പനികള്‍ക്കും ആകര്‍ഷകമായ അവസരങ്ങള്‍ ഒരുക്കും. നിക്കോളാസ് നേപിള്‍സിനെ പദ്ധതിയുടെ സി.ഇ.ഒ ആയി സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ... Read more