Category: Middle East
ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇന്ന് മുതല്‍
ഇരുപത്തിനാലാമത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി രണ്ട് വരെ നീണ്ടുനില്‍ക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലില്‍ 700 ബ്രാന്റുകളും 3200 വ്യാപാര സ്ഥാപനങ്ങളുമാണ് പങ്കെടുക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ 90 ശതമാനം വരെ വിലക്കുറവാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. 90 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന 12 മണിക്കൂര്‍ സൂപ്പര്‍ സെയിലോടുകൂടിയാണ് ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതല്‍ മാള്‍ ഓഫ് എമിറേറ്റ്‌സിലും മിര്‍ദിഫ്, ദേറ, മിഐസം, ബര്‍ഷ, ഷിന്ദഗ എന്നിവിടങ്ങളിലെ സിറ്റി സെന്ററുകളിലുമാണ് സെയില്‍ നടക്കുന്നത്. ദുബായ് ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ഒരുക്കുന്ന അഞ്ച് ആഴ്ച നീളുന്ന ഷോപ്പിങ് മേളയും ഇന്ന് മുതല്‍ ആരംഭിക്കും. 32 കിലോഗ്രാം സ്വര്‍ണ്ണം, ആഢംബര കാറുകള്‍, സ്മാര്‍ട്ട് ടിവികള്‍ എന്നിങ്ങനെ നിരവധി സമ്മാനങ്ങളാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. 300ലധികം ഔട്ട്‌ലെറ്റുകളില്‍ നിന്ന് 500 ദിര്‍ഹത്തിലധികം തുകയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കാണ് സമ്മാനങ്ങള്‍. ഇതിന് പുറമെ ഡിസംബര്‍ 27 മുതല്‍ ... Read more
ദുബൈയില്‍ ടാക്‌സി ലഭിക്കാന്‍ ഇനി വെറും അഞ്ച് മിനുറ്റ്
ടാക്‌സിക്കായുള്ള കാത്തിരിപ്പ് സമയം ഇനി അഞ്ചു മിനിറ്റില്‍ കൂടില്ല. കരീം ആപ്പ് ഉപയോഗിച്ച് ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ സൗകര്യം വരുന്നു. ഇതുസംബന്ധിച്ചു ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും കരീമും ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു. ആളുകള്‍ക്ക് എളുപ്പം ടാക്‌സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 10,843 ടാക്‌സികളാണ് ഇ-ഹെയിലിന്റെ പരിധിയില്‍ വരുക. 2019 ഏപ്രിലോടെ സേവനം വ്യാപകമാകും. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം. ലോകത്തെ വിവിധ ഇ-ഹെയില്‍ കമ്പനികള്‍ ആര്‍.ടി.എ.യുമായി സഹകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കരീമിനെയാണ് തിരഞ്ഞെടുത്തത്.ദുബൈയിലെ ലിമോസിനുകളുടെ സേവനത്തിനു നേരത്തേ കരീമുമായി ധാരണ ഉണ്ടാക്കിയിരുന്നു. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബൈ ടാക്‌സി ബുക്ക് ചെയ്യാന്‍ ഇ-ഹെയ്ലിലൂടെ സാധ്യമാകും. ആര്‍.ടി.എ.യ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി. കരീം എം.ഡി. മുദസിര്‍ ശൈഖ്, ആര്‍.ടി.എ. ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ... Read more
ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും
മദീനയിലെ ഖുബാ മസ്ജിദ് ഇനി ഇരുപത്തിനാല് മണിക്കൂറും തുറന്നിടും. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തായിരുന്നു രാജാവിന്റെ നിര്‍ദേശം. മദീനയില്‍ പ്രധാനപ്പെട്ട സന്ദര്‍ശന കേന്ദ്രങ്ങളില്‍ ഒന്നാണ് മസ്ജിദുല്‍ ഖുബാ. ഇഷാ നിസ്‌കാരം കഴിഞ്ഞു അടച്ചിടുന്നതിനാല്‍ രാത്രി ഈ പള്ളി സന്ദര്‍ശിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ മദീന സദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവ് പള്ളി 24 മണിക്കൂറും തുറന്നു കൊടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നുമുതല്‍ ഖുബാ മസ്ജിദ് സന്ദര്‍ശിക്കാന്‍ 24 മണിക്കൂറും അവസരം ഉണ്ടായിരിക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയായ മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ ആണ് ഖുബായിലേക്കുള്ള ദൂരം. മതവിശ്വാസപ്രകാരം ഏറെ പുണ്യമുള്ള ഈ പള്ളി ഇസ്ലാമിക ചരിത്രത്തില്‍ ഏറെ പ്രാധ്യന്യമുള്ള ആരാധനാലയമാണ്. പ്രവാചകന്‍ മുഹമ്മദ് നബി മദീനയില്‍ എത്തിയപ്പോള്‍ ആദ്യമായി കാല് കുത്തിയ സ്ഥലത്തു പ്രവാചകന്റെ തന്നെ നേതൃത്വത്തില്‍ പണിത പള്ളിയാണിത്. മരണം വരെ എല്ലാ ശനിയാഴ്ചയും പ്രവാചകന്‍ ഈ പള്ളിയിലെത്തി ... Read more
ഷാര്‍ജ ആര്‍ട്ട് ഫെസ്റ്റ് ആരംഭിച്ചു
ഷാര്‍ജയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അല്‍കസബയില്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ ആരംഭിച്ചു. എമിറേറ്റിലെ പ്രധാന വാര്‍ഷിക സാംസ്‌കാരികാഘോഷമായ ആര്‍ട്ട് ഫെസ്റ്റിവലില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഫെസ്റ്റിവല്‍ ഈ മാസം 31 വരെ നീണ്ടുനില്‍ക്കും. ജലച്ചായം, സംഗീതം, നൃത്തം, ചിത്രങ്ങളെക്കുറിച്ചുള്ള തീയേറ്റര്‍ ശില്പശാലകള്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷണം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഷാര്‍ജ നോളജ് വിതൗട്ട് ബോര്‍ഡേഴ്‌സ് (കെ.ഡബ്‌ള്യു ബി.) ന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കഥ പറയല്‍ പരിപാടിയുമുണ്ട്. കടലാസുകളില്‍നിന്നും വിവിധതരം പൂക്കള്‍ നിര്‍മിച്ചുകൊണ്ടും കാണികളുടെ രൂപസാദൃശ്യമുള്ള ചിത്രങ്ങള്‍ തത്സമയം വരച്ചുകൊണ്ടും ആര്‍ട്ട് ഫെസ്റ്റിവല്‍ ആകര്‍ഷകമാക്കുന്നു.
റാസല്‍ഖൈമ- തിരുവനന്തപുരം എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങി
എയര്‍ഇന്ത്യ എക്‌സ്പ്രസ് റാസല്‍ഖൈമയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് ആരംഭിച്ചു. നിലവില്‍ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് മാത്രമാണ് നേരിട്ടുള്ള സര്‍വീസുള്ളത്. കൊച്ചിയിലേക്ക് കോഴിക്കോട് വഴിയും സര്‍വീസ് നടത്തിവരുന്നു. ഇപ്പോള്‍ പുതുതായി തിരുവനന്തപുരത്തേക്ക് ആരംഭിച്ച സര്‍വീസും കോഴിക്കോട് വഴിയായിരിക്കും പോകുക. ഇതോടെ റാസല്‍ഖൈമയില്‍നിന്ന് കേരളത്തിലെ മൂന്നു എയര്‍പോര്‍ട്ടുകളിലേക്ക് സര്‍വീസായി. ബുധന്‍, വെള്ളി ദിവസങ്ങളില്‍ റാസല്‍ഖൈമയില്‍നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.25ന് കോഴിക്കോടും രാത്രി 10.45ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് തിരുവനന്തപുരത്തുനിന്ന് രാവിലെ 8.10ന് പുറപ്പെടുന്ന വിമാനം യുഎഇ സമയം ഉച്ചയ്ക്ക് 1.05ന് റാസല്‍ഖൈമയില്‍ എത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ഫുജൈറ, റാസല്‍ഖൈമ എമിറേറ്റിലുള്ളവര്‍ക്ക് യുഎഇയിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കാതെ തന്നെ നാട്ടിലേക്ക് പോയി വരാനാകും.
ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ സൗദി വിമാനത്തില്‍ കാര്‍ഗോ ക്ലാസ് അവതരിപ്പിക്കുന്നു
വിമാനയാത്രയുടെ നിരക്ക് കുറയ്ക്കാന്‍ പുതിയ തന്ത്രവുമായി സൗദിയിലെ ഫ്‌ളൈ അദീല്‍ വിമാനക്കമ്പനി. ഇതിനായി കാര്‍ഗോ ക്ലാസ് ടിക്കറ്റുകള്‍ അടുത്തമാസം തൊട്ട് വിതരണം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. വിമാനത്തില്‍ ലഗേജുകള്‍ സൂക്ഷിക്കുന്ന ഭാഗത്ത് പ്രത്യേകം സീറ്റുകള്‍ തയ്യാറാക്കിയാണ് ഫ്‌ളൈ അദീലിന്റെ പരീക്ഷണം. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ ആവശ്യമുള്ള യാത്രക്കാരെ ലക്ഷ്യം വെച്ചാണ് പുതിയ നടപടിയെന്ന് ഫ്‌ളൈ അദീല്‍ വ്യക്തമാക്കി. ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്റെ ബജറ്റ് വിമാന കമ്പനിയാണ് ഫ്‌ളൈ അദീല്‍. ആദ്യമായാണ് വിമാനത്തിന്റെ താഴെ കാര്‍ഗോ സൂക്ഷിക്കുന്നിടത്ത് യാത്രക്ക് അവസരം ഒരുക്കുന്നത്. കാര്‍ഗോ ക്ലാസ് ടിക്കറ്റ് നേടുന്നതിന് ശരീരഭാരം, ഉയരം എന്നിവക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന് പുറമെ 12 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് ടിക്കറ്റും അനുവദിക്കില്ല. ലഗേജ് ഹോള്‍ഡറില്‍ സജ്ജീകരിക്കുന്ന സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വിമാന ജീവനക്കാര്‍, മറ്റു യാത്രക്കാര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ സൗകര്യം ഉണ്ടാവില്ല. എന്നാല്‍ ഇന്റര്‍കോം സംവിധാനം ഉണ്ടാകും. ദൈര്‍ഘ്യം കുറഞ്ഞ ആഭ്യന്തര സര്‍വീസുകളില്‍ കാര്‍ഗോ ക്ലാസ് ... Read more
എമിറേറ്റ്‌സ് വിമാനങ്ങുടെ നിരയിലേക്ക് അവസാന ബോയിങ്ങ് 777 എത്തി
ലോകത്തിലെ ഏറ്റവുംവലിയ യാത്രാവിമാനക്കമ്പനിയായ എമിറേറ്റ്‌സ് മറ്റൊരു പ്രധാനപ്പെട്ട നാഴികക്കല്ല് കൂടി താണ്ടി. ഓര്‍ഡര്‍ അനുസരിച്ചുള്ള അവസാന ബോയിങ് 777 കൂടി എമിറേറ്റ്‌സ് വിമാനങ്ങളുടെ നിരയിലേക്ക് എത്തി. ഇതോടെ ലോകത്തിലേറ്റവും കൂടുതല്‍ ബോയിങ് 777 വിമാനങ്ങളുള്ള കമ്പനി കൂടിയായി എമിറേറ്റ്‌സ്. അവസാനമായി സ്വന്തമാക്കിയ ബോയിങ് 777-300 ഇ.ആര്‍. കൂടി കൂട്ടുമ്പോള്‍ ഇത്തരം വിമാനങ്ങളുടെ എണ്ണം 190 ആകും. മാര്‍ച്ച് 2005-ലാണ് ആദ്യ ബോയിങ് 777 വിമാനം എമിറേറ്റ്‌സ് സ്വന്തമാക്കുന്നത്. പിന്നീട് 119 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ലോകം മുഴുവന്‍ പറക്കുന്ന എമിറേറ്റ്‌സിന്റെ പ്രധാന പങ്കാളിയായത് ബോയിങ് 777 തന്നെയാണ്. 35 കോടി യാത്രക്കാരാണ് എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനങ്ങളില്‍ ഇത് വരെയായി പറന്നിരിക്കുന്നത്. ഇതിനിടയില്‍ രൂപഭാവങ്ങളിലും ഡിസൈനിലും സാങ്കേതികതയിലും ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി സ്വകാര്യ സ്യൂട്ടുകള്‍ വരെ ഉള്‍ഭാഗത്ത് ക്രമീകരിച്ച് ബോയിങ് എമിറേറ്റ്‌സിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നിന്നു.
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍ ഇനി വിമാനത്താവളം വഴി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഷാര്‍ജിയില്‍ സര്‍വീസ് നടത്തുന്ന എല്ലാ വിമാനത്താവള കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നിശ്ചിത ആകൃതിയില്ലാത്ത ബാഗുകള്‍, വലിപ്പം കൂടിയ ലഗേജുകള്‍, ഉരുണ്ട ആകൃതിയിലുള്ള ബാഗുകള്‍ തുടങ്ങിയവയൊന്നും അനുവദിക്കില്ല. വിമാനത്താവളത്തിലെ ലഗേജ് ഹാന്റ്‍ലിങ് സംവിധാനത്തില്‍ ഇവ കൈകാര്യം ചെയ്യാനാവാത്തത് കൊണ്ടാണ് പുതിയ നിബന്ധനകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. വലിയ സ്ട്രാപ്പുകളുള്ള ബാഗുകളും കയറുകൊണ്ട് കെട്ടിയ പെട്ടികളും വിമാനത്താവളം വഴി കൊണ്ടുപോകാനാവില്ല. രണ്ട് പെട്ടികളോ ബാഗുകളോ പരസ്പരം ചേര്‍ത്തുവെച്ച് ടേപ്പ് കൊണ്ട് ബന്ധിപ്പിക്കരുത്. പ്രത്യേക ആകൃതിയില്ലാതെ തയ്യാറാക്കില ലഗേജുകളും തടയും. മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകളുമായി വിമാനത്താവളത്തിലെത്തുന്നവര്‍ ഇത് മാറ്റി പാക്ക് ചെയ്യേണ്ടിവരും. ഇതിനായി അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 20 ... Read more
സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്
സൗദിയിലും വിമാന യാത്രക്കാരുടെ ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്. കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക് പാടില്ലെങ്കിലും ഹാന്റ് ബാഗില്‍ ഇവ കൊണ്ടുപോകുന്നതിന് തടസമില്ല.
പ്രാചീനകാല പ്രൗഢിയോടെ അല്‍ ഹൊസന്‍ കോട്ട തുറന്നു
പ്രാചീനകാല പ്രൗഢിയോടെ സ്വദേശികളുടെ ജീവിതത്തിലേക്ക് വാതില്‍ തുറക്കുന്ന ഖസര്‍ അല്‍ ഹൊസന്‍ കോട്ട പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് കോട്ട രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് പുതുക്കി പണിത കോട്ടയെ അല്‍ഹൊസന്‍, പവിലിയന്‍, ഹൗസ് ഓഫ് ആര്‍ട്ടിസാന്‍സ്, ഖസര്‍ അല്‍ ഹൊസന്‍ ഫോര്‍ട്ട്, കള്‍ചറല്‍ ഫൗണ്ടേഷന്‍ എന്നീ നാലു വിഭാഗമാക്കി തിരിച്ചാണ് പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുള്ളത്. ഇന്നു മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. സ്വദേശികളുടെ പഴയകാല ജീവിതത്തിന്റെ ശേഷിപ്പുകളും അപൂര്‍വ ചിത്രങ്ങളും ദൃശ്യങ്ങളും നൂതന സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്. പുരാതന ജനതയുടെ സംസ്‌കാരവും പൈതൃകവും മൂല്യങ്ങളും പുതുതലമുറയ്ക്ക് പ്രചോദനമേകുന്നതാണെന്നും ഇവയില്‍നിന്ന് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ചടങ്ങില്‍ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്.എന്‍.സി) സ്പീക്കര്‍ ഡോ അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, വിദേശകാര്യ, ... Read more
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം
ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ. സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് ... Read more
അബൂദാബിയിൽ വീണ്ടും ഊബര്‍ എത്തുന്നു
രണ്ട് വര്‍ഷത്തിന് ശേഷം അബുദാബിയില്‍ ഊബര്‍ ടാക്‌സികളുടെ സേവനം എത്തുന്നു. ദുബായ് ഗതാഗത വകുപ്പിന്റെ കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച കരാറിനും രൂപം നല്‍കി. സാധാരണ ടാക്‌സികള്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്ന അതേ നിരക്ക് തന്നെയാകും ഊബര്‍ ടാക്‌സികളും ഇടാക്കുന്നത്. നിരക്കുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് 2016 ലാണ് ഊബര്‍ അബൂദബി സര്‍വീസ് അവസാനിപ്പിച്ചത്. പുതിയ കരാര്‍ പ്രകാരം സ്വദേശികള്‍ക്ക് തങ്ങളുടെ സ്വകാര്യ കാറുകള്‍ ഊബര്‍ ടാക്‌സികളായി ഓടിക്കാം. സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് ഇത് അധിക വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കാനാവുമെന്ന് ഊബര്‍ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ പറഞ്ഞു. കിലോമീറ്ററിന് 2.25 ദിര്‍ഹമായിരിക്കും നിരക്ക് ഈടാക്കുന്നത്. സമയം അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്താല്‍ മിനിറ്റിന് 25 ഫില്‍സ് ഈടാക്കും. ഒരു മിനിറ്റിന് അഞ്ച് ഫില്‍സായിരിക്കും ... Read more
സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
സൗദി എയര്‍ലൈന്‍സ് സൗദിയില്‍ നിന്നും കരിപ്പൂരിലേക്ക് തുടങ്ങുന്ന സര്‍വീസില്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ട്രാവല്‍സുകള്‍ മുഖേനയും ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. അടുത്ത മാസം അഞ്ചിന് ജിദ്ദയില്‍ നിന്നാണ് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സ് വെബ്‌സൈറ്റിലും ട്രാവല്‍സുകള്‍ മുഖേനയും ടിക്കറ്റുകള്‍ ലഭ്യമാണ്. സാധാരണയിലും കൂടിയ നിരക്കിലാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് റിപോര്‍ട്ട്. നേരത്തെ കൊച്ചിയിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് യാത്ര കോഴിക്കോട്ടേക്ക് മാറ്റാനുള്ള അവസരം സൗദി എയര്‍ലൈന്‍സ് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ സര്‍വീസ് ആരംഭിക്കുന്ന ആദ്യ ദിനങ്ങളില്‍ വളരെ കുറഞ്ഞ സീറ്റുകള്‍ മാത്രമേ പുതുതായി ലഭ്യമാവുകയുള്ളു. ഇതാണ് തുടക്കത്തില്‍ ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമെന്നാണ് സൂചന. കൊച്ചിയിലേക്കുള്ള അതേ ടിക്കറ്റു നിരക്കില്‍ തന്നെയായിരിക്കും കോഴിക്കോട്ടേക്കുമുള്ള നിരക്കെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 5ന് ജിദ്ദയില്‍ നിന്നാണ് ആദ്യ വിമാനം. റിയാദില്‍ നിന്നുള്ള ആദ്യ വിമാനം ഡിസംബര്‍ 7നുമായിരിക്കും. കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കു നേരിട്ടുള്ള വിമാനസര്‍വീസ് പ്രവാസികള്‍ക്കെന്ന പോലെ ലക്ഷക്കണക്കിന് ഹജ്ജ് ഉംറ ... Read more
യുഎഇ ബീച്ചുകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാലാണ് ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെയാണ് മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി യുഎഇയിലെ ചില ഭാഗങ്ങളില്‍ തിങ്കഴാള്ചയും മഴ ലഭിച്ചുവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മറ്റ് പ്രദേശങ്ങളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പൊതുവെ ശാന്തമായ കാലാവസ്ഥയായിരിക്കും.
ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി
ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാലുമുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരും. ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ്. ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് അത് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കില്ല. ബാഗേജുകളുടെ സുഗമമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഇത്തരം ബാഗേജുകള്‍ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാകുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഇത്. കഴിഞ്ഞവര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ബാഗേജ് നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒരു ബാഗേജുകളും ഡിസംബര്‍ നാലുമുതല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ലെന്നും ... Read more