Category: Middle East
അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരം സന്ദര്‍ശകര്‍ക്കായി തുറന്നു
കാത്തിരിപ്പിന് അവസാനമായി. അബുദാബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ഇതോടെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിന് പുതിയ പേരുമായി. രാഷ്ട്രത്തിന്റെ കൊട്ടാരം എന്നര്‍ഥം വരുന്ന ഖസ്ര്‍ അല്‍ വതന്‍ എന്നായിരിക്കും കൊട്ടാരം ഇനി അറിയപ്പെടുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തും അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ചേര്‍ന്നാണ് കൊട്ടാരം സന്ദര്‍ശകര്‍ക്കായി സമര്‍പ്പിച്ചത്. യു.എ.ഇ.യുടെ സാംസ്‌കാരിക പൈതൃകം അമൂല്യമായതാണെന്നും അത് ഇന്നത്തെയും നാളെത്തെയും തലമുറയ്ക്കായി പരിരക്ഷിക്കപ്പെടേണ്ടതാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. സമൂഹവും സംസ്‌കാരവുംതമ്മിലുള്ള ബന്ധം ശക്തമാക്കുകയെന്ന മഹത്തരമായ ഉദ്യമമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയുടെ ശക്തമായ സന്ദേശവും പൈതൃകവും വരും തലമുറയിലേക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളാണ് ഇതിലൂടെ അടയപ്പെടുത്തുന്നതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു. സാംസ്‌കാരിക വിനിമയത്തിലൂടെ പൈതൃകം കാത്തുസൂക്ഷിക്കണമെന്ന ... Read more
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബൈ
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ബോയിങ് 737 മാക്സ്‍ 8 വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ദിവസം തകര്‍ന്നുവീണ് 149 പേര്‍ മരിച്ച സാഹചര്യത്തിലാണ് പ്രതികരണം. തുടര്‍ച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള ഏതാനും വിമാന കമ്പനികളും ചൈനീസ് അധികൃതരും ബോയിങ് 737 മാക്സ്‍ 8 വിമാനങ്ങളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലൈ ദുബായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഫ്ലൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കമ്പനി പ്രതികരിച്ചു.
ദുബൈയില്‍ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിച്ച് മുച്ചക്രവണ്ടികള്‍
ദുബൈ ആഗോള ഗ്രാമത്തിലെ കാഴ്ചകളിലേക്ക് നയിക്കുന്ന സൈക്കിള്‍ റിക്ഷയും, റിക്ഷ കൊണ്ട് ജീവിതം ചവിട്ടുന്ന തൊഴിലാളികളും ശ്രദ്ധേയമാകുന്നു. ലോകം ഗ്ലോബല്‍ വില്ലേജിലേക്ക് ചുരുങ്ങുന്ന ആറുമാസക്കാലം മുച്ചക്രവണ്ടികാര്‍ക്ക് അതിജീവനത്തിന്‍റെ നാളുകള്‍ കൂടിയാണ്. ലോക സഞ്ചാരികള്‍ കാഴ്ചകള്‍ ആസ്വദിക്കാന്‍ ദുബൈയിലെ ആഗോളഗ്രാമത്തിലേക്കൊഴുകുമ്പോള്‍ അകത്തു നടക്കുന്ന പൂരത്തിലൊന്നും ശ്രദ്ധകൊടുക്കാതെ സന്ദര്‍ശകരെ സ്വീകരിക്കുന്ന തിരക്കിലാണ് ഈ സൈക്കിള്‍ റിക്ഷാ തൊഴിലാളികള്‍. ആഗോളഗ്രാമത്തിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിന്ന് പ്രവേശന കവാടത്തിലേക്ക് പ്രത്യേക വീഥിയിലൂടെയുള്ള യാത്രയുടെ ഗരിമയൊന്ന് വേറെതന്നെ. അറബി നാട്ടിന് പരിചയമില്ലാത്ത വണ്ടി അണിയിച്ചൊരുക്കി കവാടത്തില്‍ നിരത്തിയിട്ടിരിക്കുന്നത് കണ്ടാല്‍ ആര്‍ക്കുമൊന്ന് കയറാന്‍ തോന്നും. താഴ്ന്ന നിരക്കില്‍ ലഭിക്കും എന്നതിനൊപ്പം പരിസര മലിനീകരണം ഉണ്ടാവുന്നില്ലെന്നതും മുച്ചക്ര വാഹനത്തോടുള്ള പ്രിയം കൂട്ടുന്നു സഞ്ചാരികള്‍ക്കിത് വിനദോ സഞ്ചാര ഉപാധിയെങ്കില്‍ മറു വിഭാഗത്തിന് ജീവിതമാണ്. സൈക്കള്‍ റിക്ഷകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന തൊഴിലാളികളിലേറെയും പശ്ചിമ ബംഗാള്‍ രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തുടര്‍ച്ചയായി ഉത്സവനാളുകളില്‍ ദുബായിലെത്തുന്ന തൊഴിലാളികളും കൂട്ടത്തിലുണ്ട്. ആറുമാസത്തെ സന്ദശക വിസയിലാണ് വരവ്. ... Read more
ഒമാനില്‍ സീബ് ബീച്ച് മേളയ്ക്ക് തുടക്കമായി
ഒമാൻ വിനോദ സഞ്ചാര മന്ത്രാലയവും മസ്കത്ത് നഗരസഭയും ചേർന്ന് ഒരുക്കുന്ന ‘സീബ് ബീച്ച് മേളയ്ക്ക്’ തുടക്കമായി. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേള വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ. മൂന്നു ദിവസം മാത്രം നീണ്ടുനിൽക്കുന്ന മേളയിൽ കാൽ ലക്ഷത്തോളം സന്ദർശകർ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മാർച്ച് ഒൻപതിന് അവസാനിക്കുന്ന മേള വിനോദ സഞ്ചാര മേഖലക്ക് കൂടുതൽ ഉണര്‍വ് നൽകും. പ്രാദേശിക ചെറുകിട സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി , സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്. സമീപകാലത്തു മസ്കറ്റിൽ ടൂറിസം ആഘോഷങ്ങളുടെ എണ്ണം വർധിച്ചു വരുന്നത് വിദേശികൾക്ക് രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടുത്തറിയാൻ സഹായകമാകുന്നുണ്ട്. നൂതനമായ അവതരണത്തിലൂടെ രാജ്യത്തെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയിരിക്കുന്ന ഈ മേളയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. കുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളും യുവാക്കൾക്കായി കായിക മത്സരങ്ങളും കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
സാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി സൗദി പവലിയന്‍
അറബ് കലാസാംസ്കാരിക പെരുമയുമായി ഗ്ലോബല്‍ വില്ലേജില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സൗദി പവലിയന്‍. ഈന്തപ്പഴങ്ങളുടെ വൈവിധ്യങ്ങള്‍ ഇവിടെയെത്തുന്ന ലോക സഞ്ചാരികളെ ആകര്‍ഷിക്കുന്നു. രാജ്യത്തെ വാസ്തു ശില്‍പ്പ ചാരുതയോടെയാണ് സൗദി പവലിയന്‍ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ കലാ സാസ്കാരിക പരമ്പരാഗത വൈവിധ്യങ്ങള്‍ ഇവിടെ അനുഭവിച്ചറിയാം. സ്വാദേറിയ ഈന്തപ്പഴങ്ങളാണ് സൗദി പവലിയനിലെ പ്രധാന ആകര്‍ഷണം. മദീനത്ത് ഖാസിം വിഭാഗങ്ങളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. 15ലധികം തേനുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍, ഭക്ഷണ വിഭവങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ വിപുലമായ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടം മുതല്‍ ഗ്ലോബല്‍ വില്ലേജില്‍ സ്ഥാനം പിടിച്ച ഏറ്റവും വലുതും പഴയതുമായ പവലിയനാണ് സൗദിയുടേത്.
യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് നേട്ടത്തോടെ റിയാദ് വിമാനത്താവളം
സൗദി തലസ്ഥാന നഗരിയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം യാത്രചെയ്തത് 2 കോടി 60 ലക്ഷം യാത്രക്കാരെന്ന് കണക്കുകള്‍ വൃക്തമാക്കുന്നു. 2017 വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 5.53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിന യാത്രക്കാരുടെ എണ്ണവും 2017 നെ അപക്ഷിച്ച് 2018ല്‍ 72,932 യാത്രക്കാരായി വര്‍ധിച്ചിട്ടുണ്ട്. വിമാനങ്ങളുടെ പ്രതിദിന ട്രിപ്പിന്റെ കാരൃത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2017 വര്‍ഷത്തെ അപേക്ഷിച്ച് 1.46 ശതമാനം വിമാനങ്ങളുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2017ല്‍ പ്രതിദിനം 583 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര വിമാനങ്ങള്‍ 3.43 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. 2018 ല്‍ മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ 8.39 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ 2.21 ശതമാനം വര്‍ധനവ് അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരാണ്. സൗദി അറേബൃയുടെ ഔദേൃാഗീക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ യാണ് കണക്കുകള്‍ പുറത്തുവിട്ടത്.
ടിക്കറ്റ് നിരക്കിലെ നിയന്ത്രണം ഒഴിവാക്കാനൊരുങ്ങി സൗദി സിവില്‍ ഏവിയേഷന്‍
ആഭ്യന്തര ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമെന്ന് സൗദി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. നിരക്ക് നിരീക്ഷിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ തയ്യാറായി വരുകയാണ്. ഇതിന് ശേഷമായിരിക്കും നിയന്ത്രണം ഒഴിവാക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാന കമ്പനികള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിദഗ്ദ സമിതി തയ്യാറാക്കി വരുകയാണ്. നിരക്ക് നിയന്ത്രണം ഒഴിവാക്കുന്നതോടെ ടിക്കറ്റ് വില ഉയരാതിരിക്കാനാണ് മാദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത്. ആഭ്യന്തര വ്യോമ ഗതാഗത വിപണിയെ സംരക്ഷിക്കുകയും ടിക്കറ്റ് നിരക്കില്‍ കൃത്രിമം നടത്താതിരിക്കാനുമാണ് നടപടിയെന്നും ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. ലാഭകരമല്ലാത്ത ആഭ്യന്തര സെക്ടറുകളില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും വ്യോമ ഗതാഗതം സാധ്യമാക്കണം. അവിടുത്തെ പൗരന്‍മാര്‍ക്ക് ഇത് പ്രയോജനപ്പെടുകയും വേണം. അതുകൊണ്ടുതന്നെ ലാഭകരമല്ലാത്ത സെക്ടറുകളില്‍ സാമ്പത്തിക സഹായം തുടരും. അതേസമയം, ടിക്കറ്റ് നിരക്കിനുളള നിയന്ത്രണം ഒഴിവാക്കുന്നത് എപ്പോള്‍ മുതലാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി വെളിപ്പെടുത്തിയിട്ടില്ല.
ഉംറ തീർത്ഥാടകർക്ക് സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു
സൗദിയിൽ ഉംറ തീർത്ഥാടകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. പുതിയ തീരുമാനം 90 ദിവസത്തിനകം പ്രാബല്യത്തിൽ വരുത്താൻ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും തീരുമാനം. പുതിയ തീരുമാനം അനുസരിച്ചു ഉംറ വിസ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. അടിയന്തിര ഘട്ടങ്ങളിലെ ചികിത്സക്കും ആംബുലൻസ് സേവനങ്ങൾക്കും ഉൾപ്പെടെയുള്ള ചിലവുകൾ വഹിക്കുന്ന ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് നേടേണ്ടത്. സൗദി എൻട്രി വിസയ്ക്കും വിസ കാലാവധി നീട്ടുന്നതിനും ആശ്രിതർക്കുള്ള വിസയ്ക്കുമെല്ലാം ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. എന്നാൽ ഹജ്ജ് തീർത്ഥാടകരെയും ചികിത്സക്കായി സൗദിയിലേക്ക് വരുന്നവരെയും നയതന്ത്ര പാസ്‌പോർട്ട് ഉള്ളവരെയും സർക്കാരിന്റെ അതിഥികളായി എത്തുന്നവരെയും ഈ വ്യവസ്ഥയിൽനിന്നു ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം 90 ദിവസത്തിനകം നടപ്പിലാക്കുന്നതിന് ഹജ്ജ് – ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപനം നടത്തി നടപടികൾ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു.
വര്‍ണ്ണപ്രഭയില്‍ ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ചിത്രങ്ങള്‍ കാണാം
വെളിച്ചത്തില്‍ കുളിച്ചു നില്‍ക്കുകയാണ് യുഎഇയിലെ സാംസ്‌കാരിക നഗരമായ ഷാര്‍ജ. പ്രധാനമന്ദിരങ്ങളിലെല്ലാം വര്‍ണവെളിച്ചം നിറയുന്ന കാഴ്ചകാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍(വെളിച്ചോല്‍സവം) കാഴ്ചക്കാരുടെ മനം കവരുന്നു. ഷാര്‍ജ കൊമേഴ്സ് ആന്‍ഡ് ടൂറിസം ഡെവലപ്മെന്റ് അതോറിറ്റിയാണ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളില്‍. തൊട്ടടുത്തു കോര്‍ണിഷില്‍ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം. ഷാര്‍ജയുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്ന കെട്ടിടങ്ങള്‍ പരിചയപ്പെടുത്താനും വെളിച്ചോല്‍സവം ലക്ഷ്യമിടുന്നു.സംസ്‌ക്കാരവും കുടുംബവും എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ അരങ്ങേറിയത്. അത്യാധുനിക ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വര്‍ണ വെളിച്ച വിസ്മയം ഒരുക്കുന്നത്. ഷാര്‍ജയിലെ വിവിധ ഇടങ്ങളിലായി 17 കേന്ദ്രങ്ങളിലായാണ് ഇക്കുറി ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്
ദുബൈ വിമാനത്താവളം ഇനി സഞ്ചാരികളുടെ ഉല്ലാസത്താവളം
ഹൈടെക് സാങ്കേതികവിദ്യകളുടെ ചിറകില്‍ ദുബൈ കാഴ്ചകളുടെയും സേവനങ്ങളുടെയും വിസ്മയങ്ങളിലേക്ക് രാജ്യാന്തര വിമാനത്താവളത്തിനു ടേക്ക്ഓഫ്. 3 ഡി ദൃശ്യാനുഭവമൊരുക്കുന്ന വെര്‍ച്വല്‍ ലോകവും വിവിധ സംസ്‌കാരിക വിസ്മയങ്ങളുമായി വിമാനത്താവളം അടിമുടി മാറുന്നു. കാഴ്ചകളിള്‍ മാത്രമല്ല, സേവനങ്ങളിലും ഷോപ്പിങ് അനുഭവങ്ങളിലും സമഗ്ര മാറ്റമുണ്ടാകും. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബിയില്‍ ഇതിനു തുടക്കം കുറിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ ടെര്‍മിനലുകളിലും ഇതു നടപ്പാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പദ്ധതി ഉദ്ഘാടനം ചെയ്തു. ദുബൈയിയുടെ വിസ്മയക്കാഴ്ചകളിലേക്ക് ഉല്ലാസയാത്ര നടത്താന്‍ കഴിയുന്നതാണ് വെര്‍ച്വല്‍ ലോകം. ലോകത്തില്‍ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ തലപ്പൊക്കത്തില്‍ നിന്നു യാത്രക്കാര്‍ക്ക് സെല്‍ഫിയെടുക്കാം, വിമാനത്താവളത്തിനു പുറത്തിറങ്ങാതെ. ബുര്‍ജ് അല്‍ അറബ്, ദുബൈ ഫ്രെയിം, ദുബൈ കനാല്‍, ബോളിവുഡ് പാര്‍ക്ക്,ദുബൈ സഫാരി, പാം ജുമൈറ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കാം. ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് എയിലും ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. ... Read more
പൊതു നിരത്തില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ദുബൈ
പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നതില്‍ ദുബൈ എന്നും മുന്നിലാണ്. വിമാന വേഗത്തില്‍ സഞ്ചിക്കാനവുന്ന ഹൈപ്പര്‍ലൂപ്പും പറക്കും ടാക്‌സിയുമെല്ലാം ശേഷം നഗര യാത്രകള്‍ക്കായ സ്‌കൈപോഡുമായി ദുബൈ. കഴിഞ്ഞ ദിവസം ദുബൈ മദീനത് ജുമൈറയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയിലായിരുന്നു സ്‌കൈപോഡുകള്‍ പ്രദര്‍ശിപ്പച്ചത്. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്‌കൈപോഡ്‌സിലെത്തിയത്. ഉച്ചകോടിയിലെത്തിയ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബൈ കിരീടാവകാശിയും യുഎഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ദുബൈ ഫ്യൂചര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലോകത്തെ ആദ്യത്തെ സ്‌കൈപോഡ്‌സ് പരിശോധിച്ചു. സ്‌കൈവേ ഗ്രീന്‍ടെക് കമ്പനിയാണ് സ്‌കൈ പോഡ്‌സിന് പിന്നില്‍. വാഹനത്തിന്റെ രണ്ടു മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. യുണിബൈക്ക് എന്ന മോഡലില്‍ 5 യാത്രക്കാര്‍ക്കും അവരുടെ ലഗേജുകളും ഉള്‍ക്കൊള്ളിക്കാം. 150 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന യുനിബൈക്കില്‍ മണിക്കൂറില്‍ 20000 യാത്രക്കാര്‍ക്ക് ... Read more
സൗദിയിലെ ‘അൽ ഉലാ’ വിനോദ സഞ്ചാര പദ്ധതി; സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു
സൗദിയിലെ പുരാതന നഗരമായ “അൽ ഉലാ” വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചു. അൽ ഉലായിലെ പ്രകൃതി സംരക്ഷണ മേഖലയും കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. സൗദിയിലെ പുരാതനവും അതിമനോഹരവുമായ സ്ഥലങ്ങളിൽ ഒന്നാണ് രാജ്യത്തിൻറെ വടക്ക്- പടിഞ്ഞാറു ഭാഗത്തു മദീന ഗവർണറേറ്റിന് കീഴിൽ വരുന്ന അൽ ഉലാ പ്രദേശം. മധ്യപൂർവ്വദേശത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അൽ ഉലയെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് അൽ ഉലാ വിനോദ സഞ്ചാര പദ്ധതിക്ക് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കം കുറിച്ചത്. അൽ ഉലായിലെ “ശർആനിൽ” പുതിയതായി സ്ഥാപിച്ച പ്രകൃതി സംരക്ഷ മേഖല കിരീടാവകാശി രാജ്യത്തിന് സമർപ്പിച്ചു. അൽ ഉലയിൽ റോയൽ കമ്മീഷൻ നടപ്പിലാക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമായാണ് “ശർആൻ” പരിസ്ഥിതി സംരക്ഷണ മേഖലയുടെ പ്രഖ്യാപനം. ഈ മേഖലയിൽ അറേബ്യൻ പുള്ളിപ്പുലികളെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ ഗ്ലോബൽ ഫണ്ട് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ... Read more
റോഡ് സുരക്ഷയില്‍ ഖത്തറിന് ലോക റെക്കോര്‍ഡ്
ലോകത്ത് റോഡ് സുരക്ഷയുടെ കാര്യത്തില്‍ ഖത്തറിന് ലോക റെക്കോര്‍ഡെന്ന് റിപ്പോര്‍ട്ട്. കുറഞ്ഞ വാഹനാപകട മരണനിരക്കിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിന്റെ നേട്ടം. വാഹനാപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ നേട്ടമാണ് ഖത്തര്‍ സ്വന്തമാക്കിയതെന്ന് ആഭ്യന്തര ഗതാഗത മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. 2017 ല്‍ 5.4 ശതമാനമായിരുന്നു അപകട നിരക്കെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 4.9 ശതമാനമായി കുറഞ്ഞു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇത് ലോക റെക്കോര്‍ഡ് നേട്ടമാണെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. 166 പേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരണപ്പെട്ടത്. 2008ല്‍ 230 വാഹനാപകട മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഓരോ വര്‍ഷം കഴിയുന്തോറും ഈ നിരക്ക് കുറച്ചു കൊണ്ടുവരാന്‍ രാജ്യത്തെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഭൂരിഭാഗം വാഹനാപകടങ്ങളിലും യാത്രികര്‍ക്ക് നിസ്സാരമായ പരിക്കുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഗതാഗത മന്ത്രാലയം നടത്തി വരുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും മികച്ച ട്രാഫിക് നിയന്ത്രണ സംവിധാനങ്ങളും അപകടങ്ങള്‍ കുറയാന്‍ കാരണമായി.
അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രം; നിര്‍മ്മാണം ഏപ്രില്‍ 20ന് ആരംഭിക്കും
അബുദാബിയിലെ ഹിന്ദു ക്ഷേത്ര നിർമാണം ഏപ്രിൽ 20ന് ആരംഭിക്കും. ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥയുടെ ആത്മീയാചാര്യനായ സ്വാമി മഹന്ത് മഹാരാജിന്‍റെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. സ്വാമി മഹാരാജിന്‍റെ പ്രഥമ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് ഏപ്രിൽ 18 മുതൽ 29 വരെയാണ് ശിലാന്യാസ ചടങ്ങുകൾ നടക്കുക. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി നിർമാണം പുരോഗമിക്കുന്ന ശിലകളും മറ്റും കപ്പൽവഴിയും വിമാനമാർഗവും വരും ദിവസങ്ങളില്‍ അബുദാബിയിലെത്തിക്കും. 2020 ഏപ്രിലിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കമെന്ന് ക്ഷേത്രത്തിന്‍റെ നിർമാണ ചുമതലയുള്ള ബാപ്സ് സ്വാമിനാരായൺ സൻസ്ഥ അറിയിച്ചു. അബുദാബിയില്‍ യു.എ.ഇ സര്‍ക്കാരിന്റെ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന ക്ഷേത്രത്തിന് വാഹന പാര്‍ക്കിംഗിന് വേണ്ടി കഴിഞ്ഞ ദിവസം യു എഇ ഭരണകൂടം 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചിരുന്നു. ഇതിന് പുറമെ ക്ഷേത്ര നിര്‍മാണത്തിനിടെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനും മറ്റും 10 ഏക്കര്‍ സ്ഥലവും നല്‍കിയിട്ടുണ്ട്. 13.5 ഏക്കര്‍ ഭൂമിയിലാണ് ക്ഷേത്ര നിര്‍മാണം നടക്കുന്നത്. എല്ലാ മതവിഭാഗങ്ങളെയും സംസ്‌കാരങ്ങളെയും സ്വീകരിക്കാനുള്ള യുഎഇ സര്‍ക്കാരിന്റെ ... Read more
പി ആര്‍ ഒ കാര്‍ഡ് ഒഴിവാക്കി ദുബൈ ടൂറിസം
ദുബൈയിലെ ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ടൂറിസം മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഇനി മുതല്‍ പിആര്‍ഒ കാര്‍ഡ് വേണ്ട. ടൂറിസം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ക്കും അനുമതി പത്രങ്ങള്‍ക്കും ഇതു നിര്‍ബന്ധമായിരുന്നു. വിനോദസഞ്ചാരമേഖലയെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ടൂറിസം രംഗത്തെ സ്ഥാപനങ്ങള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസമാകും. 1000 ദിര്‍ഹമാണ് പിആര്‍ഒ കാര്‍ഡിന്റെ ഫീസ്. എല്ലാവര്‍ഷവും പുതുക്കുകയും നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കുകയും വേണമായിരുന്നു. എല്ലാ ഇടപാടുകള്‍ക്കും പിആര്‍ഒ കാര്‍ഡ് നിര്‍ബന്ധവുമായിരുന്നു. ഇതൊഴിവാകുന്നതോടെ സേവനങ്ങള്‍ കൂടുതല്‍ ലളിതമാക്കാന്‍ കഴിയും. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുതിയ തീരുമാനം ഏറെ സഹായകമാകുമെന്ന് ദുബൈ ടൂറിസം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖാലിദ് ബിന്‍ തൗഖ് പറഞ്ഞു. പല കടമ്പകളും ഒഴിവാകും. ടൂറിസം രംഗത്ത് 2025 വരെ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിനെന്നും വ്യക്തമാക്കി. ടൂറിസം മേഖലയില്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കും. ആഡംബര യോട്ടുകള്‍ ഉള്‍പ്പെടെയുള്ള ജലയാനങ്ങളിലെ യാത്രയ്ക്കും സൗകര്യമൊരുക്കും. യോട്ട് നിര്‍മാണത്തിനും ... Read more