Category: Middle East
അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യം
പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യ അതിഥി രാജ്യമാവും. ഈ മാസം എട്ടിന് തുടങ്ങി 30ന് അവസാനിക്കുന്ന സാംസ്‌കാരിക ആഘോഷ പരിപാടിയായ അബുദാബി ഫെസ്റ്റിവലില്‍ ഇന്ത്യയില്‍ നിന്നുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കും. 30 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറിലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഭാഗമാവുന്ന ഉത്സവമാണിത്. അബുദാബി ഫെസ്റ്റിവലില്‍ അതിഥി രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എംബസിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു. അബുദാബിയിലെ കലാ സ്‌നേഹികള്‍ക്ക് ഇന്ത്യന്‍ സംസ്‌കാരത്തിന്‍റെ ഏറ്റവും മികച്ച അംശങ്ങള്‍ എത്തിച്ചുനല്‍കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 800 ടിക്കറ്റ്‌സ് ഡോട്ട് കോമില്‍ ഐ.എന്‍.ഡി 50 എന്ന് രേഖപ്പടുത്തിയാല്‍ അബുദാബി ഫെസ്റ്റിലെ ഇന്ത്യന്‍ കലാരൂപങ്ങള്‍ക്കുള്ള പ്രവേശനടിക്കറ്റ് 50 ശതമാനം ഇളവിന് ലഭിക്കും. ഇന്ത്യന്‍ കലാരൂപങ്ങളുടെ പ്രധാന പരിപാടികള്‍ ഈ മാസം എട്ടിന് എമിറേറ്റ്‌സ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന മര്‍ച്ചന്‍റ്സ് ഓഫ് ബോളിവുഡ് പരിപാടിയില്‍ വിവിധ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള തനുശ്രീ ശങ്കര്‍ ഡാന്‍സ് അക്കാദമി ... Read more
കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി
അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്‍പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്‌നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്‌കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ... Read more
ദുബൈയില്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം വരുന്നു
ദുബായിലെത്തുന്നവര്‍ക്ക് ഇനി സുഗമയാത്രയും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സഞ്ചാരികള്‍ക്ക് ബ്ലോക് ചെയിന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ദുബൈ ടൂറിസം വകുപ്പ് പുതിയ സംവിധാനത്തിനായുള്ള നടപടി തുടങ്ങി. ദുബായി സന്ദര്‍ശകരില്‍ ഒന്നാംസ്ഥാനം ഇന്ത്യക്കാര്‍ക്കാണ്. ഇന്ത്യയില്‍ നടക്കുന്ന ടൂറിസം മേളകളില്‍ ദുബായ് ടൂറിസം പ്രതിനിധികളുടെ പങ്കാളിത്തവും സജീവമാണ്. ബ്ലോക് ചെയിന്‍ സംവിധാനം വരുന്നതോടെ ഇടനിലക്കാരില്ലാതെ യാത്ര ചെയ്യാനും അനുയോജ്യമായ താമസ സൗകര്യം കണ്ടെത്താനും ഇതു സഹായിക്കും. ദുബൈയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് പുതിയ സംവിധാനം. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയില്‍ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട 10 എക്‌സ് സംരംഭങ്ങളുടെ ഭാഗമായാണ് ഇതു നടപ്പാക്കുന്നത്. ഒരുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാകും.
ത്രിമാനചിത്രങ്ങളുമായി ദുബൈ കാന്‍വാസ്
ജീവന്‍ തുടിക്കുന്ന ചിത്രങ്ങളുമായി ദുബൈ കാന്‍വാസ് തുടങ്ങി. മഞ്ഞ് നിറഞ്ഞ മലനിരകള്‍, ഒട്ടക കൂട്ടങ്ങള്‍, കളിസ്ഥലങ്ങള്‍, എന്നിവ യഥാര്‍ത്ഥം എന്നു തോന്നും വിധത്തില്‍ ചിത്രീകരിച്ച ദുബൈ കാന്‍വാസ് സന്ദര്‍ശകരില്‍ അത്ഭുതം നിറയ്ക്കുന്നു. ദുബൈയുടെ സാംസ്‌കാരികവും കലാപരലുമായ വളര്‍ച്ചയും ലക്ഷ്യം വെച്ച് യു എ ഇ വൈസ് പ്രസിഡന്ററ്റും പ്രധാനമന്ത്രിയും ദൂബൈ ഭരണാധികാരിയുമായ ശൈഖ് മുഹമദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദൂബൈ കാന്‍വാസ് സംഘടിപ്പിക്കുന്നത്. 18 രാജ്യങ്ങളില്‍ നിന്ന് 30 ചിത്രകാതന്‍മാര്‍ പങ്കെടുക്കുന്ന ത്രിമാന ചിത്ര പ്രദര്‍ശനം ദുബൈ ലാ മെര്‍ ബീച്ചിലാണ് നടക്കുന്നത്.വിശാലമായ ബീച്ച് ഫ്രണ്ടില്‍ ലൈവ് സാന്റ് ആര്‍ട്ട് അടക്കം വ്യത്യസ്തമായ നിരവധി കലാപ്രദര്‍ശനങ്ങളാണ് നടക്കുന്നത്. ചിത്രകലയുടെ മധ്യമത്തിലും, സങ്കേതത്തിലും, രീതിയിലുമെല്ലാം വൈവിധ്യം പുലര്‍ത്തുന്ന ചിത്രങ്ങള്‍ കടല്‍ത്തീരത്തെ തികച്ചും തുറന്നയൊരു കാന്‍വാസാക്കി മാറ്റി. ചിത്ര പ്രദര്‍ശനത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കിലും അത്‌നോടെപ്പം തന്നെ ചിത്രകലയുടെ വിവിധ സാങ്കേത വിദ്യകള്‍ വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന ശില്‍പശാലകളും സെമിനാറുകളും ഇതൊടൊപ്പം നടക്കുന്നുണ്ട്. പ്രദര്‍ശനത്തിനും, ... Read more
ദുബൈ എമിറേറ്റ്സില്‍ പുതിയ ലഗേജ് ഓഫര്‍
ഇന്ത്യ, പാകിസ്താന്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഓഫര്‍ നല്‍കി ദുബൈ എമിറേറ്റ്സ്. 20 കിലോ അധിക ഭാരം ഇനി മുതല്‍ ഇവിടങ്ങളിലേയ്ക്ക് കൊണ്ടുപോകാം. കൊച്ചി, ചെന്നൈ, മുംബൈ, തിരുവനന്തപുരം, കറാച്ചി, മുല്‍താന്‍, സിയല്‍കൊട്ട്, മനില, ക്ലാര്‍ക്ക് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവര്‍ക്ക് 10 കിലോ അധിക ഭാരം അനുവദിക്കും. ദുബൈയില്‍ നിന്ന് മനിലയിലേയ്ക്ക് പറക്കുന്നവര്‍ക്ക് 15 കിലോ ഭാരം അധികം കൊണ്ടുപോകാം. മാര്‍ച്ച് 31 വരെ ചൊവ്വ, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കൊളംബോ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന യാത്രക്കാര്‍ക്ക് 50 കിലോ വരെ കൊണ്ടുപോകാം.
സൗദിയില്‍ വാഹനമോടിക്കാം ജാഗ്രതയോടെ
സൗദിയില്‍ വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഓട്ടോമാറ്റിക് ക്യാമറ സംവിധാനം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരുന്നതോടെ വാഹനം ഓടിക്കുന്നവര്‍ സീറ്റ് ബല്‍റ്റ് ധരിക്കാതെയിരുന്നാല്‍ നിയമ ലംഘനം രജിസ്റ്റര്‍ ചെയ്യുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ തിരിയുന്ന പ്രവര്‍ത്തികള്‍ അതായത് വെള്ളം കുടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയവ പിഴ ശിക്ഷ ലഭിക്കത്തക്കവണ്ണമുള്ളവയാണെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. വാഹനങ്ങളുടെ രൂപം മാറ്റം വരുന്നതും, മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വാഹനങ്ങളില്‍ എഴുതുകയോ സ്‌നാപ് ചാറ്റ് ഐഡി പതിക്കുന്നതും നിയമലംഘനത്തില്‍ പെടും. സിഗ്നല്‍ ചുവപ്പായിരിക്കുമ്പോള്‍ വാഹനങ്ങള്‍ക്ക് വലത് വശം തിരിഞ്ഞ് പോകാന്‍ അനുമതിയുണ്ട്. റായാദ്, ജിദ്ദ, ദമ്മാം എന്നീ പട്ടണങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
അറേബ്യൻ സാംസ്കാരിക മേളയ്ക്ക് തുടക്കം
അറേബ്യൻ പൈതൃകക്കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്ന സാംസ്കാരിക മേളയ്ക്ക് ഗ്ലോബൽ വില്ലേജില്‍ തുടക്കമായി. ദുബായ് കൾചറിന്‍റെ ആഭിമുഖ്യത്തിൽ അടുത്തമാസം ഏഴുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടാകും. കരകൗശല ഉൽപന്നങ്ങളുടെ പ്രദർശനത്തിനു പുറമെ നിർമാണ രീതികൾ പഠിക്കാനും അവസരമൊരുക്കും. പനയോലകൊണ്ടുള്ള ആഭരണങ്ങൾ, വട്ടികൾ, മെത്ത, മറ്റ് ഉൽപന്നങ്ങൾ, സുഗന്ധദ്രവ്യ ഉൽപാദനം, പാത്രങ്ങളിൽ വെള്ളികൊണ്ടുള്ള ചിത്രപ്പണികൾ, അറേബ്യൻ ഗാവ എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ മേളയെ വ്യത്യസ്തമാക്കുന്നു. അൽ അയാല, അൽ ഹർബിയ, യോല, റാസ്ഫ നൃത്തങ്ങളും മറ്റു ലൈവ് ഷോകളും ഉണ്ടായിരിക്കും. സ്വദേശി സംസ്കാരം സംരക്ഷിക്കാനും വിലപ്പെട്ട അറിവുകൾ പുതുതലമുറയുമായി പങ്കുവയ്ക്കാനും മേള അവസരമൊരുക്കുമെന്നു ദുബായ് കൾചർ ആക്ടിങ് ഡയറക്ടർ ജനറൽ സഈദ് അൽ നബൂദ പറഞ്ഞു. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന ഉല്ലാസ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഗ്ലോബൽ വില്ലേജ്, ദുബായ് അസോസിയേഷൻ ഓഫ് ഫോക് ആർട്ദുബായ് ഹെറിറ്റേജ് ഡവലപ്മെന്റ് സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് മേള.
ഒമാനില്‍ ഗതാഗത നിയമങ്ങള്‍ പരിഷ്കരിച്ചു
പരിഷ്‌കരിച്ച ഗതാഗത നിയമങ്ങള്‍ ഇന്നു മുതല്‍ നടപ്പാക്കും. ബ്ലാക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ മേഖലകളിലേക്ക് റോയല്‍ ഒമാന്‍ പൊലീസ് വ്യാപിപ്പിച്ചു. ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക് പോയിന്റ് പരിഗണിക്കുന്നത് നിര്‍ബന്ധമാക്കി. സീറ്റ് ബെല്‍റ്റ്, നാല് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയവ ബ്ലാക് പോയിന്റില്‍ വീഴും. നിശ്ചിത എണ്ണത്തില്‍ ബ്ലാക് പോയിന്റ് അധികമായാല്‍ ലൈസന്‍സ് റദ്ദാക്കും.
സ്തനാര്‍ബുദത്തിനെതിരെ പോരാട്ടം; ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം തുടങ്ങി
സ്തനാര്‍ബുദത്തിനെതിരെ പോരാടാനും, അവബോധനം നല്‍കുവാനും ഷാര്‍ജയുടെ പിങ്ക് കാരവന്‍ പര്യടനം ആരംഭിച്ചു. അര്‍ബുദം നേരത്തെ അറിയുവാനും മാര്‍ഗങ്ങള്‍ കണ്ടെത്തുവീനുമുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചും സൗജന്യമായും സ്‌ക്രീനിങ്ങും വൈദ്യപരിശോധകളും നല്‍കി ഏഴ് എമിറേറ്റുകളില്‍ പിങ്ക് കാരവന്‍ യാത്ര നടത്തും. ഷാര്‍ജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്ത പിങ്ക് കാരവനില്‍ 200 മെഡിക്കല്‍ വിദഗ്ദര്‍, 230 കുതിര സവാരിക്കാര്‍, 100 സന്നദ്ധസേവകര്‍ തുടങ്ങിയ വലിയൊരു നിരയാണ് സ്തനാര്‍ബുദത്തിനെതിരെ പ്രചരണവുമായി പര്യടനം നടത്തുന്നത്. ഫുജൈറയിലും, ദുബൈയിലും പര്യടനം നടത്തിയ പിങ്ക് കാരവന്‍ റാസല്‍ഖൈമ, ഉമല്‍ഖുവൈന്‍, അജ്മാന്‍ എന്നിവടങ്ങളില്‍ പര്യടനം നടത്തും. പര്യടനത്തിന്റെ അവസാനദിവസമായ മാര്‍ച്ച് ആറിന് അബുദാബിയില്‍ കാരവന്‍ എത്തും. വിവിധ എമിറേറ്റുക ളിലായി 30 ക്ലിനിക്കുകളാണ് പരിശോധനയ്ക്കായി തയ്യാറാക്കിയിരിക്കുന്നത്.
റാസല്‍ഖൈമയില്‍ ട്രാഫിക്ക്പിഴയ്ക്ക് പകരം വീഡിയോ അയയ്ക്കാം
ചെറിയ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചവര്‍ക്ക് റാസല്‍ഖൈമയില്‍ പിഴ ഒഴിവാക്കാന്‍ അവസരം. ട്രാഫിക്ക് പിഴ അടയ്ക്കാതെ പൊതുഗതാഗതത്തെക്കുറിച്ച് ചെറിയൊരു വീഡിയോ ചിത്രീകരിച്ച് വാട്‌സാപ്പ് വഴി ഷെയര്‍ ചെയ്താല്‍ മതി. റാസല്‍ഖൈമ പൊലീസിന്റേതാണ് ഈ നൂതന സംരംഭം. ട്രാഫിക്ക് നിയമങ്ങളെക്കുറിച്ച് ബോധവല്‍ക്കണം വര്‍ധിപ്പിക്കുകയും അതുവഴി നിയമലംഘനങ്ങള്‍ തയയുന്നതിനും ലക്ഷ്യമിട്ട പദ്ധതിക്ക് പുഞ്ചിരിക്കൂ, തീരുമാനിക്കൂ എന്നാണ് പേരിട്ടിരിക്കുന്നത്. ഗുരുതരമല്ലാത്ത ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ക്ക് 056524809 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് ബോധവല്‍ക്കരണ വീഡിയോ അയയ്ക്കാം. റാക് പൊലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഅയ്മിയാണ് ഇക്കാര്യം അറിയിച്ചത്. ട്രാഫിക്ക് പിഴ ലഭിക്കാത്തവര്‍ക്കും വീഡിയോ അയയ്ക്കാം. ഒരു മിനിറ്റില്‍ കുറഞ്ഞ ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയയ്‌ക്കേണ്ടത്. തിരഞ്ഞെടുത്തവയ്ക്ക് സമ്മാനവും നല്‍കുന്നുണ്ട്. പിഴ ലഭിച്ചതിന് ശേഷം അയയ്ക്കുന്ന വീഡിയോ വിലയിരിത്തിയതിന് ശേഷമാണ് പിഴ ഒഴിവാക്കുന്നത്.
ഒമാനില്‍ കമ്പനി വാഹനങ്ങള്‍ക്കിനി ചുവന്ന നമ്പര്‍ പ്ലേറ്റ്
ഒമാനില്‍ ഇനി കമ്പനി വാഹനങ്ങളില്‍ മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസ്. നിയമപരമായി ചുവന്ന നിറത്തിലുള്ള ബോര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രാഫിക് ഉത്തരവ് പുറത്തിറക്കി. വ്യക്തിപരമായും ജോലി സംബന്ധമായും ഉപയോഗിക്കുന്ന കമ്പനി വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ ചുവന്ന നിറത്തില്‍ തന്നെയാകണം. ഹെവി വാഹനങ്ങള്‍ക്കും റെന്റ് എ കാര്‍ എന്നിവയാണ് ചുവന്ന നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്ന മറ്റുള്ള വാഹനങ്ങള്‍. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത കമ്പനി ചെറുകിട വാഹങ്ങളുടെ പരിശോധന കാലാവധിയിലും മാറ്റം വരുത്തി. പത്ത് വര്‍ഷത്തിലൊരിക്കല്‍ അധികൃത പരിശോധന നടത്തിയാല്‍ മതിയാവും. കമ്പനിയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ചെറുകിട മോട്ടോര്‍ വാഹനങ്ങള്‍ എല്ലാ തരം തൊഴിലാളികള്‍ക്കും മാര്‍ച്ച് ഒന്ന് മുതല്‍ ഉപയോഗിക്കാം. എന്നാല്‍ വാഹനങ്ങളുടെ മുല്‍ക്കിയ നഷ്ടപ്പെട്ടാല്‍ പുതിയത് അനുവദിക്കുന്നതിനുള്ള നിരക്ക് അഞ്ച് റിയാലാക്കി ഉയര്‍ത്തി. ഒരു റിയാലാണ് ഇതുവരെ ഈടാക്കുന്നത്.
സൗദിയില്‍ തൊഴില്‍ ഉപമന്ത്രി വനിത: സ്ത്രീകള്‍ക്ക് സൈന്യത്തിലും ചേരാം.
ഡോ. തമദര്‍ ബിന്ത് യൂസഫ് അല്‍ റമ്മ. ചിത്രം: അല്‍ അറേബ്യ റിയാദ്: സ്ത്രീകള്‍ക്ക് കൂടുതല്‍ മേഖല തുറന്നിട്ട് സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ്. തൊഴില്‍ വകുപ്പ് ഉപമന്ത്രിയായി ഡോ. തമദര്‍ ബിന്ത് യൂസഫ് അല്‍ റമ്മയെ നിയമിച്ചു. ഈ വകുപ്പിന്‍റെ ഉന്നത പദവിയിലെത്തുന്ന ആദ്യ വനിതയാണ് അല്‍ റമ്മ. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്നും റേഡിയോളജി,മെഡിക്കല്‍ എന്‍ജിനീയറിംഗ് ഡോക്ടറേറ്റ് ധാരിയാണ് അല്‍ റമ്മ.കിംഗ് സൗദ് സര്‍വകലാശാലയില്‍ അധ്യാപികയായിരുന്നു പുതിയ ഉപമന്ത്രി. നേരത്തെ യുഎന്‍ മനുഷ്യാവകാശ കമ്മീഷനില്‍ സൌദിയെ പ്രതിനിധീകരിച്ചിട്ടുണ്ട് അല്‍ റമ്മ. സൈനിക മേധാവികളെയും സൗദി ഭരണകൂടം മാറ്റിയിട്ടുണ്ട്. അതിനിടെ സ്ത്രീകള്‍ക്കും സൈന്യത്തില്‍ ചേരാമെന്ന സുപ്രധാന പ്രഖ്യാപനവുമായി സൗദി രംഗത്തെത്തി. ആദ്യമായാണ് സൗദി സ്ത്രീകളെ സൈന്യത്തിലെടുക്കുന്നത്. റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക്സൈനിക തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള വനിതകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.
ആളില്ലാ വാഹനങ്ങളുമായി ഉമെക്‌സ് പ്രദര്‍ശനം
ഭാവിസാങ്കേതിവിദ്യയുടെ നേര്‍ക്കാഴ്ച്ചകളുമായി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന ആളില്ലാവാഹനങ്ങളുടെ നിരയുമായി ഉമെക്‌സ് പ്രദര്‍ശനം സന്ദര്‍ശകശ്രദ്ധയാകര്‍ഷിക്കുന്നു. ആകാശക്കാഴ്ചകള്‍ സമ്മാനിക്കുന്ന ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, യന്ത്രത്തോക്കുകള്‍ പിടിപ്പിച്ച കൂറ്റന്‍ വാഹനങ്ങള്‍, വിമാനാപകടങ്ങളിലെ ബ്ലാക്ക് ബോക്സുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സീ എക്സ്പ്ലോറര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം പ്രദര്‍ശനത്തിലുള്‍പ്പെടും. സാങ്കേതികരംഗത്തെ കണ്ടെത്തലുകള്‍ പ്രതിരോധ രംഗങ്ങളിലുണ്ടാക്കിയ ചലനത്തിന്റെ വ്യാപ്തിയാണ് ഇതിലെല്ലാം വ്യക്തമാക്കുന്നത്. യു.എ.ഇ.യിലെ വിവിധ യൂണിവേഴ്സിറ്റികളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ കണ്ടെത്തലുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.യുദ്ധരംഗങ്ങളില്‍ മുതല്‍ നിത്യജീവിതത്തില്‍ വരെ സ്വയംനിയന്ത്രിത ഉപകരണങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സ്വാധീനം ചെലുത്തുക എന്നതാണ് പ്രദര്‍ശനത്തിലെത്തുന്നവരെ ആശ്ചര്യത്തിലാഴ്ത്തുന്ന കാഴ്ചയാവുന്നത്. ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വയര്‍ലെസ് ഇലക്ട്രിക് ചാര്‍ജറുകളുടെ കണ്ടെത്തലുകളുമായി എത്തിയവരും ഇതിലുള്‍പ്പെടും. ബില്യണുകളുടെ ഇടപാടുകളാണ് മൂന്നുദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നുള്ള നൂറോളം പ്രദര്‍ശകരാണ് ഉമെക്സിലുള്ളത്.
തൊണ്ണൂറിന്റെ നിറവില്‍ മിക്കി മൗസ്
കുസൃതികുഞ്ഞനായ മിക്കി ലോകത്തെ മുഴുവന്‍ ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് 90 വര്‍ഷം. മിക്കിക്ക് ആദരമായി ജന്മദിനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ പുഷ്പശാലയൊരുക്കി ആഘോഷിക്കുകയാണ് ദുബൈ. 18 മീറ്റര്‍ ഉയരുമുള്ള മിക്കിയെ നിര്‍മിച്ചിരിക്കുന്നത് മിറക്കിള്‍ ഗാര്‍ഡനിലെ വിവിധ തരം പൂക്കള്‍കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അലങ്കാരച്ചെടികള്‍ ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ ശില്പമെന്ന ഗിന്നസ് നേട്ടവും ഇനി ഈ ഇത്തിരികുഞ്ഞന്‍ വമ്പന്‍ മിക്കിക്ക് സ്വന്തം. മലയാളിയായ ശരത് എസ് പിള്ളയുടെ നേതൃത്വത്തിലാണ് റെക്കോഡ് ശില്‍പം നിര്‍മ്മിച്ചത്. ഡിസ്‌നി കമ്പനിയുടെ ധാരണപ്രകാരം മിറക്കിള്‍ ഗാര്‍ഡനാണ് ശില്‍പ്പം രൂപകല്‍പന ചെയ്തത്. ഉരുക്ക് കമ്പികള്‍ ഉപയോഗിച്ച് മിക്കിയുടെ രൂപം തയ്യാറാക്കിയതിന് ശേഷമാണ് ചെടികള്‍ വെച്ച് പിടിപ്പിച്ചത്.ഭീമന്‍ മിക്കിയെ നിര്‍മിക്കുന്നതിനായി 35 ടണ്‍ ഭാരം വരുന്ന ഒരുലക്ഷത്തോളം പൂക്കളാണ് ഉപയോഗിച്ചത്. ദുബായ് മിറക്കിള്‍ ഗാര്‍ഡനും വാള്‍ട്ട് ഡിസ്നി കമ്പനിയുമായുള്ള ധാരണപ്രകാരം ഈ വര്‍ഷം നവംബറില്‍ ശൈത്യകാലത്ത് മിറക്കിള്‍ ഗാര്‍ഡന്‍ തുറക്കുമ്പോള്‍ ആറു പുതിയ ഡിസ്നി കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ കൂടി സന്ദര്‍ശകര്‍ക്കായി ഒരുങ്ങും
അറ്റകുറ്റപണിക്കായി ദുബൈ റണ്‍വേ അടക്കും
സുരക്ഷയും മെച്ചപെട്ട സേവനവും ശേഷിയും വര്‍ധിപ്പിക്കുന്ന സമഗ്രവികസന പദ്ധതിയുടെ ഭാഗമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടക്കും. വിമാനത്താവളത്തിലെ തെക്കേഅറ്റത്തെ റണ്‍വേയാണ് 45 ദിവസത്തേക്ക് അടയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചത്. ദിവസവും 1100 സര്‍വീസുകള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപണികള്‍ ആഴ്ച്ചതോറും നടക്കാറുണ്ട്. എന്നാല്‍ 12R 30Lഎന്ന റണ്‍വേയുടെ ഘടനയിലും രൂപകല്പനയിലും സമഗ്രമായ പരിഷ്‌കരണം ആവശ്യമായതിനാലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ 45 ദിവസം അടയ്ക്കുക. യാത്രക്കാരുടെ തിരക്ക് കുറവനുഭവപ്പെടുന്ന ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള ദിവലങ്ങളിലാണ് നിര്‍മാണം നടക്കുന്നത്.പ്രകൃതി സൗഹൃദപരമായ നിര്‍മാണരീതിയാണ് ഉപയോഗിക്കുന്നത്. റണ്‍വേയുടെ മുഖം മിനുക്കിനതിനോടൊപ്പം 5500 ലൈറ്റുകളും മാറ്റും അറ്റകുറ്റപണിക്കായി റണ്‍വേ പൂര്‍ണമായി അടയ്ക്കുന്ന സാഹചര്യത്തില്‍ വിമാനക്കമ്പിനികളുടെ സര്‍വീസിനെ ബാധിക്കും. വിമാനത്താവള അധികൃതര്‍ ഇതിനായി ഫ്‌ളൈറ്റുകള്‍ കുറയ്ക്കാനും ഷെഡ്യൂളുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാനുമുള്ള നിര്‍ദേശം വിമാനക്കമ്പിനികള്‍ക്ക് നല്‍കികഴിഞ്ഞു.ബദല്‍ മാര്‍ഗമായി ചാര്‍ട്ടേര്‍ഡ് ഫലൈറ്റുകള്‍, ചരക്ക് ഗതാഗതം എന്നിവ ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ വിമാനത്താവളം വഴിയാവും. റണ്‍വേ അടയ്ക്കുന്നത് സംബന്ധിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും യാത്രികര്‍ക്ക് ... Read more