Category: Middle East
മസ്കറ്റ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ചെക്-ഇന്‍ സമയം പാലിക്കാന്‍ നിര്‍ദേശം
പുതിയ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രക്കാർ ചെക്-ഇൻ സമയം കർശനമായി പാലിക്കണമെന്ന് നിർദേശം. വിമാനക്കമ്പനി പ്രതിനിധികളുടെ ബോർഡ് രാജ്യത്തെ എല്ലാ ട്രാവൽ ഏജന്റുമാർക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്കി. വിമാനം പുറപ്പെടുന്ന സമയത്തിനു മൂന്നുമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. വിസ കാൻസൽ ചെയ്യാനുള്ളവരാണെങ്കിൽ നാലുമണിക്കൂർ മുമ്പ് എത്തണം. ഇൗ സമയക്രമം അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവിസുകൾക്ക് ബാധകമാണെന്നും നോട്ടീസിൽ പറയുന്നു. യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കലും വിമാനങ്ങൾ സമയത്തിന് പുറപ്പെടുന്നുവെന്ന് ഉറപ്പാക്കലും ലക്ഷ്യമിട്ടാണ് ഇൗ തീരുമാനമെന്ന് ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ്. ജെ. അൽ റൈസി പറഞ്ഞു. അടുത്ത ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര വിമാനത്താവള ടെർമിനൽ പ്രവര്‍ത്തനമാരംഭിക്കുക. വൈകീട്ട് 5.30ന് ടെർമിനലിൽ ആദ്യ വിമാനമിറങ്ങും. ഇറാഖിലെ നജഫിൽനിന്നുള്ള വിമാനമാണ് ആദ്യം ഇറങ്ങുക. ന്യൂഡൽഹിയിൽനിന്നും ചെന്നൈയിൽനിന്നുമുള്ള വിമാനങ്ങൾ പിന്നാലെയെത്തും. 6.50ന് ആദ്യ വിമാനം പറന്നുയരും. സലാല, ദുബൈ, കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കാണ് ടെർമിനലിൽനിന്ന് ആദ്യം പുറപ്പെടുന്ന സർവിസുകൾ. ഉച്ചക്ക് 2.45ന് ... Read more
റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് പുതിയ അപേക്ഷ
റിയാദില്‍ ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾക്ക് ഏപ്രിൽ ഒന്ന് മുതൽ പുതിയ അപേക്ഷ ഫോറം. പാസ്പോർട്ട് പുതിയത് എടുക്കാനും പുതുക്കാനും വ്യക്തി വിവരങ്ങൾ തിരുത്താനും പുതിയത് കൂട്ടിച്ചേർക്കാനും ഇനി മുതൽ ഒറ്റ അപേക്ഷാ ഫോറം മതി. ഇതോടെ നടപടിക്രമങ്ങൾ ലളിതമായി. റിയാദിലെ ഇന്ത്യൻ എംബസിയാണ് പുതിയ പരിഷ്കാരം ഏർപ്പെടുത്തിയത്. പാസ്പോർട്ട് പുതിയത് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ് നിലവിലുമുള്ളത്. എന്നാൽ പാസ്പോർട്ടിലെ പേര് മാറ്റൽ, ഭാര്യ/ഭർത്താവിന്റെ പേര് ചേർക്കൽ/ഒഴിവാക്കൽ/തിരുത്തൽ, മാതാപിതാക്കളുടെ പേര് തിരുത്തൽ, ജനന തിയ്യതി/ജനന സ്ഥലം തിരുത്തൽ, ഫോട്ടോ/ വിലാസം/ഒപ്പ് മാറ്റൽ, ഇ.സി.ആർ സ്റ്റാറ്റസ് മാറ്റൽ എന്നീ സേവനങ്ങൾക്ക് വെവ്വേറെ ഫോറങ്ങൾ കൂടി അനുബന്ധമായി നൽകണമായിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ സേവനങ്ങൾക്കും ഒറ്റ ഫോറം ഉപയോഗിച്ചാൽ മതി. ഏപ്രിൽ ഒന്നുമുതൽ പുതിയ ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. പുതിയ ഫോറം ഇന്ത്യൻ എംബസിയുടെ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
അബുദാബി ഡെസേര്‍ട്ട് ചലഞ്ച് 24 മുതല്‍
അബുദാബി ഡെസേര്‍ട്ട് ചലഞ്ച് ഈ മാസം 24 മുതല്‍ 29 വരെ നടക്കും. 24ന് വൈകീട്ട് മൂന്ന് മണിക്ക് യാസ് മറീന സര്‍ക്യൂട്ടില്‍ നടക്കുന്ന വാഹനങ്ങളുടെ റാലിയോടെ 28മത് അബുദാബി ഡെസേര്‍ട്ട് ചലഞ്ചിന് തുടക്കമാവും. ലോകത്തിലെ മുന്‍നിര റാലി ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ക്ക് അബുദാബി യാസ് മറീന സര്‍ക്യൂട്ട് ആസ്ഥാനമാക്കിയാണ് തുടക്കം. തുടര്‍ന്ന് അല്‍ ദഫ്റ മേഖലയില്‍ ലോകത്തിലെ ഏറ്റവും വലിയ മരുഭൂപ്രദേശത്തേക്ക് സംഘം മത്സരങ്ങള്‍ക്ക് യാത്ര തിരിക്കും. കാറുകള്‍, ബഗ്ഗികള്‍, ബൈക്കുകള്‍, ക്വാഡ് വാഹനങ്ങള്‍ എന്നിവയുടെ കരുത്തും വേഗവും തെളിയിക്കുന്ന മത്സരങ്ങളാണ് മരുഭൂമിയിലെ ട്രാക്കുകളില്‍ നടക്കുക. കാറുകളുടെയും ബഗ്ഗികളുടെയും എഫ്.ഐ.എ. വേള്‍ഡ് കപ്പും ബൈക്കുകളുടെയും ക്വാഡുകളുടെയും എഫ്.ഐ.എം. ക്രോസ് കണ്ട്രി റാലി വേള്‍ഡ് ചാംപ്യന്‍ഷിപ്പുമാണ് നടക്കുന്നത്. ഷോ അബുദാബി റേസിങ് ടീമിന് വേണ്ടി മത്സരത്തിനിറങ്ങുന്ന യു.എ.ഇ. ചാമ്പ്യന്‍ ഡ്രൈവര്‍ ഖാലിദ് അല്‍ ഖാസിമിയും ഫ്രഞ്ചുകാരനായ സഹ ഡ്രൈവര്‍ സേവ്യര്‍ പാന്‍സെരിയുമാണ് യു.എ.ഇ.യിലെ ആരാധകര്‍ ഉറ്റുനോക്കുന്ന താരങ്ങള്‍. അല്‍ ദഫ്റ മേഖലയുടെ ... Read more
വിദേശികളുടെ ഡ്രൈവിംഗ് ലൈസന്‍സ്: കുവൈത്തില്‍ പ്രത്യേക സമിതി
കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതും പുതുക്കുന്നതും നിരീക്ഷിക്കാന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരം സമിതിയെ നിയോഗിക്കണം എന്ന വലീദ് അല്‍ തബ്തബാഇ എം പിയുടെ നിര്‍ദേശം പാര്‍ലമെന്റിന്റെ ആഭ്യന്തര-പ്രതിരോധ സമിതി അംഗീകരിച്ചു.ഇനി മുതല്‍ വിദേശികളുടെ ലൈസന്‍സ് അവര്‍ക്ക് നല്‍കുന്നതും പുതുക്കുന്നതും നിയമവ്യവസ്ഥകള്‍ അനുസരിച്ചാണോ എന്ന് പരിശോധിക്കുന്നത് ഈ സമിതിയായിരിക്കും. നിലവില്‍ കുവൈത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ ഉപാധികള്‍ ഉണ്ട്. 600 ദിനാര്‍ ശമ്പളം, രണ്ടുവര്‍ഷമായി കുവൈത്തില്‍ താമസം ബിരുദം എന്നീ വ്യവസ്ഥകള്‍ ഉള്ളവര്‍ക്ക് മാത്രമേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. അതേ സമയം കുവൈത്തില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ ജോലിക്കായി എത്തിയവര്‍, ഡോക്ടര്‍മാര്‍, ജഡ്ജിമാര്‍,എന്‍ജിനീയര്‍മാര്‍, വീട്ടമ്മമാര്‍, മെസഞ്ചര്‍മാര്‍ എന്നിവര്‍ക്കിത് ബാധകമല്ല. ഉപാധികളോടെ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിച്ച ലൈസന്‍സ് അങ്ങനെയല്ലാത്ത ജോലിയിലേക്ക് പ്രവേശിക്കുമ്പോള്‍ ലൈസന്‍സ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പലരും ഇത് പാലിക്കാറില്ല. ലൈസന്‍സ് നിയമം കര്‍ശനമാക്കിയതോടെ അഴിമതിക്കുള്ള സാഹചര്യം വര്‍ധിച്ചിട്ടുണ്ട് എന്ന് ചില എംപിമാര്‍ പരാതിപെട്ടതിനെതുടര്‍ന്നാണ് പുതായ സമിതി. റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ വാഹനങ്ങളുടെ ... Read more
റാസല്‍ഖൈമ അല്‍ ബാദിയ ബൈപാസ് റോഡ് അടച്ചിടും
എമിറേറ്റില്‍നിന്ന് മലീഹ ഭാഗത്തേക്കുള്ള ബാദിയ പാലത്തില്‍ നിര്‍മിച്ച ബൈപാസ് റോഡ് ഒരു മാസത്തേക്ക് അടച്ചിടുന്നു. അല്‍ ബാദിയ ഇന്റര്‍ സെക്ഷന്റെ അടിയന്തര വികസന പ്രവൃത്തികള്‍ക്കായാണ് റോഡ് അടയ്ക്കുന്നതെന്ന് റോഡ് നിര്‍മാണ മാനേജ്മെന്റ് മാനേജര്‍ അഹമ്മദ് അല്‍ ഹമ്മദി പറഞ്ഞു. ഞായറാഴ്ച മുതല്‍ റോഡ് അടച്ച് പണികള്‍ പൂര്‍ത്തീകരിക്കുമെന്നും വികസന മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങളുടെ ലംഘനം നിരീക്ഷിക്കുന്നതിനും വേഗപരിധി നിശ്ചയിക്കുന്നതിനും റോഡു ഉപയോക്താക്കളുടെ സുരക്ഷിതത്വത്തിനും അത്യാധുനിക സൗകര്യങ്ങളാണ് ഈ റോഡില്‍ ക്രമീകരിക്കുന്നത്. റോഡ് വികസന പ്രക്രിയയില്‍ നവീനവും ഗുണപരവുമായ കുതിച്ചുചാട്ടം നടത്തുന്ന പദ്ധതിയായിരിക്കും ഇതെന്നു അല്‍ ഹമ്മദി പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട 75 ശതമാനത്തോളം ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ പദ്ധതി യാഥാര്‍ഥ്യമാവുന്നതോടെ ഷാര്‍ജയിലേക്കും ദുബായിലെക്കുമുള്ള ട്രാഫിക് തടസ്സങ്ങളും ഗതാഗതക്കുരുക്കും വലിയതോതില്‍ കുറയും. മണിക്കൂറില്‍ 17,700 വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്ന റോഡാണ് പൂര്‍ത്തിയാവുന്നത്.
ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു
12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച് ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും. റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍പ്ലാനിനു ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അടുത്തിടെ രൂപം നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതിപ്രകാരം 50 ക്രോസ്വാക്കുകളാണു നിര്‍മ്മിക്കുക. ഇതില്‍ 26 എണ്ണം മേല്‍നടപ്പാതകളും കീഴ്നടപ്പാതകളുമാണ്.
പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ്
ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഗതാഗത വകുപ്പിലെ മീഡിയ-ഗതാഗത ബോധവത്കരണ അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ മുന്നോട്ട് വന്നു. വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ റോഡില്‍ സുരക്ഷിതമായ വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പിഴ ത്തുക ഏര്‍പ്പെടുത്തുന്നത് നിലവിലുള്ളതാണെന്നും പുതുതായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനാപകടങ്ങളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. താഗതനിയമത്തിലെ 64-ാം വകുപ്പ് പ്രകാരം മതിയായ അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ആയിരം റിയാലും 46-ാം വകുപ്പ് പ്രകാരം സുരക്ഷിതമായി വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് റോഡ് അപകടത്തിനിടയാക്കുകയും ചെയ്യുന്നവരില്‍നിന്ന് 500 റിയാലുമാണ് ഈടാക്കുന്നത്. ഇത്തരം ലംഘനങ്ങള്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഗതാഗത പോലീസിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഡ്രൈവര്‍മാരുടേയും റോഡിലെ മറ്റ് ഉപയോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത സുരക്ഷാ ... Read more
യു.എ.ഇയില്‍ സഞ്ചരിക്കുന്ന പുസ്തകശാല
അതിരുകളില്ലാത്ത വായന എന്ന പ്രമേയത്തെ ആസ്പദമാക്കി ഷാര്‍ജ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ലൈബ്രറി യു.എ.ഇയില്‍ യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് വളര്‍ത്താനും വിഖ്യാതപുസ്തകങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്. യു.എ.ഇയിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാര്‍ജ മൊബൈല്‍ ലൈബ്രറിയാത്ര നടത്തുക. കൂടാതെ, സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സര്‍വകലാശാലകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും പുസ്തക യാത്ര എത്തും. ജനങ്ങള്‍ക്ക് വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമൊരുക്കും. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൃതികളും മൊബൈല്‍ ലൈബ്രറിയിലുണ്ട്. കൂടാതെ വിജ്ഞാനകോശങ്ങള്‍, അറബി ഭാഷാകൃതികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍, സാഹിത്യം, ചരിത്രം തുടങ്ങിയ വിഭാഗങ്ങളിലെ പുസ്തകങ്ങള്‍ ഷാര്‍ജ മൊബൈല്‍ ലൈബ്രറി ജനങ്ങളിലേയ്ക്ക് എത്തിക്കും.
ദോഹ മെട്രോ; ആദ്യ സ്റ്റേഷന് പൂര്‍ത്തിയാവുന്നു
വര്‍ഷാവസാനത്തോടെ പണിപൂര്‍ത്തിയാകുന്ന ദോഹ മെട്രോയുടെ ആദ്യ സ്റ്റേഷന്റെ പണി പൂര്‍ത്തിയാകുന്നു. ഇക്ക്ണോമിക് സോണ്‍ സ്റ്റേഷന്റെ നിര്‍മ്മാണമാണ് അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെ ഉള്‍ഭാഗം മനോഹരമാക്കുന്ന ജോലിയുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ഖത്തറിന്റെ പൈതൃകവും ആധുനികതയും ഒരുമിക്കുന്ന രീതിയിലാണ് ഇക്കണോമിക് സ്റ്റേഷന് രൂപകല്പന ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയാണ് ഇന്റീരിയര്‍ നിര്‍മിച്ചിരിക്കുന്നത്.വിശാലമായ സ്ഥസൗകര്യവും, സ്വഭാവിക വെളിച്ചവും സ്റ്റേഷനെ കൂടുതല്‍ മനോഹരമാക്കും. സിക്സ്ത്ത് റിങ് റോഡിനും അല്‍ വക്റ റോഡിനുമിടയിലാണ് ഇക്കണോമിക സ്റ്റേഷന് സ്ഥിതി ചെയ്യുന്നത്. മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ മണിക്കൂറില്‍ 15000 യാത്രക്കാര്‍ ഈ സ്റ്റേഷന് പ്രയോജനപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.
ജബല്‍ ജൈസ് മലനിരകളില്‍ രാത്രിയിലും സാഹസിക യാത്ര
ചൂടുകാലം ആകുന്നതോടെ രാത്രിയിലും സിപ് ലൈൻ യാത്രയ്ക്ക് അവസരമൊരുക്കുകയാണ് റാസല്‍ഖൈമ ജബൽ ജൈസ് മലനിരകളിലെ സിപ് ലൈന്‍ സാഹസിക വിനോദ സഞ്ചാര കേന്ദ്രം. കൂടുതല്‍ സഞ്ചാരികള്‍ മലഞ്ചാട്ടം ഹരമാക്കിയതോടെ രണ്ടു സിപ് ലൈന്‍ കേബിളുകള്‍ കൂടി ജബല്‍ ജൈസില് ഇനിയുണ്ടാകും. ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ സിപ് ലൈനിലൂടെ ഇനി ദിവസവും 400 പേർക്ക് ഉയരങ്ങളിലൂടെ യാത്ര നടത്താം. ജബൽ ജൈസ് മലനിരകളിൽ സമുദ്രനിരപ്പിനെ അപേക്ഷിച്ചു താപനില 10 ഡിഗ്രി കുറവാണ്. സമുദ്രനിരപ്പിൽ നിന്ന് 1934 മീറ്റർ ഉയരത്തിൽ സ്ഥാപിച്ച സിപ് ലൈൻ ആണിത്. ചൂടുകാലത്തും തണുപ്പുകാലത്തും ഇവിടേക്കു സന്ദർശക പ്രവാഹമാണ്. ഉയരമുള്ള മലയിൽ നിന്ന് ഉയരം കുറഞ്ഞ മലയിലേക്കു വലിച്ചുകെട്ടിയ കേബിളിൽ തൂങ്ങിയുള്ള സാഹസിക യാത്രയാണിത്. മണിക്കൂറിൽ 120 മുതൽ 150 വരെ കിലോമീറ്ററിലാണ് യാത്ര. സിപ് ലൈൻ മൂന്നു കിലോമീറ്ററോളം അകലമുള്ള മലനിരകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. ശരീരഭാരം ചുരുങ്ങിയത് 45 കിലോയും പരമാവധി 150 കിലോയും 120 ... Read more
പാസ്പോര്‍ട്ട് സേവനം ലഭിക്കാന്‍ ഇനി വിരലടയാളം നിര്‍ബന്ധം
സൗദി അറേബ്യയില്‍ താമസ രേഖകള്‍ ഉള്ള വിദേശികളുടെ ആശ്രിതര്‍ വിരലടയാളം നല്കുന്ന നടപടി ഉടന്‍ പൂര്‍ത്തികരിക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം. വിരലടയാളം നല്‍ക്കാത്തവര്‍ക്ക് ജവാസത്തിന്റെ ഒരു സേവനങ്ങളു ലഭിക്കില്ലെന്ന് പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. അബ്ഷിന്‍ ഓണ്‍ലൈന്‍ സേവനം വഴി നാട്ടിലേക്ക് പോകുന്നതിന് റീ എന്‍ട്രി വിസ ലഭിക്കുന്നതിനും ഫൈനല്‍ എക്സിറ്റ് ലഭിക്കുന്നതിനും വിരലടയാളം രജിസ്റ്റര്‍ ചെയ്യണം. സൗദി പാസ്പോര്‍ട്ടിന്റെ വിവിധ ശാഖകളില്‍ വിരലടയാളം രേഖപ്പെടുത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദുബൈയില്‍ പൂന്തോപ്പായൊരു ഷോപ്പിംഗ് മാള്‍
ഷോപ്പിങ് മാള്‍ എന്ന സങ്കല്പ്പത്തിനെ പൊളിച്ചെഴുതാന്‍ ദുബൈ ഒരുങ്ങുകയാണ്.നിറയെ പൂക്കളും ചെടികളും നിറഞ്ഞു പ്രകൃതിയുമായി അടുത്തു നില്ക്കുന്ന ലോകത്തെ ആദ്യ ഷോപ്പിംങ് മാള്‍ നിര്‍മ്മിക്കുകയാണ് ദുബൈ. വര്‍ഷാവസാനത്തോടെ ദുബൈക്ക് മറ്റൊരു ലോക റെക്കോഡ് സമ്മാനിച്ചാവും ‘സിറ്റി ലാന്‍ഡ്’ എന്ന ഷോപ്പിംഗ് മാള്‍ തുറക്കുക. ഒരു ചെറു ഉദ്യാനത്തിന്റെ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിംഗ് മാളിന് 120 കോടി രൂപയാണ് ചെലവ് വരുന്നത്. മാളിന്റെ ഒത്ത നടുവിലുള്ള സെന്‍ട്രല്‍ പാര്‍ക്ക് 2,50,000 ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്. ചെടികളും പൂക്കളും കൊണ്ട് നിര്‍മ്മിക്കുന്ന പാര്ക്കിന് ചുറ്റും ഭക്ഷണശാലകളുണ്ടാകും. സെന്‍ട്രല്‍ പാര്‍ക്കിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിരന്നു നില്ക്കുന്ന മരങ്ങളും ചെറുവെള്ളചാട്ടങ്ങളും കാണാം. ലോക രാജ്യങ്ങള്‍ തിരിച്ചുള്ള മാതൃകയില്‍ പ്രത്യേക വിഭാഗങ്ങള്‍ തിരിച്ചാണ് ഷോപ്പിനുള്ളിലെ കടകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ദുബൈ മിറക്കിളിന്റെ നിര്‍മ്മാതാക്കള്‍ തന്നെയാണ് പുതിയ മാളിന്റെയും നിര്‍മ്മാതാക്കള്‍. ദുബായ് ലാന്‍ഡില്‍ നിര്‍മിക്കുന്ന മാളില്‍ കാരിഫോര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ്, വോക്സ് സിനിമ, ഫാബി ലാന്‍ഡ് തുടങ്ങി കുടുംബങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ടാകും. പ്രമുഖ ... Read more
ഖത്തര്‍ എയര്‍വേയ്സ് 16 ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങുന്നു
ഈ വര്‍ഷം 16 പ്രധാന വിമാനത്താവളങ്ങളിലേക്കു കൂടി ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ് ആരംഭിക്കും. ബര്‍ലിന്‍ ഐടിബി ട്രാവല്‍ ഫെയറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖത്തര്‍ എയര്‍വേയ്സ് സി.ഇ.ഒ അക്ബര്‍ അല്‍ ബെക്കര്‍ ആണ് 2018-19 വര്‍ഷത്തേക്കുള്ള വികസനപദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയ സര്‍വീസുകളില്‍ പ്രധാനം ലക്സംബര്‍ഗാണ്.ഇവിടെയ്ക്ക് സര്‍വീസ് തുടങ്ങുന്ന ആദ്യ ഗള്‍ഫ് വ്യോമയാന കമ്പനിയാണ് ഖത്തര്‍ എയര്‍വേയ്സ്. യു.കെയിലെ ഗാറ്റ്വിക്ക്, കാര്‍ഡിഫ്, പോര്‍ച്ചുഗലിലെ ലിസ്ബണ്‍, എസ്തോണിയയിലെ ടല്ലിൻ, മാൾട്ടയിലെ വല്ലേറ്റ, ഫിലിപ്പീൻസിലെ ദവാവോ, സെബു, മലേഷ്യയിലെ ലങ്കാവി, വിയറ്റ്നാമിലെ ഡാ നാങ്, തുർക്കിയിലെ ബോദ്രം, അൻതാല്യ, ഹാതേയ്, ഗ്രീസിലെ മൈക്കണോസ്, തെസ്സലോനിക്കി, സ്പെയിനിലെ മലാഗ എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. ലോകത്തിലെ ഏറ്റവുംവലിയ യാത്രാമേളകളിലൊന്നാണ് ഐടിബി ഫെയർ. മേളയിൽ ഖത്തർ എയർവേയ്സിന്റെ പവിലിയൻ അക്ബര്‍ അൽ ബേക്കർ ഉദ്ഘാടനം ചെയ്തു. ഖത്തർ സ്ഥാനപതി ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ചടങ്ങിൽ സംബന്ധിച്ചു.
മനുഷ്യ നിര്‍മിത നീല ജലാശയ ദ്വീപ് ഒരുങ്ങുന്നു
കാഴ്ചകളിലേക്കു കറങ്ങുന്ന ‘വിസ്മയചക്രം’ ഉൾപ്പെടെയുള്ള അത്യപൂർവ സംവിധാനങ്ങളോടെ ‘ബ്ലൂവാട്ടേഴ്സ് ഐലൻഡ്’ ലക്ഷ്യത്തിലേക്ക്. 210 മീറ്ററില്‍ ഉയര്‍ന്നു നില്ക്കുന്ന ഐൻ ദുബായ് എന്ന ജയന്റ് വീൽ, നക്ഷത്രഹോട്ടൽ സമുച്ചയങ്ങള്‍, വില്ലകൾ, സാഹസിക വിനോദങ്ങൾ, ഉല്ലാസകേന്ദ്രങ്ങൾ തുടങ്ങി വന്‍ പദ്ധതികളോടെ ഉയരുകയാണ് ഈ ദ്വീപ്. കെട്ടിട നിര്‍മാതാക്കളായ മിറാസ് 600 കോടി ദിര്‍ഹം ചെലവഴിച്ചാണ് ദ്വീപ് ഒരുക്കുന്നത്. പണി പൂർത്തിയാകുന്ന ആദ്യഹോട്ടലിൽ 178 ആഡംബര മുറികളും 96 അപ്പാര്‍ട്മെന്റ്കളും ഉണ്ടാകും. രണ്ടാമത്തെ ഹോട്ടലില്‍ 301 മുറികളും 119 അപ്പാര്‍ട്ട്മെന്റ്കളും ഉണ്ടാകും. രണ്ടു ഹോട്ടലുകൾക്കുമായി 450 മീറ്റർ പ്രത്യേക ബീച്ച് ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ നീന്തൽക്കുളങ്ങൾ, ജിംനേഷ്യം, പൂന്തോട്ടങ്ങൾ, ബാസ്കറ്റ് ബോൾ കോർട്ടുകൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ദ്വീപിലേക്ക് ഷെയ്ഖ് സായിദിൽ നിന്നു നേരിട്ടു റോഡ് ശൃംഖലകളുണ്ടാകും. ആർ.ടി.എ ആയിരിക്കും ഇതു പൂർത്തിയാക്കുക. ദ്വീപിൽനിന്നു വിവിധ ഉല്ലാസ കേന്ദ്രങ്ങളിലേക്കു ജലയാനങ്ങളും ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിലേക്കു ഡ്രൈവറില്ലാ വാഹനങ്ങളും ഉണ്ടാകും. ദ്വീപിന്റെ എതിർഭാഗത്തേക്കുള്ള ദ് ... Read more
കേരളത്തെ ലക്ഷ്യമിട്ട് അബുദാബി ടൂറിസം
അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം ലോകത്ത് മികച്ചതായി മാറി.നാടും നഗരവും ജനതയും ഒന്നിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്ര വേഗം വളരുവാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനകളരിക്ക് ശേഷം അദ്ദേഹം സ്വന്തം നാടിനെക്കുറിച്ച് വാചാലനായി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു.അബുദാബി ടൂറിസത്തില്‍ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ വര്‍ഷവും രാജ്യം സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.അബുദാബിയെ കേരളത്തിലെ ... Read more