Category: Middle East

സഞ്ചാരികളെ ക്ഷണിച്ച് സൗദി:അടുത്ത മാസം മുതല്‍ ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും

വിനോദ സഞ്ചാരികളെ ക്ഷണിച്ച് സൗദി. അടുത്ത മാസം മുതല്‍ രാജ്യം സന്ദര്‍ശിക്കുന്നതിനു ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങും. സൗദി ടൂറിസം നാഷണല്‍ ഹെറിറ്റേജ് പ്രസിഡന്റ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനാണ് ഇതിനു നിര്‍ദേശം നല്‍കിയത്. ഇതിനു വേണ്ടി നേരെത്ത തന്നെ ഉത്തരവിറക്കിയിരുന്നു. പക്ഷേ അടുത്ത മാസം മുതല്‍ നടപ്പാക്കുന്ന കാര്യം ഇപ്പോഴാണ് സൗദി അറിയിച്ചിരിക്കുന്നത്. ടൂറിസ്റ്റ് വിസ സിംഗിള്‍ എന്‍ട്രി വിസയായിരിക്കും. 30 ദിവസമായിരിക്കും വിസയുടെ കാലാവധി. രാജ്യത്തെ സാമ്പത്തിക രംഗത്ത് തീരുമാനം നേട്ടമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ഷം തോറും 30മില്യണ്‍ ടൂറിസ്റ്റ് വിസകള്‍ നല്‍കുന്നതിനാണ് സൗദിയുടെ തീരുമാനം. നിലവില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ, ഫാമിലി വിസ, ജോബ് വിസ എന്നിവ മാത്രമാണ് സൗദി നല്‍കി വരുന്നത്.

ഗള്‍ഫിലെ അതിസമ്പന്നര്‍ ഇന്ത്യക്കാര്‍

ഗള്‍ഫിലെ സ്വയംസംരംഭകരായ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുമ്പില്‍. ചൈനയിലെ ഹുറൂണ്‍ റിപ്പോര്‍ട്ടാണ് സമ്പന്നരുടെ പട്ടിക പുറത്തിറക്കിയത്. 36 പേരുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നും 13 കോടീശ്വരന്മാരാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഗള്‍ഫിലെ വിദേശികളായ സ്വയംസംരംഭകരായ കോടീശ്വരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികയില്‍ ഒന്നാംസ്ഥാനം മാജിദ് അല്‍ ഫുത്തൈം ഹോള്‍ഡിങ് മേധാവി മാജിദ് അല്‍ ഫുത്തൈം നേടി. ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വയം സംരംഭകരായ കോടീശ്വരന്മാരുള്ളത് യു.എ.ഇ.യിലാണ്- 22 പേര്‍. ഇതില്‍ 16 പേര്‍ ദുബൈയില്‍ നിന്നുള്ളവരാണ്. കോടീശ്വരന്മാരുടെ പ്രവര്‍ത്തന മേഖലയില്‍ റീട്ടെയിലിനാണ് ഒന്നാംസ്ഥാനം. ലാന്‍ഡ്മാര്‍ക്ക്, ലുലു തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നത് ആരോഗ്യമേഖലയാണ്. പട്ടികയില്‍ അഞ്ചാമതായി സ്ഥാനം പിടിച്ചിരിക്കുന്നത് ലുലു ഗ്രൂപ്പ് മേധാവി എം.എ യൂസഫലിയാണ് (ആസ്തി- 32,425 കോടി രൂപ), എന്‍.എം.സി ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാന്‍ ബി.ആര്‍ ഷെട്ടി (22,699 കോടി രൂപ), ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള (22,699 ... Read more

യുഎഇയില്‍ ജോലിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട

ഇന്ത്യ അടക്കം ഒൻപത് രാജ്യങ്ങളിലുള്ളവർക്ക് യു.എ.ഇ തൊഴിൽവിസക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇളവ്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യ, ശ്രീലങ്ക, കെനിയ, ബംഗ്ലാദേശ് ,ടുനീഷ്യ ,സെനഗൽ ,ഈജിപ്ത് നൈജീരിയ, ഇന്തോനേഷ്യ എന്നീ രാജ്യക്കാർ സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല എന്നാണ് തഷീൽ സെന്ററുകളെ മിനിസ്ട്രി സർക്കുലർ പ്രകാരം അറിയിച്ചിരിക്കുന്നത്. യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കാന്‍ മറ്റു രേഖകള്‍ക്കൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കണമെന്ന നിയമം ഫെബ്രുവരി നാലിനാണ് പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം ജീവിച്ചിരുന്ന രാജ്യത്തുനിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടിയിരുന്നത്. അതതു രാജ്യങ്ങളിലെ യു.എ.ഇ. കാര്യാലയങ്ങള്‍ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുകയും വേണമായിരുന്നു.

ഒമാനില്‍ ഓണ്‍-അറൈവല്‍ വിസ നിര്‍ത്തലാക്കുന്നു

ഒമാനിലെത്തുന്ന ആളുകളുടെ എക്സ്പ്രസ്, ടൂറിസം വിസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയെന്ന് മസ്കത്ത് വി​മാ​ന​ത്താ​വ​ള മാ​നേ​ജ്​​മെന്‍റ്​ ക​മ്പ​നി വ​ക്​​താ​വ്​ അ​റി​യി​ച്ചു. പു​തി​യ മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ ഒാ​ൺ അ​റൈ​വ​ൽ വി​സ ല​ഭി​ക്കു​ന്ന​തി​ന്​ താ​ൽ​ക്കാ​ലി​ക കൗ​ണ്ട​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇത് സഞ്ചാരികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇ​ക്ക​ഴി​ഞ്ഞ 21 മു​ത​ലാ​ണ്​ ടൂ​റി​സ്​​റ്റ്, എ​ക്​​സ്​​പ്ര​സ്​ വി​സ​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തും വി​സ അ​നു​വ​ദി​ക്കു​ന്ന​തും പൂ​ർ​ണ​മാ​യും ഒാ​ൺ​ലൈ​നാ​യി മാ​റി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. തുടര്‍ന്ന് ഒാ​ൺ​അ​റൈ​വ​ൽ വി​സ കൗ​ണ്ട​റു​ക​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ തീ​രു​മാ​നം. ഇ-​വി​സ​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ൻ കൗ​ണ്ട​റി​ലെ നീ​ണ്ട ക്യൂ ​​ഴി​വാ​ക്കു​ന്ന​തി​നാ​യി ഇ-​വി​സാ ഗേ​റ്റു​ക​ളും സ്​​ഥാ​പി​ച്ചി​ട്ടുണ്ട്. evisa.rop.gov.com എ​ന്ന വെ​ബ്​​സൈ​റ്റ്​ മു​ഖേ​ന​യാ​ണ്​ ഇ-​വി​സ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ​വളരെ എളുപ്പത്തില്‍ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്​ ഇ-​വി​സ​യെ​ന്ന്​ റൂ​വി ഗ്രേ​സ്​ ടൂ​ർ​സ്​ ആ​ൻ​ഡ്​​ ട്രാ​വ​ൽ​സി​ലെ അ​ബു​ൽ ഖൈ​ർ പ​റ​ഞ്ഞു. ഒ​റി​ജി​ന​ൽ വി​സ കൈ​വ​ശം വെ​ക്കേ​ണ്ടതിന്‍റെ​യും വി​സ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഡെ​പ്പോ​സി​റ്റ്​ ചെ​യ്യേ​ണ്ട​തി​​ന്‍റെ​യോ ആ​വ​ശ്യം ഇ​തി​നില്ല. ​വിസ​യു​ടെ പ്രി​ൻ​റൗ​ട്ട്​ മാ​ത്രം മ​തി​യാ​കും. ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ ... Read more

അല്‍ മര്‍മൂം പൈതൃകോല്‍സവവും ഒട്ടക ഓട്ടമത്സരവും 29 മുതല്‍

ഒട്ടക പ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന ദുബൈയിലെ അൽ മർമൂം ഒട്ടക ഒാട്ടമത്സരവും പൈതൃകോത്സവവും 29ന് തുടങ്ങും. സ്വദേശിയും വിദേശി സഞ്ചാരികളും ഒരേപോലെ കാത്തിരിക്കുന്ന മര്‍ഹൂം ഉത്സവത്തില്‍ ഇമറാത്തി സംസ്ക്കാരവും പൈതൃകവും വിശദീകരിക്കുന്ന നൂറിലേറെ സ്റ്റാളുകളും വിപണന കേന്ദ്രങ്ങളും ഉണ്ടാകും. കരകൗശല ഉൽപന്നങ്ങൾ, ഭക്ഷണശാലകൾ, കലാപ്രകടനങ്ങൾ, നൃത്ത-സംഗീത രാവുകൾ എന്നിവയും ഒരുക്കും. ഒമാൻ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത നൃത്തരൂപങ്ങളും വിവാഹ ചടങ്ങളുകളുടെ മാതൃകകളും ഉത്സവത്തിന്‍റെ ഭാഗമായി നടക്കും​. ഓരോ വര്‍ഷവും മർമൂം പൈതൃക ഉത്സവത്തിന് എത്തുന്ന​ സന്ദർശകരുടെ എണ്ണത്തിൽ വർധനവുണ്ടെന്ന്​ മാർക്കറ്റിങ്​ ഇവന്‍റ്​ വിഭാഗം മേധാവി അബ്​ദുല്ല ഫറാജ്​ പറഞ്ഞു. ദുബൈയുടെ സംസ്​ക്കാരവും ചരിത്രവും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർക്കും താമസക്കാർക്കും നേരിട്ട്​ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ്​ ഉത്സവത്തി​ന്‍റെ ലക്ഷ്യം. മർമൂം ഒട്ടക ഒാട്ട മത്സരത്തി​ന്‍റെ 37ാം എഡിഷൻ​ ഏപ്രിൽ ഒന്നു മുതല്‍​ തുടങ്ങും. 381 ലാപ്പുകളായാണ്​ മത്സരം. 304 ആഡംബര വാഹനങ്ങൾ, 48 കാഷ്​ അവാർഡുകൾ, 46 ബഹുമതി ... Read more

നഴ്സിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം: സൗദിയില്‍ മലയാളി നഴ്സുമാര്‍ ആശങ്കയില്‍

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് നഴ്സുമാരെ ആശങ്കയിലാക്കിയത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലി പെര്‍മിറ്റ് പുതുക്കിനല്‍കൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍ 2005നുമുമ്പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005നു മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം, മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.

ദുബൈ സുല്‍ത്താന്‍റെ ചിത്രം ആലേഖനം ചെയ്ത വിമാനങ്ങളുമായി എമിറേറ്റ്‌സ്‌

സായിദ് വര്‍ഷാചരണത്തിന്‍റെ’ ഭാഗമായി ദുബൈ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ചിത്രം ആലേഖനം ചെയ്ത പത്ത് എമിറേറ്റ്‌സ് വിമാനങ്ങള്‍ ലോകം മുഴുവന്‍ പറന്നു തുടങ്ങി. ആറു ഭൂഖണ്ഡങ്ങളിലെ 90 ലക്ഷ്യ സ്ഥാനങ്ങളിലേക്കായി ഇതുവരെ ഈ പ്രത്യേക വിമാനങ്ങള്‍ പറന്നത് 40 ലക്ഷം കിലോമീറ്ററാണ്. കഴിഞ്ഞ നവംബറിലാണ് സായിദ് വര്‍ഷത്തില്‍ രാഷ്ട്രപിതാവിന് ആദരവര്‍പ്പിച്ച് അദ്ദേഹത്തിന്‍റെ ചിത്രം ആലേഖനം ചെയ്ത എമിറേറ്റ്‌സിന്‍റെ ആദ്യ വിമാനം യാത്ര തുടങ്ങിയത്. പിന്നീട് കൂടുതല്‍ വിമാനങ്ങള്‍ ഈ ശ്രേണിയിലേക്ക് വന്നു. ഇതുവരെയായി 1500 സര്‍വീസുകളാണ് ഈ വിമാനങ്ങള്‍ നടത്തിയതെന്നും ഈ വര്‍ഷം മുഴുവന്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ നടത്തുമെന്നും എമിറേറ്റ്‌സ് അറിയിച്ചു. അഞ്ച് എയര്‍ബസ് വിമാനങ്ങളും അഞ്ച് ബോയിങ് വിമാനങ്ങളുമാണ് റോം, സിഡ്‌നി, ഹോങ്കോങ്, ലോസ് ആഞ്ചലിസ് തുടങ്ങി ലോകത്തെ പ്രമുഖ നഗരങ്ങളിലേക്ക് ശൈഖ് സായിദിന്‍റെ പെരുമയുമായി യാത്ര ചെയ്യുന്നത്.

ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും

ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാഴ്ചത്തേക്ക് അടയ്ക്കുന്നു. ദുബൈയിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണു അടയ്ക്കുന്നത്. ഏപ്രില്‍ 15 വരെ ഷാര്‍ജ വ്യവസായ മേഖല മൂന്നിലെ ദുബൈയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വ്യവസായ മേഖല രണ്ടിലെയും നാലിലെയും റോഡുകള്‍ പകരം ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോഡ് അടയ്ക്കുന്നത്.

ഇമറാത്തി കാഴ്ചകളുമായി പൈതൃകഗ്രാമം ഒരുങ്ങുന്നു

ഇമറാത്തി പൈതൃകവും സംസ്‌കാരവും തുളുമ്പുന്ന മനംനിറയ്ക്കും കാഴ്ചകളുമായി അല്‍ മര്‍മൂമില്‍ പൈതൃകഗ്രാമം ഒരുങ്ങുന്നു.മാര്‍മൂം ഒട്ടക ഓട്ടമത്സര മേളയുടെ പ്രധാന ആകര്‍ഷണമാണ് ഇമറാത്തി പൈതൃക ഗ്രാമം. വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ പൈതൃകഗ്രാമം സന്ദര്‍ശകരെ വരവേല്ക്കും . യു.എ.ഇ.യുടെ തനതുഭക്ഷണം, കരകൗശല വസ്തുക്കള്‍, സംഗീതം, വിവാഹാഘോഷം തുടങ്ങി രാജ്യത്തിന്റെ കലാ- സാംസ്‌കാരിക വൈവിധ്യം മുഴുവന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. നൂറിലധികം ചെറിയ കടകളും കിയോസ്‌കുകളും ഇത്തവണ ഒരുങ്ങുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ജീവിതവും വ്യക്തിത്വവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ‘സായിദ് പ്രദര്‍ശനവും’ ഇക്കുറി പൈതൃകഗ്രാമത്തില്‍ ഉണ്ടാവും. രാജ്യത്തെ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇമറാത്തി കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന മേളയ്ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോളും സ്വീകാര്യതയും പങ്കാളിത്തവും കൂടി വരികയാണെന്ന് സംഘാടകസമിതി അംഗം അബ്ദുള്ള ഫരാജ് പറഞ്ഞു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ദുബൈയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ ഇനി സ്മാര്‍ട്ട്‌ സംവിധാനത്തില്‍

ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട്‌ ആകുന്നതോടെ ഈ സംവിധാനം തന്നെയാവും പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത്. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സഹായമാകും. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്‍ട്രോള്‍ ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. പല ഘട്ടങ്ങളിലായാണ് പരീക്ഷാര്‍ഥിയെ വിലയിരുത്തുന്നത്.ആവശ്യമെങ്കില്‍ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കുകയും ചെയ്യും. ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി ... Read more

ദുബൈ വിമാനത്താവളം വഴിയാണോ പോകുന്നത്..? ഈ ബാഗേജ് നിയമങ്ങള്‍ പാലിക്കണം

ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബൈയില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കൊണ്ടുപോകാനുള്ള നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. കൃത്യമായി ലഗേജ് പാക്ക് ചെയ്താൽ യാത്രക്കാർക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ അധികൃതർ ചില നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകൾക്ക് അനുവദിക്കുക. 32 കിലോയിൽ കൂടുതൽ ഇല്ലാത്തവയായിരിക്കണം ഇത്. ഒാരോ വിമാനക്കമ്പനിയുടെയും നിയമം വ്യത്യസ്തമായിരിക്കും. അതിനാൽ യാത്രയ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഉറപ്പ് വരുത്തണം. 90 സെന്‍റിമീറ്ററിൽ അധികം നീളം, 75 സെന്‍റിമീറ്ററിൽ അധികം ഉയരം, 60 സെന്‍റിമീറ്ററിൽ അധികം വീതി അല്ലെങ്കിൽ പരന്ന ആകൃതിയിൽ ഇല്ലാത്ത ലഗേജുകൾ എന്നിവ ഓവർ സൈസ്ഡ് ബാഗേജ് കൗണ്ടറിൽ ആണ് പരിശോധിക്കുക. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. യാത്രയ്ക്ക് മുൻപ് ഈ പരിശോധനയ്ക്കുള്ള സമയം കൂടി കരുതണം. നിശ്ചിത ഭാരത്തിൽ കൂടുതൽ ... Read more

അവാഫിയില്‍ താമസസൗകര്യം ഓണ്‍ലൈന്‍ വഴിയും

റാസല്‍ഖൈമയിലെ പൈതൃകോത്സവ കേന്ദ്രമായ അവാഫിയില്‍ എത്തുന്നവര്‍ക്ക് താല്‍ക്കാലിക താമസ ഇടങ്ങളായ ഫാമുകള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. റാസല്‍ഖൈമയിലെ മനോഹരമായ അവാഫി പ്രദേശത്താണ് ഓഫ്‌റോഡ്‌ മത്സരങ്ങളും പരമ്പരാഗത നൃത്തരൂപങ്ങളും പൈതൃകപ്രദര്‍ശനങ്ങളും സമന്വയിക്കുന്ന പ്രശസ്തമായ അവാഫി ഫെസ്റ്റിവല്‍ നടക്കുന്നത്. സന്ദര്‍ശകര്‍ക്ക് സൗകര്യപ്രദമായ സേവനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനമെന്ന് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ ഷായബ് പറഞ്ഞു. പുതിയ സര്‍വീസ് പ്രകാരം ഫാം ഓണ്‍ലൈന്‍ അപേക്ഷകര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഈ സേവനം ലഭ്യമാകും. ഐ.ഡി. കാര്‍ഡിന്‍റെ പകര്‍പ്പുസഹിതമാണ് അപേക്ഷിക്കേണ്ടത്. നവീകരിച്ച അഞ്ഞൂറോളം ഫാമുകളാണ് ഇവിടെയുള്ളത്.

വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ കൈകോര്‍ത്ത്‌ ഖ​ത്ത​റും കു​വൈ​ത്തും

വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച​യും വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റിയും കു​വൈ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് കു​വൈ​ത്ത് ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​വും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ ടൂ​റി​സം അ​തോ​റി​റ്റി ആ​ക്ടിം​ഗ് ചെ​യ​ർ​മാ​ൻ ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹീ​മും കു​വൈ​ത്ത് ടൂ​റി​സം  അ​ണ്ട​ർ​ സെ​ക്ര​ട്ട​റി ജാ​സിം അ​ൽ ഹ​ബീ​ബും കു​വൈ​ത്ത് സി​റ്റി​യി​ലെ ടൂ​റി​സം വ​കു​പ്പ് ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങിലാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ലു​ള്ള സ​ഹ​ക​ര​ണം പ്ര​ത്യേ​കി​ച്ചും വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​ക്കാ​ൻ ഈ ​ക​രാ​ർ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ഹ​സ​ൻ അ​ൽ ഇ​ബ്റാ​ഹിം പറഞ്ഞു. ഖ​ത്ത​ർ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ കു​വൈ​ത്തി​ന് പ്ര​ത്യേ​ക സ്​​ഥാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ ആ​സൂ​ത്ര​ണ​വും വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ഭ​വ സ​മ്പ​ത്തും വി​വ​ര​ങ്ങ​ളും കൈ​മാ​റു​ന്ന​തി​ലൂ​ടെ ഖ​ത്ത​റി​നും കു​വൈ​ത്തി​നും ഇ​ട​യി​ൽ ദീ​ർ​ഘ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ സ​ഹ​ക​ര​ണം ശ​ക്ത​മാ​കാന്‍ സാധ്യതയുണ്ട്. ധാ​ര​ണാ​പ​ത്ര​ത്തിെ​ൻ​റ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് അ​വ​ധി​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ ഖ​ത്ത​ർ–​കു​വൈ​ത്ത് പൗ​ര​ന്മാ​രെ ക്ഷ​ണി​ക്കു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും സം​യു​ക്ത​മാ​യി ടൂ​റി​സം മേ​ഖ​ല​യി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യും. വിനോദ ... Read more

യു.എ.ഇ. ടൂറിസം: കൈ കോർത്ത് അബുദാബിയും ദുബൈയും

യു.എ.ഇയിൽ വൻ വികസന പദ്ധതികൾക്കായി അബുദാബിയും ദുബൈയും കൈകോർക്കുന്നു. ഇരുനഗരങ്ങളിലുമായി 3000 കോടി ദിർഹത്തിന്‍റെ പദ്ധതികളാണ് നടപ്പാക്കുക. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ അബുദാബിയിലെ അല്‍ദാറും ദുബൈയിലെ ഇമാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകും. അബുദാബി സാദിയാത് ദ്വീപ്‌, ദുബൈ ഇമാര്‍ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടു രാജ്യങ്ങളുടേയും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. സാദിയാത് ദ്വീപ് പദ്ധതിയിൽ 2000 താമസകേന്ദ്രങ്ങൾ, രണ്ടു ലോകോത്തര ഹോട്ടലുകൾ, 400 അപാർട്ട് മെന്‍റ്, ലൈഫ് സ്റ്റൈൽ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഔട്‌ലെറ്റുകൾ തുടങ്ങിയവ ഉണ്ടാകും. ദുബൈയിലെ ഇമാർ ... Read more

സൗദിയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്ത്രീകളും

സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് സൗദി അറേബ്യ. സൗദിയില്‍ ഹോസ്​പിറ്റാലിറ്റി രംഗത്താണ് സ്ത്രീകളെ നിയമിച്ചിരിക്കുന്നത്. 41 സ്വദേശി വനിതകളാണ് മക്കയിലെ ഹോട്ടലുകളില്‍ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യാന്‍ തുടങ്ങിയത്. അതിഥി സ്വീകരണം, പാചകം, ഹോട്ടല്‍ ബുക്കിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ നിയമിതരായിരിക്കുന്നത്. വളരെ സന്തോഷകരമായ അനുഭവമാണെന്നും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുമായും തീര്‍ഥാടകരുമായും ഇടപെടുന്നതിനാല്‍ പല സംസ്‌കാരങ്ങളെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കുന്നുവെന്നും സൗദി വനിതകള്‍ അഭിപ്രായപ്പെട്ടു. ഭാവിയെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ഏറെ പ്രതീക്ഷയുണ്ടെന്ന് ഇവര്‍ പറഞ്ഞതായും സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ നേതൃത്വത്തില്‍ വിപുലമായ സാമൂഹിക സാമ്പത്തിക പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. വിനോദ മേഖലയിലും വലിയ മാറ്റങ്ങളാണ് വരുന്നത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി ലഭിച്ചതും, ഫാഷന്‍ ഷോ നടത്താമെന്ന പ്രഖ്യാപനവും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നുള്ള സൗദി കിരീടാവകാശിയുടെ പ്രസ്താവനയും കൈയടിയോടെയാണ് സൗദി സമൂഹം സ്വീകരിച്ചത്.