Category: Middle East
പൂച്ചകള്‍ക്ക് വേണ്ടി ഇറാഖില്‍ ഹോട്ടല്‍
പൂച്ചകള്‍ക്ക് വേണ്ടി ഒരു ഹോട്ടല്‍. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നാം. എങ്കില്‍ അങ്ങനെ ഒരു ഹോട്ടലുണ്ട് ഇറാഖില്‍. ഇറാഖിലെ തെക്കന്‍ നഗരമായ ബസ്രയിലാണ് ഹോട്ടലുള്ളത്. പൂച്ചകള്‍ക്കു വേണ്ടിയുള്ള രാജ്യത്തെ ആദ്യ ഹോട്ടലാണിത്. പൂച്ച സ്നേഹിയും വെറ്റിനറി വിദ്യാര്‍ഥിയുമായ അഹമ്മദ് താഹറാണ് പൂച്ചകളുടെ അതിഥി മന്ദിരത്തിന്‍റെ ഉടമസ്ഥന്‍. ഒരു വെറ്റിനറി ക്ലിനിക്കിന്‍റെ മുകളിലാണ് ഹോട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. അതിഥികള്‍ക്ക് കിടക്ക, റൂം, കളിസ്ഥലം, വൈദ്യ സഹായം എന്നിവ ഹോട്ടലില്‍ ലഭ്യമാണ്. ഉടമസ്ഥര്‍ക്ക് പൂച്ചകളെ ഇവിടെ നോക്കാന്‍ ഏല്‍പ്പിക്കാം. 5000 ഇറാഖി ദിനാറാ(274 രൂപ)ണ് ഒരു ദിവസം പൂച്ചയെ താമസിപ്പിക്കാന്‍ കൊടുക്കേണ്ടത്. വരും വര്‍ഷങ്ങളില്‍ വളര്‍ത്തു പട്ടികള്‍ക്കും, പക്ഷികള്‍ക്കും താമസിക്കാനുള്ള ഇടംകൂടി ഇവിടെ ഒരുക്കാന്‍ പദ്ധതിയുണ്ട്.
കുവൈത്തില്‍ പ്രവാസികൾ പണമിടപാടിന് നികുതി നല്‍കണം
കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇത് ബാധകമാണ്. നികുതി ചുമത്തുന്നതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കമ്മറ്റി അംഗീകരിച്ചു. സഫാ അൽ ഹാഷിം എം.പിയാണ് വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തണമെന്ന നിർദേശം പാർലമെന്‍റിൽ അവതരിപ്പിച്ചത്. ആറുമാസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുത്തും. 99 ദിനാര്‍ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയും 100 മുതല്‍ 299 ദിനാര്‍ വരെയുള്ള ഇടപാടിന് രണ്ട് ശതമാനവും 300 മുതല്‍ 499 വരെയുള്ളതിന് മൂന്ന് ശതമാനം, 500നും അതിന് മുകളിലുമുള്ള ഇടപാടുകള്‍ക്ക് അഞ്ച് ശതമാനവും നികുതി ഈടാക്കാനാണ് നിര്‍ദേശം. ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്‍റെ ഇരട്ടി തുക പിഴയായും നല്‍കണമെന്നാണ് ... Read more
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്‍റ് പ്രിക്സ് ഈ മാസം ആറുമുതല്‍
ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്‍റ് പ്രിക്സ് കാറോട്ട മല്‍സരത്തിന് ബഹ്റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ് നടക്കുക. 2004 മുതലാണ് ബഹ്റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന് വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്. 67 രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി പാസ്പോര്‍ട്ട് ആൻറ് റെസിഡൻറ്സ് അഫയേഴ്സ് അതോറിറ്റിയിലെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ പറഞ്ഞു. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി ... Read more
ദുബൈ വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു
ദുബായില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ബാഗേജ് നിശ്ചിത അളവില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 45 ദിര്‍ഹം ഈടാക്കും. 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമാണ് ബാഗേജുകളുടെ കുറഞ്ഞ വലുപ്പം. ബാഗേജിന്റെ ഏതെങ്കിലും ഒരു ഭാഗം 75 സെന്റീമീറ്ററില്‍ കൂടാനോ ചുറ്റളവ് പരമാവധി 158 സെന്റിമീറ്ററില്‍ കൂടാനോ പാടില്ല. നിശ്ചിത അളവുണ്ടെങ്കിലും ഭാരം രണ്ടു കിലോയില്‍ കുറവാണെങ്കിലും പിഴ ചുമത്തും. ഉരുണ്ട ബാഗേജുകള്‍ പാടില്ല. ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണം. 43 ഇഞ്ച് വരെ വലിപ്പമുള്ള എല്ലാ തരം ടിവികള്‍ക്കും 45 ദിര്‍ഹം വീതം ഈടാക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും മാത്രമാണ് നിയമം കര്‍ശനമാക്കിയത്.
യു എ ഇ തൊഴില്‍ വിസ:സ്വഭാവ സര്‍ട്ടിഫിക്കറ്റ് താല്‍കാലികമായി ഒഴിവാക്കി
വിദേശികള്‍ക്ക് യു.എ.ഇയില്‍ തൊഴില്‍ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടില്‍ നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി താല്‍കാലികമായി വേണ്ടെന്നുവെച്ചു. ഏപ്രില്‍ ഒന്നു മുതല്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് ഈ ഇളവ് ബാധകമാണ്.
അബുദാബിയില്‍ എയര്‍ ഇന്ത്യ വിമാനം വൈകിയത് ഒരു ദിവസം
തിരുവനന്തപുരത്തേക്ക് പോകുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനായി അബുദാബി വിമാനത്താവളത്തില്‍ യാത്രക്കാര്‍ കാത്തിരുന്നത് ഒരു ദിവസം മുഴുവന്‍. ഐ എക്‌സ് 538 നമ്പര്‍ വിമാനം വൈകിയത് 27 മണിക്കൂര്‍.കാത്തിരിപ്പിനൊടുവില്‍ വിമാനം പറന്നത് 30ന് രാത്രി 9.10ന്. രണ്ടു വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ അടക്കം 156 ആളുകളുമായി യാത്രതിരിക്കേണ്ട വിമാനമാണ് വൈകിയത്.യാത്രക്കാര്‍ക്ക് ആവള്യമായ ഭക്ഷണം ലഭ്യമാക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ തയ്യാറായില്ല. ബര്‍ഗറും ഏതെങ്കിലും ഒരു പാനീയവും ഒരുനേരം നല്‍കാന്‍ മാത്രമേ അനുവാദമുള്ളൂ എന്നാണ് അറിയിച്ചത്. വിശന്നുവാടിയ കുഞ്ഞുങ്ങളുമായിരിക്കുന്ന അമ്മമാര്‍ ദയനീയമായ കാഴ്ചയായി. ഒടുവില്‍ അബുദാബി വിമാനത്താവളവകുപ്പ് മേധാവികള്‍ എത്തിയാണ് ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കിയത്. വെറും തറയില്‍ ക്ഷീണിച്ചുറങ്ങുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും ആവശ്യമായ പുതപ്പുകള്‍ നല്‍കാന്‍ പോലും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ തയ്യാറായില്ല. 9.10-ന് പോകേണ്ട വിമാനം രാത്രി 11.55-നുമാത്രമേ പുറപ്പെടുകയുള്ളൂവെന്ന് കമ്പനി ആദ്യം യാത്രക്കാര്‍ക്ക് വിവരം നല്‍കിയിരുന്നു. ഇത് കണക്കാക്കിയെത്തിയ യാത്രക്കാരാണ് പിന്നീട് ഒരറിയിപ്പുമില്ലാതെ വിമാനം വൈകിയതുകൊണ്ട് ബുദ്ധിമുട്ടിലായത്. യാത്രക്കാരെ ... Read more
ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയാല്‍ നാടുകടത്തും
ടാക്സി ലൈസൻസ് ഇല്ലാത്ത വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്നവരെ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ടാക്സി ലൈസന്‍സ് ഇല്ലാത്തവരെയും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിദേശികളെയുമാണു നാടുകടത്തുകയെന്നു ഗതാഗതവിഭാഗം ആക്ടിങ് അസി. അണ്ടർസെക്രട്ടറി മേജർ ജനറൽ ഫഹദ് അൽ ഷുവൈഇ അറിയിച്ചു. ഡ്രൈവിങ് ലൈസൻസ് സമ്പാദിക്കുന്ന പലരും ഗതാഗതസംസ്കാരത്തെക്കുറിച്ചു ബോധവാന്മാരാകുന്നില്ല എന്ന അവസ്ഥ നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗതാഗത സംസ്കാരത്തെക്കുറിച്ചു ബോധവൽക്കരണത്തിനു മന്ത്രാലയം ശ്രമിക്കുന്നുണ്ട്. അതേസമയം ഈജിപ്തുകാർക്കു 330000 ഡ്രൈവിങ് ലൈസൻസ് നൽകിയെന്ന പ്രചാരണം അദ്ദേഹം നിഷേധിച്ചു. ഡ്രൈവിങ് ലൈസൻസുള്ള 196000 ഈജിപ്തുകാരാണ് കുവൈത്തിൽ ഉള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുവൈത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പുതുക്കാന്‍ പുതിയ മാര്‍ഗങ്ങള്‍
വിദേശികളിൽനിന്ന് ആരോഗ്യ ഇൻഷുറൻസ് സ്വീകരിക്കാൻ പുതിയ മാർഗങ്ങൾ കുവൈത്ത് മന്ത്രാലയം പരിഗണിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന ഹെൽത്ത് ഇൻഷുറൻസ് കമ്പനിയുമായുള്ള കരാർ ജൂലൈ 27ന് അവസാനിക്കാനിരിക്കെയാണ് പുതിയ മാർഗങ്ങൾ പരിഗണിക്കുന്നത്. ഇൻഷുറൻസ് ഫീസ് അടയ്ക്കാതെ വിദേശികൾക്ക് ഇഖാമ പുതുക്കാൻ കഴിയില്ല. ഇഖാമ കാലാവധി അവസാനിക്കുന്നവർക്ക് പുതുക്കാനാകാതെ വന്നാൽ അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യവും ഉണ്ടാകും. അതൊഴിവാക്കാനാണ് പുതിയ മാർഗം കണ്ടെത്താനുള്ള ശ്രമം ത്വരിതപ്പെടുത്തുന്നത്. ഇൻഷുറൻസ് പ്രീമിയം സ്വീകരിക്കുന്നതിന് കമ്പനിയെ കണ്ടെത്താൻ പുതിയ ടെൻഡർ, ഇൻഷുറൻസ് ഫീസ് സ്വീകരിക്കാൻ ആഭ്യന്തരമന്ത്രാലയത്തെ ചുമതലപ്പെടുത്തൽ, ഹെൽത്ത് ഇൻഷുറൻസ് ആശുപത്രി കമ്പനി മുഖേന ഫീസ് സ്വീകരിക്കൽ എന്നിവയാണ് പരിഗണനയിലുള്ള മാർഗങ്ങൾ. നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. അല്ലാത്തപക്ഷം കരാർ കാലാവധി കഴിഞ്ഞ കമ്പനി ഹെൽത്ത് ഇൻഷുറൻസ് ഫീസ് സ്വീകരിക്കില്ല.
സൗദിയില്‍ ഇനി പണമിടപാടും സ്മാര്‍ട്ട് ഫോണ്‍ വഴി
എ. ടി. എം കാര്‍ഡിന് പകരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തുന്ന മൊബൈല്‍ ആപ് സൗകര്യം ഈ വര്‍ഷം നിലവില്‍ വരുമെന്നും പര്‍ച്ചേസ്, പോയിന്റ് ഓഫ് സെയില്‍സ് എന്നിവയ്ക്കും ആപ്പിലൂടെ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ബാങ്കിങ് അവയര്‍നസ് കമ്മിറ്റി സെക്രട്ടറി ജനറല്‍ തല്‍അത് ഹാഫിസ് പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന മദദ് കാര്‍ഡ് ഡിജിറ്റില്‍ വെര്‍ഷനായി വികസിപ്പിച്ചാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്രയവിക്രയം സാധ്യമാക്കുന്നത്. ഓണ്‍ലൈനില്‍ പര്‍ചേസ് ചെയ്യുന്നതിന് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് പര്‍ചേസ് മാത്രമല്ല ലക്ഷ്യംവയ്ക്കുന്നത്. ഓണ്‍ലൈന്‍ ക്രയവിക്രയം കൂടുതല്‍ സാധ്യമാക്കുകയാണ് ലക്ഷ്യം. 20,000 റിയാല്‍ വരെയാണ് എ.ടി.എം. കാര്‍ഡ് വഴി പണം നിക്ഷേപിക്കാനുളള പരിധി. എന്നാല്‍ ആറുമാസത്തിനകം ഇത് രണ്ടുലക്ഷം റിയാലായി ഉയര്‍ത്തും. ഘട്ടംഘട്ടമായി ഇതിന്റെ പരിധി എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ ഫാഷന്‍ വീക്ക് മാറ്റിവെച്ചു
ഈ മാസം 26 മുതല്‍ 31 വരെ നടക്കേണ്ടിയിരുന്ന സൗദി അറേബ്യയുടെ അറബ് ഫാഷന്‍ വീക്ക് റിയാദ് മാറ്റിവെച്ചു. കൂടുതല്‍ അന്താരാഷ്‌ട്ര അതിഥികളെ പങ്കെടുപ്പിക്കാന്‍ വേണ്ടിയാണ് ഫാഷന്‍ വീക്ക് മാറ്റിവെച്ചതെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു. ഫാഷന്‍ വീക്ക് പ്രഖ്യാപനം നടത്തിയതു മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് പലരും പറയുകയുണ്ടായി. സൗദി അറേബ്യയുടെ ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ ഡിസൈനര്‍മാര്‍, മോഡലുകള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് പരിപാടി മാറ്റിവെയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനു കുറച്ച് സമയമെടുക്കുമെന്ന് അറബ് ഫാഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ലൈല ഇസ അബുസൈദ് പറഞ്ഞു. പുതുക്കിയ തിയ്യതി പ്രകാരം അറബ് ഫാഷന്‍ വീക്ക് റിയാദ് ഏപ്രില്‍ 10 മുതല്‍ 14വരെ നടക്കും. അന്താരാഷ്‌ട്ര ഡിസൈനര്‍മാരായ റോബര്‍ട്ടോ കാവല്ലി, ജീന്‍ പോള്‍ ഗോള്‍ട്ടിയര്‍, യൂലിയ യാനീന, ബാസില്‍ സോദ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ജോലിയ്ക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമെന്ന് യുഎഇ
യു.എ.ഇ.യില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നാട്ടിലെ സ്വഭാവസര്‍ട്ടിഫിക്കറ്റ് (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് യു.എ.ഇ. തൊഴില്‍ മന്ത്രാലയം. തൊഴില്‍ വിസ ലഭിക്കുന്നതിന് സ്വഭാവസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്ന് യു.എ.ഇ. ഹ്യൂമന്‍ റിസോഴ്‌സസ് ആന്‍ഡ് ഇമറാത്തൈസേഷന്‍ മന്ത്രാലയം അറിയിച്ചു. സ്വഭാവസര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍നിന്ന് ഇന്ത്യ ഉള്‍പ്പെടെ ഒമ്പതു രാജ്യങ്ങളെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതോടെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്. ഈ പ്രചാരണം തെറ്റാണെന്ന് തൊഴില്‍ മന്ത്രാലയം വിശദീകരണം നല്‍കി. ഔദ്യോഗിക വിസാ സേവന സംവിധാനമായ തസ്ഹീലില്‍നിന്ന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഇന്നലെ വിസകള്‍ വിതരണം ചെയ്തു എന്ന പ്രചാരണത്തോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തഹ്‌സീലിന്‍റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ സ്വഭാവസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഇല്ലെന്നതാണ് ഇതിനുകാരണമായി അധികൃതര്‍ പറഞ്ഞത്. ഫെബ്രുവരി നാലുമുതലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ തൊഴിലന്വേഷകര്‍ക്ക് നാട്ടില്‍നിന്നുള്ള സ്വഭാവസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. യു.എ.ഇയില്‍ പുതുതായി തൊഴില്‍ നേടുന്നവര്‍ക്ക് നാട്ടില്‍ കുറ്റകൃത്യ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കുന്നതിനാണിത്. യു.എ.ഇയിലുള്ളവര്‍ തൊഴില്‍ മാറുമ്പോള്‍ അടുത്ത പോലീസ് ... Read more
പരീക്ഷ റദ്ദാക്കലില്‍ കുടുങ്ങി പ്രവാസികള്‍: ടിക്കറ്റിനത്തില്‍ വന്‍നഷ്ടം
ചോദ്യപേപ്പര്‍ ചോര്‍ന്നതു മൂലം സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. കുട്ടികളുടെ പരീക്ഷ കഴിഞ്ഞയുടനെ നാട്ടിലേക്ക് മടങ്ങാന്‍ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവരും, എക്സിറ്റില്‍ പോകാന്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയവരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സൗദിയില്‍ മാത്രം നൂറുകണക്കിന് കുടുംബങ്ങളാണ് കുട്ടികളുടെ പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടിലേക്ക് മടങ്ങാനായി തയ്യാറായിരുന്നത്. ബുധനാഴ്ച പരീക്ഷകള്‍ കഴിഞ്ഞതിനുശേഷം, വെള്ളി, ശനി ദിവസങ്ങളില്‍ യാത്രയ്ക്ക് തയ്യാറായിരുന്നവരാണ് ഏറെയും. ലെവി, തൊഴിലില്ലായ്മ എന്നിവ കാരണം സൗദിയില്‍ ജീവിതം നിലനിര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങള്‍ . അതുകൊണ്ടുതന്നെ മക്കളുടെ പരീക്ഷകള്‍ക്കുശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു എല്ലാവരുടെയും ലക്ഷ്യം. സൗദിയില്‍ നിന്ന് എക്സിറ്റ് അടച്ചുകിട്ടിയവരും റീ എന്‍ട്രി വിസ കിട്ടയവരും അധികദിവസം ഇവിടെ തങ്ങിയാല്‍ സാമ്പത്തിക – നിയമ പ്രശ്നങ്ങളും നേരിടേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കുടുംബങ്ങള്‍ പറയുന്നു. റദ്ദാക്കിയ പരീക്ഷയുടെ തിയ്യതികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ ബോര്‍ഡ് പറഞ്ഞിരിക്കുന്നത്. ഏത് തിയ്യതിയിലാണ് പരീക്ഷ വരുന്നതെന്ന് അറിഞ്ഞാല്‍ മാത്രമാണ് ഈ ... Read more
ആഹ്ലാദ അരങ്ങുമായി ജുമൈറ ബീച്ച് ഒരുങ്ങി
ദുബൈയിലെ ആദ്യത്തെ ‘ആഹ്ലാദ അരങ്ങ്’ ജുമൈറ 3 ബീച്ചിൽ ഒരുങ്ങി. എല്ലാ പ്രായക്കാർക്കും ഉല്ലാസത്തിനുള്ള സൗകര്യങ്ങളോടു കൂടിയ പ്രത്യേക മേഖലയാണ് ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയത്. ഉല്ലാസത്തിനായി മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്. 625 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ പ്രത്യേക മേഖലയിൽ 125 മീറ്റർ നീളത്തിൽ പാറകൾ പാകിയാണ് മീന്‍ പിടിത്തത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. സൗരോർജ വിളക്കുകളോടു കൂടിയ നടപ്പാത, ശാന്തമായ അന്തരീക്ഷത്തിലുള്ള തുറന്ന ബീച്ച് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കുമുള്ള ഉല്ലാസകേന്ദ്രമാണ് സജ്ജമാക്കിയതെന്നു മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൌദി പറഞ്ഞു. ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരമുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അൽ മംസാർ കോർണിഷ് ബീച്ച്, ജുമൈറ ബീച്ച്, ഉം സുഖൈം ബീച്ച് എന്നിവിടങ്ങളിലും ലൈബ്രറികളുണ്ട്.
റാക് പൈതൃക ഗ്രാമം വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു
റാസല്‍ഖൈമയിലെ ഉപേക്ഷിക്കപ്പെട്ട പൈതൃക ഗ്രാമം ജസറീത് അല്‍ ഹംറ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു.ജൂണ്‍ ആദ്യത്തോടെ 20 പൈതൃക ഭവനങ്ങളുടെ പുനരുദ്ധാരണം പൂര്‍ത്തിയാകും. ആറ് മാസത്തിനകം വിവരങ്ങള്‍ നല്‍കാനുള്ള ബോര്‍ഡുകള്‍, കാര്‍ പാര്‍ക്കിങ് സംവിധാനങ്ങള്‍, ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കും. 2023ഓടെ ഹോട്ടലും ഷോപ്പുകളും ആരംഭിക്കും.അല്‍ഐനില്‍ നടക്കുന്ന ആര്‍ക്കിയോളജി-18 സമ്മേളനത്തില്‍ പെങ്കടുക്കുന്ന പുരാവസ്തു ശാസ്ത്രജ്ഞരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ഹെക്ടറില്‍ വ്യാപിച്ച് കിടക്കുന്ന ഗ്രാമത്തില്‍ ഒരിക്കല്‍ പ്രാധാന വാണിജ്യ മത്സ്യബന്ധന പവിഴ ശേഖരണ പ്രദേശമായിരുന്നുവെന്ന് ഗ്രാമത്തിന്റെ പുനരുദ്ധാരണ പദ്ധതി മാനേജറും റാക് പുരാവസ്തു വകുപ്പ് ഡയറക്ടറുമായ അഹമദ് ഹിലാല്‍ പറഞ്ഞു. ഗ്രാമത്തില്‍ ഒരു കോട്ടയും 11 പള്ളികളും ഒരു സൂഖും ഉണ്ട്. പൈതൃക സമ്പുഷ്ടമാണ് അവിടുത്തെ കെട്ടിടങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2023ഓടെ മ്യൂസിയം, വസ്ത്രശാല, ചന്ത, ഹോട്ടല്‍ എന്നിവ തുറക്കും. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന റെസ്‌റ്റോറന്റുകളും ആരംഭിക്കും. തദ്ദേശീയ സ്‌കൂളുകളില്‍നിന്നുള്ള കുട്ടികള്‍ നിലവില്‍ ഇവിടെ സന്ദര്‍ശനം നടത്തുന്നതായും ... Read more
അബുദാബി-ഡാലസ് വിമാന സര്‍വീസ് അവസാനിപ്പിച്ച് ഇത്തിഹാദ്
അമേരിക്കന്‍ എയര്‍ലൈന്‍സുമായി നിലവിലുണ്ടായിരുന്ന് കരാര്‍ അവസാനിച്ചതിനെത്തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി ഇത്തിഹാദ്. കരാറിന് ശേഷം വിമാന സര്‍വീസ് തുടര്‍ന്ന് കൊണ്ടുപോകുന്നത് സാമ്പത്തിക നഷ്ടം വരുത്തുമെന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ അബുദാബി-ഡാലസ് വിമാന സര്‍വീസ് നിര്‍ത്തിവെക്കുന്നതിന് തീരുമാനിച്ചതായി ഇത്തിഹാദ് എയര്‍വെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 2014 ലാണ് ഡാലസില്‍ നിന്നും ഇത്തിഹാദിന്റെ വിമാന സര്‍വീസ് ആരംഭിച്ചത്. ആദ്യ ആഴ്ചയില്‍ മൂന്നു സര്‍വീസ് ഉണ്ടായിരുന്നത് 2017 മുതല്‍ ഏഴു ദിവസമായി ഉയര്‍ത്തിയിരുന്നു. 235000 യാത്രക്കാര്‍ ഇതുവരെ സര്‍വ്വീസ് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഡാലസിലെ ഇന്ത്യന്‍ വംശജര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും ഈ സര്‍വീസ് വളരെ പ്രയോജനകരമായിരുന്നു. ഡാലസിലെ ഒരു സാംസ്‌കാരിക സാമൂഹ്യ സംഘടനകളോ നേതാക്കളോ ഇതിനെതിരെ പ്രതികരിക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഷിക്കാഗോ, ലോസ്ആഞ്ജലിസ്, ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.