Category: Middle East
ഊദിന്റെ മാസ്മരിക താളത്തില്‍ കത്താറ
അറബ് സംഗീതത്തിനു മാത്രമായുള്ള സംഗീതോപകരണമായ ഊദിന്റെ മാസ്മരിക താളത്തിലാണ് ഇപ്പോള്‍ കത്താറ. രണ്ടാമത്തെ ഊദ് ഉല്‍സവം ആരംഭിച്ചതോടെ കത്താറയുടെ വീഥികളിലൂടെ ഊദിന്റെ സംഗീതം അലയടിക്കുന്നു. ആഗോള സംഗീതത്തിലേക്ക് ഊദിനു പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഊദ് ഉല്‍സവം കത്താറയില്‍ സംഘടിപ്പിക്കുന്നത്. ആഗോള തലത്തില്‍ പങ്കുവയ്ക്കപ്പെടുന്ന മനുഷ്യന്റെ സംസ്‌കാരിക സ്വത്താണ് ഊദെന്ന് തുര്‍ക്കിയില്‍നിന്നുള്ള ഊദ് വിദഗ്ധനായ ഇസ്മയില്‍ സഫീര്‍ ഹസ്‌നെദരോഗ്ലു പറഞ്ഞു. ഊദിന്റെ ഉദ്ഭവത്തെ കുറിച്ച് ഒട്ടേറെ കഥകളുണ്ട്. മധ്യേഷ്യയിലാണ് ഊദ് രൂപം കൊണ്ടതെന്നതാണ് അതില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയിലെ ഗോത്രവിഭാഗങ്ങള്‍ കോപസ് എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്നു. ഇതു മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കെത്തുകയും ഊദായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് കരുതുന്നത്. മധ്യേഷ്യയിലാണു രൂപം കൊണ്ടതെങ്കിലും ഊദ് വികാസം പ്രാപിക്കുന്നതു മധ്യപൗരസ്ത്യ രാജ്യങ്ങളിലാണ്. പിന്നീട് സിര്‍യാബ് എന്ന പ്രശസ്ത അറബ് സംഗീതജ്ഞനിലൂടെ ഊദ് സ്‌പെയിനിലെത്തി. ഗിറ്റാറിന്റെ പിതാവെന്നാണ് ഊദിനെ വിളിക്കുന്നത്. ഊദ് ആദ്യം ചെറുവീണയായി മാറുകയും, പിന്നീട് ഗിറ്റാറായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണു കരുതുന്നത്. ആദ്യം നാലു കമ്പികളുണ്ടായിരുന്ന ഊദില്‍ ... Read more
വിസാ രഹിത സന്ദര്‍ശനം; ദോഹയിലേക്ക് സന്ദര്‍ശന പ്രവാഹം
നാട്ടില്‍ വേനലവധി തുടങ്ങിയതോടെ ഖത്തറിലേക്ക് ഒട്ടേറെ കുടുംബങ്ങള്‍ സന്ദര്‍ശനത്തിനെത്തുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ദോഹയിലേക്കു സന്ദര്‍ശകരുടെ ഒഴുക്കാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കു വീസയില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയതാണ് ഇപ്പോഴത്തെ സന്ദര്‍ശക പ്രവാഹത്തിനു കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് ഖത്തര്‍ ഇന്ത്യയടക്കം 80 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വീസാരഹിത സന്ദര്‍ശനാനുമതി നല്‍കിയത്. ഖത്തറിലേക്കു കൂടുതല്‍ വിദേശസന്ദര്‍ശകരെ എത്തിക്കാന്‍ വീസ കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര മന്ത്രാലയവും ഖത്തര്‍ എയര്‍വേയ്സും ഖത്തര്‍ ടൂറിസം അതോറിറ്റിയും സംയുക്തമായാണു വീസാരഹിത സന്ദര്‍ശനാനുമതി എന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. കുടുംബത്തെ നാട്ടില്‍ നിര്‍ത്തി ഖത്തറില്‍ തനിച്ചു കഴിഞ്ഞിരുന്നവരുടെ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ നാട്ടില്‍ നിന്നെത്തുന്നവരില്‍ ഭൂരിഭാഗവും. ഇവര്‍ രണ്ടുമാസം ഖത്തറില്‍ കഴിയാനുള്ള തയാറെടുപ്പിലാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ആദ്യം ഒരുമാസത്തേക്കു ലഭിക്കുന്ന ഓണ്‍ അറൈവല്‍ വീസ പിന്നീട് ഒരു മാസത്തേക്കുകൂടി നീട്ടാം. ദോഹയില്‍ ബന്ധുക്കളുള്ള ആര്‍ക്കും ദോഹയിലേക്കും തിരിച്ചുമുള്ള കണ്‍ഫേംഡ് വിമാന ടിക്കറ്റുണ്ടെങ്കില്‍ ഖത്തറില്‍ വീസയില്ലാതെ ഒരുമാസം തങ്ങാന്‍ അനുമതി ലഭിക്കും. ഇവിടേക്കെത്തുന്നവരുടെ പാസ്പോര്‍ട്ടിന് ... Read more
ആഘോഷങ്ങളുടെ സ്ഥലമായി റാസല്‍ഖൈമ മാറുന്നു
ആഘോഷങ്ങള്‍ക്ക് പ്രിയപ്പെട്ട ഇടമായി റാസല്‍ഖൈമ മാറുന്നു. കല്യാണങ്ങള്‍ക്കും, പാര്‍ട്ടി നടത്താനും മറ്റുമാണ് കൂടുതല്‍ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തുന്നത്. ഇവിടത്തെ ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വേദികള്‍ മികച്ച ആഘോഷങ്ങള്‍ക്കായി ലഭ്യമാകുന്നു എന്നതാണ് കൂടുതല്‍ ആളുകള്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെടാനുള്ള പ്രധാന കാരണം. വിശാലമായ മലനിരകള്‍ക്കും കടലിനും ഇടയിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. മലകളാല്‍ ചുറ്റപ്പെട്ട മണലാരണ്യങ്ങള്‍, ഒട്ടകപ്പുറത്ത് സഞ്ചരിച്ചു കൊണ്ടുള്ള സൂര്യാസ്തമയ കാഴ്ച തുടങ്ങിയ വൈവിധ്യങ്ങളാണ് ആഘോഷങ്ങള്‍ക്കായി റാസല്‍ഖൈമ തിരഞ്ഞെടുക്കാനുള്ള കാരണങ്ങള്‍. റാസല്‍ഖൈമ ദമ്പതികള്‍ക്ക് പ്രിയപ്പെട്ട സ്ഥലംകൂടി ആവുകയാണ്. അടുത്തിടെ ബോളിവുഡ് താരം അനില്‍ കപൂറിന്‍റെ മരുമകന്‍റെ വിവാഹത്തിന് ആതിഥേയത്വം വഹിച്ചത് റാസല്‍ഖൈമയാണ്. ദുബായില്‍നിന്ന് 45 മിനിറ്റ് ദൂരം മാത്രമേയുള്ളൂ റാസല്‍ഖൈമയിലേയ്ക്ക്. അതുകൊണ്ടുതന്നെ കൂടുതല്‍ സഞ്ചാരികളും ഇവിടെത്തുന്നു. അടുത്തകാലത്തായി റാസല്‍ഖൈമ നേടിയ സിപ് ലൈന്‍ ഗിന്നസ് റെക്കോഡ് നിരവധി സന്ദര്‍ശകരെ എമിറേറ്റിലെത്തിക്കുന്നുണ്ടെന്ന് റാസല്‍ഖൈമ ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റി സിഇഒ ഹൈഥം മത്താര്‍ പറഞ്ഞു. എമിറേറ്റിലെ പ്രകൃതി സൗന്ദര്യം, സാംസ്‌കാരിക മൂല്യങ്ങള്‍, വിനോദസാധ്യതകള്‍ ഇവയെല്ലാം ... Read more
എയര്‍ ഇന്ത്യ എക്സ്പ്രസ് അബൂദബി കൊച്ചി സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നു
എയർ ഇന്ത്യ എക്സ്പ്രസ് അബൂദബിയിൽനിന്ന് കൊച്ചിയിലേക്കുള്ള സർവീസ് വർധിപ്പിക്കുന്നു. ഏപ്രിൽ 18 മുതൽ മേയ് 30 വരെയാണ് പ്രതിദിന സർവീസുകൾക്ക് പുറമെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ അധിക സർവീസ് നടത്തുക. ഇതോടെ ആഴ്ചയിൽ എയർ ഇന്ത്യക്ക് പത്ത് അബൂദബി-കൊച്ചി സർവീസാകും. മൂന്ന് അധിക സർവീസുകളിലും വിമാനം വൈകീട്ട് നാലിന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാത്രി 9.35ന് കൊച്ചിയിലെത്തും. തിരിച്ച് കൊച്ചിയില്‍ നിന്നും ഉച്ചയ്ക്ക് 12.30ന് പുറപ്പെട്ട് മൂന്നിന് അബൂദബിയിലെത്തും. ജൂൺ ഒന്ന് മുതൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലെ സർവീസ് സമയത്തിൽ മാറ്റം വരുത്തും. പുലർച്ചെ 1.15ന് അബൂദബിയിൽനിന്ന് പുറപ്പെട്ട് രാവിലെ 6.50ന് കൊച്ചിയിലെത്തുന്ന വിധമായിരിക്കും സർവീസുകൾ ക്രമീകരിക്കുക. രാത്രി 9.45ന് കൊച്ചിയിൽനിന്ന് പുറപ്പെട്ട് പുലർച്ചെ 12.15ന് അബൂദബിയിലെത്തും.
ഇബ്രി-യന്‍കല്‍ ഇരട്ടപാത ഗതാഗതത്തിനായി തുറക്കുന്നു
ദാബിറ ഗവര്‍ണേറ്ററിലെ സുപ്രധാന റോഡ് നിര്‍മാണ പദ്ധതികളിലൊന്നായ ഇബ്രി-യന്‍കല്‍ ഇരട്ടപാത പൂര്‍ത്തീകരണത്തിലേക്ക്. പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്ത തിങ്കളാഴ്ച്ച ഗതാതഗതത്തിന് തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സാലിം ബിന്‍ മുഹമ്മദ് നുഐമിയുടെ രക്ഷകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയിലാണ് റോഡ് ഉദ്ഘാടനം. മൊത്തം 34 കിലോമീറ്ററാണ് രണ്ടാം ഘട്ടത്തിലുള്ളത്. 4.2 കോടി റിയാലാണ് നിര്‍മാണച്ചെലവ്. ആദ്യഘട്ടം 2016ലാണ് ഉദ്ഘാടനം ചെയ്തത്. ക്വാന്‍ ഖബാഷ് റൗണ്ട് എബൗട്ടില്‍ നിന്ന് അല്‍ അരീദ് മേഖല വരെയുള്ള ആദ്യഘട്ടത്തിന് ആറുദശലക്ഷം റിയാലാണ് ചിലവ് വരുന്നത്. മഴ വെള്ളം ഒഴുകിപോകുന്നതിനുള്ള സംവിധാനമടക്കം ആദ്യഘട്ടത്തില്‍ നിര്‍മിച്ചിരുന്നു. റോഡ് പൂര്‍ത്തിയാകുന്നതോടെ ഇബ്രിയില്‍ നിന്ന് യന്‍കലിലേക്കുള്ള യാത്ര സുഗമമാകും. സുഹാര്‍, റുസ്താഖ് ഭാഗങ്ങളിലേക്കുള്ള യാത്രാസമയം ലാഭിക്കാന്‍ ഇതുവഴി സാധിക്കും. റുബുഉല്‍ ഖാലി വഴിയുള്ള സൗദി ഹൈവേ തുറക്കുന്നതോടെ സുഹാര്‍ തുറമുഖത്തേക്കുള്ള കണക്ടിവിറ്റി വര്‍ധിപ്പിക്കുകകൂടി ലക്ഷ്യമിട്ടാണ് ഈ റോഡ് നിര്‍മാണ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ഫോര്‍മുല വണ്‍ ഗ്രാന്‍റ് പ്രിക്സ് ഇന്നുമുതല്‍
ബഹ്‌റൈന്‍ ഫോർമുല വൺ ഗ്രാൻറ് പ്രിക്സ് ഇന്ന് മുതൽ മനാമയില്‍ ആരംഭിക്കും. ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന കാറോട്ട മത്സരം കാണാന്‍ 115 രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിട്ടുണ്ട്. 67 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വിസ ബഹ്‌റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ കൂടുതല്‍ സഞ്ചാരികളെ രാജ്യത്തേയ്ക്ക് എത്തിക്കാനും അതുവഴി രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയ്ക്ക് നേട്ടമുണ്ടാക്കുക എന്നുകൂടിയായിരുന്നു ബഹ്‌റൈന്‍റെ ലക്‌ഷ്യം. മത്സരം നടക്കുന്ന പാതകൾക്ക് സമീപമുള്ള ഗാലറികളിലും ബഹ്റൈൻ ഇൻറർനാഷണൽ സർക്യൂട്ടില്‍ അനുവദിച്ച മേഖലകളിൽ നിന്നും മത്സരത്തിന്‍റെ ലൈവ് ശബ്ദ, ദൃശ്യ തത്സമയ റിപ്പോർട്ടുകൾ സംപ്രേഷണം ചെയ്യും.
ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍
ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്‌ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്‍പശാലയില്‍ മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അല്‍ റിഫാ സ്റ്റേഷന്റെ ആകാശ ദൃശ്യം അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്‍പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. 2022ലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളിലേക്കു നേരിട്ടെത്താവുന്ന വിധത്തിലാണ് രണ്ടിടത്തും സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. കത്താറ, അല്‍ ബിദ, വെസ്റ്റ്ബേ, കോര്‍ണിഷ്, ഡിഇസിസി (ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്റര്‍), അല്‍ ഖസാര്‍, റാസ് ബു ഫോണ്ടാസ്, ഇക്കണോമിക് ... Read more
എയര്‍ ഇന്ത്യയില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 10 കിലോ കുറച്ചു
എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് കുറച്ചു. 30 കിലോയില്‍നിന്ന് 20 കിലോ ആക്കിയാണു കുറച്ചത്. ഈ മാസം രണ്ടു മുതല്‍ ഓഗസ്റ്റ് 31 വരെയാണു നിയന്ത്രണം. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. വേനല്‍ അവധിക്കാലം കഴിയുന്നതുവരെ കുട്ടികള്‍ക്ക് 20 കിലോ മാത്രമേ അനുവദിക്കൂ. രണ്ടു വയസിനു താഴെയുള്ള കുട്ടികളുടെ ബാഗേജ് അലവന്‍സ് പത്തു കിലോയായി തുടരും. ഈ കുട്ടികളുടെ ടിക്കറ്റു നിരക്ക് 120 ദിര്‍ഹമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. നേരത്തെ മുതിര്‍ന്നവരുടെ ടിക്കറ്റ് നിരക്കിന്‍റെ നിശ്ചിത ശതമാനം മാത്രമേ എടുത്തിരുന്നുള്ളൂ.
സൗദി അറേബ്യയിലെ ആദ്യ തിയേറ്റര്‍ 18ന് തുറക്കും
മൂന്ന് പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ ഈ മാസം 18 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷമാണ് തിയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സൗദി ഭരണകൂടം നീക്കിയത്. അമേരിക്കന്‍ തിയേറ്റര്‍ കമ്പനിയായ എ.എം.സി. എന്‍റര്‍ടെയിന്‍മെന്‍റിനാണ് സിനിമാ പ്രദര്‍ശനത്തിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ 15 നഗരങ്ങളിലായി 40 തിയേറ്ററുകള്‍ എ.എം.സി തുറക്കും. 2030 ആകുന്നതോടെ ഇതു നൂറു തികയ്ക്കാനാണ് പദ്ധതി. സൗദി ഇൻഫർമേഷൻ ആൻഡ് കൾച്ചറൽ മന്ത്രാലയത്തിന്‍റെ ലൈസൻസ് അമേരിക്കൻ കമ്പനിക്ക് ലഭിച്ചു. റിയാദിലെ അൽഅഖീഖ് ഏരിയയിലെ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്ടിലായിരിക്കും തിയേറ്റർ. സ്ത്രീകൾക്കും പുരുഷന്മാരോടൊപ്പം സിനിമാ കാണാം. പത്ത് ഡോളറിനു തുല്യമായ നിരക്കായിരിക്കും ടിക്കറ്റിന്. സൗദിയിൽ സിനിമയുടെ വരവ് അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ഡിസംബറിലാണ് അമേരിക്കൻ സിനിമാ കമ്പനിയുമായി സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുമായി രാജ്യത്ത് സിനിമ യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചത്. ജനസംഖ്യയിൽ എഴുപതു ശതമാനവും യുവാക്കൾ ഉള്ളതും ഗൾഫിലെ ... Read more
കുവൈത്തില്‍ ഏര്‍പ്പാടാക്കിയ പണമിടപാട് നികുതി തള്ളിയേക്കും
വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന നിര്‍ദേശം കുവൈത്ത് സര്‍ക്കാര്‍ തള്ളിയേക്കും. ഇങ്ങനെയൊരു നിയമം നിയമം നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പാര്‍ലമെന്റ് നിയമ കാര്യസമിതിയുടെ നിലപാട്. എന്നാല്‍ കരട് ബില്ലിന് അനുമതി നല്‍കിയ ധനകാര്യ സമിതി ഭരണഘടനാപരമായി ഒരു തടസ്സവുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. പുതിയ നിയമം നടപ്പാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കല്‍ തുടങ്ങിയ വിപരീത പ്രവൃത്തികള്‍ക്ക് സാഹചര്യം സൃഷ്ടിക്കുമെന്നാണ് നിയമ സമിതിയിലെ അംഗങ്ങള്‍ പറയുന്നത്. ജനങ്ങളെ രണ്ട് തട്ടിലാക്കുന്ന ഇത്തരം നിയമങ്ങള്‍ പാസാക്കുന്നത് ഭരണ ഘടനയ്ക്ക് വിരുദ്ധമാണെന്ന് നിയമകാര്യ സമിതി ചെയര്‍മാന്‍ ഹുമൈദി അല്‍ -സുബായി പറഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ധാരണയിലെത്തിയിട്ടില്ല. ഇങ്ങനെയൊരു നിയമം നടപ്പാക്കുന്നതിന് മുമ്പ് വിശദമായ പഠനം നടത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അല്‍ ഹുമൈദി പറഞ്ഞു. പാര്‍ലമെന്റിന്റെ സുപ്രധാനസമിതികള്‍ ഇക്കാര്യത്തില്‍ രണ്ടു തട്ടിലായതോടെ സര്‍ക്കാര്‍ നിര്‍ദേശം തള്ളാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. പണമിടപാടില്‍ നികുതി ഏര്‍പ്പെടുത്തതില്‍ രാജ്യത്തെ വിവിധ ധനഇടപാട് സ്ഥാപനങ്ങളും മണി ... Read more
ഇന്ത്യക്കാരെ പുകഴ്ത്തിയും പാകിസ്ഥാനികളെ വിമര്‍ശിച്ചും ദുബൈ പൊലീസ് ഉന്നതന്‍
ദുബൈയിലെ പാകിസ്താന്‍ പൗരന്മാരെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യക്കാരെ പുകഴ്ത്തിയും ദുബൈ ജനറല്‍ സെക്യൂരിറ്റി തലവന്‍ ധാഹി ഖല്‍ഫാന്‍. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പാകിസ്താനികള്‍ ഗള്‍ഫ് സമൂഹത്തിന് ഭീഷണിയാണെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട പാകിസ്താനി സംഘത്തെ ദുബൈയില്‍ പിടികൂടിയതിനു പിന്നാലെയാണ് ധാഹി ഖല്‍ഫാന്റെ ട്വീറ്റ്. പാകിസ്ഥാനികള്‍ക്ക് ജോലി നല്‍കരുതെന്ന് ഞാന്‍ എന്‍റെ നാട്ടിലെ പൌരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു. അത് രാജ്യത്തോടുള്ള കടമയാണ്. പാകിസ്ഥാനികള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇന്ത്യക്കാര്‍ മര്യാദക്കാരാണെന്നും ഇദേഹം ട്വീറ്റ് ചെയ്തു. ദുബായ് പൊലീസിലെ ഈ മുതിര്‍ന്ന ഉദ്യോഗസ്ഥന് 2.66 മില്യണ്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ ഉള്ളത്.
അല്‍ ഗരാഫ- മദീനത്ത് ഖലീഫനോര്‍ത്ത് മേല്‍പാലം തുറന്നു
അല്‍ ഗരാഫയേയും മദീനത്ത് ഖലീഫ നോര്‍ത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് (അഷ്ഘാല്‍) ഗതാഗതത്തിനായി തുറന്നു. അല്‍ ശമാല്‍ റോഡിനെ അല്‍ ഗരാഫയിലെ അല്‍ ഇത്തിഹാദ് സ്ട്രീറ്റിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലെ സഖര്‍ സ്ട്രീറ്റിലേക്കും നേരിട്ടാണ് മേല്‍പ്പാലം വഴി ബന്ധിപ്പിച്ചിരിക്കുന്നത്. പ്രദേശത്ത് പുരോഗമിക്കുന്ന നിര്‍മാണ ജോലികളെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് പാലം. നിശ്ചിത ഷെഡ്യൂളിനേക്കാള്‍ ആറ് മാസം മുമ്പാണ് പാലം തുറന്നത്. പാലത്തിന്റെ നിര്‍മാണത്തിനും രൂപകല്പനക്കുമായി ഒരു വര്‍ഷമാണ് നിശ്ചയിച്ചിരുന്നത്. പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന എന്‍ജിനീയറിങ് സൊലൂഷന്റെ മികവാണ് പാലം നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയായത്. പോസ്റ്റ് ടെന്‍ഷനിങ് സംവിധാനം എന്ന സാങ്കേതിക വിദ്യയാണ് പാലത്തിന്റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ദേശീയ ഫാക്ടറികളില്‍നിന്നുള്ള സാമഗ്രികളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇരു വശങ്ങളിലേക്കും ഓരോ വരി പാതകളാണ് പാലത്തിലുള്ളത്. അല്‍ ശമാല്‍ റോഡിലൂടെ പ്രവേശിക്കാതെ തന്നെ ഗരാഫയിലേക്കും മദീനത്ത് ഖലീഫ നോര്‍ത്തിലേക്കും വേഗത്തില്‍ പ്രവേശിക്കാം. ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിലേയും (ലാന്‍ഡ്മാര്‍ക്ക്) അല്‍ ഗരാഫ ഇന്റര്‍ചേഞ്ചിലേയും ... Read more
വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും
നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വിഷയങ്ങളായി. എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താല്‍ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളര്‍ച്ച സമാനമായ രീതിയിലാണ്. പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ... Read more
കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു
വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്. രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലുമാണ് കടലാമകളുടെ സാന്നിധ്യം ഏറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന കടലാമകളും ഫുവൈറിത്തിലെത്തുന്നുണ്ട്. കടലാമകള്‍ കൂടുതലായി മുട്ടിയിടാനെത്തുന്ന ഫുവൈരിത്ത് തീരഭാഗം വേലികെട്ടി തിരിച്ചും മറ്റും കടലാമകള്‍ക്ക് സുരക്ഷിതമായി മുട്ടയിടാനുള്ള അവസരം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കടലാമകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും. കടലാമകളുടെ വംശനാശഭീഷണി മുന്നില്‍ക്കണ്ടാണ് മന്ത്രാലയം സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ഒന്‍പത് ... Read more
നയനമനോഹരം ബുര്‍ജ് ഖലീഫ
ദുബൈയിലെ ഉയരക്കാരന്‍ ബുര്‍ജ് ഖലീഫയെ അലങ്കരിക്കുന്ന എല്‍ ഇ ഡി ഡിസൈനുകള്‍ക്കായി ആഗോളതലത്തില്‍ നടത്തിയ മത്സരത്തില്‍ നിന്ന് ഏപ്രില്‍ മാസത്തേക്ക് രണ്ട് എന്‍ട്രികള്‍ തിരഞ്ഞെടുത്തു. ജപ്പാനില്‍നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള കലാകാരന്മാരുടെ എന്‍ട്രികളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇമാറാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. മെക്സിക്കോയില്‍നിന്നുള്ള പെഡ്രോ നര്‍വേസും ജപ്പാനില്‍ നിന്നുള്ള ഹിറോയുകി ഹോസകയുമാണ് വിജയികള്‍. ഈ ഡിസൈനുകളാകും ഈ മാസം വൈകീട്ട് 6.15 മുതല്‍ 10.15 വരെ അര മണിക്കൂര്‍ ഇടവിട്ട് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ മാസവും പുതിയ ഡിസൈനുകളും വിജയികളെയും കണ്ടെത്തും.