Category: Middle East
മദീനയിലേക്ക് പുതിയ സര്‍വീസാരംഭിച്ച് ജസീറ എയര്‍വേസ്
റമദാനോടനുബന്ധിച്ച് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേസ് സൗദിയിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിച്ചു. കുവൈത്തില്‍ നിന്നുള്ള തീര്‍ഥാടകരെ ലക്ഷ്യമാക്കിയാണ് മദീനയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചത്. ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് നേരിട്ട് ഉണ്ടാവുകയെന്ന് ജസീറ സി ഇ ഒ രോഹിത് രാമചന്ദ്രന്‍ പറഞ്ഞു. ഏപ്രില്‍ 30 വരെ ചൊവ്വ, വ്യാഴം, ശനി, ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 6.15ന് പുറപ്പെട്ട് മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തില്‍ എട്ടു മണിക്ക് എത്തുകയും തിരിച്ച് മദീനയില്‍ നിന്ന് 8.45ന് പുറപ്പെട്ട് 10.30ന് കുവൈത്തില്‍ എത്തുകയും ചെയ്യുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്. മേയ് ഒന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ തിങ്കള്‍, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ കുവൈത്തില്‍ നിന്ന് രാവിലെ 10.15ന് പുറപ്പെട്ട് 12ന് മദീനയില്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. റമദാനോടനുബന്ധിച്ച് മേയ് 16 മുതല്‍ ജൂണ്‍ ആറു വരെ ത്വാഇഫയിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍വേസ് അധികൃതര്‍ വ്യക്തമാക്കി. ശനി ഒഴികെയുള്ള ... Read more
ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് തുറന്നു
ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്‍, ബാനി ഹാജര്‍, അല്‍ റയാന്‍ എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ താത്കാലികമായി നിര്‍മിച്ച റോഡ് നീക്കും. ഇനിമുതല്‍ ഇന്റര്‍ചേഞ്ച് വഴിയുള്ള സ്ഥിരമായ പാതയിലൂടെയാകും ഗതാഗതം. പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ബാനി ഹാജര്‍ റൗണ്ട് എബൗട്ട് മൂന്ന് തലത്തിലുള്ള ഇന്റര്‍ചേഞ്ചായി മാറ്റിയതിലൂടെ മണിക്കൂറില്‍ 1,500 വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഖലീഫ അവന്യൂ, ദുഖാന്‍ റോഡ്, അല്‍ റയാന്‍ റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയന്റുകൂടിയാണിത്. അല്‍ റയാന്‍ റോഡില്‍നിന്നും ... Read more
ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാൻ വിസ: സമിതി രൂപീകരിച്ചു
ട്രാൻസിറ്റ് വിസക്കാർക്ക് ഗുണകരമാകുന്ന തീരുമാനവുമായി യുഎഇ മന്ത്രിസഭ. വിവിധ വിമാനത്താവളങ്ങളിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് യുഎഇ സന്ദർശിക്കാനുള്ള വിസ നൽകുന്ന കാര്യം മന്ത്രിസഭ യോഗത്തില്‍ തീരുമാനിച്ചു. ഇതിനു വേണ്ടി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍ഡിന്‍റി ആൻഡ് സിറ്റിസൺഷിപ്പ് എന്ന പ്രത്യേക സമിതിയെ തിരഞ്ഞെടുത്തു. ഇതനസരിച്ച് ഒരു ദിവസം യുഎഇയിലെ പ്രധാന കേന്ദ്രങ്ങൾ സന്ദർശിക്കാൻ ട്രാൻസിറ്റ് വിസക്കാരെ അനുവദിക്കും. നേരത്തെ വിമാനത്താവങ്ങളിൽ നിന്നു പുറത്തിറങ്ങാൻ യാത്രക്കാരെ അനുവദിച്ചിരുന്നില്ല. പുതിയ തീരുമാനം യുഎഇയിലെ വിനോദസഞ്ചാര മേഖലയെ വളർത്തും എന്നാണ് പ്രതീക്ഷ. 2017ല്‍ യുഎഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാൻസിറ്റുകാരായിരുന്നു. ഈ വിസയുടെ ഫീസ്, മറ്റു കാര്യങ്ങൾ എന്നിവ പുതിയ സമിതി തീരുമാനിക്കും. യൂറോപ്പിലേയ്ക്കും മറ്റും ദുബൈ വഴി പോകുന്ന യാത്രക്കാർക്കാണ് പുതിയ തീരുമാനം ഏറ്റവും ഗുണകരമാകുക. യുഎഇയിലുള്ള ബന്ധുക്കളെയും മറ്റും ഒരു ദിവസം സന്ദർശിക്കാൻ ഇതുമൂലം സാധിക്കുമെന്നാണ് പ്രതീക്ഷ.
ദുബൈ ക്രൂസ് ടൂറിസം: ഇന്ത്യയ്ക്കും സാധ്യതകള്‍
ക്രൂസ് ടൂറിസത്തിന്‍റെ രാജ്യാന്തര ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം ഏഴുലക്ഷം സഞ്ചാരികള്‍ ആർഭാട കപ്പലിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കു കൂടുതൽ ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. അബുദാബി വീക് വൻവിജയമാക്കിയ കൊച്ചിക്കും സാധ്യതയേറുകയാണ്. ദക്ഷിണേന്ത്യയിൽ കൊച്ചിയിൽ ഈ മേള സംഘടിപ്പിച്ചത് കേരളത്തിലെ ടൂറിസം സാധ്യതകൾക്കുള്ള അംഗീകാരമാണ്. യുഎഇ ക്രൂസ് ടൂറിസം സീസണോട് അനുബന്ധിച്ച് ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടത്തിയ റോഡ്ഷോകൾ വൻ വിജയമായിരുന്നു. ഈ രംഗത്തെ പ്രമുഖ രാജ്യാന്തര കമ്പനികളായ കോസ്റ്റ ക്രൂസസ്, എംഎസ് സി ക്രൂസസ്, റോയൽ കരീബിയൻ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്‍റെ റോഡ് ഷോ. ഒക്ടോബർ 25 മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്നതാണ് യുഎഇ ക്രൂസ് ടൂറിസം സീസൺ. കഴിഞ്ഞ ... Read more
‘ബസ് ഓണ്‍ ഡിമാന്‍ഡ്’ സര്‍വീസ് നാളെ മുതല്‍
ബസ് ഓൺ ഡിമാൻഡ് പദ്ധതി ദുബൈയില്‍ നാളെ ആരംഭിക്കും. മൂന്നുമാസത്തെ പരീക്ഷണ ഓട്ടമാണ് നടത്തുന്നത്. യാത്ര സൗജന്യമായിരിക്കും. ദുബൈ മീഡിയാ സിറ്റിയിൽനിന്നായിരിക്കും കന്നിയാത്ര. ഇതു സംബന്ധിച്ച മൊബൈൽ ആപ്ലിക്കേഷനായ എംവിമാന്‍റ് വഴി ബസിന്‍റെ റൂട്ടും നിർത്തിയിടുന്ന സ്ഥലവും അറിയാനാവും. ആവശ്യക്കാരന്‍റെ അടുത്തെത്തുന്ന ബസ് സേവനത്തിനു മാത്രമായി ആർടിഎ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ആപ്ലിക്കേഷനാണ് എംവിമാന്‍റ്. സേവനം ആവശ്യപ്പെടുന്നവരുടെ അടുത്തെത്തുന്ന മിനി ബസ് തൊട്ടടുത്ത് പൊതുഗതാഗതം ലഭ്യമാകുന്ന സ്ഥലത്തു യാത്രക്കാരെ എത്തിക്കും. ദുബായ് ഫ്യൂച്ചർ ആക്സലറേറ്റേഴ്സ് പദ്ധതിയുടെ ഭാഗമായാണു നൂതന സേവനമെന്ന് ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹ്മദ് ബഹ്റൂസിയാൻ അറിയിച്ചു. നഖീൽ ഹാർബർ ആൻഡ് ടൗൺ, അമേരിക്കൻ യൂണിവേഴ്സിറ്റി, ദുബായ് കൊമേഴ്സ്യൽ ബാങ്ക്, അറോറ ടവർ എന്നിവിടങ്ങളിലായിരിക്കും തുടക്കത്തിൽ ബസ് സര്‍വീസ്. പിന്നീട് റോയിട്ടേഴ്സ് ഏജൻസി, സിഎൻഎൻ ബിൽഡിങ്, സാംസങ്, എസ്എപി, ഐടിപി മീഡിയ, കോൺറാഡ് ടവേഴ്സ്, ജുമൈറ പാം ട്രാം സ്റ്റേഷൻ, ടീകോം ബിസിനസ് പാർക്ക്, മാസ്റ്റർ കാർഡ്, ഐബിഎം, ... Read more
കിംഗ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടു
മെയ് മാസം ഉദ്ഘാടനം ചെയ്യുന്ന പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഏതാനും ഫോട്ടോകള്‍ മക്ക ഗവര്‍ണറേറ്റ് പുറത്തുവിട്ടു.വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആറ് കവാടങ്ങളായിരിക്കും തുറക്കുക. തുടക്കത്തില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളായിരിക്കും ഈ കവാടങ്ങളിലുടെ ലഭ്യമാവുക. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്ട് ഘട്ടംഘട്ടമായി മറ്റ് ഗെയ്റ്റുകള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക.സൗദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം. സൗദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ഇരു ഹറമുകളുടെയും വൈമാനിക കവാടായിരിക്കും ജിദ്ദ വിമാനത്താവളം. പ്രാഥമിക ഘട്ടത്തില്‍ പീക്ക് സമയത്ത് മുപ്പത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പദ്ധതിയാണ് വിമാനത്താവളത്തിന്റേത്. രണ്ടാം ഘട്ടത്തില്‍ 55ഉം മുന്നാംഘട്ടത്തില്‍ 100 മില്ല്യണ്‍വരെയും യാത്രികരെ ഉള്‍കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടായിരിക്കും.പുതുതലമുറയില്‍പ്പെട്ട എ-380 നയര്‍ ക്രാഫ്റ്റുകളുടെ കോമേഴ്‌സൃല്‍ ഹബുമായിരിക്കും ഈ വിമാനത്താവളം.
ഭക്ഷണം സുരക്ഷിതമോ? ഫുഡ് വാച്ച് ആപ്പ് പറയും
ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഫുഡ് വാച്ച് ആപ്പ് എത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം വികസിപ്പിച്ചെടുത്ത ആപ്പ് അധികൃതര്‍ക്കും, ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വിവരങ്ങള്‍ കൈമാറാനുള്ള വേദിയാകും. ദുബായിലെ എല്ലാ ഭക്ഷണശാലകളും വിഭവങ്ങളില്‍ ചേരുവകളുടെ വിവരങ്ങളടക്കം ഭക്ഷണത്തിന്റെ മെനു പൂര്‍ണമായും ആപ്പില്‍ പ്രദര്‍ശിപ്പിക്കണം. റെസ്റ്റോറന്റുകളില്‍ മാത്രമല്ല റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും ഇത് ബാധകമാണ്. ഭക്ഷ്യരംഗത്തെ ഹാനികരമായ പ്രവണതകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും പുതിയ ആപ്പിന് കഴിയുമെന്ന് ഭക്ഷ്യപരിശോധന വിഭാഗം തലവന്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. കൂടാതെ ഉത്പന്നത്തെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍, പരിശീലന രേഖകള്‍, താപനില പരിശോധിച്ചതിന്റെ രേഖകള്‍, വൃത്തിയാക്കുന്നതിന്റെയും അണുവിമുക്തമാക്കുന്നതിന്റെയും രേഖകള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനവും ആപിന്റെ സവിശേഷതയാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിവിധതരം അലര്‍ജികള്‍ കൃത്യമായി കണ്ടെത്താമെന്നതാണ് ആപ്പിന്റെ മറ്റൊരു ഉപയോഗം. വിഭവങ്ങളുടെ ചേരുവകള്‍ നോക്കി അലര്‍ജി ഉള്ളവര്‍ക്ക് നേരത്തെ സ്സെിലാക്കാനും അത്തരം ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ... Read more
ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേയ്ക്കും
ഒമാനില്‍ തൊഴില്‍ വിസ നിരോധനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും പ്രവാസികളുടെ തൊഴില്‍ അവസരങ്ങള്‍ വീണ്ടും കുറയുമെന്നും സൂചന നല്‍കി മാനവവിഭവ ശേഷി മന്ത്രാലയം. ജനുവരി 25 മുതല്‍ 87 തസ്തികകളിലേക്കാണ് വിസ നിയന്ത്രണം കൊണ്ടുവന്നത്. ആറ് മാസത്തേക്കാണിത്. എന്നാല്‍, ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്നതോടെ നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 20000 പേര്‍ക്ക് ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു. മന്ത്രിസഭാ ഉത്തരവിന് പിന്നാലെയാണ് 87 തസ്തികകളില്‍ വിസ നിരോധനം പ്രഖ്യാപിച്ചത്. ഇതോടൊപ്പം സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ പരാചയപ്പെട്ട കമ്പനികള്‍ അടച്ചുപൂട്ടുകയും ചെയ്തു. നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മാസങ്ങള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പേരാണു ... Read more
ഖത്തറില്‍ ടാക്സി ബുക്ക് ചെയ്യാന്‍ ഖത്തർ ടാക്സി ആപ്പ്
ടാക്‌സി കാറുകൾ ബുക്ക് ചെയ്യാൻ ഖത്തർ ടാക്‌സി എന്നപേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. എൻജിനീയറിങ്, സാങ്കേതികവിദ്യ മേഖലയിലെ പ്രമുഖ കമ്പനിയായ അൽ ദാനയാണ് ആപ്പ് പുറത്തിറക്കിയത്. ഉപഭോക്‌താക്കളുടെ വ്യക്‌തിവിവരങ്ങൾ ചോരാത്തവിധം സുരക്ഷിതമായാണ് ആപ്പ് രൂപകൽപന ചെയ്‌തിരിക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു. കുറഞ്ഞ വാടകയിൽ സുരക്ഷിതവും വിശ്വസ്‌തവുമായ ടാക്‌സികൾ ഖത്തർ ടാക്സി ആപ്പ് മുഖേന ലഭ്യമാകുമെന്ന് കമ്പനി സിഇഒ ഷെയ്‌ഖ് ഹമദ് അൽതാനി പറഞ്ഞു. ഖത്തറിലെ ആദ്യ സ്വദേശി ടാക്‌സി ആപ്പാണിത്. ആപ്പിൾ, ആൻഡ്രോയ്‌ഡ് ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ജനസംഖ്യ കൂടുന്നതിനാലും ഒട്ടേറെ വിദേശസഞ്ചാരികൾ എത്തുന്നതിനാലും ഖത്തറിൽ ടാക്‌സികൾക്ക് ആവശ്യക്കാരേറുകയാണ്. ഫിഫ ലോകകപ്പ് ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ച് 2022 ആകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. സ്വദേശികൾക്കും പ്രവാസി തൊഴിലാളികൾക്കും വിദേശ സഞ്ചാരികൾക്കും ടാക്‌സി ആപ്പ് ഏറെ സഹായകമാകുമെന്ന് ഷെയ്‌ഖ് ഹമദ് പറഞ്ഞു. ആദ്യ സ്വദേശി ആപ്പാണെങ്കിലും രാജ്യാന്തര നിലവാരത്തിലാണ് രൂപകൽപന. ഉപയോഗിക്കാൻ ഏറ്റവും എളുപ്പവുമാണ്. ഷെയ്‌ഖ് ഹമദ് കൂട്ടിച്ചേര്‍ത്തു.
ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പത്തു സെക്കന്‍ഡിനുള്ളില്‍
എമിഗ്രേഷൻ നടപടികൾ പത്തു സെക്കന്‍ഡിനുള്ളില്‍ പൂർത്തിയാക്കാനാവുന്ന സ്മാർട് ടണൽ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ അടുത്തമാസം സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി അറിയിച്ചു. ലോകത്തിലാദ്യമായാണ് ഇത്തരം സംവിധാനം നിലവിൽ വരുന്നത്. ജൈറ്റെക്സ് ടെക്നോളജി വീക്കിലാണു സ്മാർട് ടണൽ സാങ്കേതികവിദ്യ സംബന്ധിച്ച പദ്ധതി അനാവരണം ചെയ്തത്. ബയോമെട്രിക് സംവിധാനം വഴി പ്രവർത്തിക്കുന്നതാണ് സ്മാർട് ടണൽ. എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ യാത്രക്കാർ സ്മാർട് ടണലിലൂടെ മുന്നോട്ടു നീങ്ങിയാൽ മാത്രം മതി. പാസ്പോർട്ടോ എമിറേറ്റ്സ് ഐഡിയോ കാണിക്കേണ്ട ആവിശ്യമില്ല. മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യവഴി പരിശോധനയും മറ്റും പത്തു സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാകും. സ്മാർട് ടണൽ പദ്ധതി പ്രാബല്യത്തിലാക്കാനായി എമിറേറ്റ്സ് എയർലൈനുമായി ദുബൈ ജിഡിആർഎഫ്എ ഏകോപനം നടത്തുകയാണെന്ന് അധികൃതർ പറഞ്ഞു. കണ്ണുകൾ വഴിയുള്ള തിരിച്ചറിയൽ സാങ്കേതികവിദ്യയാണ് സംവിധാനത്തിൽ ഉപയോഗിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പാസ്പോർട്ട് സ്റ്റാംപിങ് പോലെയുള്ള നടപടികളും ... Read more
അപകട വിവരം പോലീസിനെ അറിയിക്കുന്ന സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റ്
ദുബൈ നിരത്തില്‍ അപകടം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ അപകടമുണ്ടായാല്‍ ഉടന്‍ രക്ഷസംവിധാനമൊരുക്കാനും സ്മാര്‍ട്ട് നടപടികളുമായി റോഡ് ഗതാഗത അതോററ്റി (ആര്‍.ടി.എ ).ലോകത്ത് ആദ്യമായിട്ടായിരിക്കും സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ അവതരിപ്പിക്കുന്നത്. അപകടങ്ങളോ മറ്റെന്തെങ്കിലും അത്യാഹിതങ്ങളോ സംഭവിച്ചാല്‍ ഉടന്‍ സ്മാര്‍ട്ട് നമ്പര്‍ പ്ലേറ്റുകള്‍ പൊലീസിനും, ആംബുലന്‍സ് സേവന കേന്ദ്രങ്ങളിലേക്ക് സന്ദേശം എത്തിക്കും. വേള്‍ഡ് ട്രേഡ് സെന്ററില്‍ ഇന്നലെ ആരംഭിച്ച ദുബൈ ഇന്റര്‍നാഷണല്‍ ഗവണ്‍മെന്റ് അച്ചീവ്‌മെന്റ്‌സ് എക്‌സിബിഷനിലാണ് പുതിയ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിച്ചത്. ജിപിഎസും ട്രാന്‍സ്മിറ്ററും മൈക്രോ ചിപ്പുമാണ് ഈ ഡിജിറ്റല്‍ പ്ലേറ്റിലുണ്ടാവുക. നമ്പര്‍ പ്ലേറ്റുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ വാഹനത്തെയും ഡ്രൈവറേയും നിരീക്ഷിക്കാനും ആവശ്യാനുസരണം നിര്‍ദേശം നല്‍കാനും സാധിക്കും. ഈ നമ്പര്‍ പ്ലേറ്റുകളിലൂടെ ഫീസും ഫൈനും അടയ്ക്കാന്‍ സാധിക്കുമെന്നതിനാല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലേക്ക് പോകുന്ന സമയം പോലും ലാഭിക്കാന്‍ കഴിയുമെന്ന് ആര്‍. ടി. എ ലൈസന്‍സിങ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി പറഞ്ഞു. മെയ് മാസം മുതല്‍ ഈ വര്‍ഷം അവസാനം വരെ പരീക്ഷണാടിസ്ഥാനത്തില്‍ ... Read more
അടച്ച വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയാല്‍ കനത്ത ശിക്ഷ
വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങള്‍ക്കു കാരണക്കാരാകുന്നവര്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നു അബുദാബി ശിശുക്ഷേമവകുപ്പ്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത്തരം പത്ത് അപകടങ്ങളാണു രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തത്. ചൂടുകാലമാകുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധം ആവശ്യമാണെന്നും ആഭ്യന്തര വകുപ്പിനു കീഴിലുള്ള ശിശുക്ഷേമ വിഭാഗം വ്യക്തമാക്കി. അശ്രദ്ധമൂലം കുഞ്ഞുങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നവര്‍ക്കു തടവുശിക്ഷ ലഭിക്കും വിധത്തില്‍ നിയമം ആവശ്യമാണ്. രക്ഷിതാക്കളുടെ അശ്രദ്ധമൂലം വാഹനങ്ങളില്‍ കുട്ടികള്‍ കുടുങ്ങുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതു ദുഃഖകരമാണ്. കുട്ടികള്‍ അകത്തുണ്ടെന്ന ഓര്‍മയില്ലാതെ വാഹനം പൂട്ടി പോകുന്നവര്‍ ദുരന്തം ക്ഷണിച്ചുവരുത്തുകയാണ്. സാധനങ്ങള്‍ വാങ്ങി പെട്ടെന്നു തിരിച്ചെത്താമെന്നു കരുതി പോയവര്‍ക്കും ദുരന്തം നേരിടേണ്ടിവന്നു. ആളുകള്‍ യഥാസമയം കണ്ട് പൊലീസില്‍ വിവരം അറിയിച്ചതിനാല്‍ ചില കുട്ടികള്‍ക്കു ജീവന്‍ തിരിച്ചുകിട്ടി. ചൂടുകാലത്ത് വാഹനത്തില്‍ അടച്ചിട്ടാല്‍ ശ്വാസതടസ്സം മൂലം മരണം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മഅയൂഫ് അല്‍ കിത്ബി പറഞ്ഞു. കുട്ടികളുടെ കൈയില്‍ വാഹനത്തിന്റെ താക്കോല്‍ നല്‍കി പോകുന്നതും സുരക്ഷിതമല്ല. ഉറങ്ങുന്ന ... Read more
കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധന ഇനി സ്മാര്‍ട്ട്
കുവൈത്ത് വിമാനത്താവളത്തില്‍ ബാഗേജ് പരിശോധിക്കുന്നതിനു നൂതന സ്മാര്‍ട്ട് ഉപകരണങ്ങള്‍ സ്ഥാപിച്ചതായി വിമാനത്താവളം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫഹദ് സുലൈമാന്‍ അല്‍ വഖയാന്‍ അറിയിച്ചു. മണിക്കൂറില്‍ 1000 ബാഗേജുകള്‍ പരിശോധിക്കാന്‍ ശേഷിയുള്ള മൂന്ന് ഉപകരണങ്ങളാണു സ്ഥാപിച്ചിട്ടുള്ളത്. അവയില്‍ രണ്ടെണ്ണം ഈ ആഴ്ച പ്രവര്‍ത്തിച്ചുതുടങ്ങും. മൂന്നാമത്തേതു റിസര്‍വ് ആയാകും കൈകാര്യം ചെയ്യുക. യാത്രക്കാര്‍ പുറപ്പെടുന്ന മേഖലയില്‍ ആറു കണ്‍വെയര്‍ ബെല്‍റ്റുകള്‍ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. ഈ വേനലില്‍ കുവൈത്ത് വിമാനത്താവളത്തില്‍ 12 ദശലക്ഷം യാത്രക്കാരുടെ ബഗേജുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഹമദ് വിമാനത്താവളത്തില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിടിവീഴും
പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. അശ്രദ്ധമായി വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള പുതിയ നടപടിക്ക് ഞായറാഴ്ച തുടക്കമായി. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ നിരവധി യാത്രക്കാര്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാലാണ് പുതിയ നടപടി. പരമാവധി പത്ത് മിനിട്ടില്‍ കൂടുതല്‍ വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളത്തിലെ സുരക്ഷ നിലനിര്‍ത്തണമെന്നും അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി വലിയ സൗകര്യമാണുള്ളത്. ടെര്‍മിനലുകളുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
പരിസ്ഥിതി സൗഹൃദ കാറുകള്‍ അവതരിപ്പിച്ച് ഷാര്‍ജ പൊലീസ്
ജനറല്‍ കമാന്‍ഡ് ഓഫ് ഷാര്‍ജ പൊലീസും ലൈസന്‍സിങ് ഡ്രൈവര്‍ ആന്‍ഡ് വെഹിക്ക്ള്‍സ്ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് അല്‍ ഫൂത്തൈം മോട്ടോഴ്‌സിന്റെ സഹകരണത്തോടെ, പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ അവതരിപ്പിച്ചു.ഡ്രൈവര്‍മാര്‍ക്ക് ഇത്തരം വാഹനങ്ങള്‍ പ്രചരിപ്പിക്കുകയും ലക്ഷ്യം വെച്ചായിരുന്നു പരിപാടി. റോഡുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാനും നൂതന സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കാനും പരിസ്ഥിതി സംരക്ഷണ സംസ്‌ക്കാരം വളര്‍ത്തിയെടുക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായിട്ടായിരുക്കും അവതരണം. വൈദ്യുതി, ഇന്ധനം എന്നിവ രണ്ടും ഉപയോഗിക്കാവുന്ന ഹൈബ്രിഡ് കാറുകള്‍ ഏറെ വൈകാതെ പുറത്തിറക്കുമെന്ന് ലൈസന്‍സിങ് ആന്‍ഡ് വെഹിക്കിള്‍സ് ഡയറക്ടര്‍ ലെഫ്. കേണല്‍ ഹുമൈദ് സഈദ് ആല്‍ ജല്ലാഫ് പറഞ്ഞു. ഇത് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. പരിസ്ഥിതി മലിനീകരണം,വാഹനത്തിന്റെ പ്രവര്‍ത്തന ചെലവ് എന്നിവ കണക്കിലെടുക്കുമ്പോള്‍ ലാഭകരമാണ്. ഇതിനായി വാഹന പരിശോധകരെ പരിശീലിപ്പിക്കുകയും ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍. ഡ്രൈവര്‍മാരെ പ്രാപ്തരാക്കുകയുമാണ് മുഖ്യ ലക്ഷ്യമെന്ന് ജല്ലാഫ് പറഞ്ഞു.