Category: Middle East
ഏറ്റവും വലിയ വിനോദ നഗരമാവാന്‍ ഖിദ്ദിയ
സൗദി അറേബ്യയിലെ ഏറ്റവും വലിയ വിനോദനഗര പദ്ധതിയായ ഖിദ്ദിയയ്ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശിലാസ്ഥാപനം നടത്തി. റിയാദിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് ലോകോത്തര നിലവാരത്തിലാണ് വിനോദനഗരം സ്ഥാപിക്കുന്നത്. 334 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വിനോദനഗരം ഒരുങ്ങുന്നത്. വിനോദം, സംസ്‌കാരം, കായികം തുടങ്ങി മൂന്ന് മേഖലകള്‍ തിരിച്ചാണ് നിര്‍മാണം നടത്തുന്നത്. തീം പാര്‍ക്ക്, മോട്ടോര്‍ സ്‌പോര്‍ട്‌സ്, സഫാരി പാര്‍ക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. ഒന്നാംഘട്ടം നാലുവര്‍ഷത്തിനകം പൂര്‍ത്തിയാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നഗരം ഒരുങ്ങുന്നത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഖിദ്ദിയ. ഷോപ്പിങ്, ഹോസ്പിറ്റാലിറ്റി മേഖലകള്‍കൂടി വികസിക്കുന്നതോടെ 2030 ആകുമ്പോഴേക്കും 1.7 കോടി സന്ദര്‍ശകര്‍ ഖിദ്ദിയയില്‍ എത്തുമെന്നാണ് കരുതുന്നത്.
റാസല്‍ഖൈമയിലെ ബീച്ചുകളില്‍ പ്ലാസ്റ്റിക് നിരോധനം
റാസല്‍ഖൈമയിലെ ബീച്ചുകളിൽ പ്ലാസ്റ്റിക് കവറുകൾക്കു നിരോധനം ഏർപ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ മൽസ്യങ്ങൾക്കും കടൽജീവികൾക്കും വൻഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണിത്. മൽസ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും പൊട്ടിയ വലകളും മറ്റും കടൽ ജീവികളുടെ നാശത്തിനു കാരണമാകുന്നതായി പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റി ചൂണ്ടിക്കാട്ടി. വലകളിൽ കുടുങ്ങിയും മാലിന്യങ്ങൾ ഉള്ളിൽ ചെന്നും വലിയതോതിൽ കടൽജീവികൾ ചത്തൊടുങ്ങുന്നുണ്ട്. ഷോപ്പിങ് മാളുകളിലും പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ പ്രധാന മാളുകളുമായി ധാരണയിലെത്തിയിട്ടുണ്ട്. പകരം പരിസ്ഥിതി സൗഹൃദ കവറുകളും ബാഗുകളും നൽകും. ബോധവൽക്കരണ നടപടികൾ ഊർജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആദ്യ ബോയിങ്ങ് 787-9 ഡ്രീം ലൈനര്‍ മനാമയിലെത്തി
ബഹ്‌റൈന്‍ ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയറിന്റെ ആദ്യ ബോയിങ് 787-9 ഡ്രീം ലൈനര്‍ ബഹറൈന്‍ വിമാനത്താവളത്തിലെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു ആദ്യ ലാന്‍ഡിങ്. യു എസ് ബോയിങ് ഫാക്ടറിയില്‍ നിന്നാണ് സ്വപ്‌ന വിമാനം എത്തിയത്. ജൂണ്‍ 15 മുതല്‍ ബഹറൈന്‍-ലണ്ടന്‍ റൂട്ടിലേക്ക് വിമാന മേഖലകളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് വിമാനം സര്‍വീസ് നടത്തും. വിമാനത്തിന് ഗള്‍ഫ് എയര്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ക്രസിമിര്‍ കുക്കോയുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കി.
സൗദിയില്‍ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും
സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു. സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞു. വിദേശ റിക്രൂട്ട്‌മെന്‍റ് നടക്കുന്നില്ല. ജൂണ്‍ മുതല്‍ വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഊബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.
ദുബൈയുടെ ഓളപ്പരപ്പില്‍ ഇനിമുതല്‍ യോട്ടും
യോട്ട് ടൂറിസത്തിലേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി ദുബൈ. വിനോദസഞ്ചാരികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ക്രൂസ് ടൂറിസത്തിനു പിന്നാലെ യോട്ട് ടൂറിസത്തിലേയ്ക്കും ദുബൈ ചുവടുവേയ്ക്കുന്നത്. യോട്ട് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉല്ലാസയാത്രകൾക്കും അവസരമൊരുക്കി ജലവിനോദങ്ങളുടെ മുഖ്യകേന്ദ്രമാക്കി ദുബൈയിയെ മാറ്റാനുള്ള കർമ പരിപാടികൾക്കു രൂപം നൽകാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച ശിൽപശാലയിൽ തീരുമാനിച്ചു. ദുബൈ ടൂറിസം സംഘടിപ്പിച്ച പരിപാടിയിൽ യോട്ട് നിർമാതാക്കൾ, യോട്ട് പാക്കേജ് സംഘടിപ്പിക്കുന്നവർ, ദുബായ് ടൂറിസം ഡയറക്ടർ ജനറൽ ഹിലാൽ സഈദ് അൽ മർറി, ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റി, എമിഗ്രേഷൻ, ദുബായ് കോസ്റ്റ് ഗാർഡ്, ദുബായ് സ്പോർട്സ് കൗൺസിൽ ഉദ്യോഗസ്ഥർ പങ്കെടുത്തു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ സംഘടിപ്പിക്കാൻ ദുബൈ തയാറെടുക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. 2021 ആകുമ്പോഴേക്കും യോട്ട് മേഖലയിൽ രാജ്യാന്തര തലത്തിൽ 7470 കോടി ഡോളറിന്‍റെ നിക്ഷേപമുണ്ടാകുമെന്നാണ് ദുബൈ ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.
ദുബൈയിയില്‍ വിനോദസഞ്ചാരികള്‍ക്ക് വാറ്റ് മടക്കിനല്‍കും
വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) മടക്കിനൽകുന്നതു സംബന്ധിച്ച ടൂറിസ്റ്റ് റീഫണ്ട് സ്കീം ദുബൈ ഫെഡറൽ ടാക്സ് അതോറിറ്റിയുടെ (എഫ്ടിഎ) ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. നികുതി മടക്കിനൽകുന്നതുമായി ബന്ധപ്പെട്ട് യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളും മറ്റു വിൽപനകേന്ദ്രങ്ങളും പരസ്പരം ബന്ധിപ്പിച്ചുള്ള സംവിധാനമാണ് ആവിഷ്കരിക്കുന്നത്. കസ്റ്റംസ് വകുപ്പ്, സാമ്പത്തിക വകുപ്പിന്‍റെ ബന്ധപ്പെട്ട വിഭാഗങ്ങൾ എന്നിവയുമായി ചേർന്ന് ഏകോപനം നടത്തിയാണു നടപടികൾ സ്വീകരിക്കുന്നത്. 2,81,000 സ്ഥാപനങ്ങൾ വാറ്റിനും 637 സ്ഥാപനങ്ങൾ എക്സൈസ് ടാക്സിനുമായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. അതോറിറ്റിയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ടാക്സ് ഏജന്‍റ്മാരുടെ എണ്ണം 83 ആയി. അക്രഡിറ്റഡ് ക്ലിയറൻസ് കമ്പനികളുടെ എണ്ണം 85 ആയി ഉയർന്നെന്നും അധികൃതർ അറിയിച്ചു. കൂടാതെ പുകയില ഉൽപന്നങ്ങളുടെ വിപണനം നടത്തുമ്പോൾ എക്സൈസ് നികുതി ചുമത്തുന്നത് ഉറപ്പാക്കാൻ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവും നടപ്പാക്കും. ദുബൈ റൂളേഴ്സ് കോർട്ടിൽ നടന്ന യോഗത്തിൽ ദുബൈ ഉപഭരണാധികാരിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷനായിരുന്നു.
കുവൈത്തില്‍ ലൈസന്‍സ് കിട്ടാന്‍ പുതിയ മാനദണ്ഡം
വാഹനങ്ങൾക്കും റോഡ് ലൈസൻസിനും കുവൈത്ത് പരിസ്ഥിതി പബ്ലിക് അതോറിറ്റി പുതിയ മാനദണ്ഡം ഏർപ്പെടുത്തും. അടുത്ത വർഷം തുടക്കത്തിൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു. വാഹനങ്ങളിൽ നിന്നുള്ള പുക പ്രകൃതിക്കു ഹാനികരമല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിൽനിന്ന് നേടണം. ഈ സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് ഗതാഗതവകുപ്പ് മുഖേന റോഡ് ലൈസൻസ് പുതുക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്. പരിസ്ഥിതി പബ്ലിക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങളുടെ ലൈസൻസ് പുതുക്കാനാവില്ല. രാജ്യത്തെ മുഴുവൻ വാഹനങ്ങൾക്കും ഇത് ബാധകമാണ്. ശബ്ദമലിനീകരണം, പ്രകൃതിമലിനീകരണം എന്നിവയുണ്ടാക്കുന്ന വാഹനങ്ങളെ ഒഴിവാക്കുകയാണ് പുതിയ മാനദണ്ഡം ലക്ഷ്യം.
ദുബൈ മുഴുവന്‍ കറങ്ങാന്‍ ‘ദുബൈ പാസ്’
ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ‘ദുബൈ പാസ്’ എന്ന പുതിയ സംവിധാനവുമായി ദുബൈ ടൂറിസം വകുപ്പ്. ഈ പാസിലൂടെ ദുബൈയിലെ 33 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് ദുബൈ ടൂറിസം വകുപ്പ് ഇക്കാര്യം പ്രഖ്യാപിച്ചത്. മേയ് 16 മുതല്‍ പാസ് ലഭ്യമാകും. രണ്ടു തരത്തിലുള്ള പാക്കേജുകളാണ് പാസ് വഴി ലഭിക്കുക. ദുബൈ സെലക്ടും ദുബൈ അണ്‍ലിമിറ്റഡും. ബുര്‍ജ് ഖലീഫ, വൈല്‍ഡ് വാദി വാട്ടര്‍ പാര്‍ക്ക്, ഡെസേര്‍ട്ട് സഫാരി, ഐഫ്‌ലൈ, ഐഎംജി വേള്‍ഡ്, ലെഗോ ലാന്‍ഡ്, മോഷന്‍ ഗേറ്റ്, സ്‌കി ദുബൈ, ബോളിവുഡ് പാര്‍ക്ക്‌സ്, ദുബൈ അക്വേറിയം, ദുബൈ സഫാരി, വണ്ടര്‍ ബസ്, ഡോള്‍ഫിനേറിയം, ദുബൈ ഫ്രെയിം തുടങ്ങിയവയെല്ലാം ദുബൈ പാസ് വഴി സന്ദര്‍ശിക്കാം. www.iventurecard.com/ae എന്ന വെബ്‌സൈറ്റില്‍നിന്ന് പാസ് വാങ്ങാം. ഇ-മെയില്‍ ആയും കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും പാസ് കൈപ്പറ്റാം. തിരഞ്ഞെടുത്തിരിക്കുന്ന പാക്കേജ് അനുസരിച്ച് പാസ് കാണിച്ച് സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ദുബൈ സെലക്ട് ... Read more
ദുബൈ- അബുദാബി ഹൈപ്പര്‍ലൂപ് പാത വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും
ഗള്‍ഫ് രാജ്യങ്ങളിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന പദ്ധതിയാണ് ഹൈപ്പര്‍ലൂപ്. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ടു അതിവേഗ പദ്ധതിയായ ഹൈപ്പര്‍ലൂപ് ദുബൈയിലേക്കും. ദുബായ് രാജ്യാന്തര വിമാനത്താവളത്തിനും ജബല്‍ അലിയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനും ഇടയില്‍ ഹൈപ്പര്‍ലൂപ് പദ്ധതിക്കുള്ള സാധ്യതാ പഠനത്തിനു തുടക്കമായി. ദുബായിലെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു പദ്ധതി വരുന്നതു വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിനു യാത്രക്കാര്‍ക്കു സൗകര്യമാകുമെന്നു ദുബായ് എയര്‍പോര്‍ട്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി) മൈക്കിള്‍ ഇബിറ്റ്‌സന്‍ പറഞ്ഞു. ദുബായ് രാജ്യാന്തര വിമാനത്താവളം ഭാവിയില്‍ എമിറേറ്റ്‌സ് വിമാനങ്ങള്‍ക്കു മാത്രമാക്കി മാറ്റുമെന്നാണു റിപ്പോര്‍ട്ട്. മറ്റെല്ലാ വിമാനങ്ങളും അല്‍ മക്തൂം വിമാനത്താവളത്തിലേക്കു മാറും. ഇരുവിമാനത്താവളത്തിലേക്കും പോകേണ്ടിവരുന്ന യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹൈപ്പര്‍ലൂപ് ഏറെ ഗുണകരമാകും. നഗരത്തില്‍നിന്നു മാറിയുള്ള അല്‍ മക്തൂം വിമാനത്താവളത്തില്‍നിന്നു കുറഞ്ഞ സമയം കൊണ്ടു നഗരത്തിനകത്തുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്താം. ഇവിടെയിറങ്ങി താമസസ്ഥലങ്ങളിലേക്കു പോകാന്‍ അനുബന്ധ സൗകര്യമൊരുക്കാനും സാധിക്കും. സാധാരണ യാത്രയ്ക്കു വേണ്ടിവരുന്നതില്‍നിന്നു 34 മിനിറ്റ് ലാഭിക്കാനാകും. വെറും ആറുമിനിറ്റുകൊണ്ട് ... Read more
ഇന്ത്യയിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭിച്ചാല്‍ നിരക്കു കുറയ്ക്കുമെന്ന് ഫ്ലൈ ദുബൈ
ഇന്ത്യയിലേക്കു കൂടുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകിയാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാനാകുമെന്ന് ഫ്ലൈ ദുബൈ. എമിറേറ്റ്സും ഫ്ലൈ ദുബൈയും ചേർന്ന് ഇന്ത്യയിലേക്ക് 300 മുതല്‍ 350 സർവീസുകൾ നടത്തുന്നുണ്ട്. ഇന്ത്യൻ വിമാനങ്ങളടക്കം ആഴ്ചയിൽ 500 വിമാനങ്ങൾ ഇന്ത്യ-ദുബൈ സെക്ടറിൽ മാത്രം സർവീസ് നടത്തുന്നു. ഇന്ത്യയിലേയ്ക്ക് ഒരുപാട് യാത്രക്കാരുണ്ടെങ്കിലും കൂടുതല്‍ സര്‍വീസിനു അനുമതിയില്ല. സീസൺ ആകുമ്പോൾ തിരക്കുമൂലം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഫ്ലൈ ദുബൈ സീനിയർ വൈസ് പ്രസിഡന്റ് സുധീർ ശ്രീധരൻ പറഞ്ഞു. ഓണം, ദീപാവലി, ക്രിസ്മസ്, പെരുന്നാൾ തുടങ്ങിയ ആഘോഷവേളകളിൽ ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നാട്ടില്‍ എത്താന്‍ കഴിയാറില്ല. യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള തുറന്ന ആകാശ നയം ഗൾഫ് മേഖലയിലും നടപ്പാക്കണം. ഇതുമൂലം കൂടുതൽ സെക്ടറുകളിലേക്കു വിമാന സർവീസ് ആരംഭിക്കാനാകും. നിരക്കു കുറയ്ക്കാനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും സഹായകമാകും. ഇക്കാര്യങ്ങൾ ഇന്ത്യൻ സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് ഫ്ലൈ ദുബൈ പുതിയ സർവീസ് ആരംഭിക്കും. ബിസിനസ് ക്ലാസുകാരെ ലക്ഷ്യമിട്ടു ... Read more
ദുബൈ വിമാനത്താവളത്തില്‍ മൂന്ന് പുതിയ പാലങ്ങള്‍ തുറക്കും
ദുബായ് രാജ്യാന്തര വിമാനത്താവള മേഖലയിലെ ഗതാഗതം സുഗമമാക്കുന്ന എയര്‍പോര്‍ട്ട് സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി മൂന്നു പാലങ്ങള്‍കൂടി യാത്രയ്ക്കായി തുറക്കും. എയര്‍പോര്‍ട് സ്ട്രീറ്റ് – നാദ് അല്‍ ഹമര്‍ ഇന്റര്‍ചെയ്ഞ്ച്, മാറക്കെച്ച് എയര്‍പോര്‍ട് സ്ട്രീറ്റ് ജംക്ഷന്‍ എന്നിവിടങ്ങളിലാണു പുതിയ പാലങ്ങള്‍. നാലു ജംക്ഷനുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് എയര്‍പോര്‍ട് സ്ട്രീറ്റ് നവീകരണ പദ്ധതിയിലുള്ളത്. ഇതില്‍ റാഷിദിയ മെട്രോ സ്റ്റേഷനു സമീപമുള്ള പാലം കഴിഞ്ഞ മാസം തുറന്നിരുന്നു. നാദ് അല്‍ ഹമര്‍ സ്ട്രീറ്റില്‍ നിന്ന് എയര്‍പോര്‍ട് സ്ട്രീറ്റിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാവുന്ന രീതിയിലാണു പുതിയ പാലങ്ങളുടെ നിര്‍മാണം. ഇതോടെ നാദ് അല്‍ ഹമര്‍ ഭാഗത്തുനിന്നു വരുന്നവര്‍ക്കു സമയനഷ്ടം കൂടാതെ വിമാനത്താവളത്തിലെത്താനാകും. മാറക്കെച്ച് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ജംക്ഷനില്‍ നിന്നു ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കാതെതന്നെ വിമാത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിലേക്ക് എത്താവുന്ന തരത്തിലാണു രണ്ടാമത്തെ പാലം തുറന്നിരിക്കുന്നത്. മാറക്കെച്ച് സ്ട്രീറ്റില്‍നിന്നു ദുബായ് ഏവിയേഷന്‍ എന്‍ജിനീയറിങ് പ്രോജക്ട് മേഖലയിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുന്നതാണു മൂന്നാമത്തെ പാലം. മാറക്കെച്ച് സ്ട്രീറ്റില്‍ ട്രാഫിക് ... Read more
അബുദാബിയില്‍ ഇനി സ്വയം ഇന്ധനം നിറയ്ക്കാം
അബുദാബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്) സേവന സ്റ്റേഷനുകളില്‍ ഫ്ളെക്സ് സംവിധാനത്തിലൂടെ ഇന്ധനം നല്‍കാന്‍ പദ്ധതി. പ്രീമിയം, സെല്‍ഫ്, മൈ സ്റ്റേഷന്‍ എന്നീ സര്‍വീസ് മാര്‍ഗങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് ഇന്ധനം നല്‍കാനാണ് അഡ്നോക് ഫ്ളെക്സ് രീതി രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറിയ ഫീസ് ഈടാക്കി പ്രീമിയം സേവനം ഉറപ്പാക്കും. സ്വന്തം വാഹനത്തില്‍ സ്വയം ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമാണു രണ്ടാമത്തേത്. ഉപഭോക്താക്കള്‍ക്കു മെച്ചം ഈ രീതിയാണ്. മൂന്നാമത്തെ മൈ സ്റ്റേഷന്‍ രീതി പെട്രോളും പാചകവാതകവും നേരിട്ട് ഉപഭോക്താക്കള്‍ക്കു വിതരണം ചെയ്യുന്നതാണ്. ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുതിയ ഫ്ളെക്സ് സേവനരീതിയിലൂടെ ഉപഭോക്തൃ സേവനം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍. സേവനങ്ങള്‍ സംബന്ധിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്കു സേവന സ്റ്റേഷനുകളിലെ ജീവനക്കാര്‍ മറുപടി നല്‍കുമെന്ന് അഡ്നോക് ഡിസ്ട്രിബ്യൂഷന്‍ അബുദാബി റീട്ടെയില്‍ സെയില്‍സ് വൈസ് പ്രസിഡന്റ് സുല്‍ത്താന്‍ സാലെം അല്‍ ജെനൈബി അറിയിച്ചു. നിലവില്‍ വാഹനത്തില്‍ സര്‍വീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍തന്നെയാണ് ഇന്ധനം നിറയ്ക്കുന്നതും പണം ഈടാക്കുന്നതും. ഈ രീതി പ്രീമിയം ... Read more
അബുദാബിയില്‍ അതിവേഗ ഹൈപ്പര്‍ലൂപ്പ് രണ്ട് വര്‍ഷത്തിനകം
അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം രണ്ട് വര്‍ഷത്തിനകം ആരംഭിക്കുമെന്ന് പ്രധാന നിര്‍മാതാക്കളായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു. അബുദാബി -ദുബായ് യാത്ര മിനിട്ടുകള്‍ കൊണ്ട് സാധ്യമാക്കുന്ന ഈ സംവിധാനത്തിന്റെ വേഗത മണിക്കൂറില്‍ 1200 കിലോമീറ്ററാണ്. അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രോപ്പര്‍ട്ടി എക്സിബിഷനില്‍ ഹൈപ്പര്‍ലൂപ്പിന്റെ റൂട്ട് പ്രഖ്യാപിച്ചു. നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസും അല്‍ദാര്‍ ഡെവലപേഴ്സും തമ്മില്‍ കരാര്‍ ഒപ്പിട്ടതിന്റെ ഭാഗമായാണ് റൂട്ട് പ്രഖ്യാപനം. ഇതിന്റെ അടിസ്ഥാന വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയത്. വിശദ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ദുബായ് അതിര്‍ത്തിയിലെ അല്‍ ഖദീറില്‍നിന്ന് യാസ് ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും 2020-ഓടെ ഹൈപ്പര്‍ലൂപ്പ് പാതകള്‍ നിര്‍മിക്കാനാണ് പദ്ധതി. അബുദാബി വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റര്‍ ട്രാക്കും ഉണ്ടാകും. അല്‍ ഖദീറില്‍നിന്ന് ഹൈപ്പര്‍ലൂപ്പ് ഔദ്യോഗികമായി ആരംഭിക്കുകയാണെന്നും മറ്റ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന പദ്ധതി തുടങ്ങുമെന്നും ഹൈപര്‍ലൂപ്പ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജീസ് ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു. നിരവധി റൂട്ടുകള്‍ പരിഗണനയിലുണ്ട്. എന്നാല്‍, വിമാനത്താവളം, ... Read more
പാര്‍ക്കിങ്ങിന് പണമടച്ചോ? അറിയാം സ്മാര്‍ട്ടായി
ദുബായില്‍ പാര്‍ക്കിങ്ങിന് പണമടച്ചത് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുങ്ങുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികത ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പരിശോധകരുടെ വാഹനത്തിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണമാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുക. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ നിന്ന് പാര്‍ക്കിങ്ങിന് പണമടയ്ക്കാത്ത വാഹനങ്ങള്‍ കണ്ടെത്താന്‍ ഈ ഉപകരണം വഴി സാധിക്കും. പരിശോധകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങാതെ തന്നെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കഴിയും. സ്മാര്‍ട്ട് സാങ്കേതികത ഉപയോഗിച്ച് ട്രാഫിക്ക് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് സ്മാര്‍ട്ട് സ്‌കാനര്‍ എന്ന് ട്രാഫിക്ക് ആന്‍ഡ് റോഡ്സ് ഏജന്‍സി സി.ഇ.ഒ. മൈത ബിന്‍ അതായി പറഞ്ഞു.
മൂന്നര പതിറ്റാണ്ടിനൊടുവില്‍ സൗദിയില്‍ ഇന്നു മുതല്‍ സിനിമാ പ്രദര്‍ശനം
ചരിത്രം പൊളിച്ചെഴുതി മുപ്പത്തിഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയില്‍ ഇന്ന് സിനിമാ പ്രദര്‍ശിപ്പിക്കും. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തിയേറ്ററിലാണ് പ്രദര്‍ശനം. ബ്ലാക്ക് പാന്തര്‍ എന്ന അമേരിക്കന്‍ സിനിമയാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുക. 620 സീറ്റുകളുള്ള തിയേറ്ററില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. നികുതിയടക്കം അറുപത് റിയാലാണ് സിനിമ കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച സാമൂഹിക പരിഷ്‌കരണങ്ങളുടെ ഭാഗമായിട്ടാണ് സിനിമാ വിലക്ക് പൂര്‍ണമായും ഒഴിവാക്കിയത്. വിഷന്‍ 2030 എന്ന പേരിലാണ് സമ്പൂര്‍ണ പരിഷ്‌കാരങ്ങള്‍ സൗദി ഭരണകൂടം നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിനോദങ്ങള്‍ക്ക് വേണ്ടി 267 കോടി ഡോളറാണ് സൗദി അറേബ്യ നീക്കിവച്ചിട്ടുള്ളത്്. വിനോദങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിലൂടെ വിദേശികളായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുസ്ലിം പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയിലുള്ളവര്‍ വിദേശത്ത് വിനോദ ആവശ്യങ്ങള്‍ക്ക് ഓരോ വര്‍ഷവും 2000 കോടി ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. സിനിമാ നിരോധനം നീക്കിയതിലൂടെ ... Read more