Category: Middle East
സൗദി വിസ ഫീസിളവ് പ്രാബല്യത്തില്‍: പട്ടിക പ്രസിദ്ധീകരിച്ചു
സൗദി അറേബ്യയിലേക്കുളള സന്ദര്‍ശന വിസ ഫീസ് ഇളവ് അനുവദിച്ച രാജ്യങ്ങളുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്കാണ് വീസ ഫീസില്‍ ഇളവ് അനുവദിച്ചത്. ഇന്ത്യക്കാര്‍ക്ക് 2000 (35960 രൂപ) റിയാല്‍ ആയിരുന്ന വിസ ഫീസ്. അത് 305 (5490 രൂപ) റിയാലാക്കി കുറച്ചായിരുന്നു സൗദിയുടെ പ്രഖ്യാപനം. വിസ ഫീസിളവില്‍ മാറ്റം വരുത്തിയത് ഈ മാസം രണ്ടിനാണ് പ്രാബല്യത്തില്‍ വന്നത്. ഇതു സംബന്ധിച്ച് മുംബൈയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യലയം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതു പ്രകാരം റുമേനിയ, ഇന്തോനേഷ്യ, ക്രൊയേഷ്യ, അയര്‍ലാന്‍ഡ്, ബള്‍ഗേറിയ, സൈപ്രസ് റഷ്യ, കാനഡ തുടങ്ങിയ ഇരുപതില്‍ പരം രാജ്യങ്ങളിലെ പൗരന്മാര്ക്കും വിസ ഫീസില്‍ ഇളവു ലഭിക്കും. റഷ്യന്‍ പൗരന്മാര്ക്ക് 790 റിയാലും ആസ്ട്രേലിയക്കാര്‍ക്ക് 506 റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്. ഇന്ത്യയില്‍ നിന്നാണ് സൗദി അറേബ്യയിലേക്ക് ഏറ്റവും ... Read more
വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ രണ്ട് പുതിയ വാട്ടര്‍പാര്‍ക്കുകള്‍
വേനല്‍ തണുപ്പിക്കാന്‍ ദുബൈയില്‍ പുതിയ രണ്ടു വാട്ടര്‍ തീം പാര്‍ക്കുകള്‍ തുറക്കുന്നു. ലഗുണ വാട്ടര്‍പാര്‍ക്കും സ്പ്ലാഷേര്സ് ഐലന്‍ഡുമാണ് ഈ വാരാന്ത്യത്തില്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. ലാ മെര് ബീച്ചില്‍ കടലോരത്തിന്റെ എല്ലാ സാധ്യതകളും ഉള്‍പ്പെടുത്തിയാണ് ലഗുണ വാട്ടര്‍ പാര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. മേഖലയില്‍ ഇതാദ്യമായി സര്‍ഫിങ്ങിന് പ്രത്യേക റൈഡ് സജ്ജമാക്കുന്ന ആദ്യ പാര്‍ക്കും ലഗുണയാകും. അക്വാ പ്ലേ, സ്പ്ലാഷ് പോഡ് തുടങ്ങിയ രസകരമായ റൈഡുകള്‍ കുട്ടികളെയും ആകര്‍ഷിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി 99 ദിര്‍ഹത്തിന് വാങ്ങാം. അക്വാവെഞ്ചര്‍ പാര്‍ക്കില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയ പുതിയ വാട്ടര്‍ പാര്‍ക്കാണ് സ്പ്ലാഷേര്സ് ഐലന്‍ഡ്. കുട്ടികള്‍ക്ക് ആസ്വദിക്കാനാവുന്ന ഏഴു റൈഡുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. 290 ദിര്‍ഹമാണ് ഒരു കുട്ടിക്ക് പ്രവേശനത്തിനുള്ള നിരക്ക്. രണ്ടു വാട്ടര്‍ പാര്‍ക്കുകളും ശനിയാഴ്ച തുറക്കും.
ദുബൈയില്‍ ഖുര്‍ആന്‍ പാര്‍ക്ക് ഒരുങ്ങുന്നു; പ്രവേശനം സൗജന്യം
ഖുര്‍ആനിലെ അദ്ഭുതങ്ങളും സസ്യങ്ങളും പരിചയപ്പെടുത്തുന്ന ഖുര്‍ആന്‍ പാര്‍ക്ക് ദുബൈയില്‍ ഒരുങ്ങുന്നു. ദുബൈ അല്‍ ഖവനീജില്‍ നിര്‍മിക്കുന്ന പാര്‍ക്കില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി പറഞ്ഞു. പാര്‍ക്ക് തുറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ക്കിലെ അദ്ഭുതങ്ങളുടെ ഗുഹയും ഗ്ലാസ് ഹൗസും കാണാന്‍ 10 ദിര്‍ഹം വീതം നല്‍കണം. സഹിഷ്ണുത, സ്നേഹം, സമാധാനം തുടങ്ങിയ ഇസ്ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയാണ് 60 ഹെക്ടറില്‍ പരന്നുകിടക്കുന്ന പാര്‍ക്കിന്റെ ഉദ്ദേശം. പാര്‍ക്കിലെ ഗ്ലാസ്ഹൗസില്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്ന മരുന്ന് ചെടികള്‍ പ്രത്യേക താപനിലയില്‍ സൂക്ഷിച്ചു വളര്‍ത്തും. ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ഏഴു അദ്ഭുതങ്ങളാണ് ‘കേവ് ഓഫ് മിറാക്കിള്‍സില്‍’ കാണാന്‍ സാധിക്കുക. വൈദ്യശാസ്ത്രത്തിന് പ്രയോജനപ്രദമെന്ന് തെളിയിക്കപ്പെട്ട, ഖുര്‍ആനില്‍ പരാമര്‍ശിച്ചിരിക്കുന്ന സസ്യങ്ങളും പച്ചമരുന്നുകളും ഉള്‍പ്പെടുത്തി 12 ഉദ്യാനങ്ങളും പാര്‍ക്കിലുണ്ടാകും. സൗരോര്‍ജപാനലുകള്‍, വൈ-ഫൈ സംവിധാനം, ഫോണ്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍, ഇരിപ്പിടങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളും പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുങ്ങും.
സൗദി എയര്‍ലൈന്‍സില്‍ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം
സൗദി അറേബ്യന്‍ എയര്‍ലൈന്‍സിലെ യാത്രക്കാര്‍ക്ക് സൗജന്യ വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുങ്ങുന്നു. ആഭ്യന്തര സര്‍വീസുകളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വാട്സ് ആപ് ഉപയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. യാത്രക്കാര്‍ക്ക് ബന്ധുക്കളുമായി ആശയ വിനിമയം നടത്തുന്നതിനാണ് സൗജന്യ വാട്സ്ആപ് സേവനം ആരംഭിക്കുന്നതെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു. എന്നാല്‍ ശബ്ദ സന്ദേശങ്ങളും വീഡിയോകളും അയക്കാന്‍ സൗകര്യം ഉണ്ടാവില്ല. തുടക്കത്തില്‍ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ മാത്രമാണ് സൗകര്യം ഒരുക്കുന്നത്. ഇതിനായി സൗദിയുടെ ആഭ്യന്തര വിമാനങ്ങളിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര സര്‍വീസുകളിലും വൈഫൈ സേവനം ലഭ്യമാക്കും. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ് സന്ദേശം അയക്കാന്‍ സൗകര്യം ഒരുക്കുന്നത്. വിവര വിനിമയ രംഗത്തെ സാധ്യതകള്‍ യാത്രക്കാര്‍ക്കും പരമാവധി ലഭ്യമാക്കുന്നതിനാണ് വാട്സ്ആപ് സന്ദേശം സൗജന്യമായി അനുവദിക്കുന്നതെന്നും സൗദി എയര്‍ലൈന്‍സ് വ്യക്തമാക്കി.
പുരാവസ്തു ടൂറിസം പദ്ധതിയുമായി സൗദി: മദായിന്‍ സാലെ താല്‍ക്കാലികമായി അടച്ചു
ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച സൗദിയിലെ മദായിന്‍ സാലെ ഉള്‍പ്പെടുന്ന അല്‍ ഉലയിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുരാവസ്തു പര്യവേഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അല്‍ ഉല റോയല്‍ കമ്മീഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. 2020ല്‍ പദ്ധതി തീരും വരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുന്നത്. പുരാവസ്തു സംരക്ഷണം, പുരാവസ്തു ഗവേഷണം, വിനോദ സഞ്ചാരമേഖല വികസനം എന്നിവയ്ക്കായി അന്തര്‍ദേശീയ തലത്തില്‍ സഹകരണം തേടാന്‍ സൗദി ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അല്‍ഉല റോയല്‍ കമ്മീഷന് പുതിയ പദ്ധതി വിഭാവനം ചെയ്തത്. ഈ വര്‍ഷം ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ മദായിന്‍ സാലെ ജോര്‍ദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയന്‍ വംശ സാമ്രജ്യത്തിന്റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ മറ്റെങ്ങും കാണാത്ത മരുഭൂമിയും പാറകളും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. പാറകള്‍ തുരന്നുണ്ടാക്കിയ 2000ത്തിലധികം വര്‍ഷം പഴക്കമുള്ള ലിഹാനിയന്‍- നെബാത്തിയന്‍ ... Read more
അല്‍ ബാത്തിന എക്സ്പ്രസ് വേ ഇന്ന് തുറക്കും
270 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒമാനിലെ ഏറ്റവും വലിയ റോഡ് അല്‍ ബാത്തിന എക്സപ്രസ് വേ ഇന്ന് പൂര്‍ണമായി ഗതാഗതത്തിനായി തുറന്ന് കൊടുക്കും. ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മസ്ക്കറ്റ് ഹൈവേ അവസാനിക്കുന്ന ഹല്ബനാനില് നിന്ന് തുടങ്ങി വടക്കന്‍ ബാത്തിന ഗവര്‍ണറ്റേറിലെ ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്സ്പ്രസ് ഹൈവേ. പാത തുറക്കുന്നതോടെ മസ്ക്കറ്റില്‍ നിന്ന് ദുബൈയിലേക്കുള്ള യാത്രസമയത്തിന്റെ ദൈര്‍ഘ്യം കുറയും. നേരത്തെ എക്സ്പ്രസ് ഹൈവേയുടെ വിവിധ ഭാഗങ്ങള്‍ തുറന്ന് കൊടുത്തിരുന്നു. പൂര്‍ണമായും പാത തുറന്ന് കൊടുക്കുന്നതോടെ വ്യാപാര മേഖലയുടെ ഉണര്‍വിനൊപ്പം ബാത്തിന മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉണര്വിന് സഹായകമാകും. സുഹാര്‍ തുറമുഖം, സുഹാര്‍ വിമാനത്താവളം, സുഹാര്‍ ഫ്രീ സോണ്‍, ഷിനാസ് തുറമുഖം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ഹൈവേ ഉപയോഗിക്കാന്‍ സാധിക്കും. സുല്‍ത്താനേറ്റിലെ തത്രപ്രധാനമായതും വലുതുമായ റോഡുകളില്‍ ഒന്നാണ് ബാത്തിന എക്സ്പ്രസ് വേയെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ... Read more
സെ അല്‍ സലാം റോഡിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 14ന്
പ്രകൃതി സ്നേഹികളായ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമായ അല്‍ ഖുദ്രിയിലെ സെ അല്‍ സലാം റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഈ മാസം 14ന് യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും. അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ദുബായ്-അല്‍ ഐന്‍ റോഡ് ഇന്റര്‍സെക്ഷനിലേക്കുള്ള 20 കിലോമീറ്റര്‍ റോഡാണ് രണ്ടാം ഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയത് അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ഇരുദിശകളിലേക്കും രണ്ട് ലെയ്നോട് കൂടിയ റോഡും പരിസരത്ത് സൈക്കിള്‍ ട്രാക്കുമാണ് പണിതീര്‍ത്തിരിക്കുന്നതെന്ന് ആര്.ടി.എ. ചെയര്മാന് മത്തര്‍ അല്‍ തായര്‍ അറിയിച്ചു. അല്‍ ലിസൈലിയും അല്‍ മര്‍മൂമിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ റോഡ്. വിവിധ ഇന്റര്‍സെക്ഷനുകളിലായി ഒമ്പത് റൗണ്ട് എബൗട്ടുകളും പണിതിട്ടുണ്ട്. ഒട്ടകങ്ങള്‍ക്കായി രണ്ടും കുതിരകള്‍ക്കായി രണ്ടും വീതം റോഡ് ക്രോസിങ്ങുകളും പണിതീര്‍ത്തിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കായി വേറൊരു ക്രോസ് റോഡുമുണ്ട്. അല്‍ ലിസൈലിയിലെ ജനവാസകേന്ദ്രങ്ങളില്‍ സര്‍വീസ് റോഡുകള്‍, കാര്‍ പാര്‍ക്കുകള്‍, ഷെല്‍ട്ടറോടു കൂടിയ ബസ് സ്റ്റോപ്പുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനക്കമ്പനി ഇന്ത്യയില്‍; നടപടി പുരോഗമിക്കുന്നു
ഇന്ത്യയിൽ ആഭ്യന്തര സർവീസ് തുടങ്ങാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് ഖത്തർ എയർവേയ്സ് സി ഇ ഒ അക്ബർ അൽ ബാകിര്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തു വിട്ടത്. വ്യോമയാന മേഖലയിലെ നൂറു ശതമാനം വിദേശനിക്ഷേപമെന്ന കേന്ദ്രസർക്കാറിന്റെ നിയമഭേദഗതിയാണ് ഖത്തർ എയർവേയ്സിന് തുണയായിരിക്കുന്നത്. നേരത്തെ വിദേശ വിമാന കമ്പനികൾക്ക് 49 ശതമാനം മാത്രമേ ഇന്ത്യയിൽ വിദേശനിക്ഷേപം അനുവദിച്ചിരുന്നുള്ളൂ. ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ എയർവേയ്സിന്റെ ആഭ്യന്തര സർവീസ് പൂർണമായും ഖത്തര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനം വഴിയായിരിക്കും പ്രവര്‍ത്തിക്കുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്നും ചെയര്‍മാനെ നിയമിക്കും. കൂടാതെ ബോര്‍ഡംഗങ്ങളില്‍ കൂടുതലും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും. ഇന്ത്യയിൽ ആഭ്യന്തര വിമാനകമ്പനി തുടങ്ങാൻ പദ്ധതിയിടുന്നുവെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ അക്ബർ അൽ ബാകിർ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ ആഭ്യന്തര സർവീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് തങ്ങളുടെ നിയമവിദഗ്ധർ നടപടികളാരംഭിച്ചിട്ടുണ്ടെന്നും ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ചുള്ള ചില നിർണായക വിവരങ്ങൾ ഇന്ത്യന്‍ സർക്കാറിൽ നിന്നും ലഭ്യമാകുമെന്നും ബാകിര്‍ പറഞ്ഞു. അതേസമയം, ... Read more
ഇന്ത്യന്‍ വിനോദസഞ്ചാരികളെ നോട്ടമിട്ട് ഖത്തര്‍: മുംബൈയില്‍ ഓഫീസ് തുറന്നു
വിനോദസഞ്ചാര മേഖലയില്‍ വികസനത്തിനൊരുങ്ങി ഖത്തര്‍. ഇന്ത്യയില്‍നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ ഖത്തര്‍ ടൂറിസം അതോറിറ്റി പുതിയ ഓഫീസ് തുറന്നു. ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാന്‍ വിസയുടെ ആവശ്യമില്ല എന്ന തീരുമാനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നിലവില്‍ വന്നത്. തുടര്‍ന്ന് ഖത്തറില്‍ എത്തുന്ന ഇന്ത്യന്‍ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായി. ഒരുമാസത്തെ താമസത്തിനാണ് വിസ ആവശ്യമില്ലാത്തത്. രാജ്യത്തെത്തുമ്പോള്‍ ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ടും റിട്ടേണ്‍ ടിക്കറ്റും വേണമെന്ന് മാത്രമാണ് നിബന്ധന. പിന്നീട് 30 ദിവസത്തേക്കുകൂടി ഈ വിസ നീട്ടാനുള്ള സംവിധാനവുമുണ്ട്. കൂടുതല്‍ ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഖത്തര്‍ ടൂറിസം മുംബൈയില്‍ ഓഫീസ് തുറന്നത്. ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇന്ത്യയിലെ പ്രതിനിധി ഓഫീസ് ഏറെ ഗുണകരമാകുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി മാര്‍ക്കറ്റിങ് മേധാവി റാശിദ് അല്‍ ഖുറേസ് പറഞ്ഞു. സംസ്കാരംകൊണ്ടും പാരമ്പര്യംകൊണ്ടും ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്ന നിരവധി സവിശേഷതകള്‍ ഖത്തറിനുണ്ടെന്നും റാശിദ് അല്‍ ഖുറേസ് പറഞ്ഞു. ടൂറിസ്റ്റ് ഓപ്പറേറ്റര്‍മാരുമായി പങ്കാളിത്തം, ശില്പശാലകള്, ... Read more
കേരള ടൂറിസത്തെ അഭിനന്ദിച്ച് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി
ടൂറിസം രംഗത്ത് കേരളം മികച്ച നേട്ടം കൈവരിച്ചെന്ന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ. കേരളത്തിന്റെ ടൂറിസം ഭാവി പ്രകൃതിദത്ത ടൂറിസത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശത്തിനെത്തിയ അദ്ദേഹം അൽ അമാൻ-വികെഎൽ ഗ്രൂപ് ചെയർമാൻ ഡോക്ടർ വർഗീസ് കുര്യൻ ചിറ്റാറിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. മനോഹരമാണ് കേരളം. നല്ല ജനങ്ങൾ, നല്ല പെരുമാറ്റം, നല്ല ശുദ്ധവായുവും ജലവും പ്രകൃതി ഒരുക്കിയ കാഴ്ചകളും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. മാത്രവുമല്ല പണ്ടു മുതലേ ബഹ്റൈനും കേരളവും തമ്മില്‍ നല്ല ബന്ധമാണ് സൂക്ഷിക്കുന്നത്. ഷേഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ അഭിപ്രായപ്പെട്ടു. മൂഴിയാർ, കക്കി തുടങ്ങിയ കിഴക്കൻ വനമേഖലകളും സന്ദർശിച്ചു. ബഹ്റൈൻകാരുടെ ടൂറിസം പറുദീസയായി കേരളത്തെ മറ്റുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ ഉപദേഷ്ടാവ് അലി നെയ്മി, ഓഫിസ് ഡയറക്ടർ സൗദ് ഹവ്വ എന്നിവരും ഉപപ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രാജു എബ്രഹാം എംഎൽഎ, വികെഎൽ ഗ്രൂപ് ചെയർമാൻ ... Read more
കത്താറ ബീച്ചില്‍ ഇന്നുമുതല്‍ പ്രവേശനം സൗജന്യം
ദോഹ കത്താറ ബീച്ചിലേക്ക് ഇന്നുമുതല്‍ പ്രവേശനം സൗജന്യം. മുതിര്‍ന്നവര്‍ക്ക് 100 റിയാലും കുട്ടികള്‍ക്ക് 50 റിയാലുമായിരുന്നു പ്രവേശന ഫീസ് ഈടാക്കിയിരുന്നത്. ഇന്‍ഫ്ളേറ്റബിള്‍ ഗെയിമുകള്‍ കളിക്കാന്‍ 50 റിയാലിന്റെ പാസ് വേറെ എടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് പാസ് ആവശ്യമില്ല. ബീച്ചില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാട്ടര്‍ സ്പോര്‍ട്സിനുള്ള സൗകര്യങ്ങളുണ്ട്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതര മുതല്‍ സൂര്യാസ്തമയം വരെയും വാരാന്ത്യ ദിനങ്ങളില്‍ രാത്രി ഒമ്പതരവരെയുമാണ് പ്രവേശനം. സൂര്യാസ്തമയത്തിനുശേഷം നീന്തല്‍ അനുവദിക്കില്ല. അതേസമയം, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവ കത്താറ വില്ലേജില്‍ തയ്യാറാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും.
സൗദിയിലേക്കുള്ള സന്ദർശകവിസ ഫീസില്‍ ഇളവ്
സൗദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുറച്ചതായി ട്രാവല്‍ ഏജന്‍സികള്‍ അറിയിച്ചു. നിലവിലുള്ള 2000 റിയാലിന് പകരം 300-350 റിയാലാണ് പുതിയ വിസ സ്റ്റാമ്പിംഗ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മുബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായും ഇന്നുമുതല്‍ പുതുക്കിയ തുകയെ വിസയ്ക്കായി ഈടാക്കുകയുള്ളൂ എന്ന് വിവിധ ഏജന്‍സികള്‍ അറിയിച്ചു. 2016 ഒക്ടോബറിലാണ് സൗദിയിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടിയത്. മൂന്നു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നു മുതല്‍ 2000 റിയാലായിരുന്നു തുക. കേരളത്തില്‍ നിന്നും സൗദിയിലേക്ക് മൂന്ന് മാസത്തേക്ക് കുടുംബ വിസ സ്റ്റാമ്പിങ്ങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ആറു മാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3,000 റിയാലാണ്. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ഇന്ന് വിസതുക അടക്കുമ്പോൾ സ്ഥിരീകരിക്കാനാകുമെന്നും ഏജൻസികള്‍ അറിയിച്ചു.
യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി ഖത്തര്‍ എയര്‍വേയ്സ്
ഖത്തര്‍ എയര്‍വേയ്സിന്റെ ബോയിങ്ങ് 777, എയര്‍ ബസ് എ350 വിമാനങ്ങളിലും യാത്രക്കാര്‍ക്ക് സൂപ്പര്‍ വൈഫൈ ലഭ്യമാക്കി. ഒരുമണിക്കൂറാണ് വൈഫൈ ലഭിക്കുക.യാത്രാവേളയില്‍ മുഴുവന്‍ വൈ-ഫൈ വേണ്ടവര്‍ ടിക്കറ്റ് എടുക്കുമ്പോള്‍ ഇതിനായി അധിക ചാര്‍ജ് നല്‍കണം. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്തിലിരുന്നും ഓഫിസ് ജോലികള്‍ നിര്‍വഹിക്കാമെന്നതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ നേട്ടം. ജിഎക്സ് ഏവിയേഷന്‍ സാങ്കേതികവിദ്യയിലാണു ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് സേവനം വിമാനങ്ങളില്‍ ലഭ്യമാകുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും ഇടതടവില്ലാതെ ഇഷ്ട വിഡിയോകള്‍ കാണാനും ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സാമൂഹിക മാധ്യങ്ങള്‍ ഉപയോഗിക്കാനുമാവും. ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനങ്ങളില്‍ സൂപ്പര്‍ വൈ-ഫൈ ലഭ്യമാക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഇന്‍മര്‍സാറ്റ് ഏവിയേഷന്‍ പ്രസിഡന്റ് ഫിലിപ് ബലാം പറഞ്ഞു.
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുമയുമായി കത്താറ
ദോഹ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു. ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവയാണ് കത്താറ വില്ലേജില്‍ തയ്യാറാകുന്നത്. ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. പ്ലാനറ്റേറിയം 2240 ചതുരശ്ര മീറ്ററിലാണ് പണിയുക. 200 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാവുന്ന വിധത്തില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില് നാലു ഇരിപ്പിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കുമുണ്ടാകും. വ്യത്യസ്ഥ പരിപാടികള്‍ നടത്തുന്നതിനായി കടല്‍ കാണാവുന്നതരത്തില്‍ വിശാലമായ ടെറസ്സാണ് ഒരുങ്ങുന്നത്. മധ്യപൂര്‍വേഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ‘ഏവിയന്‍ സ്പാ’ കത്താറ പ്ലാസയിലൊരുക്കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മാളുമുണ്ടാകും. ചുവപ്പിലും സ്വര്‍ണനിറത്തിലും പൊതിഞ്ഞ വലിയ രണ്ട് സമ്മാനപ്പൊതികളുടെ രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്. മറ്റൊരു ആകര്‍ഷണമായി മാറുന്ന കത്താറ ഹില്‍സ് ... Read more
പെരുമഴയിലും നനയാതെ നടക്കാം ഷാര്‍ജയില്‍
ഇരമ്പി ആര്ത്ത പെയ്യുന്ന മഴയില്‍ നനയാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ഇനി കൊതി തീരുവോളം നടക്കാം. അതിനുള്ള അവസരമാണ് ഷാര്‍ജ അല്‍ ബുഹൈറ കോര്‍ണിഷിലെ അല്‍ മജറയില്‍ ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷന് ഒരുങ്ങിയിരിക്കുന്നത്. റെയിന്‍ റൂം എന്നറിയപ്പെടുന്ന ഈ ഇന്സ്റ്റലേഷന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം നിര്‍വഹിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ റാന്‍ഡം ഇന്റര്‍നാഷണല്‍ ആണ് ഇതിന്റെ ശില്‍പ്പികള്‍. മധ്യപ്പൂര്‍വദേശത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. മുറിയുടെ അകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ മഴയുടെ ഇരമ്പല്‍ കേള്‍ക്കാം. പിന്നെ നൂലിഴകളായി പെയ്ത് തുടങ്ങുന്ന മഴ, തുള്ളിക്കൊരു കുടം കണക്കെ പെയ്യുകയായി. എന്നാല്‍ മഴമുറിക്കുള്ളിലൂടെ നടക്കുന്നവരുടെ ദേഹത്ത് ഒരു തുള്ളി പോലും വീഴില്ല. മഴമുറിയില്‍ എത്തിയാല്‍ ആടാം പാടാം സെല്‍ഫിയെടുക്കാം. ആകാശം നോക്കാം മഴതുള്ളികള്‍ക്കുള്ളികള്‍ കാണാം. പെയ്യുമെന്നല്ലാതെ ദേഹം നനയില്ല. തലയ്ക്ക് മുകളില്‍ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. മഴമുറിയില്‍ എത്തുന്നവരുടെ ... Read more