ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ‘ഇന്ത്യൻ നൈറ്റ്’ ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം, ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്. തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്.
സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും
ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി
റംസാന്‍ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എല്‍.ഇ.ഡി. പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ
കുവൈത്ത് നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഷെയ്ഖ് ജാബിര്‍ കടല്‍ പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇതോടെ കുവൈത്ത്
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ
ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന് ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ.
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക
കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് ശനിയാഴ്ച തുടങ്ങും. പുലര്‍ച്ചെ 5.35-ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8.25-ന് ജിദ്ദയിലെത്തും.
കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും
45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍
കുതിരയോട്ട മത്സരത്തിനു പിന്നാലെ പൈതൃകത്തനിമയോടെ ദുബായില്‍ ‘മരുഭൂമിയിലെ കപ്പലോട്ട’ മത്സരവും. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ മേഖലയിലെ ഏറ്റവും