Category: Middle East
ദിപാവലി ആഘോഷിക്കാൻ ഷാർജയിൽ ‘ഇന്ത്യൻ രാവ്’
ദീപാവലി ആഘോഷങ്ങൾക്ക് നിറം പകരാൻ ഉത്സവ രാവൊരുക്കി ഷാർജ ഫ്ലാഗ് ഐലൻഡ്. പാട്ടും നൃത്തവും ഫാഷൻ പരേഡുകളുമടക്കം വൈവിധ്യമാർന്ന പരിപാടികളാണ് ‘ഇന്ത്യൻ രാവിന്റെ’ ഭാഗമായി ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നായ ദിപാവലിയുടെ ആവേശം പ്രവാസി സമൂഹത്തിന് സമ്മാനിക്കുന്നതിനോടൊപ്പം ഇന്ത്യൻ സാംസ്‌കാരിക വൈവിധ്യം ഇതര രാജ്യക്കാർക്ക് പരിചയപ്പെടുത്താൻ കൂടിയാണ് ‘ഇന്ത്യൻ നൈറ്റ്’ ഒരുക്കുന്നത്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ ബോളിവുഡ് നൃത്ത സംവിധായകൻ സൽമാൻ യുസഫ് ഖാൻ നയിക്കുന്ന ഡാൻസ് ഷോയാണ് ഇന്ത്യൻ നെറ്റിലെ കലാവിരുന്നിന്റെ പ്രധാന ആകർഷണം. മലയാളി ഗായകൻ നിഖിൽ മാത്യു, തമിഴ് നടനും സംഗീതജ്ഞനുമായ എംജെ ശ്രീറാം എന്നിവരും വേദിയിലെത്തും. ബോളിവുഡ്, കോളിവുഡ് ഡാൻസ് പ്രദര്ശനങ്ങളോടൊപ്പം പരമ്പരാഗത കഥക് നൃത്തപ്രദർശനം, ഫാഷൻ ഷോ എന്നിവയും കലാവിരുന്നിന്റെ ഭാഗമാണ്. തനത് രുചികളും ഇന്ത്യൻ രുചികളുമൊരുങ്ങുന്ന ചെറു ഭക്ഷണ ശാലകൾ, ജുവലറി – വസ്ത്ര പ്രദർശനം എന്നിവയെല്ലാം ചേരുന്ന ഇന്ത്യയുടെ വൈവിധ്യം ആഘോസിക്കുന്ന വിധത്തിലാണ് ഇന്ത്യൻ രാവ് സംഘടിപ്പിക്കുന്നത്. ഏറ്റവും മികച്ചതും വ്യത്യസ്തവുമായ വസ്ത്രം ധരിച്ചെത്തുന്ന പുരുഷൻ, സ്ത്രീ, ദമ്പതിമാർ, കുടുംബം എന്നിവർക്ക് സമ്മാനം നേടാനും അവസരമുണ്ട്. “യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനായി ഇങ്ങനെയൊരു ആഘോഷം ഒരുക്കാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ദിപാവലി പോലെയുള്ള ഒരു പ്രധാന ആഘോഷം അതിന്റെ എല്ലാ പൊലിമയോടും കൂടി അവതരിപ്പിക്കുമ്പോൾ നാട് വിട്ടു കഴിയുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിനും അതേപോലെ മറ്റു രാജ്യക്കാർക്കും അത് വേറിട്ട അനുഭവമാവും. ഷാർജയിലെ കുടുംബ സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ കേന്ദ്രമായ ഫ്ലാഗ് ഐലൻഡിൽ വെച്ചാവുമ്പോൾ ആഘോഷത്തിന്റെ മാറ്റ് പിന്നെയും കൂടും” – ഫ്ലാഗ് ഐലൻഡ് ജനറൽ മാനേജർ ഖുലൂദ് അൽ ജുനൈബി പറഞ്ഞു. വെള്ളിയാഴ്ച (25 October 2019) വൈകുന്നേരം 3 മുതൽ രാത്രി പന്ത്രണ്ടു വരെയാണ് ഇന്ത്യൻ രാവ് അരങ്ങേറുന്നത്. പ്രവേശനം സൗജന്യമാണ്.
ആഡംബര വിരുന്നുകളിലേക്ക് വാതിൽ തുറന്ന് അൽ ബദായർ ഒയാസിസ്
സാഹസികാനുഭവങ്ങളും തനത് എമിറാത്തി ആതിഥേയത്വവും പാരമ്പര്യവും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം അൽ ബദായർ ഒയാസിസ് അതിഥികൾക്കായി വാതിൽ തുറന്നു. ഷാർജ നിക്ഷേപ വികസന വകുപ്പിന്റെ (ശുറൂഖ്) ‘ഷാർജ കലക്ഷൻ’ പദ്ധതിയുടെ ഭാഗമായി ഷാർജ അൽ ബദായർ മരുഭൂമിയിലെ മനോഹരമായ പ്രകൃതി കാഴ്ചകൾക്ക് നടുവിൽ 60 മില്യൺ ദിർഹം ചിലവഴിച്ചാണ് അൽ ബദായർ ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ പ്രകൃതത്തോട് ചേർന്ന് നിൽക്കുന്ന വിധം പരമ്പരാഗത എമിറാത്തി നിർമാണ ശൈലി പിന്തുടർന്നാണ് അൽ ബദായറിന്റെ നിർമാണം. കാമ്പിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ ഓറഞ്ച് മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന അൽ ബദായറിന്റെ ആദ്യ കാഴ്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചിലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്. മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഢംബര സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ,അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യുഎഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ട് റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന രുചിപ്രേമികളെ കാത്തിരിക്കുന്നത്. തനത് എമിറാത്തി വിഭവങ്ങളും ലോകരുചികളും ഒരുപോലെ ഒരുങ്ങുന്ന ‘നിസ് വ’ റെസ്റ്ററന്റ്, 8 അത്താഴം ഒരേസമയം വിളമ്പാനാവുന്ന ‘അൽ മദാം’ എന്നീ രണ്ടു റെസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ സ്വിമ്മിങ് പൂൾ, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അഥിതികളുടെ താല്പര്യത്തിനനുസരിച്ച് തെരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും അൽ ബദായറിൽ ഒരുക്കിയിട്ടുണ്ട്. ”ഷാർജയുടെ ആതിഥേയത്വത്തിന്റെ പല നിറങ്ങൾ സമ്മേളിക്കുന്നിടമാണ് അൽ ബദായർ ഒയാസിസ്. ഭൂപ്രകൃതിയുടെ സവിശേഷത ഭംഗി അടയാളപ്പെടുത്തുന്നതോടൊപ്പം പോയ കാലത്തെ എമിറാത്തി പാരമ്പര്യവും ഈ വിനോദ കേന്ദ്രം പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്വ ടൂറിസവും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുകയെന്ന യുഎഇയുടെയും ഷാർജയുടെയും ലക്ഷ്യത്തോട് ചേർന്നാണ് ശുറൂഖ് ‘ഷാർജ കളക്ഷൻ’ ... Read more
കോഴിക്കോട് നിന്ന് സര്‍വീസ് പുനരാംരഭിക്കാന്‍ അനുമതി ലഭിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു സര്‍വീസ് പുനരാരംഭിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തിന്റെ പച്ചക്കൊടി. ഇതുസംബന്ധിച്ച ഫയല്‍ ശുപാര്‍ശയോടെ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസം ഡിജിസിഎക്ക് അയച്ചു. കോഴിക്കോട് -ദുബായ് എമിറേറ്റ്‌സ് സര്‍വീസ് കഴിഞ്ഞ നാലു വര്‍ഷം മുന്‍പാണു റണ്‍വേ നവീകരണത്തിന്റെ പേരില്‍ കോഴിക്കോട്ടുനിന്നു പിന്‍വലിച്ചത്. മെച്ചപ്പെട്ട സേവനങ്ങളോടെ സര്‍വീസ് നടത്തിയിരുന്ന വിമാനം പുനരാരംഭിക്കാന്‍ പ്രവാസികളും ജനപ്രതിനിധികളും സംഘടനകളും തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ എമിറേറ്റ്‌സിന്റെ ബോയിങ് 777 -300 ഇആര്‍, ബോയിങ് 777-200 എല്‍ആര്‍ എന്നീ വിമാനങ്ങളുടെ സാധ്യതാ പഠനങ്ങളും സുരക്ഷാ വിലയിരുത്തലും നടത്തിയ റിപ്പോര്‍ട്ട് കോഴിക്കോട് എയര്‍പോര്‍ട്ട് അതോറിറ്റി, ഡല്‍ഹി കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. ഇവയുടെ പരിശോധനകള്‍ക്കു ശേഷമാണു സര്‍വീസ് നടത്തുന്നതിനു ശുപാര്‍ശ ചെയ്ത് ഡിജിസിഎക്ക് സമര്‍പ്പിച്ചിട്ടുള്ളത്. ഒരു മാസത്തിനകം ഡിജിസിഎയുടെ അനുമതി ലഭിക്കുമെന്നാണ് എമിറേറ്റ്‌സും കോഴിക്കോട് വിമാനത്താവളവും പ്രതീക്ഷിക്കുന്നത്. ന്യൂഡല്‍ഹിന്മഗള്‍ഫില്‍നിന്നു കേരളത്തിലേക്ക് അവധിക്കാലത്തു വിമാന നിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്നതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. ... Read more
അബുദാബി വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ്
അബുദാബിയിലെ വിനോദസഞ്ചാര മേഖലയില്‍ പുത്തനുണര്‍വ് പ്രകടമാകുന്നു. ഹോട്ടലുകളിലെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ പ്രകടമായ വര്‍ധനവാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉണ്ടായിട്ടുള്ളത്. 2018-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹോട്ടലുകളുടെ വരുമാനത്തില്‍ മാത്രം 16 ശതമാനത്തിന്റെ വര്‍ധനയാണ് ഈ വര്‍ഷം ആദ്യ മൂന്നുമാസം പിന്നിടുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ക്ക് പുറമെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ മത്സരം, സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വേള്‍ഡ് ഗെയിംസ്, ഐഡക്‌സ് എക്‌സിബിഷന്‍, അബുദാബി റീടൈല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍, പുസ്തകോത്സവം എന്നിവയെല്ലാം വിദേശ സഞ്ചാരികളെ അബുദാബിയില്‍ എത്തിച്ചു. സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയ അബുദാബി പ്രസിഡന്‍ഷ്യല്‍ പാലസ് ഖസ്ര് അല്‍ വതന്‍, വാര്‍ണര്‍ബ്രോസ്, അല്‍ ഹൊസന്‍ സാംസ്‌കാരിക കേന്ദ്രം എന്നിവയെല്ലാം സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഭൂരിഭാഗം ഹോട്ടലുകളിലും 79 ശതമാനവും അതിഥികളുണ്ട്. മുറികളില്‍ നിന്നുള്ള വരുമാനം 24 ശതമാനമായും ഭക്ഷ്യ, പാനീയങ്ങളില്‍ നിന്നുള്ള വരുമാനം 10.4 ശതമാനമായും ഉയര്‍ന്നു. അബുദാബിയിലെ 169 ഹോട്ടലുകളിലും അപ്പാര്‍ട്ടമെന്റുകളിലുമായി 2019 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 12,91,482 സന്ദര്‍ശകരെത്തി. അമേരിക്ക, ... Read more
റംസാനില്‍ പ്രത്യേക പ്രദര്‍ശനവുമായി ബുര്‍ജ് ഖലീഫ
റംസാന്‍ മാസത്തിന്റെ വിശുദ്ധിയും പ്രധാന്യവും വിളിച്ചോതുന്ന പ്രത്യേക എല്‍.ഇ.ഡി. പ്രദര്‍ശനമൊരുക്കിയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ പുണ്യ മാസം ആഘോഷിക്കുന്നത്. മൂന്ന് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആദ്യപ്രദര്‍ശനത്തില്‍ റംസാന്റെ മൂല്യങ്ങളും പരിശുദ്ധിയുമാണ് പല ബിംബങ്ങളിലൂടെ ബുര്‍ജില്‍ തെളിയുക. ചന്ദ്രക്കലയും അറബിവിളക്കുകളും അറബി അക്ഷരമാതൃകകളുമെല്ലാം ഇതില്‍ നിറയും. അല്ലാഹുവിന്റെ 99 നാമങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രണ്ടാംപ്രദര്‍ശനം ഒരുങ്ങിയിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ ഇതേസമയത്ത് അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.
ഷെയ്ഖ് ജാബിര്‍ കടല്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു
കുവൈത്ത് നിവാസികളുടെ കാലങ്ങളായുള്ള യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഷെയ്ഖ് ജാബിര്‍ കടല്‍ പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇതോടെ കുവൈത്ത് സിറ്റിയില്‍ നിന്നും സുബിയയിലേക്ക് നിലവില്‍ വേണ്ട ഒന്നര മണിക്കൂര്‍ സമയം അര മണിക്കൂറായി കുറഞ്ഞു. കുവൈത്ത് അമീര്‍ ഷെയ്ഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക് സിറ്റിയുടെ ഭാഗമാണ് ജാബിര്‍ കടല്‍ പാലം. ഗസാലി അതി വേഗ പാതയില്‍ നിന്നാരംഭിച്ചു ജമാല്‍ അബ്ദു നാസ്സര്‍ റോഡിനു അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്ററും ദോഹ തുറമുഖത്തേക്കുള്ള അനുബന്ധ പാലത്തിനു 12.4 കിലോമീറ്റര്‍ നീളവുമാണുള്ളത്. ലോകത്തെ കടല്‍ പാലങ്ങളില്‍ നാലാമത്തെ വലിയ കടല്‍ പാലമായി മാറുന്ന ഷെയ്ഖ് ജാബിര്‍ പാലത്തിന്റെ നിര്‍മാണത്തിന് 7,38,750 ദശ ലക്ഷം ദിനാര്‍ ആണ് ചെലവായത്. പാലം കടന്നു പോകുന്ന ഇരുവശങ്ങളിലും നിരവധി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളും ഓഫീസുകളും അനുബന്ധമായി നിര്‍മ്മിക്കും. ഗള്‍ഫ് മേഖലയിലെ ഏറ്റവും ... Read more
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധന കര്‍ശനമാക്കി കുവൈറ്റ്
ആറ് രാജ്യങ്ങള്‍ക്ക് വിസ നിബന്ധനകള്‍ കര്‍ശനമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്കാണ് കുവൈറ്റ് വിസ ലഭിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയത്. വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യവകുപ്പ് ഓഫീസുകള്‍ക്കു ആഭ്യന്തര മന്ത്രാലയം അയച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, സിറിയ, യമന്‍, ഇറാഖ്, ഇറാന്‍ എന്നീ രാജ്യക്കാര്‍ക്ക് നല്‍കുന്ന സന്ദര്‍ശക വിസ അപേക്ഷകളില്‍ ആഭ്യന്തരമന്ത്രിയുടെ പ്രത്യേക അനുമതി ഇല്ലാതെ വിസ അനുവദിക്കരുതെന്നാണ് നിര്‍ദേശം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം. ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയാണ് നിയന്ത്രണത്തിന് കാരണമെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെടുമ്പോള്‍ നിയന്ത്രണം പിന്‍വലിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയംത്തിന്റെ വിശദീകരണം. തൊഴില്‍ വിസ അനുവദിക്കുന്നതില്‍ ഈ രാജ്യക്കാര്‍ക്കു മുന്‍പ് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. അതേസമയം നിലവില്‍ കുവൈത്തിലുള്ളവര്‍ക്ക് താമസാനുമതി പുതുക്കുന്നതിന് തടസ്സമുണ്ടാകില്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കു പ്രകാരം 152,759 സിറിയക്കാരും 14,999 ഇറാഖികളും 38,034 ഇറാന്‍കാരും 12,972 യെമനികളും 107,084 പാകിസ്ഥാനികളും 278,865 ബംഗ്ലാദേശികളും നിയമാനുസൃത ഇഖാമയില്‍ ... Read more
സഞ്ചാരികളെ ദുബൈയിലേക്ക് ക്ഷണിച്ച് കിംഗ് ഖാന്‍
ഇന്ത്യയുടെ രാജ്യാന്തര മുഖമാണ് ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ്. മുംബൈ പോലെ തന്നെ ഷാരൂഖിന് ഏറെ പ്രിയപ്പെട്ട മറ്റൊരിടമാണ് ദുബൈ. ദുബൈയിയോടുള്ള തന്റെ ഇഷ്ടം ഷാരൂഖ് പ്രകടിപ്പിച്ചിട്ടുള്ളത്, ആ നാട് തന്റെ രണ്ടാം ഭവനമാണെന്നു പറഞ്ഞു കൊണ്ടാണ്. അറബ് നാടിന്റെ സൗന്ദര്യം മുഴുവന്‍ വെളിപ്പെടുത്തുന്ന, ദുബൈ വിനോദസഞ്ചാരത്തിന്റെ ഒരു വീഡിയോയിലൂടെ സഞ്ചാരികളെ തനിക്കേറ്റവും പ്രിയപ്പെട്ട ആ നാട്ടിലേയ്ക്കു ക്ഷണിക്കുകയാണ് ബോളിവുഡിന്റെ ഈ സൂപ്പര്‍ സ്റ്റാര്‍. ദുബൈ വിനോദസഞ്ചാരത്തിന്റെ ഈ ക്യാമ്പയ്നിന്റെ പേര് ബി മൈ ഗസ്റ്റ് എന്നാണ്. ദുബൈയിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ഹൃസ്വചിത്രങ്ങളിലൂടെയാണ് ഷാരൂഖ് ആ നാട്ടിലെ കാഴ്ചകളിലേയ്ക്കു യാത്രാപ്രിയരെ ക്ഷണിക്കുന്നത്. ദുബൈ നഗരത്തിന്റെ വശ്യതയും പ്രകൃതിയുടെ മനോഹാരിതയുമെല്ലാം മിനിറ്റുകള്‍ മാത്രം നീളുന്ന ചിത്രത്തില്‍ കാണാം. ആ നാടിന്റെ സൗന്ദര്യം കാണാന്‍ സഞ്ചാരികളെ വിളിക്കുന്നതിനൊപ്പം കാഴ്ചകള്‍ ആസ്വദിക്കുന്നവര്‍ക്കൊപ്പം യാത്ര ചെയ്തും ഷാരൂഖ് അതിഥികള്‍ക്കു സ്വാഗതമോതുന്നു. ദുബൈയിലെ പ്രധാന കേന്ദ്രങ്ങളായ ദുബായ് മാള്‍, ഡൗണ്‍ ടൗണ്‍, ബുര്‍ജ് ഖലീഫ, ദുബൈ ... Read more
സൗദി വിനോദസഞ്ചാര മേഖല; ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നു
വിനോദ സഞ്ചാര മേഖലയില്‍ ഉന്നത തസ്തികകള്‍ സ്വദേശിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതി തൊഴില്‍ മന്ത്രാലയവും മാനവശേഷി വികസന നിധിയും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ചു തയ്യാറാക്കിവരികയാണ്. നിലവില്‍ വിനോദ സഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.2 ശതമാനമായി ഉയര്‍ത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ നിലവിലെ വളര്‍ച്ച കണക്കിലെടുത്താല്‍ ഈ ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വിനോദ സഞ്ചാര മേഖലയില്‍ ഗൈഡ് ആയി ജോലിചെയ്യാന്‍ നിരവധി സ്വദേശികള്‍ മുന്നോട്ടുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 46 പേര്‍ക്കാണ് ഇതിനുള്ള ലൈസന്‍സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അനുവദിച്ചതിനേക്കാള്‍ 8 ശതമാനം കൂടുതല്‍ ലൈസന്‍സ് ആണ് ഈ വര്‍ഷം അനുവദിച്ചത്.
വിസ്മയക്കാഴ്ച്ചയുമായി പൈതൃകോത്സവം
ലോക പൈതൃക ദിനത്തോടനുബന്ധിച്ച് റാക് ആന്‍ഡിക്യുറ്റീസ് ആന്‍ഡ് മ്യൂസിയം ഡിപ്പാര്‍ട്ട്മെന്റ് റാസല്‍ ഖൈമയില്‍ സംഘടിപ്പിച്ച ലോക പൈതൃകോത്സവം വിസ്മയക്കാഴ്ചയായി. ലോകപൈതൃക ദിനമായ വ്യാഴാഴ്ചയാണ് റാസല്‍ഖൈമയിലെ നാഷണല്‍ മ്യൂസിയത്തില്‍ പരിപാടികള്‍ അരങ്ങേറിയത്. ലോകത്തിലെ പൈതൃക കലകളുടെ പ്രകടനത്തില്‍ യു.എ.ഇ. ക്ക് പുറമേ പലസ്തീന്‍, ജോര്‍ദാന്‍, ഇന്ത്യ, ഈജിപ്ത്, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍, ഗ്രീസ്, ഫിലിപൈന്‍സ്, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ നാടോടി വിജ്ഞാനീയ കലാകാരന്മാര്‍ പങ്കെടുത്തു. തുടര്‍ന്ന് അറബ് ലോകത്തിന്റെ പൈതൃക കലാരൂപങ്ങളും സാംസ്‌കാരിക പ്രദര്‍ശനവും നടന്നു. ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നില്‍ നടന്ന ഉത്സവത്തില്‍ ശൈഖ് അബ്ദുല്‍ മാലിക്, ശൈഖ ജവാഹിര്‍ ആലു ഖലീഫ, മറിയം ഷെഹ്ഹി എന്നീ മുഖ്യാതിഥികള്‍ക്കൊപ്പം യു.എ.ഇ.യിലെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ‘പൈതൃകം സഹിഷ്ണുതയുടെ ഗീതം ആലപിക്കുന്നു’ എന്ന സന്ദേശത്തോടെ എല്ലാ രാജ്യങ്ങളിലെയും കലാകാരന്മാര്‍ അണിനിരന്ന പ്രത്യേക പ്രദര്‍ശനം ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരുന്നു. ചടങ്ങിന് മുന്നോടിയായി നടന്ന ലോകത്തിലെ ഓരോ രാജ്യക്കാരുടെയും തനതു വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ... Read more
കരിപ്പൂര്‍-ജിദ്ദ സര്‍വീസുമായി സ്‌പൈസ് ജെറ്റ് ഇന്നു മുതല്‍
കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് സ്‌പൈസ് ജെറ്റിന്റെ വിമാന സര്‍വീസ് ശനിയാഴ്ച തുടങ്ങും. പുലര്‍ച്ചെ 5.35-ന് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8.25-ന് ജിദ്ദയിലെത്തും. 9.45-ന് ജിദ്ദയില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.05-ന് കരിപ്പൂരില്‍ തിരിച്ചെത്തും. ഈ വിമാനം കരിപ്പൂരില്‍നിന്ന് രാത്രി 7.45-ന് ബെംഗളൂരുവിലേക്ക് പോകും. 8.35-ന് ബെംഗളൂരുവില്‍ എത്തുന്ന വിമാനം 9.35-ന് പുറപ്പെട്ട് 10.45-ന് മടങ്ങിയെത്തും. നിലവില്‍ സൗദി എയര്‍വെയ്‌സ് മാത്രമാണ് കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ യാത്രക്കാര്‍ ഏറെയും കണക്ഷന്‍ ഫ്‌ലൈറ്റ് വഴിയാണ് ജിദ്ദയിലെത്തുന്നത്. സ്‌പൈസ് ജെറ്റ് സര്‍വീസ് തുടങ്ങുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്. ഒരു മാസം മുമ്പ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയിരുന്നു. തുടക്കത്തില്‍ 13150 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 187 സീറ്റുകളുള്ള വിമാനമാണ് ജിദ്ദ സര്‍വീസിന് സ്‌പൈസ് െജറ്റ് ഉപയോഗിക്കുക. റണ്‍വേ നവീകരണത്തെത്തുടര്‍ന്ന് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെയാണ് ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നിലച്ചത്. ജിദ്ദയിലേക്ക് വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കരിപ്പൂരില്‍നിന്ന് സര്‍വീസ് തുടങ്ങുന്നതിന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി ... Read more
സഞ്ചാരികള്‍ക്കായി ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും
കടലിനോടു ചേര്‍ന്നുകിടക്കുന്ന ദുബൈയുടെ മനോഹരമായ നഗരക്കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് സമ്മാനിച്ച് ഐന്‍ ദുബൈ അടുത്ത വര്‍ഷം മിഴി തുറക്കും. ലോകത്തിലെ ഏറ്റവും വലുതും ഉയരം കൂടിയതുമായ ഒബ്സര്‍വേഷന്‍ വീലാണ് ഐന്‍ ദുബൈ. ഐന്‍’ എന്നാല്‍ അറബിയില്‍ കണ്ണ് എന്നാണര്‍ഥം. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്സ് ഐലന്‍ഡ് എന്ന മനുഷ്യനിര്‍മിത ദ്വീപിലാണ് ഐന്‍ ദുബൈ ഉയരുന്നത്. ഐന്‍ ദുബൈയുടെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നും അടുത്തവര്‍ഷം ഇത് സന്ദര്‍ശകര്‍ക്കായി തുറക്കുമെന്നും പദ്ധതിയുടെ നിര്‍മാതാക്കളായ മീറാസ് അറിയിച്ചു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ. കാത്തിരിക്കുന്ന എക്സ്‌പോ 2020-ന് മുന്‍പായി ഐന്‍ ദുബൈ കറങ്ങിത്തുടങ്ങുമെന്നാണ് കരുതുന്നത്. എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നല്‍കിയിരിക്കുന്നത്. 16 എയര്‍ബസ് എ 380 സൂപ്പര്‍ജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂര്‍ത്തിയാക്കാന്‍ 9000 ടണ്‍ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് ഈഫല്‍ ടവര്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചതിലും ഏകദേശം 25 ശതമാനം അധികം. 192 കേബിള്‍ വയറുകളും ഉപയോഗിച്ചിട്ടുണ്ട്. ഇതിന്റെ മൊത്തം നീളം കണക്കാക്കുകയാണെങ്കില്‍ ഏകദേശം 2400 ... Read more
നാളെ മുതല്‍ ദുബായ് വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും
45 ദിവസം നീളുന്ന അറ്റകുറ്റപ്പണികള്‍ക്കായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കും. 16ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് റണ്‍വേ അടയ്ക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 45 ദിവസം കൊണ്ട് റണ്‍വേ പൂര്‍ണ്ണമായി പുതുക്കിപ്പണിയും. റണ്‍വേ അടയ്ക്കുന്നതിനായി രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പുകളാണ് അധികൃതര്‍ നടത്തിയത്. ശേഷിക്കുന്ന ഒരു റണ്‍വേയുടെ പരമാവധി ശേഷി ഉപയോഗപ്പെടുത്തുന്ന തരത്തില്‍ സര്‍വീസുകള്‍ പുനഃക്രമീകരിക്കും. ഇത് കാരണം ആകെ സീറ്റുകളില്‍ 29 ശതമാനത്തിന്റെ കുറവ് മാത്രമേയുണ്ടാവുകയുള്ളൂ. സര്‍വീസുകളില്‍ പലതും ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റി ക്രമീകരിക്കും. പ്രതിദിനം 145 യാത്രാ വിമാനങ്ങളുടെ സര്‍വീസകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റും. ഫ്‌ലൈ ദുബായ്, വിസ് എയര്‍, എയറോഫ്‌ലോട്ട്, ഇന്റിഗോ, സ്‌പൈസ് ജെറ്റ്, ഗള്‍ഫ് എയര്‍, ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, ഉറാല്‍ എയര്‍ലൈന്‍സ്, നേപ്പാള്‍ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍ലൈന്‍സ്, ഫ്‌ലൈനാസ് തുടങ്ങിയവയുടെ സര്‍വീസായിരിക്കും മാറ്റുന്നത്. വിവിധ വിമാന കമ്പനികള്‍ സര്‍വീസ് വെട്ടിച്ചുരുക്കുകയോ മറ്റ് വിമാനത്താവളങ്ങളിലേക്ക് ... Read more
യു എ ഇയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി
യുഎഇയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ്. കാലതാമസം ഒഴിവാക്കുന്നതിനാണ് നടപടി. അതേസമയം PIO കാര്‍ഡുകള്‍ സെപ്റ്റംബര്‍ 30 വരെ യാത്രാരേഖയായി ഉപയോഗിക്കാമെന്നും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇയില്‍ ഇനിമുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ആദ്യം embassy.passportindia.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷ നല്‍കണം. തുടര്‍ന്ന് ഔട്‌സോഴ്‌സ് വിഭാഗമായ ബിഎല്‍എസ് കേന്ദ്രങ്ങളില്‍ അപേക്ഷകന്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വച്ച് ഒപ്പിട്ട് നല്‍കണം. കടലാസ് ജോലികള്‍ ഇല്ലാതാക്കുന്നതിനും പാസ്‌പോര്‍ട്ട് അനുവദിക്കുന്ന സമയം കുറയ്ക്കുന്നതിനുമാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതെന്ന് സ്ഥാനപതി നവ് ദീപ് സിങ് സുരി, കോണ്‍സല്‍ ജനറല്‍ വിപുല്‍ എന്നിവര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് ഓണ്‍ലൈന്‍ അപേക്ഷാ പദ്ധതിക്ക് പിന്നില്‍. ഇതുസംബന്ധമായ വിശദാംശങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് തങ്ങളുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2,72,500 പാസ്‌പോര്‍ട്ടുകള്‍ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 2,11,500 പാസ്‌പോര്‍ട്ടുകള്‍ കോണ്‍സുലേറ്റാണ് അനുവദിച്ചത്. അതേസമയം പഴ്‌സന്‍സ് ഓഫ് ... Read more
മരുഭൂമിയിലെ കപ്പലോട്ട മത്സരം ആരംഭിച്ചു
കുതിരയോട്ട മത്സരത്തിനു പിന്നാലെ പൈതൃകത്തനിമയോടെ ദുബായില്‍ ‘മരുഭൂമിയിലെ കപ്പലോട്ട’ മത്സരവും. മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ മേഖലയിലെ ഏറ്റവും വലിയ ഓട്ട മത്സരം ശനി മുതല്‍ 18 വരെ നടക്കും. 14,000 ഒട്ടകങ്ങള്‍ പങ്കെടുക്കും. അഴകും ആരോഗ്യവും കുലമഹിമയുമുള്ള ഒട്ടകങ്ങളുമായി രാജകുടുംബാംഗങ്ങള്‍, ഗോത്രത്തലവന്‍മാര്‍ എന്നിവരുമെത്തും. പ്രവേശനം സൗജന്യം. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും മേളയോടനുബന്ധിച്ചുണ്ട്. രാവിലെ 7 മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30വരെയുമാണ് മത്സരങ്ങള്‍. വെള്ളിയാഴ്ച മത്സരമുണ്ടാകില്ല. 3 വയസ്സില്‍ താഴെയുള്ള ഒട്ടകങ്ങളുടെ മത്സരം രാവിലെ ഏഴിനാരംഭിക്കും. 4 കിലോമീറ്ററാണ് ഓടിത്തീര്‍ക്കേണ്ടത്. 8 കിലോമീറ്റര്‍ ഓട്ടത്തില്‍ 6 വയസ്സിനു മുകളിലുള്ള ഒട്ടകങ്ങളാണു പങ്കെടുക്കുക. ആണ്‍, പെണ്‍ ഒട്ടകങ്ങള്‍ അണിനിരക്കുന്ന ഹൂള്‍, സുമൂല്‍ വിഭാഗങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും. ഒട്ടകങ്ങള്‍ ട്രാക്കിലൂടെ കുതിക്കുമ്പോള്‍ സമീപത്തെ പാതയിലൂടെ ഉടമകള്‍ വാഹനത്തില്‍ പിന്തുടരും. മറ്റു സന്ദര്‍ശകര്‍ക്കായി സൗജന്യ ബസ് സേവനം ലഭ്യമാണ്. ഡമ്മി ജോക്കികളെ മുകളിലിരുത്തി നിശ്ചിത ട്രാക്കിലൂടെ ഒട്ടകങ്ങളെ ഓടിക്കുന്നതാണു മത്സരരീതി. ... Read more