Category: Kerala
കോതി കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കായി സൈക്കിള്‍ ട്രാക്ക് ഒരുങ്ങി
കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും പൂര്‍ത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. കടല്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎല്‍എ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. കോതി എം.കെ.റോഡ് മുതല്‍ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിര്‍മാണ ചുമതല.
ഏപ്രില്‍ മുതല്‍ കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നു
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. വൈകിട്ട് 6.45നു ഡല്‍ഹിയില്‍ എത്തും. ഡല്‍ഹി – കണ്ണൂര്‍ സര്‍വീസിന് 4200 രൂപ മുതലും കണ്ണൂര്‍ – കോഴിക്കോട് സര്‍വീസിന് 1500 രൂപ മുതലുമാണ് ബുക്കിങ് തുടങ്ങിയപ്പോഴത്തെ നിരക്ക്.
പാലക്കയം മലമുകളില്‍ ഇനി സ്വന്തം വാഹനവുമായി സഞ്ചാരികള്‍ക്കെത്താം
വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള റോഡ് ടാറിടല്‍ പൂര്‍ത്തിയായി. സഞ്ചാരികള്‍ക്ക് ഇനി സ്വന്തം വാഹനവുമായി മലമുകള്‍വരെ ചെല്ലാം. ഇതുവരെ പുലിക്കുരുമ്പ, തുരുമ്പിവരെ വരുന്നവര്‍ക്ക് കോട്ടയം തട്ടില്‍ യാത്ര അവസാനിപ്പിക്കണമായിരുന്നു. ടാക്‌സി ജീപ്പുകളിലാണ് മുകളിലെത്തിയിരുന്നത്. നടുവില്‍ വഴി വന്നിരുന്നവര്‍ മണ്ടളത്ത് യാത്ര അവസാനിപ്പിച്ച് ടാക്‌സി വിളിക്കേണ്ട സ്ഥിതിയായിരുന്നു. മണ്ടളത്തുനിന്ന് മൂന്ന് കിലോമീറ്ററും കോട്ടയംതട്ടില്‍ നിന്ന് 900 മീറ്ററുമാണ് ദൂരം. ഇതിന് യഥാക്രമം 500-ഉം 300-ഉം രൂപ വരെ ഒരുഭാഗത്തേക്ക് വാടക വാങ്ങുന്നതായി പരാതി ഉണ്ട്. റോഡ് തകര്‍ന്നുകിടന്നത് ടാക്‌സിക്കാര്‍ക്ക് അനുഗ്രഹമാവുകയുംചെയ്തു. നാലുവര്‍ഷമായി ഇത് തുടര്‍ന്നുവരികയാണ്. 45 ജീപ്പുകള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പാലക്കയത്തേക്ക് ഓടുന്നുണ്ട്. സാഹസികയാത്രയുടെ പ്രതീതി ഉണ്ടാക്കാന്‍ റോഡ് കുഴിച്ചും തകര്‍ത്തും അറ്റകുറ്റപ്പണികള്‍ നടത്താതെയും ഇട്ടു. നേരത്തെ കോട്ടയംതട്ടില്‍ നിന്ന് 450 മീറ്റര്‍ ഗ്രാമപ്പഞ്ചായത്ത് ടാറിട്ടിരുന്നു. അവശേഷിക്കുന്ന 450 മീറ്റര്‍ ജില്ലാ പഞ്ചായത്താണ് നന്നാക്കിയത്. 22 ലക്ഷം രൂപ ചെലവായി. കോട്ടയംതട്ടില്‍ നിന്ന് പാലക്കയത്തേക്ക് ഗതാഗതം സുഗമമായപ്പോള്‍ മണ്ടളം വഴിയും കൈതളം ... Read more
സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മീന്‍മുട്ടി ഹൈഡല്‍ ടൂറിസം
ഒരു പതിറ്റാണ്ടായി അടച്ചിട്ടിരുന്ന നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി ഇന്ന് വീണ്ടും തുറക്കും. ലക്ഷങ്ങള്‍ ചെലവിട്ട് ആധുനികരീതിയില്‍ നവീകരിച്ച ടൂറിസം പാക്കേജില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം മൂന്നു മണിക്ക് ഡാം റിസര്‍വോയറില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി, നവീകരിച്ച ടൂറിസം പദ്ധതി നാടിനു സമര്‍പ്പിക്കും. വൈദ്യുതിവകുപ്പിന്റെ കീഴിലാണ് ഹൈഡല്‍ ടൂറിസം പ്രവര്‍ത്തിക്കുന്നത്. 2006-ല്‍ മന്ത്രി എ.കെ.ബാലനാണ് പദ്ധതിക്കു തുടക്കം കുറിച്ചത്. എന്നാല്‍, കുമരകം ബോട്ടപകടത്തെ തുടര്‍ന്ന് ഇവിടത്തെയും ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. നിലവില്‍ നവീകരിച്ച പദ്ധതിയില്‍ മൂന്നുപേര്‍ക്കു സഞ്ചരിക്കാവുന്ന പെഡല്‍ ബോട്ടുകളും എട്ടു പേര്‍ക്ക് സഞ്ചരിക്കാവുന്ന ലോ സ്പീഡ് ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്. വാമനപുരം നദിയുടെ തീരങ്ങള്‍ കണ്ട് സന്ദര്‍ശകര്‍ക്കു യാത്രചെയ്യാവുന്ന തരത്തിലാണ് ബോട്ടിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഏറെ താമസിയാതെ എം.എല്‍.എ.ഫണ്ടില്‍നിന്ന് ഒരു സ്പീഡ് ബോട്ടുകൂടി ഇവിടെയെത്തും. കൂടാതെ കഫ്റ്റീരിയ, കുട്ടികളുടെ പാര്‍ക്ക് എന്നിവയും വിനോദകേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാമനപുരം നദിയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന മീന്‍മുട്ടി ... Read more
കനകക്കുന്ന് മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നു; ഡിജിറ്റല്‍ മ്യൂസിയത്തിനും മിയാവാക്കി മാതൃകാവനത്തിനും തുടക്കം
ചരിത്രമുറങ്ങുന്ന കനകക്കുന്നു കൊട്ടാരം വിദേശ ആഭ്യന്തരസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റുന്നതിനുളള പദ്ധതികള്‍ക്കു തുടക്കമായി. തലസ്ഥാനത്തിന്റെ പൈതൃക മുഖഛായയായ കനകക്കുന്നിന്റെ പൗരാണികതയും രാജകീയ പ്രൗഢിയും നിലനിര്‍ത്തുന്ന തിനുളള സംരക്ഷണ പ ദ്ധതികള്‍ക്കൊപ്പം ഡിജിറ്റല്‍ മ്യൂസിയ ത്തിന്റെ നിര്‍മ്മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. കനകക്കുന്നി ലെ സൂര്യകാന്തി മൈതാന ത്തില്‍ അഞ്ചുസെന്റില്‍ ഒരുക്കുന്ന മിയാവാക്കി മാതൃകാ വനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. മുസിരിസ്, ആലപ്പുഴ, തലശേരി പൈതൃക പദ്ധ തികളെപ്പോ ലെ തിരുവിതാംകൂര്‍ പൈതൃക സംരക്ഷണ പദ്ധതി ആവിഷ്‌കരിക്കണമെ ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു. പ രിസ്ഥിതി സംരക്ഷണത്തിലൂന്നിയ മിയാവാക്കി വനമാതൃക കേരളത്തിലെ പ്രധാ ന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂറിന്റേയും കേരളത്തിന്റേയും സംസ്‌കാരമാണ് ഡിജിറ്റല്‍ മ്യൂസിയത്തിലൂടെ അനാവരണം ചെയ്യുന്ന തെന്ന് ടൂറിസം വ കുപ്പ് സെക്രട്ടറി റാണി ജോര്‍ജ്‌വ്യക്തമാക്കി. ലോകോത്തര സാ ങ്കേതിക വിദ്യകളുപയോഗിച്ചാണ് ഡിജി റ്റല്‍ മ്യൂസിയം വിഭാവനം ചെയ്യുന്ന തെന്ന് ടൂറിസം ഡയറക്ടര്‍ പി ... Read more
വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദമാക്കും: കടകംപള്ളി സുരേന്ദ്രന്‍
2021 ആകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സമ്പൂര്‍ണമായി ഭിന്നശേഷി സൗഹൃദമാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെ അന്താരാ ഷ്ട്ര നിലവാരത്തില്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാക്കുകയെന്ന ല ക്ഷ്യത്തോടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ‘ബാരിയര്‍ ഫ്രീ കേരള’ ടൂ റിസം പദ്ധതിയുടെ ആ ദ്യഘട്ട ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 9 കോടിരൂ പയുടെ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഭരണാ നുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാ നത്തെ 120 കേന്ദ്ര ങ്ങളില്‍ പദ്ധതി നടപ്പിലാക്കാ നാണ് ഉദ്ദേശിക്കുന്നത്. 70 കേന്ദ്രങ്ങളില്‍ ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ 2016 ലെ പ്രമേയമനുസരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ ഭിന്ന ശേഷി സൗഹൃദമാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വിദേശ, ആഭ്യന്തര ഭിന്നശേഷി വിനോദസഞ്ചാരികള്‍ക്കായി ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തില്‍ ടൂര്‍ പാക്കേജുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിരവധി ഭിന്നശേഷിക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ ബാരിയര്‍ ഫ്രീ കേരളയുടെ ലോഗോ പ്രകാശനവും മന്ത്രി ... Read more
‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു
മലയാളികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘കേരള ദി ലാന്‍ഡ് ഓഫ് ചേക്കുട്ടി’ എന്ന ഹ്രസ്വ ചിത്രം ലോക വനിത ദിനത്തില്‍ ബെര്‍ലിനില്‍ പ്രദര്‍ശിപ്പിക്കുന്നു. ചേന്ദമംഗലം ഗ്രാമത്തിലെ നെയ്ത്തുകാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണെങ്കിലും, ചേക്കുട്ടി എന്ന കുഞ്ഞന്‍ പാവ എങ്ങിനെ ജനങ്ങള്‍ ഹൃദയത്തിലേക്കെടുത്തു എന്നതിന്റെ ഒരന്വേഷണം കൂടിയാണ് ഈ ചിത്രം. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര മേളയായ ഐ ടി ബി ബെര്‍ലിനിലാണ് ( ITB Berlin ) മാര്‍ച്ച് എട്ടാം തിയതി ജര്‍മന്‍ സമയം ആറ് മണിക്കാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം. അന്ന് തന്നെ യൂട്യൂബില്‍ രാവിലെ പത്തു മണിയ്ക്ക് ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഉണ്ടാകുന്നതായിരിക്കും.
ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും ബന്ധിപ്പിച്ച് കൊടുങ്ങല്ലൂരില്‍ ക്ഷേത്ര മ്യൂസിയം
തകര്‍ന്നടിഞ്ഞ ചരിത്ര സ്മാരകങ്ങളും ക്ഷേത്രങ്ങളും പഴമയും പാരമ്പര്യത്തനിമയും നഷ്ടപ്പെടാതെ സൂക്ഷിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. മുസിരിസ് പ്രോജക്ടിന്റെ ഭാഗമായ ക്ഷേത്ര മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപ്രധാനമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയും കച്ചേരിപ്പുരയും അനുബന്ധ കെട്ടിടങ്ങളും പുനരുദ്ധരിച്ച് സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര കലകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മ്യൂസിയമാണ് കൊടുങ്ങല്ലൂരില്‍ സ്ഥാപിക്കുന്നത്. 3.96 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയ ബൃഹത്തായ ഈ മ്യൂസിയം ദക്ഷിണേന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. പുനരുദ്ധാരണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കും പുരാവസ്തു നിയമങ്ങള്‍ക്കും അനുസൃതമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചു കളയാതെ പുനരുദ്ധാരണം നടത്തണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. മ്യൂസിയം സ്ഥാപിക്കുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നിര്‍മ്മിച്ചു കൊടുക്കും. മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ബോട്ട് സവാരിക്കും പുരാതന ക്ഷേത്രങ്ങള്‍, പള്ളികള്‍, കോട്ടകള്‍ എന്നിവ സന്ദര്‍ശിക്കുന്നതിനുമായി നിരവധി വിനോദ ... Read more
മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് കൃത്രിമ ദ്വീപ് വികസിപ്പിക്കാന്‍ ആലോചന
മടക്കര മത്സ്യബന്ധന തുറമുഖത്തിനടുത്ത് പുഴയിലുള്ള 15ഏക്കറോളം വരുന്ന കൃത്രിമ ദ്വീപ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കാന്‍ ആലോചന. ഇതു സംബന്ധിച്ച് എം.രാജഗോപാലന്‍ എംഎല്‍എ കലക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. ഇതിന്റെ സാധ്യതാ പഠനം നടത്തി ദ്വീപില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധം ഒരുക്കേണ്ട കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിടിപിസി സെക്രട്ടറി ബിജു രാഘവനെ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്തു തന്നെ ഡിടിപിസിയുടെ ആര്‍ക്കിടെക്ടുകള്‍ സ്ഥലം സന്ദര്‍ശിച്ച് രൂപരേഖ തയ്യാറാക്കുമെന്ന് ഡിടിപിസി സെക്രട്ടറി പറഞ്ഞു. മലബാറിലെ നദികളേയും കായലുകളേയും ബന്ധിപ്പിച്ചു ടൂറിസം രംഗത്ത് നടപ്പാക്കുന്ന മലനാട്- മലബാര്‍ ക്രൂസ് ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ധാരാളം വഞ്ചിവീടുകള്‍ ഇതുവഴി വിനോദ സഞ്ചാരികളുമായി എത്തും. അവര്‍ക്ക് വിശ്രമത്തിനും ഉല്ലാസത്തിനുമുള്ള ഒരു ഇടത്താവളമാകും കൃത്രിമ ദ്വീപിലൊരുക്കുന്ന സംവിധാനങ്ങള്‍. കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള 20ലധികം വഞ്ചിവീടുകള്‍ ഇപ്പോള്‍ തന്നെ ഇതുവഴി യാത്ര നടത്തുന്നുണ്ട്. മടക്കര മത്സ്യബന്ധന തുറമുഖത്ത് നിന്ന് ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും സുഗമമായി കടലില്‍ ... Read more
ജടായുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കൂ, സ്മാർട്ട് ഫോൺ സമ്മാനം നേടൂ
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്പത്തെ കാണുന്നതിനൊപ്പം ഒരു സ്മാർട്ട് ഫോൺ കൂടി സമ്മാനമായി കിട്ടിയാലോ. ചടയമംഗലം ജടായു എർത്ത് സെന്ററിൽ ഈ മാസം നടത്തുന്ന സെൽഫി മത്സരത്തിൽ ഇതിന് അവസരം ഒരുക്കുന്നു. സ്ത്രീ സുരക്ഷക്കും ഉന്നമനത്തിനും വേണ്ടി നിലകൊള്ളുന്ന പക്ഷി ശ്രേഷ്ഠൻ ജടായുവിനെ നിങ്ങൾക്കൊപ്പം ക്യാമറയിൽ ആക്കി, ഫേസ്ബുക്കിൽ # SelfiewithJatayuContest എന്ന ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യുക. നിങ്ങളിൽ ഒരാളെ കാത്തിരിക്കുന്നത് 25000 രൂപ വിലവരുന്ന ഒരു സ്മാർട്ഫോൺ. ജടായു എർത്ത് സെന്റർ ആണ് ഈ മാർച്ച് 3 മുതൽ 28 വരെ സെൽഫി മത്സരം സംഘടിപ്പിക്കുന്നത്. ജടായുവിനെ കാണാൻ എത്തുന്ന ആർക്കും ശില്പത്തിന് സമീപം ഒരുക്കിയിരിക്കുന്ന ‘സെൽഫി സ്റ്റേഷനിൽ ‘ നിന്ന് ചിത്രങ്ങൾ എടുക്കാവുന്നതാണ്. ഒറ്റക്കും, കൂട്ടമായോ ചിത്രങ്ങൾ എടുക്കാം. ഇത് പിന്നീട് അവരവരുടെ ഫേസ്ബുക്കിൽ ഹാഷ്‌ടാഗോടെ പോസ്റ്റ് ചെയ്യണം. വിജയയിയെ നറുക്കെടുപ്പിലൂടെയാകും തിരഞ്ഞെടുക്കുക. വിജയിക്ക് ജടായുവിൽ വെച്ച് പിന്നീട് നടക്കുന്ന ചടങ്ങിൽ വെച്ച് സ്മാർട്ട് ഫോൺ സമ്മാനിക്കും.
ചെങ്കോട്ട വഴി കൊല്ലം-എഗ്മോര്‍ എക്‌സ്പ്രസ് അനുവദിച്ച് റെയില്‍വേ ബോര്‍ഡ്
തെക്കന്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്കു നാട്ടിലേക്കു യാത്ര ചെയ്യാന്‍ ഒരു പ്രതിദിന ട്രെയിന്‍ കൂടി. എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി കൊല്ലത്തേക്കുള്ള കൊല്ലം- എഗ്മൂര്‍ എക്‌സ്പ്രസ്. ഒന്നിനു ഡല്‍ഹിയില്‍ ചേര്‍ന്ന റെയില്‍വേ ബോര്‍ഡ് യോഗമാണു പുതിയ ട്രെയിന്‍ അനുവദിച്ചത്. മലയാളികള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്കും ട്രെയിന്‍ ഗുണം ചെയ്യും. തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള പുതിയ ട്രെയിനുകള്‍ താംബരത്തു നിന്നായിരിക്കും പുറപ്പെടുകയെന്നു ദക്ഷിണ റെയില്‍വേ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, എഗ്മൂറില്‍ നിന്നു ചെങ്കോട്ട വഴി ട്രെയിന്‍ വേണെന്ന ആവശ്യം പരിഗണിച്ചാണു പുതിയ പ്രഖ്യാപനം.നാളെ വൈകിട്ട് 3.15നു എഗ്മൂറില്‍ നിന്നു പുറപ്പെടുന്ന ഉദ്ഘാടന ട്രെയിന്‍ പിറ്റേന്നു രാവിലെ 6.45നു കൊല്ലത്തെത്തും. തീവണ്ടിയുടെ സ്ഥിരം സമയം വൈകിട്ട് അഞ്ചിനാണ് എഗ്മൂറില്‍ നിന്നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.45നു കൊല്ലത്തെത്തും.തിരിച്ച് കൊല്ലത്ത് നിന്നു രാവിലെ 11.45 നു പുറപ്പെട്ട് പുലര്‍ച്ചെ 3.30നു എഗ്മൂറില്‍ എത്തിച്ചേരും
സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ തറക്കല്ലിടല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു
സംസ്ഥാനത്തെ ആദ്യ ശബരിമല ഇടത്താവള സമുച്ചയം ഉയരുന്നത് ചരിത്രപ്രസിദ്ധമായ കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍. ആദ്യ ഘട്ട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കഴക്കൂട്ടത്തെ എംഎല്‍എയും ദേവസ്വം വകുപ്പ് മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ ശ്രമഫലമായാണ് 10 കോടി രൂപ ചെലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടത്താവള സമുച്ചയം കഴക്കൂട്ടത്ത് നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയ ശബരിമല ഇടത്താവള സമുച്ചയങ്ങളില്‍ ആദ്യം നിര്‍മ്മാണം ആരംഭിക്കുന്നത് കഴക്കൂട്ടത്തെ പദ്ധതിയാണ്. വിശാലമായ അമിനിറ്റി സെന്റര്‍, മുന്നൂറ്റമ്പത് പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന അന്നദാന മണ്ഡപം,വിരിപന്തല്‍, എഴുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ആധുനിക പാചകമുറി, ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇടത്താവള സമുച്ചയത്തിന്റെ ഭാഗമായി നിര്‍മ്മിക്കും. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് കൗണ്ടര്‍, ഇന്റര്‍നെറ്റ് – വൈ ഫൈ സംവിധാനം, ലോക്കര്‍ സൗകര്യം, ഭക്തര്‍ക്കാവശ്യമായ സാധനങ്ങള്‍ ലഭിക്കുന്ന അമിനിറ്റി സ്റ്റോര്‍ എന്നിവയും ഇടത്താവള സമുച്ചയത്തിലുണ്ടാകും. രണ്ട് നിലകളിലുള്ള പ്രധാന മന്ദിരത്തിന് 26846 ചതുരശ്ര ... Read more
ഉത്തരമലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിക്ക് തുടക്കമായി
ഉത്തര മലബാറിലെ ആദ്യ ജനകീയ ടൂറിസം പദ്ധതിയായ തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാല പോര്‍ട്ട് ജനകീയ ടൂറിസം ഉത്സവം തുടങ്ങി. മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31 വരെ മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടി എം.രാജഗോപാലന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തീരദേശ ഹൈവേയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ത്തന്നെ പാണ്ഡ്യാലക്കടവില്‍ പാലം യാഥാര്‍ഥ്യമാവുമെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വിനോദസഞ്ചാര മേഖലയുടെ സാധ്യതകള്‍ കണ്ടെത്തിക്കൊണ്ട് തൃക്കരിപ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യതസ്തമായ പദ്ധതികള്‍ രൂപപ്പെട്ടുവരികയാണ്. പരിസ്ഥിതി സൗഹൃദമായ ജനപക്ഷ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.പ്രസന്ന, കെ.ഭാസ്‌കരന്‍, കെ.പി.ബാലന്‍, കെ.മനോഹരന്‍, ടി.കെ.പി. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു. വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ രാമന്തളി പഞ്ചായത്തിലെ പാണ്ട്യാലക്കടവ് പങ്കിടുന്ന സൗത്ത് തൃക്കരിപ്പൂര്‍ കടപ്പുറം പ്രദേശത്തെ 122 കുടുംബങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരുവര്‍ഷം മുന്‍പാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്വ ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ... Read more
പയ്യാമ്പലം ബീച്ചിന്റെ ഭംഗി ഇനി നടന്ന് ആസ്വദിക്കാം
പയ്യാമ്പലത്ത് ഇനി കടലിന്റെ സൗന്ദര്യമാസ്വദിച്ച് ദീര്‍ഘദൂരം സുരക്ഷിതമായി നടക്കാം. പയ്യാമ്പലം ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഒരുകിലോമീറ്റര്‍ നടപ്പാത പി.കെ.ശ്രീമതി എം.പി. നാടിന് സമര്‍പ്പിച്ചു. പയ്യാമ്പലം സൗന്ദര്യവത്കരണപദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 3.5 കോടി രൂപ ചെലവിലാണ് സൗകര്യങ്ങള്‍ ഒരുക്കിയത്. സൗരോര്‍ജവിളക്കുകള്‍, നടപ്പാത, ഇരിപ്പിടങ്ങള്‍, മഴക്കൂടാരം തുടങ്ങിയവയുടെ നിര്‍മാണമാണ് പൂര്‍ത്തിയാക്കിയത്. നൂറുകണക്കിന് സന്ദര്‍ശകരാണ് നിലവില്‍ പയ്യാമ്പലം ബീച്ചിലെത്തുന്നത്. എന്നാല്‍ ഇവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടത്ര സൗകര്യങ്ങള്‍ നിലവിലില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടിക്ക് കോര്‍പ്പറേഷന്‍ പദ്ധതി ആവിഷ്‌കരിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. പയ്യാമ്പലം ബീച്ചില്‍ നടന്ന ചടങ്ങില്‍ മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കളക്ടര്‍ മിര്‍ മുഹമ്മദലി, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, ഡി.ടി.പി.സി. സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവര്‍ സംസാരിച്ചു.
മലപുറത്ത് ഇനി വിളിപ്പുറത്തെത്തും കുടുംബശ്രീയുടെ പൊതിച്ചോറ്
തിരക്ക് പിടിച്ച് ഓട്ടത്തനിടയില്‍ വീട്ടിലെ ആഹാരം മിസ് ചെയ്യുന്നവരാണ് മിക്ക മലയാളികളും എന്നാല്‍ അതിനൊരു പരിഹാരമുണ്ടാക്കുകയാണ് മലപ്പുറത്ത് കുടുംബശ്രീ വീട്ടമ്മമാര്‍. ഒറ്റ് ഫോണ്‍വിളിയില്‍ നല്ല കൈപുണ്യമുള്ള ചോറും കറിയും ഓഫീസുകളിലെത്തും. കുടുംബശ്രീ മലപ്പുറം ജില്ലാ മിഷനാണ് പൊതിച്ചോറ് പദ്ധതി തുടങ്ങിയത്. ജില്ലാ ആസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലുള്ളവര്‍ക്കായി ഉച്ചഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്. പൊതിച്ചോറെന്നാണ് പേരെങ്കിലും നല്ല സ്റ്റീല്‍പാത്രങ്ങളിലാണ് ഭക്ഷണമെത്തിക്കുക. വേണമെങ്കില്‍ വാഴയിലയിലും നല്‍കും. 9744410738 എന്ന നമ്പറിലോ, കുടുംബശ്രീയുടെ ജില്ലാ മിഷന്‍ ഓഫീസിലോ വിളിച്ചാല്‍മതി. 40 രൂപയ്ക്ക് ചോറി, രണ്ടുതരം കറി, ഉപ്പേരി, ചമ്മന്തി, പപ്പടം, അച്ചാര്‍, തിളപ്പിച്ചാറ്റിയ കുടിവെള്ളം എന്നിവ ഉച്ചയൂണിന് ലഭിക്കും. ഏറ്റവുംവലിയ സവിശേഷത ഭക്ഷണാവശിഷ്ടങ്ങള്‍ തിരിച്ചുകൊണ്ടുപോകുമെന്നതാണ്. ആദ്യഘട്ടത്തില്‍ സിവില്‍സ്റ്റേഷനിലെ ഓഫീസുകളിലേക്കാണ് വിതരണമെങ്കിലും വൈകാതെ സ്വകാര്യസ്ഥാപനങ്ങളിലേക്കും ലഭ്യമാക്കും. വൈകുന്നേരങ്ങളില്‍ ചപ്പാത്തിയും കറിയും നല്‍കാനും പദ്ധതിയുണ്ട് കുടുംബശ്രീ ജില്ലാമിഷന്റെ ഓഫീസിലേക്ക് ആദ്യ ഓര്‍ഡര്‍ നല്‍കി ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ സി.കെ.ഹേമലത പദ്ധതി ഉദ്ഘാടനംചെയ്തു. കുടുംബശ്രീ പ്രവര്‍ത്തകരുടെ വീടുകളില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ... Read more