Category: Kerala
ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോണ്‍ ഓഫ് സര്‍വ്വീസ് ആലപ്പുഴയില്‍ ആരംഭിക്കുന്നു
ജലഗതാഗത വകുപ്പ് രാജ്യത്തെ തന്നെ ആദ്യ വൈദ്യുത റോള്‍ ഓണ്‍ റോള്‍ ഓഫ് (റോ റോ) സര്‍വ്വീസ് ആരംഭിക്കുന്നു. ഇത് സംബന്ധിച്ച സാധ്യതാ പഠനം എപ്രിലില്‍ തുടങ്ങും. സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നതന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി തുക നിശ്ചയിച്ചാല്‍ ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും. സ്ഥലങ്ങളുടെ പ്രത്യേകതയും യാത്രക്കാരുടെ തിരക്കും ബോട്ടിന്റെ കാര്യക്ഷമ തയും സംബന്ധിച്ച് വിശദമായപഠനം നടക്കേണ്ടതുണ്ട്. ജങ്കാര്‍ പോലെ യാത്രക്കാര്‍ക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന സംവിധാനമാണ് റോ റോ. വൈക്കം – തവണക്കടവ് റൂട്ടിലായിരിക്കും ആദ്യ സര്‍വ്വീസ് നടത്തുക. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു സര്‍വ്വീസ് ആണ് തുടങ്ങുന്നത്. റോ റോ കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റോ റോയ്ക്ക് വലിയ ബോട്ട് തന്നെ വേണമെന്നതിനാല്‍ കൊച്ചി കപ്പല്‍ ശാലയില്‍ മാത്രമാണ് ഇതു നിര്‍മ്മിക്കാന്‍ സംവിധാനങ്ങളുള്ളത്. വിദേശരാജ്യങ്ങളെ ആശ്രയിച്ചാല്‍ അത് വന്‍ സാമ്പത്തിക ചിലവിലേക്ക് പോകുന്നതിനാലണ് കൊച്ചി കപ്പല്‍ശാല ... Read more
ആകാശം നിറയെ വര്‍ണ്ണപട്ടങ്ങള്‍ പറത്തി കൊല്ലം ബീച്ച്
ആവേശത്തിന്റെ നൂലില്‍ ചെറുപ്പം ആഘോഷത്തിന്റെ നിറങ്ങള്‍ പറത്തി. കടപ്പുറത്തെ ആകാശത്തില്‍ പലനിറത്തിലുള്ള പട്ടങ്ങള്‍ നിറഞ്ഞു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായാണ് ദേശീയ പട്ടംപറത്തല്‍ ഉത്സവം സംഘടിപ്പിച്ചത്. പട്ടംപറത്തലില്‍ ഏഷ്യന്‍ റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കാളികളായി. പരിപാടി നിരീക്ഷിക്കുന്നതിന് യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം അധികൃതരും എത്തിയിരുന്നു. പടുകൂറ്റന്‍ പട്ടംമുതല്‍ വര്‍ണക്കടലാസില്‍ തീര്‍ത്ത കുഞ്ഞന്‍ പട്ടങ്ങള്‍വരെ ആകാശത്ത് നിറഞ്ഞു. കോളേജിലെ വിദ്യാര്‍ഥികള്‍തന്നെ നിര്‍മിച്ച പട്ടങ്ങള്‍ വൈകീട്ട് അഞ്ചുമണിയോടെ ഒന്നിച്ച് പറത്തുകയായിരുന്നു. ചിലത് മാനംമുട്ടെ പാറി. മറ്റു ചിലത് കെട്ടുപിണഞ്ഞു മൂക്കുകുത്തി. പട്ടംപറത്തി, കടലിലേക്കിറങ്ങിയ വിദ്യാര്‍ഥികളെ ലൈഫ് ഗാര്‍ഡ് നിയന്ത്രിച്ചു. 28, 29, 30, 31 തീയതികളില്‍ കോളേജില്‍ നടക്കുന്ന ടെക് ഫെസ്റ്റിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ ബീച്ചില്‍ എത്തിയവരും പങ്കാളികളായി. പ്രളയം തകര്‍ത്തെറിഞ്ഞ മണ്‍റോത്തുരുത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രാഥമിക പ്രശ്‌നങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നു. ടി.കെ.എം. എന്‍ജിനീയറിങ് കോളേജിന്റെ അറുപതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി ... Read more
കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21 മുതല്‍
കേരളത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് ആറാം എഡിഷന്‍ 21ന് തുടങ്ങും. രണ്ടാഴ്ച്ച നീണ്ടു നില്‍ക്കുന്ന പര്യടനം ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടെ ആരംഭിക്കും. 21 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് ഈ വര്‍ഷത്തെ ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കെടുക്കുന്നത്. വോട്ടിംഗ് രീതിയിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്. ഏറെ പ്രത്യേകതകളോടെയാണ് ഈ വര്‍ഷം ബ്ലോഗ് എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. ആറ് വര്‍ഷത്തിനിടയില്‍ ആദ്യാമായി കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് രണ്ട് യാത്രകളായിട്ടാണ് ബ്ലോഗ് ടൂര്‍ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര് ബ്ലോഗര്‍മാര്‍ക്കും ഇന്ത്യന്‍ ബ്ലോഗര്‍മാര്‍ക്കും വേണ്ടി പ്രത്യേക യാത്രയാണ് സംഘടിപ്പിക്കുന്നത്. പുതിയ മാറ്റം വരുന്നതോടെ കൂടുതല്‍ അറിവുകള്‍ എല്ലാവരിലേക്ക് എത്തുന്നതിന് സഹായിക്കും ഇക്കാരണത്താല്‍ കൂടുതല്‍ സഞ്ചാരികള്‍ നാടിന്റെ ഭംഗി ആസ്വദിക്കാനെത്തും. ബ്ലോഗ് ടൂറിന്റെ ഭാഗമായി ഓരോ വര്‍ഷവും 30 തിരഞ്ഞെടുക്കപ്പെട്ട ബ്ലോഗര്‍മാരാണ് യാത്ര ചെയ്യുന്നത്. ... Read more
കാക്കത്തുരുത്തെന്ന അത്ഭുതത്തുരുത്ത്
കായലുകളുടെ സ്വന്തം നാടായ ആലപ്പുഴ സഞ്ചാരികള്‍ക്കായി ഒളിപ്പിച്ച് വെച്ചിരിക്കുന്നത് നിരവധി അത്ഭുതങ്ങളാണ്. നിറയെ ദ്വീപുകളുള്ള നാടും കൂടിയാണ് ആലപ്പുഴ. അങ്ങനെ ദ്വീപുകളുടെ നാടായ ആലപ്പുഴയിലെ എഴുപുന്ന പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചെറിയ ദ്വീപാണ് കാക്കത്തുരുത്ത്. വേമ്പനാട് കായലിലാണ് ഈ തുരുത്ത് സ്ഥിതി ചെയ്യുന്നത്. pic courtsey: yatharamanthra നാഷണല്‍ ജോഗ്രാഫിക് മാഗസിനില്‍ പ്രസിദ്ധീകരിച്ചൊരു ഫോട്ടോ ഫീച്ചറിലൂടെയാണ് ഈ കുട്ടി തുരുത്ത് ലോക ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇപ്പോഴും അവിടേക്ക് മോട്ടോര്‍ വാഹനത്തില്‍ എത്താന്‍ കഴിയില്ല കടത്ത് എന്ന ഏക മാര്‍ഗം ആശ്രയിച്ചാലേ തുരുത്തില്‍ എത്താന്‍ കഴിയൂ. കാലങ്ങള്‍ക്ക് മുമ്പ് കാക്കകള്‍ ചേക്കാറാന്‍ മാത്രം ഉപയോഗിച്ചിരുന്ന ദ്വീപായിരുന്നു കാക്കത്തുരുത്ത്. എന്നാല്‍ ഇന്ന് മുന്നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ജനവാസമേഖലയാണ് ഇവിടം. ഏതാണ്ട് മൂന്നു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും മാത്രമേ കാക്കത്തുരുത്തിനുള്ളൂ. എങ്കിലും ഹരിതാഭമായ ഒരു ഗ്രാമാന്തരീക്ഷമാണ് ദ്വീപിനുള്ളില്‍ ലഭിക്കുക. ചെറിയകൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവും ഇവിടം സജീവമാക്കുന്നു. നീലപ്പൂവുകളണിഞ്ഞു നില്‍ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാ ... Read more
കണ്ണൂരില്‍ നിന്ന് ദോഹ, കുവൈത്ത് വിമാന സര്‍വീസ് ആരംഭിച്ചു
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോയുടെ ദോഹ, കുവൈത്ത് സര്‍വീസ് ആരംഭിച്ചു. കുവൈത്തിലേത്ത് ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലും ദോഹയിലേക്ക് പ്രതിദിന സര്‍വീസുമാണുള്ളത്. കുവൈത്തിലേക്ക് പുലര്‍ച്ചെ 5.10ന് ദോഹയിലേക്ക് രാത്രി 7.05നുമാണ് കണ്ണൂരില്‍ നിന്ന് വിമാനം പുറപ്പെടുക. മേയ് 12 മുതല്‍ ഇന്‍ഡിഗോ ഹൈദരാബാദിലേക്ക് ഒരു സര്‍വീസ് കൂടി തുടങ്ങും. രാത്രി 9.45-ന് പുറപ്പെട്ട് 12.10-ന് ഹൈദരാബാദിലെത്തും. തിരിച്ച് 12.30-ന് പുറപ്പെട്ട് പുലര്‍ച്ചെ 2.30-നാണ് കണ്ണൂരില്‍ എത്തിച്ചേരുക. രാവിലെ 9.15-നാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള ഹൈദരാബാദ് പ്രതിദിന സര്‍വീസ്. ദോഹയിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് ചൊവ്വ, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ കുവൈത്തിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ രണ്ടുദിവസമാണ് സര്‍വീസ്. ബഹ്റൈന്‍, ദമാം എന്നിവിടങ്ങളിലേക്കും ഉടന്‍ സര്‍വീസ് തുടങ്ങാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തയ്യാറെടുക്കുന്നുണ്ട്.
കറലാട് ചിറയില്‍ നിര്‍ത്തി വെച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു
വയനാട് കറലാട് ചിറയ്ക്ക് പുത്തനുണര്‍വേകി, നിര്‍ത്തിവച്ച സിപ്‌ലൈന്‍ പുനരാരംഭിക്കുന്നു. പുതിയ അഥിതിയായി ചങ്ങാടവുമെത്തി. കമ്പിയില്‍ തൂങ്ങിയുള്ള ത്രില്ലടിപ്പിക്കുന്ന സിപ്‌ലൈന്‍ യാത്ര കഴിഞ്ഞ് തിരിച്ചു ചിറയുടെ ഓളപ്പരപ്പിലൂടെ ചങ്ങാടത്തില്‍ മറുകരയെത്തുന്ന പുതിയ സംവിധാനം വിനോദ സഞ്ചാരികളുടെ മനം നിറയ്ക്കും. സിപ്ലൈനിന്റെ മടക്കയാത്രയ്ക്കു മാത്രമല്ലാതെയും ചങ്ങാടയാത്ര ആസ്വദിക്കാം. കൂട്ടമായെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കളി ചിരികളുമായി ഇനി ഒന്നിച്ച് ഈ പൊയ്കയില്‍ യാത്രയാവാം. 20 പേര്‍ക്ക് ഒന്നിച്ചിരുന്ന് യാത്ര ചെയ്യാന്‍ പറ്റുന്നതാണ് മുള നിര്‍മിതമായ ഈ ചങ്ങാടം. നിലവില്‍ തുഴ,പെഡല്‍ ബോട്ടുകള്‍ ഇവിടെയുണ്ടെങ്കിലും ഇത്രയധികം ആളുകള്‍ക്ക് ഒന്നിച്ചു യാത്ര ചെയ്യുവാന്‍ ഒരുക്കിയ ഈ പുതിയ സംവിധാനം സന്ദര്‍ശകര്‍ക്കു നവ്യാനുഭവമാകും. ഏക്കര്‍ കണക്കിനു വ്യാപിച്ചു കിടക്കുന്ന ശുദ്ധജല സമ്പുഷ്ടമായ ചിറയില്‍ അക്കരെയിക്കരെ പതിയെ തുഴഞ്ഞു നീങ്ങുന്ന ചങ്ങാട യാത്രയില്‍ ഈ തടാകത്തിന്റെ വശ്യ സൗന്ദര്യം ആവോളം ആസ്വദിക്കാം. കറലാട് ചിറയുടെ ഏറ്റവും ആകര്‍ഷണ കേന്ദ്രമായ സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായ സിപ്ലൈന്‍ പദ്ധതിയും പുനരാരംഭിക്കുവാനുള്ള നടപടികളായി. വിവിധ ... Read more
വാഴച്ചാല്‍-മലക്കപ്പാറ റോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള വിലക്ക് നീക്കി
പ്രളയത്തിലും ഉരുള്‍പൊട്ടലിലും റോഡിന്റെ പലഭാഗങ്ങളും ഒലിച്ചുപോയതും മണ്ണിടിച്ചില്‍മൂലവും ആനമലറോഡില്‍ ഇരുചക്രവാഹനങ്ങള്‍ക്കുണ്ടായിരുന്ന ഗതാഗതനിരോധനം നീക്കി. ഇരുചക്രവാഹനയാത്രികരുടെ ഏറ്റവും ഇഷ്ടപ്പെട്ട കാനനസഞ്ചാരപാതയായ അതിരപ്പിള്ളി-മലക്കപ്പാറ റോഡില്‍ അപകടസാധ്യതയുള്ളതിനാലാണ് ഗതാഗതം വിലക്കിയിരുന്നത്. യാത്രയ്ക്കിടയില്‍ എന്തെങ്കിലും അപകടങ്ങളുണ്ടായാല്‍ ഉത്തരവാദി താനായിരിക്കുമെന്ന് സത്യവാങ്മൂലം എഴുതി നല്‍കിയാലേ ഇരുചക്രവാഹനങ്ങള്‍ കടത്തിവിടൂ. റോഡിലെ തകരാറുകള്‍ അത്യാവശ്യം പരിഹരിച്ചശേഷം ഒക്ടോബര്‍മുതല്‍ വിനോദസഞ്ചാരികളുടെ കാര്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടും കടത്തിവിടാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. വനംവകുപ്പിന്റെ വാഴച്ചാല്‍, മലക്കപ്പാറ ചെക്ക്‌പോസ്റ്റുകളില്‍ ബൈക്കുയാത്രക്കാരും വനപാലകരും തമ്മില്‍ മിക്ക ദിവസങ്ങളിലും സംഘര്‍ഷവും പതിവായിരുന്നു. വേനല്‍ കടുത്തതോടെ ആനയുള്‍പ്പെടെ നിരവധി വന്യമൃഗങ്ങള്‍ പുഴയിലേക്കു പോകാന്‍ റോഡു മുറിച്ചുകടക്കാനിടയുണ്ട്. അമിതവേഗമില്ലാതെ സൂക്ഷിച്ചുപോയില്ലെങ്കില്‍ ഈ റൂട്ടില്‍ അപകടസാധ്യത ഏറെയാണ്. സൈലന്‍സര്‍ രൂപമാറ്റം വരുത്തി അമിതശബ്ദമുള്ള ബൈക്കുകളും അമിതശബ്ദമുണ്ടാക്കുന്ന ന്യൂജെന്‍ ബൈക്കുകള്‍ക്കുമുള്ള നിരോധനം തുടരും. രാവിലെ ആറുമണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ഇരുചക്രവാഹനങ്ങള്‍ കടത്തിവിടുന്നത്.
പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി
പരപ്പാര്‍ തടാകത്തിലെ ബോട്ടുകളുടെ ഡ്രൈ ഡോക്ക് പരിശോധന പൂര്‍ത്തിയായി. അടുത്തമാസം മുതല്‍ സഞ്ചാരികള്‍ക്കായി രണ്ട് ബോട്ടുകളും ഓടിത്തുടങ്ങും. തുറമുഖ വകുപ്പിന്റെ ചീഫ് സര്‍വയറും റജിസ്‌ട്രേഷന്‍ അതോറിറ്റി ഉദ്യോഗസ്ഥനുമാണ് ഇന്നലെ പരിശോധനയ്ക്കായി എത്തിയത്. ക്രെയിനിന്റെ സഹായത്തോടെ കരയില്‍ കയറ്റിവച്ചിരുന്ന രണ്ട് ബോട്ടുകളുടേയും അടിവശവും മറ്റ് ഭാഗങ്ങളും പരിശോധന നടത്തി. ബോട്ടിനു കേടുപാടുകള്‍ ഇല്ലാത്തതിനാല്‍ അടിവശം ചായം പൂശിയ ശേഷം വെള്ളത്തില്‍ ഇറക്കിയുള്ള പണിക്ക് അനുമതിയും നല്‍കി. പണി പൂര്‍ത്തിയാക്കിയ ശേഷം ഓടുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് തുറമുഖ വകുപ്പ് നല്‍കും.ഫിറ്റ്‌നസിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശെന്തുരുണി, പാലരുവി എന്നീ ബോട്ടുകള്‍ സവാരി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പരപ്പാര്‍ തടാകത്തില്‍ സവാരി നടത്തുന്ന 3 ബോട്ടുകളില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ സഞ്ചാരികള്‍ക്കായി ഓടുന്നുളളൂ. വര്‍ഷാവര്‍ഷം ബോട്ടുകള്‍ക്ക് ഫിറ്റ്‌നസ് പരിശോധന നടത്തുമെങ്കിലും 3 വര്‍ഷം കൂടുമ്പോള്‍ കരയില്‍ കയറ്റിവച്ചുള്ള പരിശോധന നിര്‍ബന്ധമാണ്. ഡ്രൈഡോക്ക് എന്നാണ് ഈ പരിശോധനയ്ക്ക് പറയാറ്.നിലവില്‍ ഓടുന്ന ഉമയാര്‍ ബോട്ടും പരിശോധന നടത്തിയതോടെ 3 ബോട്ടും ഒരുമിച്ച് ഫിറ്റ്‌നസ് പൂര്‍ത്തിയാക്കി പരപ്പാറില്‍ ... Read more
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ ഔഷധ ഉദ്യാനം തയ്യാര്‍
കരിമ്പുഴ തേക്ക് മ്യൂസിയത്തില്‍ 500 സസ്യങ്ങളോടെ ഔഷധോദ്യാനം സജ്ജമായി. ഔഷധസസ്യങ്ങളുടെ എണ്ണത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യാനമാണിത്. നാഷനല്‍ മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡിന്റെ സഹായധനത്തോടെയാണ് ഉദ്യാനം ഒരുക്കിയത്. മ്യൂസിയത്തില്‍ 180 ഇനം ഔഷധസസ്യങ്ങളുള്ള ഉദ്യാനം നിലവിലുണ്ടായിരുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഔഷധസസ്യങ്ങള്‍ കൂടി ശേഖരിച്ചാണ് വിപുലീകരണം. പശ്ചിമ, കിഴക്കന്‍ മലനിരകളില്‍ നിന്നുള്ള അപൂര്‍വ ഔഷധസസ്യങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഭൂരിഭാഗവും വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ആയതിനാല്‍ സസ്യശാസ്ത്രം, ആയുര്‍വേദം എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഉദ്യാനം ഏറെ പ്രയോജനപ്പെടും. ഓരോ ഇനത്തിന്റെയും പൊതുനാമം, ശാസ്ത്രനാമം, ഉപയോഗം എന്നിവ രേഖപ്പെടുത്തിയ ഫലകങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് 28ന് ഉദ്യാനം തുറന്നുകൊടുക്കുമെന്ന് കെഎഫ്ആര്‍ഐ ഉപകേന്ദ്രം സയന്റിസ്റ്റ് ഇന്‍ചാര്‍ജ് ഡോ.യു.ചന്ദ്രശേഖര പറഞ്ഞു.
കൗതുകകരമായ പരസ്യ വാചകങ്ങളോടെ ബിആര്‍ഡിസിയുടെ ‘സ്‌മൈല്‍’ പദ്ധതി ശ്രദ്ധേയമാകുന്നു
ലോകത്ത് എല്ലാ മനുഷ്യരും പുഞ്ചിരിക്കുന്നത് ഒരേ ഭാഷയിലാണെന്നും, നാട്ടുരുചികള്‍ വിനോദ സഞ്ചാര മേഖലയുടെ മര്‍മ്മമാണെന്നും, ‘കഥ പറച്ചില്‍’ പുതിയ കാല ടൂറിസം വിപണിയിലെ ശക്തമായ ആയുധമാണെന്നും കൂടി സൂചിപ്പിക്കുന്നതാണ് ബിആര്‍ഡിസി പുറത്തിറക്കിയ മൂന്ന് ‘സ്‌മൈല്‍’ പരസ്യങ്ങള്‍. ഉത്തര മലബാറില്‍ അനുഭവവേദ്യ ടൂറിസം ആധാരമാക്കിയുള്ള സംരംഭകരെ വളര്‍ത്തുക എന്ന ലക്ഷ്യമിട്ടാണ് ബിആര്‍ഡിസി ‘സ്‌മൈല്‍’ പദ്ധതി നടപ്പിലാക്കുന്നത്. കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ബിആര്‍ഡിസിയുടെ ആഭിമുഖ്യത്തില്‍ ഉത്തര മലബാറില്‍ ടൂറിസം സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വേണ്ടി ‘സ്‌മൈല്‍’ ശില്പശാലകള്‍ സംഘടിപ്പിക്കുന്നു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സഹകരണത്തോടെ കണ്ണൂരില്‍ വെച്ച് മാര്‍ച്ചില്‍ നടക്കുന്ന അടുത്ത ശില്പശാലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ സാധിക്കുക. അവസരങ്ങളുടെ ഉത്തര മലബാര്‍ ഉത്തര മലബാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ ഗണ്യമായ വര്‍ദ്ധനവാണ് സമീപകാലത്തായി ഉണ്ടായിട്ടുള്ളത്. വലിയ മുതല്‍ മുടക്കില്ലാതെ തന്നെ സ്വന്തമായ സംരംഭങ്ങള്‍ തുടങ്ങാന്‍ അവസരങ്ങളുള്ള മേഖലയാണ് ടൂറിസം. വരുമാനം കണ്ടെത്തുന്നതിനോടൊപ്പം വിജ്ഞാനത്തിനും വിനോദത്തിനും കൂടി ... Read more
വേനല്‍ രൂക്ഷമാകുന്നു; തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രിച്ചേക്കും
വേനല്‍ കടുത്തതോടെ തേക്കടിയില്‍ ബോട്ട് സര്‍വീസ് നിയന്ത്രണത്തിനു സാധ്യത. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 114.05 അടിയിലേക്കു താഴ്ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതും തമിഴ്‌നാട് അണക്കെട്ടില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നതിനാലും ജലനിരപ്പ് ഇനിയും കുറയാനാണ് സാധ്യത. സെക്കന്‍ഡില്‍ 170 ഘനയടി വെള്ളമാണ് ഇപ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ പരിസരങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു. ഇതിനാല്‍ ചെറിയ തോതില്‍ നീരൊഴുക്കുണ്ടായിരുന്നു. എന്നാല്‍, കടുത്ത ചൂടായതോടെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി കുറയുന്നതോടെ തേക്കടിയിലെ ബോട്ട് സര്‍വീസുകള്‍ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജലനിരപ്പ് 110 അടിയില്‍ താഴേയ്ക്ക് എത്തിയ സമയത്ത് ബോട്ടുകളില്‍ കയറ്റുന്ന സഞ്ചാരികളുടെ എണ്ണം കുറച്ച് വലിയ ബോട്ടുകളുടെ സര്‍വീസ് ഭാഗികമായി നിയന്ത്രിച്ചിരുന്നു. കൂടാതെ ഇപ്പോഴുള്ള ബോട്ട് ലാന്‍ഡിങ് ഒരു കിലോമീറ്ററോളം ഇറക്കി താത്കാലികമായ ലാന്‍ഡിങ് സംവിധാനമാണ് ഒരുക്കിയിരുന്നത്. 105 അടിക്കു താഴേയ്ക്ക് ജലനിരപ്പെത്തുന്നതോടെ ബോട്ട് സര്‍വീസ് നിര്‍ത്താനാണ് അധികൃതരുടെ നീക്കം. വേനല്‍ ശക്തമാണെങ്കിലും ഇതൊക്കെ അവഗണിച്ച് ഒട്ടേറെ ... Read more
ആത്മാക്കളുറങ്ങുന്ന കേരളത്തിലെ മൂന്നിടങ്ങള്‍
കാടും, മഴയും, കുന്നും, കാറ്റും, മഞ്ഞും, വെയിലുമെല്ലാം നിറഞ്ഞതാണ് നമ്മുടെ കേരളം. ലോക സഞ്ചാരികള്‍ തേടിപിടിച്ച് എത്തുന്ന ഏകയിടവുമാണ് കേരളം. എന്നാല്‍ അല്‍പം സാഹസികരായ സഞ്ചാരികള്‍ക്ക് ഇഷ്ടമാവുന്ന മൂന്നിടങ്ങള്‍നമുക്ക് പരിചയപ്പെടാം.. പേടിപ്പെടുത്തുന്ന ഇപ്പോഴും ആത്മാക്കളുറങ്ങുന്നയിടമെന്ന് വിശ്വസിക്കുന്നയിടങ്ങള്‍… ബാധയുള്ള ബോണക്കാട് ബംഗ്ലാവ് ബോണക്കാട് ബംഗ്ലാവിനെ അറിയുന്നവര്‍ക്ക് എന്നും ഭയപ്പെടുത്തുന്ന ഓര്‍മ്മകളെ പങ്കിടാനുണ്ടാകൂ. ഇതിനെ ചുറ്റിയുള്ള കഥകള്‍ ആരംഭിക്കുന്നത് ഏകദേശം 68 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു വിദേശിയാണ് ഈ ബംഗ്ലാവ് നിര്‍മ്മിച്ചത്. തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ ദൂരമുണ്ട് ബോണക്കാടിന്. കുടുംബവുമൊത്തു സന്തോഷത്തോടെ ഇവിടെ താമസമാരംഭിച്ച അയാള്‍ക്ക്, ആ സന്തോഷം നഷ്ടപ്പെടാന്‍ അധിക കാലം വേണ്ടി വന്നില്ല. പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള അദ്ദേഹത്തിന്റെ മകള്‍ വളരെ ദുരൂഹമായ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ടു. മകളുടെ മരണത്തില്‍ മനംനൊന്ത് ആ കുടുംബം തിരികെ ലണ്ടനിലേക്ക് മടങ്ങി. പിന്നെ ഈ ബംഗ്ലാവിലെത്തിയവര്‍ക്ക് എന്നും ഭയപെടുത്തുന്ന രാത്രികളായിരുന്നു. പലരും ആ പെണ്‍കുട്ടിയെ അവിടെ കണ്ടെന്നു പറയുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ... Read more
കേരള ഉത്തരവാദിത്ത ടൂറിസം മിഷന് മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് ക്ഷണം
ലോകപ്രശസ്തമായ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള ഉത്തരവാദിത്ത ടൂറിസം കലായൂണിറ്റുകള്‍ക്ക് ഔദ്യോഗിക ക്ഷണം. മാഞ്ചസ്റ്റര്‍ സിറ്റിയും കേരള ടൂറിസവും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്ന് ആവിഷ്‌കരിച്ച ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി ഡേ പരേഡിലേക്ക് കേരളത്തില്‍ നിന്നുള്ള കലാപ്രവര്‍ത്തകര്‍ക്കു ക്ഷണം ലഭിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന് ഉത്തരവാദിത്ത ടൂറിസത്തില്‍ രാജ്യാന്തര പുരസ്‌കാരമായ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ഡേ സെലിബ്രേഷന്റെ ക്രീയേറ്റീവ് ഡയറക്ടര്‍ കൂടിയായ കാന്‍ ഡിഡ ബോയ്സ് കേരളത്തിലെത്തി ടൂറിസം വകുപ്പ് മന്ത്രിയെന്ന നിലയില്‍ എന്നെ കാണാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കലാകാരന്മാര്‍ക് മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നതിനാലും കേരള ടൂറിസത്തിന് മാര്‍ക്കറ്റിംഗില്‍ ലഭിക്കുന്ന അനന്തമായ സാധ്യതകള്‍ മുന്‍കൂട്ടികണ്ടും സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് കാന്‍ഡിഡ ബോയ്സിനെ കേരളത്തിലേക്ക് ഈ കൂടികാഴ്ച്ചയ്ക്കായി ക്ഷണിക്കുകയും തുടര്‍ന്ന് നടന്ന കൂടിക്കാഴ്ച്ചയില്‍ ഒരു ദീര്‍ഘകാല കള്‍ച്ചറല്‍ എക്സ്ചേഞ്ച് ... Read more
കോതി കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കായി സൈക്കിള്‍ ട്രാക്ക് ഒരുങ്ങി
കോഴിക്കോട് നഗരത്തില്‍ കോതിയില്‍ കടല്‍ത്തീരത്ത് സൈക്കിളിനു മാത്രമായി ഇതാ ഒരു പാത… മലബാറിലെ തന്നെ ആദ്യത്തെ സൈക്കിള്‍ ട്രാക്കാണിത്. അലങ്കാര വിളക്കുകള്‍ക്കു കീഴിലൂടെ ഇന്റര്‍ലോക്ക് പതിച്ച ട്രാക്കില്‍ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി ഉല്ലാസ യാത്ര നടത്താം. എതിരെ വാഹനം വരുമെന്ന പേടിയില്ലാതെ.. കോതി- പള്ളിക്കണ്ടി റോഡില്‍ തീരദേശ പാതയ്ക്ക് സമാന്തരമായാണ് സൈക്കിള്‍ ട്രാക്ക്. ഉടന്‍ തന്നെ ഉദ്ഘാടനം നടക്കും. 2 സൈക്കിളിനു ഒരുമിച്ച് പോകാം. ട്രാക്കിനോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ഇന്റര്‍ലോക്കുകള്‍ പതിച്ചിട്ടുണ്ട്. ട്രാക്കില്‍ ഒരു ഘട്ടം പെയിന്റിങ്ങും പൂര്‍ത്തിയായി. കൂടാതെ കടലിന് അഭിമുഖമായി ഇരിപ്പിടങ്ങളും ഒരുക്കുന്നുണ്ട്. കടല്‍ ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് സംഗീത പരിപാടി നടത്താനും ഇവിടെ സാധിക്കും. സ്ഥലം എംഎല്‍എ എം.കെ. മുനീറിന്റെ ആസ്തി വികസന ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് ഇവ നിര്‍മിച്ചത്. കോതി എം.കെ.റോഡ് മുതല്‍ പള്ളിക്കണ്ടി വരെ ഒരു കിലോ മീറ്ററാണ് ദൂരം. നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പൊതുമരാമത്തിനാണു നിര്‍മാണ ചുമതല.
ഏപ്രില്‍ മുതല്‍ കണ്ണൂര്‍-കോഴിക്കോട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് ആരംഭിക്കുന്നു
രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമായിരിക്കും സര്‍വീസുകള്‍. ഞായര്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി എന്നിങ്ങനെ ആഴ്ചയില്‍ അഞ്ചു ദിവസമാണ് സര്‍വീസ്. ഡല്‍ഹിയില്‍ നിന്ന് രാവിലെ 9.05നു പുറപ്പെട്ട് 12.15നു കണ്ണൂരിലെത്തി ഉച്ചയ്ക്ക് 1ന് കോഴിക്കോട്ടേക്കു പോകുന്ന തരത്തിലാണു സര്‍വീസ്. 1.30നു കോഴിക്കോട്ടെത്തുന്ന വിമാനം 2.15നു കണ്ണൂരിലേക്കു പറക്കും. 2.45 നു കണ്ണൂരിലെത്തി വൈകിട്ട് 3.30നു ഡല്‍ഹിയിലേക്കു പോകും. വൈകിട്ട് 6.45നു ഡല്‍ഹിയില്‍ എത്തും. ഡല്‍ഹി – കണ്ണൂര്‍ സര്‍വീസിന് 4200 രൂപ മുതലും കണ്ണൂര്‍ – കോഴിക്കോട് സര്‍വീസിന് 1500 രൂപ മുതലുമാണ് ബുക്കിങ് തുടങ്ങിയപ്പോഴത്തെ നിരക്ക്.