Category: Kerala
വാഴയുടെ ഫോട്ടോ എടുക്കൂ…10000 രൂപ സ്വന്തമാക്കാം…
സംസ്ഥാന ദേശീയ വാഴ മഹോത്സവം ഫെബ്രുവരി 17 മുതല്‍ 21 വരെ തിരുവനന്തപുരം കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളായണി ഗ്രൗണ്ടില്‍ നടക്കും. തിരുവനന്തപുരം സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ (സിഐഎസ്എസ്എ)നാണ് ദേശീയ വാഴ മഹോത്സവം സങ്കടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും സങ്കടിപ്പിക്കുന്നു. അമച്വര്‍, പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ‘വാഴ’ എന്ന തീമിലാണ് ഫോട്ടോ സമര്‍പ്പിക്കേണ്ടത്. വാഴയിലെ വ്യത്യസ്ഥ തരങ്ങള്‍, കര്‍ഷകര്‍, കൃഷിയിടങ്ങള്‍, വഴ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, ടിഷ്വൂ കള്‍ച്ചര്‍, വാഴയിലെ ജൈവ വൈവിധ്യം, വിത്തിനങ്ങള്‍ എന്നിവയുടെ ഫോട്ടോകള്‍ മത്സരത്തിനയക്കാം. കളറിലോ, ബ്ലാക്ക് ആന്‍ഡ് വൈറ്റിലോയുള്ള ഫോട്ടോകള്‍ ഡിവിഡിയിലോ പ്രിന്‍റ് രൂപത്തിലോ ആക്കി അയക്കാം. ഫയല്‍ വലിപ്പം 3 എംബിയും ഫോട്ടോ സൈസ് 12×18 ഇഞ്ച്, 1400-1600 പിക്സെല്‍സും, ജെപിഇജി, ആര്‍ജിബി കളര്‍ ഫോര്‍മാറ്റും ആയിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ഫോട്ടോകള്‍ അയക്കണം. ഡിവിഡിയോടൊപ്പം സമര്‍പ്പിക്കുന്ന പ്രവേശന ഫോമില്‍ ഫോട്ടോയുടെ ശീര്‍ഷകവും, സീരിയല്‍ ... Read more
വംശമറ്റ് നെയ്യാര്‍ സിംഹങ്ങള്‍
സഞ്ചാരി സംഘങ്ങളുടെ പ്രിയപ്പെട്ട ഇടമായ നെയ്യാര്‍ ഡാമിലെ സംസ്ഥാനത്തെ ഏക സിംഹ സഫാരി പാര്‍ക്ക് അടച്ച് പൂട്ടല്‍ ഭീഷണിയില്‍. 17 ഓളം സിംഹങ്ങളാല്‍ നിറഞ്ഞ സഫാരി പാര്‍ക്കില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് കേവലം രണ്ട് പെണ്‍ സിംഹങ്ങള്‍ മാത്രം. പാര്‍ക്കില്‍ ഉണ്ടായിരുന്ന ഏക ആണ്‍ സിംഹം കഴിഞ്ഞ മാസം ചത്തു. ഇപ്പോള്‍ അവശേഷിക്കുന്ന രണ്ടു പെണ്‍ സിംഹങ്ങളും വാര്‍ധക്യം ബാധിച്ചു അവശതയിലാണ്. അവശത ബാധിച്ച സിംഹങ്ങള്‍ ക്ഷീണം കാരണം വനത്തില്‍ തന്നെ ഒതുങ്ങി കൂടുയതിനാല്‍ പാര്‍ക്കില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും അവയെ കാണാന്‍ സാധിക്കാനാവുന്നില്ല. ഇക്കാരണത്താല്‍ സന്ദര്‍ശകരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പാര്‍ക്ക് സജീവമാക്കുന്നതിന് ഗുജറാത്തിലെ ഗീര്‍ വനത്തില്‍ നിന്ന് ഒരു ജോഡി സിംഹങ്ങളെ കൊണ്ടുവരാനുള്ള നടപടി എങ്ങും എത്താതെ ഫയലില്‍ തന്നെ ഉറങ്ങുന്നു. വംശവര്‍ധന തടയുന്നതിനായി 2002ല്‍ രണ്ട് ആണ്‍ സിംഹങ്ങള്‍ക്ക് വന്ധ്യംകരണം നടത്തിയതോടെയാണ് പാര്‍ക്കിലെ സിംഹങ്ങളുടെ എണ്ണം കുറഞ്ഞു. അതിനുശേഷം ഇവിടെ സിംഹകുഞ്ഞുങ്ങള്‍ പിറന്നിട്ടില്ല. പിന്നീട് ബാക്കിയായവ ഒന്നൊന്നായി ചത്തു. ... Read more
കടലിന്‍റെ ഫോട്ടോ എടുത്തു; കുഴിയില്‍ വീണു
ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ സ്വീഡന്‍ സ്വദേശി കടപ്പുറത്തോടു ചേര്‍ന്ന മാലിന്യക്കുഴിയില്‍വീണു. ഫോട്ടോ എടുക്കുന്നതിനിടയിലാണ് ഇദ്ദേഹം മാലിന്യക്കുഴിയില്‍ വീണത്. ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ബഹളം വെച്ചു. ഇതുകേട്ട് സമീപത്തെ കച്ചവടക്കാരും മറ്റും ഓടിയെത്തി.അവര്‍ കടലിലേക്ക് മാറ്റി നിര്‍ത്തി സായിപ്പിനെ കുളിപ്പിച്ചു. കടപ്പുറത്തിനു തൊട്ടടുത്തായി മാലിന്യം ഒഴുകിയിരുന്ന ഓടയ്ക്ക് സമീപത്ത് മാലിന്യം നിറഞ്ഞ് ചതുപ്പുപോലെ കിടക്കുകയായിരുന്നു. ഇവിടം വൃത്തിയാക്കാന്‍ നടപടി ഉണ്ടായിട്ടില്ല. കുറച്ചു നാളായി കടപ്പുറത്തെ ശുചീകരണം കാര്യക്ഷമമല്ല.
വൈകുന്നേര ‘പഴ’യാഹാരം; പഴം പാന്‍കേക്ക് റിസിപ്പി
ഭക്ഷണ പ്രിയരല്ലാത്തവരായി ആരുണ്ട്..? ഓരോരുത്തര്‍ക്കും ഭക്ഷണത്തില്‍ ഓരോ താല്‍പ്പര്യങ്ങളാണ്. ചിലര്‍ പച്ചക്കറികളിലെ വൈവിധ്യങ്ങള്‍ ഇഷ്ടപെടുന്നു. ചിലര്‍ക്കാവട്ടെ ഇറച്ചിയും മീനുമാണ് പ്രിയം. ചിലര്‍ക്ക് പലഹാരങ്ങളാണ് താല്‍പ്പര്യം. എത്ര കഴിച്ചാലും ആര്‍ത്തി തീരാത്തവരുമുണ്ട്. അങ്ങനെ കുറെയേറെ വൈവിധ്യങ്ങളുടെ കലവറയാണ് നമ്മുടെ ആഹാരം. അതുകൊണ്ടാണല്ലോ ഓരോ ആഹാര വസ്ത്തുക്കളും തേടി പല ദിക്കുകളിലും നമ്മള്‍ യാത്ര ചെയ്യുന്നത്. ഓരോ നാട്ടിലും ഓരോ പ്രദേശത്തും ഓരോ വീട്ടിലും വ്യത്യസ്ഥ സ്വാദുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട്. നാലുമണി പലഹാരമെന്നും, ചായക്കടിയെന്നും, എണ്ണക്കടിയെന്നും മറ്റുമുള്ള പേരുകളില്‍ ഇതറിയപ്പെടുന്നു. നമ്മുടെ വീടുകളില്‍ ഉണ്ടാക്കുന്ന പലഹാരങ്ങളുടെ സ്വാദ് മറ്റെവിടെ ചെന്നാലും കിട്ടാറില്ല. ചെലപ്പോഴൊക്കെ വീട്ടിലുണ്ടാക്കുന്നതിലും രുചിയുള്ള പലഹാരവും വീണുകിട്ടാറുണ്ട്. വളരെ വേഗത്തില്‍ ഉണ്ടാക്കാവുന്ന വൈകുന്നേര പലഹാരം ഒന്നു പരീക്ഷിച്ചുനോക്കാം. പഴം പാന്‍കേക്ക്. വീട്ടമ്മയായ ഗീതയാണ് പഴം പാന്‍കേക്കിന്‍റെ റിസിപ്പി പങ്കുവെക്കുന്നത്. പഴം പാന്‍കേക്ക് നേന്ത്രപ്പഴം നന്നായി പഴുത്തത് – രണ്ടെണ്ണം അരിപ്പൊടി – അഞ്ച് ടേബിള്‍ സ്പൂണ്‍ മുട്ട – രണ്ടെണ്ണം ഏലക്ക- നാലെണ്ണം ... Read more
യൂറോപ്യന്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കേരള ടൂറിസം
രണ്ടാംഘട്ട പ്രമോഷന്‍ ക്യാമ്പയിന് ശേഷം യൂറോപ്പിലെ 7.5 കോടി വിനോദ സഞ്ചാരികളെ ലക്ഷ്യംവെച്ച് കേരള ടൂറിസം. വിവിധ തരം പദ്ധതികളാണ് ഇതിനായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി യൂറോപ്പിലുളള വൈവിധ്യ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്‍കുക. യൂറോപ്യന്‍ വിപണിക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കേരളത്തിനെ ലോക ടൂറിസം ഭൂപടത്തില്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ലോക ടൂറിസത്തിന്‍റെ മൊത്ത വളര്‍ച്ചയ്ക്ക് യൂറോപ്പ് മികച്ച സാധ്യതകള്‍ ആണ് നല്‍കുന്നത്. യൂറോപ്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസം കര്‍ശനമായ പ്രചാരണ പരിപാടികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിയാക്കാനും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2021 ആകുമ്പോഴേക്കും 50 ശതമാനമാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നുണ്ടെന്നും ടൂറിസം ആന്‍ഡ് കള്‍ച്ചറല്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. 2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 10,18,986 ആഭ്യന്തര സഞ്ചാരികള്‍ വന്നു പോയതായി കണക്കുണ്ട്. സഞ്ചാരികളുടെ ... Read more
സിനിമ താരം ഭാവന വിവാഹിതയായി
തൃശൂര്‍: തെന്നിന്ത്യന്‍ സിനിമാ താരം ഭാവന വിവാഹിതയായായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ കന്നട സിനിമാ നിര്‍മാതാവ് നവീന്‍ താലി ചാര്‍ത്തി. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടേയും വിവാഹം. ബന്ധുക്കള്‍ക്കും സിനിമ മേഖലയിലെ സുഹൃത്തുക്കള്‍ക്കുമായി വൈകുന്നേരം വിരുന്നുസല്‍ക്കാരമുണ്ട്. ബംഗ്ലൂരുവിലെ നവീന്‍റെ ബന്ധുക്കള്‍ക്ക് പിന്നീട് വിവാഹ സല്‍ക്കാരം നടത്തും.
ഉലകം ചുറ്റി; ഇനി ആകാശം കടന്ന്..
ജംഷീന മുല്ലപ്പാട്ട് ‘സഞ്ചാര’ത്തിനോപ്പം മലയാളികള്‍ യാത്ര ആരംഭിച്ചിട്ട് 16 വര്‍ഷമായി. മലയാളിയുടെ സ്വീകരണ മുറിയില്‍ ലോക കാഴ്ച്ചയുടെ വിരുന്നൊരുക്കിയ സന്തോഷ് ജോര്‍ജ് കുളങ്ങരയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഒരു ബാക്ക്ബാഗും കാമറയും തൂക്കി ഉലകം ചുറ്റുന്ന ഈ വാലിബന്‍ ഭൂമിയിലെ സഞ്ചാരം താല്‍ക്കാലികമായി നിര്‍ത്തി ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഓരോ തലമുറയും തങ്ങളുടെ യാത്രാ സ്വപ്‌നങ്ങള്‍ കുന്നുകൂട്ടുന്നത് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ ‘സഞ്ചാര’ വിവരണങ്ങളിലൂടെയാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ സന്തോഷ് ജോര്‍ജിന്‍റെ ആരാധകരാണ്. യത്രകള്‍ ട്രെന്‍ഡായ ഈ കാലഘട്ടത്തില്‍ സന്തോഷ് ജോര്‍ജ് അനുഭവങ്ങള്‍ പങ്കുവെക്കുന്നു. കോട്ടയത്തെ മരങ്ങാട്ടുപ്പിള്ളി എന്ന ഗ്രാമത്തില്‍ നിന്ന് സന്തോഷ് ജോര്‍ജ് എന്ന വ്യക്തി ഇത്രയും സഞ്ചാരപ്രിയനായതെങ്ങനെ? ഗ്രാമീണര്‍ക്കാണ് യാത്രയോട് കൂടുതല്‍ താല്‍പ്പര്യം. തുറന്ന ലോകം കാണാന്‍ ഗ്രാമത്തിലുള്ളവര്‍ എപ്പോഴും ശ്രമിക്കും. ഗ്രാമീണര്‍ തന്നെയാണ് കൂടുതല്‍ യാത്രചെയ്യുന്നതും. എന്നെ സംബന്ധിച്ച് ചെറുപ്പം തൊട്ടേ യാത്രയോട് കമ്പമുണ്ട്. യാത്രചെയ്യുന്നതില്‍ അനുകൂല ഘടകം എന്‍റെ മാതാപിതാക്കളുടെ പിന്തുണയാണ്. യാത്ര ചെയ്യുന്നവര്‍ വഴിതെറ്റുമെന്ന ... Read more
റണ്‍ മൂന്നാര്‍ റണ്‍… മൂന്നാര്‍ മാരത്തോണ്‍ ഫെബ്രുവരിയില്‍
സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും (സായ്) അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണല്‍ മാരത്തോണ്‍സ് ആന്‍ഡ് ഡിസ്റ്റന്‍സ് റൈസസ് (എഐഎംഎസ്) ന്‍റെയും സഹകരണത്തോടെ കെസ്ട്രല്‍ അഡ്വഞ്ചര്‍ ഹോളിഡയ്സ് ഫെബ്രുവരി 10 മുതല്‍ രണ്ടു ദിവസത്തെ മൂന്നാര്‍ മാരത്തോണ്‍ സങ്കടിപ്പിക്കുന്നു. മാരത്തോണ്‍ മൂന്നാറിനെ സാഹസിക വിനോദ സഞ്ചാ കേന്ദ്രമാക്കി വളര്‍ത്തുമെന്നും ജനങ്ങള്‍ക്കിടയില്‍ ആരോഗ്യബോധം സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുമെന്നും മരത്തോണിന്‍റെ ചുമതല വഹിക്കുന്ന ശ്രീരാം വെങ്കടരാമന്‍ ഐ.എ.എസ്. അറിയിച്ചു. Picture Courtasy: munnarmarathon.com സമുദ്രനിരപ്പില്‍ നിന്നുയര്‍ന്ന പ്രദേശങ്ങളില്‍ നടക്കുന്ന മാരത്തോണ്‍ മത്സരത്തിന്‍റെ രണ്ടാമത്തെ വേദിയാണ് മൂന്നാര്‍. ഇതിനു മുമ്പ് ലഡാക്കിലാണ് നടന്നിട്ടുള്ളത്. അള്‍ട്രാ ചലഞ്ച്, റണ്‍ ഫണ്‍, ഹാഫ് മാരത്തോണ്‍, ഫുള്‍ മാരത്തോണ്‍ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. അൾട്രാ ചലഞ്ച് ഫെബ്രുവരി 10ന് രാവിലെ 5 മണിക്ക് ആരംഭിക്കും. തേയില തോട്ടള്‍, യൂക്കാലിപ്റ്റിസ് മലനിരകള്‍, മട്ടപ്പെട്ടി ഡാം എന്നിവ കടന്ന് 71 കിലോമീറ്റര്‍ ദൂരം താണ്ടണം. ഈ വിഭാഗത്തിൽ പങ്കെടുക്കുന്നവർക്ക് കുറഞ്ഞത് 18 വയസ്സ് പൂര്‍ത്തിയാവണം. കൂടാതെ ... Read more
മലബാറില്‍ കളിയാട്ടക്കാലം
ഞാന്‍ നിങ്ങളെ തോറ്റത്തെ വര വിളിക്കുന്നേന്‍ ആദിമൂലമായിരിപ്പോരു പരദേവതേ തോറ്റത്തെ കേള്‍ക്ക… Pic: keralatourism.org തെയ്യം തോറ്റംപാടി വരവിളിക്കുന്നതാണിത്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെ തെയ്യങ്ങളുടെ ഉത്സവകാലമാണ്. വടക്കേ മലബാറിലെ തനത് അനുഷ്ഠാന കലയാണ് തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങള്‍ എന്ന് അഭിപ്രായമുണ്ട്. നൃത്തം ചെയ്യുന്ന ദേവതാ സങ്കൽപ്പമാണ് തെയ്യം. പ്രധാനമായും അമ്മ ദൈവങ്ങളാണ് തെയ്യങ്ങള്‍. അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നു പറയപ്പെടുന്നു. എങ്കിലും നൂറ്റിരുപത് തെയ്യങ്ങളാണ് സാധാരണയുള്ളത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ അനുഷ്ഠാനകല കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് കെട്ടിയാടുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ സാംസ്കാരിക തീര്‍ഥാടന വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാണ്. കേരളം ദൈവത്തിന്‍റെ സ്വന്തം നാടെങ്കില്‍ വടക്കേ മലബാര്‍ ദൈവങ്ങളുടെ നാടാണ്. ദൈവം എന്നതിന്‍റെ വാമൊഴി രൂപമാണ് തെയ്യം. മനോഹരമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും ഉപയോഗിച്ചുള്ള ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം, കുറുകുഴല്‍, തകില്‍ തുടങ്ങിയ വാദ്യമേളങ്ങളും ലാസ്യ, താണ്ഡവ നൃത്തവും സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനവും ഉണര്‍ത്തുന്ന ... Read more
കള്ള് ചെത്താനും ഓല മെടയാനും വിദേശികള്‍ : അമ്പരക്കേണ്ട..കേരളത്തില്‍ത്തന്നെ
വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജിന്‍റെ ഭാഗമായി കുമരകത്ത് വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി. സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലാണ് ഇത് നടപ്പാക്കുന്നത്. 27 അംഗ കനേഡിയന്‍ സംഘമാണ് ആദ്യമെത്തിയത്. കുമരകം കൂടാതെ കോവളം, വൈത്തിരി, അമ്പലവയല്‍, തേക്കടി, ബേക്കല്‍, കുമ്പളങ്ങി എന്നിവിടങ്ങളിലും വില്ലേജ് ടൂര്‍ എക്സ്പീരിയന്‍സ് ടൂര്‍ പാക്കേജ് നടപ്പാക്കിയിട്ടുണ്ട്. ഗ്രാമീണരുടെ ജീവിതവുമായും അവരുടെ തൊഴില്‍ മേഖലയുമായും ബന്ധപ്പെട്ട് അവരോടൊപ്പം വിദേശികള്‍ക്ക് പ്രവര്‍ത്തിക്കാം. ഓല മെടച്ചില്‍, വലവീശിയുള്ള മീന്‍ പിടിത്തം, പായ നെയ്ത്ത്, തെങ്ങു കയറ്റം, കള്ള്ചെത്ത് തുടങ്ങി ഈ പ്രദേശങ്ങളിലെ എല്ലാ ജോലികളും സഞ്ചാരിക്ക് ചെയ്യാം. ഇതിലൂടെ വരുമാനവും സമ്പാദിക്കാം. picture courtasy : www.keralatourism.org കുമരകം ലേക്ക് റിസോര്‍ട്ടില്‍ നിന്നും രാവിലെത്തന്നെ സംഘം കവണാറിലെത്തി. അവിടുന്ന് കായല്‍ കടന്ന് വിരിപ്പുകാല, ആറ്റുചിറ, മാഞ്ചിറ പ്രദേശങ്ങളിലെത്തി. തെങ്ങുകയറ്റവും, കള്ള്ചെത്തും, കയര്‍ പിരിക്കലുമെല്ലാം വിദേശികള്‍ക്ക് നവ്യാനുഭവമായി. അഞ്ചു ദിവസത്തെ ടൂര്‍ പക്കേജിലാണ് സംഘം എത്തിയിരിക്കുന്നത്. മൂന്നു ദിവസം കുമരകത്തും രണ്ടു ... Read more
ആഹാരത്തിനൊപ്പം ജ്യൂസ് കുടിക്കാമോ ?
പഴങ്ങളുടെ ജ്യൂസ് എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഭക്ഷണ പാനിയമാണ്. ഭക്ഷണത്തോടൊപ്പവും അല്ലാതെയും ദിവസം ഒരു ജ്യുസെങ്കിലും കുടിക്കുന്നവരാണ് പലരും. പനിക്കാലമായാല്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥവും ജ്യുസ് തന്നെ. ശരീരത്തിലേക്ക് വിറ്റാമിനുകളും പോഷകങ്ങളും ജ്യുസിലൂടെ ലഭിക്കുന്നു. അര്യോഗ്യത്തിനു ഉത്തമമായ ആഹാരരീതിയാണ് ജ്യുസ്. വീടുകളില്‍ നിന്നും ലഭിക്കുന്ന കീടനാശിനി ചേര്‍ക്കാത്ത പഴങ്ങളാണ് ഉത്തമം ആയുര്‍വേദത്തില്‍ ജ്യുസ് നിശിദമായ സമയങ്ങളുണ്ട്. ഊണിനോടൊപ്പം പഴങ്ങള്‍ കഴിക്കുന്നതും പഴങ്ങളുടെ ജ്യുസ് കുടിക്കുന്നതും വിരുദ്ധമായി പ്രവര്‍ത്തിക്കും. ഒരുതരത്തില്‍ പറഞ്ഞാല്‍ ജ്യുസും ഊണും വിരുദ്ധാഹാരമാണ്. ഇതിനു പ്രധാന കാരണം രണ്ടു ഭക്ഷണ പദാര്‍ത്ഥത്തിന്‍റെയും ദഹനപ്രക്രിയ വ്യത്യസ്തമായാണ് നടക്കുന്നത്. ഡോ. ധന്യ മാധവന്‍ പറയുന്നത് ‘ഭക്ഷണങ്ങളുടെ രസങ്ങള്‍ അനുസരിച്ചാണ് കൂടെ കഴിക്കുന്ന ആഹാരത്തെ തീരുമാനിക്കുന്നത്. അതായത് ഊണിന്‍റെ കൂടെ ഉപ്പ്, പുളി, എരിവ് എന്നിവ ചേര്‍ന്നിരിക്കും. ജ്യുസും കൂടി ചേരുമ്പോള്‍ പഞ്ചസാരയും ശരീരത്തിലെത്തും. ഉപ്പും പഞ്ചസാരയും ഒരുമിച്ചു ശരീരത്തിലെത്തുന്നത് ആര്യോഗ്യത്തെ ബാധിക്കും. ഉപ്പിന്‍റെ കൂടെ പഞ്ചസാര കലരാന്‍ പാടില്ല. ആയുര്‍വേദ ചികിത്സാവിധികള്‍ ... Read more
വേണേ കണ്ടോളീ ചങ്ങായി… ഞമ്മടെ കോയിക്കോട് …
ടിഎന്‍എല്‍ ബ്യൂറോ ന്യൂഡല്‍ഹി: രാജ്യത്തെ വൃത്തിയുള്ള റയില്‍വേ സ്റ്റേഷന്‍ തേടി എങ്ങും പോകേണ്ട. നമ്മുടെ കോഴിക്കോടിനാണ് ഒന്നാം സ്ഥാനം. ട്രാവല്‍ രംഗത്തെ പ്രമുഖരായ ഇക്സിഗോയാണ് സ്റ്റേഷനുകളുടെ വൃത്തിപ്പട്ടിക പുറത്തു വിട്ടത്. Photo Courtesy: pib അഞ്ചില്‍ 4.4 ആണ് കോഴിക്കോടിന്‍റെ റേറ്റിംഗ്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീനാണ് മോശം സ്റ്റേഷന്‍. വൃത്തിയുള്ള സ്റ്റേഷനുകളില്‍ നാല്പ്പതൂ ശതമാനവും തെക്കേ ഇന്ത്യയിലാണ് . വൃത്തിയുള്ള സ്റ്റേഷനുകളില്‍ ഹൂബ്ലി, ദാവണ്‍ഗരെ,ധന്‍ബാദ്, ജബല്‍പ്പൂര്‍, ബിലാസ്പൂര്‍, വഡോദര, രാജ്കോട്ട്, ഫല്ന, വിജയവാഡ സ്റ്റേഷനുകള്‍ വൃത്തിക്കാരില്‍പ്പെടുന്നു. മോശക്കാരിലാണ് മുസാഫര്‍പൂര്‍, വാരണാസി, അജ്മീര്‍, മഥുര, ഗയ എന്നിവ. മികച്ച ട്രയിനുകളായി ഇക്സിഗോ ഉപഭോക്താക്കളായ യാത്രക്കാര്‍ തെരഞ്ഞെടുത്ത ട്രെയിനുകള്‍ ഇവയാണ്: സമ്പൂര്‍ണ ടോപ് റേറ്റിംഗ് : രേവാഞ്ചല്‍ എക്സ്പ്രസ്, പ്രയാഗ് രാജ് എക്സ്പ്രസ്, കര്‍ണാവതി എക്സ്പ്രസ് കൃത്യത : കലിംഗൌത്കല്‍, കാശി, യോഗ എക്സ്പ്രസ് ഭക്ഷണം : കര്‍ണാവതി, ഓഗസ്റ്റ് ക്രാന്തി, സ്വര്‍ണ ശതാബ്ദി വൃത്തി : സ്വര്‍ണ ജയന്തി രാജധാനി, ഗംഗ, റേറ്റിംരേവാഞ്ചല്‍ Photo ... Read more
കേരളത്തിലെത്തിയ വിദേശസഞ്ചാരികളുടെ കണക്കിതാ ..
ടിഎന്‍എല്‍ ബ്യൂറോ Photo Courtesy: Kerala Tourism ന്യൂഡല്‍ഹി : വിമാനമാര്‍ഗം ഡിസംബറില്‍ രാജ്യത്തെത്തിയ വിദേശസഞ്ചാരികളുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു. കൊച്ചിയില്‍ വന്നത് വിദേശ സഞ്ചാരികളില്‍ 3.92% പേര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത് 1.6% പേരും. ഇ-വിസ വഴി കൊച്ചിയിലെത്തിയവരുടെ കണക്ക് 4.4%വും തിരുവനന്തപുരത്തേത് 1.7%വുമാണ്. ഏറ്റവുമധികം വിദേശികള്‍ എത്തിയത് ഡല്‍ഹി വിമാനത്താവളത്തിലാണ്. 11.76 ലക്ഷം വിദേശ സഞ്ചാരികള്‍ എത്തിയതില്‍ ഡല്‍ഹിയില്‍ ഇറങ്ങിയത് 25.80%. മറ്റു ചില പ്രധാന വിമാനത്താവളങ്ങളില്‍ ഇറങ്ങിയ വിദേശ സഞ്ചാരികളുടെ കണക്ക് ഇങ്ങനെ : മുംബൈ – 17.31, ചെന്നൈ- 6.36, ബംഗലൂരു -5.33, ഗോവ -5.29 ,കൊല്‍ക്കത്ത-4.95.2016ല്‍ ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 10.21% ആയിരുന്നു. Photo Courtesy: Kerala Tourism ഇ-ടൂറിസ്റ്റ് വിസയില്‍ ഡിസംബറില്‍ ഇന്ത്യയിലെത്തിയത് 2.41ലക്ഷം വിദേശ ടൂറിസ്റ്റുകളാണ്. 2016 ഡിസംബറില്‍ 1.62 ലക്ഷമായിരുന്നു. വിദേശ വിനോദ സഞ്ചാരികളില്‍ ഏറെയും എത്തിയത് ബംഗ്ലാദേശികളാണ്. അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയായിരുന്നു മിക്കവരുടെയും പ്രവേശനം. 19.04%. മറ്റു ... Read more
വരൂ കേരളത്തിലേക്ക് : പര്യടന പ്രചരണത്തില്‍ ടൂറിസം
ടിഎന്‍എല്‍ ബ്യൂറോ തിരുവനന്തപുരം : കേരള ടൂറിസത്തിന്‍റെ രണ്ടാംഘട്ട രാജ്യാന്തര പ്രചരണം തുടങ്ങി. ട്രേഡ് ഫെയറുകളും ബി 2ബി മീറ്റിംഗുകളുമാണ് രണ്ടാംഘട്ടത്തില്‍. ആദ്യ ഘട്ട പ്രചരണം നവംബര്‍ 30ന് അവസാനിച്ചിരുന്നു. രണ്ടാം ഘട്ടം ജനുവരി 9ന് നെതര്‍ലണ്ട്സിലെ വക്കാന്റിബ്യൂര്‍സിലാണ് തുടങ്ങിയത്. Kerala Tourism Expo in Japan സ്പെയിനിലെ ഫിറ്റൂര്‍ രാജ്യാന്തര ടൂറിസം മേള 17ന് തുടങ്ങും. കേരളത്തിലേക്ക് അധികം വരാത്തവരാണ് സ്പെയിന്‍കാര്‍ . കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും രണ്ടു ശതമാനമേ സ്പെയിന്‍കാരുള്ളൂ. സ്പെയിനില്‍ നിന്ന് കേരളം നേരെ പോകുന്നത് . ജര്‍മനിയിലേക്കാണ്. ജനുവരി 23മുതല്‍ 25വരെയാണ് ജര്‍മനിയില്‍ റോഡ് ഷോ. ഫാഷന്‍, കലാ നഗരം എന്നറിയപ്പെടുന്ന ഡസല്‍ഡോര്‍ഫിലാണ് ആദ്യ ഷോ. ജര്‍മനിയിലെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗിലാണ് അടുത്ത ഷോ. ശാസ്ത്രം, ഗവേഷണം, സര്‍വകലാശാലകള്‍ എന്നിവക്കെല്ലാം പേരു കേട്ട ഇടമാണ് ഹാംബര്‍ഗ്. Dr. Venu V IAS, Former Principal Secretary, Kerala Tourism addressing a gathering during a ... Read more
അതിരുകള്‍ ആകാശം കടക്കാത്തതെന്ത് ?
ഔദ്യോഗിക സഞ്ചാരികള്‍ അല്ലാതെ ആര്‍ക്കും ബഹിരാകാശ സഞ്ചാരം സാധ്യമാകാത്തത് എന്തുകൊണ്ട്? പണമുണ്ടേല്‍ നമുക്ക് ചന്ദ്രനിലും ബഹിരാകാശത്തും പോകാനാവില്ലേ ? രാജേഷ് Photo Courtesy: Santhosh George Kulangara സഞ്ചാരത്തിന് അതിരുകളില്ലന്നാണ് പറയാറ്. എന്നാല്‍ ആകാശം കടന്നു യാത്ര ചെയ്യുന്നത് കൃത്യമായ പരിശീലനം ലഭിച്ച ബഹിരാകാശ സഞ്ചാരികളും ചാന്ദ്ര ദൌത്യക്കാരും മാത്രം. . എന്തുകൊണ്ടാണ് സ്വകാര്യ കമ്പനികള്‍ക്ക് ഇതുവരെ സഞ്ചാരികളെ ആകാശത്തിനപ്പുറം എത്തിക്കാന്‍ കഴിയാതെ പോയത്. കൊതിച്ചവര്‍ നിരവധി ബഹിരാകാശ യാത്രാ പരിശീലനത്തിലാണ് സന്തോഷ് ജോര്‍ജ് കുളങ്ങര എന്ന് മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെയായി. വിര്‍ജിന്‍ ഗാലറ്റ് കമ്പനിയാണ് സന്തോഷ് ജോര്‍ജിനെയടക്കം ബഹിരാകാശം കാണിച്ച് തിരികെ കൊണ്ട് വരാന്‍ പദ്ധതിയിട്ടത്. പരിശീലനവും നടന്നു. പക്ഷെ ഇത് വരെ സന്തോഷ് ജോര്‍ജ് കുളങ്ങരക്ക് ബഹിരാകാശത്ത് പോകാനായില്ല. പരിശീലനം തുടരുന്നതായാണ് സന്തോഷ് ജോര്‍ജ് ഏറ്റവും ഒടുവില്‍ ഒരു മാധ്യമത്തോട് പറഞ്ഞത് . രണ്ടു യാത്രികരെ ഈ വര്‍ഷം ചന്ദ്രന്‍ കാണിക്കുമെന്ന് സ്പേസ് എക്സ് എന്ന കമ്പനി ... Read more