Category: Kerala

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, കാട്ടറിവുകളുടെ അമ്മ

നാട്ടുവൈദ്യത്തിലെ പ്രാഗത്ഭ്യത്തിന് തിരുവനന്തപുരം വിതുര മൊട്ടമൂടുക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരിക്കുന്നു. ആദിവാസി നാട്ടുവൈദ്യം ജനകീയമാക്കിയതിനാണ് പുരസ്കാരം. ലക്ഷിക്കുട്ടിയമ്മയുമായി  ടൂറിസം ന്യൂസ്‌ ലൈവ് പ്രതിനിധി ജംഷീന മുല്ലപ്പാട്ട് സംസാരിച്ചു.നാട്ടുവൈദ്യത്തേയും പിന്നിട്ട വഴികളേയും പുരസ്കാരങ്ങളെയുംകുറിച്ച്. ചിത്രം : ജിഎസ് അരവിന്ദ്.  പൊന്മുടി റോഡില്‍ കല്ലാര്‍ ചെക്ക്പോസ്റ്റ്‌ കടന്ന് ഇടത്തോട്ടുള്ള കാട്ടുപാതയിലൂടെ നാലു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൊട്ടമൂട് എന്ന സ്ഥലത്തെത്താം. അവിടെ മരത്തില്‍ കെട്ടിയിട്ട ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ട് ലക്ഷ്മികുട്ടിയമ്മ, നാട്ടുവൈദ്യം എന്ന്. വീട്ടിലേക്കുള്ള വഴിയില്‍ നിറയെ വാഹനങ്ങളാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മികുട്ടിയമ്മയെ കാണാനും ഇന്‍റര്‍വ്യു എടുക്കാനും വന്നവരുടെ തിരക്ക്. നേരത്തെ വിളിച്ച് ഞങ്ങളും സംസാരിക്കാന്‍ സമയം ചോദിച്ചിരുന്നു. തിരക്കൊഴിഞ്ഞ് വനമുത്തശ്ശി ടൂറിസം ന്യൂസ്‌ ലൈവിനോട് സംസാരിച്ചു തുടങ്ങി. കാണി വിഭാഗക്കാരിയായ ലക്ഷ്മിക്കുട്ടിയമ്മ 45 വര്‍ഷമായി പാരമ്പര്യ വിഷ ചികിത്സാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. 300ലധികം ആളുകള്‍ക്ക് വിഷചികിത്സ നടത്തിയിട്ടുണ്ട്. 150ലധികം ഔഷധ സസ്യങ്ങള്‍ സ്വന്തം തൊടിയില്‍ വളര്‍ത്തുന്ന ലക്ഷ്മിക്കുട്ടിയമ്മക്ക് അറിയാത്ത പച്ചമരുന്നുകള്‍ ... Read more

ലണ്ടന്‍ ഇങ്ങ് കൊച്ചിയിലുണ്ട്‌. കേമന്മാര്‍ ലണ്ടനില്‍ അഥവാ കൊച്ചിയില്‍

സഞ്ചാരികളുടെ പറുദീസയാണ് കൊച്ചിയിലെ മട്ടാഞ്ചേരി. ദിനംപ്രതി ലോകത്തിലെ നാനാ ദിക്കില്‍ നിന്നെത്തുന്ന സഞ്ചാരികളെ മട്ടാഞ്ചേരി സ്വീകരിക്കുന്നത്  മനസ് തുറന്നാണ് . മട്ടാഞ്ചേരിയിലെ കല്‍വാത്തി തെരുവിലെത്തുന്ന സഞ്ചാരികള്‍ക്കായി ലണ്ടന്‍ മാതൃകയിലുള്ള ഭക്ഷണശാല ഒരുക്കിയിരിക്കുകയാണ് ഈസ്റ്റ് ഇന്ത്യ സ്ട്രീറ്റ് കഫേ. കഫേയിലെത്തി വാതില്‍ തുറന്ന് അകത്ത് കയറിയാല്‍ പിന്നെ കൂടു വിട്ട് കൂടു മാറും  പോലെയാണ്. പുതിയ  രുചികളും   പുതിയ അനുഭവങ്ങളും സഞ്ചാരികള്‍ക്ക്  സമ്മാനിക്കും വിധം കൊളോണിയല്‍ രീതിയിലാണ് നിര്‍മാണം.   ലണ്ടന്‍ തെരുവോരത്തിന്‍റെ   പ്രതീതിയിലാണ്  ഭക്ഷണശാല . ഇഷ്ടിക ഭിത്തികള്‍ക്ക് ചാരെ ഇരിപ്പിടങ്ങള്‍.കഫേയിലെത്തുന്നവരുടെ കണ്ണ് ആദ്യം എത്തുന്നത് ബ്രിട്ടന്റെ മികച്ച രൂപകല്‍പനകളില്‍ ഒന്നായ ചുവന്ന  ടെലിഫോണ്‍ ബൂത്തിലേക്കാണ്. മെനുവില്‍ ഒന്നു കണ്ണോടിച്ചാല്‍ നമ്മള്‍ കേട്ടതും കേള്‍ക്കാത്തതുമായ നിരവധി കൊളോണിയല്‍ വിഭവങ്ങള്‍ കാണാം. വിഭവങ്ങളുടെയെല്ലാം രുചി കേന്ദ്രം അസിസ്റ്റന്റ് കോര്‍പ്പറേറ്റ് ഷെഫ് ടിബിന്‍ തോമസിന്റെ കൈകളില്‍ നിന്നാണ്. ആദ്യമായി എത്തുന്നവര്‍ക്ക് വിഭവങ്ങള്‍ ഓരോന്നും ഷെഫ് തന്നെ പരിചയപ്പെടുത്തും . ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കഫേ ... Read more

താമരശേരി ചുരം രാത്രിക്കാഴ്ചകള്‍…

മ്മടെ താമരശ്ശേരി ചുരം…… വെള്ളാനകളുടെ നാട് സിനിമയില്‍ നടന്‍ പപ്പുവിന്‍റെ ഡയലോഗ് അത്രപെട്ടന്നൊന്നും ആര്‍ക്കും മറക്കാന്‍ പറ്റില്ല. മലയെ വലംവെച്ചുള്ള ഒമ്പതു ഹെയര്‍ പിന്‍ വളവു കയറി വേണം വയനാടെത്താന്‍. എട്ടാമത്തെ വളവില്‍ നിന്ന് നോക്കിയാല്‍ ചുരം മുഴുവനും കാണാം. ഫോട്ടോഗ്രാഫര്‍   ഷാജഹാന്‍ കെഇ  നിക്കോണ്‍ ഡി700 കാമറയില്‍ പകര്‍ത്തിയ താമരശേരി ചുരത്തിന്‍റെ രാത്രി കാഴ്ചകള്‍….

ഉറുമ്പുകള്‍ക്കൊരമ്പലം കണ്ണൂരില്‍

ഉറമ്പുശല്യം കൊണ്ട് ഒരിക്കലെങ്കിലും പൊറുതി മുട്ടാത്തവരായി ആരാണുള്ളത്.. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഇത്തിരികുഞ്ഞന്‍ ഉറുമ്പകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രമുണ്ട്‌ കിഴുന്നപാറ നിവാസികള്‍ക്ക്. ഉറുമ്പ് ശല്യം അസഹ്യമാവുമ്പോള്‍ കണ്ണൂരുക്കാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്ന ഉറുമ്പച്ചന്‍ കോട്ടത്തിനും പറയാന്‍ ഉണ്ട് മറ്റു ക്ഷേത്രങ്ങളെ പോലെ ഐതീഹ്യം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ നില്‍ക്കുന്ന തറയും വിളക്കും മാത്രമുള്ള ക്ഷേത്രത്തിന്റെ കഥയിതാണ്. ഉദയമംഗലം ക്ഷേത്രത്തിന്റെ ആരൂഢ സ്ഥാനമാണ് ഉറുമ്പച്ചന്‍ കോട്ടം. നാല് നൂറ്റാണ്ടാക്കള്‍ക്ക് മുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു. എന്നാല്‍ പിറ്റേന്ന് ക്ഷേത്രം പണിയുവാനായി വന്നവര്‍ കണ്ടത് കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന്‍ കൂടും പകരം അടിച്ച കുറ്റി കുറച്ച് ദൂരെ മാറി കാണുകയും ചെയ്തു. അങ്ങനെ ഉറുമ്പിന്‍ കൂട് കണ്ടയിടമാണ് പിന്നീട് ക്ഷേത്രമായി മാറിയത്. വീടുകളില്‍ അസഹ്യമായി ഉറുമ്പ് ശല്യം ഉണ്ടായാല്‍ പരിഹരിക്കാന്‍ നാട്ടുകാര്‍ ... Read more

കാടറിഞ്ഞ് കാനനഭംഗി കണ്ട് മുത്തങ്ങാ യാത്ര

താമരശ്ശേരി ചുരം കയറി വയനാടെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മതിയാവോളം ആസ്വദിക്കാനുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ വയനാടുണ്ട്. പ്രകൃതി, സാഹസികത, സംസ്ക്കാരം, പുരാതന കേന്ദ്രങ്ങള്‍, കാട് എല്ലാം കൂടിച്ചേര്‍ന്ന സമ്പന്ന കാഴ്ചാ വിരുന്നാണ്  സഞ്ചാരികള്‍ക്ക് വയനാട് ഒരുക്കുന്നത്. Pic Courtesy: Wandertrails@Wander_Trails സഹ്യന്‍റെ മകള്‍ : കേരളത്തിന്‍റെയും, തമിഴ്നാടിന്‍റെയും, കര്‍ണാടകയുടേയും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് മുത്തങ്ങ. വ​ന്യ​ജീ​വി​ക​ൾ സ്വ​സ്ഥ​മാ​യി വി​ഹ​രി​ക്കു​ന്ന കാ​ട്ടു​പാ​ത​ക​ൾ. കാ​ടി​ന്‍റെ​ പച്ചപ്പാണ് മു​ത്ത​ങ്ങ​യെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ ഇ​ട​മാ​ക്കുന്നത്. മു​തു​മ​ല, ബ​ന്ദി​പ്പൂ​ര്‍ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ളോ​ട് ചേ​ര്‍ന്നാ​ണ് മു​ത്ത​ങ്ങ വ​നം. വ​ന​സ​സ്യ​ങ്ങ​ളും അ​പൂ​ര്‍വ ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളും ഈ ​മ​ഴ​ക്കാ​ടി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. പ്ര​കൃ​തി​യെ അ​ടു​ത്ത​റി​യാ​ന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മനോഹരമായ കാ​ഴ്ച​ക​ളാ​ണ് മു​ത്ത​ങ്ങ ഒരുക്കുക. മു​ത്ത​ങ്ങ വ​ന്യ​ജീ​വി​ക​ളു​ടെ സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി​ട്ടാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക​ത്തി​ലെ ബ​ന്ദി​പ്പൂ​ർ, ത​മി​ഴ്‌​നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വ​സ​ങ്കേ​ത​ങ്ങ​ൾ മു​ത്ത​ങ്ങ​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് മൈ​സൂ​റി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് മു​ത്ത​ങ്ങ. ‍ Pic Courtasy: Wandertrails@Wander_Trails വന്യജീവികള്‍ കണ്‍മുന്നില്‍: ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും കേ​ര​ള​വും ചേ​രു​ന്ന ഈ ​സ്ഥ​ല​ത്തി​നെ ട്ര​യാ​ങ്കി​ൾ പോ​യി​ന്‍റ് ... Read more

അമ്മച്ചിക്കൊട്ടാരം സൂപ്പര്‍സ്റ്റാര്‍

ഫഹദ് ഫാസില്‍ തകര്‍ത്തഭിനയിച്ച കാര്‍ബണ്‍ സിനിമ കണ്ടവരുടെ മനസ്സില്‍ മായാതെ പതിഞ്ഞ ചില ഫ്രെമുകളുണ്ട്. മഞ്ഞില്‍ പുതഞ്ഞ നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു ബംഗ്ലാവ്. ഈ ലൊക്കേഷന്‍ മലയാള സിനിമക്ക് പുതിയതല്ല. ഹാസ്യം, താവളം, ഇന്ദ്രിയം, പൈലറ്റ്‌ തുടങ്ങിയ ചിത്രങ്ങള്‍ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. മലയാള സിനിമ ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ എല്ലായിപ്പോഴും മലയാളിക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. മീശപ്പുലിമലയും, ഗവിയും അതില്‍ ചിലതാണ്. കാര്‍ബണ്‍ന്‍റെ രണ്ടാംപകുതി പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്നത് ഈ ബംഗ്ലാവിനെ ചുറ്റിപറ്റിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച ഈ ബംഗ്ലാവ് പീരുമേടിനു സമീപം കുട്ടിക്കാനത്തെ കൊട്ടാരമാണ്. അമ്മച്ചികൊട്ടാരം. തിരുവിതാംകൂര്‍ രാജ്ഞിയുടെ വേനല്‍ക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറില്‍ തായ് വഴി ഭരണകാലത്ത് റാണി പദവി രാജാവിന്‍റെ സഹോദരിക്കായിരുന്നു. രാജാവിന്‍റെ പത്നിക്ക്‌ അമ്മച്ചി പദവിയും. അങ്ങനെയാണ് രാജാവിന്‍റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു അമ്മച്ചി കൊട്ടാരം എന്നു പേര് വന്നത്. ജെ.ഡി. മണ്‍റോ സായിപ്പാണ്‌ കൊട്ടാരം നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. ചെറിയ അകത്തളങ്ങള്‍, മൂന്നു കിടപ്പുമുറികള്‍, രണ്ട് ഹാളുകള്‍, ... Read more

കടലാഴങ്ങളെ ക്യാമറയില്‍ പകര്‍ത്താം; അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനം കൊച്ചിയില്‍

തിരുവന്തപുരത്ത് നടന്ന വിജയകരമായ ഒന്നാം ഘട്ട പരിശീലനത്തിന് ശേഷം അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫി പരിശീലനവുമായി ബോണ്ട് സഫാരി കോവളം കൊച്ചിയില്‍. ഫെബ്രവരി 22ന് എറണാകുളത്തെ ഹോട്ടല്‍ ഐബിസില്‍ നടക്കുന്ന പരിശീലനം അനൂപ് ജെ കാട്ടൂക്കാരന്‍,ഡോ.ക്യാപ്പ്റ്റന്‍ ശാന്തനു,സുബിന്‍ ജെ കളരിക്കല്‍,ഷിബിന്‍ സെബാസ്റ്റ്യന്‍,അനീഷ് ബെനഡിക്റ്റ് എന്നിവര്‍ നയിക്കും. സാഹസികതയും ഫോട്ടാഗ്രാഫിയും ഒന്നിക്കുന്ന അണ്ടര്‍ വാട്ടര്‍ ഫോട്ടോഗ്രാഫിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് http://www.bondsafarikovalam.com/workshop/ എന്ന സെറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ജന്മദിനാശംസകള്‍ ഇടുക്കി…. 46ലും ഇവളാണിവളാണ് മിടുമിടുക്കി

ഇടുക്കിക്കിന്ന് 46ാം പിറന്നാള്‍. തെക്കിന്‍റെ കശ്മീര്‍ എന്നറിയപ്പെടുന്ന ഇടുക്കി  വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ്. പച്ചപുതച്ച നിബിഢ വനങ്ങളും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കൊടുമുടിയെന്ന ഗര്‍വ്വോടെ തലയുയര്‍ത്തിനില്‍ക്കുന്ന ആനമുടിയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച്ഡാമെന്ന അപൂര്‍വ്വ ബഹുമതിയോടെ ഇടുക്കി ഡാമും ഇടുക്കിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. ഇയ്യോബിന്‍റെ പുസ്ത്തകത്തിലെ ആലോഷിയിലൂടെ മലയാളികള്‍ ഇടുക്കിയെ കൂടുതല്‍ സ്നേഹിച്ചുതുടങ്ങി. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്. ചേര വംശജരുടെയും പുരാതന യൂറോപ്യന്‍ അധിനിവേശകരുടെയും വ്യവഹാര ഭൂമിയെന്ന നിലയില്‍ ഇടുക്കി ജില്ലയ്ക്ക് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. പ്രാചീന കാലം മുതല്‍ തന്നെ വിദൂര രാജ്യങ്ങളിലേക്ക് തേക്ക്, ഈട്ടി, ആനക്കൊമ്പ്, ചന്ദനം, മയിലുകള്‍ എന്നിവ കയറ്റിയയക്കുന്ന പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്നു ഇടുക്കി. ശിലായുഗത്തിലെ ആദിമനിവാസികളുടെ ചരിത്രസാന്നിദ്ധ്യത്തിന് ഇവിടെനിന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. . കേരളത്തിലെ വലുപ്പത്തില്‍ രണ്ടാംസ്ഥാനമുള്ള ഇടുക്കിജില്ല 1972 ജനുവരി 26നാണ് രൂപീകൃതമായത്. ദേവികുളം, അടിമാലി, ഉടുമ്പന്‍ചോല, തേക്കടി, മുരിക്കാടി, പീരുമേട്, തൊടു പുഴ എന്നീ പ്രമുഖ പട്ടണങ്ങള്‍ ... Read more

കേരളത്തിലേക്ക് 14 പ്രത്യേക വേനല്‍ക്കാല തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ചെന്നൈയില്‍നിന്ന് അടക്കം കേരളത്തിലേക്ക് 14 പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണറെയില്‍വേ. വേനല്‍ക്കാല അവധി പ്രമാണിച്ചാണ് പ്രത്യേക തീവണ്ടികള്‍. ചെന്നൈ-എറണാകുളം, എറണാകുളം-വേളാങ്കണ്ണി,ചെന്നൈ-മംഗലാപുരം എന്നീ റൂട്ടുകളിലാണ് സര്‍വീസുകള്‍. എല്ലാ സര്‍വീസുകളിലേക്കും ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ചെന്നൈ-എറണാകുളം ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സുവിധ തീവണ്ടി(82631) ഏപ്രില്‍ ആറ്,13,20,27 മെയ് നാല്,11,18,25 ജൂണ്‍ ഒന്ന,എട്ട്,22,29 തീയതികളില്‍ രാത്രി എട്ടിന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി(06005) ജൂണ്‍ 15ന് രാത്രി എട്ടിന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 8.45-ന് എറണാകുളത്ത് എത്തിച്ചേരും. എറണാകുളം ജംഗ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ സുവിധ പ്രത്യേക തീവണ്ടി (82632) ഏപ്രില്‍ എട്ടേ,15,22,29 മെയ് ആറ്,13,20,27 ജൂണ്‍ മൂന്ന്,10,17,24 ജൂലായ് ഒന്ന് വൈകിട്ട് ഏഴിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത് ദിവസം രാവിലെ 7.20ന് ചെന്നൈയില്‍ എത്തിച്ചേരും. ചെന്നൈ സെന്‍ട്രല്‍-എറണാകുളം ജംഗ്ഷന്‍ സ്‌പെഷ്യല്‍ ഫെയര്‍ തീവണ്ടി (06041) ഏപ്രില്‍ രണ്ട്,ഒന്‍പത്,16,23,30 മെയ് ഏഴ്,14,21,28 ജൂണ്‍ ... Read more

കനത്ത സുരക്ഷയില്‍ രാജ്യത്ത് റിപബ്ലിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം, അതിഥികളായി 10 രാഷ്ട്രത്തലവന്‍മാര്‍

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ രാജ്യം ഇന്ന് 69-ാം റിപബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിക്ക് രാഷ്ടപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതോടെ റിപബ്ലിക്ക് ദിനാഘോഷം ആരംഭിക്കും. പത്തു രാഷ്ട്രത്തലവന്‍മാരാണ് രാജ്പഥില്‍ നടക്കുന്ന ദിനാഘോഷങ്ങളില്‍ അതിഥികളായി എത്തുന്നത്. അശോകചക്ര അടക്കമുള്ള സേനപുരസ്‌ക്കാരങ്ങള്‍ രാഷ്ട്രപതി സമ്മാനിക്കും.തുടര്‍ന്ന്. കര-നാവിക-വ്യോമ സേനകളുടെ പരേഡ് രാജ്പഥില്‍ നടക്കും. The Prime Minister, Shri Narendra Modi in a group photograph with the ASEAN Heads of State/Governments, at Rashtrapati Bhavan, in New Delhi on January 25, 2018. രാജ്യത്ത് ആദ്യമായാണ് ഇത്രയേറെ രാഷ്ട്രത്തലവന്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട് റിപബ്ലിക്ക് ആഘോഷിക്കുന്നത്.കംബോഡിയ,ബ്രൂണെയ്,സിംഗപ്പൂര്‍,ലാവോസ്,ഇന്തൊനീഷ്യ,മലേഷ്യ,മ്യാന്‍മാര്‍,ഫിലിപ്പീന്‍സ്,തായ്‌ലാന്‍ഡ്,വിയറ്റനാം എന്നീ രാഷ്ട്രങ്ങളുടെ തലവന്‍മാരാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി ബി.എസ്.എഫിലെ 27 വനിതകളുടെ സാഹസികപ്രകടനം നടക്കുന്ന പരേഡാവും ഇത്തവണത്തത്‌. സീമാഭവാനി ... Read more

കൊച്ചിയിലേക്ക് പുതിയ സര്‍വീസുമായി ജസീറ എയര്‍വെയ്‌സ്

  കുവൈറ്റിലെ പ്രമുഖ വിമാന സര്‍വീസായ ജസീറ എയര്‍വെയ്‌സ് കൊച്ചിയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. ഇതിലൂടെ കേരള ടൂറിസവുമായി കുവൈറ്റ് അടുത്തബന്ധം സ്ഥാപിക്കാനുള്ള സാധ്യതാണ് സൂചിപ്പിക്കുന്നത്. പുതിയ വിമാന സര്‍വീസ് ആരംഭിക്കുന്നതിലൂടെ കേരളത്തിന്റെയും കുവൈറ്റിന്റെയും ടൂറിസം, മെഡിക്കല്‍ ടൂറിസം രംഗത്ത് നിരവധി മികച്ച അവസരങ്ങള്‍ ഉണ്ടാകുമെന്നും, വാരാന്ത്യത്തില്‍ മെഡിക്കല്‍ ട്രീറ്റുമെന്റുകള്‍ക്കായി ധാരാളം ആളുകളാണ് കുവൈറ്റില്‍ നിന്ന് കേരളത്തിലേക്ക് വരുന്നത്. അവര്‍ക്ക ഈ വിമാനസര്‍വീസ് വളരെ ഗുണം ചെയ്യുമെന്നും ജസീറ എയര്‍വെയ്‌സിന്റെ വിപി മാര്‍ക്കറ്റിങ്ങ് ആന്റ് കസ്റ്റമര്‍ ഓഫീസര്‍ ആന്‍ഡ്രൂ വാര്‍ഡ് പറഞ്ഞു. ജസീറയുടെ ഹൈദ്രബാദ്, അഹമദാബാദ് സര്‍വീസിന് ശേഷം മൂന്നാമത്തെ സര്‍വീസാണ് കൊച്ചിയിലേത്. തിങ്കള്‍, ചൊവ്വ,വ്യാഴം,ഞായര്‍ എന്നിങ്ങനെ ആഴ്ച്ചയില്‍ നാല് ദിവസങ്ങളില്‍ വിമാനങ്ങള്‍ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് എത്തും. രാത്രിയില്‍ 8.55ന് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 12.10ന് കുവൈറ്റില്‍ എത്തും. തിരിച്ച് ഉച്ചയ്ക്ക് 12.45ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.

നാല് സംസ്ഥാനങ്ങളിലില്ല; പത്മാവത് പ്രദര്‍ശനശാലകളില്‍

വിവാദ പ്രതിഷേധങ്ങള്‍ക്ക്‌ ഒടുവില്‍ ബന്‍സാലി ചിത്രം പത്മാവത് തിയറ്ററുകളില്‍. റിലീസിനെ തുടര്‍ന്നുണ്ടാകുന്ന അക്രമണങ്ങളെ ഭയന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്ന് തീയറ്റര്‍ ഉടമകള്‍. രാജ്യവ്യാപകമായി ‘ജനതാ കര്‍ഫ്യൂ’, രജ്പുത് കര്‍ണ്ണിസേനയുടെ ഭാരത് ബന്ദ് എന്നീ ഭീഷണിക്കള്‍ക്കിടയാണ് സിനിമ തീയറ്ററില്‍ എത്തിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന സംസ്ഥാനത്ത് ഉടനീളം അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ 30 കര്‍ണിസേന പ്രവര്‍ത്തകരെയും ഗുജറാത്തിലെ അഹമദബാദില്‍ 44 പേരെയും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കര്‍ണ്ണിസേനയോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിരവധിപേരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച്ച സംസ്ഥാനത്തു വ്യാപകമായി ആക്രമണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ നിയമം ലംഘിച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് നിര്‍ദേശം. ശക്തമായ പ്രതിഷേധങ്ങള്‍ രാജസ്ഥാന്‍, ഹരിയാന, യുപി, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസഥാനങ്ങളിലാണ്. ചിത്രം റിലീസാകുന്ന ദിവസം 1908 സ്ത്രീകള്‍ തീയില്‍ ചാടി ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയിരുന്നു. ഇതിനാവിശ്യമായ വിറകുകള്‍ സംഭരിച്ചു കഴിഞ്ഞതായും, 1908 സ്ത്രീകള്‍ പേരു രജിസ്റ്റര്‍ ചെയ്തതായും ... Read more

സ്മാര്‍ട്ട് ഓട്ടോ നിറയും: കൊച്ചി പഴയ കൊച്ചിയല്ല

നാടോടുമ്പോള്‍ നടുവേ ഓടണം എന്നൊരു ചൊല്ലുണ്ട്. എന്നാല്‍ കൊച്ചിയിലെ ഓട്ടോക്കാര്‍ ഓടുന്നത് നാടിന്‍റെ കൂടെയാണ്. മെട്രോ നഗരമായ കൊച്ചിയില്‍ ഇനി മെട്രോ ഓട്ടോറിക്ഷകളും. 15000 മെട്രോ ഓട്ടോകളാണ് കൊച്ചിയുടെ നിരത്തിലിറങ്ങുക. ഇതു സംബന്ധിച്ച് നഗരത്തിലെ ഓട്ടോറിക്ഷകളുടെ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും കരാര്‍ ഒപ്പിട്ടു. സര്‍ക്കാര്‍ അംഗീകരിച്ച ഏകീകൃത പൊതു ഗതാഗത സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ മാറ്റം. Pic Courtesy: Kochi Metro Rail പൊതുഗതാഗത സംവിധാനത്തിലേക്ക് ഓട്ടോയും ഓട്ടോറിക്ഷകള്‍ പൊതുഗതാഗത സംവിധാനമാവുന്ന ലോകത്തിലെ ആദ്യ നഗരമാവും കൊച്ചി. കൊച്ചിയിലെ ഊടു വഴികളിലേക്ക് ബസ്‌ സര്‍വീസ് ഇല്ല. ഇവിടങ്ങളിലേക്ക്‌ ഓട്ടോ മാത്രമേ എത്തൂ. വീട്ടില്‍ നിന്നും ഓട്ടോയില്‍ മെട്രോ സ്റ്റേഷനിലേക്ക്. മെട്രോയില്‍നിന്നിറങ്ങി ലക്ഷ്യസ്ഥലത്തേക്ക് വീണ്ടും ഓട്ടോ വിളിക്കാം. അതും ഒറ്റ ടിക്കറ്റില്‍. പൊതുഗതാഗതം എല്ലായിടത്തും എത്തുന്ന (ഫസ്റ്റ് ടു ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി) സംവിധാനമൊരുക്കുകയാണ് കെഎംആര്‍എല്‍. ഓട്ടോകള്‍  മൂന്നുതരം കൊച്ചിയിലെ ഓട്ടോകള്‍ മൂന്നുതരത്തിലായിരിക്കും ഇനിയുണ്ടാവുക. ഷെയര്‍ ... Read more

ബ്രഹ്മഗിരി-സാഹസികതക്ക് ചിറകുവെയ്ക്കാം

എപ്പോഴും പുതിയ വഴികള്‍ തേടുന്നവരാണ് സാഹസികര്‍. ഓരോ പാതകളും കീഴടക്കി പ്രകൃതിയുടെ മറ്റതിരുകള്‍ തേടി വീണ്ടും യാത്ര തിരിക്കും. കാടും മലകളും പുഴയും തേടിയുള്ള യാത്ര. സാഹസികര്‍ക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ്  ബ്രഹ്മഗിരി മലനിരകള്‍. വയനാട് ജില്ലയുടേയും കര്‍ണാടകയിലെ കുടക് ജില്ലയുടേയും അതിർത്തി പങ്കിടുന്ന മലനിരകളാണ് ബ്രഹ്മഗിരിക്കുന്നുകള്‍. 1608 മീറ്റര്‍ ഉയരമുള്ള ബ്രഹ്മഗിരി കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമാണ്. ഹിന്ദുമത വിശ്വാസസപരമായും പ്രാധാന്യമുള്ള സ്ഥലമാണ് ബ്രഹ്മഗിരിക്കുന്നുകള്‍. ദക്ഷിണ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം ബ്രഹ്മഗിരിയുടെ വയനാട് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. പുരാതന രീതിയിൽ പണി കഴിപ്പിച്ചിട്ടുള്ള ഈ ക്ഷേത്രം ഭക്തരുടെ പ്രധാന ആരാധനാകേന്ദ്രമാണ്. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളം ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. പുരാതനകാലത്ത് ഋഷികൾ തപസ്സുചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഗുഹയാണിതെന്ന് പറയപ്പെടുന്നു. കര്‍ണാടകയില്‍ ഈ ഗുഹ മുനിക്കല്‍ ഗുഹ എന്നും അറിയപ്പെടുന്നു. ഇവ രണ്ടും കേരളത്തിന്‍റെ അതിർത്തിക്കുള്ളിലാണ്. തിരുനെല്ലിയോട് ചേര്‍ന്ന ഇരുപ്പു വെള്ളച്ചാട്ടം ബ്രഹ്മഗിരിയുടെ കർണ്ണാടകത്തിന്‍റെ ഭാഗത്തായി ... Read more

മംഗളൂരുവില്‍നിന്ന് ചെന്നൈയ്ക്കും കൊച്ചുവേളിയിലേക്കും പ്രത്യേക ട്രെയിന്‍

മംഗളൂരുവില്‍നിന്ന് കൊച്ചുവേളിയിലേക്കും ചെന്നൈയിലേക്കും പ്രത്യേക ട്രെയിനുകള്‍. ഈ മാസം 28നും ഫെബ്രുവരി നാലിനും പുലര്‍ച്ചെ 3.40ന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06054) അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കൊച്ചുവേളിയിലെത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ഈ മാസം 26നും ഫെബ്രുവരി രണ്ടിനും കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (06053) അടുത്ത ദിവസം രാവിലെ 5.10ന് മംഗളൂരു ജങ്ഷനിലെത്തും. ഈ സ്പെഷ്യല്‍ ട്രെയിനുകളില്‍ പ്രത്യേക നിരക്ക് ഈടാക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. അവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ മംഗളൂരു – ചെന്നൈ റൂട്ടില്‍ പ്രത്യേക പ്രതിവാര ട്രെയിന്‍ സര്‍വീസുണ്ടാകും. ഏപ്രില്‍ മൂന്നുമുതല്‍ ചൊവ്വാഴ്ചകളില്‍ ചെന്നൈ സെന്‍ട്രലില്‍നിന്ന് വൈകിട്ട് 6.20ന് പുറപ്പെടുന്ന ട്രെയിന്‍ (06055) അടുത്ത ദിവസം ഉച്ചയ്ക്ക് മംഗളൂരു ജങ്ഷനില്‍ എത്തും. ജൂണ്‍ 26വരെയാണ് സര്‍വീസ്. ഏപ്രില്‍ ... Read more