Category: Kerala
സ്വകാര്യ ബസുകള്‍ക്കിനി ഒരേ നിറം
സംസ്ഥാനത്തെ നിരത്തുകളിലൂടെ ഓടുന്ന സ്വകാര്യ ബസുകള്‍ക്കിന് ഒരേ നിറം. നിറം ഏകീകരിക്കാനുള്ള നടപടികള്‍ ഇന്ന് മുതല്‍ തുടങ്ങും. സംസ്ഥാന ഗതാഗത അതോററ്റിയുടെ തീരുമാനപ്രകാരമാണ് നിറം മാറ്റം. ഇനിമുതല്‍ സിറ്റി ബസുകള്‍ പച്ചയും ഓര്‍ഡിനറി ബസുകള്‍ നീലയും ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ മെറൂണ്‍ നിറവുമായിരിക്കും. പരിക്ഷ്‌കരിച്ച എല്ലാ ബസുകള്‍ക്കും അടിവശത്ത് വെള്ള നിറത്തില്‍ മൂന്ന് വരകള്‍ ഉണ്ടാവും. ചട്ടപ്രകാരമുള്ള നിറങ്ങള്‍ക്ക് പുറമേ സ്റ്റിക്കറുകളോ മറ്റു ചിത്രങ്ങളോ അനുവദിക്കില്ല. ഇന്നു മുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്കും ഫിറ്റ്‌നസ് പരിശോധനയ്ക്ക് എത്തുന്ന ബസുകള്‍ക്കും പുതിയ നിറം നിര്‍ബന്ധമാക്കി. അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനുള്ളില്‍ നിറം മാറ്റം പൂര്‍ണമാകും.
അമേരിക്കക്കാരെ ഇതിലേ..ഇതിലേ..ലോസ് ആഞ്ചല്‍സില്‍ കേരളത്തിന്‍റെ റോഡ് ഷോ
ലോസ് ആഞ്ചല്‍സ്: അമേരിക്കന്‍ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ലോസ് ആഞ്ചല്‍സില്‍ കേരള ടൂറിസത്തിന്‍റെ റോഡ് ഷോ. ലോസ് ആഞ്ചല്‍സ് സോഫിടെല്‍ ഹോട്ടലില്‍ നടന്ന റോഡ് ഷോയില്‍ കേരളത്തില്‍ നിന്നും ലോസ് ആഞ്ചലസില്‍ നിന്നുമായി 40 പേര്‍ പങ്കെടുത്തു. ലോസ് ആഞ്ചലസിലെ ഇന്ത്യാ ടൂറിസം അസി. ഡയറക്ടര്‍ സന്ധ്യാ ഹരിദാസ്, കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ എന്നിവര്‍ പങ്കെടുത്തു. കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വെറും എട്ടു ശതമാനം മാത്രമാണ് അമേരിക്കക്കാര്‍. കൂടുതല്‍ അമേരിക്കന്‍ സഞ്ചാരികളെ കേരളത്തില്‍ എത്തിക്കുകയാണ് റോഡ് ഷോയുടെ ലക്‌ഷ്യം. മൂന്നു ദിവസത്തെ ന്യൂയോര്‍ക്ക് ഷോയ്ക്ക് പിന്നാലെയാണ് ലോസ് ആഞ്ചലസിലെ റോഡ് ഷോ. നാളെ സാന്‍ഫ്രാന്‍സിസ്കോയിലാണ് റോഡ് ഷോ. കേരളത്തിലേക്ക് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള രണ്ടാം ഘട്ട പ്രചാരണത്തിന്‍റെ ഭാഗമാണ് റോഡ് ഷോകള്‍. ജനുവരി 9നു നെതര്‍ലാണ്ട്സില്‍ തുടങ്ങിയ രണ്ടാം ഘട്ട പ്രചരണം മാര്‍ച്ച് 15 നു ഇറ്റലിയിലെ മിലാന്‍ റോഡ് ഷോയോടെ സമാപിക്കും.
ആനും ജാക്കിയും കണ്ട കേരളം
അമേരിക്കന്‍ സഹോദരിമാരായ ആനും ജാക്കിയും കണ്ട കേരളം. അടുത്തിടെയാണ് ഇരുവരും കേരളത്തിലെത്തിയത്. കണ്ട കേരളത്തിന്‍റെ കാഴ്ചകള്‍ ആനും ജാക്കിയും ടൂറിസം ന്യൂസ് ലൈവിന് കൈമാറി. തിരഞ്ഞെടുത്ത ചില ചിത്രങ്ങള്‍…
ചീറിപ്പാഞ്ഞ് ജീപ്പുകള്‍; ബ്രേക്കിടണമെന്ന് നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍ മൗണ്ടിനു സമീപത്തെ ചെങ്കുത്തായ കൊക്കയ്ക്ക് അരികിലൂടെയുള്ള ജീപ്പുകളുടെ സാഹസികയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍. അപകടം നിറഞ്ഞ പാതയിലൂടെയാണ് സുരക്ഷാ മുന്‍കരുതലുകളില്ലാതെ ജീപ്പുകളുടെ യാത്ര. റോഡുകളുടെ വശങ്ങളില്‍ സംരക്ഷണഭിത്തിയോ, വേലികളോ ഇല്ലാത്തത് അപകടം വിളിച്ചുവരുത്തും. മൗണ്ടില്‍ നിന്നും ഗ്രാമ്പിലേക്കും അവിടെ നിന്ന് പാമ്പനാറിലേക്കും എത്താവുന്ന എളുപ്പവഴിയാണിത്. ഈ റോഡില്‍ ജീപ്പുകളുടെ സഞ്ചാരം ആരംഭിച്ചതോടെ പ്രദേശവാസികളുടെ യാത്രാ ദുര്‍ഘടമായി. ഈ പ്രദേശത്തേക്ക് അനധികൃത സവാരി നടത്തുന്ന ജീപ്പുകളെ നിയന്ത്രിക്കാന്‍ വനം- റവന്യു അധികാരികളോ, മോട്ടോര്‍ വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോണില്‍ സംസാരിച്ച് റോഡുകടന്നാല്‍ കേസ്
മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചുകടക്കുന്നവര്‍ ജാഗ്രത… മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ചു കടക്കുന്നവര്‍ക്കെതിരേ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസിന്‍റെ തീരുമാനം. ജില്ലാ റോഡ് സുരക്ഷ അപകട അവലോകന യോഗത്തിലാണ് തീരുമാനമായത്. വര്‍ധിച്ചു വരുന്ന റോഡപകടം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി. വാഹന പരിശോധന കര്‍ശനമാക്കാനും ദേശീയപാതയുടെ ഓരങ്ങളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ മാസവും അപകട അവലോകന യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. യോഗത്തില്‍ ആലുവ റൂറല്‍ നര്‍ക്കോട്ടിക് സെല്‍ എ എസ് പി സുജിത്ദാസ് അധ്യക്ഷത വഹിച്ചു.
ഇരവികുളം നാഷണല്‍ പാര്‍ക്ക് അടച്ചു
വരയാടുകളുടെ കേന്ദ്രമായ ഇരവികുളം നാഷണല്‍ പാര്‍ക്ക് മാര്‍ച്ച് 31 വരെ അടച്ചു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ പ്രജനന കാലയളവായതിനാലാണ് പാര്‍ക്ക് അടച്ചത്. പാര്‍ക്ക് തുറന്നശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് വരയാടുകളുടെ ഇണചേരല്‍ കാലഘട്ടം. അത് കഴിഞ്ഞുള്ള ആറുമാസമാണ് ഗര്‍ഭക്കാലം. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ വരയാടുകള്‍ക്ക് വളരെയധികം പരിരക്ഷ ആവശ്യമുണ്ട്. വനം- വന്യജീവി വകുപ്പ് പാര്‍ക്കിലെ വരയാടുകളുടെ എണ്ണത്തില്‍ കുറവു വരാതെ നിലനിര്‍ത്തുന്നുണ്ട്. നിലവില്‍ രാജമലയില്‍ 1000ത്തിലധികം വരയാടുകളുണ്ട്. ഇടുക്കി ജില്ലയില്‍ ദേവികുളം താലൂക്കിലാണ് ഇരവികുളം നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. പശ്ചിമഘട്ട മലനിരകളിലെ തെക്കു ഭാഗത്തുള്ള ഉയര്‍ന്ന കുന്നുകളാണ് (കണ്ണന്‍ ദേവന്‍ മലനിരകള്‍) വരയാടുകള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്നത്.
വിനോദ സഞ്ചാരികളെ വരവേല്‍ക്കാന്‍ മലബാര്‍ ഒരുങ്ങുന്നു
കേരളത്തിലെ ടൂറിസം വികസനങ്ങളുടെ ഭാഗമായി മലബാര്‍ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഈ വര്‍ഷം മലബാറിലെ പ്രധാന പ്രവൃത്തികളെല്ലാം തീര്‍ക്കാനാണ് ടൂറിസം വകുപ്പിന്‍റെ പദ്ധതി. മലബാറിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനാണ് ടൂറിസം വകുപ്പ് പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനങ്ങള്‍ക്ക് 600 കോടി നീക്കിവെച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യപടിയായി കോഴിക്കോട് മിഠായിത്തെരുവ് നവീകരിച്ചു. വിദേശ വിനോദ സഞ്ചാരികളില്‍ കൂടുതല്‍ ശതമാനവും എറണാകുളം, തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ ജില്ലകളാണ് സന്ദര്‍ശിക്കുന്നത്. മലബാര്‍ മേഖലയിലേക്കുള്ള സന്ദര്‍ശനം കുറവാണ്. ഇതു പരിഹരിക്കാനാണ് ടൂറിസം നയത്തില്‍ മലബാര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. ജില്ലകളിലെ പൈതൃകങ്ങള്‍ക്ക് പ്രാധ്യാനം നല്‍കി ടൂറിസം പ്രചാര പരിപാടികള്‍ ആരംഭിച്ചു. തലശ്ശേരി ടൂറിസം പൈതൃകം പദ്ധതി ആരംഭിച്ചതായി ടൂറിസം ഡയറക്ടര്‍ പി. ബാലകിരന്‍ പറഞ്ഞു. കൂടാതെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പ്രാരംഭ പരിപാടികള്‍ക്കും തുടക്കമിട്ടു. കണ്ണൂര്‍ വിമാനത്താവളം ... Read more
കേരളത്തിലേക്ക് വരൂ.. ആകാശവിസ്മയത്തിനു സാക്ഷിയാകാം
അത്യപൂര്‍വമായ ജ്യോതിശാസ്ത്ര പ്രതിഭാസം കാണണോ ? എങ്കില്‍ തയ്യാറായിക്കോളൂ. നാളെ കേരളക്കര ഈ കാഴ്ചക്ക് വേദിയാവും. 150 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍, ചന്ദ്രഗ്രഹണം എന്നിവ ഒരേ ദിവസം സംഭവിക്കും. 1866 മാര്‍ച്ച് 31നാണ് ഈ പ്രതിഭാസം അവസാനമായി സംഭവിച്ചത് . Picture courtasy: Andersbknudsen, Creative Commons Attribution Licence നാളെ വൈകീട്ടോടെ അത്ഭുതകരമായ കാഴ്ച്ചയുടെ വിരുന്നൊരുക്കും ഈ ശാസ്ത്ര സംഭവം. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുമെങ്കിലും ദൂരദര്‍ശിനിയിലൂടെ കാണുമ്പോഴേ അതിന്‍റെ പൂര്‍ണത മനസ്സിലാവൂ. തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യുസിയത്തിലെ പ്രിയദര്‍ശിനി പ്ലാനറ്റോറിയം ഈ പ്രതിഭാസം ജനങ്ങളിലെത്തിക്കാന്‍ ദൂരദര്‍ശിനികള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളിലും വിവിധ ശാസ്ത്ര സംഘടനകള്‍ സംവിധാനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നാളെ വൈകീട്ട് നാലുമണിക്ക് ജ്യോതിശാസ്ത്രജ്ഞരുടെ ബോധവല്‍ക്കരണ ക്ലാസ് നടക്കും. തുടര്‍ന്ന് ആകാശനിരീക്ഷണം ആരംഭിക്കും. സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രനെ ആസ്വദിച്ചു തുടങ്ങാം. 4.21ന് ചന്ദ്രന്‍റെ നിഴല്‍ പ്രത്യക്ഷമായിത്തുടങ്ങും. 6.21ന് ചന്ദ്രഗ്രഹണം കാണാം. 7.37ന് ... Read more
ഉത്തരവാദ ടൂറിസം: പ്രാദേശിക പങ്കാളിത്തത്തോടെ ഹോം സ്റ്റേകള്‍
കോട്ടയം: കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ദീർഘകാല സുസ്ഥിര വികസന മാതൃകകൾ വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്‍റെ ഭാഗമായി 1000 ഹോംസ്റ്റേകളും 300 ഫാം ഹൗസുകളും നിർമിക്കുന്നതിന് പ്രാദേശിക സമൂഹത്തെ സഹായിക്കുവാൻ തയ്യാറാവുകയാണ് സംസ്ഥാനത്തെ ഉത്തരവാദിത്ത ടൂറിസം മിഷൻ. പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച കോട്ടയം തിരുവാർപ്പ് എന്ന ചെറു ഗ്രാമത്തിലെ മികവാർന്ന സംരംഭകരോടൊപ്പം ഹോംസ്റ്റേകൾ, ഫാം ഹൗസുകൾ എന്നിവ സ്ഥാപിക്കുന്നതിൽ താത്പര്യം പ്രകടിപ്പിക്കുന്ന അപേക്ഷകരുമായി ജനുവരി 26 ന് ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരം സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ വെച്ച് സമ്മേളനം സംഘടിപ്പിച്ചു. തിരുവാർപ്പിൽ നിന്നും ലഭ്യമായിട്ടുള്ള ആദ്യ സെറ്റ് അപേക്ഷകൾ കേരളത്തിന്‍റെ ടൂറിസം മേഖലയിൽ ഉയർന്നു വരുന്ന സംരംഭങ്ങളായും അവ കൂടുതൽ പേർ ഈ മേഖലയിലേക്ക് കടന്ന് വരുന്നതിനും താത്പര്യം പ്രകടിപ്പിക്കുന്നതിനും പ്രേരണയാകുമെന്നും ഉത്തരവാദിത്ത മിഷൻ കണക്കാക്കുന്നു. പദ്ധതികളനുസരിച്ച് ഹോംസ്റ്റേ, ഫാം ഹൗസ് സംരംഭങ്ങൾ സജ്ജീകരിക്കുന്നതിനുള്ള അപേക്ഷകൾക്ക് ഉത്തരവാദിത്ത ടൂറിസം മിഷൻ മികച്ച പിന്തുണയേകുകയും ടൂറിസം പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന ഏതൊരു പ്രവർത്തനത്തിലും പ്രാദേശിക സമൂഹത്തിലുള്ളവരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുകയും ചെയ്യും ... Read more
പുറ്റിങ്ങൽ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്
കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് തകർന്നു, നിരവധി പേർക്ക് പരിക്ക്. പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമാണത്തിലിരുന്ന ഇരട്ട സ്റ്റേജ് കോൺക്രീറ്റ് നടക്കുന്നതിനിടെ തകർന്നു വീണു. എട്ടു പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷപ്പെടുത്തിയ എട്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൻറെ കോൺക്രീറ്റ് പണികൾ നടത്തി തൊഴിലാളികളിൽ ഭൂരിഭാഗവും ഇന്ന് രാവിലെ മടങ്ങിപ്പോയതിനാൽ വലിയ അപകടം ഒഴിവായി.
ഹിമാലയത്തില്‍ നിന്ന് ചിറക് വിരിച്ച് സപ്തവര്‍ണ്ണ സുന്ദരി
സപ്തവര്‍ണ്ണ സുന്ദരി എന്നറിയപ്പെടുന്ന കാവി പക്ഷി ഹിമാലയത്തില്‍ നിന്ന് വീണ്ടും തട്ടേക്കാട് പക്ഷിസങ്കേതത്തിലേക്ക് ദേശാടനത്തിനായി എത്തി. കാവി എന്നറിയപ്പെടുന്ന പിറ്റ പക്ഷി ഹിമാലയത്തിലെ അതി ശൈത്യത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് സെപ്റ്റംബര്‍,ഒക്‌ടോബര്‍ മാസങ്ങളില്‍ ദക്ഷിണേന്ത്യയിലേക്ക് പ്രത്യേകിച്ച് തട്ടേക്കാട് ഡോക്ടര്‍ സലിം അലി പക്ഷിസങ്കേതത്തില്‍ പതിവായി എത്തുന്നത്. ഹിമാലയത്തില്‍ അതിശൈത്യം തുടങ്ങുമ്പോള്‍ കാവി കിളികള്‍ നീണ്ട പറക്കലിന് തയ്യാറെടുപ്പുകള്‍ നടത്തുകയും, തട്ടേക്കാട് ലക്ഷ്യമാക്കി പറക്കുകയുമാണ്. ചെറിയ ശരീരത്തില്‍ പറക്കുന്നതിന് വേണ്ടി ഊര്‍ജ്ജം സംഭരിച്ചാണ് ഇന്ത്യയുടെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് ദേശാടനം നടത്തുന്നത്. തട്ടേക്കാട് താല്‍കാലിക വാസസ്ഥലം ഒരുക്കുന്ന കാവികിളികള്‍ തന്റെ ഇണയെ കണ്ടെത്തുകയും ചെറിയ കീടങ്ങളെയും മണ്ണിരയെയും മറ്റും ഭക്ഷിച്ച് ജന്മനാട്ടിലേക്കുള്ള തയ്യാറെടുപ്പിന് ഒരുങ്ങുകയും ചെയ്യുന്നത്. കൂട്ടമായും ഒറ്റയ്ക്കും സഞ്ചരിക്കുന്ന കാവി പക്ഷികള്‍ മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ തിരികെ ഹിമാലയത്തിലേക്ക് പറക്കും. തട്ടേക്കാട് കാവി പക്ഷികളെ ധാരാളമായി കാണാറുണ്ടെന്നും പക്ഷിഗവേഷകനായ ഡോ. ആര്‍ സുഗതന്‍ പറഞ്ഞു.
കീ മാനീ മാര്‍ലി കൊച്ചിയില്‍
കപ്പ ടിവിയുടെ മോജോ റൈസിംഗ് ഫെബ്രുവരി 10, 11 തിയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സംഗീത വിരുന്നില്‍ 16 മുന്‍നിര ബാന്‍ഡുകള്‍ അണിനിരക്കും. ബോബ് മാര്‍ളിയുടെ മകന്‍ കീ മാനീ മാര്‍ലിയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. ആദ്യമായാണ് ഇദ്ദേഹം ഇന്ത്യയില്‍ സംഗീത പരിപാടിക്കെത്തുന്നത്. ആദ്യദിനമായ പത്തിനാണ് മാനീ മാര്‍ലിയുടെ കോണ്‍ഫ്രണ്ടേഷന്‍ ബാന്‍ഡ് വേദിയിലെത്തുക. മിയാമിയില്‍ സ്ഥിരതാമസമായ കീ മാനീ മാര്‍ലി പാട്ടുകാരന്‍, പാട്ടെഴുത്തുകാരന്‍, നടന്‍, ഗിട്ടാറിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധമാണ്. ബ്ലാക്ക് പ്ലാനറ്റ്, പൈനാപ്പിള്‍ എക്സ്പ്രസ്സ്, അഞ്ജു ബ്രഹ്മാസ്മി, ദി ഡൌണ്‍ ട്രോഡന്‍സ്, തകര, ബ്രൈദ വി, കട്ട്-എ- വൈബ്, ലൈവ് ബാന്‍ഡ്, ഗൗരി ലക്ഷ്മി, ലേഡി ബൈസന്‍, അംഗം, തൈക്കുടം ബ്രിഡ്ജ് തുടങ്ങിയ ബാന്‍ഡുകള്‍ പങ്കെടുക്കും. ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകള്‍ വാങ്ങാം. ഇതിനു പുറമേ എല്ലാ മാതൃഭൂമി യൂണിറ്റുകളിലും കൊച്ചിയിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമിലും കിട്ടും. വിവരങ്ങള്‍ക്ക് 9544039000
സഞ്ചാര തിരക്കില്‍ വീണ്ടും കുണ്ടള സജീവം
അറ്റകുറ്റപണിക്കള്‍ക്കായി ഒരു വര്‍ഷം അടച്ചിട്ടിരുന്ന കുണ്ടളയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. ഒരാഴ്ച്ച മുന്‍പ് സഞ്ചാരികള്‍ക്കായി വീണ്ടും തുറന്ന കുണ്ടള ജലാശയത്തിലേക്ക് പെഡല്‍ ബോട്ടിങ്ങും ശിക്കാര യാത്രയും ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിവസേന എത്തുന്നത്. ഹൈഡല്‍ ടൂറിസത്തിനാണ് ഇവിടെ ബോട്ടിങ്ങ് ചുമതല. അറ്റകുറ്റ പണികള്‍ക്ക് ശേഷം കുണ്ടള വീണ്ടും തുറക്കുന്നതോടെ വഴിവാണിഭക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റോഡിനിരുവശവും വേലികളും ഓടകളും തീര്‍ത്ത് കയ്യേറി ഷെട്ട് കെട്ടുന്നത് തടഞ്ഞു.സന്ദര്‍ശകര്‍ക്കും സന്ദര്‍ശക വാഹനങ്ങള്‍ക്കും പ്രവേശന കവാടം തീര്‍ത്ത് എന്‍ട്രി ഫീസ് ഏര്‍പ്പെടുത്തി.ഡാം പരിസരത്തെ കുതിര സവാരിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടില്ല.
ഗവിക്ക് പോകണോ… ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തോളൂ…
മലകയറി കോടമഞ്ഞില്‍ പുതയാന്‍ ഗവിയിലേക്ക് ഇനിമുതല്‍ അത്രപെട്ടന്നൊന്നും പോകാന്‍ പറ്റില്ല. ഫെബ്രുവരി മുതല്‍ ഗവിയില്‍ നിയന്ത്രണം വരുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ ഗവിയില്‍ പോകാന്‍ പറ്റൂ. വനം വകുപ്പാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. ഈ മാസം 31ന് രാവിലെ 11മുതല്‍ www.gavikakkionline.com വെബ് സൈറ്റില്‍ ബുക്കിംഗ് ആരംഭിക്കും. ഒരു ദിവസം പരമാവധി 30 വാഹനങ്ങളേ കടത്തി വിടൂ. ബുക്ക് ചെയുന്ന വാഹനങ്ങള്‍ രാവിലെ 11ന് മുമ്പായി വനം വകുപ്പിന്‍റെ ആങ്ങമുഴി ടിക്കറ്റ് കൗണ്ടറില്‍ എത്തണം. ആളൊന്നിന് 30 രൂപ വെച്ച് പാസ് വാങ്ങണം. വിദേശികള്‍ 60 രൂപ അടച്ച് പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഹാജരാക്കണം. പതിമൂന്നു വയസ്സിന് താഴെയുള്ളവര്‍ക്ക് ടിക്കറ്റ് എടുക്കേണ്ടതില്ല. ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടായിരിക്കണം. മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി ഡാമുകള്‍ക്ക് മുകളിലൂടെയാണ് യാത്ര. മൂഴിയാര്‍, എക്കോ പോയിന്‍റ്, ആനത്തോട്, പച്ചക്കാനം, കൊച്ചുപമ്പ മേഖലകളില്‍ വാഹനം നിര്‍ത്തി സഞ്ചാരികള്‍ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം. ... Read more
ബ്ലാസ്റ്റേഴ്‌സിനുവേണ്ടി; സച്ചിന്‍ ആലുവാ ക്ഷേത്രത്തില്‍
ഐഎസ്സ്എല്‍ വിജയക്കുതിപ്പില്‍ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആലുവ ക്ഷേത്രത്തിലെത്തി. ദേശത്ത് കുന്നുംപുറത്ത് ശ്രീ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലാണ് ശനിയാഴ്ച്ച രാവിലെ സച്ചിന്‍ എത്തിയത്.