Category: Kerala
കോസ്റ്റ കപ്പലുകള്‍ കൊച്ചി തുറമുഖത്തെത്തി
വിനോദസഞ്ചാരക്കപ്പല്‍ വ്യവസായത്തിലെ പ്രമുഖരായ കോസ്റ്റ ഗ്രൂപ്പിന്റെ രണ്ട് കപ്പലുകള്‍ ഒരേസമയം കൊച്ചി തുറമുഖത്ത്. കോസ്റ്റ ലുമിനോസ, കോസ്റ്റ വെനേസിയ എന്നീ കപ്പലുകളാണ് കൊച്ചിത്തീരമണഞ്ഞത്. ഇറ്റലി ആസ്ഥാനമായ കോസ്റ്റ 2016-ലാണ് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. 109 ദിവസത്തെ ലോകപര്യടനത്തിലാണ് കോസ്റ്റ ലുമിനോസ. രണ്ടായിരത്തോളം യാത്രക്കാരുണ്ടിതില്‍. ചൈനീസ് വിപണിക്കുവേണ്ടി രൂപകല്‍പ്പന ചെയ്ത വെനേസിയയില്‍ 2,670 പേരാണ് യാത്രക്കാര്‍. കൊളംബോ, ലാംഗ്വാക്കി, പോര്‍ട്ട് ക്ലാങ് വഴി സിംഗപ്പൂരിലേക്കുള്ള എട്ടുദിവസം നീളുന്ന യാത്രയ്ക്ക് കൊച്ചിയില്‍ നിന്ന് 100 ഇന്ത്യന്‍ അതിഥികള്‍ കയറുന്നുണ്ട്. കേരളത്തിന്റെ ഉള്‍ഭാഗങ്ങളില്‍ നിന്നുവരെ യാത്രക്കാരുണ്ടെന്നും ഇത് ഏറെ പ്രോത്സാഹനകരമാണെന്നും കോസ്റ്റ ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധിയായ ലോട്ടസ് ഡെസ്റ്റിനേഷന്‌സിന്റെ മാനേജിങ് ഡയറക്ടര്‍ നളിനി ഗുപ്ത പറഞ്ഞു. കോസ്റ്റ ലുമിനോസയും വെനേസിയയും കൊച്ചിന്‍ പോര്‍ട്ട് സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോസ്റ്റ നിയോ റിവേര ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ കൊച്ചി ഹോം പോര്‍ട്ടാക്കും. മൂന്നുരാത്രി വരുന്ന മാലി ദ്വീപിലേക്കുള്ള യാത്രയില്‍കോസ്റ്റ നിയോ റിവേര ഏതാണ്ട് ഏഴായിരത്തോളം ഇന്ത്യന്‍ അതിഥികളെ ... Read more
അനന്തപുരിയിലെ കാഴ്ച്ചകള്‍; പത്മനാഭസ്വാമി ക്ഷേത്രവും കുതിരമാളികയും
വേനലവധിയെന്നാല്‍ നമ്മള്‍ മലയാളികള്‍ വിനോദയാത്ര പോകുന്ന സമയമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാഴ്കളാല്‍ സമ്പുഷ്ടമാണ്. ഇന്ത്യയുടെ തെക്കേയറ്റത്തെ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിന് സ്വന്തമായിട്ടുണ്ട് അത് കൊണ്ട് തന്നെ കാണാനും അറിയാനും ധാരാളമുള്ള കേരളത്തിനെക്കുറിച്ച് ടൂറിസം ന്യൂസ് ലൈവ് പുതിയ പംക്തി നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്. അനന്തപുരിയുടെ വിശേഷങ്ങളില്‍ നിന്നാണ് ടൂറിസം ന്യൂസ് ലൈവ് ആരംഭിക്കുന്നത്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്ത് ധാരാളം വിനോദ സഞ്ചാര കേന്ദ്രങ്ങളാണുള്ളത്. അനന്തന്‍ (മഹാവിഷ്ണു) സംരക്ഷിക്കുന്ന നാടാണ് തിരുവനന്തപുരം. അതു കൊണ്ട തന്നെ തിരുവനന്തപുരം എന്ന് കേള്‍ക്കുമ്പോള്‍ പത്മനാഭസ്വാമി ക്ഷേത്രമാണ് ആദ്യമെല്ലാവരുടെയും മനസിലേക്ക് ഓടി എത്തുക. പത്മനാഭദാസരായ തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജ്യത്തിനെയും പ്രജകളെയും പത്മനാഭന് തൃപടിദാനം നല്‍കിയതാണ്. ലോകപ്രശസ്മായ ക്ഷേത്രമാണ് പത്‌നാഭസ്വാമി ക്ഷേത്രം അതുകൊണ്ട് തന്നെ ലോകത്തിന്റെ നാനാദിക്കില്‍ നിന്നും ഭക്തരും ചരിത്രന്വേഷകരും, സഞ്ചാരികളും ദിവസവും എത്തുന്ന ആരാധനാലയം കൂടിയാണ്. എങ്ങനെ എത്താം: സമീപ വിമാനത്താവളം നഗരപരിധിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ്. റെയില്‍വേസ്റ്റേഷന്‍, കെ ... Read more
കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള മേയ് 10 മുതല്‍ 16 വരെ
രണ്ടാമതു കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള (ഐസിഎഫ്എഫ്‌കെ) മേയ് 10 മുതല്‍ 16 വരെ നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന മേള കൈരളി ,നിള, ശ്രീ, കലാഭവന്‍, ടഗോര്‍ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമായി നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ സിനിമകള്‍ ഏഴു ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. രാജ്യാന്തര പ്രശസ്തരായ സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും പങ്കെടുക്കും. ആദിവാസി മേഖല, ചേരിപ്രദേശങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ കഴിയുന്ന കുട്ടികളെ തിരുവനന്തപുരത്തു പാര്‍പ്പിച്ചു മേളയില്‍ പങ്കെടുപ്പിക്കുമെന്നു ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. 16,000 കുട്ടികള്‍ മേളയ്‌ക്കെത്തുമെന്നാണു പ്രതീക്ഷ. ദിവസവും വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുജനങ്ങള്‍ക്കായയി സൗജന്യ പ്രദര്‍ശനമുണ്ടാകും. മേളയിലേക്കു കുട്ടികള്‍ നിര്‍മിച്ച ഹ്രസ്വ ചലച്ചിത്രങ്ങളുടെ എന്‍ട്രി ക്ഷണിച്ചു. മലയാളം, ഇംഗ്ലിഷ് പോസ്റ്റര്‍ ഡിസൈനുകളും ക്ഷണിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക്: 0471-2324932, 2324939.
കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പറക്കാം ടിക്കറ്റ് നിരക്ക് 1761 രൂപ
എയര്‍ ഇന്ത്യയുടെ എ320 നിയോ വിമാനം കണ്ണൂരില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12.56നു പറന്നുയര്‍ന്ന് 10 മിനിറ്റിനകം കോഴിക്കോട് വിമാനത്താവളത്തിനു മുകളിലെത്തി. തുടര്‍ന്ന് ഐഎല്‍എസ് പ്രൊസീജ്യര്‍ പ്രകാരം സുരക്ഷിതമായി റണ്‍വേയില്‍ ഇറങ്ങാന്‍ 12 മിനിറ്റോളമെടുത്തു. ആകാശത്ത് ആകെയുണ്ടായിരുന്നത് 22 മിനിറ്റ്. ഉച്ചയ്ക്ക് 1.18നു യാത്രക്കാര്‍ പുറത്തിറങ്ങി. 52 നോട്ടിക്കല്‍ മൈലാണ് കോഴിക്കോട് – കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്കിടയിലെ ആകാശദൂരം. ഇതിലേറെ അടുത്ത് വിമാനത്താവളങ്ങളുണ്ടെങ്കിലും രാജ്യത്തു വാണിജ്യ സര്‍വീസ് നടക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഇതാണെന്ന് എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ ഡിജിഎം ജി.പ്രദീപ് കുമാര്‍ പറഞ്ഞു.1761 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് 20 പേരും കോഴിക്കോടു നിന്നു കണ്ണൂരിലേക്കു 47 പേരും യാത്ര ചെയ്തു.
അവധിക്കാലം കുടുംബവുമായി താമസിക്കാന്‍ കെ ടി ഡി സി സൂപ്പര്‍ ടൂര്‍ പാക്കേജ്
സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ കുടുംബസമേതം സന്ദര്‍ശിക്കാനും താമസിക്കാനും മികച്ച ആനുകൂല്യങ്ങള്‍ നല്‍കി കെടിഡിസി ടൂര്‍ പാക്കേജ്. 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ ഈ പാക്കേജുകള്‍ നല്‍കുകയുള്ളൂ. പ്രശാന്ത സുന്ദരമായ കോവളം, വന്യ ജീവി സംരക്ഷണ കേന്ദ്രമായ തേക്കടി, സുഖ ശീതള കാലാവസ്ഥയുള്ള മൂന്നാര്‍, കായല്‍പ്പരപ്പിന്റെ സ്വന്തം കൊച്ചി എന്നിവിടങ്ങളിലെ കെടിഡിസി ഹോട്ടലുകളിലാണ് ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. രാത്രി 3 ദിവസത്തെ താമസം – 4999 രൂപ കോവളത്തെ സമുദ്ര ഹോട്ടല്‍, തേക്കടിയിലെ ആരണ്യ നിവാസ്, മൂന്നാറിലെ ടീ കൗണ്ടി, കൊച്ചിയിലെ ബോള്‍ഗാട്ടി പാലസ് എന്നീ കെടിഡിസി പ്രീമിയം ഹോട്ടലുകളാണ് 2 രാത്രി 3 ദിവസത്തെ താമസം പ്രഭാത ഭക്ഷണം, നികുതികള്‍ എന്നിവ ഉള്‍പ്പടെ 12 വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ എന്നിവര്‍ക്ക് 4999 രൂപയാണ് പാക്കേജ് റേറ്റ്. പ്രസ്തുത ടൂര്‍ പാക്കേജുകള്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് കേരളം കാണാന്‍ ഒരു അവസരം ഒരുക്കുന്നതിനായാണ് തയാറാക്കിയിട്ടുള്ളത്. ... Read more
കോമരക്കൂട്ടങ്ങളുടെ കാവുതീണ്ടലിനായി കുരുംബക്കാവ് ഒരുങ്ങി
ചെമ്പട്ടണിഞ്ഞ കോമരക്കൂട്ടങ്ങളുടെ അരമണിശബ്ദം ഉയര്‍ന്നുതുടങ്ങിയ ശ്രീകുരുംബക്കാവില്‍ വിവിധ ആചാരാനുഷ്ഠാനങ്ങള്‍ക്കായി പരമ്പരാഗത അവകാശികള്‍ വ്രതനിഷ്ഠയോടെയുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. തൃച്ചന്ദനച്ചാര്‍ത്ത് പൂജയ്ക്കും അശ്വതി കാവുതീണ്ടലിനുമായി ശ്രീകുരുംബക്കാവിലെത്തുന്ന കോമരക്കൂട്ടങ്ങള്‍ക്കായി അവകാശത്തറകളും കാവുതീണ്ടലിന് അനുമതി നല്‍കാനായി വലിയതമ്പുരാന്‍ ഉപവിഷ്ടനാകുന്ന നിലപാടുതറയും ഒരുങ്ങിക്കഴിഞ്ഞു. ചരിത്രവും ഐതിഹ്യവും ഇഴചേരുന്ന ഭരണി ഉത്സവച്ചടങ്ങുകളില്‍ നിര്‍ണായകസ്ഥാനമാണ് നിലപാടുതറയ്ക്കും അവകാശത്തറകള്‍ക്കുമുള്ളത്. ക്ഷേത്രസങ്കേതത്തില്‍ എഴുപതോളം അവകാശത്തറകളുണ്ട്. ഇതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് കിഴക്കേനടയിലെ നടപ്പന്തലിനോട് ചേര്‍ന്നുള്ള വൃത്താകൃതിയിലുള്ള നിലപാടുതറയാണ്. ഈ തറയില്‍ എഴുന്നള്ളിയാണ് വലിയതമ്പുരാന്‍ അശ്വതി കാവുതീണ്ടലിന് അനുമതി നല്‍കുക. അശ്വതിനാളിലെ തൃച്ചന്ദനച്ചാര്‍ത്ത് പൂജകള്‍ കഴിഞ്ഞ് അടികള്‍മാരോടും ക്ഷേത്രം തന്ത്രിയോടുമൊപ്പം കിഴക്കേനടയിലൂടെ പുറത്തിറങ്ങുന്ന തമ്പുരാന്‍ നിലപാടുതറയില്‍ ഉപവിഷ്ടനാകും. തുടര്‍ന്ന് കോയ്മ ചുവന്ന പട്ടുകുടനിവര്‍ത്തി കാവുതീണ്ടുവാന്‍ അനുവാദം അറിയിക്കുന്നതോടെയാണ് തീണ്ടല്‍ നടക്കുക. കാവുതീണ്ടുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങും. ക്ഷേത്രം ഉദ്യോഗസ്ഥര്‍ക്കും പോലീസ്-റവന്യൂ അധികൃതര്‍ക്കും ഇവിടെവെച്ചാണ് തമ്പുരാന്‍ പുടവ സമ്മാനിക്കുക. അവകാശത്തറകളെല്ലാം ഓരോ ദേശക്കാരുടേതാണ്. ഭരണിനാളുകളില്‍ അവകാശികളല്ലാത്ത മറ്റു ദേശക്കാര്‍ക്കോ ഭക്തര്‍ക്കോ അവകാശത്തറകളില്‍ പ്രവേശനമുണ്ടാകില്ല. വടക്കന്‍ ... Read more
ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ ജലവിനോദങ്ങള്‍ ആരംഭിച്ചു
അവധിക്കാലം ആഘോഷമാക്കാന്‍ ആശ്രാമം അഡ്വഞ്ചര്‍ പാര്‍ക്കില്‍ പുതിയ ജലവിനോദങ്ങള്‍ ആരംഭിച്ചു. കയാക്കിങ്, ബനാന ബോട്ട് റൈഡ്, വാട്ടര്‍ സ്‌കീയിങ്, ബംബിറൈഡ്, വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് തുടങ്ങിയവയാണ് പുതുതായി ആരംഭിച്ച വിനോദങ്ങള്‍. അഷ്ടമുടിക്കായലിനെ വാട്ടര്‍ സ്‌പോര്‍ട്‌സ് കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതില്‍ വിന്‍ഡ് ഓപ്പറേറ്റഡ് പാരാസെയിലിങ് കേരളത്തില്‍ ആദ്യമായാണ് ആരംഭിക്കുന്നത്. വേമ്പനാട് കായലില്‍നിന്ന് വ്യത്യസ്തമായി കനാലുകള്‍ കുറവുള്ളതും തുറന്നസ്ഥലം കൂടുതലുള്ളതുമായ അഷ്ടമുടിക്കായലില്‍ പുതുതായി തുടങ്ങിയ റൈഡുകള്‍ സുരക്ഷിതമായിരിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി സന്തോഷ്‌കുമാര്‍ പറഞ്ഞു. ആല്‍ഫാ അഡ്വഞ്ചേഴ്‌സ് എന്ന സ്വകാര്യ സ്ഥാപനവുമായി ചേര്‍ന്നാണ് പുതിയ റൈഡുകള്‍ ആരംഭിച്ചിരിക്കുന്നത്. കയാക്കിങ്, വാട്ടര്‍ സ്‌കീയിങ് പാരാസെയിലിങ് തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നേടിയവരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും. റൈഡുകളില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷയും മറ്റും ആല്‍ഫാ അഡ്വഞ്ചേഴ്‌സിന്റെ ഉത്തരവാദിത്വമാണ്. റൈഡുകളുടെ ടിക്കറ്റ് നിരക്ക് തീരുമാനിക്കുന്നതും വില്‍പ്പനയും ഡി.ടി.പി.സി. നേരിട്ടാണ് നടത്തുന്നത്. റൈഡുകള്‍ക്കാവശ്യമായ എല്ലാ സാമഗ്രികളും ഡി.ടി.പി.സി.യാണ് നല്‍കുന്നത്. അവധിക്കാലം അടിസ്ഥാനമാക്കിയാണ് പുതിയ വിനോദങ്ങള്‍ ആരംഭിച്ചതെങ്കിലും അവധിക്കാലത്തിനുശേഷവും തുടരാനാണ് തീരുമാനം.
കേരളത്തിലെ ഏറ്റവും മികച്ച ട്രെക്കിങ് സ്‌പോട്ട് പരിചയപ്പെടാം
സഞ്ചാരികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത് പലവിധത്തിലാണ് . ചിലര്‍ക്ക് നല്ല റൊമാന്റിക് സ്ഥലം വേണം, ചിലര്‍ക്ക് ബീച്ച് സൈഡ്, മറ്റുചിലര്‍ക്ക് നല്ല തണുപ്പ് കിട്ടുന്ന സ്ഥലം, ചിലരാകട്ടെ സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണ്. ഇങ്ങനെ ഏതുതരം സ്ഥലവും തിരഞ്ഞെടുത്ത് യാത്ര ചെയ്യാവുന്ന അനുഗ്രഹീതയിടമാണ് നമ്മുടെ കൊച്ചു കേരളമെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. കാനനഭംഗി ആസ്വാദനവും അല്പം സാഹസികതയും ഇഷ്ടപ്പെടുന്നവര്‍ മിക്കവാറും ട്രക്കിങ് സ്‌പോട്ടുകളായിരിക്കും യാത്രയ്ക്കായി തിരഞ്ഞെടുക്കുക. മാനസികമായും ശാരീരികമായും മുന്‍കരുതലുകള്‍ എടുക്കേണ്ട ഒരു യാത്രയാണ് ട്രക്കിങ്. കേരളത്തില്‍ ഏറ്റവും മികച്ച ട്രക്കിങ് നടത്താന്‍ കഴിയുന്ന സ്ഥലങ്ങളാണ് കോഴിക്കോട്, മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന വെള്ളരിമല, വാവുല്‍ മല എന്നിവ. സമുദ്രനിരപ്പില്‍ നിന്നും 2339 മീറ്റര്‍ മുകളിലായി സ്ഥിതിചെയ്യുന്ന പശ്ചിമഘട്ടത്തിലെ അതിമനോഹരമായൊരു ഇടമാണ് വാവുല്‍ മല. കോഴിക്കോട് നിന്നും എകദേശം അന്‍പത് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം വെള്ളരിമലയിലേക്ക്. സഹ്യാദ്രിയോട് അടുത്ത് കിടക്കുന്ന മുത്തപ്പന്‍പുഴ ഗ്രാമത്തില്‍ നിന്നുമാണ് വെള്ളരിമലയിലേക്കുള്ള ട്രക്കിങ് ആരംഭിക്കുന്നത്. ... Read more
ഇരവികുളം വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നു; പുതിയതായി 72 അതിഥികള്‍
വരയാടുകളുടെ പ്രജനന കാലം അവസാനിച്ചതോടെ രാജമല സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി. ഫെബ്രുവരി ആദ്യവാരത്തോടെയാണ് ഇരവികുളം ദേശീയോദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. വരയാടുകളുടെ പ്രജനന കാലത്തില്‍ പുതിയതായി പിറക്കുന്ന കുട്ടികള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭഗമായാണ് പാര്‍ക്ക് അടച്ചിട്ടത്. മാര്‍ച്ച് 20 ന് പാര്‍ക്ക് തുറക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരുന്നതെങ്കിലും പ്രജനനം നീണ്ടതോടെ സമയം നീട്ടി. പ്രജനനം അവസാനിച്ചതോടൊണ് തിങ്കളാഴ്ച പാര്‍ക്ക് തുറന്നത്. 72 പുതിയ അതിഥികള്‍ പിറന്നതായാണ് പ്രഥമിക നിഗമനമെങ്കിലും എണ്ണം വര്‍ദ്ധിക്കാന്‍ ഇടയുള്ളതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറയുന്നു. മെയ് ആദ്യവാരത്തോടെ നടക്കുന്ന കണക്കെടുപ്പിലൂടെ മാത്രമേ മൂന്നാര്‍ മേഖലയില്‍ എത്ര വരയാടിന്‍ കുട്ടികള്‍ പിറന്നെന്ന് അറിയുവാന്‍ കഴിയുകയുള്ളു. രാജമലക്ക് പുറമെ മീശപ്പുലിമല, ഷോലനാഷണല്‍ പാര്‍ക്ക്, മൂന്നാര്‍ ടെറിട്ടോറിയല്‍, മറയൂര്‍, മാങ്കുളം, കെളുക്കുമല എന്നിവിടങ്ങലും വരയാടുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലെ 31 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍വ്വെ പൂര്‍ത്തിയാകുന്നതോടെ വരയാടിന്‍ കുട്ടികളുടെ എണ്ണം പൂര്‍ണ്ണമായി മനസിലാക്കാന്‍ കഴിയുകയുള്ളു. കഴിഞ്ഞ വര്‍ഷം രാജമലയില്‍ മാത്രം ... Read more
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നാടുകാണി പവിലിയന്‍ ഒരുങ്ങുന്നു
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നാടുകാണി പവിലിയന്‍ അണിഞ്ഞൊരുങ്ങുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാനായി വിവിധ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. കുട്ടികളുടെ പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഏപ്രില്‍ 1 മുതല്‍ ഇവിടെ ദൂരദര്‍ശിനി സ്ഥാപിക്കും. അടുത്ത മാസം മുതല്‍ പവിലിയനിലേക്കു പ്രവേശന സമയവും മാറ്റമുണ്ടാകും.രാവിലെ 8 മുതല്‍ വൈകിട്ട് 8 വരെ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയില്‍ സമയം ക്രമീകരിക്കും. കുട്ടികള്‍ക്ക് 10 രൂപ വീതവും മുതിര്‍ന്നവര്‍ക്കു 15 രൂപയാണു പ്രവേശന നിരക്ക്. പവിലിയന്റെ പെയിന്റിങ് അടക്കമുളള ജോലികള്‍ പൂര്‍ത്തിയാക്കി. ലഘുഭക്ഷണശാല, ഐസ്‌ക്രീം പാര്‍ലര്‍, പൂന്തോട്ടം അടക്കം വിപുലമായ പദ്ധതികളാണ് ഇവിടെ ഒരുക്കുന്നത്. ഇടുക്കിയെ പരിചയപ്പെടുത്തുന്ന ഒരു ഗാലറി കൂടി സ്ഥാപിക്കുന്നതിനു നടപടി എടുത്തിട്ടുണ്ട്. രണ്ടാം ഘട്ടമായി ജില്ലയുടെ സുഗന്ധദ്രവ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങള്‍ക്കുമായി ഒരു വിപണന കേന്ദ്രം കൂടി പവിലിയനോടു ചേര്‍ന്നു നിര്‍മിക്കും. കൂടാതെ ചെറിയ പാര്‍ട്ടികള്‍ നടത്തുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദിവസേന 500 ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി,ഞായര്‍ ദിവസങ്ങളില്‍ ഇത് ഇരട്ടിയാകും. എന്നാല്‍ ... Read more
കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്
ഡീസല്‍ തീര്‍ന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട ഇന്ധനവണ്ടി നിങ്ങളുടെ അടുത്തെത്തും. വീട്ടുമുറ്റത്തോ റോഡിലോ എവിടെ ആണെങ്കിലും സാരമില്ല മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്താല്‍ മതി അധികം താമസിക്കാതെ ഇന്ധനവുമായി വണ്ടി നിങ്ങളുടെ അടുത്തെത്തും. മലപ്പുറത്താണ് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് ആരംഭിച്ചത്. പൂണൈ ആസ്ഥാനമായുള്ള റീപോസ് കമ്പനിയാണ് ഈ ആപ്പിന് പിന്നില്‍. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുമായി സഹകരിച്ച് പുറത്തിറക്കുന്ന പമ്പ് രാജ്യത്താകമാനം വ്യാപിപ്പിക്കാനാണ് റീപോസിന്റെ ശ്രമം. നിലവില്‍ പൂണൈ, ചെന്നൈ, ബംഗ്ലൂരൂ, വാരണാസി, റായ്ഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റിപോസ് എനര്‍ജിയുടെ സഞ്ചരിക്കുന്ന ഇന്ധന പമ്പുകള്‍ നിലവിലുള്ളത്. മലപ്പുറത്തെ പിഎംആര്‍ പമ്പിനാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായുള്ള ലൈസന്‍സ് ലഭിച്ചത്. ടാറ്റ അള്‍ട്ര ട്രക്കിലാണ് പമ്പ് ക്രമീകരിചിരിക്കുന്നത്. 6000 ലീറ്റര്‍ ഡീസല്‍വരെ ട്രക്കില്‍ സംഭരിക്കാനാവും. റീപോസ് ആപ്പിലൂടെ ഇന്ധനം ബുക്ക് ചെയ്യാനും ഓണ്‍ലൈനായി പണമടയ്ക്കാനും സാധിക്കും.
പൊന്‍മുടി തൂക്കുപാലത്തില്‍ വീണ്ടും വാഹനഗതാഗതം
അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ഇടുക്കി പൊന്മുടി തൂക്കു പാലം ഇന്നലെ മുതല്‍ വാഹനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ 1957 ല്‍ നിര്‍മിച്ച തൂക്കുപാലം കാലപ്പഴക്കത്താല്‍ ശോചനീയാവസ്ഥയില്‍ ആയിരുന്നു. ഇരു വശത്തും വലിച്ചു കെട്ടിയ ഉരുക്കു വടത്തിലാണു തൂക്കുപാലം ഉറപ്പിച്ചു നിര്‍ത്തിയിരുന്നത്. ഇരുമ്പ് ഗര്‍ഡറുകളെ തമ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരുന്ന നട്ടുകളും ബോള്‍ട്ടുകളും ദ്രവിച്ച് പാലം അപകടാവസ്ഥയില്‍ ആയിരുന്നു. നിലത്ത് സ്ഥാപിച്ചിരുന്ന ഷീറ്റുകളിലും വിള്ളല്‍ രൂപപ്പെട്ടിരുന്നു. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചു. പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പഴകി ദ്രവിച്ച നട്ടുകളും ബോള്‍ട്ടുകളും മാറ്റി പുതിയ ഷീറ്റുകള്‍ നിലത്ത് ഉറപ്പിച്ചു. സില്‍വര്‍ നിറം മാറ്റി, പട്ടാള പച്ച നിറം പൂശിയതോടെ പാലം കൂടുതല്‍ ഭംഗിയായി. പാലം നിര്‍മിച്ചതിനു ശേഷം ഇതു വരെ 2 തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഗതാഗത തിരക്ക് വര്‍ധിച്ചതോടെ തൂക്കുപാലത്തിനു സമീപം സമാന്തര പാലം നിര്‍മിക്കണം ... Read more
ചക്ക നമ്മുടെ ഔദ്യോഗിക ഫലമായിട്ട് ഇന്ന് ഒരു വര്‍ഷം
ആഘോഷിക്കാന്‍ മറക്കേണ്ട. ചക്ക വെറും ചക്കയല്ലാതായിട്ട് ഒരു വയസ്സ്. തെങ്ങിനും ആനയ്ക്കും കരിമീനിനും കണിക്കൊന്നയ്ക്കുമൊപ്പം ചക്കയെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 21 ന് നിയമസഭയില്‍ മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. ഒരു വര്‍ഷം സംസ്ഥാനത്ത് 60 കോടിക്കിടയില്‍ ഉല്‍പാദനമുള്ള ഏറ്റവും വലിയ പഴങ്ങളില്‍ ഒന്നാണ് ചക്ക. ഇതുവരെ വിഷമേല്‍ക്കാത്ത വിളയും ചക്കയാണ്. വീട്ടുമുറ്റത്തു വെള്ളമോ വളമോ രാസകീടനാശിനികളോ കാര്യമായി നല്‍കാതെ വിളയുന്ന പൂര്‍ണമായും ജൈവമായ ഫലം എന്ന പ്രത്യേകതയുള്ള വിളയാണ് ചക്ക. ഒരുകാലത്ത് അവഗണിക്കപ്പെട്ടു കിടന്ന ചക്കപ്പഴം ഇന്ന് രാജകീയ തിരിച്ച് വരവിന്റെ പാതയിലാണ്. സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതു മുതല്‍ ചക്കയ്ക്ക് ആവശ്യക്കാര്‍ ഏറുകയും വില ഉയരുകയും ചെയ്തു. 10 കിലോ ഭാരമുള്ള ഒരു ചക്കപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ധിത ഉല്‍പന്നം നിര്‍മിക്കാം. സാധാരണ കാലാവസ്ഥയില്‍ സംഭരിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവനുമുള്ള ലഭ്യതയും ഇതിന്റെ ... Read more
കൊച്ചി രാജ്യാന്തര വിമാനത്താവളം; നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ ചെക്ക് ഇന്‍ ആരംഭിച്ചു
രാജ്യാന്തര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലില്‍ ആഭ്യന്തര യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ തുടങ്ങി. ഉച്ചക്ക് 1.05ന് ചെന്നൈയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരാണ് ടെര്‍മിനല്‍ ഒന്നില്‍ ആദ്യമായി ചെക്ക് ഇന്‍ ചെയ്തത്. ഒന്നാം ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങിയതോടെ ആഭ്യന്തര യാത്രക്കാര്‍ക്കും രാജ്യാന്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ലഭ്യമായി. നാല് എയ്റോ ബ്രിജുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഏപ്രില്‍ പകുതിയോടെ മൂന്നെണ്ണം കൂടി സജ്ജമാകും. മൂന്നു റിമോട്ട് ഗേറ്റുകളുമുണ്ട്. ടെര്‍മിനലിന്റെ താഴത്തെ നിലയിലുള്ള ചെക്ക് ഇന്‍ ഏരിയയില്‍ 56 കൗണ്ടറുകളും 10 സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌ക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ചെക്ക് ഇന്‍ കൗണ്ടറുകളുടെ പുറകില്‍ കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധാനം ചെയ്യുന്ന കൂറ്റന്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ചെറിയ ഷോപ്പിങ് ഏരിയ, രണ്ട് വിഐപി മുറികള്‍, മെഡിക്കല്‍ റൂം, എടിഎം എന്നിവയും താഴത്തെ നിലയിലുണ്ട്. ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ തന്നെ ബാഗുകള്‍ സുരക്ഷാ പരിശോധനയ്ക്കു നിക്ഷേപിക്കാവുന്ന ഇന്‍ലൈന്‍ ബാഗേജ് സംവിധാനവും പൂര്‍ണ നിലയില്‍ പ്രവര്‍ത്തിച്ചു ... Read more
കൊച്ചിക്കായല്‍ ചുംബിച്ച് ആഡംബര റാണി
അത്യാഡംബര ഉല്ലാസ യാത്രാ കപ്പലായ ‘ക്യൂന്‍ മേരി 2’ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി. ചെന്നൈയില്‍ നിന്ന് ഇന്നലെ രാവിലെ 6 മണിയോടെ എറണാകുളം വാര്‍ഫില്‍ എത്തിയ കപ്പലില്‍ 2149 സഞ്ചാരികളും 1240 ജീവനക്കാരും ഉണ്ടായിരുന്നു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, യുഎസ്, കാനഡ, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു ഏറെയും. കൊച്ചിയില്‍ ഇറങ്ങിയ സംഘത്തിലെ ചിലര്‍ ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ എന്നിവിടങ്ങളിലേക്കു പോയി. വൈകിട്ട് 6നു കപ്പല്‍ അബുദാബിയിലേക്കു തിരിച്ചു. ഒരു മാസത്തിലേറെയായി പര്യടനം നടത്തുന്നവരാണു കപ്പലില്‍ ഉള്ളത്. കപ്പലിലെ യാത്രക്കാര്‍ക്ക് ആസ്റ്റര്‍ മെഡ്സിറ്റി മെഡിക്കല്‍ സഹായം ലഭ്യമാക്കി. യാത്രക്കാര്‍ക്കു മെഡിക്കല്‍ സഹായം ലഭ്യമാക്കാനായി ആശുപത്രിയുടെ ബൈക്ക് ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനവേളയില്‍ ബൈക്ക് ആംബുലന്‍സ് യാത്രക്കാരെ അനുഗമിച്ചു.