Category: Kerala

സാഹസിക ടൂറിസം പദ്ധതിയുമായി കോഴിക്കോട്

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി, തിരുവമ്പാടി ഉള്‍പ്പെടുന്ന മേഖലയില്‍ സാഹസിക ടൂറിസം പദ്ധതി നടപ്പാക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. സമഗ്രവികസനം ഉദ്ദേശിച്ചുള്ള രൂപരേഖ ഡി റ്റി പി സി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. വിനോദ സഞ്ചാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തി കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. സാഹസിക ടൂറിസത്തിന് മുന്‍ഗണന നല്‍കുന്ന പദ്ധതിക്ക് വയനാട്, മലപ്പുറം, കോഴിക്കോട് വനാതിര്‍ത്തി പങ്കിടുന്ന മലനിരകളാണ് അനുയോജ്യമായണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം തന്നെ ഇരുവഞ്ഞിപ്പുഴയുടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും പദ്ധതിയുടെ ഭാഗമാകും. പദ്ധതി നടപ്പാവുന്നതോടെ മേഖലയിലേക്ക് ധാരാളം വിനോദ സഞ്ചാരികള്‍ എത്തും. എന്നാല്‍ പുഴയെ മലിനമാക്കത്ത തരത്തിലാവണം പദ്ധതി മുന്നോട്ട് പേവേണ്ടത് എന്ന ആവശ്യം പ്രദേശവാസികള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. കാടും പുഴയും കാണാന്‍ എത്തുന്നവര്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക്ക് ശേഖരം കൊണ്ട് നിറഞ്ഞിരിക്കുയാണ് ഇരവഞ്ഞിപ്പുഴ. ഇതിനൊരു പരിഹാരം കാണുന്ന രീതിയിലാവണം പദ്ധതിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. സാഹസിക ടൂറിസം പദ്ധതിയുടെ രൂപരേഖയില്‍ ലഘുഭക്ഷണ ശാലകള്‍, ശുചിമുറികള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിശ്രമിക്കാനും ... Read more

പൃഥ്വിരാജിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായി

മലയാളത്തിന്റെ പ്രിയനടന്‍ പൃഥിരാജ് സിനിമാ നിര്‍മാണ രംഗത്തേക്ക്. പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് ആരംഭിക്കുന്ന നിര്‍മ്മാണ കമ്പനിയുടെ വിവരങ്ങള്‍ പുറത്ത് വന്നു. പൃഥിരാജ് പ്രൊഡക്ഷന്‍ എന്നാണ് കമ്പനിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി സുപ്രിയയും ഞാനും ഈ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി ഉള്ള പ്രയത്‌നത്തില്‍ ആയിരുന്നു. എനിക്ക് എല്ലാം തന്ന സിനിമയ്ക്ക് എന്റെ ഏറ്റവും ഉചിതമായ സമര്‍പ്പണമാണ് ഇത്,മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒരു പറ്റം സിനിമള്‍ക്ക് വഴിയൊരുക്കുക     എന്നതാണ് തന്റെ ലക്ഷ്യമെന്നും പൃഥിരാജ്  ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു..

ലൈറ്റ് മെട്രോ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനെ കാണാതിരുന്നത് തനിക്ക് തിരക്കായതിനാലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ. ശ്രീധരന്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ നിയമസഭയില്‍ മറുപടി പറയുകയായയിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തികമാണ് പ്രശ്നം. ഇ.ശ്രീധരന്‍ ഉദ്ദേശിക്കുന്നത് പോലെ സര്‍ക്കാരിന് മുന്നോട്ട് പോവാന്‍ കഴിയില്ല. കേന്ദ്രാനുമതി കിട്ടിയ ശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ലൈറ്റ്മോട്രോയെ അല്ല ഇ.ശ്രീധരനെയാണ് ഓടിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിന് ഇടത് സര്‍ക്കാര്‍ കൗശലപൂര്‍വം കരുക്കള്‍ നീക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും പിന്മാറുകയാണെന്ന ഔദ്യോഗിക വിശദീകരണവു മായി ഡി.എം.ആര്‍.സി രംഗത്തെത്തിയത്.

പട്ടാമ്പിയില്‍ കവിതയുടെ കാര്‍ണിവല്‍

കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന കവിതയുടെ കാര്‍ണിവല്‍ നാളെ പട്ടാമ്പിയില്‍ തുടങ്ങും. പട്ടാമ്പി സംസ്‌കൃത കോളേജ് മലയാളം വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർണിവൽ പ്രശസ്ത ഫോട്ടോഗ്രാഫറും ക്യൂറേറ്ററുമായ റാം റഹ്മാൻ രാവിലെ ഒമ്പതു മണിക്ക് ഉദ്ഘാടനം ചെയ്യും. കന്നഡ നാടക സംവിധായകൻ പ്രസന്ന വിശിഷ്ടാതിഥിയിയാരിക്കും. കവിത, പ്രതിരോധം, പ്രതിസംസ്‌കൃതി എന്നതാണ് കാര്‍ണിവലിന്‍റെ പ്രമേയം മൂന്നു ദിവസങ്ങളിലായി മൂന്നു വേദികളിലായാണ് കവിതയുടെ കാർണിവൽ സംഘടിപ്പിക്കുന്നത്. നാടൻപാട്ടുകളിലെ സാമൂഹിക പ്രതിരോധ ചരിത്രം എന്ന വിഷയത്തിൽ എൻ പ്രഭാകരൻ, മാപ്പിളപ്പാട്ടുകളിലെ കോളനി വിരുദ്ധ പാഠങ്ങളെക്കുറിച്ച് ടി കെ ഹംസ, ഗോത്രസമൂഹങ്ങളിലെ കവിത എന്ന വിഷയത്തിൽ വി മുസഫർ അഹമ്മദ്, എന്‍റെ കവിത എന്‍റെ പ്രതിരോധം എന്ന വിഷയത്തിൽ വീരാൻകുട്ടി, കർഷകത്തൊഴിലാളി മുന്നേറ്റവും പുരോഗമന സാഹിത്യവും എന്ന വിഷയത്തിൽ കെ ഇ എൻ കുഞ്ഞഹമ്മദ് എന്നിവർ പ്രഭാഷണം നടത്തും. കോളജ് വിദ്യാർഥികൾക്കായി കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍റെ സഹകരണത്തോടെ കവി വി പി രാമന്‍റെ നേതൃത്വത്തില്‍ കവിതാ ക്യാമ്പും ... Read more

കരുത്തു കാട്ടി 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം തിരുവനന്തപുരത്ത്

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന ‘രക്ഷ’ കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നു. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണ് ജില്ലാ പഞ്ചായത്ത് ‘രക്ഷ’ പദ്ധതിയിലൂടെ രണ്ടുവര്‍ഷമായി കരാട്ടേ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. ഇതിലൂടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകളിലെ 7000 ഓളം പെണ്‍കുട്ടികളാണ് പരിശീലനം നേടിയത്. സാമൂഹ്യസുരക്ഷാ മിഷന്‍റെയും വിമുക്തി മിഷന്‍റെയും പിന്തുണ പരിപാടിക്കുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ മധു അധ്യക്ഷത വഹിച്ച കരാട്ടേ പ്രദര്‍ശന ചടങ്ങില്‍ ആരോഗ്യ-സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ മെമന്റോ സമര്‍പ്പണവും, സര്‍ട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥും നിര്‍വഹിച്ചു. അവാര്‍ഡ് വിതരണം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രശസ്തി പത്രം ... Read more

പരശുറാം എക്‌സ്പ്രസില്‍ പാമ്പ്

ഓടി കൊണ്ടിരുന്ന പരശുറാം എക്‌സ്പ്രസിന്റെ എ സി കമ്പാര്‍ട്ടുമെന്റില്‍ പാമ്പിനെ കണ്ട് ഭയന്ന് വിളിച്ച് യാത്രക്കാരന്‍. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ട്രെയിനിലായിരുന്നു സംഭവം. ട്രെയിന്‍ കടുത്തുരുത്തിയില്‍ എത്തിയപ്പോഴായിരുന്നു പാമ്പിനെ എ സി കോച്ചിനുള്ളില്‍ കണ്ടത്. ഇഴഞ്ഞ് പോകുന്ന പാമ്പിനെ കണ്ട് യാത്രക്കാരന്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതോടെ മറ്റു യാത്രക്കാര്‍ക്കും ഭയന്ന് സീറ്റില്‍ ചമ്രം പടഞ്ഞിരിപ്പായി. കാല് നിലത്ത് കുത്താതെ മണിക്കൂറുകളോളം ഇരുന്നു. പാമ്പിനെ കണ്ടെത്താന്‍ ശ്രമം തുടര്‍ന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം: മികച്ച നടി പാര്‍വതി , നടന്‍ ഇന്ദ്രന്‍സ് , സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി

കേരള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ കടുത്ത മത്സരമായിരുന്നു. 25 ചിത്രങ്ങള്‍ അവസാന ഘട്ട മത്സരത്തില്‍ മാറ്റുരച്ചു.  പുരസ്ക്കാരം ലഭിച്ചവരില്‍ 78 ശതമാനം കലാകാരന്മാരും പുതുമുഖങ്ങള്‍ ആണെന്ന് മന്ത്രി എ.കെ ബാലന്‍ പുരസ്ക്കാര പ്രഖ്യാപനത്തില്‍ പറഞ്ഞു. 37ല്‍ 28 പുരസ്ക്കാരങ്ങളും പുതുമുഖങ്ങള്‍ക്കാണ്. മികച്ച ചിത്രമായി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം  നേടി. മികച്ച ജനപ്രിയ ചിത്രമായി രഞ്ജന്‍ പ്രമോദിന്‍റെ രക്ഷാധികാരി ബൈജു തിരഞ്ഞെടുത്തു. മികച്ച സംസിധായകനായി ഈ.മ. യൗ സംവിധാനം ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരിയെ തിരഞ്ഞെടുത്തു. ടെക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിയായി. ആളൊരുക്കം സിനിമയിലെ അഭിനയത്തിന് ഇന്ദ്രന്‍സ് മികച്ച നടനായി. തോണ്ടി മുതലും ദൃക്സാക്ഷിയും സിനിമയിലെ അഭിനയത്തിന് അലയന്‍സിയാര്‍ ലോപ്പസ് സ്വഭാവ നടനുള്ള പുരസ്ക്കാരം നേടി. സ്വഭാവ നടിക്കുള്ള പുരസ്ക്കാരം ഈ.മ.ഔ, ഒറ്റമുറി വെളിച്ചം എന്നീ സിനിമകളിലെ അഭിനയത്തിന് പേളി വിത്സണ്‍ നേടി. മികച്ച തിരക്കഥാ കൃത്ത് തോണ്ടി മുതലും ദൃക്സാക്ഷിയും എഴുതിയ ... Read more

ദിലീപിന് ആശംസയുമായി ബാലചന്ദ്രമേനോന്‍

കഴിഞ്ഞ വര്‍ഷം മലയാള സിനിമാ ലോകം വനിതാദിനത്തിലൂടെ കടന്നുപോയത് നടി ആക്രമിക്കപ്പെട്ട വാര്‍ത്തകളിലൂടെയാണ്. ഇന്ന് ഈ വനിതാ ദിനത്തില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജാമ്യത്തില്‍ കഴിയുന്ന നടന്‍ ദിലീപിന് ആശംസയുമായി ഫേസ്ബുക്ക് കുറിപ്പിട്ടിരിക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍റെ കുറിപ്പ് വായിക്കാം ഞാൻ ദിലീപിനെ കണ്ടുമുട്ടി. അതും തികച്ചും ആകസ്മികമായിട്ട്… ലാൽ മീഡിയയിൽ “എന്നാലും ശരത് ” എന്ന എന്‍റെ ചിത്രത്തിന്‍റെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ. ദിലീപാകട്ടെ തന്‍റെ വിഷു ചിത്രമായ “കുമ്മാര സംഭവത്തിനു” വന്നതും. ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത്. ഏതാണ്ട് അരമണിക്കൂറോളം നിന്നനിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു. ദിലീപിന്‍റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു . പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല. (പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ... Read more

അനന്തപുരിയിലെ ആകാശ നിയന്ത്രണം സ്ത്രീകള്‍ക്ക്

ഇന്ന് തലസ്ഥാനത്തുകൂടി പറക്കുന്ന എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതകള്‍ക്കായിരിക്കും. അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചാണ് തിരുവനന്തപുരത്തിന്‍റെ ആകാശപരിധിയിലെ എല്ലാ വിമാനങ്ങളുടെയും നിയന്ത്രണം വനിതാ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് കൈമാറിയത്. നിത്യേനെ ഇരുനൂറില്‍ കൂടുതല്‍ വിമാനങ്ങള്‍ തിരുവനന്തപുരത്തെ ആകാശ പരിധിയിലൂടെ പറക്കുന്നത്. അഗത്തി മുതല്‍ ട്രിച്ചി വരേയും കോഴിക്കോട് മുതല്‍ ശ്രീലങ്ക വരേയുമുള്ള ആകാശപരിധി ഈ വനിതകളുടെ നിയന്ത്രനത്തിലാകും.  500 കിലോമീറ്റര്‍ പരിധിയിലും 46000 അടി ഉയരത്തിലും പറക്കുന്ന വിമാനങ്ങള്‍ തിരുവന്തപുരത്താണ് നിയന്ത്രിക്കുന്നത്. ഇന്ത്യയില്‍ ഇറങ്ങാത്ത വിമാനങ്ങള്‍ക്കും ഇവിടുന്നു നിര്‍ദേശം കൊടുക്കും. വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കൃത്യമായ ആസൂത്രണം, വേഗത്തില്‍ തീരുമാനമെടുക്കല്‍, ആകാശ പരിധിയിലെ ട്രാഫിക്കണ്‍ട്രോളുമായി വിമാനത്തെ എകോപിപ്പിക്കള്‍, വിമാനങ്ങള്‍ക്ക് പറക്കാനുള്ള ഉയരം നിശ്ചയിക്കല്‍ തുടങ്ങിയ ദൗത്യമാണ് വനിതാ ഉദ്യോഗസ്ഥര്‍ ഇന്നു ചെയ്യുക. ഇതുമൂലം സ്ത്രീശക്തി വിളംബരം ചെയ്യുകയാണ് ലക്ഷ്യമെന്ന് അതോറിട്ടി അറിയിച്ചു.

വിനോദ സഞ്ചാര മേഖലയിൽ പുതിയ തൊഴിലവസരങ്ങളുമായി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ തൊഴിലവസരങ്ങൾ വിനോദ സഞ്ചാര മേഖലയിൽ സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് സംസ്ഥാന ടൂറിസം -സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ . കേന്ദ്ര ടൂറിസം മന്ത്രാലയവും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടപ്പിലാക്കി വരുന്ന ഹുണർ സേ റോസ്ഗാർ (വൈദഗ്ദ്ധ്യത്തിൽ നിന്നും തൊഴിലിലേക്ക് ) എന്ന പദ്ധതിയുടെ ഭാഗമായി ആതിഥേയ സേവന രംഗത്ത് ആവശ്യമായ വൈദഗ്ദ്ധ്യമുള്ളവരെ  സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കേരളത്തിലെ വിവിധ സ്റ്റേക്ക് ഹോൾഡർമാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് കേരളം വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയത്. രാജ്യത്ത് എത്തുന്ന വിദേശ സഞ്ചാരികളിൽ അഞ്ചിൽ ഒരാൾ കേരളം കണ്ടാണ് മടങ്ങുന്നത്. അതു കൊണ്ട് തന്നെ വിനോദ സഞ്ചാര മേഖലയെ പരമ പ്രധാനമായാണ് സർക്കാർ കാണുന്നത്.  വിദേശ സഞ്ചാരികൾക്കൊപ്പം തദ്ദേശസഞ്ചാരികളേയും പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ നയം. ഉത്തരവാദിത്വ ടൂറിസം ... Read more

പെണ്‍പൂവ് വിരിഞ്ഞു ;ചരിത്രത്തില്‍ ഇടം നേടി വയനാട് കുടുംബശ്രീ

  കല്‍പ്പറ്റ: അയ്യായിരത്തിലധികം സ്ത്രീകളെ അണിനിരത്തി പെണ്‍പൂവ് വിരിയിച്ച് വയനാട് കുടുംബശ്രീ ജില്ലാ മിഷന്‍ ലോകത്തിന് മാതൃകയായി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് ലോകത്തിലെ ആദ്യത്തെ ഭീമന്‍ പെണ്‍പൂവ് വിരിഞ്ഞത്. സാമ്പത്തിക ശാക്തീകരണം, സാമൂഹിക ശാക്തീകരണം, സ്ത്രീ ശാക്തീകരണം എന്നീ ആശയം വരുന്ന മൂന്ന് പൂക്കളുള്ള കുടുംബശ്രീ ലോഗോയില്‍ സ്ത്രീകള്‍ ഭംഗിയായി അണിനിരന്നതോടെയാണ് ലോക ചരിത്രത്തില്‍ വയനാട് കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിയത്. കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചിട്ട് ഇരുപത് വര്‍ഷത്തോളമാകുമ്പോള്‍, കുടുംബശ്രീയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്തിക്കൊണ്ട് ചരിത്രത്തില്‍ അടയാളപ്പെടുത്തുകയാണ് വയനാട് ജില്ലാ കുടുംബശ്രീ മിഷന്‍. largest human flower പരമ്പരാഗത കേരളീയ വസ്ത്രമായ സെറ്റ് സാരിയുടുത്ത് കുടുംബശ്രീ ചിഹ്നത്തിന്റെ പിങ്ക് നിറം തലയില്‍ ധരിച്ചാണ് വനിതകള്‍ ലോഗോയില്‍ അണിനിരന്നത്. തുടര്‍ന്ന് ജില്ലാ മിഷന്‍ തയ്യാറാക്കിയ തോല്‍ക്കാന്‍ മനസ്സില്ലെന്ന സ്ത്രീ ശാക്തീകരണ ഗാനം ആലപിച്ചു. ജില്ലാ മിഷന്റെ കണക്കുകള്‍ പ്രകാരം 5438 വനിതകള്‍ ലോഗോയില്‍ ഒത്തുചേര്‍ന്നു. ഇവര്‍ക്ക് ... Read more

തലസ്ഥാനത്ത് പുതിയ മദ്യശാല തിരക്കിനനുസരിച്ച് വില മാറും

ഓഹരി വിപണിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യത്തെ ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച് (ടി ബി എക്‌സ്) തിരുവനന്തപുരം ഹൈസിന്തില്‍ തുറന്നു. ഉപഭോക്താക്കള്‍ക്ക് രസകരമായ അനുഭവമാണ് ടി ബി എക്‌സ് നല്‍കുന്നത്. വ്യത്യസ്തവും നൂതനവുമായ ഈ ആശയം ഉപഭോക്താക്കള്‍ക്ക് ഭക്ഷണവും മദ്യവും ഓഹരികള്‍ പോലെ കച്ചവടം ചെയ്തു സ്വന്തമാക്കാനുള്ള അവസരം നല്‍കുന്നു.ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാര്‍ കേരളത്തില്‍ ആദ്യമായാണ്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് മദ്യത്തിന്റെ വില മാറുന്ന ബാറാണ് ടി ബി എക്‌സ്. സ്റ്റോക് മാര്‍ക്കറ്റിലെ ട്രേഡിങ്ങിന് സമാനമായ അനുഭവമാണ് ഇത് നല്‍കുന്നത്. ഉപഭോക്താകള്‍ക്ക് യഥാസമയം വില നോക്കി ഓര്‍ഡര്‍ ചെയ്യാനായി ‘ട്രാവന്‍കൂര്‍ ബാര്‍ എക്‌സ്‌ചേഞ്ച്’ എന്ന പേരില്‍ ആപ് ലഭ്യമാണ്. വില്‍പന ആരംഭിക്കുന്നത് അട്സ്ഥാന വിലയിലായിരിക്കും. ഉപഭോക്താക്കളുടെ ഓര്‍ഡറിന്റെയും അളവിന്റെയും നിരക്ക് അനുസരിച്ച് ഓരോ ബ്രാന്‍ഡിന്റെ വില കൂടുകയും കുറയുകയും ചെയ്യും. ആപ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ ബാറിലേക്ക് വരുന്ന വഴി തന്നെ പ്രിയപ്പെട്ട മദ്യത്തിന്റെ വില കൂടിയോ കുറഞ്ഞോ എന്നറിയാന്‍ സാധിക്കും. ട്രേഡ് മാര്‍ക്കറ്റിനു ... Read more

കേരളം കാണാന്‍ എത്തുന്നവരില്‍ കൂടുതല്‍ തമിഴ്നാട്ടുകാര്‍

കേരളത്തിന്‍റെ സൗന്ദര്യം കൂടുതല്‍ ആസ്വദിക്കാന്‍ എത്തുന്നത് തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍. വിനോദ സഞ്ചാര വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷമെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തമിഴ്നാടിനാണ് ഒന്നാം സ്ഥാനം. ടൂറിസം വകുപ്പ് നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ ടൂറിസം മാര്‍ക്കറ്റിംഗ് ഡപ്യൂട്ടി ഡയറക്ടര്‍ വി. എസ് അനില്‍കുമാറാണ് കണക്കുകള്‍ പങ്കുവെച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരേയും ടൂറിസം മേഖലയിലെ ബിസിനസ്കാരേയും കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലേക്ക് ക്ഷണിക്കുന്നതിനായി നടത്തിയ പാര്‍ട്ണര്‍ഷിപ്‌ മീറ്റില്‍ 300ലധികം പേര്‍ പങ്കെടുത്തു. ടൂറിസം മേഖലയില്‍ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കായി നടത്തിയ പാർട്ണർഷിപ് മീറ്റ് രാജ്യത്തെ 12 സ്ഥലങ്ങളിലാണു നടത്തുന്നത്. രാജ്യാന്തര തലത്തിൽ 18 വേദികളിലും പരിപാടി നടക്കും. 2017ൽ കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കണക്കുകളും മറ്റു വിവരങ്ങളും ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം– 1,46,73520 വിദേശ വിനോദസഞ്ചാരികളുടെ എണ്ണം– 10,90,870 തമിഴ്നാട്ടിൽനിന്നുള്ളവരുടെ എണ്ണം– 1,27,0000 ടൂറിസത്തിൽനിന്നുള്ള വരുമാനം– 26,000 കോടി രൂപ ടൂറിസത്തിൽനിന്നും ലഭിച്ച ... Read more

കേരളത്തെ ലക്ഷ്യമിട്ട് അബുദാബി ടൂറിസം

അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം അബുദാബി പരിശീലന കളരിയുമായി തിരുവനന്തപുരത്ത്. ട്രാവല്‍ ഏജന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ(TAAI)യുമായി ചേര്‍ന്നായിരുന്നു പരിശീലനകളരി സംഘടിപ്പിച്ചത്.അബുദാബി ടൂറിസത്തിനെ കൂടുതല്‍ പരിചയപ്പെടുത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നെത്തിയ ബേജന്‍ ദിന്‍ഷ പരിശീലന കളരിക്ക് നേതൃത്വം നല്‍കി. അബുദാബിയുടെ ഔദ്യോഗിക വീഡിയോ പ്രദര്‍ശിപ്പിച്ച് കൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. തുടര്‍ന്ന് ബേജന്‍ ദിന്‍ഷ അബുദാബിയുടെ വൈവിധ്യമാര്‍ന്ന സ്ഥലങ്ങളെക്കുറിച്ചും, പ്രധാനപ്പെട്ട ഇടങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. കേവലം അഞ്ചു വര്‍ഷം കൊണ്ട് അബുദാബി ടൂറിസം ലോകത്ത് മികച്ചതായി മാറി.നാടും നഗരവും ജനതയും ഒന്നിച്ചത് കൊണ്ടാണ് ഞങ്ങള്‍ക്ക് ഇത്ര വേഗം വളരുവാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനകളരിക്ക് ശേഷം അദ്ദേഹം സ്വന്തം നാടിനെക്കുറിച്ച് വാചാലനായി. പരിശീലനത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കേറ്റ് വിതരണം ചെയ്തു.അബുദാബി ടൂറിസത്തില്‍ കേരളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഓരോ വര്‍ഷവും രാജ്യം സന്ദര്‍ശിക്കുവാന്‍ കേരളത്തില്‍ നിന്നും ധാരാളം ആളുകള്‍ എത്തുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.അബുദാബിയെ കേരളത്തിലെ ... Read more

ഗള്‍ഫിലെ ലോട്ടറികള്‍ മലയാളികള്‍ക്ക്

പ്രബിന്‍ തോമസ്‌ സമ്മാനവുമായി ഗള്‍ഫ്‌ രാജ്യങ്ങളില്‍ നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളായി മലയാളികള്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള പ്രബിൻ തോമസ് ഒന്നാം സമ്മാനം കരസ്ഥമാക്കി. ഒരു മില്യൺ യുഎസ് ഡോളറാണ് (6,49,95,000 രൂപ) സമ്മാനം. കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുകയാണ് നാൽപ്പതുകാരനായ പ്രബിൻ. തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചിരുന്നു. തിരുവനന്തപുരം വെട്ടുകാട് സ്വദേശി തൻസി‌ലാസ് ബിബിയൻ ബാബുവിനാണ് ബംബര്‍ അടിച്ചത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്. തന്‍സിലാസ് ബിബിയന്‍ ബാബു നാട്ടിൽ നിന്നും ലോട്ടറി ടിക്കറ്റുകൾ എടുക്കാറുണ്ടെങ്കിലും വിദേശത്തുനിന്ന് ആദ്യമായാണ് ഒരു നറുക്കെടുപ്പിൽ പങ്കെടുത്തത്. ഓൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. അത് വിജയിക്കുകയും ചെയ്തു. നിലവിലുള്ള നെറ്റ്‍വർക്കിങ് ബിസിനസ് കൂടുതൽ വിപുലമാക്കുക, ചെറിയൊരു സോഫ്റ്റ്‍വെയർ കമ്പനി തുടങ്ങുക തുടങ്ങിയവയാണ് പ്രബിന്‍റെ ആഗ്രഹങ്ങള്‍. തൻസി‌ലാസ് ബിബിയൻ ബാബുവിന് 030202 ... Read more