Category: Kerala
അമ്പലവയലില്‍ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ്
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും കേരള കാര്‍ഷിക സര്‍വകലാശാലയും ദി ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് ആരംഭിച്ചു. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ഫെസ്റ്റ് 18ന് സമാപിക്കും. അലങ്കാര പുഷ്പമായ ഓര്‍ക്കിഡിന്റെ കൃഷി, കാര്‍ഷിക വൈവിധ്യം, വ്യാപനം, സാധ്യതകള്‍, വിപണനം തുടങ്ങിയ ചര്‍ച്ച ചെയ്യുന്ന ദേശീയ സമ്മേളനവും, പ്രദര്‍ശനവും നടക്കും. 200 ഓളം പ്രദര്‍ശന സ്റ്റാളുകളിലെ വിവിധയിനം ഓര്‍ക്കിഡുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നടീല്‍ വസ്തുക്കള്‍, മറ്റ് സാങ്കേതിക സഹായങ്ങള്‍ എന്നിവയും വിപണനത്തിനായി പൂക്കളും മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്.
വാഹന പ്രവേശന നികുതി വിഷയത്തിൽ കേരളം ഇടപെടുന്നു: ടൂറിസം ന്യൂസ് ലൈവ് എക്സ്ക്ലൂസീവ്
അയൽ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾക്ക് അമിത പെർമിറ്റ് നിരക്ക് ഈടാക്കുന്ന വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. പ്രശ്നത്തിന് പരിഹാരം തേടി അന്തർ സംസ്ഥാന മന്ത്രിതല യോഗം വിളിക്കാൻ മുഖ്യമന്ത്രിയോടാവശ്യപ്പെടുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇറ്റലിയിലെ മിലാനിൽ കേരള ടൂറിസം റോഡ് ഷോക്കെത്തിയ മന്ത്രി ടൂറിസം ന്യൂസ് ലൈവിനോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത് . യോഗത്തിൽ കേരളം, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലെ ടൂറിസം , ഗതാഗത മന്ത്രിമാരും സെക്രട്ടറിമാരും പങ്കെടുക്കും. അയൽ സംസ്ഥാനങ്ങളിലെ ഉയർന്ന പ്രവേശന നികുതി കേരളത്തിലെ ടൂർ ഓപ്പറേറ്റർമാർക്ക് തിരിച്ചടിയാണ്. ഈ പ്രശ്നം പരിഹരിക്കണമെന്ന് ഇവർ അഭ്യർഥിച്ചിരുന്നു. പ്രശ്ന പരിഹാരമുണ്ടാക്കി ദക്ഷിണേന്ത്യയിലേക്ക് കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ടൂറിസം ന്യൂസ് ലൈവിനോടുള്ള മന്ത്രിയുടെ പ്രതികരണത്തിന്റെ വീഡിയോ കാണാം …
ഉത്തരവാദിത്ത മിഷന്‍ സംരംഭക പരിശീലനം സംഘടിപ്പിക്കുന്നു
സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ ഹോം സ്റ്റേ, ഫാം സ്റ്റേ, ടെന്‍ഡുകള്‍ ഉപയോഗിച്ചുള്ള താമസ സൗകര്യം എന്നിവ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കാണ് സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നത്. ആവശ്യമായ സ്ഥല സൗകര്യം ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 22 . അപേക്ഷ അയക്കേണ്ട വിലാസം രജിത് പി ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ -തിരുവനന്തപുരം കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ ഓഫിസ് ടൂറിസം വകുപ്പ് , പാർക്ക് വ്യൂ തിരുവനന്തപുരം -695033 ഫോൺ: 9605233584
വൈറലായൊരു മലവെള്ളപാച്ചില്‍:ദൃശ്യം കാണാം
ജീരകപ്പാറയില്‍ നിന്നും ഇരുവഴിഞ്ഞി പുഴയിലേക്ക് മലയില്‍ മഴപെയ്ത് വെള്ളം കുന്നിറങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. കോഴിക്കോടിലെ വിനോദ സഞ്ചാരകേന്ദ്രമായ തുഷാരഗിരിക്ക് സമീപമാണ് ഈ പ്രകൃതി വിരുന്ന് ദൃശ്യമായത്. അങ്ങകലെ ജീരകംപാറ മലയില്‍ മഴപെയ്യുമ്പോള്‍ വെള്ളം പതിയെ കുന്നിറങ്ങുന്ന കാഴ്ചയാണ് കണ്ണിനു വിരുന്നാകുന്നുത്. ആദ്യ മഴക്ക് ശേഷമുള്ള വെള്ളമാണ് ഇങ്ങനെ പതിയെ താളത്തില്‍ ഒലിച്ചിറങ്ങുന്നത്. മഴക്കാലങ്ങളില്‍ വെള്ളം ഒലിച്ചു പോയിരുന്ന പ്രദേശങ്ങളിലൂടെ തന്നെയാണ് പുതുവെള്ളത്തിന്റേയും പാത. വേനലില്‍ വരണ്ടിരിക്കുന്ന അരുവിയിലേക്ക് മഴവെള്ളം കുന്നിറങ്ങി നിറയുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്. thusharagiri ജീരകം പാറയില്‍ നിന്നും മലയിറങ്ങുന്ന വെള്ളം ചെമ്പുകടവ് പഴയ പാലം വഴി ഒഴുകി ചാലിപ്പുഴയില്‍ ചേരും, അവിടെ നിന്ന് വീണ്ടും ഒഴുകി ഇരുവഴിഞ്ഞി പുഴയിലേക്ക്. താഴ്ന്ന പ്രദേശമായതിനാല്‍ പലപ്പോഴും മഴവെള്ളം കുന്നിറങ്ങുമ്പോള്‍ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായിക്കഴിയും. നടപ്പാത മാത്രമായിരുന്ന ചെമ്പുകടവിനെ സ്ലാബിട്ട് ചെറിയ പാലമാക്കി മാറ്റുകയായിരുന്നു. കുന്നിറങ്ങുന്ന വെള്ളത്തിന്റെ വീഡിയോ ചെമ്പുകടവ് പാലത്തില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. വര്‍ഷാ വര്‍ഷങ്ങളില്‍ ... Read more
യൂണിഫോമിടാതെ വാഹനമോടിച്ചാല്‍ ഇനി പിടിവീഴും
യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിച്ചാല്‍ ഇനി കര്‍ശന നടപടിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.എന്നാല്‍ യൂണിഫോമിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാവാത്തതിനാല്‍ ഏതു യൂണിഫോം ധരിക്കണമെന്നറിയാതെ ഡ്രൈവര്‍മാര്‍. സംസ്ഥാനത്തെ കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍ മാത്രമാണ് കൃത്യമായി യൂണിഫോം ധരിക്കുന്നതെന്നും മറ്റു പല വകുപ്പകളിലെയും ഡ്രൈവര്‍മാര്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിച്ചാണ് വാഹനമോടിക്കുന്നതെന്നും കാണിച്ച് മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് സെല്ലില്‍ നിന്ന് ഗതാഗതവകുപ്പ് കമ്മീഷണര്‍ക്ക് കത്തു നല്‍കുകയും നടപടിയെടുക്കാന്‍ നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. ലഭിച്ച പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഉത്തരവിറക്കിയത്. നിയമവിധേയമായ യൂണിഫോം ധരിക്കാതെ സര്‍ക്കാര്‍ വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും ഇദ്ദേഹം ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും ജോ. റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പലതരം യൂണിഫോമാണ് നിലവിലുള്ളത്. വ്യക്തമായ ഒരുത്തരവോ നിര്‍ദേശമോ ഒന്നും ഇക്കാര്യത്തില്‍ നിലവിലില്ലെന്നും ഡ്രൈവര്‍മാര്‍ക്ക് വെള്ളഷര്‍ട്ടും കറുത്ത പാന്റും ... Read more
ഈസ്റ്ററിന് നാട്ടിലെത്താന്‍ 24 സ്‌പെഷ്യല്‍ ബസുകള്‍
ഈസ്റ്റര്‍ തിരക്കില്‍ ആശ്വാസമായി കെ എസ് ആര്‍ ടി സി 24 ബസുകള്‍ കൂടി അനുവദിച്ചു. നേരത്തെ പ്രഖ്യാപിച്ച 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെ 27 മുതല്‍ 30 വരെ ബെംഗ്‌ളൂരുവില്‍ നിന്ന് കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, ബത്തേരി എന്നിവടങ്ങളിലേക്കും 31 മുതല്‍ ഏപ്രില്‍ രണ്ടു വരെ നാട്ടില്‍ നിന്ന് തിരികെയുമാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഉണ്ടാവുക. നാലു ദിവസങ്ങളായി 52 സ്‌പെഷ്യല്‍ ബസുകളാണ് കെ എസ് ആര്‍ ടി സി ഇതുവരെ പ്രഖ്യാപിച്ചത്. തിരക്ക് കൂടുന്നത് അനുസരിച്ച് തൃശ്ശൂര്‍ കോഴിക്കോട് ഭാഗങ്ങളിലേക്ക് അധിക സ്‌പെഷ്യല്‍ അനുവദിക്കുമെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങ് ആരംഭിച്ച ടിക്കറ്റുകള്‍ കെ എസ് ആര്‍ ടി സി ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ബെംഗ്ലൂരു കൗണ്ടര്‍ വഴിയും ലഭ്യമാണ്. നേരത്തെ പ്രഖ്യാപിച്ച് 28 സ്‌പെഷ്യല്‍ ബസുകള്‍ക്ക് പുറമെയാണ് അധിക ബസുകള്‍ കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചത്. ... Read more
കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്ര തുടങ്ങും
കേരള ബ്ലോഗ് എക്സ്പ്രസ് ഈ മാസം 18ന് യാത്രതിരിക്കും. ആലപ്പുഴ, കുമരകം, തൃശൂർ, മൂന്നാർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇത്തവണത്തെ പര്യടനം ഏപ്രിൽ ഒന്നിന് കൊച്ചിയില്‍ സമാപിക്കും. 28 രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗർമാരാണ് കേരള ബ്ലോഗ് എക്സ്പ്രസില്‍ നാട് കാണാന്‍ ഇറങ്ങുന്നത്. കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ അഞ്ചാമത് എഡിഷന്‍ മാസ്കറ്റ് ഹോട്ടലിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗർമാരുടെ സംഘം മലനിരകളും കടൽത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉൾപ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും. ഓൺലൈനിലൂടെ നടത്തിയ വോട്ടെടുപ്പിൽ മികച്ച നേട്ടം കൈവരിച്ച ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫ്രാൻസ്, അമേരിക്ക, യു.കെ, കാനഡ, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബൾഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ബ്ലോഗർമാരാണ് ബ്ലോഗ് ... Read more
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വീണ്ടുമൊരുങ്ങുന്നു
മീന്‍മുട്ടി വിനോദസഞ്ചാര കേന്ദ്രം വികസന പാതയില്‍. കേരളപിറവിയുടെ അറുപതാം വാര്‍ഷികത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന അമ്പത് പദ്ധതികള്‍ ഒന്നാണ് മീന്‍മുട്ടി ഹൈഡല്‍ ടൂറിസം പദ്ധതി. വാമനപുരം നദിയിലെ ലോവര്‍ മീന്‍മുട്ടി ചെറുകിട ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് നടത്താനിരുന്ന പദ്ധതി സംരക്ഷണമില്ലാത്തതിനെതുടര്‍ന്ന് ശോചനീയമായ അവസ്ഥയിലേക്ക് എത്തിയിരുന്നു. നശിച്ച് കൊണ്ടിരിക്കുന്ന മീന്‍മുട്ടി വിനോദ സഞ്ചാര പദ്ധതി പുനരാരംഭിക്കണമെന്ന് നിയമസഭയില്‍ ഡി.കെ മുരളി എം എല്‍ എ സബ്മിഷന് മറുപടിയായി മന്ത്രി പദ്ധതിക്ക് അനുമതി നല്‍കി. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ജലസംഭരണിയില്‍ ബോട്ടിങ്ങ് സൗകര്യം, ഡാമില്‍ ഒഴുകി നടന്നിരുന്ന കോഫി ഹൗസ്, ഒരേ സമയം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് പെഡല്‍ ബോട്ട് എന്നിവ പദ്ധതിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നു. പദ്ധതി പുനരാവിഷ്‌ക്കരുക്കുന്നതോടെ നിലവിലുള്ള സംവിധാനങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്കായി ശലോഭോദ്യാനം, നട്ടുവളര്‍ത്തിയ മുളങ്കാടുകള്‍ ഇരിപ്പിടങ്ങള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
തെന്‍മലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തി
തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്. ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു. തേനിയിലെ കാട്ടുതീയ്ക്കു പുറമേ ന്യൂനമര്‍ദംകാരണം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പും ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി. മലയോരമേഖലയിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശവും ടൂറിസം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്കസമയത്തും അണക്കെട്ടില്‍ ശക്തമായ കാറ്റുണ്ടാകാറുണ്ട്. ഇവിടെ നടന്നുവന്നിരുന്ന മണല്‍എക്കല്‍ സര്‍വേ ശക്തമായ കാറ്റുകാരണം രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു. നിരോധനം താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ ട്രക്കിങ്ങും ബോട്ട് സവാരിയും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് ... Read more
ചിങ്ങവനം- ചങ്ങനാശ്ശേരി പാതയില്‍ ഉടന്‍ ട്രെയിന്‍ ഓടും
ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിലെ പുതിയ പാതയിലൂടെ നാലു മാസത്തിനുള്ളില്‍ തീവണ്ടി ഓടിത്തുടങ്ങും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ റൂട്ടിലും ചങ്ങനാശ്ശേരി -ചിങ്ങവനം റൂട്ടിലും ജൂലായിയില്‍ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍വേയുടെ തീരുമാനം. ഓഗസ്റ്റില്‍ ഇരുപാതകളും കമ്മീഷന്‍ ചെയ്യും. ഏറ്റുമാനൂര്‍ -ചിങ്ങവനം വരെയുള്ള ഭാഗത്തെ ഇരട്ടപ്പാതയുടെ പണികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതികരണം. ഈഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാതയില്‍ ഒരേസമയം രണ്ടു തീവണ്ടികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം – ഏറ്റുമാനൂര്‍ ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ മന്ദഗതിയിലാകുന്നത്. കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണം, പുതിയ രണ്ടു മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണു കൂടുതല്‍ സമയം വേണ്ടത്. നാഗമ്പടം, മുള്ളന്‍കുഴി, തേക്കുപാലം എന്നിവിടങ്ങളില്‍ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. കഞ്ഞിക്കുഴി, റബര്‍ബോര്‍ഡ് എന്നിവിടങ്ങളിലെ മേല്‍പ്പാലത്തിന്‍റെയും മുട്ടമ്പലം അടിപ്പാതയുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും. കോട്ടയം സ്റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റുഫോമുകളും പുതിയ നാലുവരി പാതകളും നിര്‍മിക്കും. 2003-ലാണു പാത ... Read more
ഭൂതത്താന്‍കെട്ടില്‍ വിശാല സവാരിയ്ക്ക് പുതിയ ബോട്ടുകള്‍
പെരിയാര്‍ നദിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് ബോട്ടുകള്‍ സര്‍വീസ് നടത്തും. 10 പുതിയ സ്വകാര്യ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയെന്ന് ഭൂതത്താന്‍കെട്ട് അസിസ്റ്റന്റ്റ് എന്‍ജിനീയര്‍ മുരളി ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. പുതുതായി പത്തു ബോട്ടുകളാണ് ഭൂതത്താന്‍ കെട്ടില്‍ എത്തുന്നത്. സുരക്ഷാസംവിധാനങ്ങളുടെ വിലയിരുത്തല്‍ കഴിഞ്ഞാല്‍ അടുത്ത ആഴ്ചയോടെ ബോട്ടുകള്‍ വിനോദസഞ്ചാരത്തിനു വേണ്ടി പുഴയിലിറക്കാം. ഫൈബര്‍ ബോട്ടുകള്‍, ശിക്കാരി ബോട്ടുകള്‍ തുടങ്ങിയവയാണ് പുതുതായി എത്തുന്നത്. എട്ടുമുതല്‍ അമ്പതുവരെ ആളുകള്‍ക്ക് യാത്രചെയ്യാന്‍ പറ്റാവുന്ന ബോട്ടുകളാണിവ. ഭൂതത്താന്‍ കെട്ടില്‍ നിന്നും കുട്ടന്‍പ്പുഴ, തട്ടേക്കാട്, ഇഞ്ചത്തൊടി, നേര്യമംഗലം ഭാഗങ്ങളിലേയ്ക്കാണ് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് സേവനം ലഭിക്കുക. ഒരാള്‍ക്ക് കുറഞ്ഞത് 125 രൂപയാണ് ബോട്ടില്‍ ചുറ്റിയടിക്കാന്‍ ഈടാക്കുന്നത്. രാവിലെ എട്ടുമണി മുതല്‍ വൈകീട്ട് ആറുവരെ പെരിയാറില്‍ ബോട്ടില്‍ കറങ്ങാം. ഇത്രദൂരം പെരിയാറില്‍ ബോട്ട് സര്‍വീസ് ആദ്യമാണ്. ബോട്ടുകളുടെ വലിപ്പവും ശേഷിയും അനുസരിച്ച് രണ്ടു മുതല്‍ അഞ്ചുവരെ സുരക്ഷാജീവനക്കാരുടെ സഹായം ലഭ്യമാണ്. ... Read more
തേനി കാട്ടുതീ: റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍
തേനി കൊരങ്ങിണി മലയില്‍ ട്രെക്കിങ്ങിനിടയില്‍ കാട്ടുതീയില്‍ അകപ്പെട്ട് പതിനൊന്ന് പേര്‍ മരിച്ച സംഭവത്തെതുടര്‍ന്ന് കുരങ്ങിണി റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിന് സസ്‌പെന്‍ഷന്‍. അനധികൃതമായി ട്രെക്കിങ്ങ് സംഘം വനമേഖലയില്‍ പ്രവേശിച്ചത് തടയാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി. ടോപ് സ്റ്റേഷന്‍ വരെയാണു വനംവകുപ്പ് പാസ് നല്‍കിയിരുന്നത്. എന്നാല്‍ അനുമതിയില്ലാതെ സംഘം കൊളുക്കുമലയിലും കുരങ്ങിണിമലയിലും മറ്റൊരു വഴിയിലൂടെ എത്തുകയായിരുന്നു. സംഭവത്തില്‍ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും.കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
കാട് കയറാന്‍ പോകുന്നവര്‍ക്ക് ആറു നിര്‍ദേശങ്ങള്‍
തമിഴ്‌നാട് തേനി കൊളുക്ക് മലയില്‍ ഉണ്ടായ തീപിടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്ത നിവാരണ സമിതി ട്രെക്കിങ് സംഘങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.ചീഫ് സെക്രട്ടറിയും സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ചെയര്‍മാനുമായ പി കെ കേശവന്‍ ആണ് ട്രെക്കിങ് സംഘങ്ങള്‍ക്ക് വേണ്ടിയുള്ള ആറു നിര്‍ദേശങ്ങള്‍ അടങ്ങിയ കുറിപ്പ് പുറത്തിറക്കിയത്. അനുമതിയില്ലാതെ വനമേഖലയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായും നിരോധിച്ചു. വകുപ്പ് മേഖലയുടെ അനുമതിയില്ലാതെ പൊതുജനങ്ങളുമായി വനമേഖലയില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്റ് ചെയ്യും. ഡി എഫ് ഒ ,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ എത്തുന്ന പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അവലോകനം ചെയ്ത് സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ വീണ്ടും ട്രക്കിങ് ഇടങ്ങള്‍ തുറക്കാവൂ.അത്തരം ഇടങ്ങളുമായി ബന്ധപ്പെട്ട് ചീഫ് കണ്‍സെര്‍വേറ്ററി ഓഫീസറുടെ ഉത്തരവും ഉണ്ടായിരിക്കണം. തുറന്ന് കൊടുക്കുന്ന ട്രെക്കിങ് ഇടങ്ങളില്‍ ഇനി മുതല്‍ സന്ദര്‍ശകര്‍ക്ക് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കണം. വനത്തിലേക്ക് സന്ദര്‍ശകര്‍ എത്തുമ്പോള്‍ അവരുടെ ... Read more
കേരളത്തിലെ ചികിത്സ തേടി 50000 വിദേശികള്‍
ലോകരാഷ്ട്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് ചികിത്സക്കായി എത്തുന്നവരുടെ എണ്ണം 50000 കവിയുന്നു. മെഡിക്കല്‍ ടൂറിസത്തില്‍ വര്‍ധിച്ചു വരുന്ന വിദേശികളുടെ നിരക്ക് മൂലം കുറഞ്ഞത് 200 കോടി വരുമാനം ലഭിക്കുന്നുണ്ട്. മെഡിക്കല്‍ വാല്യൂ ട്രാവല്‍ രംഗത്ത് ഇന്ത്യയെ ലോകത്ത് തന്നെ പ്രമുഖ ചികിത്സാ കേന്ദ്രമാക്കാന്‍ കേന്ദ്ര -സംസ്ഥാന ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളുടെ നയരൂപീകരണവും ഈ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ചികിത്സക്കായി എത്തുന്ന രോഗികള്‍ക്ക് മെഡിക്കല്‍ വിസ കൊടുക്കുവാനും ആരംഭിച്ചു. വിദേശ രാജ്യങ്ങളുടെ വിവിധ പരിശോധനകള്‍ക്ക് ശേഷം അക്രഡിറ്റേഷന്‍ ലഭിച്ച 26 ആശുപത്രികളാണ് കേരളത്തിലുള്ളത്.ഇതില്‍ സ്വകാര്യ രംഗത്തെ പ്രമുഖ ആശുപത്രികളും, എറണാകുളം ജനല്‍ ആശുപത്രിയും, തിരുവനന്തപുരത്തെ എസ് എടിയും ഉള്‍പ്പെടും. അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കേരളത്തിലേക്ക് ചികിത്സ തേടിയെത്തുന്നത്. മുന്‍പ് ചെന്നൈയിലും വെല്ലൂരിലും പോയിരുന്നവര്‍ ഇപ്പോള്‍ കേരളത്തിലാണ് എത്തുന്നത് പ്രധാനമായും കാര്‍ഡിയോളജി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി വിഭാഗങ്ങളിലാണു രോഗികളെത്തുന്നത്. യൂറോപ്പില്‍ നിന്നുള്ള വരവ് കൂടുതലും ദന്തചികില്‍സയ്ക്കായാണ്. അവിടുത്തെ ചെലവിന്റെ ചെറിയൊരംശം മാത്രമേ ... Read more
ബര്‍ലിന്‍ രാജ്യാന്തര ട്രാവല്‍ മേള: കേരള ടൂറിസത്തിന് പുരസ്‌ക്കാരം
ബര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ട്രാവല്‍ മേളയില്‍ കേരള ടൂറിസത്തിന് ഗോള്‍ഡന്‍ സിറ്റി ഗേറ്റ് പുരസ്‌ക്കാരം .ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ കലയും സംസ്ക്കാരവും ഉയര്‍ത്തി കാട്ടുന്ന ‘ലീവ് ഇന്‍സ്പയേഡ്’ എന്ന ചിത്രീകരണത്തിനാണ് പുരസ്‌ക്കാരം. സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് സമീര്‍ താഹീര്‍ ആണ്. ഗോള്‍ഡന്‍ സിറ്റി പുരസ്‌ക്കാരത്തിനെ ടൂറിസം മേഖലയിലെ ഓസ്‌ക്കാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.കൊച്ചി ബിനാലെയില്‍ സമീര്‍ നിര്‍മ്മിച്ച ‘എ റൂം വിത്ത് വ്യൂ’ എന്ന ചെറുചിത്രത്തിന് 60 സെക്കന്റഡ് ദൈര്‍ഘ്യമുള്ള ചിത്രങ്ങളുടെ മത്സരമായ ക്യൂറിയസ് പുരസ്‌ക്കാരം ലഭിച്ചിരുന്നു. ഈ ചിത്രം കൂടി ഉള്‍പ്പെടുത്തിയാണ് ലീവ് ഇന്‍സ്പയേഡ് ഒരുക്കിയത്. ബര്‍ലിന്‍ വ്യാപാര മേളയില്‍ ഇന്ത്യയെ മികച്ച എക്‌സിബിറ്ററായി ഇന്നലെ തിരഞ്ഞെടുത്തിരുന്നു ആ പുരസ്‌ക്കാരത്തിന് ഇരട്ടി മധുരം സമ്മാനിക്കുന്നതാണ് ഇപ്പോള്‍ കിട്ടിയ ഈ അംഗീകാരം