Category: Kerala
കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ
മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ ഇത്തവണ ഫോട്ടോഗ്രഫി എസ്‌കപെയ്ഡ് 3 അണിയിച്ചൊരുക്കിയത്. ടാസ്‌കുകള്‍ക്ക് അനുസരിച്ചുള്ള ഫോട്ടോയ്ക്കു വേണ്ടി മല്‍സരാര്‍ത്ഥികള്‍ മൂന്നാറിലെ മലനിരകളിലും പുഴയോരങ്ങളിലും പാറക്കെട്ടുകളിലും യാത്രകള്‍ നടത്തി. രാഹുല്‍ വംഗനിയാണ് മത്സരത്തില്‍ വിജയിയായത്. വിജയിക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോ കണ്ണന്‍ദേവന്‍ ടീയുടെ ലിമിറ്റഡ് എഡിഷന്‍ പാക്കറ്റുകളില്‍ പ്രിന്‍റ് ചെയ്യും.
ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്
മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more
എയര്‍ ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരേ നടപടി
അന്തര്‍സംസ്ഥാന വാഹങ്ങളില്‍ നിന്നും എയര്‍ ഹോണ്‍ പിടിച്ചെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. അമിത ശബ്ദമുള്ള ഹോണുകള്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ അടിയന്തരമായി പിടിച്ചെടുത്ത് നിയമ നടപടിക്ക് വിധേയമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വാഹന വകുപ്പിന്‍റെയും ജില്ലാ പോലീസ് ഭരണകൂടത്തിന്‍റെയും നടപടി. ഒന്നിലധികം തവണ ശിക്ഷകള്‍ക്ക് വിധേയമാകുന്നവരുടെ വാഹന പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞിരുന്നു. ഇത്തരം ഹോണുകളുടെ വില്‍പ്പന തടയാന്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത വകുപ്പ് കമ്മിഷണര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. രണ്ടു മണിക്കൂര്‍ നേരത്തെ പരിശോധനയില്‍ 100 എയര്‍ ഹോണുകളാണ് പിടിച്ചെടുത്തത്. കൂടുതലും അന്തര്‍ സംസ്ഥാന വാഹനങ്ങളില്‍ നിന്നാണ്. മോട്ടോര്‍ വാഹന നിയമമനുസരിച്ച് കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ട്രാക്റ്ററുകളില്‍ മാത്രമേ വ്യത്യസ്ഥ ശബ്ദത്തിലുള്ള എയര്‍ ഹോണുകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇന്നലെ, സമാനമായി എയര്‍ ഹോണുകള്‍ പിടിപ്പിച്ച 94 ബസ്സുകള്‍ക്കെതിരേ കോതമംഗലത്ത് നടപടി ... Read more
കേരളത്തില്‍ പൊതുഗതാഗതത്തിന് ഇലക്ട്രോണിക് വാഹനങ്ങളും
കേരളത്തില്‍ പോതുഗതാഗതത്തിനു ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് അനുമതി. ഇ- വാഹനങ്ങളുടെ വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനുമാണ് 29 കമ്പനികള്‍ക്ക് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്. മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കുന്നതിന്‍റെ ഭാഗമാണിത്. ഇ-വാഹനങ്ങളില്‍ ഓട്ടോ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. കൂടാതെ ഇ-റിക്ഷ ഓടിക്കുന്നവര്‍ക്ക് ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് ആവിശ്യമില്ലെന്നും നിയമസഭയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൌണ്ടറുകള്‍ ഉണ്ടാകും. ഇതുവഴി രാത്രി 11നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജ് ചെയ്യാന്‍ ആറു രൂപയും വൈകീട്ട് അഞ്ചു മുതല്‍ ആറുവരെ ചാര്‍ജ് ചെയാന്‍ 5.50 രൂപയും യൂണിറ്റിനു ഈടാക്കും. ഇ-ഓട്ടോറിക്ഷകളുടേയും പ്രകൃതി വാതകം, എല്‍.പി.ജി എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടേയും വാര്‍ഷിക നികുതി ... Read more
കുന്നന്താനം യോഗ 500 ഗ്രാമങ്ങള്‍ക്ക് മാതൃക
രാജ്യത്തെ 500 ഗ്രാമങ്ങളെ ‘സമ്പൂര്‍ണ യോഗാ ഗ്രാമ’ങ്ങളാക്കി മാറ്റാന്‍ ആയുഷ് മന്ത്രാലയത്തിന്‍റെ തീരുമാനം. കേരളത്തെ സംബന്ധിച്ച് ഈ തീരുമാനത്തില്‍ ഇരട്ടി മധുരമാണ്. കാരണം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം പഞ്ചായത്തിനെയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ മാതൃകയാക്കുന്നത്. ഇവിടെ ഓരോ വീട്ടിലും ഒരംഗമെങ്കിലും യോഗ പരിശീലിക്കുന്നു. 500 ഗ്രാമങ്ങളിലും ഈ മാതൃകയാണ് പകര്‍ത്തുക. നാളെ ഡല്‍ഹിയിലെ ടല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ അന്താരാഷ്‌ട്ര യോഗ ഉത്സവത്തില്‍ ആയുഷ് മന്ത്രാലയം സമ്പൂര്‍ണ യോഗ ഗ്രാമ പദ്ധതി പ്രഖ്യാപനം നടത്തും. ഈ 500 ഗ്രാമങ്ങളില്‍ ആരോഗ്യപരിപാലനങ്ങളുടെ കൃത്യമായ പരിശോധന നടത്താന്‍ ഗവേഷണ യൂണിറ്റ് സേവനങ്ങള്‍ ഉണ്ടാകും. രാജ്യത്താകമാനമുള്ള 30,000 യോഗാ പരിശീലകര്‍, 30 രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകര്‍ പങ്കെടുക്കുന്ന അന്താരാഷ്‌ട്ര യോഗ ഉത്സവം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യും. കുന്നന്താനത്തെ മാതൃകാ യോഗാ ഗ്രാമമായി തിരഞ്ഞെടുത്തതില്‍ ആയുഷ് മന്ത്രി ശ്രിപദ് നയിക്കിനോട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ഉത്തരവ്
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിംഗ്, ഏറുമാടങ്ങളില്‍ സഞ്ചാരികളെ പാര്‍പ്പിക്കല്‍ എന്നിവ കര്‍ശനമായി നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ ഉത്തരവിറക്കി. കുരങ്ങിണി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ട്രക്കിങ്ങിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വനസ്വഭാവമുള്ള റവന്യൂ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മലകയറ്റവും ടെന്‍റ് ക്യാംപിങ്ങും സജീവമായിരുന്നു. മൂന്നാറിലെ ചൊക്രമുടി, ലക്ഷ്മി മലനിരകൾ, പാർവതി മല തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. വനഭൂമിയോട് ചേർന്ന് കിടക്കുന്നതും വന സ്വഭാവമുള്ളതുമായ സ്ഥങ്ങളുടെ പട്ടിക തയാറാക്കി നൽകാൻ കലക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തഹസിൽദാർമാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിനും ഉരുൾപൊട്ടലിനും കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിൽ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെയാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. രേഖകൾ പ്രകാരം റവന്യു ഭൂമിയായതിനാൽ ഇത്തരം സ്ഥലങ്ങളിൽ നടക്കുന്ന അനധികൃത ട്രെക്കിങ്ങിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരം കര്‍ശനമായി ... Read more
സര്‍വീസുകള്‍ നിര്‍ത്തി കെഎസ്ആര്‍ടിസി കട്ടപുറത്ത്
കെഎസ്ആര്‍ടിസി കടക്കെണിയില്‍ വലയുന്നതിനോടൊപ്പം ബസുകള്‍ക്കും ക്ഷാമം. പണം കൊടുക്കാത്തതിനാല്‍ അറ്റകുറ്റപണികള്‍ നിലച്ചതോടെ വേനല്‍ക്കാലത്തു പകുതിയോളം എസി ബസുകള്‍ കട്ടപ്പുറത്ത്. പഴക്കം ചെന്ന ബസുകള്‍ക്കു പകരം ലഭിക്കാതെ ആയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിത്തുടങ്ങി. അടുത്ത മാസമാവുന്നതോടെ ഇപ്പഴോടുന്ന ബസുകള്‍ അഞ്ചു വര്‍ഷം തികയും ആ ബസുകള്‍ക്ക പകരം ലഭിച്ചില്ലെങ്കില്‍ അത്രയും തന്നെ ദീര്‍ഘദൂര സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരും. JNnurm പദ്ധതിയുടെ ഭാഗമായി ലഭിച്ച 750 ലോഫ്ലോര്‍ ബസുകള്‍ പത്തു വര്‍ഷം പിന്നിടുകയാണ്. നിലവില്‍ ഈ ബസുകള്‍ മാറ്റി നല്‍കുന്നതിന് പദ്ധതിയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയ ബസുകള്‍ എല്ലാം നിരത്തിലറങ്ങി കഴിഞ്ഞു. എന്നാല്‍ പല കാരണത്താന്‍ ബസുകള്‍ വാങ്ങുന്നത് നിലച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്. ഗതാഗത മന്ത്രി സ്ഥാനം മൂന്നു തവണയാണു മാറിയത്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1000 ബസുകള്‍ വാങ്ങാന്‍ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയായില്ല. 324 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുണ്ടെങ്കിലും നിരത്തില്‍ ബസ് ഓടിത്തുടങ്ങാന്‍ ഇനിയും വൈകും. എസി ... Read more
കേരള ബ്ലോഗ് എക്‌സ്പ്രസ് ആലപ്പുഴയിലേക്ക്
വിദേശ ബ്ലോഗുകളില്‍ ഇനി കേരള പെരുമ നിറയ്ക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസ് കൊല്ലം ജില്ലയില്‍ എത്തി. കേട്ടറിവില്‍ മാത്രം അറിഞ്ഞ കേരളത്തിന്റെ സൗന്ദര്യത്തില്‍ മതി മറന്ന് ബ്ലോഗര്‍മാര്‍. 28 രാജ്യങ്ങളില്‍ നിന്നെത്തിയ 30 പേരടങ്ങുന്ന സംഘത്തിനെയാണ് ടൂറിസം വകുപ്പ സജ്ജമാക്കിയ ബ്ലോഗ് എക്‌സ്പ്രസ്സില്‍ കേരള പര്യടനം നടത്തുന്നത്. യാത്രാനുഭവങ്ങളുടെ വിവരണം, വീഡിയോയും ചിത്രങ്ങളും ഉള്‍പ്പെടെ സംഘാംഗങ്ങള്‍ തത്സമയം ബ്ലോഗിലേക്ക് പകര്‍ത്തും. ഇതിനുവേണ്ട സൗകര്യങ്ങളെല്ലാം വാഹനത്തിലും താമസസ്ഥലങ്ങളിലും ഒരുക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ പ്രകൃതിഭംഗിയുടെ കാണാക്കാഴ്ചകളാണ് മുന്നിലേക്കെത്തിയതെന്ന് സംഘാംഗങ്ങള്‍ വ്യക്തമാക്കി. കൊല്ലത്ത് ബീച്ചും കായലോരവുമൊക്കെ സന്ദര്‍ശിച്ചശേഷം സംഘം ആലപ്പുഴയിലേക്ക് യാത്ര തുടര്‍ന്നു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാജ്കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സജീവ് എന്നിവരാണ് സംഘത്തെ സ്വീകരിച്ചത്.
വിദേശ നിര്‍മിത വിദേശ മദ്യ വിതരണത്തിന് ടെന്‍ഡര്‍
സംസ്ഥാന സര്‍ക്കാറിന്‍റെ പുതിയ മദ്യ നയത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ ഔട്ട്‌ലറ്റുകളിലേയ്ക്കു വിദേശ നിര്‍മിത വിദേശ മദ്യവും വൈനും വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. സ്വന്തമായി വിദേശ മദ്യ നിര്‍മാണ ശാലയും സംഭരണ ശാലയുമുള്ള നിര്‍മാതാക്കള്‍ക്കും ഔദ്യോഗിക വിതരണക്കാര്‍ക്കും ടെന്‍ഡര്‍ സമര്‍പ്പിക്കാം. ഈ മാസം 26 മുതല്‍ ഏപ്രില്‍ 10 വരെയാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. എന്നാല്‍ അബ്കാരി ആക്റ്റില്‍ രണ്ട് പ്രധാനപ്പെട്ട നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാലേ വിദേശ നിര്‍മിത വിദേശ മദ്യം കേരളത്തില്‍ വില്‍ക്കാന്‍ പറ്റൂ. എക്സൈസ് വകുപ്പിനാണ് നിയമത്തില്‍ മാറ്റം വരുത്താന്‍ സാധിക്കുക. ഇത് ധനകാര്യ ബില്ലില്‍ അവതരിപ്പിച്ചു അനുമതി നേടണം. മദ്യത്തില്‍ ലഹരിയുടെ അംശം, ബ്രാന്‍ണ്ടുകളുടെ റജിസ്ട്രേഷന്‍, മദ്യകുപ്പിയുടെ അളവ്, ഒരു കുപ്പിക്ക് അനുവദനീയമായ ഏറ്റവും കുറഞ്ഞതും കൂടിയതുമായ അളവ് എന്നിവയാണ് പ്രധാന രണ്ടു നിയമങ്ങളുടെ പരിധിയില്‍ വരുന്നത്. ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തില്‍ 42.86 ശതമാനം വരെ ലഹരിയുടെ അംശമുണ്ട്. വിദേശ ബ്രാണ്ടുകളില്‍ ഇതിലും കൂടുതല്‍ അളവ് ... Read more
കേരളത്തില്‍ അതിവേഗ ആകാശ റെയില്‍പാത: സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ അതിവേഗ ആകാശ റെയില്‍ പാത വരുമോ?… ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റട് (കെ.ആര്‍.ഡി.സി.എല്‍) റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിവേഗ ട്രെയിനുകള്‍ക്ക് ഓടിയെത്താന്‍ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ഇടനാഴി നിര്‍മിക്കാനുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നിലവില്‍ 12 മണിക്കൂര്‍ വേണം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം എത്താന്‍. റെയില്‍ ഇടനാഴി വരുന്നതോടെ ഇത് നാലു മണിക്കൂറായി ചുരുങ്ങും. റെയില്‍ ട്രാക്കുകളുമായി ചിലയിടങ്ങളില്‍ ബന്ധപ്പെടുത്തിയാണ് ആകാശ പാതയിലെ ട്രാക്കുകള്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകുക. കൂടാതെ ആകാശ റെയില്‍ പാതയ്ക്ക് കീഴില്‍ റോഡും നിര്‍മിക്കാനുള്ള നിര്‍ദേശവും കെ.ആര്‍.ഡി.സി.എല്‍ സാധ്യതാ പഠനത്തിലുണ്ട്. രാത്രി സമയങ്ങളില്‍ രാജധാനി എക്സ്പ്രസ്സും മറ്റു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ഇതുവഴി കടത്തിവിടും. പദ്ധതിയ്ക്ക് 46,769 കോടി രൂപ ... Read more
പുതിയ മദ്യശാലകള്‍ തുറക്കില്ല: എക്‌സൈസ് മന്ത്രി
സംസ്ഥാനത്ത് ഒരു പുതിയ മദ്യശാല പോലും തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്കാണ് അദ്ദേഹം മറുപടി നല്‍കിയത്. പുതിയ മദ്യശാലകള്‍ തുറക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ തെറ്റിദ്ധാരണയാണെന്നും അത് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുപ്രീം കോടതി ഉത്തരവനുസരിച്ച് അടച്ചുപൂട്ടിയ മദ്യശാലകള്‍ മാത്രമാണ് ഇപ്പോള്‍ തുറക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് സര്‍ക്കാറിന്‍റെ നയം. ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ട ലക്ഷ്യങ്ങളിലൊന്നായി എല്‍.ഡി.എഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ‘വിമുക്തി’ എന്ന ഒരു ബോധവല്‍ക്കരണ പ്രസ്താനത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ കോടതി ഉത്തരവനുസരിച്ച് പൂട്ടിയ ബാറുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വന്‍തോതില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ... Read more
പത്തനംതിട്ട- ചെങ്ങന്നൂര്‍ ലോഫ്ലോർ ബസ് സര്‍വീസ് തുടങ്ങി
കെഎസ്ആര്‍ടിസിയുടെ ലോഫ്ലോർ നോണ്‍ എസി ബസ് പത്തനംതിട്ട-ചെങ്ങന്നൂര്‍ റെയില്‍ വേ സ്റ്റേഷന്‍ റൂട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് തുടങ്ങി. 6,800 രൂപയുടെ റെക്കോഡ് വരുമാന നേട്ടമാണ് പരീക്ഷണ ഓട്ട ദിനത്തില്‍ ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള രണ്ട് ബസുകളാണ് പത്തനംതിട്ട- ചെങ്ങന്നൂര്‍ റെയില്‍വേ സ്‌സ്റ്റേഷന്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് സ്റ്റേഷനില്‍ വേഗത്തില്‍ എത്തുവാന്‍ വേണ്ടിയാണ് ബസ് സര്‍വീസ്.കോഴഞ്ചേരിക്ക് പോകാതെ പകരം തെക്കേമലയില്‍ നിന്നു നേരെ ആറുമുള,ആറാട്ടുപുഴ വഴി ചെങ്ങന്നൂര്‍ എത്തിചേരുകയാണ് ബസ്. പരീക്ഷണ ഓട്ടം വിജയിച്ചാല്‍ ചെങ്ങന്നൂര്‍- പത്തനാപുരം റൂട്ടില്‍ ചെയിന്‍ സര്‍വീസാക്കി മാറ്റാനാണ് ഉദ്ദേശ്യമെന്ന് കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ രാജന്‍ ആചാരി പറഞ്ഞു. ആറു ബസുകളാണ് ഇതിന് ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂര്‍, കോന്നി, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കൂടി ഇതിനായി പ്രയോജനപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍.
ചക്ക ഇനിമുതല്‍ കേരളത്തിന്‍റെ ഔദ്യോഗിക ഫലം
ചക്കയെ കേരളത്തിന്‍റെ ഔദ്യോഗിക ഫലമായി തിരഞ്ഞെടുക്കാനൊരുങ്ങുന്നു. ഈ മാസം 21ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. കാർഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തിൽ നിന്നുള്ള ചക്ക’ എന്ന ബ്രാൻഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായാണ് ഈ പ്രഖ്യാപനം. ചക്കയുടെ ഉൽപ്പാദനവും വിൽപ്പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. ചക്കയെ പ്രത്യേക ബ്രാൻഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയിൽ നിന്നും അതിന്‍റെ അനുബന്ധ ഉൽപന്നങ്ങളിൽ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വൻതോതിൽ ഉണ്ടെങ്കിലും അതിന്‍റെ ഗുണം പൂർണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. പല തരത്തിൽപ്പെട്ട ചക്കകളാണു പ്രതിവർഷം കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതെന്നും സുനിൽകുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന അപൂർവം ഫലവർഗങ്ങളിലൊന്നാണ് ചക്ക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രതിവർഷം 32 കോടി ചക്ക ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിൽ അതിന്‍റെ ... Read more
കേരള ബ്ലോഗ് എക്‌സ്പ്രസ് യാത്ര തുടങ്ങി
കേരള ടൂറിസത്തിനെ ലോക ശ്രദ്ധയുടെ നെറുകയിലെത്തിക്കാന്‍ ലോക പ്രശസ്ത ബ്ലോഗേഴ്‌സുമായി സഞ്ചരിക്കുന്ന കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ അഞ്ചാം സീസണ്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ലാഗ്ഓഫ് ചെയ്തു കൊണ്ട് യാത്ര ആരംഭിച്ചു. ആലപ്പുഴ, കുമരകം, തൃശ്ശൂര്‍, മൂന്നാര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ പ്രദേശങ്ങളില്‍ പര്യടനം നടത്തി കേരളത്തിന്റെ സംസ്‌ക്കാരത്തിനെ ലോകം മുഴുവന്‍ അറിയിക്കുക എന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിന്റെ ലക്ഷ്യം. 28 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 30 ബ്ലോഗര്‍മാരാണ് കേരളം കാണാന്‍ ഇറങ്ങുന്നത്. കേരള യാത്ര നടത്തുന്ന അന്താരാഷ്ട്ര യാത്രാ ബ്ലോഗര്‍മാരുടെ സംഘം മലനിരകളും കടല്‍ത്തീരങ്ങളും ജലാശയങ്ങളും നഗരജീവിത ദൃശ്യങ്ങളും ഉള്‍പ്പെടെ കേരളീയ ഗ്രാമ-നഗര കാഴ്ചകള്‍ ഫോട്ടോഗ്രാഫുകളായും വിഡിയോ ദൃശ്യങ്ങളായും സഞ്ചാര സാഹിത്യമായും അവരവരുടെ ബ്ലോഗുകളിലൂടെ പ്രചരിപ്പിക്കും. ഓണ്‍ലൈനിലൂടെ നടത്തിയ വോട്ടെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ച ബ്ലോഗര്‍മാരെയാണ് പര്യടന സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഫ്രാന്‍സ്, അമേരിക്ക, യു.കെ, കാനഡ, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ബള്‍ഗേറിയ, റൊമേനിയ, വെനസ്വേല, പെറു തുടങ്ങിയ ... Read more
വടശ്ശേരി അമ്മവീട് ഇനി വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രം
വടശ്ശേരി അമ്മ വീട് ഇനി സഞ്ചാരികള്‍ക്കായി തുറക്കും. പടിഞ്ഞാറേകോട്ടയ്ക്കു സമീപം തിരുവിതാംകൂർ രാജചരിത്രവുമായി അടുത്തുകിടക്കുന്ന അമ്മവീടാണ് സഞ്ചാരികള്‍ക്ക് വിരുന്നും വിശ്രമവും ഒരുക്കുന്ന ഇടമായി മാറുന്നത്. 23 മുതൽ പത്മവിലാസം പാലസ് എന്ന പേരിൽ നക്ഷത്ര സൗകര്യങ്ങളോടുകൂടിയ റിസോർട്ടായി വടശ്ശേരി അമ്മ വീട് മാറും. 150 വർഷത്തിലേറെ പഴക്കമുള്ള വീട് ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്താണ് നിർമിച്ചത്. അക്കാലത്തു കൊട്ടാരം ദിവാനായിരുന്ന ശങ്കരൻ തമ്പിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കെട്ടിടത്തിന്‍റെ രൂപരേഖയും തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. വടശ്ശേരി വീട് പിൽക്കാലത്തു ശങ്കരൻ തമ്പിയിൽ നിന്നും വർമ ട്രാവൽസ് ഉടമ പി.കെ.പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലെത്തി. ഇദ്ദേഹത്തിന്‍റെ ചെറുമകൾ അർച്ചനയാണ് നിലവിൽ വടശ്ശേരി വീടിന്‍റെ ഉടമസ്ഥ. അർച്ചനയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ ദീപു കരുണാകരനാണ് വീട് ടൂറിസ്റ്റ് വിശ്രമ കേന്ദ്രമാക്കാം എന്നാ ആശയത്തിനു പിന്നിൽ. മുകളിലെത്തെ നിലയിലെ രണ്ട് ഹാളുകൾ രണ്ടു വിശാലമായ മുറികളാക്കി മാറ്റി അതിഥികൾക്കു താമസിക്കാൻ അവസരമൊരുക്കും. താഴത്തെ നിലയിൽ വിശാലമായ ഭക്ഷ്യശാല ഒരുക്കും. താലി ... Read more