Category: Kerala
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ഭക്ഷണവിതരണം വനിതകള്‍ക്ക്
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ വിതരണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്റ്റേഷനിലെ അനുവദിച്ച അഞ്ചു ഭക്ഷണ ശാലകളില്‍ നാലിന്റെ നടത്തിപ്പ് വനിതകള്‍ക്കായി സംവരണം ചെയ്തു. അഞ്ച് സ്റ്റാളുകൾക്കുള്ള ടെൻഡർ നടപടികൾക്കു തുടക്കമായി. ഇതിൽ കാലാവധി കഴിഞ്ഞ സ്റ്റാളുകളും ഉൾപ്പെടും.കുടുംബശ്രീക്ക് ഉൾപ്പെടെ വാതിൽ തുറന്നിട്ടാണു റെയിൽവേ ഭക്ഷണ ശാലയുടെ ടെൻഡർ വരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റെയിൽവേ ജംക്‌ഷനായ ഷൊർണൂരിൽ സമീപനാൾ വരെ സസ്യആഹാരത്തിനു നടപടിയുണ്ടായിരുന്നില്ല. വെജിറ്റേറിയൻ സ്റ്റാൾ ഒരു വർഷം മുമ്പ് പൂട്ടി. അതേ സമയം നോൺ വെജിറ്റേറിയൻ ഭക്ഷണം വിൽക്കുന്ന സ്റ്റാളുകളിൽ വെജിറ്റേറിയൻ ആഹാരവും ലഭിക്കുന്നുണ്ട്.സബ് സ്റ്റാളുകൾ എന്നറിയപ്പെടുന്ന കേറ്ററിങ് സ്റ്റാളുകളിൽ ഇഡ്ഡലി മാത്രമേ വെജിറ്റേറിയൻ ഭക്ഷണമായി ലഭിക്കൂ.ഈ സ്റ്റാളുകൾ വെജിറ്റേറിയൻ എന്ന വിഭാഗത്തിലാണ് റെയിൽവേ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇവിടെ അപ്പവും മുട്ടക്കറിയും ഉൾപ്പെടെ വിൽക്കാൻ അനുമതിയുണ്ടായിരുന്നു. വെജിറ്റേറിയൻ എന്ന ഗണത്തിൽപ്പെടുത്തിയതോടെ യാത്രക്കാർക്കു പ്രത്യേക സൗകര്യം ലഭിച്ചില്ലെന്നു മാത്രമല്ല സ്റ്റാളിലെ ഭക്ഷണ വിൽപന പരിമിതപ്പെടുകയും ചെയ്തു. ട്രെയിനുകൾക്കരികിൽ ചെന്ന് ... Read more
ഈസ്റ്റര്‍: കേരള ആര്‍.ടി.സിക്ക് ഏഴു പ്രത്യേക ബസ്സുകള്‍ കൂടി
ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ പ്രത്യേക ബസ്സുകളുമായി കേരള ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ചവ കൂടാതെ ഏഴു പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. ബസ്സുകളുടെ സമയവും റൂട്ടും പിന്നീട് അറിയിക്കും. ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിച്ചേക്കും. നേരത്തേ 13 പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം 20 ആയി. അവധിയോടനുബന്ധിച്ച് പതിവ് സര്‍വീസുകളിലും നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. 27, 28, 29 തിയ്യതികളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബസ്സുകള്‍ പ്രഖ്യാപിക്കാന്‍ കേരള ആര്‍.ടി.സി. തയ്യാറായത്. അവധിക്കുശേഷവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.
പ്രകൃതിയെ അറിഞ്ഞു പാടവരമ്പിലൂടെ നടക്കാം: പദ്ധതിയൊരുക്കി ടൂറിസം വകുപ്പ്
ചാലക്കുടി: കോള്‍പാടങ്ങളെയും ദേശാടനകിളികളെയും ടൂറിസവുമായി ബന്ധപെടുത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി ഒരുക്കുന്നു. ആതിരപ്പള്ളി വാഴച്ചാല്‍ തുമ്പൂര്‍മുഴി എന്നീ വകുപ്പിന്റെ കീഴിലുള്ള സ്ഥലങ്ങളെയാണ് ഡി എം സിയുടെ നേതൃത്വത്തില്‍ തൃശൂര്‍ കോള്‍ ലാന്‍ഡ് ടൂറിസം പാക്കേജ് ആരംഭിക്കും. ജില്ലയിലെ ദേശാടനകിളികള്‍ എത്തുന്ന കോള്‍പാടങ്ങളിലൂടെ നടത്തുന്ന യാത്ര ആണ് ഇതില്‍ പ്രധാനം. രാവിലെ 7ന് ചാലക്കുടി പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നിന്ന് ആരംഭിക്കുന്ന യാത്ര 7.30ന് തൃശൂര്‍ ജില്ലാ ടൂറിസം ഓഫീസില്‍ എത്തും. തുടർന്ന് ദേശാടനക്കിളികളെയും നാടൻ കിളികളെയും കണ്ടും വയൽക്കാറ്റേറ്റും പ്രദേശത്തെ നാടൻ ചായക്കടയിൽനിന്ന് പ്രഭാത ഭക്ഷണം കഴിച്ചുമുള്ള യാത്ര. അതു കഴിഞ്ഞാൽ ചേറ്റുവയിലേക്ക്. അവിടെ കായലിനോട് ചേർന്നുള്ള ടൂറിസം വകുപ്പിന്റെ ഭക്ഷണശാലയിൽ ഉച്ചഭക്ഷണം. ചേറ്റുവ കായലും കനോലി കനാലും ചേരുന്ന, പക്ഷികളുടെ പറുദീസയായ കണ്ടൽക്കാടുകൾക്കിടയിലൂടെ രസകരമായ ബോട്ടിങ്ങാണ് പിന്നീടുള്ളത്.ഗൈഡിന്റെ സേവനവുമുണ്ടാകും. തുടർന്നു ചാവക്കാട് ബീച്ചിലെത്തും.ഇവിടെ പട്ടം പറത്തി കടൽത്തീരനടത്തം. രാത്രി എട്ടിനു ചാലക്കുടിയിൽ തിരിച്ചെത്തും. 850 രൂപയാണ് യാത്രാനിരക്ക്. ബുക്കിങ് ... Read more
ഡാം സുരക്ഷക്കായി കാമറകള്‍ എത്തുന്നു
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്. കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും.ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടടുത്താനും ഭൂമികുലുക്കത്തിന്റെ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ... Read more
ടോളില്‍ വരിനില്‍ക്കാതെ കുതിക്കാന്‍ ഫാസ് റ്റാഗ്
വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു. പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം. ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ പ്രദർശനവേദിയിലും ഇതിന്റെ പ്രവർത്തനം വിശദീകരിച്ചു. 100 രൂപ നൽകിയാൽ ഫാസ് റ്റാഗ് സ്റ്റിക്കർ ലഭിക്കും. പ്രീപെയ്ഡ് ഡാറ്റാ കൂപ്പൺപോലെ നമുക്ക് ആവശ്യമുള്ള തുക അതിൽ നിക്ഷേപിക്കാം. ഒരുതവണ ടോളിലൂടെ പോകുമ്പോൾ ടോൾ ബൂത്തിലെ മുകൾക്യാമറ വഴി സ്കാൻചെയ്ത് ഇതിൽനിന്ന് ... Read more
ബാണാസുര ഡാമില്‍ സുരക്ഷ ഒരുക്കാന്‍ പുതിയ ബോട്ട് എത്തി
ബാണാസുര ഡാമിൽ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി പുതിയ ബോട്ട് എത്തി. ഡാം നിലവിൽ വന്നിട്ട് ഇതുവരെ സുരക്ഷയുടെ ഭാഗമായി നിരീക്ഷണങ്ങൾക്കായും അത്യാഹിതങ്ങൾ സംഭവിച്ചാൽ ഓടിയെത്താനും ആവശ്യമായ ബോട്ട് ഇല്ലാത്തത് ഏറെ പ്രശ്നങ്ങൾക്കിടയാക്കിയിരുന്നു. ടൂറിസത്തിനായി ഉപയോഗിക്കുന്ന ബോട്ടുകളായിരുന്നു അത്തരം സമയങ്ങളിൽ ഉപയോഗിക്കാറുള്ളത്. ഭൂരിഭാഗവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ നൂറു കണക്കിനു ഹെക്ടർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ഡാമിലെ വിവിധ ഭാഗങ്ങളിൽ എത്താൻ പ്രധാനമായും ജല മാർഗമാണുള്ളത്. കയ്യേറ്റങ്ങളും അനധികൃത മണ്ണിടിക്കലുമെല്ലാം ഡാമിന്റെ സുരക്ഷക്ക് ഭീഷണി ആകാറുണ്ടെങ്കിലും ഇത്തരം സംഭവങ്ങളറിഞ്ഞാൽ എത്താൻ അധികൃതർക്ക് പ്രയാസമായിരുന്നു. ഡാമിനുള്ളിൽ അത്യാഹിതങ്ങൾ സംഭവിക്കുമ്പോഴും രക്ഷാ പ്രവർത്തനങ്ങൾക്കെത്താൻ കഴിയാതെ അധികൃതർ വലയാറുള്ളതും പതിവായിരുന്നു.
ഇന്ന് ഓശാന ഞായര്‍
കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും ഓശാന ഞായറിലാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.
അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദേശ സഞ്ചാരികളുടെ ഒഴുക്ക് ഇരട്ടിയാക്കുമെന്ന് കേരളം
വിദേശസഞ്ചാരികളെ സ്വദേശ സഞ്ചാരികളുടെ ഇടയില്‍ കേരളത്തെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പ്രചരിപ്പിക്കാന്‍ കേരള ടൂറിസം പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നു.”സ്വദേശ സഞ്ചാരികളുടെ വരവ് 50 ശതമാനവും വിദേശസഞ്ചാരികളുടെ വരവ് ഇരട്ടിയുമാക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്” – കേരള ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം തുറന്ന് കാട്ടുന്ന കൊച്ചി മുസിരീസ് ബിനാലെ, മുസിരീസ് ഹെറിറ്റേജ് പ്രൊജക്ട്, സ്പൈസ് റൂട്ട് പ്രൊജക്ട് എന്നീ പുതിയ ട്രാവല്‍ ഉത്പന്നങ്ങളാണ് സംസ്ഥാനം കൊണ്ടു വന്നിട്ടുള്ളത്. ടൂറിസം മേഖലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, മറ്റ് ലൈസന്‍സിംഗ് സംവിധാനവും, ടൂറിസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷിക്കുന്നതിനും ടൂറിസം റെഗുലേറ്ററി അതോറിറ്റി സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട് . 2017ല്‍ 10.91 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ സംബന്ധിച്ച് 11.39ശതമാനം കൂടുതലാണ് ഇത്. സ്വദേശ സഞ്ചാരികളുടെ വരവ് 5.15 ശതമാനം കൂടി, 1.46 കോടി ആളുകളാണ് 2017ല്‍ കേരളത്തില്‍ എത്തിയത്. 2016ല്‍ ഇത് 1.31 ... Read more
ഭൗമമണിക്കൂര്‍ ആചരണത്തില്‍ കേരളവും
ഭൂമിക്കും പുതിയതലമുറയ്ക്കും വേണ്ടി ലോകമെങ്ങും ആചരിക്കുന്ന ഭൗമമണിക്കൂര്‍ (എര്‍ത്ത് അവര്‍ 2018) ആചരണത്തില്‍ കേരളവും പങ്കുചേരുന്നു. ഇന്നു രാത്രി എട്ടരമണിമുതല്‍ ഒമ്പതരവരെ വിളക്കുകള്‍ അണച്ചും പ്രകാശംകുറച്ചുമായിരിക്കും ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. അപകടകരമായ വികിരണങ്ങള്‍ തടയാനും പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കാനുമുള്ള രാജ്യത്തിന്‍രെ ശ്രമത്തെ ഭൗമ മണിക്കൂര്‍ ആചാരണം പിന്തുണയ്ക്കുന്നതായും ജനങ്ങള്‍ ഇതില്‍ പങ്കാളികളാകണമെന്നും ഗവര്‍ണര്‍ പി സദാശിവം ആഹ്വാനം ചെയ്തു. രാഷ്ട്രപതി ഭവൻ, ഇന്ത്യ ഗേറ്റ്, റെഡ് ഫോർട്ട് എന്നിവിടങ്ങളിലും ഭൗമ മണിക്കൂറിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അധികൃതർ വെളിച്ചം അണയ്ക്കും. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്വര്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആഗോളതാപനത്തിനും കലാവാസ്ഥാ വ്യതിയാനത്തിനുമെതിരേ എര്‍ത്ത് അവര്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. 2007ല്‍ ഓസ്ട്രേലിയയിലാണ് ഭൗമ മണിക്കൂര്‍ ആചരണം ആരംഭിക്കുന്നത്. ഇന്ന് 152 രാജ്യങ്ങള്‍ ഈ ക്യാംപയ്നില്‍ പങ്കാളികളാണ്.
മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു
തലസ്ഥാന നഗരത്തിന്‍റെ ഷോപ്പിംഗ് സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ലോകോത്തര ഷോപ്പിംഗ് അനുഭവം ആസ്വദിക്കാന്‍ ഉതകുന്ന രീതിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് മാളൊരുങ്ങുന്നത്. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാള്‍ ഓഫ് ട്രാവന്‍കൂര്‍ അനന്തപുരിക്ക് സമര്‍പ്പിച്ചു. മലബാറില്‍ നിന്നൊരു മാള്‍ തിരുവനന്തപുരത്ത് എത്തുന്നത് വളരെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂര്‍ണമായും പരിസ്ഥിതിയ്ക്ക് അനിയോജ്യമായ രീതിയില്‍ പണിത മാള്‍ കേരളത്തിന്‍റെ ഹരിതം പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നുവെന്നും സാധാരണക്കാരെ ഉള്‍പ്പെടുത്തി അവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി നല്‍കുന്നത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ കെ.ടി ജലീല്‍, സി ചന്ദ്രശേഖരന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, കെ. രാജു, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, കുഞ്ഞാലിക്കുട്ടി എം.പി എന്നിവര്‍ വിവിധ സ്റ്റോറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍, കുമ്മനം രാജശേഖരന്‍, ,എം.എല്‍.എമാരായ എ.കെ മുനീര്‍, ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, ... Read more
കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേയ്ക്ക്
കേരളത്തിലെ മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലുള്ള മാതൃകാ സ്‌റ്റേഷനുകളായി വികസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളില്‍ 20 കോടി രൂപ വീതം ചെലവഴിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള സ്റ്റേഷനുകളാണ് കോട്ടയവും കോഴിക്കോടും പാലക്കാടും. കൂടാതെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും ഇവിടെതന്നെ. കോട്ടയത്തെ കുമരകം, ഗവി, പാലക്കാട് സൈലന്‍റ് വാലി, മലമ്പുഴ, കോഴിക്കോട് ബേപ്പൂര്‍, കാപ്പാട് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാം.
കേരള ബ്ലോഗ് എക്സ്പ്രസ് കൊച്ചിയിലെത്തി
കേരള ബ്ലോഗ് എക്സ്പ്രസ് കൊച്ചിയിലെത്തി. രണ്ടാഴ്ച നീളുന്ന അന്താരാഷ്‌ട്ര ബ്ലോഗര്‍മാരുടെ കേരളാ പര്യാടനം മുസരിസ് പൈതൃക നാടായ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. കൊടുങ്ങല്ലൂരിലെ മുസരിസ് പദ്ധതി പ്രദേശം സന്ദരിക്കാനായിരുന്നു കൊച്ചിയിലെത്തിയ ബ്ലോഗര്‍മാരുടെ ആദ്യ യാത്ര. കേരളത്തിന്‍റെ പാരമ്പര്യ വാസ്തുശില്‍പ്പവും പാശ്ചാത്യ നിര്‍മാണ സാങ്കേതികതയും സമന്വയിക്കുന്ന ചേന്നമംഗലം ജൂതദേവാലയം ബ്ലോഗര്‍മാര്‍ സന്ദര്‍ശിച്ചു. കൂടാതെ കൊച്ചി രാജാവിന്‍റെ പ്രാധാനമന്ത്രി ആയിരുന്ന പാലിയത്ത് അച്ചായന്‍റെ കൊട്ടാരവും സന്ദര്‍ശിച്ചു. പിന്നീട് ഉച്ചഭക്ഷണത്തിനു ശേഷം സംഘം കൊച്ചിയിലേയ്ക്ക് മടങ്ങി. നാളെ രാവിലെ 30 ബ്ലോഗര്‍മാര്‍ അടങ്ങിയ സംഘം മൂന്നാറിലേയ്ക്ക് പോകും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അറിയപ്പെടുന്ന ബ്ലോഗര്‍മാര്‍ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ അതിഥികളായാണ് കേരളത്തിലെത്തിയത്. ഈ മാസം 18നാണ് യാത്രയുടെ ഫ്ലാഗ്ഓഫ് തിരുവനന്തപുരത്ത് നടന്നത്. കേരളം മുഴുവന്‍ സഞ്ചരിച്ച് ഏപ്രില്‍ 1ന് സംഘം കൊച്ചിയില്‍ തിരിച്ചെത്തും.
രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും
സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും. നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്. സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ... Read more
കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ
മൂന്നാറിലെ കണ്ണന്‍ ദേവന്‍ മലനിരകളില്‍ ഇന്ത്യയിലെ പ്രമുഖ തേയില ബ്രാഡായ കണ്ണന്‍ ദേവന്‍ ഫോട്ടോഗ്രഫി റിയാലിറ്റി ഷോ സംഘടിപ്പിച്ചു. ഫോട്ടോഗ്രഫി എസ്കപെയ്ഡ് 3 എന്ന് പേരിട്ട മത്സരം അഞ്ചു പകലുകളും ആറു രാത്രികളിലുമായാണ് നടന്നത്. തെരഞ്ഞെടുക്കപ്പെട്ട 10 ഫോട്ടോഗ്രാഫര്‍മാരാണ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. വിവിധ ടാസ്കുകളിലും തീമുകളിലും ഫോട്ടോ എടുക്കുന്നതായിരുന്നു മത്സരം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും കാറ്റും മഴയും മഴനീര്‍ത്തുള്ളികളും മേഘങ്ങളും വഴിയോരക്കാഴ്ചകളും മത്സരാര്‍ഥികളുടെ ക്യാമറയിലെ കൗതുകമുള്ള കാഴ്ചകളായി. കഴിഞ്ഞ രണ്ട് സീസണുകളിലെ മത്സരങ്ങളേക്കാള്‍ രസകരമായാണ് കണ്ണന്‍ ദേവന്‍ ഇത്തവണ ഫോട്ടോഗ്രഫി എസ്‌കപെയ്ഡ് 3 അണിയിച്ചൊരുക്കിയത്. ടാസ്‌കുകള്‍ക്ക് അനുസരിച്ചുള്ള ഫോട്ടോയ്ക്കു വേണ്ടി മല്‍സരാര്‍ത്ഥികള്‍ മൂന്നാറിലെ മലനിരകളിലും പുഴയോരങ്ങളിലും പാറക്കെട്ടുകളിലും യാത്രകള്‍ നടത്തി. രാഹുല്‍ വംഗനിയാണ് മത്സരത്തില്‍ വിജയിയായത്. വിജയിക്ക് 10 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനം ലഭിച്ച ഫോട്ടോ കണ്ണന്‍ദേവന്‍ ടീയുടെ ലിമിറ്റഡ് എഡിഷന്‍ പാക്കറ്റുകളില്‍ പ്രിന്‍റ് ചെയ്യും.
ജലായനം ടൂറിസം പദ്ധതി ഉദ്ഘാടനം ഈ മാസം 24ന്
മാമ്പുഴ, കടലുണ്ടി, ചാലിയാര്‍ പുഴകളേയും തീരങ്ങളേയും ബന്ധിപ്പിച്ച് ആരംഭിക്കുന്ന ജലായനം വിനോദ സഞ്ചാര പദ്ധതി ഈ മാസം 24ന് മാമ്പുഴ ഫാം ടൂറിസം സെന്‍ററില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുഴകളേയും ജൈവ വൈവിധ്യങ്ങളേയും ഗ്രാമീണ ജീവിതത്തേയും സംരക്ഷിക്കുക, അവയെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍റെയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിലാണ് ജലായനം ടൂറിസം പദ്ധതി തുടങ്ങുന്നത്. കടലുണ്ടി, ഒളവണ്ണ പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ കമ്യൂണിറ്റി റിസര്‍വ്, വനം, കൃഷി, ഫിഷറീസ് വകുപ്പുകളുമായി സഹകരിച്ചാണ് നീര്‍ത്തടത്തെ അടിസ്ഥാനപ്പെടുത്തിയ പുതിയ ടൂറിസം വികസനം പദ്ധതിക്ക് രൂപം നല്‍കിയത്. തോണിയാത്ര, ഹൗസ്ട്ടുബോട്ടുകള്‍, പുഴ-കടല്‍ മത്സ്യവിഭവങ്ങളടങ്ങിയ ഗ്രാമീണഭക്ഷണം, അക്വാകള്‍ച്ചര്‍ പാര്‍ക്ക്, ഹോംസ്റ്റേ, ആയുര്‍വേദ സുഖചികിത്സ, പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും നിര്‍മാണവും, കടലുണ്ടിയിലെ കണ്ടല്‍ വനങ്ങള്‍, അറബിക്കടലിനോട് ചേര്‍ന്നുള്ള ദേശാടന പക്ഷികളുടെ സങ്കേതം, കരകൌശലവസ്തുക്കളുടെ മ്യൂസിയം, അക്വാട്ടിക് ബയോപാര്‍ക്ക്, വാച്ച് ടവര്‍ തുടങ്ങി വൈവിധ്യമാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ടൂറിസം വികസന പദ്ധതികളാണ് ... Read more