Category: Kerala
പൊതുപണിമുടക്ക് തുടങ്ങി
സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ കാടൻ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, കെടിയുസി എം, കെടിയുസി ജെ, ഐഎൻഎൽസി, സേവ, ടിയുസിഐ, എഐസിടിയു, എൻഎൽഒ, ഐടിയുസി സംഘടനകൾ ഒരുമിച്ചാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. ബിഎംഎസ് നേതാക്കളും പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. ബിഎംഎസിലെ തൊഴിലാളികളും സമരത്തിൽ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പണിമുടക്കുന്ന തൊഴിലാളികൾ ... Read more
ഈസ്റ്റര്‍ രുചിയില്‍ ഇന്‍ട്രിയപ്പം
ത്യാഗസ്മരണയുടെ 50 നോമ്പ് കഴിഞ്ഞു, ലോകം ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. ഈസ്റ്റര്‍ എന്ന ദിനം യേശുവിന്റെ ത്യഗത്തേയും പീഢാനുഭവത്തെയും കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികം മാത്രമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. നോമ്പ് വീടല്‍ പ്രക്രിയ പൂര്‍ണമാവുന്നത് അടുക്കളിയിലൂടെയാണ്. ഈസ്റ്ററിന് ഇന്‍ട്രിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…. ചേരുവകള്‍ പച്ചരി- 1 കപ്പ് ഉഴുന്ന്- കാല്‍ കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി നുറുക്കിയത്- ചെറിയ ഒരു കപ്പ് മഞ്ഞള്‍പ്പൊടി- ഒരു നുള്ള് ചുവന്നുള്ളി- അര കപ്പ് (ചെറുതായി അരിഞ്ഞത്) കറിവേപ്പില- ഒരു തണ്ട് ഉപ്പ്- ആവശ്യത്തിന് തയ്യറാക്കുന്ന വിധം പച്ചരിയും ഉഴുന്നും അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഇവ രണ്ടും ദോശ മാവിന്റെ രീതിയില്‍ അരച്ചെടുക്കുക. അരച്ച മാവിലേക്ക് ചുവന്നുള്ളിയും, തേങ്ങകൊത്തും, കറിവേപ്പിലയും വറുത്തെടുക്കു വെവ്വേറെ വറക്കുന്നതാവും നല്ലത്. വറത്ത കൂട്ടില്‍ നിന്ന് കുറച്ച് മാറ്റി വെക്കുക ടോപ്പിങ്ങിനായി ഉപയോഗിക്കാന്‍. ബാക്കി വറുത്ത കൂട്ടും, ആവശ്യത്തിന് ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും മാവിലേക്ക് ... Read more
കോഴിക്കോട് ബീച്ച് ഭിന്നശേഷി ടൂറിസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കുന്നു
കോഴിക്കോട് നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് നഗരത്തിലെ പ്രധാന ടൂറിസം സെന്‍ററുകളെ ഭിന്നശേഷി സൗഹൃദ സ്ഥലങ്ങളാക്കുന്നത്. പദ്ധതിയുടെ ആദ്യപടിയായി സഞ്ചാരികള്‍ കൂടുതല്‍ എത്തുന്ന കോഴിക്കോട് ബീച്ചില്‍ ഭിന്നശേഷിക്കാര്‍ക്ക് എളുപ്പത്തില്‍ കയറാന്‍ വീല്‍ചെയര്‍ സൗഹൃദ പ്രവേശന കവാടം ഒരുക്കും. കൂടാതെ ഭിന്നശേഷിയുള്ളവര്‍ ഓടിക്കുന്ന വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. എളുപ്പത്തില്‍ പോകാനും വരാനും പറ്റുന്ന രീതിയിലാവും പാര്‍ക്കിംഗ് ഒരുക്കുക. ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രങ്ങള്‍ കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പറഞ്ഞു. കേരളത്തില്‍ ഒരുവര്‍ഷം 1.3 കോടി ആഭ്യന്തര ടൂറിസ്റ്റുകളും 10.7 ലക്ഷം വിദേശ ടൂറിസ്റ്റുകളും എത്തുന്നുണ്ട്. ഇതില്‍ 10 ശതമാനം ഭിന്നശേഷിയുള്ള വിനോദസഞ്ചാരികളാണ്.
അവധിക്കാല ടൂറിസത്തിനൊരുങ്ങി ഞാറയ്ക്കല്‍ അക്വാ ഫാം
അവധിക്കാല സന്ദർശകരെ വരവേൽക്കാൻ ഞാറയ്ക്കലിലെ മൽസ്യഫെഡ് അക്വാ ടൂറിസം സെന്‍റര്‍ ഒരുങ്ങി. വാട്ടർ സൈക്ലിങ്ങിനും കയാക്കിങിനുമുള്ള സൗകര്യമാണ് അവധിക്കാലത്തെ മുഖ്യ ആകര്‍ഷണം. മീൻചാട്ടം ആസ്വദിക്കാനുള്ള സൗകര്യങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു ബോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ കെട്ടിയിട്ടുണ്ട്. വെള്ളപ്പരപ്പിനു നടുവിൽ തണുത്ത കാറ്റേറ്റ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാം. മീൻ വിഭവങ്ങൾ കൂട്ടിയുള്ള ഊണാണു ഞാറയ്ക്കൽ ഫിഷ് ഫാമിന്‍റെ മറ്റൊരു ആകർഷണം. സന്ദർശകർക്കു ബോട്ടിൽ സഞ്ചരിക്കുന്നതിനു പുറമെ ചൂണ്ടയിടാനും അവസരമുണ്ട്. ഞാറയ്ക്കൽ ആശുപത്രിപ്പടിയില്‍ നിന്നും ആറാട്ടുവഴി കടപ്പുറം റോഡിന്‍റെ വശത്താണു സെന്‍റര്‍ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മീൻ വിൽപനയായിരുന്നു പ്രധാനമായി ഇവിടെ നടന്നിരുന്നത്. എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമും മനോഹരമായ പ്രദേശവും കൂടുതൽ ആളുകളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറി. ഓരോ വർഷവും ഫാമിലെത്തുന്ന സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.
കേരള ആര്‍ടിസിയുടെ വിഷു സ്പെഷ്യല്‍ വണ്ടികള്‍ പ്രഖ്യാപിച്ചു
ഈസ്റ്റർ തിരക്കു കഴിയും മുമ്പേ വിഷു സ്പെഷലുകളുമായി കേരള ആർ.ടി.സി. ഏപ്രിൽ 12നും 13നുമായി ബെംഗളൂരുവിൽ നിന്ന് 22 സ്പെഷലുകളാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്. ഇവയിലെ ടിക്കറ്റുകൾ തീരുന്നതനുസരിച്ചു കൂടുതൽ സ്പെഷലുകൾ അനുവദിക്കും. ആവശ്യമെങ്കിൽ ഏപ്രിൽ 14നും നാട്ടിലേക്ക് അധിക സർവീസുകൾ ഉണ്ടാകും. വിഷുവിനു ശേഷം ബെംഗളൂരുവിലേക്കു മടങ്ങുന്നവർക്കായി 15നും 16നുമായി 18 സ്പെഷലുകളും അനുവദിച്ചതായി കേരള ആർ.ടി.സി അധികൃതർ അറിയിച്ചു. ടിക്കറ്റ് ചാർജ് കർണാടക ആർ.ടി.സിയിൽ 1700 രൂപ വരെയും ദീർഘദൂര സ്വകാര്യ ബസുകളിൽ 3000 രൂപവരെയുമാണ് സ്പെഷൽ സർവീസുകൾക്ക് ഈടാക്കുന്നത്. എന്നാൽ 900 രൂപയിൽ താഴെ നിരക്കിലാണ് കേരള ആർ.ടി.സിയുടെ സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. അതേസമയം, സേലം വഴി സ്പെഷൽ പ്രഖ്യാപിക്കാത്തത് ഇത്തവണയും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും. മുൻകാലങ്ങളിൽ തൃശൂരിലേക്കു സേലം വഴി സ്പെഷൽ സർവീസുകൾ അനുവദിച്ചിരുന്നു. ഇത്തവണയും തൃശൂർ, എറണാകുളം, കോട്ടയം ഭാഗങ്ങളിലേക്കു സേലം, പാലക്കാട് വഴി സ്പെഷൽ വേണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കേരള ആർ.ടി.സിയെക്കാൾ മുമ്പേ കർണാടക ... Read more
താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു
വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.
അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം ... Read more
ഏട്ടന്‍ മൊമന്റ്: ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടു
മഞ്ഞപ്പടയുടെ സ്വന്തം ഹ്യൂമേട്ടന്‍ ലാലേട്ടനെ കണ്ടുമുട്ടി. താരങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളും ചിത്രങ്ങളും ഹ്യൂം തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. വളരെ നാളത്തെ തന്റെ പരിശ്രമമാണ് ലാലേട്ടനുമായിട്ടുള്ള കൂടിക്കാഴ്ച്ച. ഈ കൂടിക്കാഴ്ച്ചയെ ബഹുമതിയായാണ് കരുതുന്നത് എന്ന് ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഒടിയന്‍ ഗെറ്റപ്പിലുള്ള ലാലേട്ടനൊപ്പം ഹ്യൂം നില്‍ക്കുന്ന ചിത്രത്തിന് നിരവധിപേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കൂടിക്കാഴ്ച്ചയ്ക്ക് മലയാളികള്‍ ഏട്ടന്‍ മൊമന്റ് എന്ന് പേരിട്ട് കൊണ്ട് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് വീണ്ടും ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ്
നടന്‍ പൂജപ്പുര രവിയുടെ മകന്‍ ഹരികുമാറിന്റെ എസ് ബി ഐ ഡിറ്റ് കാര്‍ഡില്‍ നിന്ന് 88500 രൂപ നഷ്ടമായി. ടെയ്പാലില്‍ നിന്ന് പണം പിന്‍വലിച്ചതായി എസ് എം എസ് വന്നപ്പേഴോണ് പണം നഷ്ടപ്പെട്ട വിവരം ഹരി അറിയുന്നത്. നഷ്ടപ്പെട്ട സന്ദേശം വന്നയുടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെങ്കിലും പണം നഷ്ടമായി. പണം ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നഷ്ടപ്പെട്ടു എന്ന മനസ്സിലാക്കി ഉടന്‍ ഹരി കമ്മീഷണര്‍ക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ പണം തിരികെ നല്‍കുമെന്നാണ് അധികൃതര്‍ ഹരിയെ അറിയിച്ചത്. പരാതി ലഭിച്ച പൊലീസ് സ്റ്റേഷനില്‍ സമാനമായ കേസുകള്‍ ഇതിന് മുമ്പും രേഖപ്പെടുത്തിയിട്ടുണ്ട്. കിള്ളിപ്പാലം പോപ്പുലര്‍ കാര്‍ ഷോറൂമില്‍ ജീവനക്കാരനായ ഹരികുമാര്‍ തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇതുവരെ മറ്റാരുമായി പങ്കുവെച്ചിട്ടില്ല എന്ന് പറഞ്ഞു.
കേരള ബ്ലോഗ് എക്സ്പ്രസ് കണ്ണൂരില്‍
Pic Courtesy: Keralablogexpress twitter കേരള ബ്ലോഗ് എക്സ്പ്രസ് കണ്ണൂരെത്തി. 28 രാജ്യങ്ങളില്‍ നിന്നുള്ള 30 അംഗ സംഘമാണ് ബ്ലോഗ് എക്സ്പ്രസില്‍ യാത്ര ചെയ്യുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ഈ മാസം 18നാണ് തിരുവനന്തപുരത്തു നിന്നും സംഘം യാത്ര പുറപ്പെട്ടത്. കണ്ണൂര്‍ തോട്ടടയിലെ സീഷെല്‍ ബീച്ച് റിസോര്‍ട്ടിലെത്തിയ സംഘത്തെ വാദ്യഘോഷത്തിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു. രാത്രി റിസോര്‍ട്ടിന്‍റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികകളും അരങ്ങേറി. വ്യാഴാഴ്ച രാവിലെ സംഘം ധര്‍മടത്ത് കയാക്കിങ് നടത്തും. തുടര്‍ന്ന് മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലെത്തും. വൈകീട്ട് കണ്ണൂര്‍ കോട്ട സന്ദര്‍ശിക്കും. വെള്ളിയാഴ്ച നിലേശ്വരത്തേക്ക് പോകും. തുടര്‍ന്ന് കൊച്ചിയിലേക്ക് മടങ്ങും. Pic Courtesy: Keralablogexpress twitter ഓരോ പ്രദേശത്തിന്‍റെയും സംസ്‌കാരവും സൗന്ദര്യവും പൈതൃകവും ബ്ലോഗര്‍മാര്‍ നവമാധ്യമങ്ങളിലൂടെയും ബ്ലോഗുകളിലൂടെയും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കും. ഓരോ ബ്ലോഗര്‍മാര്‍ക്കും ഫെയ്‌സ് ബുക്കില്‍ എട്ടു ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്. അമേരിക്ക, ബ്രിട്ടണ്‍, ഓസ്‌ട്രേലിയ, ഇറ്റലി, ഫ്രാന്‍സ്, ന്യൂസിലാന്‍ഡ്, ഫിലിപ്പീന്‍സ്, റൊമാനിയ, വെനസ്വേല, യു.എ.ഇ., ഉക്രെയിന്‍, പോര്‍ച്ചുഗല്‍, ... Read more
തിരികെ വരുമെന്ന് വാക്ക് നല്‍കി സുഡുമോന്‍ നൈജീരിയയിലേക്ക് മടങ്ങി
ദുനിയാവാകുന്ന കാല്‍പന്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് പന്തുരുട്ടി കയറിയ സുഡുമോന്‍ എന്ന സാമുവല്‍ റോബിന്‍സണ്‍ നൈജീരയ്ക്ക് മടങ്ങി. തന്റെ നാട്ടിലേക്ക് തിരികെ പോവുകയാണെന്ന് സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. I am on my way back to my country Nigeria. I leave a piece of my soul in Kerala, it is as if I have become half India. I will be back. മടങ്ങി പോകുന്നതിന് മുമ്പ് സാമുവല്‍ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളം ഇപ്പോള്‍ എന്റെ സ്വന്തം സ്ഥലം ആണ് ഇവിടേക്ക് ഞാന്‍ മടങ്ങി വരുമെന്ന് വാക്ക് നല്‍കിയാണ് സാമുവല്‍ മടങ്ങിയത്.തീയറ്ററുകളില്‍ നിറഞ്ഞ സദസ്സുകളോടെ പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.
കേരള സര്‍ക്കാറിന്റെ ആഡംബര കപ്പല്‍ വരുന്നു
ആഡംബര കപ്പല്‍ യാത്ര എല്ലാവര്‍ക്കും ഒരു സ്വപ്‌നമാണ്. എന്നാല്‍ ആ സ്വപ്‌നം ഇനി സത്യമാകാന്‍ പോകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബരക്കപ്പല്‍ മേയില്‍ നീറ്റിലിറങ്ങുന്നതോടെ കേരളത്തീരത്തിലൂടെ സുഗമമായി കടല്‍ യാത്ര നടത്താം. തുടര്‍ച്ചയായി 12 മണിക്കൂര്‍ കപ്പല്‍യാത്രയ്ക്കുള്ള അവസരമാണൊരുക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് വിനോദത്തിനായുള്ള സമുദ്രപര്യടനത്തിന് ഇത്രയും ചെലവുള്ള ആഡംബരക്കപ്പല്‍ നിര്‍മിക്കുന്നത്. കേരള ഷിപ്പിങ്ങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്റെ നിര്‍മ്മാണ ചുമതലയിലുള്ള കപ്പല്‍ ഗോവയില്‍ അവസാനഘട്ട മിനുക്ക് പണിയിലാണ്. കപ്പലിന്റെ യാത്രാറൂട്ട്, ടിക്കറ്റ് നിരക്ക് എന്നിവയൊന്നും തീരുമാനിച്ചിട്ടില്ല. കടലിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം മറ്റു വിനോദങ്ങളും കപ്പലിലുണ്ടാവുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരേ സമയം 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന് കപ്പലിന് മൂന്ന് നിലകള്‍ ഉണ്ട്. ശീതികരിച്ച ഓഡിറ്റോറിയം, മിനി കോണ്‍ഫറന്‍സ് ഹാള്‍, റെസ്റ്റോറന്റ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മീഡിയ റൂം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍ ഉണ്ട് കപ്പലില്‍. ബേപ്പൂര്‍പോലുള്ള ചെറിയ തുറമുഖങ്ങളില്‍ അടുപ്പിക്കാന്‍പറ്റും. എന്നാല്‍, യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യങ്ങള്‍ തുറമുഖത്തുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്.
തേക്കടിയില്‍ വസന്തോത്സവം തുടങ്ങി
കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ... Read more
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കാം; സൗദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്
കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളുടെ സർവിസിന് അനുയോജ്യമെന്ന് സൗദി എയര്‍ലൈന്‍സ് പഠന റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സൗദി എയർലൈൻസ് കരിപ്പൂരിൽ സുരക്ഷാ വിലയിരുത്തൽ പഠനം നടത്തിയിരുന്നു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കരിപ്പൂരിൽ തങ്ങളുടെ വിമാനങ്ങൾ സർവിസ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടെന്ന് അതോറിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡി.ജി.സി.എ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് സൗദി എയർലൈൻസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കരിപ്പൂരിലെ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയത്. വിമാന കമ്പനിയുടെ റിപ്പോര്‍ട്ട് കേന്ദ്ര കാര്യാലയത്തില്‍ സമര്‍പ്പിക്കും. തുടര്‍ന്ന് ഇവിടെ നിന്നും അന്തിമ അംഗീകാരത്തിനായി ഡി.ജി.സി.എക്കു കൈമാറും. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാവുകയാണെങ്കില്‍ കരിപ്പൂരില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കുന്നതിന് സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചേക്കും.
ഒമ്പത് ജില്ലകളെ വരള്‍ച്ചാ ബാധിതമായി സര്‍ക്കാര്‍ പ്രഖ്യാപിക്കും
സംസ്ഥാനത്തെ ഒമ്പത് ജില്ലകളെ വര്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചത്. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് ഒമ്പത് ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കുന്നത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനത്തിന് സംസ്ഥാന റിലീഫ് കമീഷണര്‍ക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷയില്‍ ചേര്‍ന്ന അതോറിറ്റി യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ കണക്കുകള്‍ പ്രകാരം2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര ... Read more