Category: Kerala
അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കൊച്ചി- കൊല്‍ക്കത്ത വിമാന സര്‍വീസ്
കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടില്‍ പോയി മടങ്ങിവരാന്‍ നേരിട്ടുള്ള വിമാന സര്‍വീസുകളുമായി ചെലവു കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികള്‍. കൊച്ചിയില്‍ നിന്നു കൊല്‍ക്കത്തയിലേക്കു നേരിട്ടു രണ്ടു പ്രതിദിന സര്‍വീസുകള്‍ വൈകാതെ ആരംഭിക്കും. ഗോ എയറും ഇന്‍ഡിഗോയുമാണു കേരളത്തിലെ പുതിയ സാധ്യതകള്‍ നേട്ടമാക്കാനുദ്ദേശിക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ഏതാണ്ടു 30 ലക്ഷത്തോളം ജോലിക്കാരാണു കേരളത്തില്‍ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നതെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ പത്തു ശതമാനത്തോളം പേര്‍ ഇപ്പോള്‍ത്തന്നെ നാട്ടില്‍ പോയി മടങ്ങിവരാനായി വിമാനങ്ങളെ ആശ്രയിക്കുന്നുണ്ടത്രെ. കേരളത്തിലേക്കുള്ള ഇവരുടെ ഒഴുക്ക് പ്രതിവര്‍ഷം മൂന്നു ലക്ഷത്തോളം വര്‍ധിക്കുന്നുമുണ്ട്. പ്രതിദിനം ആയിരം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവരാണ് ഇത്തരത്തില്‍ യാത്രയ്ക്കു വിമാനങ്ങളെ ആശ്രയിക്കുന്നത്. ഇവര്‍ക്കു ട്രെയിനില്‍ നാട്ടില്‍ പോയി മടങ്ങിവരാന്‍ അഞ്ചോ ആറോ ദിവസം വേണ്ടിവരും. ഇത്രയും ദിവസത്തെ പണിക്കൂലി ത്യജിക്കാന്‍ തയാറുള്ളവര്‍ക്ക് ഒന്നോ രണ്ടോ ദിവസം കൊണ്ടു നാട്ടില്‍ പോയി മടങ്ങിവരാം. ബാക്കിയുള്ള ദിവസം ജോലി ചെയ്യുകയുമാവാം. കേരളത്തില്‍ ജോലിക്കെത്തുന്ന ഇത്തരം ജോലിക്കാരില്‍ ... Read more
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് അൽഫോൺസ് കണ്ണന്താനം
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം. ഇതിനായി 100 കോടിയുടെ പദ്ധതി നടപ്പാക്കും. രണ്ടു ഘട്ടമായാണ് വികസനം നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ അയ്യപ്പഭക്തൻമാർക്കുള്ള സൗകര്യമായിരിക്കും ഒരുക്കുന്നത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ചരിത്രത്തിൽ ആദ്യമായി 1 കോടി കവിഞ്ഞു. ഇതിൽ നിന്നുള്ള വരുമാനം 180,000 കോടി രൂപയാണ്.ജിഡിപിയുടെ 6.88 ശതമാനം ടൂറിസത്തിന്‍റെ സംഭാവനയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കപ്പെടുന്ന തൊഴിലുകളുടെ 12.36 ശതമാനം വിനോദ സഞ്ചാര മേഖയിലാണ്. അടുത്ത 3 വർഷം കൊണ്ട് വിദേശ ടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി രാത്രി കാല ടൂറിസം പ്രോത്സാഹിപ്പിക്കും. ടൂറിസത്തിലും ഐടിയിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിലെ തൊഴിലില്ലായ്മ ഒരു പരിധി വരെ പരിഹരിക്കാനാകും. പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ടൂറിസം സാധ്യതയെപ്പറ്റി പഠിക്കാൻ വിദഗ്ദ്ധ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കെ. എസ്. ആര്‍. ടി. സി സിംഗിള്‍ ഡ്യൂട്ടി: സംഘടനകളുമായി ചര്‍ച്ച ഇന്ന്
കെ. എസ്. ആര്‍. ടി. സിയിലെ കണ്ടക്ടര്‍, ഡ്രൈവര്‍ വിഭാഗങ്ങളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് ഇന്ന് യൂണിനുകളുമായി ചര്‍ച്ച നടത്തും. വെള്ളിയാഴ്ച്ച തീരുമാനിച്ച ചര്‍ച്ച തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ എഴുതി സമര്‍പ്പിക്കാന്‍ എം ഡി സംഘടനകളോട് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ചര്‍ച്ച നടക്കുന്നത്. ഓര്‍ഡിനറി ബസുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ തീരുമാനത്തില്‍ ഭൂരിഭാഗം തെഴിലാളി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സമവായത്തിന് വേണ്ടി ഡ്യൂട്ടി പരിക്ഷ്‌ക്കരണം മാറ്റി വെച്ചു. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമേ ഡ്യൂട്ടി പരിക്ഷ്‌കരണത്തെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കു. സിംഗിള്‍ഡ്യൂട്ടി സംവിധാനം സ്ഥാപനത്തിനു നേട്ടമാണെങ്കിലും തൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് നടപ്പാക്കുക എന്നത് മാനേജ്മെന്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയാണ്. കണ്ടക്ടര്‍, ഡ്രൈവര്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് മറ്റു ജോലികള്‍ ഉള്ളതായി വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ഡബിള്‍ഡ്യൂട്ടി സംവിധാനത്തില്‍ ... Read more
ആലപ്പുഴ ചങ്ങനാശേരി റോഡ് അടയ്ക്കുന്നു; നാളെ 12 മണിക്കൂര്‍ ഗതാഗതം വഴിതിരിച്ച് വിടും
ചങ്ങനാശേരിയെയും ആലപ്പുഴയും തമ്മില്‍ ബന്ധിപ്പിക്കുന്ന എസി റോഡ് നാളെ 12 മണിക്കൂര്‍ അടച്ചിടും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് റോഡ് അടച്ചിടുന്നത്. ഇതോടെ എസി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെടുമെന്ന് പോലീസ് അറിയിച്ചു. എസി റോഡിലൂടെ പോകാനെത്തുന്ന വാഹനങ്ങള്‍ മറ്റുവഴികളിലൂടെ തിരിച്ച് പോകണമെന്നും പോലീസ് അറിയിച്ചു. കുടിവെള്ള പദ്ധതിയില്‍ കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ശുദ്ധജലം എത്തിക്കുന്നതിനായി മാമ്പുഴക്കരിയില്‍ എസി റോഡിന്റെ തെക്കുവശം വരെ എത്തിച്ചിരിക്കുന്ന വടക്കുവശത്തുള്ള പൈപ്പുമായി കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാലാണ് റോഡ് അടച്ചിടുന്നത്. എസി റോഡിന്റെ നടുവില്‍ പൈപ്പ് ജോയിന്റ് വരുന്നതിനാല്‍ ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി റോഡിനു കുറുകെ ഒറ്റ പൈപ്പ് സ്ഥാപിക്കുന്ന ജോലികള്‍ക്കാണ് റോഡിലൂടെയുള്ള ഗതാഗതം 12 മണികൂര്‍ തടയുന്നത്. എസിറോഡിലൂടെ അത്യാവശ്യ സന്ദര്‍ഭത്തില്‍ ഉണ്ടാകാവുന്ന ഗതാഗതം ഇനി പറയുംവിധം ക്രമീകരിക്കും. ചെറിയവാഹനങ്ങള്‍ എസി റോഡ്-മാമ്പുഴക്കരി പാലം-തെക്കോട്ടുതിരിഞ്ഞ്-മിത്രക്കരി എസ്എന്‍ഡിപി ശാഖായോഗം വഴി-പടിഞ്ഞാറ് തിരിഞ്ഞ്-ഉരുക്കരി-കാപ്പിരിശ്ശേരി-വേഴപ്ര-വടക്കുതിരിഞ്ഞ് ടൈറ്റാനിക് പാലം വഴി എസി റോഡില്‍ എത്താം. വലിയ വാഹനങ്ങള്‍ ആലപ്പുഴയില്‍ ... Read more
സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ്, മൈസൂരു – തൂത്തുക്കൂടി എക്‌സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ... Read more
നാളെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി
ദളിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത തിങ്കളാഴ്ച്ച പതിവ് പോലെ സര്‍വീസ് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. അന്നേ ദിവസം ജോലിക്കെത്താന്‍ ജീവനക്കാരോട് കെ എസ് ആര്‍ ടി സി എം ഡി നിര്ഡദേശം നല്‍കി. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷമത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡിയുടെ നിര്‍ദേശമുണ്ട്. ഉത്തരേന്ത്യയിലെ ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് വിവിധ ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തുടര്‍ച്ചായായുണ്ടാകുന്ന ഹര്‍ത്താല്‍ മൂലമുള്ള നഷ്ടം ചൂണ്ടിക്കാട്ടി തിങ്കളാഴ്ച്ച സര്‍വീസ് നടത്തുമെന്ന് സ്വകാര്യ ബസുകള്‍ നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും വ്യാപാര വ്യവസായ ഏകോപന സമിതിയും വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ ചിലവില്‍ കുമരകം കാണാന്‍ ‘അവധിക്കൊയ്ത്ത്’
ലോക വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംപിടിച്ച കുമരകത്തിന്റെ സൗന്ദര്യം കുറഞ്ഞചെലവില്‍ നുകരാനും അവസരം. സാധാരണക്കാര്‍ക്കും കുമരകത്തിന്റെ ഭംഗി ആസ്വദിക്കാനായാണ് ‘അവധിക്കൊയ്ത്ത്’ എന്ന പേരില്‍ കാര്‍ഷിക വിനോദ വിജ്ഞാനമേളയ്ക്ക് തുടക്കമിടുന്നത്. കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ നൂറേക്കര്‍ സ്ഥലത്താണ് പദ്ധതി. പ്രാദേശിക കൃഷി ഗവേഷണകേന്ദ്രത്തിന്റെയും മീനച്ചിലാര്‍ – മീനന്തറയാര്‍ – കൊടുരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ജനകീയകൂട്ടായ്മയും കുമരകം പഞ്ചായത്തിന്റെ സഹകരണത്തോടെയാണിത്. 20 രൂപയ്ക്ക് കുമരകത്തിന്റെ നേര്‍ക്കാഴ്ച ഗ്രാമീണഭംഗിയില്‍ കാണാന്‍ അവസരമൊരുങ്ങുന്നത്. ഏപ്രില്‍ 20 മുതല്‍ മേയ് 27 വരെ നടക്കുന്ന മേളയുടെ പ്രവേശന ഫീസ് 20 രൂപയാണ്. രണ്ടായിരത്തോളം തൊഴില്‍ദിനങ്ങള്‍ ചെലവഴിച്ച് തൊഴിലുറപ്പ് അംഗങ്ങള്‍ പദ്ധതിക്കായി പ്രദേശത്തെ ചാലുകളും തോടുകളും സൗന്ദര്യവത്കരിച്ചു കഴിഞ്ഞു. ഈ ചാലുകളില്‍ നാടന്‍ ഇനങ്ങളായ കാരി, മുഷി, മഞ്ഞക്കൂരി, വരാല്‍, കരിമീന്‍, വളര്‍ത്തുമത്സ്യങ്ങളായ കട്ല, രോഹു തുടങ്ങിയ ഇനങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. നെല്ല്, മീന്‍, താറാവു കൃഷിയുടെ മാതൃകകള്‍, അക്വാപോണിക്, കൂണ്‍കൃഷി, മുട്ടക്കോഴി, കരിങ്കോഴി, ഇറച്ചിക്കോഴി തുടങ്ങിയവയുടെ മാതൃകാ യൂണിറ്റുകള്‍, ആടുകളുടെയും പോത്തുകളുടെയും ... Read more
സുധീഷിന്റെ കുടുംബത്തിന് കൈത്താങ്ങായി ടൂറിസം കൂട്ടായ്മ
മഞ്ഞപിത്ത രോഗബാധയെത്തുടര്‍ന്ന് മരണമടഞ്ഞ റിസോര്‍ട്ട് ജീവനക്കാരന്റെ കുടുംബത്തിന് ടൂറിസം മേഖലിലെ കൂട്ടായ്മയിലൂടെ സമാഹരിച്ചത് 18 ലക്ഷം രൂപ. പൊട്ടന്‍കാട് സ്വദേശിയായിരുന്ന വി. ബി സുധീഷ് പളളിവാസലിലെ കുക്ക്‌മെയര്‍ റിസേര്‍ട്ടിലെ ഓപ്പറേഷന്‍ മാനേജറായിരുന്നു. മഞ്ഞപിത്തം ബാധിച്ചു മരിച്ച സുധീഷിന്റെ കുടുംബത്തെ സഹായിക്കാനായി മൂന്നാര്‍ മേഖലയിലെ റിസോര്‍ട്ട് സംഘടനാ പ്രതിനിധികളുടെ നേതൃത്വത്തില്‍ കൈത്തിരി എന്ന പേരില്‍ വാട്‌സ് ആപ്പ് കൂട്ടായ്മ ആരംഭിച്ചു. ഗ്രൂപ്പിന്റെ ലിങ്കുകളിലൂടെ കേരളത്തിലെ ടൂറിസം മേഖലയിലുള്ള റിസോര്‍ട്ടുകള്‍, ജീവനക്കാര്‍, ട്രാലവല്‍ ഏജന്‍സികള്‍, ഡ്രൈവര്‍മാര്‍, ടൂറിസവുമായി ബന്ധപ്പെട്ട സംഘടനകള്‍ ഉള്‍പ്പെടെയുള്ളയിലെ ആയിരത്തിലേറെ ആളുകള്‍ സഹായഹസ്തവുമായി രംഗത്തെത്തി. 20 ദിവസം കൊണ്ട് കൂട്ടായ്മ സമാഹരിച്ച 18,24,500 രൂപ സുധീഷിന്റെ മകളായ വൈഗയുടെ പേരില്‍ അടിമാലി ഫെഡറല്‍ ബാങ്കില്‍ നിക്ഷേപിച്ചു.മൂന്നാര്‍ ഈസ്റ്റെന്‍ഡ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ സുധീഷിന്റെ ഓര്‍മ്മകള്‍ക്കൊപ്പം എന്ന അനുസ്മരണ സമ്മേളനത്തില്‍ ധനസഹായത്തിന്റെ ബാങ്ക് നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രി എം എം മണി വൈഗയ്ക്ക് കൈമാറി. ചടങ്ങില്‍ പള്ളിവാസല്‍ പഞ്ചായത്ത് പ്രസിഡന്റ് തുളസീഭായി കൃഷ്ണന്‍, ... Read more
കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌ക്കരിക്കുന്നു
കെഎസ്ആര്‍ടിസി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്തുള്ള ഡ്യൂട്ടി പരിഷ്‌ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍. ഡ്രൈവര്‍മാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച് യൂണിയനുമായി തിങ്കളാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമാകുമെന്നും അദ്ദേഹം അറിയിച്ചു ശമ്പളം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ക്ക് രൂപം നല്‍കിക്കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഓരോ ഡിപ്പോയില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകളുടെ കണക്കെടുത്തിട്ടുണ്ട്. ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയ സര്‍വീസുകള്‍ മികച്ച കളക്ഷനോടെയാണ് ഓടുന്നത്. രാത്രികാല ദീര്‍ഘദൂര ബസുകളില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് നടപ്പാക്കും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിക്ക് മുന്‍വിധിയോ പിടിവാശിയോ ഇല്ല. തൊഴിലാളി യൂണിയനുകളുടെ അഭിപ്രായം കൂടി കണക്കിലെടുക്കുമെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.
കഥ പറഞ്ഞ് കാറ്റ് കൊണ്ടിരിക്കാം മാന്തുകയിലെത്തിയാല്‍
വേനല്‍ അവധിയില്‍ ചൂടില്‍ നിന്ന് മാറി കുളിര്‍ക്കാറ്റ് കൊണ്ട് വിശ്രമിക്കാന്‍ പന്തളം കുപ്പണ്ണൂരിലേക്ക് പോരൂ. മുമ്പ് യാത്രക്കാര്‍ ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്തി നടന്ന സ്ഥലം ഇന്ന് കുളിര്‍ക്കാറ്റ് വീശുന്ന ഉദ്യാനമായി. എം സി റോഡിനരികില്‍ പന്തളം കുളനടയ്ക്കരികില്‍ മാന്തുക കുപ്പണ്ണൂര്‍ പുഞ്ചയുടെ തീരമാണ് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലവും മുതിര്‍ന്നവര്‍ക്ക് കഥ പറഞ്ഞിരിക്കാനുമുള്ള ഇടമായി മാറിയത്. കാടുമൂടിയ പുഞ്ചയുടെ തീരത്ത് മാലിന്യം തള്ളിയിരുന്നവരിലധികവും യാത്രക്കാരായിരുന്നു. മാലിന്യം തെരുവുനായ്ക്കളെയും ഇവിടേക്ക് വിളിച്ചുവരുത്തി. പൊറുതിമുട്ടിയ നാട്ടുകാര്‍ ഒന്നിച്ചുചേര്‍ന്ന് പഞ്ചായത്തംഗം കെ.ആര്‍.ജയചന്ദ്രന്റെ നേതൃത്വത്തില്‍ കാടുവെട്ടി വൃത്തിയാക്കി പൂന്തോട്ടവും ഒരുക്കി. ഗ്രാമപഞ്ചായത്തും സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി എത്തിയതോടെ ഇവിടം പൂന്തോട്ടമായി. റോഡിന്റെ മറുഭാഗത്തെ സ്ഥലത്ത് കുളനട ലയണ്‍സ് ക്ലബ്ബും കുട്ടികള്‍ക്കായി പാര്‍ക്കുണ്ടാക്കി അസ്തമയം കാണാം ഇരുവശവും പാടം, നീര്‍ച്ചാല്‍, പറവകള്‍. വെയിലാറിക്കഴിഞ്ഞാല്‍ പാടത്തുനിന്നും തണുത്ത കാറ്റുണ്ടാകും. സൂര്യന്‍ കുപ്പണ്ണൂര്‍ പാടത്തെ മറികടന്ന് മരങ്ങള്‍ക്കിടയില്‍ മറയുന്നത് മനോഹരമായ കാഴ്ചയാണ്. കുട്ടികള്‍ക്ക് കളിക്കാനുള്ള ഉപകരണങ്ങള്‍ റോഡിനിരുവശവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ ... Read more
കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി
മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും സിനിമാ ആവശ്യങ്ങള്‍ക്കായാണ് കാരവന്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാരവാനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്താണ് മിക്ക സിനിമാ ലൊക്കേഷനുകളിലും കാരവന്‍ എത്തിക്കുന്നത്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് കാരവനുകള്‍ വാങ്ങിയതെന്ന് ട്രാവല്‍സ് ഉടമ ഷാഫി പറഞ്ഞു. കെ.ടി.ഡി.സി.യുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളൊരുക്കുന്ന തയ്യാറെടുപ്പിലാണ് ഷാഫി. കോട്ടയ്ക്കലില്‍ എത്തുന്ന വിദേശികള്‍ക്ക് പഞ്ചനക്ഷത്രസൗകര്യത്തോടെ നാട് ചുറ്റിക്കാണുവാനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതിയുണ്ട്.
കേരള എക്‌സ്പ്രസ് മേയ് 24 വരെ എറണാകുളം ജംഗ്ഷനില്‍ വരില്ല
തിരുവനന്തപുരം – ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12625) ഏപ്രില്‍ 10 മുതല്‍ മേയ് 24 വരെ എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനില്‍ പോകാതെ എറണാകുളം ടൗണ്‍ സ്റ്റേഷന്‍ വഴിയാകും ഓടുന്നത്. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍നിന്നു പുറപ്പെടുന്ന സമയം ഉച്ചതിരിഞ്ഞ് 3.50 ആണ്. 12626 ന്യൂഡല്‍ഹി – തിരുവനന്തപുരം കേരള എക്‌സ്പ്രസ് പഴയപോലെ എറണാകുളം ജംഗ്ഷന്‍ വഴി തന്നെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ അറിയിച്ചു.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരില്‍ കൂടൂതല്‍ കേരളീയര്‍ സര്‍വേ ഫലം
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എത്രപേരാണിവിടെ ആ നിയമം അനുസരിക്കുന്നത്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവറുടെ അശ്രദ്ധമൂലം അപകടങ്ങള്‍ നിരത്തില്‍ ദിനംപ്രതി കൂടി വരികയാണ്. അഞ്ചില്‍ മൂന്ന് എന്ന നിരക്കിലാണ് ഇന്ത്യയില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നവരുടെ കണക്ക്.നിയമം ലംഘിച്ചു വാഹനമോടിക്കുന്നവരില്‍ 60 ശതമാനവും മലയാളികളാണ് എന്ന വിവരവുമായി നിസാന്‍ രംഗത്തു വന്നു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലൂടെയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഈ വിവരം പുറത്ത് വിട്ടത്.നിസാന്‍ കണക്റ്റഡ് ഫാമിലി ഓഫ് ഇന്ത്യ നടത്തിയ സര്‍വേ പ്രകാരം 62 ശതമാനം ആളുകളാണ് നിയമം ലംഘിച്ച് കൊണ്ട് വാഹനം ഓടിക്കുന്നത്. സര്‍വേയില്‍ പ്രതികരിച്ചതില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നും 21 ശതമാനം ആളുകളും പഞ്ചാബില്‍ നിന്ന് 28 ശതമാനം ആളുകളുമാണ് പ്രതികരിച്ചു. അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരായ 2,199 പേരെ ഡിസംബര്‍ മുതല്‍ ജനുവരി വരെ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വന്നത്. നിരത്തില്‍ വാഹനമോടിക്കുന്നവരില്‍ അഞ്ചിന്‍ മൂന്ന് ... Read more
തിങ്കളാഴ്ച്ച നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് ഫെഡറേഷൻ
തിങ്കളാഴ്ച നടക്കുന്ന ഹർത്താലിൽ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകൾ പതിവു പോലെ സർവീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ഹർത്താലുകൾ കൊണ്ടു ജനം പൊറുതിമുട്ടിയിരിക്കുകയാണെന്നും ബിസിനസ് നടത്തി കൊണ്ടു പോകാൻ ബുദ്ധിമുട്ടുന്ന ബസ് ഉടമകൾക്കു ഭീമമായ നഷ്ടമാണു ഹർത്താലുകൾ വരുത്തി വയ്ക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ജീവന്‍ രക്ഷയ്ക്കായി പുതിയ ആംബുലന്‍സുകള്‍ എത്തുന്നു
ജീവന്‍ രക്ഷാ വാഹനങ്ങളായ 108 ആംബുലന്‍സുകള്‍ നിരത്തൊഴിയുന്നു.പകരം ബേസിക് ലൈഫ് സേവിങ് ആംബുലന്‍സുകള്‍ നിരത്തിലോടും. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഇപ്പോഴുള്ള 108 മാതൃകകയിലാണ് ജീവന്‍ രക്ഷാ ആംബുലന്‍സുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. അഡ്വാന്‍സ് ലൈഫ് സേവിങ് ആംബുലന്‍സ് എന്ന പേരിലായിരുന്നു 108 അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇനി അവ ബി. എല്‍. എസ് പട്ടികയിലേക്കാവും മാറുക. നിലവിവുള്ള കോള്‍ സെന്റര്‍ 108 എന്ന് തന്നെ തുടരും. സ്വകാര്യസംരംഭങ്ങള്‍ വഴിയോ ഉടമകളുടെ കൂട്ടായ്മ രൂപവത്കരിച്ചോ 315 കരാറടിസ്ഥാനത്തില്‍ നിരത്തിലറക്കാനാണ് തീരുമാനം. ചിലവ് വര്‍ധിക്കുന്നതിനാലാണ് കരാറുകാരെ വെച്ച് ആംബുലന്‍സ് ഓടിക്കാന്‍ തീരുമാനിച്ചത്. മേയ്-ജൂണ്‍ മാസത്തോടെ ആംബുലന്‍സ് ശൃംഖല പ്രവര്‍ത്തിക്കാനാരംഭിക്കാന്‍ കഴിയുമെന്ന നടപടിയിലാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററാകും ആംബുലന്‍സുകള്‍ നിയന്ത്രിക്കുക. ഇതിന്റെ നടത്തിപ്പ് കോര്‍പറേഷന്‍ നേരിട്ട് നിര്‍വഹിക്കും. വിവരം കൈമാറുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പരിക്കേറ്റയാളെ ഏത് ആശുപത്രിയില്‍ എത്തിക്കണമെന്ന് ആംബുലന്‍സ് ... Read more