Category: Kerala
കൃഷ്ണപുരം കൊട്ടാരം നവീകരണം അവസാനഘട്ടത്തില്‍
രാജസ്മരണകള്‍ ഇരമ്പുന്ന കൃഷ്ണപുരം കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു മ്യൂസിയം ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്. ചുറ്റുമതില്‍, അടുക്കള എന്നിവയുടെ നവീകരണമാണ് പ്രധാനമായും നടക്കുന്നത്. മേല്‍ക്കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്നതിനാവശ്യമായ നിര്‍മാണങ്ങളും നടക്കുന്നുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി 26 സിസിടിവി ക്യാമറകളും കൊട്ടാരത്തില്‍ സ്ഥാപിച്ചു. ക്യാമറക്ക് കണ്‍ട്രോള്‍ റൂമും തയാറാക്കി. 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കൊട്ടാരത്തിനുള്ളില്‍ സംഗീതം ആസ്വദിക്കാന്‍ സജ്ജീകരണമൊരുക്കി. പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഒരുക്കും. നവംബര്‍ 27 ന് ആരംഭിച്ച നവീകരണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് കൊട്ടാരം ചാര്‍ജ് ഓഫീസര്‍ കെ ഹരികുമാര്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ കൈയിലായിരുന്ന കൊട്ടാരം 1960 ലാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും ഓടനാട് എന്നറിയപ്പെട്ട കായംകുളം രാജ വംശത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു കൃഷ്ണപുരം കൊട്ടാരം. രാമയ്യന്‍ ദളവയുടെ കാലത്ത് പണികഴിപ്പിക്കുകയും അയ്യപ്പന്‍മാര്‍ത്താണ്ഡപ്പിള്ള നവീകരിച്ച് വിപുലമാക്കുകയും ... Read more
കാഴ്ച്ചകളുടെ പെരുമയുമായി പേര്യ
വയനാടന്‍ ഗ്രാമ ജീവിതത്തിന്റെ തനിരൂപങ്ങള്‍ പകര്‍ന്ന് കാത്തു നില്‍ക്കുന്ന നാട്. അതിനോട് തോള്‍ ചേര്‍ന്ന് കിടക്കുന്ന കാട്. അവയില്‍ സ്പന്ദിക്കുന്ന ജൈവഭംഗിയെ ഒരു കൈക്കുമ്പിളില്‍ എന്ന പോലെ കാത്തു സൂക്ഷിക്കുന്ന ഒരു കന്യാവനം. അവിടെ കാത്തിരിക്കുന്ന ജൈവ വൈവിധ്യത്തിന്റെ നിറഭേദങ്ങള്‍ അനവധിയാണ്. വയനാടിന്റെ വടക്കാണ് പേര്യ എന്ന ഗ്രാമം. അവിടെ ജര്‍മ്മന്‍ പൗരനായ വോള്‍ഫ് ഗാംഗ് തിയോക്കോഫ് എന്ന മനുഷ്യന്‍ തന്റെ ജീവിതം മുഴുവന്‍ ദാനം ചെയ്തു നിര്‍മ്മിച്ച ഗുരുഗുല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍. മാനന്തവാടിയില്‍ നിന്ന് 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗാര്‍ഡനില്‍ എത്താം. വഴി നീളെ തേയിലത്തോട്ടങ്ങളും വയലുകളും മലകളും കുന്നുകളും കാണാം. ഒപ്പം ഒരു ചെറുപുഞ്ചിരിയോടെ കുശലം പറഞ്ഞ് അടുപ്പം കൂടുന്ന നന്മ നിറഞ്ഞ നാട്ടുകാരും. കാട്ടിലൂടെ നീങ്ങുന്ന ടാറിട്ട വഴി പിന്നെ ഇടുങ്ങിയ ചെമ്മണ്‍പാതയാവും. ഇടതൂര്‍ന്ന് നില്‍ക്കുന്ന പച്ചപ്പിനിടയിലൂടെ, പകല്‍പോലും ഇരുള്‍ വീണ് കിടക്കുന്ന വഴി പിന്നിട്ട് ചെല്ലുമ്പോള്‍ കാണാം ചെങ്കല്‍പ്പടവുകള്‍ വെട്ടിക്കയറ്റിയ ഗുരുകുല്‍ ഉദ്യാനം. മരങ്ങളും ചെടികളും ... Read more
‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ ടൂറിസം പദ്ധതിയുമായി കേരള ടൂറിസം
കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷനു കീഴിലെ വിവിധ ഹോട്ടലുകളില്‍ ആകര്‍ഷകങ്ങളായ ടൂറിസം പാക്കേജുകളുമായി സംസ്ഥാന ടൂറിസം വകുപ്പ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേനല്‍ക്കാലം ആഘോഷമാക്കാന്‍ ‘ഈ വേനല്‍ക്കാലം കെടിഡിസിയോടൊപ്പം’ എന്ന പദ്ധതിയാണ് കെടിഡിസി ആവിഷ്ക്കരിച്ചിരിക്കുന്നത്. കോര്‍പ്പറേഷനു കീഴിലെ കോവളത്തെ സമുദ്ര, തേക്കടിയിലെ ആരണ്യ നിവാസ്, കൊച്ചി ബോള്‍ഗാട്ടി പാലസ് എന്നിവയിലേതെങ്കിലും ഒരു ഹോട്ടലില്‍ എട്ടാം ക്ലാസ് വരെ പഠിക്കുന്ന രണ്ടു കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും രണ്ട് രാത്രിയും മൂന്ന് പകലും താമസവും ഭക്ഷണവുമടക്കം 4999 രൂപയാണ് ചിലവ് വരുന്നത്. നികുതി ഉള്‍പ്പെടെയാണിത്. കോവളം സമുദ്ര തേക്കടിയിലെ പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കത്തെ കുമരകം ഗേയ്റ്റ് വേ റിസോര്‍ട്ട്, സുല്‍ത്താന്‍ ബത്തേരിയിലെ പെപ്പര്‍ ഗ്രാവ്, മലമ്പുഴയിലെ ഗാര്‍ഡന്‍ ഹൗസ് എന്നിവയിലേതെങ്കിലും ഹോട്ടലില്‍ പത്തു വയസ്സിനു താഴെ പ്രായമുള്ള രണ്ട് കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും രണ്ട് രാത്രികളും മൂന്ന് പകലും താമസത്തിനും ഭക്ഷണത്തിനും 2999 രൂപ നല്‍കിയാല്‍ മതി. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പേരിലാണ് പ്രസ്തുത ... Read more
വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി
വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍. ഗ്ലോറിയസ് തിരുവനന്തപുരം അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ചാര്‍ജ്. കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോള്‍ഗാട്ടി പാലസിൽ നിന്നാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്നും സഞ്ചാരികളെ പിക്ക് ചെയ്യും. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, ... Read more
ബേക്കലില്‍ ആര്‍ട് ബീച്ചൊരുക്കി ബിആര്‍ഡിസി
ബിആര്‍ഡിസി ബേക്കലില്‍ ആര്‍ട് ബീച്ച് ഒരുക്കും. സന്ദര്‍ശകര്‍ക്കൊപ്പം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആദ്യപടിയായി ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ആര്‍ട് വോക്ക് നടത്തും. നാനൂറ് മീറ്റര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ ചിത്രകാരന്മാരുടെയും ശില്‍പികളുടെയും കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ചഅവസരം നല്‍കുന്നതാണ് പദ്ധതി. ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജില്ലയില്‍ സൈക്കിള്‍ ടൂറിസവും വരും. ഇന്ത്യയില്‍ ഒറ്റപ്പെട്ട സൈക്കിള്‍ ടൂറുകള്‍ നടക്കാറുണ്ടെങ്കിലും ആസൂത്രിത സൈക്കിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ നിലവിലില്ല. സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ നദികളുള്ള കാസര്‍കോട് ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും ബീച്ചുകളും കോട്ടകളും ആരാധനാലയങ്ങളുമൊക്കെ സൈക്കിള്‍ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. തെയ്യം തറവാടുകളും മറ്റു അനുഷ്ഠാന കലാകേന്ദ്രങ്ങളുമൊക്കെ ബന്ധിപ്പിച്ചുള്ള തെയ്യം ടൂറുകള്‍ക്കും സാധ്യതകളുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ ... Read more
990 രൂപയ്ക്ക് കന്യാകുമാരി ചുറ്റിവരാം
കുറഞ്ഞചെലവിൽ ‘മെസ്മറൈസിങ് കന്യാകുമാരി’ ടൂർ പാക്കേജുമായി കെടിഡിസി. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി വരെ ആഡംബര ബസ്സില്‍ 990 രൂപയ്ക്ക് ചുറ്റിയടിച്ചു വരാം. രാവിലെ 7.30ന് തിരുവനന്തപുരത്തെ മസ്ക്കറ്റ് ഹോട്ടലില്‍ നിന്നും പുറപ്പെടും. ചൈത്രം ഹോട്ടലിന്‍റെ മുന്നിൽ നിന്നും ബസ്സില്‍ കയറാവുന്നതാണ്. രാത്രി 10 മണിക്ക് തിരിച്ചെത്തുകയും ചെയ്യും. നാലു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് മുഴുവന്‍ ടിക്കറ്റും എടുക്കണം. മൂന്നു ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 10 ശതമാനം ഡിസ്കൗണ്ടു നല്‍കും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ടൂര്‍ പാക്കേജുള്ളത്. കന്യാകുമാരിയിലേക്കു യാത്ര പോകും വഴി കേരളത്തിന്‍റെ സാംസ്കാരിക പൈതൃകമായ പത്മനാഭപുരം കൊട്ടാരത്തിൽ കയറി കാഴ്ചകൾ കാണാം. പാറശ്ശാല മോട്ടൽ ആരാമത്തിൽ പ്രഭാത ഭക്ഷണത്തിനായി അരമണിക്കൂർ സമയം അനുവദിക്കും. അവിടെ നിന്നാണ് പത്മനാഭപുരം കൊട്ടാരത്തിലേക്ക് പോകുന്നത്. ഒന്നേക്കാൽ മണിക്കൂറാണ് കൊട്ടാരം കാണാൻ അനുവദിക്കപ്പെട്ടിട്ടുള്ളത്. 35 രൂപയാണ് ഒരാൾക്ക് കൊട്ടാര സന്ദർശനത്തിനുള്ള ടിക്കറ്റ് നിരക്ക്. മൊബൈൽ ക്യാമറ ഉപയോഗിക്കണമെങ്കിൽ 50 രൂപ ടിക്കറ്റ് വേറെയെടുക്കണം. വിഡിയോ ക്യാമറയ്ക്ക് ... Read more
കടിച്ചാല്‍ പൊട്ടും ശബരിമലയിലെ ഉണ്ണിയപ്പം
അടുത്ത മണ്ഡലകാലം മുതല്‍ ശബരിമലയില്‍ കടുപ്പം കുറഞ്ഞ ഉണ്ണിയപ്പം ഭക്തര്‍ക്ക് കിട്ടും. കൊട്ടക്കാര മഹാഗണപതി ക്ഷേത്രത്തിലേതിനു സമാനമായ മാര്‍ദവമേറിയ ഉണ്ണിയപ്പം തയാറാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ കെ. പത്മകുമാര്‍ അവതരിപ്പിച്ച പദ്ധതി കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ-ഗവേഷണ കേന്ദ്രത്തിന്റെ സഹാത്തോടെയാണ് അയ്യപ്പഭക്തന്‍മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പ്രസാദങ്ങളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കുന്നത്. കൂടുതല്‍ കാലം കേടാകാതിരിക്കാന്‍ ഏറെനേരം നെയ്യിലിട്ട് വറുത്തെടുക്കുന്നതിന് പകരം വളരെയോറെ മൃദുത്വമുള്ള അപ്പം ഉണ്ടക്കാന്‍ കഴിയുമെന്നാണു ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ആചാരവിധിപ്രകാരം ഉണ്ണിയപ്പത്തില്‍ ഏത്തയ്ക്ക ചേര്‍ക്കണം എന്നാല്‍ ഏത്തയ്ക്ക ചേര്‍ക്കുന്നത് ഉണ്ണിയപ്പം വേഗം ചീത്തയാവുന്നത് കൊണ്ട് ഇപ്പോള്‍ അത് ചേര്‍ക്കാറില്ല. പഴം ചേര്‍ത്ത് ഉണ്ണിയപ്പത്തിന്റെ കാലാവധി കൂട്ടാമെന്നാണു ഗവേഷണ കേന്ദ്രം പറയുന്നത്. ചീത്തായാകാതിരിക്കാന്‍ ബട്ടര്‍പേപ്പറില്‍ പൊതിഞ്ഞാണ് ഉണ്ണിയപ്പം കൊടുക്കുന്നത്.ഇനി പ്രത്യേക പായ്ക്കറ്റിലായിരിക്കും വിതരണം ഭക്ഷ്യസംസ്‌ക്കരണ കേന്ദ്രം തയാറാക്കിയ ഉണ്ണിയപ്പവും അരവണയും ശാസ്ത്രീയമായും പരിശോധിക്കാന്‍ ഈ മാസം 25ന് ബോര്‍ഡ് അംഗങ്ങള്‍ ബെംഗ്ലൂരുവില്‍ എത്തും. അരവണയില്‍ ശര്‍ക്കരയുടെ അളവ് പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്ന തരത്തില്‍ ക്രമീകരിക്കുന്ന ... Read more
മോഹന്‍ലാല്‍ വിഷുവിന് തന്നെ
മഞ്ജുവാര്യര്‍ ചിത്രം മോഹന്‍ലാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം വിഷുവിന് തന്നെ റിലീസ് ചെയ്യും. ഇന്നലെയായിരുന്നു തിരകഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ചിത്രത്തിന് തൃശ്ശൂര്‍ കോടതി സ്റ്റേ വിധിച്ചത്. ചിത്രത്തിന്റെ കഥയെക്കുറിച്ചുണ്ടായ പ്രശ്‌നങ്ങള്‍ ഒത്തുത്തീര്‍പ്പിലെത്തിയെന്നും മോഹന്‍ലാലിന്റെ കഥയ്ക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാമാണ് വേഷമിടുന്നത്.
വൈകുന്നേരങ്ങള്‍ മനോഹരമാക്കാന്‍ ചെമ്പകശ്ശേരിയില്‍ പാര്‍ക്കൊരുങ്ങുന്നു
നാലുമണി കാറ്റേറ്റു വിശ്രമിക്കാന്‍ ചെമ്പകശ്ശേരി പാടത്ത് പാര്‍ക്ക് ഒരുങ്ങുന്നു. അഗ്രോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടണക്കാട് പഞ്ചായത്ത് ചെമ്പകേശ്ശേരിയില്‍ പാര്‍ക്ക് ഒരുക്കുന്നത്. കടലിനോട് അടുത്തു കിടക്കുന്ന പാടശേഖരമായതിനാല്‍ ഏറ്റവും കൂടുതല്‍ കാറ്റു ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. നിലവില്‍ വൈകീട്ടു നാലുമുതല്‍ ആറുവരെയുള്ള സമയത്ത് പാട വരമ്പില്‍ ധാരാളം ആളുകള്‍ കാറ്റേറ്റു വിശ്രമിക്കാനെത്തുന്നത്. ഇത് തിരിച്ചറിഞ്ഞപ്പോഴാണ് പഞ്ചായത്ത് പദ്ധതി ആവിഷ്‌കരിച്ചത്. പത്മാക്ഷിക്കവല- അന്ധകാരനാഴി റോഡില്‍ 60 മീറ്റര്‍ നീളത്തിലാണ് പാര്‍ക്ക് തയ്യാറാകുന്നത്. വൈകുന്നേരങ്ങളില്‍ വരുന്നവര്‍ക്ക് ഇരിക്കാന്‍ ചാരുബഞ്ചും, പൂന്തോട്ടവും ഒപ്പം പാര്‍ക്കിന്റെ സംരക്ഷണത്തിനും തോട്ടത്തിന്റെ പരിപാലനത്തിനുമായി 10 പേരടങ്ങുന്ന സമിതിയെ നിയോഗിക്കും. പദ്ധതിയെ സ്വാഗതം ചെയ്ത് ജനങ്ങള്‍ ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് അന്ധകാരനഴി ബീച്ച്. എന്നാല്‍, ഇവിടെത്തുന്നവര്‍ക്ക് നിലവില്‍ ഇരിക്കാനോ വിശ്രമിക്കാനോ യാതൊരു സൗകര്യവുമില്ല. വൃത്തിഹീനനായ അന്തരീക്ഷവുമാണ്. ചെമ്പകശ്ശേരിയില്‍ വിശ്രമിക്കാനൊരിടം കിട്ടിയാല്‍ അത് സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് പ്രദേശവാസികളും കച്ചവടക്കാരും പറയുന്നത്.
ആഞ്ഞിലിച്ചക്കയെ സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍: മന്ത്രി വി എസ് സുനില്‍കുമാറിന്‍റെ പ്രതികരണം ടൂറിസം ന്യൂസ് ലൈവിനോട്
ആഞ്ഞിലിച്ചക്ക സംരക്ഷിക്കാന്‍ കാര്‍ഷിക വകുപ്പ് പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ആഞ്ഞിലിച്ചക്കയുടെ സംരക്ഷണത്തിന് സമൂഹ മാധ്യമങ്ങളില്‍ ആവശ്യം ശക്തമായത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം ന്യൂസ് ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ തനതു ഫലങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നുള്ളതുകൊണ്ടാണ് കൃഷിവകുപ്പ് ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് നമ്മുടെ നാട്ടു പഴങ്ങളുടെ ഗുണത്തെകുറിച്ചും രുചിയെകുറിച്ചും വിപണിയെ കുറിച്ചും അറിവുണ്ടാകണം. അതിനാണ് കേരളത്തിന്‍റെ തനതു ഫലങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ചക്കയെ കൂടാതെ ആഞ്ഞിലിച്ചക്ക, ആത്തച്ചക്ക, വൈറ്റ് ചെറി, കാരപ്പഴം തുടങ്ങിയ പഴങ്ങളുടെ സംരക്ഷണത്തിനും ഇവയെ പ്രോത്സാഹിപ്പിക്കാനും കൃഷിവകുപ്പ് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ട്. ഇത്തരം നാടന്‍ രുചികളെ പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ നമ്മുക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ പറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആഞ്ഞിലിച്ചക്കയെ അവഗണിക്കുന്നതിനെതിരെ യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. വാഷിംഗ്ടൺ ആപ്പിൾ തൊട്ട് ന്യൂസിലൻഡിലെ കിവി ഫ്രൂട്ട് വരെ, മലേഷ്യൻ രംബുത്താൻ മുതൽ തായ്‌ലൻഡിലെ ഡ്രാഗൺ ഫ്രൂട്ട് വരെ ... Read more
മൈസൂരു- ആലപ്പുഴ സ്വപ്‌നയാത്രയ്ക്കായി പദ്ധതിയൊരുങ്ങുന്നു
കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റെയില്‍ പാതയാണ് നഞ്ചന്‍കോട്- വയനാട്-നിലമ്പൂര്‍ പാത. സ്വപ്‌ന പദ്ധതി നിലവില്‍ വന്നാല്‍ നേട്ടങ്ങള്‍ ഏറെ തെക്കന്‍ കേരളത്തിനാണ്. ബെംഗ്ലൂരുവില്‍ നിന്ന് ആരംഭിക്കുന്ന യാത്ര തമിഴ്‌നാട്ടിലെ സേലം, കോയമ്പത്തൂര്‍ വഴി വളഞ്ഞാണ് നിലവില്‍ നടക്കുന്നത്. ഈ ദുര്‍ഘട യാത്രയ്ക്ക് പകരം ഏറെ ഗുണപ്രദമായ പാത തുറക്കുന്നതിലൂടെ വരുന്നത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടല്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.പാതയുടെ കാര്യത്തില്‍ മന്ത്രി ജി. സുധാകരന്‍ ഏറെ താല്‍പര്യമെടുത്തത് ആദ്യ ഘട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വനത്തിലൂടെ തുരങ്കപാതയാണെങ്കില്‍ സര്‍വേയ്ക്ക് കര്‍ണാടക അനുകൂലമാണെന്നും അതിനായി അപേക്ഷിക്കാനുമുള്ള കര്‍ണാടക വനംവകുപ്പിന്റെ ആവശ്യത്തിന് കേരളം മറുപടി നല്‍കിയിട്ടില്ല. മാത്രമല്ല, ഈ പാതയ്ക്ക് കര്‍ണാടക എതിരാണെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ആ നിലപാട് മന്ത്രി മാറ്റണമെന്നാണ് ആവശ്യം.ബെംഗളൂരുവിലും മൈസൂരുവിലുമായി ആയിരക്കണക്കിന് മലയാളികളാണുള്ളത്. പലരും തെക്കന്‍ കേരളത്തില്‍ നിന്നുള്ളവരാണ്. മന്ത്രിയുടെ മണ്ഡലമായ ആലപ്പുഴയില്‍ നിന്നുള്ള ഒട്ടേറെ കച്ചവടക്കാര്‍ മൈസൂരുവിലുണ്ട്. നിലവില്‍ അവര്‍ ആലപ്പുഴയെത്താന്‍ ബെംഗളൂരുവില്‍ ചെന്ന് ... Read more
വിഷു സ്‌പെഷ്യല്‍ സര്‍വീസ് നടത്തും
കാവേരി വിഷയത്തില്‍ നാളെ പ്രഖ്യാപിച്ചിരുന്ന കര്‍ണാടക ബന്ദ് മാറ്റിയതോടെ ബെംഗളൂരുവില്‍ നിന്നുള്ള വിഷു സ്‌പെഷല്‍ സര്‍വീസുകളിലെ അനിശ്ചിതത്വം നീങ്ങി. ഇരുപതോളം സ്‌പെഷല്‍ ബസുകളാണ് കേരള ആര്‍ടിസി പ്രഖ്യാപിച്ചരുന്നത്. നാളെ പകല്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അധിക സര്‍വീസുകള്‍ക്കുള്ള ബസുകള്‍ നാട്ടില്‍നിന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുമായിരുന്നു. കര്‍ണാടക ആര്‍ടിസിക്കും സ്‌പെഷല്‍ ഉള്‍പ്പെടെ നാളെ കേരളത്തിലേക്ക് എഴുപതോളം സര്‍വീസുകളുണ്ട്. ബന്ദ് മാറ്റിയതിനാല്‍ ഈ സര്‍വീസുകളും മുടങ്ങില്ല. കഴിഞ്ഞയാഴ്ച ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെ നാളെ ബെംഗളൂരുവില്‍നിന്നു പുറപ്പെടുന്ന ബസുകളിലെ ടിക്കറ്റ് വില്‍പന മന്ദഗതിയില്‍ ആയിരുന്നു. ഒട്ടേറെപ്പേര്‍ നാളെകൂടി അവധി കണക്കാക്കി യാത്ര ഒരുദിവസം മുന്‍പേ നിശ്ചയിച്ചു. ഇതോടെ ഇന്നത്തെ സര്‍വീസുകളില്‍ തിരക്കേറുകയും ചെയ്തു. പതിവു സര്‍വീസുകളിലെ ടിക്കറ്റുകളിലേറെയും തീര്‍ന്നതിനാല്‍ കേരള ആര്‍ടിസി ഇന്നു കണ്ണൂരിലേക്കു ഒരുസ്‌പെഷലും അനുവദിച്ചിട്ടുണ്ട്. ദീര്‍ഘദൂര സ്വകാര്യ ബസുകളും ഇന്നു താരതമ്യേന കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എറണാകുളം (650-1400 രൂപ), കോട്ടയം (760-1400), തിരുവനന്തപുരം (850-1450), കോഴിക്കോട് (630-1000), കണ്ണൂര്‍ (665-1350 രൂപ) എന്നിങ്ങനെയാണ് ... Read more
ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും. വരയാടുകളുടെ പ്രജനന കാലമായ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇവിടെ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. പശ്ചിമഘട്ട മലനിരകളിലെ ആനമുടിയുടെ താഴ്‌വരയായ രാജമലയിലേക്കുള്ള സന്ദർശക വിലക്ക് മൂലം മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. 16നു രാജമല ഉൾപ്പെട്ട ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറക്കുന്നതോടെ സഞ്ചാരികളുടെ വരവിൽ കാര്യമായ വർധനവാണ് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.
തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു
തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.
സലിം പുഷ്പനാഥ് അന്തരിച്ചു
ആനവിലാസം പ്ലാന്‍റെഷന്‍ റിസോര്‍ട്ട് ഉടമയും, ട്രാവൽ–ഫുഡ് – വന്യ ജീവി ഫോട്ടോഗ്രാഫറുമായ സലീം പുഷ്പനാഥ് അന്തരിച്ചു. തേക്കടിയിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്ന റിസോര്‍ട്ടായിരുന്നു ആന വിലാസം. ഹൃദയാഘാതത്തെ തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെത്തിചെങ്കിലും അന്ത്യം സംഭവിച്ചിരുന്നു. നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്‍റെ മകനാണ്. . തന്റെ വിപുലമായ ചിത്രശേഖരം ഉൾപ്പെടുത്തി ‘ദി അൺസീൻ കേരള’, ‘ദി അൺസീൻ ഇന്ത്യ’ തുടങ്ങിയ ഫൊട്ടോഗ്രഫി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.