Category: Kerala

പൂര നഗരി ആവേശത്തില്‍: സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍ പൂരത്തില്‍ കരിമരുന്നുകലയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ തട്ടകക്കാര്‍ ഒരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരിക്കും വെടിക്കെട്ട്. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിച്ചതായി ദേവസ്വങ്ങള്‍ അറിയിച്ചു. 25നാണ് തൃശൂര്‍ പൂരം. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ആകാശപ്പൂരത്തിന്റൈ അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രി ഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ 15 മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. തുടര്‍ന്ന് വര്‍ണ അമിട്ടുകളുടെ ആഘോഷം. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും’ അവതരിപ്പിച്ച് ആസ്വാദകരുടെ ആരവമേറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കുവേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ കത്തലും കെടലുമായി ‘മിന്നാമിനുങ്ങ് ‘ അമിട്ടും ഒരമിട്ടില്‍നിന്ന് ഏഴ് അമിട്ടായി പൊട്ടിച്ചിതറുന്ന ‘കുട്ടന്‍പിള്ള സിനിമ’ ... Read more

മാഹി മുതല്‍ മഞ്ചേശ്വരം വരെ ജലഗതാഗതം വരുന്നു

മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള പുഴകളെ ബന്ധിപ്പിച്ച് ജലഗതാഗതത്തിനു പദ്ധതി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും സഹായത്തോടെ മലനാട് ക്രൂസ് ടൂറിസം പദ്ധതിയാണ് ഇതു നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ചന്ദ്രഗിരിപ്പുഴയില്‍ ബോട്ട് ജെട്ടി നിര്‍മിക്കുന്ന സ്ഥലങ്ങളിലെ മണ്ണുപരിശോധന ആരംഭിച്ചു. ആദ്യഘട്ടത്തില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതിനായി വഞ്ചിവീടുകള്‍ക്കു പിന്നാലെ യാത്രാബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ട്. നിലവില്‍ കോട്ടപ്പുറം നിന്നു വലിയപറമ്പ് കേന്ദ്രീകരിച്ചാണ് വഞ്ചിവീടുകള്‍ ഓടുന്നത്. ഇതു നീലേശ്വരം തേജ്വസിനി പുഴ വഴി കാസര്‍കോട് ചന്ദ്രഗിരിപ്പുഴയുമായി ബന്ധിപ്പിക്കുന്നതിനാണ് പദ്ധതി. തേജ്വസിനി പുഴയില്‍ മണ്ണു പരിശോധന പൂര്‍ത്തിയാക്കി. ചന്ദ്രഗിരിപ്പുഴയില്‍ തളങ്കരക്കടവത്ത്, പുലിക്കുന്ന് (ചന്ദ്രഗിരിപ്പാലത്തിനടുത്ത്), ചേരൂര്‍, തെക്കില്‍ എന്നിവിടങ്ങളിലാണു ബോട്ട് ജെട്ടികള്‍ നിര്‍മിക്കുന്നത്. ഇവിടങ്ങളില്‍ മണ്ണു പരിശോധനയോടൊപ്പം പുഴയിലെ പാറപ്രദേശങ്ങളും അഴിമുഖങ്ങളും പരിശോധിക്കുന്നു. മണ്ണു പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം റൂട്ട് സംബന്ധിച്ചുള്ള സര്‍വേ നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണു പദ്ധതി നടപ്പാക്കുന്നതെങ്കിലും നിര്‍മാണം ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ്. തളങ്കരക്കടവത്താണ് ആധുനിക ... Read more

നാഥനില്ലാ ഹര്‍ത്താല്‍; കോഴിക്കോട് നിരോധനാജ്ഞ രണ്ടാഴ്ച്ച കൂടി

കോഴിക്കോട് നഗരപരിധിയില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നാലെ വീണ്ടും തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്ത് എസ്ഡിപിഐ രംഗത്തിറങ്ങിയതോടെയാണ് നേരത്തെ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം സംസ്ഥാനത്ത് എല്ലായിടത്തും മൂന്ന് ദിവസം ജാഗ്രത പാലിക്കാനും അന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ എസ് കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി. ഹര്‍ത്താലിന്റെ തൊട്ടുപിന്നാലെ മലപ്പുറം ജില്ലയുടെ ചില ഭാഗങ്ങളില്‍നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേരളാ പൊലീസ് നിയമം 78,79 വകുപ്പ് പ്രകാരം മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയാണ്‌നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

പറയാന്‍, കേള്‍ക്കാന്‍, കാണാന്‍ മാനവീയം തെരുവൊരുങ്ങുന്നു

തിരുവനന്തപുരത്തിന്റെ തിരക്കേറിയ നഗര വീഥിയില്‍ കലയ്ക്കായ് ഒരിടം മാനവീയം സാംസ്‌കാരിക ഇടനാഴി. എഴുത്തും, വായനയും, വരയും ഒരിമിക്കുന്ന തെരുവിന് 17 വയസ് തികയുന്ന വേളയില്‍ ഏപ്രില്‍ 22ന് മാനവീയം വീഥിയില്‍ വൈകുന്നേരം 4.30 മുതല്‍ പാതിരാവോളം വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കുന്നു. മാനവീയം വീഥിയില്‍ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ വിരിക്കുന്ന തുണിയില്‍ രാവോളം കത്തുന്ന മണ്‍ചിരാതുകളുടെ പശ്ചാത്തലത്തില്‍, കൂട്ടമായി ചിത്രം വരക്കുകയും, പാട്ടുകള്‍ പാടുകയും ചെയ്യും. അതോടൊപ്പം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിക്കുന്ന നാടകവും, ലോകത്തെ മറ്റുപല ഭാഗങ്ങളില്‍ നിന്നുള്ള പ്രതിരോധ ഗാനങ്ങളുടെയും ചലച്ചിത്രങ്ങളുടെയും പ്രദര്‍ശനവും സ്ലൈഡ് പ്രദര്‍ശനവും മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും ‘കാണുക, കേള്‍ക്കുക, പറയുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നമ്മുടെ സ്വാതന്ത്ര്യവും സമാധാനപരമായ ജീവിതവും, സങ്കുചിതചിന്തകള്‍ക്ക് അതീതമായ പാരമ്പര്യവും, സ്‌നേഹവും നിലനിര്‍ത്തപ്പെടുകതന്നെ ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സാംസ്‌കാരിക പരിപാടിയാണ് തിരുവനന്തപുരത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ അരങ്ങേറുന്നത്.സമാധാനപരമായ സഹവര്‍ത്തിത്വം മുന്നോട്ടുവെക്കുന്ന ഈ കൂട്ടായ്മയില്‍ എത്തിച്ചേരുന്ന എല്ലാവരും ചേര്‍ന്ന് ... Read more

കേരളത്തിലെ ജലപാതകള്‍ വികസിപ്പിക്കുന്നു

റോഡിലെ തിരക്ക് കുറയ്ക്കാന്‍ ജലപാത വികസിപ്പിക്കാനുള്ള പദ്ധതിയുമായി ജലഗതാഗതവകുപ്പ്. ഇതുസംബന്ധിച്ച് തയ്യാറാക്കിയ പദ്ധതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി ഇറിഗേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തി രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചു. ജലഗാതാഗവകുപ്പ് ബോട്ടോടിക്കുന്ന പാതകളുടെ സര്‍വേ പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന്‍റെ ഹൈഡ്രോഗ്രാഫിക് വിഭാഗമാണ് സര്‍വേ നടത്തിയത്. നാലായിരത്തിലധികം ജലപാതകളാണ് ജലഗാതഗതവകുപ്പ് ഉപയോഗിക്കുന്നത്. പാതകള്‍ ആഴംകൂട്ടിയാല്‍ നിലവിലുള്ള ബോട്ടുഗതാഗതം വേഗത്തിലാക്കാം. നിലവില്‍ ഒന്നരമീറ്ററോളം ആഴമാണ് ഓരോ പാതയ്ക്കുമുള്ളത് ഇത് മൂന്നുമീറ്ററാക്കണമെന്നാണ് ജലഗതാഗതവകുപ്പ് ആവശ്യപ്പെടുന്നത്. ആഴം കൂട്ടിയാല്‍ സൂപ്പര്‍ഫാസ്റ്റ് ബോട്ടുകളുള്‍പ്പെടെ സര്‍വീസ് നടത്താനാകും. വൈക്കത്തു നിന്നും എറണാകുളത്തേയ്ക്കുള്ള യാത്രാബോട്ട് മേയ് ആദ്യവാരം തുടങ്ങും. ഇതുപോലെ സാധ്യതയുള്ള നഗങ്ങളിലേക്കെല്ലാം സര്‍വീസ് നടത്താനാകുമെന്നാണ് ജലഗതവകുപ്പിന്‍റെ പ്രതീക്ഷ. മട്ടാഞ്ചേരി, വൈപ്പിന്‍, ഫോര്‍ട്ടുകൊച്ചി പാതകളില്‍ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയാല്‍ ജലഗതാഗതം മെച്ചപ്പെടുത്താം. നിലവില്‍ ദേശീയജലപാത തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍ മേഖലകളിലേക്കുകൂടി ബന്ധിപ്പിക്കാവുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ ജലഗതാഗതമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും.

സിഗ്നല്‍ സംവിധാനം തകരാറിലായി: ട്രെയിനുകള്‍ വൈകുന്നു

മുരുക്കുംപുഴയ്ക്കും കടയ്ക്കാവൂരിനും ഇടയില്‍ റെയില്‍വേ സിഗ്‌നല്‍ സംവിധാനത്തിലെ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകുന്നു. രാവിലെ ഏഴിനാണ് കടയ്ക്കാവൂര്‍ സെക്ഷനിലെ സിഗ്‌നല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നു തിരുവനന്തപുരത്തേക്ക് എത്തിയ ട്രെയിനുകള്‍ പലതും സ്റ്റേഷനുകളില്‍ പിടിച്ചിട്ടുണ്ട്. മലബാര്‍ എക്‌സ്പ്രസ്, ജയന്തി ജനത, ഇന്റര്‍സിറ്റി ട്രെയിനുകള്‍ വൈകി. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ സ്റ്റേഷന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മാനുവലായിട്ടാണു പിന്നീട് സിഗ്‌നല്‍ നിയന്ത്രിച്ചത്. ഒരു ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയെന്നുറപ്പാക്കിയശേഷമാണ് അടുത്ത ട്രെയിനിനു അനുവാദം നല്‍കിയത്. വിദഗ്ധസംഘം തകരാര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

കൊച്ചിയില്‍ ചക്ക വിരുന്ന്

സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് കൊച്ചിയില്‍ മഹോത്സവം. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചക്ക വിരുന്ന് ഈ മാസം 30 വരെ നടക്കും. ചക്ക കൊണ്ട് നിര്‍മ്മിച്ച് വിവിധ തരത്തിലുള്ള ഭക്ഷണങ്ങളുടെയും, പലഹാരങ്ങളുടെയും പ്രദര്‍ശനവും, വില്‍പനയും മഹോത്സവത്തോടനുബന്ധിച്ച് നടക്കും.

കെട്ടിടം ഇടിഞ്ഞു താണു: കൊച്ചി മെട്രോ സര്‍വീസ് ഇന്ന് പാലാരിവട്ടം വരെ മാത്രം

എറണാകുളത്ത് കലൂര്‍ മെട്രോ റെയില്‍വേ സ്റ്റേഷനടുത്ത പണിതുകൊണ്ടിരുന്ന കെട്ടിടം ഇടിഞ്ഞുതാണു. മെട്രോ റെയില്‍പ്പാത പോകുന്ന പാലത്തിന്റെ തൊട്ടടുത്താണിത്. രണ്ടാംനില വരെ പണിഞ്ഞ ‘പോത്തീസി’ന്റെ കെട്ടിടമാണ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് ഗര്‍ത്തത്തിലേക്ക് പതിച്ചത്.മൂന്നാമത്തെ നില പണിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 30മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ സി ബികളും മണ്ണിനടിയിലായി. മെട്രോയുടെ തൂണുകള്‍ കടന്നുപോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വീസ് നിര്‍ത്തിവച്ചു. അടുത്ത ദിവസം വിശദമായ പരിശോധനകള്‍ക്കു ശേഷമേ സര്‍വീസ് പുനരാരംഭിക്കുകയുള്ളൂ. തകര്‍ന്ന കെട്ടിടത്തിന് തൊട്ടടുത്ത കെട്ടിടങ്ങള്‍ക്കും നാശമുണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. ഈ കെട്ടിടത്തിനു സമീപത്തു നിന്നും റോഡരികില്‍ നിന്നും മണ്ണിടിഞ്ഞുവരുന്നത് തുടരുകയായിരുന്നു. റോഡിന്റെ തൊട്ടരികില്‍ വിള്ളലുണ്ടായിട്ടുണ്ട്. ഇതിന്റെ തൊട്ടടുത്താണ് മെട്രോയുടെ തൂണുകളുള്ളത്. മണ്ണിടിച്ചില്‍ കൂടുന്നത് സമീപത്തെ കെട്ടിടങ്ങളുടെ നിലനില്‍പ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. ... Read more

സഞ്ചാരികളുടെ പ്രവേശന നിരക്ക് പുതുക്കി പെരിയാര്‍ പാര്‍ക്ക്

അവധിക്കാല വിനോദ സഞ്ചാരികളുടെ തിരക്കിനെത്തുടര്‍ന്ന് പെരിയാര്‍ പാര്‍ക്കിന്റെ പ്രവേശന നിരക്കും, ബസ് ചാര്‍ജ് നിരക്കും പുതുക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്ത നിരക്കിലാണ് പെരിയാര്‍ പാര്‍ക്കില്‍ പ്രവേശന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന വ്യക്തിക്ക് 40 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 10 രൂപയും, ബസ് ചാര്‍ജ് 20 രൂപയുമാണ്. പുതുക്കിയ നിരക്കില്‍ വിദേശിയായ മുതിര്‍ന്ന വ്യക്തിക്ക് 475 രൂപ പ്രവേശന നിരക്കും, ബസ് ചാര്‍ജ് 20 രൂപയുമാണ്. വിദേശത്ത് നിന്ന് വരുന്ന കുട്ടികള്‍ക്ക് പ്രവേശന നിരക്ക് 170 രൂപയും ബസ് ചാര്‍ജ് 20 രൂപയുമാണ്.

കണ്ണൂരില്‍ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു

കണ്ണൂര്‍ ജില്ലയിലെ 11 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാവുന്നു. ബാരിയര്‍ ഫ്രീ ടൂറിസം പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സംവിധാനങ്ങളുടെ നിര്‍മാണ പ്രവൃത്തി മെയ് ആദ്യം തുടങ്ങും. ടൂറിസം വകുപ്പും ഡിടിപിസിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ പ്രവൃത്തിയുടെ ചുമതല. ഭിന്നശേഷി സൗഹൃദ ജില്ല കൂടിയായ കണ്ണൂരിന്റെ ടൂറിസം സാധ്യതകളെ ഒരു പടി കൂടി ഉയര്‍ത്തുകയാണ് പദ്ധതി. 80 ലക്ഷം രൂപ ചെലവിട്ടാണ് ജില്ലയില്‍ നിര്‍മാണ പ്രവൃത്തി തുടങ്ങുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്ക്, പയ്യാമ്പലം ബീച്ച് പാര്‍ക്ക്, പഴയങ്ങാടി ബീച്ച്, മീന്‍കുന്ന് ബീച്ച്, തളിപ്പറമ്പ് വെള്ളിക്കീല്‍, ചാല്‍ബീച്ച്, ചൂട്ടാട് , വയലപ്ര, പഴശി പാര്‍ക്ക്, പിണറായി പടന്നപാലം പാര്‍ക്ക്, ധര്‍മടം, തലശേരി പ്രദേശത്തെ പാര്‍ക്കുകളും ബീച്ചുകളും തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. മുഴപ്പിലങ്ങാട് സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. തടസ്സങ്ങളും സമ്മര്‍ദങ്ങളുമില്ലാതെ ഭിന്നശേഷിക്കാര്‍ക്ക് വിനോദസഞ്ചദാരകേന്ദ്രങ്ങളിലേക്ക് പ്രവേശിക്കാനുള്ള അവസരമൊരുക്കുകയാണ് ലക്ഷ്യം. റാമ്പുകളും ടോയ്‌ലറ്റ് സൗകര്യങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ... Read more

അത്യാധുനിക എല്‍എച്ച്ബി കോച്ചുകളുമായി അന്ത്യോദയ എക്‌സ്പ്രസ് വരുന്നു

മലബാറിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്വാസമായി കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്ക് പുതിയ ട്രെയിന്‍. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളിമംഗളൂരു അന്ത്യോദയ എക്‌സ്പ്രസാണ് ഉടന്‍ സര്‍വീസ് ആരംഭിക്കുക. ട്രെയിനിനായുള്ള പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെത്തി. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും പൂര്‍ത്തിയായാലുടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും സഹായകമാവുംവിധം ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്‌സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടും. വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍നിന്നും. ജര്‍മ്മന്‍ സാങ്കേതികവിദ്യയിലുള്ള അത്യാധുനിക എല്‍എച്ച്ബി കോച്ചുകളാണ് എത്തിയത്. ആന്റി ടെലസ്‌കോപിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ട്രെയിന്‍ അപകടത്തില്‍പെട്ടാലും പരസ്പരം ഇടിച്ച് കയറാത്തവിധം സുരക്ഷിതമാണ് കോച്ചുകള്‍. സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മാണം. ബയോടോയ്‌ലറ്റുകളാണുള്ളത്. വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്‌സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ വടക്കന്‍ ... Read more

കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു

വൈദ്യുതി വകുപ്പിന്റെ ഹെഡല്‍ ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കി ഉത്തരവാദിത്ത ടൂറിസം പദ്ധതി

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മലയോര മേഖലകളിലെ കാഴ്ച്ചകളുടെ ചിത്രീകരണം പൂര്‍ത്തിയായി. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കാനും ആസ്വദിക്കാനും കഴിയുന്ന വിധത്തിലുള്ള ടൂറിസം കേന്ദമാക്കി മാറ്റുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മലയോര പ്രദേശങ്ങളില്‍ ടൂറിസം നടപ്പിലാക്കുകയും അതിന്റെ ഗുണം സാധാരണക്കാര്‍ക്ക് ലഭിക്കുകയും വേണം. ഗ്രാമീണ ജനങ്ങളുടെ ജീവിതം സഞ്ചാരികള്‍ക്ക് അടുത്തറിയാനുള്ള അവസരവും ഇതുമൂലം ലഭിക്കും. കൃഷിയിടങ്ങള്‍, വിവിധ തരം കൃഷികള്‍, പശു, ആട്, കോഴി, മുയല്‍, പക്ഷികള്‍, മത്സ്യകൃഷി, പ്രകൃതിസൗന്ദര്യം, തേനീച്ച വളര്‍ത്തല്‍, കുട്ട മെടയല്‍, നീര ടാപ്പിങ് തുടങ്ങിയവയുടെ ദൃശ്യങ്ങളാണു സംഘം ചിത്രീകരിച്ചത്. കാസര്‍കോട് ജില്ലയിലെ പാലാവയല്‍, കണ്ണൂര്‍ ജില്ലയിലെ കോഴിച്ചാല്‍, ജോസ്ഗിരി, താബോര്‍, ചൂരപ്പടവ്, കോക്കടവ് എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും കൃഷിയിടങ്ങളില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഉത്തരവാദിത്ത ടൂറിസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിബിന്‍ പി.പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചിത്രീകരണം നടത്തുന്നത്. ... Read more

പാതകളില്‍ വേഗപരിധി കൂട്ടി കേന്ദ്രം; കേരളത്തില്‍ കൂടില്ല

ഇന്ത്യന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗതമന്ത്രാലയം ഉത്തരവിറക്കി. 20 കിലോമീറ്റര്‍ ശരാശരി വേഗമാണ് കൂട്ടിയത്. എന്നാല്‍ കൂട്ടിയ വേഗ പരിധി കേരളത്തില്‍ പ്രായോഗികമാകില്ല. 2014ല്‍ മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വേഗതാണ് കേരളത്തില്‍ നിലനില്‍ക്കുക. മോട്ടോര്‍ വാഹനനിയമത്തിന്റെ 112(1) വകുപ്പുപ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ചാണ് പരിധി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ഇതേനിയമത്തിന്റെ 112(2) വകുപ്പനുസരിച്ച് സംസ്ഥാനത്തെ റോഡ് സുരക്ഷാ മാനദണ്ഡമനുസരിച്ച് പരിധികള്‍ നിശ്ചയിക്കാം. കേന്ദ്രപരിധിക്ക് മുകളിലാക്കാനാവില്ലെന്നു മാത്രം. കേരളത്തിലെ പാതകളുടെ പ്രത്യേകത കണക്കിലെടുത്താണ് വേഗ പരിധി കൂട്ടാതിരിക്കുന്നത്. പാതകള്‍ ഒരേനിരപ്പില്‍ അല്ലാത്തതിനാല്‍ വേഗപരിധിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ല. കേരളത്തില്‍ മിക്ക വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രധാന പാതകളുടെ അരികില്‍ത്തന്നെയും, നാലു വരി പാതകളുടെ കുറവുമാണ് വേഗപരിധിയുടെ കാര്യത്തില്‍ സ്വന്തമായ നിരക്ക് ക്രമീകരിക്കാന്‍ കേന്ദ്രം അനുവാദം കൊടുത്തത്. മാനദണ്ഡങ്ങള്‍ പാലിച്ച പുതുക്കിയ വേഗപരിധിയില്‍ കാറുകള്‍ക്ക് എക്സ്പ്രസ്വേയില്‍ 120 കിലോമീറ്ററാകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ നൂറായിരുന്നു പരിധി. നടുക്ക് മീഡിയനുകളുള്ള നാലുവരി പാതകളില്‍ 80-നു പകരം നൂറു ... Read more

മൂന്നാര്‍ പെരുമയ്ക്ക് വിനോദസഞ്ചാര മേഖലയുടെ കൈകോര്‍ക്കല്‍

മൂന്നാറിന്റെ സൗന്ദര്യം ലോക സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാര്‍ ടൂറിസം പാര്‍ട്‌നര്‍ഷിപ്പ് മീറ്റ് 2018 സംഘടിപ്പിക്കുന്നു. മാറി മാറി വരുന്ന സഞ്ചാര സങ്കല്‍പ്പത്തില്‍ മൂന്നാറിന്റെ ടൂറിസം വളര്‍ച്ചയ്ക്ക് പുതിയ മാനം കൈവരുത്തുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സ് തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ടൂറിസം മീറ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു മീറ്റ്. നീലക്കുറിഞ്ഞി 12 വര്‍ഷങ്ങള്‍ക്ക ശേഷം പൂക്കുന്നത് കൊണ്ട് ഈ വര്‍ഷം മൂന്നാറില്‍ ടൂറിസം സാധ്യത കൂടുതലാണ്. മൂന്നാറിനെ ടു നൈറ്റ് ഡെസ്റ്റിനേഷന്‍ എന്നതില്‍ നിന്നും ഫൈവ് നൈറ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ ആത്യധിക ലക്ഷ്യം. ഇതിനായി എക്‌സ്‌പ്ലോര്‍ മൂന്നാര്‍ എന്ന പേരില്‍ ബൃഹത്തായ പദ്ധതിക്ക് എംടിഎം തുടക്കം കുറിക്കുന്നു. പാര്‍ട്‌നര്‍ഷിപ്പ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. വിനോദസഞ്ചാരികള്‍ സാധാരണ സന്ദര്‍ശിക്കുന്ന മൂന്നാറിന്റെ പ്രദേശങ്ങള്‍ കൂടാതെ ഇനിയും അറിയപ്പെടാത്ത പ്രകൃതിഭംഗി നിറഞ്ഞ ... Read more