Category: Kerala

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ശക്തി കുറഞ്ഞതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശനിയാഴ്ച്ച രാവിലെ വരെ മഴയ്ക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരങ്ങളില്‍ കാറ്റും മഴയും ശക്തി പ്രാപിച്ച വ്യാഴാഴ്ച്ച മുതല്‍ കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ച മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്ന് അറിയിച്ചു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്ന് ശക്തമായ കാറ്റുണ്ടാകും. ഇതു 35-45 കിലോമീറ്റര്‍ വരെ വേഗം പ്രാപിച്ചേക്കും. തീരദേശത്തും ലക്ഷദ്വീപിനുമുകളിലുമായിരിക്കും കൂടുതലായും കാറ്റുവീശുക. ഇവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ശബ്ദമലിനീകരണ നിയന്ത്രണം: ഹോണ്‍ ഉപയോഗിക്കാത്ത ഓരോ റോഡ് വരുന്നു

നിരത്തുകളില്‍ ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ എല്ലാ വിധ ആധുനിക സജ്ജീകരണവുമുള്ള പ്രത്യേക സ്‌ക്വാഡിനെ നിയോഗിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ശബ്ദമലിനീകരണം നിയന്ത്രിക്കുന്നതിനായി ആദ്യം ബോധവല്‍ക്കരണം നടത്തും. രണ്ടാം ഘട്ടമായി 112 ഡെസിബന് മുകളില്‍ ഹോണുപയോഗിക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കേസെടുക്കും. സംസ്ഥാനത്തെ 14 ജില്ലയിലെയും ഓരോ റോഡ് ഹോണ്‍ രഹിത റോഡായി മാറ്റാന്‍ ശ്രമിക്കുന്നത്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഡ്രൈവര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ വിവിധ മോട്ടോര്‍വാഹന തൊഴിലാളി യൂണിയനുകളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു.

കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി കാറുകള്‍ വരുന്നു

പ്രായാധിക്യം മൂലം നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, രോഗികള്‍ക്കുമായി കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ സഞ്ചരിക്കുന്ന ബഗ്ഗി കാറുകള്‍ വരുന്നു. ബാറ്ററി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളായ ബഗ്ഗി എത്തിക്കുന്നത് ബെംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ്. രണ്ടു പ്ലാറ്റ്‌ഫോമിലും സര്‍വീസ് നടത്തുന്ന ബഗ്ഗി ഡ്രൈവറെക്കൂടാതെ മൂന്ന് പേര്‍ക്ക് കൂടി ഇരിക്കാം. ഒരു യാത്രക്കാരന് 30രൂപയാണ് നിരക്ക്. ഹാന്‍ഡ് ബാഗ് മാത്രം കൈയില്‍ കരുതാം ലഗേജുകള്‍ ബഗ്ഗിയില്‍ കയറ്റില്ല. ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോഴുള്ള ലിഫ്റ്റുകള്‍ക്കു സമീപം ബഗ്ഗികള്‍ നിര്‍ത്തിയിടും. യാത്രക്കാരെ കംപാര്‍ട്‌മെന്റിനു സമീപം എത്തിക്കുകയും ട്രെയിനില്‍ വന്നിറങ്ങുന്നവരെ ലിഫ്റ്റിനു സമീപം എത്തിക്കുകയും ചെയ്യും. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് അടുത്ത പ്ലാറ്റ്‌ഫോമിലെത്താനും സൗകര്യമൊരുക്കും. 2014ല്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് ആദ്യമായി ബഗ്ഗി ഓടിത്തുടങ്ങിയത്. എറണാകുളം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലും ഇപ്പോള്‍ ബഗ്ഗികളുണ്ട്. കോട്ടയം ഉള്‍പ്പെടെ ഒന്‍പതു സ്റ്റേഷനുകളില്‍ക്കൂടി ഈ സൗകര്യം ഏര്‍പ്പെടുത്തുകയാണ്.

സിനിമയിലും സീരിയലിലും ഇനി സ്ത്രീക്ക് നേരേ കയ്യോങ്ങേണ്ട.. അതിക്രമം ശിക്ഷാര്‍ഹം എന്ന് മുന്നറിയിപ്പ് വേണം

സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കും സാംസ്‌ക്കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യഷന്‍ പി. മോഹനദാസ് നിര്‍ദേശം നല്‍കിയത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാവ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണ് മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സെന്‍സര്‍ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.

പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി

ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് ... Read more

വാഴക്കുളത്ത് ഇനി ഹര്‍ത്താല്‍ പടിക്ക് പുറത്ത്

പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന വാഴക്കുളത്ത് ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ തീരുമാനം. വാഴക്കുളം മര്‍ച്ചന്റ്‌സ് അസോസിയേഷനും പൈനാപ്പിള്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് തീരുമാനം. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ ജനങ്ങളും എല്ലാ വിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും പങ്കെടുത്തിരുന്നു. അനാവശ്യമായ ഹര്‍ത്താലുകള്‍ പൈനാപ്പിള്‍ മേഖലയിലെ കര്‍ഷകര്‍ക്കും, വ്യാപാരികള്‍ക്ക് കോടികളുടെ നഷ്ടമാണ് വരുത്തി വയ്ക്കുന്നത്. ഹര്‍ത്താലുകള്‍ മൂലം വിളവെടുക്കുന്ന പൈനാപ്പിളുകള്‍ വിപണിയില്‍ എത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വന്‍നഷ്ടമാണ് സംഭവിക്കുന്നത്. വേഗത്തില്‍ കേടാവുന്ന ഫലമായതിനാല്‍ പൈനാപ്പിളിനെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനി മുതല്‍ വാഴക്കുളത്ത് മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ മുന്‍കൂട്ടി അറിയിച്ച് നടത്തുന്ന ഹര്‍ത്താലുകളോട് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് രാവിലെ 9 മണി മുതല്‍ 11 മണി വരെ രണ്ട് മണിക്കൂര്‍ കടകള്‍ അടച്ചിടും. അല്ലാത്ത ഹര്‍ത്താലുകളോട് പൂര്‍ണമായും സഹരിക്കില്ല. ജനകീയ കൂട്ടായ്മയുടെ പ്രചാരണാര്‍ത്ഥം വാഴക്കുളം ടൗണില്‍ ബോധവത്കരണ കാമ്പെയ്നും ഒപ്പുശേഖരണവും നടത്തി. ഹര്‍ത്താലിനെതിരേ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു നടന്ന ഒപ്പുശേഖരണത്തില്‍ ... Read more

സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് വാഹനങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നു

പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതിരോധിക്കാന്‍ എത്തുന്ന പൊലീസ് സേനയുടെ കൈകളില്‍ മാത്രമല്ല ഇനി പരിസരം നിരീക്ഷിക്കുവാനും പൊലീസ് വാഹനത്തിലും ക്യാമറയുണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്. ഐ.യുടെ വാഹനത്തില്‍ ക്യാമറകള്‍ സ്ഥാപിച്ചു. പരിസരം നിരീക്ഷിക്കുന്നതിനായി പൊലീസ് വാഹനത്തിന്റെ ഇരു വശത്തിമായി രണ്ടു വീതം ക്യാമറകളാണ് സ്ഥാപിച്ചത്. ക്യാമറയിലൂടെ എത്തുന്ന ദൃശ്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ ലഭിക്കും. സാധാരണഗതിയില്‍ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ പൊലീസുകാര്‍ ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ മനസ്സിലാക്കുകയാണ്. വാഹനങ്ങളില്‍ കൂടി ക്യാമറ ഘടിപ്പിച്ചതുകൊണ്ട് സുരക്ഷയും ക്രമസമാധാനപാലനവും കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് കരുതുന്നത്. ആദ്യഘട്ടമൊന്നോണം പാലക്കാട് നോര്‍ത്ത് സ്‌റ്റേഷനില്‍ മാത്രമാണ് ക്യാമറ സ്ഥാപിച്ചത് ഇത് ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ പറഞ്ഞു.

രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാനനപാത വരുന്നു

സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട്  വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ... Read more

സഞ്ചാരികള്‍ക്കായി പൊവ്വാല്‍ കോട്ട ഒരുങ്ങി

തെക്കേ ഇന്ത്യയിലെ പ്രമുഖ രാജവംശമായിരുന്ന വിജയനഗരത്തിന്റെ പതനത്തിനുശേഷം തെക്കന്‍ കാനറയുടെ അധികാരം കയ്യാളിയിരുന്ന ഇക്കേരി നായക്കന്മാര്‍ 17ാം നൂറ്റാണ്ടില്‍ പണിത പൊവ്വല്‍ കോട്ട മേയ് നാലിനു സര്‍ക്കാര്‍ നാടിനു സമര്‍പ്പിക്കുന്നു. പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിച്ച കോട്ടയ്ക്ക് 300 വര്‍ഷം പഴക്കമുണ്ട്. 1985 മുതല്‍ സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അധീനതയിലായിരുന്നു. 8.44 ഏക്കര്‍ വിസ്തൃതിയില്‍ കിടക്കുന്ന പൈതൃക സ്വത്ത് നാശത്തിന്റെ വക്കിലായിരുന്നു. കോട്ട സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കെ.കുഞ്ഞിരാമന്‍ എംഎല്‍എ സംസ്ഥാന പുരാവസ്തു വകുപ്പിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൈതൃക വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് 52 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചു. കോട്ടയുടെ അറ്റകുറ്റപ്പണി, നടപ്പാതയില്‍ കല്ലുപാകല്‍, കോട്ടയുടെ അകത്തുള്ള കുളം, കിണര്‍ എന്നിവയുടെ നവീകരണം, ഇതിനകത്തുള്ള ഹനുമാന്‍ ക്ഷേത്രത്തിന്റെ നവീകരണം എന്നിവ നടത്തി. കോട്ടയുടെ പുറത്തു കുടിവെള്ളം, ശുചിമുറി, ഓഫിസ് എന്നിവ ഒരുക്കിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയുടെ ‘ചങ്ക്’ തച്ചങ്കരിയെ സന്ദര്‍ശിച്ചു

കെഎസ്ആർടിസിയെ ചങ്ക് ആക്കിയ കോളജ് വിദ്യാർഥിനി റോസ്മി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയെ തിരുവനന്തപുരത്ത് സന്ദര്‍ശിച്ചു. ഈരാറ്റുപേട്ട ‌ഡിപ്പോയിലെ ആർഎസ്‌സി 140 വേണാട് ബസ് ആലുവ ഡിപ്പോയിലേക്ക് മാറ്റിയതിനെതിരെ പരാതി പറയാൻ ഫോൺ വിളിച്ചതോടെയാണ് റോസ്മിയും ചങ്കും സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ ഫോൺ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെത്തിക്കാനും ബസിന് ചങ്ക് എന്നു പേരിടാനും തച്ചങ്കരി നിർദേശിച്ചു.  ‘അത് ഞങ്ങളുടെ ചങ്ക് വണ്ടിയായിരുന്നു സാർ. എന്തിനാണ് ആ ബസ് ആലുവയിലേക്കു കൊണ്ടുപോയത്? ആലുവ ഡിപ്പോയിൽ ഇത്ര ദാരിദ്ര്യമാണോ?’ ഇതായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കെഎസ്ആർടിസിയിലേക്കു വിളിച്ച് റോസ്മി ചോദിച്ചത്. ഈരാറ്റുപേട്ട–കൈപ്പള്ളി–കോട്ടയം–കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തുന്ന വേണാട് ബസ് ആലുവ ഡിപ്പോയിലക്കു മാറ്റിയതിനെക്കുറിച്ചു പരാതി പറയാനായിരുന്നു പെൺകുട്ടി വിളിച്ചത്. ഫോണിന്‍റെ ഇങ്ങേതലയ്ക്കലുള്ള ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ ഇൻസ്പെക്ടർ സിടി ജോണി റോസ്മിക്ക് ആശ്വാസകരമായ മറുപടിയും നൽകി. അതിനിടെ കണ്ണൂരെത്തിയ  ബസ് ആരാധികയുടെ ഹൃദയത്തിന്‍റെ വിളികേട്ട് വൈകാതെ ഈരാറ്റുപേട്ടയിലെത്തി. ബസ്സിന് ചങ്ക് ... Read more

റെയില്‍വേ ടിക്കറ്റ് ഇനി മലയാളത്തിലും

ഇനി റെയില്‍വേ ടിക്കറ്റ് മലയാളത്തിലും. ടിക്കറ്റുകള്‍ മലയാളത്തില്‍ ലഭ്യമാക്കുന്നതിന്റെ ട്രയല്‍ തിരുവനന്തപുരത്തും എറണാകുളത്തും ഇന്ന് ആരംഭിച്ചു. കംപ്യൂട്ടര്‍ സൗകര്യമില്ലാത്ത ഹാള്‍ട്ട് സ്റ്റേഷനുകളില്‍ നല്‍കുന്ന കട്ടിയുള്ള ടിക്കറ്റുകളില്‍ മലയാളത്തില്‍ സ്ഥലങ്ങള്‍ രേഖപ്പെടുത്താറുണ്ടെങ്കിലും യുടിഎസ് കൗണ്ടറുകളില്‍നിന്നുള്ള ടിക്കറ്റുകളില്‍ മലയാളം വരുന്നത് ആദ്യമായാണ്. ഹിന്ദിയും ഇംഗ്ലിഷും മാത്രമാണു ടിക്കറ്റുകളില്‍ ഉണ്ടായിരുന്നത്. ട്രയിലിനുശേഷം മറ്റു സ്റ്റേഷനുകളിലേക്കു സൗകര്യം വ്യാപിപ്പിക്കുമെന്നു കൊമേഴ്‌സ്യല്‍ വിഭാഗം അറിയിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പായി ടിക്കറ്റുകളില്‍ കന്നഡ ഉള്‍പ്പെടുത്തിയിരുന്നു. എല്ലാ പ്രാദേശിക ഭാഷകളിലും ടിക്കറ്റ് ലഭ്യമാക്കാനാണു റെയില്‍വേ തയാറെടുക്കുന്നത്. ഇംഗ്ലിഷ്, ഹിന്ദി ഭാഷകള്‍ വശമില്ലാത്തവരെ സഹായിക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. മലയാളത്തിന് ഒപ്പം തമിഴിലുള്ള ടിക്കറ്റുകളുടെ ട്രയലും ദക്ഷിണ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ തിളങ്ങി കേരള ടൂറിസം

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സംസ്ഥാന ടൂറിസം  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നയിക്കുന്ന പ്രതിനിധി സംഘം പങ്കെടുക്കുന്നത് വഴി കേരള ടൂറിസം ശക്തമായ സാന്നിധ്യം അറിയിച്ചു. തദ്ദേശ ടൂറിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി സംസ്ഥാനത്തെ ടൂറിസ്റ്റ്കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്ന സ്വീകരണത്തെക്കുറിച്ച്അവരോട് വിശദമാക്കി. കൂടാതെ ശ്രീലങ്കന്‍ ടൂറിസം മന്ത്രി ജോണ്‍ അമരതുംഗയുമായി ടൂറിസം മന്ത്രി അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് വേദിയില്‍കൂടിക്കാഴ്ച നടത്തി. മഹാരാഷ്ട്ര ടൂറിസം മന്ത്രി ജയ് കുമാര്‍ റാവല്‍, എമിറേറ്റ്‌സ് എയ്‌റോനാട്ടിക്കല്‍സ് ആന്‍ഡ് ഇന്‍ഡസ്ട്രി അഫയേഴ്സ്വൈസ് പ്രസിഡന്റ് സലിം ഉബൈദുല്ല, കേരളത്തില്‍ നിന്ന് പങ്കെടുത്ത മറ്റു ഉന്നത ഉദ്യോഗസേഥരുമായും മന്ത്രിട്രാവല്‍ മാര്‍ക്കറ്റ്‌ വേദിയില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തി. അറേബ്യന്‍ മേഖലയില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ വരവില്‍ ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കേരള ടൂറിസം ദുബായില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുത്തത്. ഏപ്രില്‍ 25ന് അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട് സമാപിക്കും. മുന്‍വര്‍ഷത്തെ സഞ്ചാരികളുടെ കണക്കനുസരിച്ച് 2017ല്‍ 2.64 % വര്‍ദ്ധനവാണ് ... Read more

പുകമഞ്ഞില്‍ ഐസ്‌ക്രീം നുണയാം: കോഴിക്കോട്ടേക്ക് പോരൂ….

വാതില്‍ തുറന്ന് അകത്ത് കടന്നാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല. തണുപ്പു പുതച്ച് കിടക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടപോലായിരിക്കും . കാര്യം കേട്ടിട്ട് കാശ്മീര്‍, കുളു, മണാലി ആവും എന്നാണല്ലേ, എങ്കില്‍ തെറ്റി ഇത് കോഴിക്കോടാണ്. ബീച്ച് സില്‍ക്ക് സ്ട്രീറ്റിലെ പഴയ കോര്‍പറേഷന്‍ ഓഫീസിന് ഇടത് വശത്താണ് തണുത്ത പുകകാഴ്ച്ച സഞ്ചാരികളെ കാത്തിരിക്കുന്നത്. LN2 ഐസ്‌ക്രീം ലാബോറട്ടറി പേര് കേള്‍ക്കുമ്പോള്‍ തോന്നും ഇതൊരു പരീക്ഷണശാലയാണെന്ന്. എന്നാല്‍ പരീക്ഷിച്ച് വിജയിച്ച ഐസ്‌ക്രീം രുചികളുടെ കേന്ദ്രമാണ് നമ്മുടെ ലബോറട്ടറി. ഒരു സ്‌കൂളില്‍ ഒന്നിച്ച് പഠിച്ച ഏഴു ആത്മാര്‍ത്ഥ ചങ്ങാതികളുടെ ആശയാമാണ് LN2 ലാബോറട്ടറി കോഴിക്കോട് എത്തിയത്. കടയുടെ ഇന്റീരിയര്‍ മുതല്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഇവര്‍ ഒന്നിച്ചാണ് ചെയ്തത്. സിവില്‍, മെക്കാനിക്കല്‍ തുടങ്ങിയ എന്‍ജിനീയറിങ് ശാഖകളില്‍ നിന്നുള്ളവരായതിനാല്‍ ഒരോ ജോലികളും ഓരോരുത്തര്‍ ഏറ്റെടുത്തു. ഷോപ്പിലേക്ക് കടക്കുന്നതിനു മുന്‍പുള്ള സ്‌കൈലൈറ്റ് വര്‍ക്, ഉള്ളിലെ വരകള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം ഇവരുടെ കൈയ്യൊപ്പുള്ളത്. ഷോപ് തുറന്നതോടെ സ്‌കൂളിലെയും കോളജിലെയും സഹപാഠികളുടെ സഹായം കൂടി ... Read more

കൂടൊരുക്കാന്‍ പെലിക്കണ്‍ പക്ഷികള്‍ കുമരകത്തെത്തി

ശാന്ത സുന്ദര പ്രകൃതിയില്‍ കൂട് വെച്ച് കുഞ്ഞുങ്ങളെ വിരിയിക്കുന്ന പെലിക്കണ്‍ പക്ഷികള്‍ കുമരകത്ത് എത്തി. ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവടങ്ങളില്‍ മാത്രം കൂടൊരുക്കിയിരുന്ന പെലിക്കണ്‍ പക്ഷികള്‍ കേരളത്തില്‍ വന്ന് തുടങ്ങിയിട്ട് മൂന്ന് വര്‍ഷമേ ആയിട്ടുള്ളൂ. പുള്ളിച്ചുണ്ടന്‍ കൊതുമ്പനം എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന ഇവ വംശ നാശ ഭീഷണി നേരിടുന്ന ഇനമാണ്. സ്‌പോട്ട് ബില്‍ഡ് പെലിക്കണ്‍ എന്ന ഇനത്തില്‍പെട്ട ഇവ ശീതകാലത്ത് മാത്രമേ കേരളത്തില്‍ വരാറുള്ളൂ. മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുവാന്‍ മാത്രം എത്തിയിരുന്ന ഇവ എന്നാല്‍ ഇപ്പോള്‍ മടങ്ങി പോകാറില്ല. വേമ്പനാട് കായല്‍തീരത്തെ സ്വാഭാവിക പക്ഷിസങ്കേതത്തിലാണ് കൂടുകളേറെയും. പക്ഷികള്‍ക്ക് അലോസരം ഉണ്ടാകാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സങ്കേതത്തിലെ ഗൈഡ് ടി.കെ.മോഹന്‍ പറഞ്ഞു.

സാമ്പിള്‍ വെടിക്കെട്ടിനൊരുങ്ങി പൂരനഗരി

കരിമരുന്ന് കലയുടെ മാജിക്കിനായി പൂരനഗരി ഒരുങ്ങി കഴിഞ്ഞു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗക്കാര്‍ തിങ്കളാഴ്ച വൈകിട്ട് സാമ്പിള്‍ വെടിക്കെട്ടോടെ ആകാശപ്പൂരത്തിന് തുടക്കം കുറിക്കും. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കഴിഞ്ഞ വര്‍ഷത്തെപ്പോലെ വര്‍ണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെടിക്കെട്ടാണ് നടത്തുക. സാമ്പിള്‍ വെടിക്കെട്ടിനും 26ന് പുലര്‍ച്ചെയുള്ള മുഖ്യവെടിക്കെട്ടിനും ഉച്ചക്ക് സമാപനവെടിക്കെട്ടിനും എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി കിട്ടിയതായി ദേവസ്വങ്ങള്‍ അറിയിച്ചു. തിരുവമ്പാടിക്കുവേണ്ടി കുണ്ടന്നൂര്‍ പി എം സജിയും പാറമേക്കാവിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീനിവാസനുമാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അമരക്കാര്‍. സാമ്പിള്‍ വെടിക്കെട്ട് തിങ്കളാഴ്ച രാത്രിഏഴിന് തുടങ്ങും. ആദ്യം പാറമേക്കാവും തുടര്‍ന്ന് തിരുവമ്പാടിയും തിരികൊളുത്തും. ആദ്യ പതിനഞ്ചു മിനിറ്റിനുള്ളില്‍ ഇരുവിഭാഗത്തിന്റെയും കൂട്ടപ്പൊരിച്ചില്‍ നടക്കും. വര്‍ണ അമിട്ടുകളുടെ ആഘോഷമായി മാറുന്ന സാമ്പിള്‍ ഒരു മണിക്കൂറിലേറെ കസറും. ഒരേ നാട്ടുകാരായ സജിയും ശ്രീനിവാസനും കമ്പക്കെട്ട് പ്രയോഗത്തില്‍ അനുഭവസമ്പന്നരാണ്. കഴിഞ്ഞ വര്‍ഷം അമിട്ടില്‍ ‘പുലിമുരുകനും’, ‘ബാഹുബലിയും അവതരിപ്പിച്ച് ആസ്വാദകരുടെ ആരവേമറ്റുവാങ്ങിയ ഇരുവിഭാഗവും ഇക്കുറിയും ഫാന്‍സി ഇനങ്ങളിലും മികവുകാട്ടും. തിരുവമ്പാടിക്കു വേണ്ടി സജി കുണ്ടന്നൂര്‍ ഒരേ നിറത്തില്‍ത്തന്നെ ... Read more