Category: Kerala
വിശാല കാഴ്ചകള്‍ സമ്മാനിക്കാന്‍ പനോരമിക് ജനാലകളുമായി എക്‌സ്പ്രസ് ട്രെയിനുകള്‍
എക്‌സ്പ്രസ് ട്രെയിനുകളിലെ എസി യാത്രക്കാര്‍ക്കു വിശാല കാഴ്ച സമ്മാനിക്കുന്ന പനോരമിക് വ്യൂ ജനാലകള്‍ ഉള്‍പ്പെടുത്തിയ കോച്ചുകള്‍ വൈകാതെ പുറത്തിറക്കുമെന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്). എസി ത്രീ ടയര്‍ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുക. ഘട്ടം ഘട്ടമായി മറ്റ് എസി കോച്ചുകളിലും പനോരമിക് ജനാലകള്‍ കൊണ്ടുവരും. നിലവില്‍ ഒന്‍പത് ഗ്ലാസ് ജനാലകളാണ് ഓരോ ത്രീ ടയര്‍ എസി കോച്ചിലുമുള്ളത്. പകരം, കോച്ചിന്റെ മൊത്തം നീളത്തില്‍ ഒറ്റ ഗ്ലാസില്‍ ഒരുക്കുന്ന ജനാലയാണ് പനോരമിക് വ്യു കോച്ചുകളില്‍ ഉണ്ടാവുക. ഒന്നിലേറെ ഗ്ലാസ് പാനലുകള്‍ ഉപയോഗിച്ചാണിവ നിര്‍മിക്കുക. പെട്ടെന്നു പൊട്ടാത്ത കരുത്തേറിയ ഗ്ലാസുകളാണിവ. ഒരു കോച്ചിനു രണ്ടു കോടി രൂപയാണു നിര്‍മാണ ചെലവ്. രാജധാനി അടക്കമുള്ള പ്രീമിയം ട്രെയിനുകള്‍ക്കാണ് ഇത്തരം കോച്ചുകള്‍ ആദ്യം ലഭിക്കുക. വിനോദ സഞ്ചാര റൂട്ടുകളിലെ ട്രെയിനുകളിലാണ് തുടക്കത്തില്‍ പരീക്ഷിക്കുന്നത്. വിനോദ സഞ്ചാര റൂട്ടുകളിലേക്കായി കറങ്ങുന്ന കസേരകളും, ഗ്ലാസ് മേല്‍ക്കൂരയുമുള്ള വിസ്റ്റാഡം കോച്ചുകള്‍ ഐസിഎഫ് ഈയിടെ പുറത്തിറക്കിയിരുന്നു.
ടൂറിസം പൊലീസ് സംവിധാനം ശക്തിപ്പെടുത്തും: കടകംപള്ളി സുരേന്ദ്രന്‍
ടൂറിസം പൊലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ നിയോഗിക്കുമെന്നും ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസിലേയുംടൂറിസം വകുപ്പിലേയും ഉന്നതഉദ്യോഗസ്ഥരുമായിനടത്തിയ ചര്‍ച്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ പ്രധാനപ്പെട്ട ടൂറിസ്റ്റ്കേന്ദ്രങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെ സംബന്ധിച്ച് ടൂറിസം വകുപ്പും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുംചര്‍ച്ച ചെയ്ത് കൂട്ടായതീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. പ്രധാനമായും ടൂറിസം പോലീസ് സംവിധാനം ശക്തിപ്പെടുത്തണം എന്ന് തീരുമാനിച്ചിരിക്കുകയാണ്.ടൂറിസം പൊലീസിലേക്ക് കൂടുതല്‍ വനിതകളെ നിയോഗിക്കും. എത്ര പേരെ ആ പട്ടികയില്‍ പെടുത്തണം എന്നുള്ളതെല്ലാം തന്നെ ഒരാലോചന കൂടി നടത്തിയതിനുശേഷം അന്തിമ തീരുമാനം എടുക്കും’-മന്ത്രി പറഞ്ഞു. ടൂറിസം പൊലീസിന് മറ്റുള്ളവര്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള പ്രത്യേകതരം യൂണിഫോംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെത്തുന്ന വിനോദ സഞ്ചാരികളുമായി ഇടപഴകുന്നതിനും അവരുമായി സംസാരിക്കുന്നതിനുമെല്ലാം കഴിയുന്ന തരത്തില്‍ വിവിധ ഭാഷകളിലടക്കം പ്രാവീണ്യം നേടാനാവും വിധംപ്രത്യേകമായ പരിശീലനം നല്‍കുമെന്നും ഏതു സമയവും പൊലീസുമായി ബന്ധപ്പെടാന്‍ കഴിയുംവിധത്തിലുള്ളഒരു മൊബൈല്‍ ആപ്പിന്രൂപം നല്കിക്കൊണ്ടിരിക്കുകയാണ്. വളരെപ്പെട്ടന്ന് തന്നെ ... Read more
ഹര്‍ത്താലുകളില്‍നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടോമിന്‍ ജെ തച്ചങ്കരി
അടിയ്ക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നഷ്ടത്തില്‍നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കെഎസ്ആര്‍ടിസിയെ കൂടുതല്‍ നഷ്ടത്തിലേയ്ക്ക് തള്ളിവിടുന്നതുകൊണ്ട് ഈ ഹര്‍ത്താലുകളില്‍നിന്ന് കെ.എസ്ആര്‍ടിസി സര്‍വീസുകളെ ഒഴിവാക്കണമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടോമിന്‍ ജെ.തച്ചങ്കരിരാഷ്ട്രീയ കക്ഷികളോടും സംഘടനകളോടും അഭ്യര്‍ഥിച്ചു. സര്‍വീസുകള്‍ നടത്താന്‍ കഴിയാത്തതിന്റെ പേരിലുള്ള നഷ്ടത്തിനുപുറമെ ഹര്‍ത്താല്‍ അനുകൂലികള്‍ പലപ്പോഴും കെഎസ്ആര്‍ടിസി ബസുകളെ അക്രമത്തിനിരയാക്കുന്നതിന്റെ പേരിലുള്ള നഷ്ടം കൂടി കോര്‍പറേഷനു സഹിക്കേണ്ടിവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആശുപത്രികള്‍,പാല്‍വിതരണം,പത്രവിതരണം എന്നിവയെപ്പോലെ കെഎസ്ആര്‍ടിസിയെയും അവശ്യസര്‍വീസായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പ്രാദേശികാടിസ്ഥാനത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ പോലും കനത്ത ആഘാതമാണ് കെഎസ്ആര്‍ടിസിക്കുണ്ടാക്കുന്നത്. ജനങ്ങളുടെ സ്ഥാപനമാണെന്നതുകൊണ്ട് അവരുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന ബാധ്യത ഒരു വശത്ത്,സ്വന്തം സ്വത്തിനും ജീവനക്കാര്‍ക്കും സംരക്ഷണം നല്‍കേണ്ട ബാധ്യത മറുവശത്ത്. രണ്ടിനുമിടയില്‍ നട്ടം തിരിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ കെഎസ്ആര്‍ടിസിക്ക്. ഈ ദുരിതത്തില്‍നിന്ന് കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളും മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് അഭിപ്രായ സമന്വയമുണ്ടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ടോമിന്‍ തച്ചങ്കരി അഭ്യര്‍ഥിച്ചു. ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ ഈ മേഖലയിലുള്ള സംഘടനകള്‍ ഈയിടെ ... Read more
കുപ്പി വെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്
സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങള്‍ പട്ടികയില്‍പെടുത്തും. ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണു വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിനു മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും. യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍ കീഴിലേക്കു കുപ്പിവെള്ളം കൊണ്ടുവന്നാല്‍, ഉല്‍പാദകര്‍ക്കും വ്യാപാരികള്‍കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങനെ ചെയ്താല്‍ അതു കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈരംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്നാണു പ്രതീക്ഷ.
വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍
വിനോദ സഞ്ചാര മേഖലകള്‍ ഇനി പോലീസ് നിയന്ത്രണത്തില്‍. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കോവളത്ത് വിദേശ വനിതയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തെ തുടര്‍ന്നാണ് പുതിയ നടപടി. ടൂറിസ്റ്റ് മേഖലകളില്‍ കച്ചവടക്കാര്‍ക്ക് പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയും, പോലീസ് ക്ലിയറന്‍സും, പ്രത്യേക യൂണിഫോമും നിലവില്‍ വരും. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഏത് ഭാഷയിലും സംസാരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ ഉണ്ടായിരിക്കും. ബീച്ചുകളിലും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ബറ്റാലിയന്‍ പോലീസിനെ നിയമിക്കുമെന്ന്്. മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ ചുറ്റാന്‍ ഇനി മെട്രോ സൈക്കിള്‍
കൊച്ചിയില്‍ എത്തി മെട്രോയിറങ്ങി ഇനി തിരക്കുള്ള നഗരയാത്രയോട് വിട പറയാം. നഗരത്തില്‍ സൈക്കിള്‍ സവാരിക്ക് അവസരം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. നഗരത്തിലെ യാത്രയ്ക്ക് സൗജന്യമായി സൈക്കിള്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് കെ എം ആര്‍ എല്‍ തുടക്കമിട്ടു. എം ജി റോഡ് മെട്രോ സ്റ്റേഷന്റെ പാര്‍ക്കിങ്ങി ഗ്രൗണ്ടില്‍ കെ എം ആര്‍ എല്‍ മാനേജിങ്ങ് ഡയറക്ടര്‍ മുബമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. എം.ജി. റോഡ്, മഹാരാജാസ്, ലിസി, കലൂര്‍, സ്റ്റേഡിയം, പാലാരിവട്ടം, ചങ്ങമ്പുഴ പാര്‍ക്ക്, ഇടപ്പള്ളി സ്റ്റേഷനുകളിലാണ് സൈക്കിള്‍ ഒരുക്കുന്നത്. 50 സൈക്കിളുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഈ സൈക്കിളുകള്‍ മെട്രോ യാത്ക്കാര്‍ ഉപയോഗിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. മാസം 100 മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം. അതിന് ശേഷം അഞ്ചു രൂപ നിരക്കില്‍ മണിക്കൂറിന് ഈടാക്കും. സൈക്കിളില്‍ കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കാര്‍ക്കായി മെട്രോ ടിക്കറ്റുകള്‍ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കുന്ന കാര്യവും പരിഗണയിലുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അദീസ് സൈക്കിള്‍ ക്ലബ്ബില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ... Read more
കൊച്ചിയുടെ ഓളങ്ങളിലേയ്ക്ക് ഗോവയില്‍നിന്നൊരു അതിഥി; ക്ലിയോപാട്ര
കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്. ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും. ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനഘട്ട പരിശോധന കഴിഞ്ഞ് ഈ മാസം അവസാനത്തോടെ ക്ലിയോപാട്ര കൊച്ചിക്കാര്‍ക്ക് സ്വന്തമാകും.
കുറുവ ദ്വീപിലെ സന്ദര്‍ശകരുടെ എണ്ണം കൂട്ടി
കുറുവ ദ്വീപിലെ ഒരു ദിവസത്തെ സന്ദര്‍ശകരുടെ എണ്ണം 950 ആയി. ദിവസേന 3000 പേരെത്തുന്ന ദ്വീപില്‍ സന്ദര്‍ശകരുടെ എണ്ണം 400 ആയി പരിമിതപ്പെടുത്താനായിരുന്നു തീരുമാനം. കുറുവദ്വീപിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കു പരിസ്ഥിതിയെ ബാധിക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണു വനംവകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഗണ്യമായി സന്ദര്‍ശകരുടെ എണ്ണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രദേശവാസികളും, സമരസമിതിയും മുന്നോട്ട് വന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുമായും ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ സീസണില്‍ കുറുവാ ദ്വീപ് തുറന്നതിനുശേഷം പാല്‍വെളിച്ചം, പാക്കം ഭാഗത്തുനിന്ന് 200 പേര്‍ക്ക് വീതമാണ് പ്രവേശനം നല്‍കിയിരുന്നത്.
ശ്രീപത്മനാഭന്‍റെ നിധിശേഖരം പൊതുപ്രദര്‍ശന വസ്തുവാകില്ല
കേരളാടൂറിസത്തിന് നാഴികകല്ലായേക്കാവുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മഹാനിധി പ്രദര്‍ശന വസ്തുവാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകരുതെന്ന നിലപാടില്‍ രാജകുടുംബം ഉറച്ചു നില്‍ക്കുന്നതാണ് പ്രദര്‍ശനത്തിനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. ക്ഷേത്രസ്വത്തുക്കള്‍ പുറത്തേക്കു കൊണ്ടു പോകുന്നത് നേരത്തെ രാജകുടുംബം എതിര്‍ത്തിരുന്നു. ഇത് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോഴും ഈ നിലപാടില്‍ മാറ്റമില്ലെന്ന് രാജകുടുംബാംഗങ്ങള്‍ പറഞ്ഞു. രാജകുടുംബവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് മഹാനിധി പ്രദര്‍ശിപ്പിക്കില്ലെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പകരം നിധികളുടെ ത്രിഡി രൂപങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചത്. ഇതിന് രാജകുടുംബത്തിനും സമ്മതമായിരുന്നു. ചിത്രമ്യൂസിയം സ്ഥാപിച്ചാലും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടാകും. സുരക്ഷാ പ്രശ്‌നങ്ങളിലും ക്ഷേത്രത്തിലെ ആചാരങ്ങളിലും തടസ്സമുണ്ടാകില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്‍റെ ഈ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചതായിരുന്നു. അന്താരാഷ്ട്ര മ്യൂസിയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതിയാണ് അന്തിമനിര്‍ദേശം നല്‍കേണ്ടത്. മഹാനിധി പ്രദര്‍ശിപ്പിക്കുന്നതിന് അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. അപൂര്‍വമായ രത്‌നങ്ങള്‍ പതിപ്പിച്ച മാലകളും വിഗ്രഹങ്ങളുമാണ് നിലവറകളിലുള്ളത്. പ്രധാന നിലവറകളില്‍ ‘എ’ നിലവറ ... Read more
ഉത്തരമലബാര്‍ ടൂറിസം ചിത്രയാത്ര നടത്തുന്നു
ഉത്തര മലബാറിലെ സാംസ്‌ക്കാരിക ടൂറിസം മേഖലയിലേക്ക് കലാകാരന്‍മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബി ആര്‍ ഡി സി ചിത്രയാത്ര സംഘടിപ്പിക്കുന്നു. നാളെ ആരംഭിക്കുന്ന ചിത്രയാത്ര ഒന്‍പതിന് സമാപിക്കും.ഫോക്ലാന്‍ഡ് ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ ഫോക്ലോര്‍ ആന്‍ഡ് കള്‍ച്ചറിന്റെ സഹകരണത്തോടെയാണു ചിത്രയാത്ര സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രശസ്തരായ മുപ്പതോളം ചുമര്‍ചിത്ര കലാകാരന്മാര്‍ യാത്രയില്‍ പങ്കെടുക്കും. ബേക്കലില്‍ നിന്നാണു ചിത്രയാത്രയുടെ തുടക്കം. ഏഴിമലയില്‍ അവസാനിക്കും. ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന ‘ആര്‍ട്ട് വോക്ക് ‘ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനു പരിഗണിക്കും. പ്രാദേശിക സന്ദര്‍ശകര്‍ക്കൊപ്പം വിദേശ ടൂറിസ്റ്റുകളെ കൂടി ആകര്‍ഷിക്കുന്ന പദ്ധതിയാണ് ‘ആര്‍ട്ട് വോക്ക്. പെയിന്റിങ്ങുകളും ശില്‍പങ്ങളും നിറഞ്ഞ 400 മീറ്റര്‍ പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന ‘ആര്‍ട്ട് വോക്ക്’ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
300 കോടി ചെലവില്‍ പത്മനാഭന്‍റെ നിധിശേഖര പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു
ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ അമൂല്യനിധിയുടെ പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തിരുവനന്തപുരത്തെ വിവിധ സംഘടനകളുമായി ചർച്ച ചെയ്തു. സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ചര്‍ച്ചയ്ക്കു ശേഷം എടുത്തത്. പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രദർശനശാലയൊരുക്കാമെന്ന നിർദേശം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടിരൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തില്‍ കരടുപദ്ധതിക്കു രൂപംനൽകി. നിധിപ്രദർശനം കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനു വഴിയൊരുക്കും. സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ... Read more
ബേക്കല്‍-റാണിപുരം ടൂറിസത്തിനായി സ്‌കൈ വേ വരുന്നു
ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്‌കൈവേ ബസ് പദ്ധതി എന്ന ആശയവുമായി കാണിയൂര്‍ റെയില്‍ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍. ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്. ബേക്കലില്‍ നിന്ന് ആകാശമാര്‍ഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാത്രാ മാര്‍ഗമാണു നിര്‍ദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്. പാണത്തൂര്‍ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് സ്റ്റീല്‍ റോപ്പ് ഘടിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനു റോഡ് നിര്‍മിക്കുന്നതിന്റെ പത്തിലൊന്ന് നിര്‍മാണ ചെലവ് മാത്രമാണു വരുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്. സോളര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇത്തരം വാഹനത്തിന് സഞ്ചരിക്കാനാകും. റാണിപുരത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഇതു മൂലം സഞ്ചാരികള്‍ക്കാകും. റോഡിലെ ... Read more
തേക്കടിയില്‍ സത്രം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു
തേക്കടിയുടെ ഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദിനംപ്രതി സഞ്ചാരികളുെട എണ്ണം വര്‍ധിച്ചു വരുന്ന ഇടമാണ് തേക്കടി. സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷിടിക്കാനും അടിസ്ഥാന വികസന രംഗത്ത് മുന്നേറുവാനും സാധിക്കും. സത്രം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് സാരഥികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥി ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജാണ്.
പാഞ്ചാലിമേട് കൂടുതല്‍ സൗകര്യങ്ങളോട് ഒരുങ്ങുന്നു
ദിനംപ്രതി സഞ്ചാരികളുടെ എണ്ണം കൂടി വരുന്ന പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെയും നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി തിങ്കളാഴ്ച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ് ആണ് മുഖ്യാതിഥി. നിറഞ്ഞ മൊട്ട കുന്നുകളും അടിവാരങ്ങളും ദൂരക്കാഴ്ച്ചകളും ഇളം കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടൂതല്‍ സുര്ക്ഷ ഉറപ്പ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കടല്‍ കടന്നൊരു ബേപ്പൂര്‍ ഉരു ഖത്തറിലേക്ക്
അണിയത്തില്‍ അത്യപൂര്‍വ കൊത്തുപണികളുമായി ബേപ്പൂരില്‍ നിര്‍മിച്ച ഉല്ലാസ നൗക ഖത്തറിലേക്കു യാത്രയായി. തുറമുഖ, കസ്റ്റംസ്-ഇമിഗ്രേഷന്‍ അധികൃതരുടെ യാത്രാ രേഖകള്‍ ലഭ്യമായതോടെ ഉച്ചയ്ക്ക് 2.30നാണു സംബൂക്ക് ഉരു തുറമുഖം വിട്ടത്. കാലാവസ്ഥ അനുകൂലമായാല്‍ 10 ദിവസത്തിനകം ഖത്തറില്‍ എത്തുമെന്നു നിര്‍മാണത്തിനു നേതൃത്വം നല്‍കിയ ബേപ്പൂര്‍ ബിനാഫ എന്റര്‍പ്രൈസസ് ഉടമ പാണ്ടികശാലകണ്ടി അബ്ദുല്‍ മജീദ് പറഞ്ഞു. ഖത്തര്‍ വ്യവസായി ഖാലിദ് അല്‍ സുലൈത്തിക്കു വേണ്ടി 12 കോടി രൂപ ചെലവിലാണു ഭീമന്‍ ഉരു നിര്‍മിച്ചത്. മുകള്‍ ഭാഗത്തു 140 അടിയും അടിഭാഗത്തു(കീല്‍) 90 അടിയുമാണ് നീളം. 22 അടി ഉയരവും 30 അടി വീതിയുമുള്ള ഉരുവിനു രണ്ടു തട്ടുകളുണ്ട്. ഖത്തറില്‍ വിനോദ സഞ്ചാരത്തിനു ഉപയോഗിക്കാനുള്ളതാണിത്. രണ്ടു മാസം മുന്‍പ് നീറ്റിലിറക്കിയ ഉരു യുവ എന്‍ജിനീയര്‍ കെ.പി. നിഷാദിന്റെ നേതൃത്വത്തില്‍ അകത്തെ ആഡംബര പണികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണു കൊണ്ടുപോയത്. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ നേതൃത്വത്തില്‍ 30 തൊഴിലാളികള്‍ രണ്ടര വര്‍ഷം കൊണ്ടാണു പണി പൂര്‍ത്തീകരിച്ചത്. ... Read more