Category: Kerala

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കാറുള്ളത്. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് ആരോപിച്ച് കൊണ്ടാണ് പൊലീസ് കേസ് എടുക്കുന്നത്. ഇത്തരത്തില്‍ കേസ് എടുത്ത നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം. ജെ . സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാല്‍ അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ... Read more

മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം

തൃശൂര്‍ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മെയ് 18 മുതല്‍ 20വരെ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഫോട്ടോ-വീഡിയോ പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തില്‍ ഫോട്ടോഗ്രഫിയില്‍ താല്‍പ്പരരായ പ്രായഭേദമന്യേയുള്ള ആര്‍ക്കും പങ്കെടുക്കാം. മൊബൈലില്‍ പകര്‍ത്തിയ പരിസ്ഥിതി സംബന്ധമായ ഫോട്ടോകളാണ് മത്സരത്തിലേക്ക് അയക്കേണ്ടത്. എഡിറ്റ് ചെയ്യാതെയുള്ള ഫോട്ടോകള്‍ 9895171543 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യണം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍വരെ അയക്കാം. ചിത്രത്തോടൊപ്പം അയക്കുന്നയാളിന്റെ മേല്‍വിലാസവും ചിത്രവിവരണവും വാട്സാപ്പ് ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഫോട്ടോ പ്രദര്‍ശനത്തിന്റെ സമാപനദിനത്തില്‍ സമ്മാനം നല്‍കും. ചിത്രങ്ങള്‍ മെയ് 18ന് വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2335576.

ഹർത്താലിൽ നിന്ന് ടൂറിസത്തിന് രക്ഷ: വിനോദ സഞ്ചാര മേഖലയിൽ ഇനി ഹർത്താലില്ല; തീരുമാനം സർവകക്ഷി യോഗത്തിൽ

ടൂറിസ്റ്റുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി വിളിച്ച് ചേർത്ത സർവകക്ഷി യോഗം എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിച്ചു കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികളെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സർവകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. കേരളത്തിന്‍റെ മുഖ്യ വരുമാനമാർഗമായ  ടൂറിസത്തെ ഹർത്താലുകൾ ബാധിക്കുന്ന സാഹചര്യത്തിലായിരുന്നു സർക്കാർ യോഗം വിളിച്ചത്. ഹർത്താലിൽ നിന്ന് ടൂറിസത്തെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കലല്ല, നിയമ നിർമാണമാണ് വേണ്ടതെന്ന് യോഗത്തിൽ കെപിസിസി പ്രസിഡന്‍റ് എം എം ഹസൻ ആവശ്യപ്പെട്ടു. നിയമ നിർമാണമല്ല ഹർത്താൽ ആഹ്വാനം നടത്തുന്നവരുടെ തീരുമാനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ടൂറിസത്തെ ഹർത്താലിൽ നിന്നൊഴിവാക്കണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനത്തിനു കത്തു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഹർത്താലുകൾ വിനോദ സഞ്ചാര മേഖലയെ ബാധിക്കുന്നതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു . മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പിന്നാലെ കേരളത്തിലെ ബിസിനസ് തലവന്മാരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ഈ ആവശ്യം ഉന്നയിച്ചു. ... Read more

നഗരം മുഴുവന്‍ ഇനി സമാര്‍ട്ട് നിരീഷണത്തില്‍

നഗരം മുഴുവന്‍ ഒറ്റ നിരീക്ഷണ- നിയന്ത്രണ സംവിധാനത്തിന്‍ കീഴില്‍ ഗതാഗതവും സുരക്ഷാ നിരീക്ഷണ സംവിധാനങ്ങളും ദുരന്ത നിവാരണവും മുതല്‍ കുടിവെള്ള- വൈദ്യുതി വിതരണ ശൃംഖല വരെ ഒറ്റ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാം, ഏകോപിപ്പിക്കാം, നിയന്ത്രിക്കാം. ആധുനിക നഗരങ്ങളുടെയെല്ലാം പ്രത്യേകതയായ അങ്ങനെയൊരു ‘സ്മാര്‍ട്’ വികസനത്തിലേക്കു മുന്നേറുകയാണു കൊച്ചിയും. കേന്ദ്ര സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് കമാന്‍ഡ് കണ്‍ട്രോള്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍ (ഐസിസിസിസി-ഐസി4) കൊച്ചിയുടെ പൊതു ജീവിതത്തിന്റെയും സേവനങ്ങളുടെയും മുഖമുദ്ര തന്നെ മാറ്റുന്നതാവും. 100 കോടി രൂപ വകയിരുത്തിയ പദ്ധതിക്കായുള്ള ടെന്‍ഡര്‍ കൊച്ചി സ്മാര്‍ട് മിഷന്‍ ലിമിറ്റഡ് (സിഎസ്എംഎല്‍) ക്ഷണിച്ചു. ജൂണ്‍ 30ന് ഓണ്‍ലൈന്‍ ടെന്‍ഡറുകള്‍ തുറക്കും. എട്ടു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നു സിഎസ്എംഎല്‍ സിഇഒ മുഹമ്മദ് ഹനീഷ് പറയുന്നു. അങ്ങനെയെങ്കില്‍ 2019 കൊച്ചി പഴയ കൊച്ചിയായിരിക്കില്ലെന്നുറപ്പ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം പദ്ധതിയില്‍ പ്രധാനമാണ്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സംയുക്ത യോഗം കഴിഞ്ഞ ആഴ്ച ... Read more

പ്രധാന റോഡുകളില്‍ ഡിവൈഡര്‍ പാടില്ല: പകരം സംവിധാനം ആലോചിച്ച് പൊലീസ്

പ്രധാന റോഡുകളില്‍ ഡിവൈഡറുകള്‍ പാടില്ലെന്ന നിര്‍ദേശത്തെത്തുടര്‍ന്നു അപകടസാധ്യതാ മേഖലകളില്‍ പകരം സുരക്ഷാ സംവിധാനം ആലോചിച്ച് പൊലീസ്. ഇക്കാര്യത്തില്‍ മോട്ടോര്‍ വാഹനവകുപ്പുമായി കൂടിയാലോചിച്ചുള്ള നടപടികളാണു പരിഗണിക്കുന്നത്. കോടതി ഉത്തരവുപ്രകാരം ഡിജിപിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ഉള്ള ഡിവൈഡറുകള്‍ പൊലീസ് നീക്കിത്തുടങ്ങി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണു നടപടി. ഡിവൈഡര്‍ സുഗമയാത്ര തടസ്സപ്പെടുത്തുന്നെന്ന പരാതിയിലാണു നടപടി. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയില്‍ സ്ഥിരം അപകടമേഖയായ കല്ലേക്കാട് അടക്കമുള്ള സ്ഥലങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകള്‍ കഴിഞ്ഞദിവസം നീക്കി. നിര്‍ദേശം അപകട, മരണ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന ആശങ്കയും പൊലീസിനുണ്ട്. പകരം സംവിധാനത്തെക്കുറിച്ച് ഇതുവരെ വ്യക്തമായ ധാരണയായിട്ടില്ല. സംസ്ഥാന, ദേശീയ പാതകള്‍ക്കുപുറമെ പ്രധാന ജില്ലാ റോഡുകളിലും നിര്‍ദേശം ബാധകമാണെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.ശശികുമാര്‍ പറഞ്ഞു. സ്ഥിരം അപകടം സംഭവിക്കുന്ന മേഖലകളില്‍ രണ്ടു വശത്തും ഡിവൈഡറുകള്‍ സ്ഥാപിച്ചാണ് പൊലീസ് വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നത്. ഇതിനു പകരമുള്ള ശാസ്ത്രീയ സംവിധാനം ഫലപ്രദമായി നടപ്പാക്കിയിട്ടില്ല. ട്രാഫിക് കോണ്‍, മുന്നറിയിപ്പുബോര്‍ഡുകള്‍, സ്ഥിര പരിശോധന തുടങ്ങിയ സാധ്യതകളാണ് പൊലീസ് പരിശോധിക്കുന്നത്.

കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം

അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം. ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും. കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും. കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം. അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.

റാണിപുരത്ത് ട്രെക്കിങ് തുടങ്ങി

റാണിപുരം മലമുകളില്‍ പച്ചപ്പ് പടര്‍ന്നു. കാട്ടുതീ ഭയന്ന് നിര്‍ത്തിവച്ച ട്രക്കിങ് പുനരാരംഭിച്ചു. തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ കാട്ടുതീയില്‍ നിരവധി പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ട്രക്കിങ് നിര്‍ത്തിവെച്ചത്. ഒരു മാസമായി റാണിപുരത്ത് സഞ്ചാരം തടഞ്ഞിരുന്നു. ഞായറാഴ്ച ട്രക്കിങ് ആരംഭിച്ച ദിവസം സഞ്ചാരികളുടെ തിരക്കുണ്ടായി. കനത്ത മഴയില്‍ റാണിപുരത്ത് പൂല്‍മേടുകളില്‍ പച്ചപ്പ് തുടുത്തതോടെയാണ് മാനിപുറത്തേക്ക് വനം വകുപ്പ് പ്രവേശനം അനുവദിച്ചത്. റാണിപുരത്ത് ആകര്‍ഷണിയമായ സ്ഥലം മാനിപുറമാണ്. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കും. അവധിക്കാലമായതിനാല്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും കൂട്ടത്തോടെ എത്തും. സഞ്ചാരികള്‍ക്ക് റാണിപുരത്ത് മുന്‍കാലങ്ങളിലെന്ന പോലെ പ്രവേശനം ഉണ്ടാകുമെന്ന് ഫോറസ്റ്റര്‍ എം മധുസുധനന്‍ അറിയിച്ചു.

സ്ത്രീ സുരക്ഷ: വ്യത്യസ്ത പ്രതിഷേധവുമായി റൈഡേഴ്‌സ്

വര്‍ധിച്ചു വരുന്ന സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ക്കെതിരെ സന്ദേശവുമായി ബൈക്ക് യാത്രികര്‍. അക്രമണങ്ങള്‍ നടക്കുമ്പോള്‍ എല്ലാവരും പഴിക്കുന്നത് സ്ത്രീകളെയാണ്. എന്നാല്‍ സ്ത്രീകളല്ല മറിച്ച് പുരുഷന്‍മാരുടെ മനസ്സാണ് മാന്യമാവേണ്ടത് എന്ന സന്ദേശവുമായാണ്  കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 25 പേര്‍ യാത്ര നടത്തിയത്. 21 യുഎം റെനഗഡെ മോട്ടോര്‍ സൈക്കിളുകളിലായാണ് കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലൂടെ യാത്ര നടത്തിയത്. കോഴിക്കോട് ചക്കോരത്തുകുളത്തുള്ള കോണ്ടിനെന്റല്‍ മോട്ടോര്‍ വര്‍ക്‌സാണ് സംഘടിപ്പിച്ച യാത്ര പ്രധാന പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് സന്ദേശ പ്രചാരണ റാലിയും പ്രതിജ്ഞയെടുക്കലുമാണ് ഒരുക്കിയിരുന്നത്. യുണൈറ്റഡ് മോട്ടോഴ്‌സ് നോര്‍ത്ത് കേരള സെയില്‍സ് മാനേജര്‍ ഷാംലിന്‍ വിക്ടര്‍ ഷൈന്‍് നേതൃത്വം നല്‍കിയ യാത്ര കോഴിക്കോടുനിന്ന് മാഹി, തലശ്ശേരി, മുഴുപ്പിലങ്ങാട്, കൂത്തുപറമ്പ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പേരിയ ചുരം കയറി വയനാട്ടില്‍ പ്രവേശിച്ചു. കല്‍പറ്റയില്‍ ആദ്യദിനം സമാപിച്ചു. വയനാട് ജില്ലയിലെ വിവിധ നഗരങ്ങളിലൂടെ സന്ദേശയാത്ര നടത്തിയ ശേഷം താമരശ്ശേരി, കൊടുവളളി വഴി കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ യാത്ര സമാപിച്ചു.

കിരീടം ചൂടി ടൂറിസം പ്രഫഷണല്‍ ക്ലബ്

അസോസിയെഷന്‍ ഓഫ് പ്രഫഷണല്‍സ് ഇന്‍ ടൂറിസം നടത്തിയ മധു മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ടൂറിസം പ്രഫഷല്‍സ് ക്ലബ് വിജയികളായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടൂറിസം പ്രഫഷണല്‍ ക്ലബ് ബൗളിങ്ങ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിന് ഇറങ്ങിയ ടസ്‌ക്കേഴ്‌സ് പന്ത്രണ്ട് ഓവറില്‍ 78 റണ്‍സില്‍ കളി അവസാനിപ്പിച്ചു. രണ്ടാം ബാറ്റിങ്ങിനിറങ്ങിയ ടൂറിസം പ്രഫഷണല്‍സ് വെടിക്കെട്ട് ബാറ്റിങ്ങോടെ എട്ട് ഓവറിനുള്ളില്‍ വിജയക്കൊടി പാറിച്ചു. ടൂറിസം രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മധുവിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടര്‍ച്ചയായി ഇത് നാലാം തവണയാണ് നടക്കുന്നത്.

ഫുഡ് സ്റ്റോപ്പുമായി കെ എസ് ആര്‍ ടി സി വരുന്നു

നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പുതുവഴികളുമായി കോര്‍പറേഷന്‍. ഇതിന്റെ ഭാഗമായി ‘ഫുഡ് സ്റ്റോപ്’ അനുവദിക്കാനാണ് കെഎസ്ആര്‍സിയുടെ തീരുമാനം. ഇതിനുള്ള കമ്മീഷന്‍ കോര്‍പറേഷന്‍ നേരിട്ടു വാങ്ങും. ഇതിനു താത്പര്യമുള്ള ഹോട്ടലുകളെ കണ്ടെത്തുന്നതിന് കെഎസ്ആര്‍ടിസി ടെന്‍ഡര്‍ വിളിക്കും. ഒരു ബസിന് 500 രൂപ ആദ്യഘട്ടത്തില്‍ തന്നെ ഫുഡ് സ്റ്റോപ് ഫീസ് ആയി കിട്ടുമെന്നാണ് കോര്‍പറേഷന്‍ കണക്കുകൂട്ടന്നത്. നിലവില്‍ കമ്മീഷനായി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പതിവായി നിര്‍ത്തുന്ന ഹോട്ടലില്‍ നിന്നും ജീവനക്കാര്‍ക്ക് സൗജന്യ ഭക്ഷണമാണ് ലഭിക്കുന്നത്. ഈ പദ്ധതി നേരത്തെ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ നടത്തി വിജയിച്ചതാണ്. ഇതേ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും സമാനമായ ആശയം നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഒരു വര്‍ഷത്തെ കാലവധിയില്‍ ടെന്‍ഡര്‍ നല്‍കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.

വിനോദമാകാം പക്ഷേ ബസുകള്‍ ആഡംബരം കുറയ്ക്കണം

എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടികൂടിയത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളുമാണു നിയമം അനുവദിക്കാത്ത ലൈറ്റുകള്‍ ഉപയോഗിച്ചു പിടിയിലായത്. ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്നള ആര്‍ഭാട ലൈറ്റുകളാണു മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയര്‍ന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ചു ഉച്ചത്തില്‍ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി ... Read more

പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം. ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്. എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്‍ജിന്‍ തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസാണ് ... Read more

ഇനിയില്ല അപകട മരണങ്ങള്‍: വിളിക്കാം 9188100100 സഹായം ഉടനെത്തും

അപകട മരണങ്ങളില്‍ വര്‍ഷം തോറും ജീവന്‍ പൊലിയുന്നത് നിരവധി പേരുടേതാണ്. എന്നാല്‍ ഇനി ഇത്തരം മരണങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ നടക്കില്ല. റോഡപകടങ്ങളില്‍ ജീവന്‍ പൊലിയുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടപ്പാക്കിയ അത്യധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ട്രോമ കെയര്‍ പ്രവര്‍ത്തനം ലഭുക്കുന്നതിന് രൂപീകരിച്ച 918100100 എന്ന നമ്പര്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ ആയിരത്തോളം ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയത്.അപകടം നടന്ന സ്ഥലത്ത് നിന്ന് വിളിച്ചാല്‍ തിരുവനന്തപുരത്തെ പൊലീസ് കണ്‍ട്രോള്‍ റൂമിലാണ് കോള്‍ എത്തുന്നത്. ഇവിടെ പ്രത്യേക പരിശീലനം നല്‍കിയ ടീം വിളിച്ചയാളുടെ കൃത സ്ഥലം മനസ്സിലാക്കി മാപ്പില്‍ അടയാളപ്പെടുത്തും. തുടര്‍ന്ന് ഏറ്റവും അടുത്തുള്ള ആംബുലന്‍സ് ഡ്രൈവറിന് വിവരം കൈമാറും. ഇതിനായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പൊലീസും ഐ എം എയും പരിശീലനം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ ... Read more

ഇക്കുറി കാലവര്‍ഷം നേരത്തെ: മേയ് 25ന് മഴ തുടങ്ങുമെന്ന് പ്രവചനം

കേരളത്തില്‍ ഈ കൊല്ലം കാലവര്‍ഷം നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മെയ് 25ന് കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇക്കുറി രാജ്യത്ത് മഴ സാധാരമ ഗതിയില്‍ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മണ്‍സൂണ്‍ വരെ ജൂണ്‍ ഒന്നിന്നായിരുന്നു കേരളത്തില്‍ മഴ ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കുറി ഇത് ഒരാഴ്ച്ച നേരത്തെയായിരിക്കും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. മേയ് 25ന് കാലാവര്‍ഷം എത്തിയാല്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കിടയില്‍ മഴ നേരത്തെ തുടങ്ങുന്ന വര്‍ഷമായി 2018 മാറും. കാറ്റിന്റെ ഗതി അനുസരിച്ചാണ് പ്രധാനമായും മണ്‍സൂണ്‍ എത്തുന്ന തീയതി പ്രഖ്യാപിക്കുന്നത്. ഇപ്പോള്‍ ലഭിക്കുന്ന സൂചന അനുസരിച്ച് മേയ് 25ന് തന്നെ മഴ തുടങ്ങുമെന്നും ഇതില്‍ വലിയ മാറ്റം സാധ്യമല്ലെന്നും ഉദോഗ്യസ്ഥര്‍ നല്‍കുന്ന സൂചന.

നുമ്മ ഊണ് ഇന്ന് മുതല്‍ 13 ഇടങ്ങളിലേക്ക് 

കേരളത്തില്‍ വിശന്നു പൊരിയുന്ന ഒരു വയറു പോലും ഉണ്ടാകരുത് എന്ന ലക്ഷ്യവുമായി നുമ്മ ഊണ് പദ്ധതി എറണാകുളം ജില്ലയിലാകെ വ്യാപിപിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് രണ്ടിടത്ത് തുടരുന്ന പദ്ധതി ഉള്‍പ്പെടെ 13 കേന്ദ്രങ്ങളിലേക്ക് വെള്ളിയാഴ്ച്ച മുതല്‍ മുതല്‍ കൂപ്പണ്‍ വിതരണം തുടങ്ങും. തെരഞ്ഞെടുത്ത ഹോട്ടലുകളില്‍ ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് നല്‍കുന്ന പദ്ധതിക്കുള്ള കൂപ്പണുകള്‍ നിലവില്‍ കലക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലുമാണ് ലഭിക്കുന്നത്. കലക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള മുന്‍കൈയെടുത്ത് ആവിഷ്‌കരിച്ച പദ്ധതിക്ക് പെട്രോനെറ്റ് എല്‍എന്‍ജി ഫൗണ്ടേഷനും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ എറണാകുളം ജില്ലാകമ്മിറ്റിയുമാണ് പിന്തുണ നല്‍കുന്നത്. കൊച്ചി താലൂക്ക് ഓഫീസ്, വൈപ്പിന്‍ മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം, കുന്നത്തുനാട് താലൂക്ക് ഓഫീസ്, പറവൂര്‍ താലൂക്ക് ഓഫീസ്, ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് (പൊലീസ് എയ്ഡ്പോസറ്റ്), മൂവാറ്റുപുഴ പൊലീസ് എയ്ഡ്പോസ്റ്റ് (കച്ചേരിത്താഴം), കോതമംഗലം സ്വകാര്യബസ് സ്റ്റാന്‍ഡ്, എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷന്‍, അങ്കമാലി റെയില്‍വേ സ്റ്റേഷന്‍, വൈറ്റില ഹബ് ... Read more