Category: Kerala

എന്‍ ഊര് പൈതൃക ഗ്രാമം ഡിസംബറില്‍ പൂര്‍ത്തിയാകും

ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി വയനാടന്‍ ടൂറിസത്തിന് കരുത്ത് പകരും. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം. എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും. പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള ... Read more

വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി

വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും

നിപ വൈറസ് ടൂറിസത്തെ ബാധിച്ചിട്ടില്ല: സംസ്ഥാന ടൂറിസം അഡ്വൈസറി കമ്മിറ്റി

സംസ്ഥാനത്ത് ഉണ്ടായ നിപാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലകളേയും ബാധിച്ചിട്ടില്ലെന്ന് സ്റ്റേറ്റ് ടൂറിസം അഡ്വൈസറി കമ്മിറ്റി. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. സംസ്ഥാനത്ത് നിപ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഇത് ഉണ്ടായ സാഹചര്യത്തില്‍ തന്നെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗത്തില്‍ തന്നെ നിയന്ത്രിക്കാനായതായി യോഗത്തില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചരണങ്ങള്‍ ചിലരിലെങ്കിലും ആശങ്കയുണ്ടാക്കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് ബാധ നിയന്ത്രണവിധേയമായതായും, സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അറിയിച്ചു. നിലവിലുള്ള ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ടൂറിസംരംഗത്തുളളവര്‍ മുന്‍കൈയെടുക്കണമെന്നും ടൂറിസം ... Read more

കേരളത്തില്‍ അതിശക്തമായ മഴ: ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ പൊലീസിനു നിര്‍ദേശമുണ്ട്. 28 വരെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. 25നു ശക്തമായ മഴയും ശനിയാഴ്ച അതിശക്തമായ മഴയും ലഭിക്കും. 12 മുതല്‍ 20 സെ.മീ. വരെയായിരിക്കും ശനിയാഴ്ച മഴ ലഭിക്കുക. മുന്നറിയിപ്പു ശ്രദ്ധയോടെ കണക്കാക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉയര്‍ന്ന തിരമാലകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടിയെടുക്കും. ആവശ്യമാണെങ്കില്‍ മാത്രം ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു എന്ന് ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. 26നു കേരളത്തില്‍ ചിലയിടങ്ങളില്‍ 20 സെ.മീ. വരെയുള്ള അതിശക്തമായ മഴയുണ്ടാകും. 27നു ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യും. ഒന്നോ രണ്ടോയിടങ്ങളില്‍ മഴ അതിശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. 28നും 29നും ഇതു തുടരും. ലക്ഷദ്വീപില്‍ 30 വരെ പലയിടത്തും അതിശക്തമായ മഴ ലഭിക്കും.

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്

കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്. മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ ... Read more

കേരളത്തില്‍ അടുത്തയാഴ്ച്ച മുതല്‍ കനത്ത മഴ: കാലവര്‍ഷം ഇക്കുറി നേരത്തെ

അടുത്ത ഒരാഴ്ച കേരളത്തില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കന്യാകുമാരിക്കു താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടതാണു മഴ കനക്കാന്‍ കാരണം. അതേസമയം, അടുത്ത 48 മണിക്കൂറില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആന്‍ഡമാന്‍ ദ്വീപുകളിലെത്തും. ജൂണ്‍ ഒന്നിനു മുന്‍പു മഴ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷ. ചൂടു ശമിപ്പിച്ചു േവനല്‍മഴ തകര്‍ത്തു പെയ്യുകയാണ്. കേരളത്തില്‍ 20 ശതമാനം അധികം മഴ കിട്ടി. കോഴിക്കോട്, വയനാട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 56, 53 ശതമാനം വീതം മഴ ലഭിച്ചു. എട്ട് ജില്ലകളില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതലാണ് വേനല്‍മഴ. തൃശ്ശൂരും ആലപ്പുഴയിലും മാത്രമാണ് അല്‍പ്പമെങ്കിലും മഴക്കണക്കില്‍ കുറവുള്ളത്.

റെയില്‍വേ പാലത്തില്‍ അറ്റകുറ്റപ്പണി ശനിയും ഞായറും ട്രെയിനുകള്‍ക്ക് നിയന്ത്രണം

പുതുക്കാടിനും ഒല്ലൂരിനുമിടയില്‍ റെയില്‍വേ പാലത്തില്‍ ഗര്‍ഡര്‍ മാറ്റുന്ന രണ്ടാംഘട്ട ജോലികള്‍ നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തു ട്രെയിന്‍ ഗതാഗത നിയന്ത്രണം. പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മറ്റും യാത്ര ചെയ്യുന്നവര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടണമെന്നു റെയില്‍വേ അറിയിച്ചു. ദുരന്തനിവാരണ ഡ്രില്ലിന്റെ ഭാഗമായി റെയില്‍വേ റിസര്‍വേഷന്‍ സംവിധാനം ശനിയാഴ്ച ഉച്ചയ്ക്കു 2.15 മുതല്‍ 3.15 വരെയും രാത്രി 11.45 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ 1.20 വരെയും പ്രവര്‍ത്തിക്കില്ല. റിസര്‍വേഷന്‍ കൗണ്ടറുകളില്‍ ടിക്കറ്റ് ബുക്കിങ്, റദ്ദാക്കല്‍, കറന്റ് ബുക്കിങ് സേവനങ്ങള്‍ എന്നിവയാണു മുടങ്ങുക. ദക്ഷിണ റെയില്‍വേ, ദക്ഷിണ പശ്ചിമ റെയില്‍വേ, ദക്ഷിണ മധ്യ റെയില്‍വേകളിലാണു സേവനങ്ങള്‍ തടസപ്പെടുക. മറ്റു സോണല്‍ റെയില്‍വേകളില്‍ നിന്നുള്ള ടിക്കറ്റുകള്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാം. ടോള്‍ ഫ്രീ നമ്പരായ 139ല്‍ നിന്നു ട്രെയിനുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ ഈ സമയങ്ങളില്‍ ലഭിക്കുന്നതല്ലെന്നും റെയില്‍വേ അറിയിച്ചു. പൂര്‍ണമായി റദ്ദാക്കിയവ എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (രാവിലെ 6.00) ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (6.45) എറണാകുളം- ... Read more

സുരക്ഷിത കേരളം സുന്ദരകേരളം : ആശങ്കയില്ലാതെ സഞ്ചാരികൾ

കോഴിക്കോട്ടെ നിപവൈറസ് ബാധ കേരളീയരില്‍ ആശങ്ക സൃഷ്ടിച്ചു എന്നത് ശരി തന്നെ. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പടര്‍ന്നത് പരിഭ്രാന്തിയാണ്. ഇതാകട്ടെ കേരളത്തെക്കുറിച്ച് അനാവശ്യ പേടി മറുനാട്ടുകാരില്‍ സൃഷ്ടിക്കാനും ഇടയാക്കി. വാസ്തവം തിരിച്ചറിയാതെ സോഷ്യല്‍ മീഡിയയില്‍ കാണുന്നതെന്തും കണ്ണുമടച്ചു ഫോര്‍വേര്‍ഡ് ചെയ്യുന്നവര്‍ കേരളത്തിന് ചെയ്യുന്ന ദ്രോഹവും ചെറുതല്ല. ഡല്‍ഹിയിലെ ഐഎല്‍ബിഎസ് ആശുപത്രി പനിയില്ലന്നു പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ജോലിക്ക് കയറിയാല്‍ മതിയെന്ന് മലയാളി നെഴ്‌സുമാരോട് നിര്‍ദേശിച്ചിരിക്കുകയാണ്. കേരളത്തിന് വന്‍ വരുമാനം നേടിത്തരുന്ന ടൂറിസത്തേയും വ്യാജപ്രചാരണം ബാധിക്കുന്നുണ്ട്. വാസ്തവം തിരിച്ചറിയുക കേരളമെമ്പാടും നിപ വൈറസ് ബാധിച്ച രോഗികളില്ല. രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലെ പതിനാലു ജില്ലകളില്‍ ഒന്നായ വടക്കന്‍ കേരളത്തിലെ കോഴിക്കോട് ജില്ലയില്‍ പേരാമ്പ്ര എന്ന സ്ഥലത്തെ പതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം. ഇവിടെ വിരലില്‍ എണ്ണാവുന്നവര്‍ക്കാണ് രോഗബാധ. പേരാമ്പ്രയിലും മലപ്പുറത്തും മരിച്ചവര്‍ക്ക് രോഗബാധയേറ്റത് രോഗീ സാമീപ്യത്തില്‍ നിന്നാണ്. എന്നാല്‍ രോഗം വേഗം തിരിച്ചറിയുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്തതോടെ വൈറസ് ബാധ വളരെവേഗം ... Read more

വൈക്കം ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം

വേമ്പനാട്ട് കായല്‍ തീരത്തെ ബീച്ചില്‍ വൈക്കം നഗരസഭ സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ ഗണേശന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ഇന്ദിരാദേവി അധ്യക്ഷയാകും. ചരിത്ര പ്രദര്‍ശനം വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മലാ ഗോപിയും, പുസ്തക മേള ഡിവൈഎസ്പി കെ സുഭാഷും ചിത്ര പ്രദര്‍ശനം മുന്‍ ലളിതകലാ അക്കാദമി സെക്രട്ടറി എം കെ ഷിബുവും കലാ സന്ധ്യയുടെ ഉദ്ഘാടനം ഗായിക വൈക്കം വിജയലക്ഷ്മിയും നിര്‍വഹിക്കും. വൈകിട്ട് ആറ് മുതല്‍ പിന്നണിഗായകരായ ദേവാനന്ദ്, ജി ഹരിക്യഷ്ണന്‍, ഉദയ്രാമചന്ദ്രന്‍ എന്നിവര്‍ നയിക്കുന്ന സ്മൃതി സംഗീതിക. 25 ന് വൈകിട്ട് നാലിന് വടക്കേനടയില്‍ നിന്ന് വര്‍ണപ്പകിട്ടാര്‍ന്ന സാംസ്‌ക്കാരിക ഘോഷയാത്ര ആരംഭിക്കും. നിശ്ചലദ്യശ്യങ്ങളും വാദ്യമേളങ്ങളും മുത്തുക്കുടകളും കേരളീയ വേഷധാരികളായ കുടുംബശ്രീ പ്രവര്‍ത്തകരും ബഹുജനങ്ങളും അണിനിരക്കും. 5 ന് ടൂറിസം ഫെസ്റ്റ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സി കെ ... Read more

യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നുമുതല്‍ അഞ്ചു ശതമാനം ബോണസ്

അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ ഇന്നു മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ് ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. ഏപ്രിൽ 14നാണ് യുടിഎസ് ഓൺ മൊബൈൽ ആപ് കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷനു അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. സ്റ്റേഷന്‍റെ 25 മീറ്റർ ചുറ്റളവിൽ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണ് ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ട്. ആൻ‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. ... Read more

വൈക്കത്ത് ടൂറിസം ഫെസ്റ്റ് നാളെ മുതല്‍

നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ടൂറിസം ഫെസ്റ്റിന് നാളെ ആരംഭം. 28ന് സമാപിക്കുന്ന ഫെസ്റ്റിന് മുന്നോടിയായി സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിക്കും. ഫെസ്റ്റ് വേദിയില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും സാംസ്‌കാരിക സായാഹ്നങ്ങളും, ഫോട്ടോ പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. വൈക്കം കായലോര ബീച്ച് മൈതാനത്ത് നടക്കുന്ന ഫെസ്റ്റില്‍ കുടുംബശ്രീ ഉല്‍പന്നങ്ങള്‍, ഉത്തരവാദിത്ത ടൂറിസം ഉല്‍പന്നങ്ങള്‍, നാടന്‍ വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം, ഭക്ഷ്യമേള, ചക്കമഹോത്സവം, നാടന്‍ പശുക്കളുടെ പ്രദര്‍ശനം എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി നടക്കും.

ഫാം ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്

നഗരങ്ങളിലും, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസിക്കുന്നതിന് പകരം തിരക്കൊഴിഞ്ഞ തോട്ടങ്ങളിലും കൃഷിഭൂമിയിലും സമയം ചിവലിടുന്ന രീതിയാണ് ഫാം ടൂറിസം. കേരളത്തില്‍ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളില്‍ ഇളവുമായി ടൂറിസം വകുപ്പ്. ഫാം ടൂറിസം പദ്ധതികള്‍ തുടങ്ങുന്നതിന് 50 ഏക്കര്‍ തോട്ടം എന്നതിനെ 15 ഏക്കറായി ചുരുക്കി. കൃഷിഭൂമി 15 ഏക്കര്‍ എന്നതില്‍ നിന്ന് മൂന്ന് ഏക്കര്‍ മതിയെന്നാക്കി. ചട്ടത്തില്‍ ഇളവ് നല്‍കി ഒരു വര്‍ഷത്തിനകം കേരളത്തില്‍ 50 പുതിയ ഫാം ടൂറിസം പദ്ധതികള്‍ക്ക് തുടക്കമിടാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. അടുത്തിടെ നടന്ന ടൂറിസം റോഡ് ഷോകളില്‍ കേരളത്തിലെ ഫാം ടൂറിസം കേന്ദ്രങ്ങളെകുറിച്ച് ഒട്ടേറെ അന്വേഷണങ്ങള്‍ ലഭിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗ്രീന്‍ ഫാം പോളിസിയുമായി ടൂറിസം വകുപ്പ് മുന്നിട്ടിറങ്ങുന്നത്. ഉത്തരവാദിത്ത മിഷനായിരിക്കും പദ്ധതിയുടെ ചുമതല.

ബാണാസുര പുഷ്‌പോത്സവം 31-ന് സമാപിക്കും

ഒന്നര മാസം മുമ്പ് ആരംംഭിച്ച ബാണാസുര ഡാമിലെ പുഷ്‌പോത്സവം മെയ് 31-ന് സമാപിക്കും.. ബാണസുരയിലെ പുഷ്‌പോത്സവം കാണികളുടെ മനം നിറച്ച് ഒന്നര മാസം പിന്നിട്ടപ്പോര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമായി ബാണാസുര മാറി. കുട്ടികളുടെ വേനലവധിക്കാലം ആഘോഷമാക്കാന്‍ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത പ്രധാന ഇടളിലൊന്ന് ബാണാസുര ആയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ശരാശരി പ്രതിദിനം പതിനായിരത്തോളം സന്ദര്‍ശകര്‍ ബാണാസുരയിലെത്തുന്നുണ്ട്. വൈവിധ്യങ്ങളായ പൂക്കളുടെ കൂടാരമൊരുക്കി ഏവരെയും പൂക്കളുടെ ലോകത്തേക്ക് ക്കൂട്ടിക്കൊണ്ട് പോവുകയാണ് ഈ വസന്തോത്സവം.ഹൈഡല്‍ ടൂറിസം വകുപ്പ്, ചീരക്കുഴി നഴ്സറി, നാഷണല്‍ യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ മെയ് 31 വരെയാണ് പുഷ്പോല്‍സവം നടക്കുന്നത്. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗര്‍ ഡാം വയനാട് ജില്ലയില്‍ പടിഞ്ഞാറത്തറ മലയോര ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സ്പില്‍ വേ ഒഴികെ പൂര്‍ണമായും മണ്ണുകൊണ്ട് നിര്‍മ്മിതം. ബാണാസുര എന്നും സഞ്ചാരികള്‍ക്ക് അത്ഭുതമാണ്. ഇന്ത്യയിലെ ഒഴുകി നടക്കുന്ന സോളാര്‍ പാടവും ... Read more

ന്യൂനമര്‍ദം വൈകിട്ടെത്തും: കാലവര്‍ഷത്തിന് ഒരാഴ്ച്

കാലവര്‍ഷം എത്താന്‍ ഒരാഴ്ച മാത്രമെന്നു കാലാവസ്ഥാ വകുപ്പ്. 29 ന് മഴ എത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രവും 28 ന് എത്തുമെന്ന് സ്‌കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ സ്ഥാപനവും പ്രവചിക്കുന്നു. ഇതിനും രണ്ടു ദിവസം മുമ്പേ എത്താമെന്ന് ചില നിരീക്ഷകരും പറയുന്നു. ശ്രീലങ്കയില്‍ നാളെയോടെ മഴയെത്തുമെന്നാണു പ്രതീക്ഷ. ആന്‍ഡമാന്‍സില്‍ മേയ് 20 ന് എത്തേണ്ട മഴ 23 നേ എത്തുകയുള്ളൂ. ആന്‍ഡമാനും കേരളത്തിലെ മഴയുടെ തുടക്കവും തമ്മില്‍ വലിയ ബന്ധമില്ലെന്നു നിരീക്ഷകര്‍ പറയുന്നു. അതിനാല്‍ ഇന്നു വൈകുന്നേരത്തോടെ കന്യാകുമാരി തീരത്തു രൂപമെടുക്കുന്ന ന്യൂനമര്‍ദം ഈ വര്‍ഷത്തെ മണ്‍സൂണിന്റെ ഗതി തീരുമാനിക്കുന്ന സ്ഥിതിയാണ്. മേയ് പത്തിനു ശേഷം തിരുവനന്തപുരം മുതല്‍ മംഗളൂരു വരെയുള്ള പതിനാലോളം കാലാവസ്ഥാ മഴമാപിനികളില്‍ എട്ടിടത്തെങ്കിലും രണ്ടു ദിവസം തുടര്‍ച്ചയായി 2.5 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തുകയും തെക്കു പടിഞ്ഞാറന്‍ ദിശയില്‍നിന്നു കാറ്റു വീശുകയും ചെയ്താല്‍ കാലവര്‍ഷത്തിന്റെ ആഗമനം പ്രഖ്യാപിക്കാമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) ചട്ടം.

ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളായി

സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവു പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ആദ്യമായി ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം. സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി നിയോഗിക്കും. കൂടാതെ പുതുതായി സേനയിലെത്തിയ വനിതാ പൊലീസുകാരെയും ടൂറിസം പോലീസ് വിഭാഗത്തില്‍ നിയോഗിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലങ്ങളിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തിലാണ് ഈ നടപടികള്‍ നടപ്പാക്കുക. ടൂറിസം കേന്ദ്രങ്ങളിലെ ... Read more