Category: Kerala
നിപാ വൈറസ്: സര്‍ക്കാര്‍ നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സര്‍വകക്ഷിയോഗം
നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു. രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. അടിയന്തിരസാഹചര്യത്തില്‍ സര്‍ക്കാരിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും സാമൂഹ്യസംഘടനകള്‍ക്കും ഒരേമനസ്സോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിനന്ദനാര്‍ഹമായ മാതൃകയാണ്. സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ അഭിനന്ദിച്ചു. വിശ്രമമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജയേയും തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്ണനെയും പ്രശംസിക്കുകയും ചെയ്തു. കോഴിക്കോട്ട് രോഗപ്രതിരോധത്തിന് മുന്‍കൈയെടുത്ത ഡോക്ടര്‍മാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിങ്ങനെ അര്‍പ്പണമനോഭാവത്തോടെ പ്രവര്‍ത്തിച്ചവരെ യോഗം അഭിനന്ദിച്ചു. ഈ രംഗത്ത് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ, സ്വകാര്യ ആശുപത്രികളുടെ പങ്കിനെയും നിപാ ബാധ ആദ്യം നിര്‍ണയിക്കാന്‍ സഹായിച്ച ഡോക്ടറെയും യോഗം അഭിനന്ദിച്ചു. വായുവിലൂടെ പകരുമെന്ന ആശങ്ക വേണ്ട. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് മാത്രമേ ഇതുവരെ രോഗബാധയുണ്ടായിട്ടുള്ളൂ. രണ്ടാമതൊരു സ്രോതസ് വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ ... Read more
സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കാന്‍ ഇടുക്കിയിലെ ജലപാതകള്‍
മഴക്കാലമായതോടെ ജില്ലയിലെ വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞെഴുകുകയാണ്. സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. പൂപ്പാറ മൂന്നാര്‍ റോഡില്‍ പെരിയകനാല്‍ വെള്ളച്ചാട്ടത്തിനുമുണ്ട് കാനനത്തിന്റേതായ ചാരുത. ടാറ്റാ ടീയുടെ പെരിയ കനാല്‍ എസ്റ്റേറ്റിന്റെ അതിര്‍ത്തിയിലുള്ള തേയില തോട്ടത്തിന്റെ പച്ചപ്പും കുളിര്‍മയും സഞ്ചാരികളിലേക്കും അനുഭൂതിയായി ഒഴുകിയിറങ്ങുന്നു. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന തൂവാനം വെള്ളച്ചാട്ടം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാറിലാണ് തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിലേക്കുള്ള വഴിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ലക്കം വെള്ളച്ചാട്ടം. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പോകാന്‍ പറ്റിയ ഒരിടമാണ് ഇടുക്കിയിലെ അട്ടുകാട് ജലപാതം. മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് പവര്‍ഹൗസ് വെള്ളച്ചാട്ടം. പീരുമേടിന് സമീപം സ്ഥിതി ചെയ്യുന്ന മദാമ്മക്കുളം വെള്ളച്ചാട്ടത്തിനുമുണ്ട് പറയാന്‍ ചരിത്രമേറെ. ജില്ലയിലെ ഏതു ഭാഗത്തൂടി യാത്ര ചെയ്താലും ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ചെറുതോ ... Read more
വാട്‌സാപ് ഹര്‍ത്താല്‍: 85 കേസില്‍ 1595 പേരെ അറസ്റ്റ് ചെയ്തു
വാട്‌സാപ് വഴി ആഹ്വാനം ചെയ്ത നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1595 പേരെ അറസ്റ്റ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 385 ക്രിമിനല്‍ കേസുകളാണ് അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണങ്ങളില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കവ്വായി കായല്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി നടപ്പാക്കുന്നു
കവ്വായി കായല്‍ കേന്ദ്രീകരിച്ച് അഞ്ചു കോടി രൂപ ചെലവില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നു. ബോട്ട് ടെര്‍മിനലും നടപ്പാതയുമാണ് കായലോരത്ത് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ കടന്നുപോകുന്ന കവ്വായി കായലില്‍ കാസര്‍കോട് ജില്ലയില്‍ ഒട്ടനവധി ടൂറിസം പദ്ധതികള്‍ നിലവിലുണ്ട്. എന്നാല്‍, നഗരസഭ കേന്ദ്രീകരിച്ചു കവ്വായി കായലില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കിയിരുന്നില്ല. സി.കൃഷ്ണന്‍ എംഎല്‍എ പയ്യന്നൂര്‍ മണ്ഡലത്തില്‍ കവ്വായി കായല്‍, കാപ്പാട് ബാക്ക് വാട്ടര്‍, മീങ്കുഴി അണക്കെട്ട്, കൊട്ടത്തലച്ചി മല എന്നിവിടങ്ങളില്‍ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനു സര്‍ക്കാരില്‍ നിന്ന് അനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടമായി കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം പദ്ധതി തുടങ്ങിയതോടെ വന്‍ ജനാവലിയാണ് ഈ കേന്ദ്രത്തില്‍ എത്തുന്നത്. കവ്വായി കായല്‍ കേന്ദ്രീകരിച്ചു ടൂറിസം പദ്ധതി നടപ്പാക്കുന്നതോടെ കാപ്പാടും മീങ്കുഴിയും ബന്ധപ്പെടുത്തി പദ്ധതി വികസിപ്പിക്കാന്‍ കഴിയുമെന്ന ലക്ഷ്യത്തിലാണ് ടൂറിസം വകുപ്പ്. കവ്വായി കായലില്‍ കയാക്കിങ് സംവിധാനം ഉള്‍പ്പെടെ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ കഴിയും. കാപ്പാട് ബാക്ക് വാട്ടര്‍ ടൂറിസം ... Read more
അനന്തപുരിയിലെ മരങ്ങള്‍ക്ക് വിലാസമായി
സംസ്ഥാന തലസ്ഥാനത്തെ വന്‍ മരങ്ങള്‍ക്ക് വിലാസവുമായി ഇന്ത്യയുടെ ആദ്യത്തെ ഡിജിറ്റല്‍ ഗാര്‍ഡന്‍ നിവലില്‍ വന്നു. വന്‍മരങ്ങളുടെ സാന്നിധ്യത്താല്‍ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഇടമാണ് തിരുവനന്തപുരം. ക്വൂ ആര്‍ കോഡ് വഴി മരത്തെകളുടെ വിവരങ്ങള്‍ അറിയുന്നതിന് കനകക്കുന്നിലെ മരങ്ങളിലാണ് ആദ്യ സ്റ്റിക്കറുകള്‍ സ്ഥാപിച്ചത്. മണ്‍ മറഞ്ഞ് കൊണ്ടിരിക്കുന്ന വന്‍ മരങ്ങളാല്‍ സമ്പന്നമാണ് കനക്കുന്ന് പരിസരം. മരത്തെകളില്‍ സ്ഥാപിച്ച കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ മരങ്ങളുടെ പൂര്‍ണ വിവിരം മൊബൈലില്‍ ലഭിക്കും.
കല്ലാറ്റില്‍ ദീര്‍ഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു
അടവിയിൽ കല്ലാറ്റില്‍ ദീർഘദൂര കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു. കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നതിനെത്തുടർന്ന് നിർത്തിവച്ചിരുന്ന ദീർഘദൂര സവാരി ആറു മാസത്തിനു ശേഷമാണ് പുനരാരംഭിക്കുന്നത്. ഇന്നലെയെത്തിയ സഞ്ചാരികളിൽ ഏറെയും ദീർഘദൂര സവാരി നടത്തി. മുണ്ടോംമൂഴി കടവിൽ നിന്ന് പാണ്ടിയാൻ കയവും മണൽവാരിയും ഇടികല്ലും തട്ടാത്തിക്കയവും പിന്നിട്ട് രണ്ടു മണിക്കൂറോളമുള്ള ദീർഘദൂര സവാരി സഞ്ചാരികൾ ഏറെ ഇഷ്ടപ്പെട്ടതാണ്. അപകടസാധ്യതയില്ലാതെയുള്ള സാഹസിക സഞ്ചാരമാണിത്. അടവിയുടെ കാഴ്ചകള്‍ തേടി ഒട്ടേറെ സഞ്ചാരികളെത്താറുണ്ട്. യാത്രയിൽ ഇടികല്ലിൽ എത്തുമ്പോഴുള്ള തിരയിളക്കവും ചെറിയ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് സാഹസികത സമ്മാനിക്കും. കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് സമീപത്തെ മുണ്ടോംമൂഴി കടവിൽ നിന്ന് പേരുവാലി കടവ് വരെയാണ് യാത്ര. അവിടെ നിന്ന് യാത്രക്കാർക്ക് സവാരി കേന്ദ്രത്തിലേക്ക് മടങ്ങുന്നതിന് ഓട്ടോറിക്ഷ ക്രമീകരിച്ചിട്ടുണ്ട്.
റെയില്‍വെ ട്രാക്ക് നവീകരണം; ഇന്നു മുതല്‍ 16 വരെ ട്രെയിനുകള്‍ വൈകിയോടും
കളമശേരിക്കും കറുകുറ്റിക്കും ഇടയിലെ ട്രാക്ക് നവീകരണത്തിന്റെ ഭാഗമായി ജൂണ്‍ 2 മുതല്‍ 16 വരെ ട്രെയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും . ഗുരുവായൂര്‍ – ചെന്നൈ എക്സ്പ്രസ് രണ്ടുമണിക്കൂര്‍ വൈകിയും മാംഗളൂര്‍- തിരുവനന്തപുരം എക്സ്പ്രസ്, മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവ ഒരു മണിക്കൂര്‍ വൈകിയും ഓടും. പ്രതിവാര സര്‍വ്വീസുകളായ വെരാല്‍ -തിരുവനന്തപുരം, ബിക്കാനീര്‍-കൊച്ചുവേളി, ഭാവ് നഗര്‍-കൊച്ചുവേളി, ഗാന്ധിധാം- നാഗര്‍കോവില്‍, ഓഖ- എറണാകുളം, ഹൈദരാബാദ്- കൊച്ചുവേളി, പാട്ന- എറണാക്കുളം എന്നീ ട്രെയിനുകള്‍ അങ്കമാലി, ആലുവ സ്റ്റേഷനുകളില്‍ പിടിച്ചിടും.
മണ്‍സൂണ്‍ സീസണ്‍ ആഘോഷമാക്കാന്‍ ‘കം ഔട്ട് ആന്‍ഡ് പ്ലേ’ കാമ്പയിനുമായി കേരള ടൂറിസം
മണ്‍സൂണ്‍ സീസണില്‍ ലോകമെങ്ങുമുള്ള സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനായി ‘ കം ഔട്ട് ആന്‍ഡ് പ്ലേ ‘ എന്ന പുതുമയുള്ള ഒരു കാമ്പയിന്ടൂറിസം വകുപ്പ്തുടക്കം കുറിച്ച് കഴിഞ്ഞു. ‘ ട്രെക്കിങ്ങ്, ആയുര്‍വേദ മസാജുകള്‍, റിവര്‍ റാഫ്റ്റിങ് തുടങ്ങി ആകര്‍ഷണീയമായ നിരവധി ഇനങ്ങളാണ് മണ്‍സൂണ്‍ സീസണില്‍ കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇതിലൂടെ പ്രകൃതിയിലേക്ക് മടങ്ങിപ്പോയി പാരസ്പര്യത്തിന്റെകണ്ണികളെ ഇണക്കിച്ചേര്‍ക്കാനും ആഹ്ലാദപൂര്‍വം ജീവിതത്തെ തിരിച്ചുപിടിക്കാനും സാധിക്കുന്നു. കേരളത്തില്‍മഴക്കാലംചിലവഴിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുംഎത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ഇത്തവണ വന്‍ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. പോയവര്‍ഷം10,91870വിദേശ ടൂറിസ്റ്റുകളാണ് കേരളത്തിലെത്തിയത്. 8392.11കോടി രൂപയുടെ വരുമാനം ഈയിനത്തില്‍ ലഭിച്ചു. ഏതാനും വര്‍ഷങ്ങളായി മണ്‍സൂണ്‍ കാലത്ത് 70,000 ത്തോളം സൗദി ടൂറിസ്റ്റുകള്‍ കേരളത്തിലെത്താറുണ്ട്. പ്രകൃതിമനോഹരമായ കേരളത്തിന്റെ മണ്‍സൂണ്‍ കാഴ്ചകളില്‍ മുഴുകാനുംആയുര്‍വേദമുള്‍പ്പെടെയുള്ള ചികിത്സാവിധികളില്‍ ഏര്‍പ്പെടാനും ഒഴിവുകാല വിനോദത്തിനായും അറബ് രാജ്യങ്ങളില്‍ നിന്ന് ധാരാളം പേരാണ് മഴക്കാലത്ത്‌സംസ്ഥാനത്തെത്തുന്നത്. ഔദ്യോഗിക ജീവിതത്തിന്റെ പിരിമുറുക്കവുംയാന്ത്രികമായ ജീവിതചര്യയുംഉള്‍പ്പെടെ വിരസമായദൈനംദിന ജീവിതത്തില്‍ നിന്ന് അല്‍പകാലത്തേക്കെങ്കിലും വിട്ടു നിന്ന് ആഹ്ലാദകരമായ ഒഴിവുകാലം ആസ്വദിക്കാനുള്ള അവസരമാണ്‌കേരള ടൂറിസം സഞ്ചാരികള്‍ക്കായി ... Read more
മഴ കനിഞ്ഞു കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഇനി സഞ്ചാരികളുടെ കാലം
മഴ ശക്തിപ്രാപിച്ചതോടെ കിഴക്കന്‍മേഖലയിലെ ജലപാതങ്ങള്‍ സജീവമായി. ആവാസ വ്യവസ്ഥയുടെ പുനഃക്രമീകരണത്തിനായി അടച്ച പാലരുവി ഇന്നും അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചിനും തുറക്കും. തെങ്കാശി കുറ്റാലം സാറല്‍ സീസണിനും തുടക്കമായി. കഴിഞ്ഞ രണ്ടു മാസക്കാലമായി വരള്‍ച്ചയിലായിരുന്ന ജലപാതങ്ങളാണു നിറഞ്ഞുകവിയുന്നത്. മൂന്നു മാസത്തിനു മുന്‍പ് അടച്ച പാലരുവി ജലപാതം ഇന്ന് തുറക്കും. പാലരുവി ഇക്കോടൂറിസത്തിന്റെ ബസിലാകും സഞ്ചാരികളെ ജലപാതത്തിലേക്കു കൊണ്ടുപോവുക. ടിക്കറ്റ് കൗണ്ടര്‍ മുതല്‍ ജലപാതം വരെയുള്ള നാലു കിലോമീറ്റര്‍ ദൂരം സ്വകാര്യ വാഹനങ്ങള്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം വനംവകുപ്പ് രണ്ട് പുതിയ ബസും വാങ്ങിയിട്ടുണ്ട്. അച്ചന്‍കോവില്‍ മണലാര്‍ വെള്ളച്ചാട്ടം അഞ്ചുമുതല്‍ തുറക്കും. അതേസമയം കുംഭാവുരുട്ടി ജലപാതം തുറക്കുന്നതിനെകുറിച്ച് തീരുമാനമൊന്നുമായിട്ടില്ലെന്നും അച്ചന്‍കോവില്‍ ഡിഎഫ്ഒ അറിയിച്ചു. ഇക്കുറി കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ തെങ്കാശി കുറ്റാലം സാറല്‍ സീസണിനു തുടക്കമായി. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണിത്. തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം കുറ്റാലത്തെ ഔഷധ കുളിക്കായി സഞ്ചാരികള്‍ എത്താറുണ്ട്.
വരയാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: രാജമലയില്‍ പുതുതായി 69 കുഞ്ഞുങ്ങള്‍
രാജമലയില്‍ പുതിയതായി 69 വരയാടിന്‍കുഞ്ഞുങ്ങള്‍ ജനിച്ചതായി വനംവകുപ്പിന്റെ അനൗദ്യോഗിക കണക്ക്. മേഖലയില്‍ വനം വകുപ്പ് നടത്തിവന്ന വരയാടുകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരവികുളം ദേശീയോദ്യാനം ഉള്‍പ്പെടെ നാല് ഡിവിഷനുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 1101 വരയാടുകളെ കണ്ടെത്തി. മൂന്നാര്‍, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ച്, മറയൂര്‍, മാങ്കുളം തുടങ്ങിയ ഡിവിഷനുകളിലാണ് കണക്കെടുപ്പ് നടത്തിയത്. രാജമലയില്‍ മാത്രം 710 ആടുകളെ കണ്ടെത്തി . രാജമല കഴിഞ്ഞാല്‍ മീശപ്പുലിമലയിലാണ് കൂടുതല്‍ അടുകളെ കണ്ടെത്തിയത്. 270 ഓളം വരയാടുകളാണ് അവിടെ കണ്ടെത്തിയത്. 31 ബ്ലോക്കുകളില്‍ നാല് പേര്‍ വീതം അടങ്ങുന്ന സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. 15 മുതല്‍ 20 ചതുരശ്ര കി.മീ. ചുറ്റളവിലാണ് ഓരോ ഗ്രൂപ്പും കണക്കെടുപ്പ് നടത്തിയത്. മൂടല്‍ മഞ്ഞും, ശക്തമായ മഴയും കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതേതുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തമിഴ്‌നാട് വനംവകുപ്പുമായി യോജിച്ചുള്ള കണക്കെടുപ്പ് നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
മഴ കണ്ട് മണ്‍സൂണ്‍ യാത്രക്ക് കേരളം
തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ എത്തി കഴിഞ്ഞു. മഴക്കാലമായാല്‍ യാത്രകളോട് ഗുഡ് ബൈ പറയുന്ന കാലമൊക്കെ കഴിഞ്ഞു. വിദേശ വിനോദ സഞ്ചാരികള്‍ കേരളം കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് മഴക്കാലത്താണ്. ആര്‍ത്തലച്ചു കുതിച്ചുപായുന്ന പുഴകള്‍, പാറക്കെട്ടില്‍ വീണു ചിന്നിച്ചിതറുന്ന വെള്ളത്തുള്ളികള്‍, കോടമഞ്ഞ്, തണുത്തകാറ്റ് മഴയുടെ വിവിധ ഭാവങ്ങള്‍ ആസ്വദിച്ച് നൂറുകണക്കിനു വിനോദസഞ്ചാരികളാണ് കഴിഞ്ഞ സീസണ്‍ സമ്പന്നമാക്കിയത്. ഇക്കുറിയും അതിനു മാറ്റം ഉണ്ടാകില്ല. മഴക്കാലം പൊതുവേ ടൂിസം മേഖലയിലെ ഓഫ് സീസണ്‍ എന്നാണ് അറിയയപ്പെടുന്നത്. എന്നാല്‍ ഈ സീസണ്‍ തിരഞ്ഞെടുക്കുന്ന കൂടുതല്‍ സഞ്ചാരികള്‍ ഹോം സ്റ്റേകളാണ് തിരഞ്ഞെടുക്കുന്നത്. പ്രിയമേറുന്ന ഹോം സ്റ്റേ കേരളത്തനിമയുള്ള ഹോം സ്റ്റേകള്‍ അന്വേഷിച്ച് കണ്ടെത്തുന്ന നിരവധി വിദേശ സഞ്ചാരികള്‍ ഉണ്ട്. ഹോട്ടലുകളില്‍ നിന്നു ലഭിക്കാത്ത വ്യത്യസ്തമായ അനുഭവമാണ് ഹോം സ്റ്റേകള്‍ നല്‍കുന്നത്.ഇപ്പോള്‍ മഴയാണു താരം. മഴക്കാല മീന്‍പിടിത്തവും മഴനനയലും മഴക്കാഴ്ചകളും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കുകയാണ് ഹോം സ്റ്റേകള്‍. ഒരു രാത്രിയും രണ്ടു പകലുമാണ് സാധാരണ ഹോം സ്റ്റേകള്‍ വിനോദ ... Read more
കൊല്ലം ഓലിയരുക് വെള്ളച്ചാട്ടം സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു
ആര്‍ച്ചല്‍ ഓലിയരുക് വെള്ളച്ചാട്ടം കേന്ദ്രമാക്കിയുള്ള ടൂറിസം പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം 31നു വൈകിട്ട് അഞ്ചിനു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കിഴക്കന്‍ മേഖലയിലെ മനോഹര ദൃശ്യങ്ങളില്‍ ഒന്നാണ് ഏരൂര്‍ പഞ്ചായത്തിലെ ഈ വെള്ളച്ചാട്ടം. കടുത്ത വേനലില്‍ ഒഴുക്ക് കുറയുമെങ്കിലും മഴയുടെ തുടക്കത്തില്‍തന്നെ ജലപാതം ശക്തമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയാണു ടൂറിസം വകുപ്പ് ഏറ്റെടുക്കുന്നത്. വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏരൂര്‍ പഞ്ചായത്ത് ഏര്‍പ്പെടുത്തും.ഇവിടെ എത്തുന്നവര്‍ക്ക് ആര്‍പിഎല്‍, ഓയില്‍ പാം എസ്റ്റേറ്റുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും.
ചിന്നാര്‍ വന്യജീവി സങ്കേതം നക്ഷത്ര ആമകളുടെ പഠനകേന്ദ്രമാകുന്നു
നക്ഷത്ര ആമകളുടെ ശാസ്ത്രീയ പഠനകേന്ദ്രമാവാന്‍ ചിന്നാര്‍ വന്യ ജീവി സങ്കേതം തയ്യാറാവുന്നു. സംസ്ഥാനത്തു തന്നെ നക്ഷത്ര ആമകള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയുള്ള സ്ഥലമാണ് ചിന്നാര്‍. ജൂണ്‍ ആദ്യ വാരമാണ് പഠനപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക എന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ അമിത് മല്ലിക് അറിയിച്ചു. നക്ഷത്ര ആമകളുടെ സ്വഭാവ സവിശേഷതകള്‍, ആവാസവ്യവസ്ഥ ഉപയോഗം, കാലാവസ്ഥാ വ്യതിയാനങ്ങളോടുള്ള അവയുടെ പ്രതികരണങ്ങള്‍, ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ അവയുടെ ഏകദേശം കണക്കെടുപ്പ്, വളര്‍ച്ചയുടെ തോത്, പ്രജനനസ്വഭാവങ്ങളുടെ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണു പുതിയ പഠനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി, ഫീല്‍ഡ് ഡയറക്ടര്‍ (കോട്ടയം), ജോര്‍ജി പി.മാത്തച്ചന്‍ എന്നിവര്‍ ശാസ്ത്രീയ പഠനത്തിനു മേല്‍നോട്ടം വഹിക്കും. നിലവില്‍ കേരളത്തില്‍ എവിടെയെങ്കിലും നക്ഷത്ര ആമകളുടെ വിപണനമോ സാന്നിധ്യമോ ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതി മുഖേനയോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദേശ പ്രകാരമോ അവയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയായ ചിന്നാര്‍ വന്യജീവി സങ്കേത്തില്‍ എത്തിക്കുകയാണു പതിവ്. കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ... Read more
എന്‍ ഊര് പൈതൃക ഗ്രാമം ഡിസംബറില്‍ പൂര്‍ത്തിയാകും
ആദിവാസി സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചകളുമായി ഒരുങ്ങുന്ന ‘എന്‍ ഊര്’ പൈതൃകഗ്രാമം വരുന്ന ഡിസംബറോടെ പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തി ധൃതഗതിയില്‍ നടക്കുന്നു. പൂക്കോട് വെറ്ററിനറി ക്യാമ്പസിനടുത്താണ് പൈതൃക ഗ്രാമം ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ട്രൈബല്‍ വകുപ്പിന്റെ മൂന്നുകോടി ചെലവിലുള്ള നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായി വരുന്നു. രണ്ടാം ഘട്ട പ്രവൃത്തിക്കായി ടൂറിസം വകുപ്പ് 4.53 കോടിയാണ് നല്‍കിയത്. ട്രൈബല്‍ മാര്‍ക്കറ്റിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. കാടിന്റെ മക്കളുടെ പാരമ്പര്യവും സംസ്‌കാരവും അടുത്തറിയാനും കാണാനുമുള്ള പദ്ധതിയാണ് എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതിലക്ഷ്യമാക്കുന്നത്. പൂര്‍ണമായും പട്ടികവര്‍ഗക്കാര്‍ നിയന്ത്രിക്കുന്ന സംസ്ഥാനത്തെ ഏക ടൂറിസം പദ്ധതി വയനാടന്‍ ടൂറിസത്തിന് കരുത്ത് പകരും. കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ് മാതൃകയിലാണ് എന്‍ ഊര് പൈതൃക ഗ്രാമം. എന്‍ ഊരിലൂടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള സ്റ്റാള്‍, പാരമ്പര്യ മരുന്നുകള്‍, കരകൗശല വസ്തുക്കള്‍, മുളയുപകരണങ്ങള്‍, വസ്ത്രങ്ങള്‍, പെയിന്റിങ്ങുകള്‍, പരമ്പരാഗത ആദിവാസി ആയുധങ്ങള്‍, സംഗീതോപകരണങ്ങള്‍, തേനുള്‍പ്പെടെയുള്ള വനവിഭവങ്ങള്‍ എന്നിവയെല്ലാം എന്‍ ഊരിന്റെ പേരില്‍ ബ്രാന്‍ഡ് ചെയ്ത് പുറത്തിറക്കും. പൈതൃക ഗ്രാമത്തില്‍തന്നെ വില്‍പ്പനയുമുണ്ടാവും. ഇതിനുള്ള ... Read more
വയലനട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് അനുമതി
വയലട-നമ്പികുളം ടൂറിസം പദ്ധതിയ്ക്ക് പുത്തന്‍ പ്രതീക്ഷമായി 4.92 കോടിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ചു. വയലടയ്ക്ക് സമീപമുള്ള തോരോട് മലയും ഏറെ പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടമാണ്. വയലട, മണിച്ചേരി, ചുരത്തോട് പ്രദേശങ്ങളുടെ വിനോദ സഞ്ചാര സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പടുത്തുകയാണ് നിലവിലെ പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയോട് ഇണങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ശുചിമുറികള്‍, വിശ്രമ കേന്ദ്രങ്ങള്‍, വാച്ച് ടവര്‍, കഫെറ്റീരിയ തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. നിലവില്‍ വയലട മേഖലയില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഒരു വിധത്തിലുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമല്ല. എല്ലാതരം കാലാവസ്ഥയിലും ഒട്ടേറെ സഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്. മുള്ളന്‍പാറയില്‍ നിന്നുള്ള കാഴ്ചകളും കാട്ടരുവികളും കുന്നുകളുടെ കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുന്നിന്‍ മുകളില്‍ നിന്നുള്ള റിസര്‍വോയര്‍ ദൃശ്യങ്ങള്‍ മികച്ച കാഴ്ചയാണ് ഒരുക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതോടൊപ്പം തലയാട് ചുരത്തോട് പ്രദേശവും ടൂറിസം പദ്ധതിയുടെ ഭാഗമാക്കും