Category: Kerala
റോ-റോ സര്‍വീസ്: അടുത്തയാഴ്ച മുതല്‍ രണ്ടു ജങ്കാര്‍
വൈപ്പിന്‍ ഫോര്‍ട്ട് കൊച്ചി റോ-റോ ജങ്കാര്‍ രാവിലെ ആറു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തണമെന്ന് ആവശ്യം. രണ്ടു ജങ്കാറുകള്‍ സര്‍വീസിനിറക്കിയാല്‍ ഇതു സാധ്യമാകും. അടുത്തയാഴ്ച രണ്ടു ജങ്കാറുകള്‍ സര്‍വീസ് നടത്തിയേക്കും. ഇതിനായി രണ്ടാമത്തെ റോ-റോ ജങ്കാര്‍ കപ്പല്‍ശാലയില്‍ നിന്നു ഇന്നലെ വൈകിട്ട് ഏറ്റെടുത്തു. ലോഡ്സ് ഷിപ്പിങ് കമ്പനിയില്‍ ജങ്കാര്‍ ഓടിച്ചിരുന്ന വി.ബി. അജിത്കുമാറിനെ രണ്ടാമത്തെ ജങ്കാര്‍ ഓടിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്. കപ്പല്‍ശാലയില്‍ നിന്നു രണ്ടാമത്തെ ജങ്കാര്‍ എടുത്ത് വൈപ്പിന്‍ ജെട്ടിയില്‍ എത്തിച്ചത് അജിത് കുമാറായിരുന്നു. രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം ജങ്കാര്‍ ഓടിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. നിലവില്‍ സര്‍വീസ് നടത്തുന്ന ഏക ജങ്കാറില്‍ തിരക്കേറി. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെയാണു സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച സര്‍വീസില്ല. ദിവസേന 36 മുതല്‍ 40 വരെ ട്രിപ്പുകളാണു നടത്തുന്നത്. എന്നിട്ടും ജങ്കാറില്‍ കയറാന്‍ കാത്തു കിടക്കുകയാണു വാഹനങ്ങള്‍. തിരക്കേറിയ ഞായറാഴ്ച സര്‍വീസ് നടത്തണമെന്ന ആവശ്യവും ഉയര്‍ന്നു. പരിചയ സമ്പന്നരായ ജീവനക്കാരുടെ അഭാവം ... Read more
ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചു
സംസ്ഥാനത്തെ പുതിയ ടൂറിസം നയം പ്രകാരം ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തുവാന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനും, നിലവിലെ റോഡുകള്‍ മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി മന്ത്രിതല സമിതി രൂപീകരിച്ചു. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും, നവീകരണത്തിനുമായി കിഫ്കിയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ടൂറിസം അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനത്തിനും മേല്‍നോട്ടത്തിനുമാണ് മന്ത്രിതല സമിതി രൂപീകരിച്ചത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വൈസ് ചെയര്‍മാനായ സമിതിയില്‍ റവന്യൂ, പൊതുമരാമത്ത്, വൈദ്യുതി, തദ്ദേശ സ്വയംഭരണം, വനം, ജലസേചന വകുപ്പികളിലെ മന്ത്രിമാരും, വകുപ്പുകളിലെ ഉന്നത ഉദ്ദ്യോഗസ്ഥരും അംഗങ്ങളാണ്. പുതിയ സമിതി മുന്നോട്ട് വെക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ ടൂറിസം വികസനത്തില്‍ വലിയ മാറ്റമുണടാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സമിതിയുടെ രൂപീകരണത്തിലൂടെ ടൂറിസം വികസനത്തിന് വിഘാതമാകുന്ന അത്യാവശ്യ തടസ്സങ്ങള്‍ ഒഴിവാക്കാനും, മെച്ചപ്പെട്ട റോഡുകള്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാനും സാധിക്കും.
അതിവേഗ കെഎസ്ആര്‍ടിസി വണ്ടികളില്‍ ഇനി നിന്ന് യാത്ര ചെയ്യാം
കെ എസ് ആര്‍ ടി സി അതിവേഗ സര്‍വ്വീസുകളില്‍ ഇനി മുതല്‍ നിന്ന് യാത്ര ചെയ്യാം. മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്ത് ഗതാഗത വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. പൊതു ജന താല്‍പര്യം മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് യാത്ര ചെയ്യാനുണ്ടായിരുന്ന വിലക്കാണ് നീങ്ങിയത്. യാത്ര വിലക്കി കഴിഞ്ഞ മാര്‍ച്ചിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. അതിവേഗ സര്‍വ്വീസുകളി്ല്‍ നിന്ന് യാത്ര അനുവദിക്കരുതെന്നും സീറ്റുകളുടെ എണ്ണം അനുസരിച്ച് മാത്രമേ യാത്രക്കാരെ കയറ്റാവൂയെന്നുമുള്ള ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ചട്ടം ഭേദഗതി ചെയ്യാവുന്നതാണെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് മോട്ടോര്‍ വാഹന ചട്ടം 2, 267 എന്നിവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഇതോടെ സൂപ്പര്‍ എക്‌സ് പ്രസ് , സൂപ്പര്‍ ഫാസ്റ്റ് സര്‍വ്വീസുകളിലെ വിലക്കാണ് നീങ്ങുന്നത്.പൊതു ജനതാല്‍പര്യാര്‍ത്ഥമാണ് ചട്ടം ഭേദഗതി ചെയ്‌തെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു . അതി വേഗ സര്‍വ്വീസുകളില്‍ നിലവില്‍ നിന്ന് ... Read more
ഓഫ് റോഡ് ട്രെക്കിങ്ങിനോട് നോ പറഞ്ഞ് വാഗമണ്‍
വാഗമണ്ണിലെ വിനോദസഞ്ചാര കേന്ദ്രമായ ഉളുപ്പൂണിലേക്കുള്ള ഓഫ് റോഡ് ട്രെക്കിങ് വനം വകുപ്പ് നിരോധിച്ചു. വനമേഖലയും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളാരംക്കല്ല്, ടണല്‍, വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള വാഹന സഞ്ചാരമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇതോടെ ഡ്രൈവിങ് സാഹസികത തേടി ഹൈറേഞ്ചിലെത്തുന്ന സഞ്ചാരികള്‍ നിരാശയോടെ മടങ്ങേണ്ടി വരും. ദിവസേന നൂറുകണക്കിന് ആളുകളാണ് ഓഫ് റോഡ് െട്രക്കിങ് അനുഭവം ആസ്വദിക്കുന്നതിനായി വാഗമണ്ണില്‍ എത്തിയിരുന്നത്. നൂറോളം വാഹനങ്ങളും ഇവിടെ സര്‍വീസ് നടത്തിയിരുന്നു. ഓഫ് റോഡ് െട്രക്കിങ്ങിനെത്തുന്ന വാഹനങ്ങള്‍ തങ്ങളുടെ സൈ്വരജീവിതത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും തടസ്സമാകുന്നുവെന്നും വനം നശിപ്പിക്കുന്നുവെന്നും കാണിച്ച് പ്രദേശവാസികളും ആദിവാസികളും അടങ്ങുന്ന 400 പേര്‍ ഒപ്പിട്ട പരാതി വനംവകുപ്പിന് ലഭിച്ചിരുന്നു. വനംവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഇത് ബോധ്യമായതിനെത്തുടര്‍ന്നാണ് നടപടി. വാഹനം കയറ്റുന്നത് നിരോധിച്ചതായി ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പ് നീക്കം. മുന്നറിയിപ്പ് ലംഘിച്ച് വാഹനം കയറ്റിയാല്‍ വനം നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, സത്രം എന്നിവിടങ്ങളിലെ ഓഫ് റോഡ് ട്രെക്കിങ് നിരോധിച്ചുകൊണ്ട് ... Read more
ഐന്തരുവി വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്ക്
സഞ്ചാരികളുടെ മനസ്സും ശരീരവും കുളിര്‍പ്പിക്കുന്ന കിഴക്കന്‍ മേഖലയിലെ വെള്ളച്ചാട്ടമാണ് ഐന്തരുവി. തെങ്കാശിയില്‍ നിന്ന് എട്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വെള്ളച്ചാട്ടത്തിന്റെ അടുത്തെത്താം. കുറ്റാലത്തില്‍ എത്തുന്ന എല്ലാവരും ഐന്തരുവിയും സന്ദര്‍ശിച്ചേ മടങ്ങൂ. അതിര്‍ത്തിയില്‍ നല്ല മഴ ലഭിച്ചതിനാല്‍ വെള്ളച്ചാട്ടം പൂര്‍ണതോതിലായി. മുകളില്‍ പാറയിലൂടെ ഒഴുകുന്ന വെള്ളം വലിയ അഞ്ച് വെള്ളച്ചാട്ടമായാണ് താഴേക്ക് പതിക്കുന്നത്. ഇങ്ങനെ നിരവധി സഞ്ചാരികള്‍ക്ക് ഒരുമിച്ച് കുളിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നത്. തമിഴില്‍ ‘ഐന്തരുവി’എന്നാല്‍ അഞ്ച് അരുവി എന്നാണര്‍ഥം. വെള്ളച്ചാട്ടം പൂര്‍ണതോതിലായതോടെ സഞ്ചാരികളുടെ തിരക്കാണ്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെയാണ് കുളിസ്ഥലം അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ തിരക്ക് നിയന്ത്രിച്ച് സുരക്ഷിതമായി കുളിക്കാന്‍.
കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ മുതല്‍
ബൈവീക്കിലി എകസ്പ്രസായ കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് നാളെ രാവിലെ 10.30ന് കൊച്ചുവേളിയില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജന്‍ ഗൊഹെയ്ന്‍ ഉദ്ഘാടനം ചെയ്യും. ട്രെയിനിന്റെ സ്ഥിരം സര്‍വീസ് മംഗളൂരുവില്‍ നിന്ന് 10നും കൊച്ചുവേളിയില്‍ നിന്നു 14നും ആരംഭിക്കും. കൊച്ചുവേളിയില്‍ നിന്നു വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.25ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 9.15ന് മംഗളൂരുവില്‍ എത്തും. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി എട്ടിനു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 8.15ന് കൊച്ചുവേളിയിലെത്തും. ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന ട്രെയിനിനു കൊല്ലം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ സ്റ്റോപ്പുകളുണ്ട്. ഉദ്ഘാടന സ്‌പെഷ്യല്‍ ട്രെയിന്‍ ശനിയാഴ്ച്ച രാവിലെ 10.30ന് കൊച്ചുവേളിയില്‍ നിന്നു പുറപ്പെട്ട് രാത്രി 10.45ന് മംഗളൂരുവില്‍ എത്തിച്ചേരും. റിസര്‍വേഷനില്ലാത്ത പൂര്‍ണമായും അണ്‍റിസര്‍വഡ് കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയയില്‍ പ്രത്യേക നിരക്കാണ് ഈടാക്കുക. കുഷ്യന്‍ സീറ്റുകളുളള അന്ത്യോദയയില്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കാനായി ഡിസ്‌പെന്‍സറുകളുമുണ്ടാകും. 16 ജനറല്‍ കോച്ചുകളാണു ട്രെയിനിലുള്ളത്.
കേളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: എല്ലാ ജില്ലാ കല്കടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി
കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലാകലക്ടര്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മഴ ശക്തമായിട്ടുള്ളതിനാല്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ട്.മലയോര മേഖലയിലോക്കുള്ള യാത്ര പരിമിതപ്പെടുത്തുവാന്‍ പോലീസിന് നിര്‍ദേശം നല്‍കി. മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ സന്ദര്‍ശനം കര്‍ശനമായ നിയന്ത്രണത്തിലാവും അനുവദിക്കുക . ജൂണ്‍ പത്ത് വരെ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കടലില്‍ മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യത നിര്‍ദേശം നല്‍കിയതിനാല്‍പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്
കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്‌സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്‌സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.
പുരവഞ്ചി മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും
സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച് പുരവഞ്ചി മേഖലയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11ന് യോഗം ചേരും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചേംബറിലാണ് യോഗം ചേരുന്നത്. സംയുക്ത ഹൗസ് ബോട്ട് ഉടമാ സംഘടനകളും തൊഴിലാളി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. വേതനകരാറില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അനിശ്ചിതകാല സമരത്തിന് പുരവഞ്ചി മേഖലയിലെ വിവിധ ഉടമാസംഘടനകള്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ പ്രശനത്തിന് പരിഹാരമായില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ച തീയതിക്ക് തൊട്ട് മുമ്പ് യൂണിയനുകള്‍ കേരള ഹൗസ് ബോട്ട് ഓണേഴ്‌സ് ഫെഡറേഷനുമായി ചര്‍ച്ച നടത്തി നിലവിലെ സേവന വേതന വ്യവസ്ഥകള്‍ 15 ശതമാനം വര്‍ധന നടപ്പാക്കി. ഇതോടെ സമരം പിന്‍വലിച്ചതായി സംഘടനകള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഈ തീരുമാനം മറ്റു പുരവഞ്ചി ഉടമാസംഘടകളെ അറിയിക്കാതെയാണ് എടുത്തത് എന്ന നിലപാടുമായി മുന്നോട്ട് വന്നു. ഇതോടെ പുരവഞ്ചികള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയുമായി. തുടര്‍ന്ന് സംയ്കുത പുരവഞ്ചി സംഘടനകള്‍ സമരം ... Read more
പരിസ്ഥിതി ഫോട്ടോഗ്രാഫി അവാര്‍ഡ് ജൂണ്‍ എട്ട് വരെ അപേക്ഷിക്കാം
ഹരിത കേരളം മിഷന്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി അവാര്‍ഡിന് ജൂണ്‍ 8 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംസ്ഥാനത്ത് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടക്കുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ ആധാരമാക്കി, കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ച നല്‍കുന്ന ഫോട്ടോഗ്രാഫുകള്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. ഫോട്ടോകള്‍ക്കൊപ്പം പരിപാടിയെക്കുറിച്ചുള്ള ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്തണം. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതുള്‍പ്പെടെ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും ലഭിക്കും. കൂടാതെ പതിനാല് ജില്ലകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഓരോ ഫോട്ടോകള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡും സാക്ഷ്യപത്രവും നല്‍കും. മത്സരം സംബന്ധിച്ച നിയമാവലി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഹരിത കേരളം മിഷന്‍ വെബ്സൈറ്റില്‍ www.haritham.kerala.gov.in ലഭ്യമാണ്.
കാട് വിളിക്കുന്നു കേരളവും…
മരതക പട്ടിനാല്‍ പൊതിഞ്ഞൊരു നാടാണ് കേരളം. പ്രകൃതി ദേവത അതിന്റെ പൂര്‍ണ സൗന്ദര്യം കനിഞ്ഞ് നല്‍കിയ നാടിന്റെ ആകെയുള്ള പ്രദേശത്തിന്റെ 21 ശതമാനവും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന വനഭൂമി കൂടിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലം വരെ കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം വനമായിരുന്നു. വിദേശ ശക്തികളുടെ കടന്നുവരവും വികസന പ്രവര്‍ത്തനങ്ങളും കൂടി ആയപ്പോള്‍ കേരളത്തിന്റെ വനഭൂമിയുടെ അളവ് തീരെ കുറയുകയായിരുന്നു. വിനോദ സഞ്ചാര രംഗത്ത് കേരളത്തിന് ഇത്ര കണ്ട് കുതിച്ചുയരാന്‍ സാധ്യത നമ്മുടെ വനങ്ങള്‍ തന്നെയാണ്. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരയെുള്ള സ്ഥലങ്ങളില്‍ പച്ചപ്പിന്റെ ഒരു കുട തന്നെ കാടുകള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിനെ മരതക വര്‍ണ്ണമായി മാറ്റിയ കാടുകളെ അറിയാം സൈലന്റ് വാലി കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദേശീയോദ്യാനങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ സൈലന്റ് വാലി. 70 ലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കാടുകള്‍ പശ്ചിമഘട്ടം മലനിരകളുടെ ഭാഗമാണ്. സാധാരണ വനങ്ങളില്‍ കാണപ്പെടുന്ന ചീവിടുകള്‍ ഇവിടെ ഇല്ലാത്തതിനാലാണ് ഇവിടം നിശബ്ദ ... Read more
മഴയ്‌ക്കൊപ്പം തുഷാരഗിരിയിലേക്കൊരു യാത്ര
മഴ എല്ലാകാലത്തും എല്ലാവരെയും കൊതിപ്പിക്കുന്ന ഒന്നാണ്. മഴയത്തിറങ്ങി കളിക്കാന്‍ ആഗ്രഹിക്കാത്ത ആരും തന്നെയുണ്ടാകില്ല. മലയാളികളെ സംബന്ധിച്ചിടത്തോളം മഴക്കാലത്തുള്ള യാത്രയും ഏറേ താല്‍പ്പര്യമുള്ള ഒന്നാണ്. ഇത്തരത്തില്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ ഒരു സ്ഥലമാണ് തുഷാരഗിരി വെള്ളച്ചാട്ടം. പ്രത്യേകിച്ച് മലബാറുകാര്‍ക്ക്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് തുഷാരഗിരി വെള്ളച്ചാട്ടത്തിലേക്കൊരു യാത്ര എന്നും ഓര്‍ത്തുവെക്കാനുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്ത് വയനാടിനോട് ചേര്‍ന്ന് പശ്ചിമഘട്ട മലനിരയിലാണ് തുഷാരഗിരി. ഡി.ടി.പി.സിയും തുഷാരഗിരി വനസംരക്ഷണ സമിതിയും ചേര്‍ന്ന് ‘മഴയാത്ര’ എന്ന പരിപാടി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയിരുന്നു. നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടം, മഴവില്‍ വെള്ളച്ചാട്ടം, തുമ്പി തുള്ളുംപാറ, തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍- ഏകദേശം 240 അടി. മറ്റുള്ളവക്ക് ശരാശരി 100-125 അടിയേ ഉയരമുള്ളൂ. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര ... Read more
പച്ചപ്പില്‍ കുളിക്കാം പ്രകൃതിയെ കാണാം ഊഞ്ഞാപ്പാറയിലെത്തിയാല്‍
സീറോ ബഡ്ജറ്റില്‍ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തേടുന്നവരാണ് മലയാളികള്‍. വളരെ ചുരുങ്ങിയ ചെലവില്‍ കണ്ണിനും മനസിനും തൃപ്തിയേകുന്ന സ്ഥലങ്ങള്‍ കണ്ടെത്തുന്നതില്‍ മിടുക്കരാണ് പുതുതലമുറ. കോഴിക്കോട് ബാലുശ്ശേരിയിലെ വയലടയും മലപ്പുറത്തെ മിനി ഊട്ടിയും അതിനുദാഹരണങ്ങള്‍ മാത്രം. ആ പട്ടികയിലേക്ക് പുതിയൊരു പേരു കൂടി എഴുതിച്ചേര്‍ക്കുകയാണ്, ഊഞ്ഞാപ്പാറ. Pic Courtsy: Jitin Menon വളരെ ചുരുങ്ങിയ കാലയളവില്‍ ഊഞ്ഞാപ്പാറയ്ക്ക് കിട്ടിയ സ്വീകാര്യതയ്ക്ക് പ്രധാനകാരണക്കാര്‍ ഫേസ്ബുക്കും വാട്ട്‌സ് ആപ്പും തന്നെയെന്നു പറയാതെ വയ്യ. സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച ചിത്രങ്ങളിലൂടയാണ് ഊഞ്ഞാപ്പാറ ജനങ്ങളിലേക്ക് എത്തിതുടങ്ങിയത്. പട്ടണങ്ങളിലും പുറം സ്ഥലങ്ങളിലും ജീവിക്കുന്നവരാണ് ഏറെയും ഊഞ്ഞാപ്പാറയെ തേടിയെത്തുന്നത്. തനിനാട്ടിന്‍പുറത്തിന്റെ മട്ടു പേറുന്ന ഊഞ്ഞാപ്പാറയിലെ നീര്‍പ്പാലത്തില്‍ കുളിച്ച് കേറുന്നതാണ് ഇപ്പോള്‍ യാത്രികരുടെ ഹരം. കുട്ടികളും മുതിര്‍ന്നവരും സഞ്ചാരികളും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനപ്രതി കുളിച്ച് കയറാന്‍ മാത്രം ഊഞ്ഞാപ്പാറയിലെത്തുന്നത്. എറണാകുളം ജില്ലയിലെ കോതമംഗലം ടൗണില്‍ നിന്നും 7 കിലോമീറ്റര്‍ ദൂരമുണ്ട്. കോതമംഗലം തട്ടേക്കാട് റോഡില്‍ കീരംപാറ കഴിഞ്ഞ് 1 കിലോമീറ്റര്‍ ... Read more
എറണാകുളം സൗത്തിലും ബഗ്ഗി സര്‍വീസ്
എറണാകുളം ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ബഗ്ഗി സര്‍വീസ് ആരംഭിച്ചു. പ്രായമുള്ളവര്‍ക്കും രോഗികള്‍ക്കും ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നു വിവിധ പ്ലാറ്റ്‌ഫോമുകളിലെത്താന്‍ ബഗ്ഗി കാര്‍ ഉപയോഗിക്കാം. ഒരാള്‍ക്കു 30 രൂപയാണു നിരക്ക്. ബെംഗളൂരു ആസ്ഥാനമായ മെയ്‌നി മെറ്റീരിയല്‍സ് മൂവ്‌മെന്റ് എന്ന സ്ഥാപനത്തിനാണു കരാര്‍. ബഗ്ഗി സര്‍വീസിന്റെ ഉദ്ഘാടനം കെ.ജെ. സോഹന്‍ നിര്‍വഹിച്ചു. സ്റ്റേഷന്‍ ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, മെയ്‌നി ഗ്രൂപ്പ് ചെയര്‍മാന്‍ സന്ദീപ് കുമാര്‍ മെയ്‌നി തുടങ്ങിയവര്‍ പ്രസംഗിച്ചു. മൂന്നു ബഗ്ഗികളാണ് എറണാകുളത്തു സേവനത്തിനുള്ളത്. ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍, ഗുരുവായൂര്‍ സ്റ്റേഷനുകളില്‍ രണ്ടു വീതവും തിരുവനന്തപുരം സെന്‍ട്രല്‍ (മൂന്ന്), കന്യാകുമാരി (ഒന്ന്), നാഗര്‍കോവില്‍ (രണ്ട്) എന്നിങ്ങനെ ബഗ്ഗി സര്‍വീസിന് കമ്പനി കരാര്‍ നേടിയിട്ടുണ്ട്. 24 മണിക്കൂറും സ്റ്റേഷനില്‍ ബഗ്ഗി സൗകര്യം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്കു ബഗ്ഗി സൗകര്യം ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയും മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ അറിയിച്ചു. പ്രധാന പ്രവേശന കവാടത്തിനുള്ളില്‍ ഒന്നാം പ്ലാറ്റ്‌ഫോമിലേക്കു കയറുന്നതിനു തൊട്ടുമുന്‍പായാണു ബഗ്ഗി ... Read more
അനധികൃത ഹോം സ്റ്റേകൾക്കെതിരെ നടപടി: അടിയന്തര യോഗം വിളിക്കുമെന്ന് ടൂറിസം മന്ത്രി
കേരളത്തിൽ വിനോദ സഞ്ചാരവകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നിരവധി ഹോം സ്‌റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഹോം സ്‌റ്റേ ക്ലാസിഫിക്കേഷന്‍ ഒരു ലൈസന്‍സിന്റെയും പരിധിയില്‍ വരാത്തതിനാല്‍ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്നില്ല. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തിര യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കോവളത്ത് വിദേശ വനിത ലിഗയുടെ കൊലപാതകത്തെത്തുടർന്ന് ടൂറിസം പൊലീസിന്റെ നിലവിലുള്ള ശക്തി വര്‍ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടൂറിസം പൊലീസില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ടൂറിസം പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഭാഷാനൈപുണ്യക്ലാസുകള്‍, അവബോധ ക്ലാസുകള്‍, ഇതര ട്രെയ്‌നിങുകള്‍ എന്നിവ കിറ്റ്‌സ് മുഖാന്തിരം നല്‍കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 178 ലൈഫ്‌ഗാര്‍ഡുകളാണ് ടൂറിസം രംഗത്ത് സേവനമനുഷ്ടിക്കുന്നത്. ഇവരുടെ സേവനം നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളില്‍ ഉറപ്പാക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്കു നേരെയുള്ള മോശപ്പെട്ട പെരുമാറ്റവും ആക്രമണവും ചൂഷണവും തടയുന്നതിനായി വ്യാപാരികള്‍ക്കും ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ടൂറിസ്‌റ്റ് ഗൈഡുകള്‍ക്ക് ... Read more