Category: Kerala

യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം

അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്‌സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം  പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ ... Read more

ആവേശത്തിരയേറി വള്ളംകളി ലീഗ് വരുന്നു: തുഴയെറിഞ്ഞ് ടൂറിസം

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നകേരള ബോട്ട് റേസ് ലീഗ് ടൂറിസം വ്യവസായത്തിലെ സുപ്രധാനമായ നേട്ടമായി മാറുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .ഐ പി എല്‍ മാതൃകയില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും ആവേശം വര്‍ധിപ്പിക്കും. ഐ പി എല്‍ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേവരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു. കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം തോമസ് ഐസക് എക്‌സ്-ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം എല്‍ എ മാര്‍ സംസ്ഥാന തല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ ... Read more

യോഗ വെറും യോഗയല്ല: വിശദീകരിച്ച് വിദഗ്ധര്‍

യോഗ എന്നാല്‍ എന്ത്? എന്താണ് യോഗയുടെ അടിസ്ഥാനം. യോഗാ അംബാസഡര്‍ ടൂറിന്റെ ആദ്യ ദിനം യോഗാ വിദഗ്ധര്‍ കോവളം റാവിസില്‍ പ്രതിനിധികളോട് വിശദീകരിച്ചു. ഡോ. ബി ആര്‍ ശര്‍മ്മ  (കൈവല്യധാമ ഗവേഷണ വിഭാഗം )  അസുഖം വരുമ്പോള്‍  ആദ്യം നാം ആശുപത്രികളിലേക്കാണ് പോകുന്നത് അവിടെ രോഗത്തിനുള്ള കൃത്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍  തരും. എന്നാല്‍ രോഗം  പൂര്‍ണമായി നശിപ്പിക്കുക എന്നത് അവിടെ നടക്കുന്നില്ല. ധ്യാനത്തിലൂടെയും വിവിധ ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെയും നാം  കണ്ടെത്തുന്നത് നമ്മെത്തന്നെ. ഗീതയില്‍ അര്‍ജ്ജുനന്‍ പറഞ്ഞിട്ടുണ്ട് ‘താമരപ്പൂവിനെപോലെയാവണം നാം ജീവിക്കേണ്ടത്’. കാരണം താമര വളരുന്നത് ചെളി നിറഞ്ഞ വെള്ളത്തിന് മുകളിലാണ് എന്നാല്‍ പൂവിനേയോ ഇലകളെയോ ഒരിക്കലും ആ ചെളി മൂടുകയില്ല. അങ്ങനെയാവണം നാം ഓരോരുത്തവരും ജീവിക്കേണ്ടത്. എല്ലാവരിലേക്കും വെളിച്ചം പകരണം നാം നില്‍ക്കുന്ന ഇടമല്ല നാം പകര്‍ന്ന് നല്‍കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാനം. ഓരോ പ്രവര്‍ത്തിയും ചെയ്യും മുമ്പ്  ധ്യാനത്തിലേര്‍പ്പെടുന്ന പോലെ പ്രവര്‍ത്തിക്കൂ ഡോ. യോഗി ശിവ: യോഗയ്ക്കാപ്പം ആയോധനകലയും നൃത്തവും നിഷ്ഠയായി ... Read more

നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്. വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക. യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി ... Read more

വിവാഹ പാർട്ടി ജങ്കാറിൽ ; ആലപ്പുഴയിൽ നിന്നൊരു വേറിട്ട കല്യാണ വാർത്ത

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ് ആസൂത്രണം ചെയ്ത വെഡ്ഡിങ് ഡസ്റ്റിനേഷന്റെ ചുവട് പിടിച്ച് ആലപ്പുഴയും .   വേമ്പനാട്ടുകായല്‍ പരപ്പാണ് ലേക്ക് വെഡ്ഡിങ് എന്ന കൗതുകമായ  ചടങ്ങുകള്‍ക്ക് വേദിയായത്. ഡോക്ടര്‍ ജിനോയും ജിക്‌സയും തമ്മിലുള്ള വിവാഹം നടന്നത് കായല്‍പരപ്പില്‍ ജങ്കാറില്‍ സജ്ജീകരിച്ച പ്രത്യേക വിവാഹവേദിയില്‍ വെച്ചാണ്. പുന്നമട സെന്റ് മേരീസ് പള്ളിയില്‍ താലികെട്ടിന് ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വധൂവരന്മാരെ ജങ്കാറിലേക്ക് ആനയിച്ചത്. ജങ്കാറില്‍ പ്രത്യേക ക്വയറും ഒരുക്കിയിരുന്നു. ഇവരുവരും ചേര്‍ന്ന് കേക്ക് മുറിച്ച് മധുരം പങ്കിട്ടതോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഒപ്പം ചാറ്റല്‍ മഴയുമെത്തി. പ്രിയപ്പെട്ടവര്‍ നവ ദമ്പതികളെ അനുമോദിച്ചു. കായല്‍ക്കരയിലുള്ള കനോയ് വില്ലയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു വിവാഹസല്‍ക്കാരം നടന്നത്. വിദേശ നാടുകളില്‍ ബീച്ച് വെഡ്ഡിങ് നടക്കുന്നതായി അറിയാമെങ്കിലും കായല്‍ പരപ്പിലെ ഇത്തരമൊരു ചടങ്ങ് ആദ്യം അമ്പരപ്പിച്ചെന്ന് ജിനോയും ജിക്സിയും പറഞ്ഞു. കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും ടൂറിസം വള്ളംകളികള്‍ സംഘടിപ്പിച്ചിട്ടുള്ള സി.പി ഇന്റഗ്രേറ്റഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ചടങ്ങുകള്‍ ക്രമീകരിച്ചത്. കായല്‍ ടൂറിസത്തിലേക്ക് ... Read more

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ ടാക്‌സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്. ഓട്ടോ ടാക്‌സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള എല്ലാ സംഘടനകളും പങ്കെടുക്കും.

ഐപിഎല്‍ മാതൃകയില്‍ കേരള ബോട്ട് റേസ് ലീഗുമായി കേരള ടൂറിസം വകുപ്പ്

ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം മുതല്‍ കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം വരെ ഉള്‍പ്പെടുത്തി ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്തെ ജലമേളകള്‍ ലീഗടിസ്ഥാനത്തില്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ടൂറിസം വകുപ്പ്. കേരള ബോട്ട് റേസ് ലീഗ് എന്ന ഈ വിപുലമായ ജലമേളയില്‍ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത ജലോത്സവങ്ങള്‍ ഒഴിച്ചുള്ള അഞ്ച് ജില്ലകളിലെ വള്ളംകളികളെ ലീഗടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്തും. 2018 ആഗസ്റ്റ് 11 മുതല്‍ നവംബര്‍ 1 വരെ കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ആഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി മത്സരം യോഗ്യതാ മത്സരമായി കണക്കാക്കി തുടര്‍ ലീഗ് മത്സരങ്ങള്‍ നടത്തും. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ആസ്വദിക്കാന്‍ അവസരം ലഭിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സര തീയതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രചാരണം നടത്തും. ആഗസ്റ്റ് 11 ... Read more

ടൂറിസം കേന്ദ്രങ്ങളില്‍ കൂടുതല്‍ വനിതാ പോലീസിനെയും വാര്‍ഡന്‍മാരെയും നിയമിക്കും : കടകംപള്ളി

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കൂടുതല്‍ വനിതാ പോലീസിനെയും പരിശീലനം നല്‍കി ടൂറിസം വാര്‍ഡന്‍മാരെയും നിയോഗിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസം പോലീസിനുള്ള ത്രിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ വനിതയുടെ കൊലപാതകം പോലെയുള്ള ദാരുണ സംഭവങ്ങളും, അതിക്രമങ്ങളും ടൂറിസം കേന്ദ്രങ്ങളിലുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് മാഫിയയുടെയും, കുറ്റവാളികളുടെയും സാന്നിധ്യം ഉണ്ടാകാതിരിക്കാന്‍ ടൂറിസം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ടൂറിസം പോലീസിനും വാര്‍ഡന്‍മാര്‍ക്കും ആധുനിക പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ടൂറിസം കേന്ദ്രങ്ങളെ സുരക്ഷിത മേഖലകള്‍ കൂടിയായി മാറ്റുന്നതിനാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ അനഭിലഷണീയ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായി ടൂറിസം നയത്തില്‍ പ്രഖ്യാപിച്ച ടൂറിസം റഗുലേറ്ററി അതോറിറ്റി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും ടൂറിസം മന്ത്രി അറിയിച്ചു. ടൂറിസം ഗൈഡുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തും. അനധികൃത ഗൈഡുകളെ ടൂറിസം കേന്ദ്രങ്ങളില്‍ അനുവദിക്കില്ല. സുരക്ഷ കൂട്ടുന്നതിനൊപ്പം ടൂറിസ്റ്റുകളുടെ സ്വകാര്യത ലംഘിക്കപ്പെടാതിരിക്കാനും പോലീസ് ... Read more

ഇടുക്കിയില്‍ കനത്തമഴ: തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി

കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതിയും വര്‍ധിക്കുന്നു. വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം. മലങ്കര ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യയുളളതിനാല്‍ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. ഹൈറേഞ്ചില്‍ വന്‍ കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു വീണു. ശക്തമായ മഴയെത്തുടര്‍ന്നു തേക്കടിയില്‍ ബോട്ടിങ് നിര്‍ത്തി. ഇന്ന് ഉച്ച മുതല്‍ സര്‍വീസ് ഇല്ല. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം നെയ്യാര്‍ ഡാമില്‍ പരമാവധി ശേഷിയുടെ അടുത്തേക്കു വെള്ളത്തിന്റെ അളവ് എത്തി. അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതുനിമിഷവും തുറക്കാവുന്ന അവസ്ഥയിലാണ്. അതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്നും കുട്ടികള്‍ ഇവിടങ്ങളില്‍ ഇറങ്ങാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. അറുപതു കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഈ അമ്പലത്തില്‍ പ്രതിഷ്ഠ കൈപത്തിയാണ്

പരശുരാമന്‍ സൃഷ്ടിച്ച കേരളത്തിലെ നാല് അംബിക ക്ഷേത്രങ്ങളില്‍ പ്രസിദ്ധമാണ് കല്ലേകുളങ്ങര ഏമൂര്‍ ഭഗവതി ക്ഷേത്രം. പാലക്കാട് ജില്ലയിലെ അകത്തേത്തറ ഗ്രാമത്തിലാണ് ഈ ക്ഷേത്രം. ജലത്തില്‍ പ്രതക്ഷ്യപ്പെട്ട അംബിക ആയതിനാല്‍ ഹേമാംബിക എന്നും അറിയപ്പെടുന്നു. കന്യാകുമാരിയില്‍ ബാലാംബികയായും വടകര ലോകനാര്‍കാവില്‍ ലോകാംബികയായും കൊല്ലൂരില്‍ മൂകാംബികയായും അകത്തേത്തറയില്‍ ഹേമാംബികയെയുമായാണ് പരശുരാമന്‍ പ്രതിഷ്ഠിച്ചത് . പ്രഭാതത്തില്‍ സരസ്വതീ ദേവിയെയും മധ്യാഹ്നത്തില്‍ ലക്ഷ്മീദേവിയായും സന്ധ്യക്ക് ദുര്‍ഗാദേവിയായും ഐശ്വര്യപ്രദായിനിയായ ഹേമാംബികയെ ആരാധിക്കുന്നു. ഉപദേവതാ പ്രതിഷ്ഠകളൊന്നുംതന്നെ ഇല്ലാത്ത ഒരു ക്ഷേത്രമാണ ശ്രീകോവിലിലെ പ്രതിഷ്ഠ ഭക്തരെ അനുഗ്രഹിക്കുന്ന രൂപത്തില്‍ രണ്ടു കൈപ്പത്തികളായതിനാല്‍ കൈപ്പത്തിക്ഷേത്രം എന്നും അറിയപ്പെടുന്നു.ഭാരതത്തില്‍ കൈപ്പത്തി പ്രതിഷ്ഠയുള്ള ഏകക്ഷേത്രവും ഇതാണ്. കൈപ്പത്തിവിഗ്രഹത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ദേവിയുടെ മൂലസ്ഥാനം കരിമലയിലാണ് . കുറൂര്‍ മനയിലെ നമ്പൂതിരി ദേവിയുടെ ഉപാസകനായിരിന്നു.പ്രായാധിക്യത്താല്‍ ദേവിയെ നിത്യവും പൂജിക്കാന്‍ പോവാന്‍ കഴിയാതെ വന്നു.അവസാന പൂജ കഴിഞ്ഞു വീട്ടിലെത്തിയ നമ്പൂതിരിക്ക് ദേവിയുടെ സ്വപ്നദര്‍ശനമുണ്ടായി. പൂജയില്‍ സംപ്രീതയായതിനാല്‍ തുടര്‍ന്നും പൂജചെയ്യാന്‍ കുറൂര്‍ മനയുടെ അടുത്തുള്ള കുളത്തില്‍ പ്രത്യക്ഷയാകുമെന്നും പൂര്‍ണരൂപം ... Read more

സഞ്ചാരികള്‍ക്ക് കുമരകത്തെ കായലിലൂടെ മഴ യാത്ര

വിനോദ സഞ്ചാരികള്‍ക്ക് ഇനി കുമരകത്തെ കായലിലൂടെ മഴ യാത്ര. മണ്‍സൂണ്‍ ടൂറിസത്തിനായി എത്തുന്ന സഞ്ചാരികള്‍ മഴയുടെ ആരവത്തിലാണ് ഇപ്പോള്‍ കായല്‍ യാത്ര നടത്തുന്നത്. തിരമാലകള്‍ക്കു മീതെ അല്‍പം സാഹസിക യാത്ര നടത്താനും ചിലര്‍ തയാറാകുന്നു. ശക്തമായ കാറ്റു വീശിയതിനാല്‍ ഇന്നലെ കായലില്‍ വിനോദ സഞ്ചാരത്തിനു സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും വിദേശ വനിതകള്‍ സ്പീഡ് ബോട്ടില്‍ സാഹസിക യാത്ര നടത്താന്‍ തയാറായി. ബോട്ടുജെട്ടി ഭാഗത്തു നിന്നു സ്പീഡ് ബോട്ടില്‍ കയറിയ വനിതകള്‍ കായലിലെ തിരമാലകള്‍ക്കു മീതെ ‘ശര’വേഗത്തിലാണു പോയത്. ഡ്രൈവര്‍ എഴുന്നേറ്റുനിന്നാണു സ്പീഡ് ബോട്ട് നിയന്ത്രിച്ചത്. കൂടാതെ രണ്ടു ശിക്കാര വള്ളങ്ങളും മഴക്കാഴ്ചയ്ക്കായി സഞ്ചാരികളുമായി കായല്‍ യാത്ര നടത്തി.

കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍: കേന്ദ്രമന്ത്രി

കേരളത്തിന്റെ ആവശ്യം പരിഗണിച്ചു കൊച്ചുവേളി-ബെംഗളൂരു ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കുമെന്നു റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹെയ്ന്‍. കൊച്ചുവേളി- മംഗളൂരൂ അന്ത്യോദയ എക്‌സ്പ്രസ് സര്‍വീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബെംഗളൂരു സ്റ്റേഷന് ഇനി പുതിയ ട്രെയിനുകളെ ഉള്‍ക്കൊള്ളാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബെംഗളൂരുവിനു സമീപ സ്റ്റേഷനുകളായ യെശ്വന്ത്പൂരിലോ മാനവന്തവാടിയിലോ സ്റ്റോപ്പ് പരിഗണിക്കും. ബെംഗളൂരു സര്‍വീസ് ആരംഭിക്കണമെന്നു കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അധ്യക്ഷപ്രസംഗത്തില്‍ ആവശ്യപ്പെട്ടതിനു മറുപടിയായാണു രാജെന്‍ ഗൊഹെയ്ന്‍ ഇക്കാര്യം അറിയിച്ചത്. ഹൂഗ്ലി- കൊച്ചുവേളി രണ്ടു ദിവസം സര്‍വീസ് നടത്തുക, കൊച്ചി -ബെംഗളൂരു സര്‍വീസ് ആരംഭിക്കുക, തലശേരി-മൈസൂര്‍ പാത അനുവദിക്കുക, കോട്ടയം പാത ഇരട്ടിപ്പിക്കലും ശബരിപാതയും യാഥാര്‍ഥ്യമാക്കുക, തിരുവനന്തപുരം-കൊച്ചി സര്‍വീസുകള്‍ക്കു വേഗത വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളും കണ്ണന്താനം മുന്നോട്ടുവച്ചു. പ്രതിദിനം മൂവായിരത്തിലധികം ടൂറിസ്റ്റ് ബസുകളാണു കേരളത്തില്‍നിന്നു ബെംഗളൂരൂവിലേക്കു പോകുന്നത്. ബെംഗളൂരൂവിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ നിരവധി യാത്രക്കാര്‍ക്ക് അതു പ്രയോജനപ്പെടുമെന്നും കണ്ണന്താനം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ ... Read more

ഇനി മഴക്കാഴ്ച്ചകള്‍ കാണാം: മീന്‍മുട്ടി സഞ്ചാരികള്‍ക്കായി തുറന്നു

മഴക്കാലം ആരംഭിച്ചതോടെ ബാണാസുരമലയില്‍ നിന്ന് ഒഴുകുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം സജീവമായി. നീണ്ട മൂന്ന് മാസക്കാലയളവിന് ശേഷമാണ് മീന്‍മുട്ടി ജൂണ്‍ രണ്ടിന് സഞ്ചാരികള്‍ക്കായി തുറന്നത്. പാറക്കെട്ടുകളില്‍ നിന്ന് നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകുന്ന കാട്ടരുവിയാണ് മീന്‍മുട്ടി. ബാണാസുര സാഗറിന്റെ വിദൂരക്കാഴ്ച്ചയാണ് സഞ്ചാരികളെ ഇവിടെ കൂടുതല്‍ അടുപ്പിക്കുന്നത്. മറ്റു വെള്ളച്ചാട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മീന്‍മുട്ടി ഇക്കോ ടൂറിസം കേന്ദ്രം. ബാണാസുരസാഗര്‍ അണക്കെട്ടിന്‍ നിന്ന് വിളിപാടകലെയാണ് വെള്ളച്ചാട്ടം. ഏതു സമയത്തും അല്പം മലകയറാന്‍ മനസ്സുള്ളവര്‍ക്ക് ഇവിടെയെത്താം.വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ക്ക് കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയുണ്ട് അധികൃതര്‍. പരിസ്ഥിതി പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും ഈ മലനിരകള്‍ കൗതുകമാണ്. നീലഗിരിയില്‍മാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരന്‍ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിര്‍ത്തുന്നു. മുതിര്‍ന്നവര്‍ക്ക് ജി.എസ്.ടി. അടക്കം 36 രൂപയാണ് ഇവിടെ പ്രവേശന ഫീസ് ഈടാക്കുന്നത്. കുട്ടികള്‍ക്ക് 18 രൂപയും ക്യാമറാചാര്‍ജായി 89 രൂപയും നല്‍കണം. വിദേശികള്‍ക്ക് 71 രൂപയാണ് എന്‍ട്രന്‍സ് ഫീ.

കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

കൊച്ചുവേളി – മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് സർവീസ് ആരംഭിച്ചു. കൊച്ചുവേളിയിൽ നിന്ന് ആലപ്പുഴ വഴി പോകുന്ന ട്രെയിൻ 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മംഗലാപുരത്തെത്തും. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ പോലെ ടിക്കറ്റ് ബുക്ക് ചെയ്യാതെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാവുന്ന അന്ത്യോദയ എക്സ്‌പ്രസാണ് ഇന്നു സർവീസ് ആരംഭിച്ചത്. ഇന്ന് തലസ്ഥാനത്തു നിന്ന് വടക്കോട്ടും തിങ്കളാഴ്ച അവിടെ നിന്ന് തലസ്ഥാനത്തെത്താനും കഴിയുന്നതരത്തിലാണ് സമയക്രമം. ആർ. സി.സിയിലും മെഡിക്കൽ കോളേജിലും ചികിത്സയ്ക്കെത്തുന്ന മലബാറിൽ നിന്നുള്ളവർക്കും ബുക്ക് ചെയ്യാതെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിൻ ഏറെ ഗുണകരമാണ്. ഇന്ന് രാവിലെ കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻഗോഹെയ്ൻ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തു. സീറ്റ് റിസർവേഷനില്ലാത്ത എല്ലാ കോച്ചുകളും അൺറിസർവ്ഡ് സീറ്റിംഗ് മാത്രമുള്ള ട്രെയിനുകളാണ് അന്ത്യോദയ എക്സ്‌പ്രസ്. സാധാരണ അൺറിസർവ്ഡ് എക്സ്‌പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാൾ 15 ശതമാനം അധികമായിരിക്കും. മംഗലാപുരം – കൊച്ചവേളി അന്ത്യോദയയിൽ 18 കോച്ചുകളുണ്ട്. ആധുനിക എൽ.എച്ച്.ബി കോച്ചുകളുപയോഗിച്ച് നിർമ്മിച്ച ദീനദയാലു കോച്ചുകളാണ് ഉപയോഗിക്കുന്നത്. ... Read more

കുട്ടവഞ്ചിയിലൊരു മഴയാത്ര

ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ മണ്‍സൂണ്‍ ഫെസ്റ്റിന് ഇന്നു തുടക്കം. മഴ നനഞ്ഞുള്ള കുട്ടവഞ്ചി സവാരി ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ തിരക്ക്. ഒന്നാം വാര്‍ഷിക ആഘോഷവും മണ്‍സൂണ്‍ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു. സവാരി കേന്ദ്രത്തില്‍ തയാറാക്കിയിരിക്കുന്ന കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു നിര്‍വഹിക്കും. സംസ്ഥാനത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ കുട്ടവഞ്ചി സവാരി കേന്ദ്രം കൂടിയാണ് ഇത്. ഗവിയുടെ കവാട കേന്ദ്രത്തിലായതിനാല്‍ വിദേശികളടക്കം സന്ദര്‍ശകരുടെ നല്ല തിരക്കാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സവാരികേന്ദ്രത്തില്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഏറുമാടം, ഊഞ്ഞാല്‍, നടപ്പാത, നാടന്‍ ഭക്ഷണശാല തുടങ്ങിയവയും വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം നൂറുകണക്കിനു സഞ്ചാരികളാണ് സവാരികേന്ദ്രത്തില്‍ എത്തിയത്. തദ്ദേശീയരായ ഒട്ടേറെ പേര്‍ക്ക് പ്രത്യക്ഷമായി ജോലി നല്‍കാന്‍ കഴിഞ്ഞതും പദ്ധതിയിലൂടെ നേട്ടമായി. ഒരു കിലോമീറ്ററോളം ദൂരത്തിലാണ് സവാരി നടക്കുന്നത്. നാലു പേര്‍ക്കാണ് ഒരു കുട്ടയില്‍ സഞ്ചരിക്കാവുന്നത്. ഒരു സവാരിക്കു 400 ... Read more