Category: Kerala

ശിക്കാര വള്ളങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ്

ആലപ്പുഴ ജില്ലയില്‍ ശിക്കാര വള്ളങ്ങള്‍ക്ക് മണ്‍സൂണ്‍ കാലയളവില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഉഫാധികളോടെ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. ശിക്കാര വള്ളങ്ങളുടെ നിരോധനം മൂലം തൊഴിലാളികള്‍ നേരിടേണ്ടി വന്ന സാമ്പത്തിക പ്രശന്ങ്ങള്‍ മുന്നില്‍ കണ്ടാണ് കാലാവസ്ഥാനുസൃതമായി സര്‍വീസ് നടത്തുന്നതിന് തീരുമാനമായത്. ശിക്കാര വള്ളങ്ങള്‍ വേമ്പനാട്ട് കായലില്‍ പ്രവേശിക്കാതെ, പുന്നമട ഫിനിഷിങ് പോയിന്റില്‍ നിന്നും കിഴക്കോട്ട് ഇടതോടുകളിലൂടെ മാത്രം യാത്ര ചെയ്യേണ്ടതും അതേ ജലപാതയിലൂടെ തിരികെ വരേണ്ടതുമാണ്. എല്ലാ ശിക്കാര വള്ളങ്ങളും രാവിലെ 10 മുതല്‍ പകല്‍ മൂന്നു വരെ മാത്രം സര്‍വീസ് നടത്തണം. ശക്തമായ കാറ്റും മഴയും ഉള്ളപ്പോള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കണം. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുമാത്രമേ ശിക്കാര വള്ളങ്ങള്‍ സര്‍വീസ് നടത്താവൂ. എല്ലാ സഞ്ചാരികള്‍ക്കും ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കണം. ശിക്കാര വള്ളങ്ങളില്‍ അനുവദനീയമായ എണ്ണം യാത്രക്കാരെ മാത്രമേ കയറ്റാവൂ. യാത്രാവിവരം ഡിറ്റിപിസിയെ മുന്‍കൂറായി അറിയിക്കണം. ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമന്നും ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

മൂന്നാറിന്റെ വിസ്മയം ആറ്റുകാട് വെള്ളച്ചാട്ടം

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ പള്ളിവാസലില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരെയാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാര്‍ മേഖലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. 500 അടിയിലേറെ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും ഇവിടെ എത്തുന്നുണ്ട്. എന്നാല്‍ ആറ്റുകാട് വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ ഏറെ ശ്രദ്ധിക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമാണ് ഇവിടെ. പള്ളിവാസല്‍ മുതല്‍ വെള്ളച്ചാട്ടം വരെയുള്ള റോഡ് സുഗമമല്ല. വാഹനങ്ങള്‍ ഏറെ കഷ്ടപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലത്തില്‍ നിന്നു വേണം സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍. വെള്ളച്ചാട്ടം കാണാന്‍ ദിനം പ്രതി തിരക്ക് വര്‍ധിച്ചു വരുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടി എടുത്തിരിക്കുകയാണ് അധികൃതര്‍.

ടൂറിസം പൊലീസ് വിനോദ സഞ്ചാരികളുടെ സുഹൃത്തും വഴികാട്ടികളുമാകണം: കടകംപള്ളി സുരേന്ദ്രന്‍

സംസ്ഥാനത്തെ ടൂറിസം പൊലീസുകാര്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ സുഹൃത്തുക്കളും, വഴികാട്ടികളുമാകണമെന്ന് സംസ്ഥാന വിനോദ സഞ്ചാര ദേവസ്വം സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം വകുപ്പും കിറ്റ്സും ചേര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷക്ക് വേണ്ടി ടൂറിസം പൊലീസിന് വേണ്ടി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനൊപ്പം ടൂറിസം പൊലീസിനും കൂടുതല്‍ സൗകര്യം ലഭ്യമാക്കും. ടൂറിസം പൊലീസിനെ ജനങ്ങള്‍ ഭയക്കുന്ന സാഹചര്യം അല്ല വേണ്ടതെന്നും സഞ്ചാരികളോട് ടൂറിസം പൊലീസ് കൂടുതല്‍ സൗഹാര്‍ദ്ദമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്ന മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ ടൂറിസം പൊലീസിന്റെ ഇടപെടല്‍ ഉപകരിക്കും. ടൂറിസം നയത്തിന്റെ ഭാഗമായി വിപുലമായ മാറ്റങ്ങളാണ് ടൂറിസം മേഖലയില്‍ ഈ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് . സംസ്ഥാനത്തെത്തുന്ന അതിഥികള്‍ക്ക് യാതൊരു ബൂദ്ധിമുട്ടുമില്ലാതെ മടങ്ങിപ്പോകാനുള്ള ഉത്തരവാദിത്തമാണ് സംസ്ഥാ സര്‍ക്കാരിനും ടൂറിസം വകുപ്പിനുമുള്ളതെന്നും മന്ത്രി പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ടൂറിസം നയം ... Read more

ഉഡാന്‍ പദ്ധതിയുടെ ഭാഗമായാല്‍ വരുമാനത്തെയും വികസനത്തെയും ബാധിക്കും: മുഖ്യമന്ത്രി

വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം പിന്‍മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ എം. പിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വീസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ട് ആയി മാറാനൊരുങ്ങുന്ന കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഇത് ബാധിക്കും. ആഗസ്റ്റ് 15നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള അനുവാദം ലഭിക്കണം. കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജി. സുധാകരന്‍, ഡോ. ടി. എം. തോമസ് ഐസക്ക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ. ടി. ... Read more

പള്ളിപ്പുറം കോട്ട മുഖം മിനുക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന യൂറോപ്യന്‍ സ്മാരകമായ പള്ളിപ്പുറം കോട്ടയുടെ മുഖംമിനുക്കല്‍ അവസാന ഘട്ടത്തില്‍. ചുവരുകളെല്ലാം പുനര്‍നിര്‍മിച്ചു ചായം പൂശിയതിനു പുറമെ, തകര്‍ന്നു കിടന്ന തറഭാഗം ബലപ്പെടുത്തി കരിങ്കല്‍പ്പാളികള്‍ പാകിയിട്ടുണ്ട്. കോട്ട സ്ഥിതിചെയ്യുന്ന വളപ്പിനു ചുറ്റും തകര്‍ന്നു കിടന്നിരുന്ന മതിലും പുനര്‍നിര്‍മിച്ചിട്ടുണ്ട്. കൂടാതെ പുഴയോരത്തു മനോഹരമായ മതിലും പുതുതായി ഒരുക്കി. വാച്ച്മാന്‍ക്യാബിനും ടിക്കറ്റ് കൗണ്ടറും നിര്‍മിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കായി കിഴക്കുഭാഗത്ത് ശുചിമുറിയുടെ നിര്‍മാണവും പൂര്‍ത്തിയായി. ഇനി കുളത്തിന്റെ നവീകരണമാണു ബാക്കിയുള്ളത്. കുളം വറ്റിച്ചു ചെളി കോരിമാറ്റി, ചുറ്റും കമ്പിവേലിയും അതിനുപുറത്തായി നടപ്പാതയും സ്ഥാപിക്കും. കാലവര്‍ഷത്തിനു ശേഷമായിരിക്കും ഈ ജോലികള്‍ നടത്തുക. 1503 ല്‍ പണിതുയര്‍ത്തിയ കോട്ട അന്നത്തെ സവിശേഷമായ നിര്‍മാണരീതികൊണ്ട് അഞ്ചു നൂറ്റാണ്ട് കേടുപാടുകളില്ലാതെ പിടിച്ചുനിന്നെങ്കിലും പിന്നീട് അടിയന്തര അറ്റകുറ്റപ്പണികള്‍ ആവശ്യമായ അവസ്ഥയിലെത്തുകയായിരുന്നു. മാനുവല്‍ ഫോര്‍ട്ട് എന്ന പോര്‍ച്ചുഗീസ് രാജാവാണ് കോട്ടയുടെ ശിലാസ്ഥാപനം നടത്തിയത്. വടക്കു നിന്നും കായല്‍ വഴി വരുന്ന ശത്രുക്കളെ പ്രതിരോധിക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ചെങ്കല്ലും കരിങ്കല്ലും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ... Read more

സഞ്ചാരികളുടെ കണ്ണിന് കുളിരായി ചീയപ്പാറ വെള്ളച്ചാട്ടം

കാടിനെ തൊട്ടുപുണര്‍ന്നുവരുന്ന കാറ്റ്. കൂടെ പൊടിമഴ പോലുള്ള ജലകണങ്ങളും. ഇതു പ്രകൃതിയുടെ വരദാനമായ ചീയപ്പാറ വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്കു കൗതുകവും വിസ്മയവും ജനിപ്പിക്കുന്ന വെള്ളച്ചാട്ടം കാലവര്‍ഷത്തില്‍ പുതുജന്മം നേടിയിരിക്കുകയാണ്; പഴയ പ്രൗഡിയോടെ. ദേശീയപാതയില്‍ നേര്യമംഗലം ആറാംമൈലിനു സമീപമാണു ചീയപ്പാറ. മലനിരകളില്‍ തട്ടുകളായി കിടക്കുന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകി പാതയോരത്ത് പതിക്കുന്ന മനോഹരദൃശ്യം ആരേയും ആകര്‍ഷിക്കും. ഹൈറേഞ്ചിലേക്കു പോകുന്ന സഞ്ചാരികളുടെ ആദ്യത്തെ ഇടത്താവളമാണിത്. ചീയപ്പാറയ്ക്കു സമീപമാണ് വാളറ വെള്ളച്ചാട്ടവും. എന്നാല്‍ അതൊരു വിദൂര ദൃശ്യമാണ്. അവിടെയും സഞ്ചാരികള്‍ ഇറങ്ങുന്നുണ്ടെങ്കിലും കൈ എത്താവുന്ന ദൂരത്തിലുള്ള ചീയപ്പാറ വെള്ളച്ചാട്ടത്തോടാണ് സഞ്ചാരികള്‍ക്കു കൂടുതല്‍ പ്രിയം.

പറന്നിറങ്ങിയാല്‍ ഇനി കയറാന്‍ ഫ്‌ളൈ ബസുകള്‍

കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ളൈ ബസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ബസിന് പ്രത്യേകതള്‍ ഏറെയാണ്. Representative image കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍ , വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടല്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയാണുണ്ടായത്. ഫ്‌ളൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഫ്‌ളൈ ബസുകളുടെ മാത്രം മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രനെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ... Read more

ഇത്തിരികുഞ്ഞനല്ല ഇവനാണ് നമ്പര്‍ 522

കാടുകളുടെ സമ്പത്താല്‍ സമൃദമാണ് നമ്മുടെ കൊച്ചു കേരളം. നമ്മുടെ കാടുകളില് അപൂര്‍വയിനം സാന്നിധ്യമറിയിച്ച് ബ്ലൂ ആന്റ് വൈറ്റ് ഫ്‌ളൈക്യാച്ചര്‍. സംസ്ഥാനത്തെ 522ാമത്തെ പക്ഷിയിനാമണ് ഈ ഇത്തിരിക്കുഞ്ഞന്‍. പക്ഷിനിരീക്ഷണ രംഗത്തെ ആഗോള ജനകീയ വെബ്‌സൈറ്റായ ഇ-ബേഡിലൂടെയാണ് പക്ഷിയെ സ്ഥിരീകരിച്ചത്. നെല്ലിയാമ്പതിക്കുള്ള വഴിയില്‍ പോത്തുണ്ടി ഡാമിനു സമീപം മലയോര വഴിയില്‍ 2017 ഫെബ്രുവരി അഞ്ചിനാണ് പക്ഷിയെ കണ്ടത്. പൊന്നാനി മാറാഞ്ചേരി സ്വദേശിയും ഫിസിഷ്യനുമായ തെക്കേത്തല ഡോ.ടി.ഐ.മാത്യുവാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. തുടര്‍ന്ന് ഇ-ബേഡില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. ഇ-ബേഡ് ചെക്ക് ലിസ്റ്റ് പരിശോധനയില്‍ സിംഗപ്പൂരില്‍ നിന്നുള്ള പക്ഷിശാസ്ത്രജ്ഞനും ഇ-ബേഡ് വിദഗ്ധാംഗവുമായ ഡിംഗ് ലി യങ് ആണ് പക്ഷിയെ സ്ഥിരീകരിച്ച് വിവരങ്ങള്‍ നല്‍കിയത്. Cyanoptila Cyanomelana എന്നാണു ശാസ്ത്രനാമം. കരിമാറന്‍ ഈച്ചപിടിയന്‍, വെണ്‍നീലി ഈച്ചപിടിയന്‍ എന്നീ നാമങ്ങളാണ് ഇ-ബേഡ് കേരളഘടകം അംഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന് ഔദ്യോഗിക സ്ഥിരീകരണമായില്ല. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നു ദേശാടനം നടത്തുന്നവയാണ് ഇവ. ജപ്പാന്‍, വടക്കന്‍ ചൈന എന്നിവിടങ്ങളില്‍നിന്നു ശൈത്യകാലത്തു മലേഷ്യ, സിംഗപ്പൂര്‍, ... Read more

മനക്കരുത്തിൽ കടലാഴം കണ്ട് നീരജ്: ഭിന്നശേഷിക്കാർക്കും കോവളത്ത് സ്കൂബാ ഡൈവ്

ആലുവ സ്വദേശി നീരജ് ജോർജിന്  നീന്തലറിയില്ല . ആഴമുള്ളിടം  കണ്ടാൽത്തന്നെ തല കറങ്ങും.നന്നേ ചെറുപ്പത്തിലേ  കാൻസർ വന്ന് ഒരു കാൽ മുറിച്ചുമാറ്റി . എന്നാൽ നീരജിന്റെ നിശ്ചയദാർഢ്യത്തിന് ഇവയൊന്നും തടസമായില്ല. കടലിന്റെ  അടിത്തട്ടിലേക്ക്  നീരജ് ഊളിയിട്ടു. വർണമത്സ്യങ്ങളേയും  കടൽ സസ്യങ്ങളേയും പവിഴപ്പുറ്റുകളേയും കൺ നിറയെ കണ്ടു.  കടൽക്കാഴ്ചകളുടെ  കുളിരിൽ നിന്നും  തിരകളുടെ മേൽത്തട്ടിലേക്ക്  ഉയർന്നു വന്നപ്പോൾ  നീരജ്  പറഞ്ഞു – അവിശ്വസനീയം. ഭിന്നശേഷി സൗഹൃദ ടൂറിസത്തിന്റെ ചുവട് പിടിച്ച് കോവളത്തുള്ള ബോണ്ട് സഫാരിയാണ്  നീരജ് ജോര്‍ജിനെ കടലൊളിപ്പിച്ച കാഴ്ച്ച കാണാൻ കൊണ്ടു പോയത്. വിധിക്കു മുന്നിൽ തോറ്റു കൊടുക്കാൻ നീരജ് ഒരിക്കലും തയ്യാറായിട്ടില്ല.  രാജ്യാന്തര പാരാ ബാഡ്മിന്റൺ താരമാണ്. ട്രെക്കിംഗ് ഇഷ്ട ഹോബിയുമാണ്.  കേരളത്തിലെ  പ്രധാന  ട്രെക്കിംഗ്  സ്ഥലങ്ങളൊക്കെ നീരജ് താണ്ടിയിട്ടുണ്ട്. അംഗ പരിമിതി  ഒരിക്കലും ഭാരമായി തോന്നിയിട്ടില്ലന്ന് അഡ്വ. ജനറൽ ഓഫീസിലെ ജീവനക്കാരനായ നീരജ് പറയുന്നു.  സാഹസികതയിലാണ്  താൽപ്പര്യം.  അതുകൊണ്ടാണ്  വെള്ളത്തിനെ ഭയക്കുന്ന നീന്തലറിയാത്ത ഞാന്‍ ഈ സാഹസം ചെയ്യാന്‍ ... Read more

ജടായു എര്‍ത്ത്‌സ് സെന്റര്‍ രണ്ടാം ഘട്ടം ഉദ്ഘാടനം ചിങ്ങം ഒന്നിന്

ജടായു എര്‍ത്ത്‌സ് സെന്റര്‍ പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം  ആഗസ്റ്റ് 17  നടത്താന്‍ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‍പ്പവും, പൂര്‍ണമായും സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിതമായ അത്യാധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും, ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ലൈയിംഗ് സര്‍വീസുമാണ് ലോകമെങ്ങുമുള്ള വിനോദസഞ്ചാരികള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ടൂറിസം പദ്ധതിയുടെ ഭാഗമായി ഹെലികോപ്ടര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സൗകര്യമൊരുക്കുന്നത്. ലോക്കല്‍ ഫ്‌ളൈയിംഗിനുള്ള അനുമതികള്‍ ലഭിച്ചതായി ജടായു എര്‍ത്ത്‌സ് സെന്റര്‍ സിഎംഡി രാജീവ് അഞ്ചല്‍ അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിച്ച രീതിയില്‍ പൂര്‍ത്തിയാക്കാനാകാത്തത് കണക്കിലെടുത്താണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ നിന്നും ഉദ്ഘാടന ചടങ്ങ് മാറ്റിയത്. ജടായു എര്‍ത്ത്‌സ് സെന്റര്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിയെ കൂടാതെ മറ്റ് മന്ത്രിമാരും, ജനപ്രതിനിധികളും, സാമൂഹിക- സാഹിത്യ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു ... Read more

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു

കെഎസ്ആര്‍ടിസിക്ക് തീം സോങ് ഒരുങ്ങുന്നു. സിഎംഡി ടോമിന്‍ തച്ചങ്കരിയാണ് ആശയത്തിനു പിന്നില്‍. പാട്ടിനുള്ള ഈണം അദ്ദേഹം തയാറാക്കി. അതിനനുസരിച്ചു വരികളെഴുതാന്‍ ജീവനക്കാരോട് അഭ്യര്‍ഥിച്ചിരിക്കുകയാണ്. മികച്ച വരികള്‍ തിരഞ്ഞെടുത്തു കെഎസ്ആര്‍ടിസി ജീവനക്കാരായ ഗായകരെക്കൊണ്ടുതന്നെ പാടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാരെ ഉള്‍പ്പെടുത്തി പാട്ട് ദൃശ്യവല്‍ക്കരിക്കും. ചങ്ക് ബസും, കുട്ടിയെ എടുത്തുനിന്ന യാത്രക്കാരിക്കു സീറ്റ് നല്‍കി തറയിലിരുന്ന വനിതാ കണ്ടക്ടറും, പാതിരാത്രിയില്‍ യാത്രക്കാരിയുടെ ബന്ധു വരുന്നതുവരെ കൂട്ടുനിന്ന ബസുമൊക്കെ പാട്ടില്‍ കഥാപാത്രങ്ങളാകും. പാട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊബൈലുകളിലെ റിങ് ടോണും കോളര്‍ ടോണുമാകും.

കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ്ങിനു പുതിയ സൈറ്റ്

കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ സൈറ്റ് മുന്‍ കരാറുകാര്‍ അറിയിപ്പിലാതെ സേവനം നിര്‍ത്തിയതോടെ കെഎസ്ആര്‍ടിസി പുതിയ പേരില്‍ വെബ്‌സൈറ്റ് തുടങ്ങി. www.keralartc.in, www.kurtcbooking.com എന്നീ സൈറ്റുകള്‍ വഴിയായിരിക്കും ഇനി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്. നേരത്തേ, കെല്‍ട്രോണ്‍ വഴി കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കരാര്‍ എടുത്തിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് www.ksrtconline.com എന്ന സൈറ്റിലെ സേവനം നിര്‍ത്തിയത്. ഓണ്‍ലൈന്‍ റിസര്‍വേഷനുളള കമ്മിഷന്‍ കൂടുതലാണെന്നു ചൂണ്ടിക്കാട്ടി അടുത്തിടെ കെല്‍ട്രോണുമായുള്ള കരാര്‍ കെഎസ്ആര്‍ടിസി അവസാനിപ്പിച്ചിരുന്നു. പുതിയ കമ്പനിക്ക് കരാര്‍ നല്‍കുകയും ചെയ്തു. പുതിയ കമ്പനിയുടേതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ റിസര്‍വേഷന്‍ നടത്താമെന്ന് ഊരാളുങ്കല്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഈടാക്കിയ അമിത തുക തിരികെ നല്‍കണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെടുകയായിരുന്നു. കരാര്‍ തുടര്‍ന്നു ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഊരാളുങ്കല്‍ വെബ് വിലാസം പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന്, ഇന്നലെ പകല്‍ മുഴുവന്‍ കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ മുടങ്ങി.

കാസര്‍ഗോട്ട് പുതിയ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് വരുന്നു

സംസ്ഥാനത്തെ യോഗാ കേന്ദ്രമാക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമാക്കി. കാസര്‍കോട്ട് യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന്അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ ആന്റ് നാച്വറോപ്പതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

ജോഷി മൃണ്‍മയി ശശാങ്ക് പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടർ

കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി ജോഷി മൃണ്‍മയി ശശാങ്കിനെ പുതിയ ടൂറിസം അഡീഷണല്‍ ഡയറക്ടറായി  മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജാഫര്‍ മാലിക്കിന്റെ പദവി മാറ്റത്തെ തുടര്‍ന്നാണ് പുതിയ നിയമനം. ചീഫ് സെക്രട്ടറി പോള്‍ ആന്റണി വിരമിക്കുന്ന ഒഴിവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. ആശ തോമസിനെ നിയമിച്ചു. നികുതി-എക്‌സൈസ് വകുപ്പിന്റെ അധിക ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന് നല്‍കും. ഐ.ആന്റ് പി.ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാലിന് നികുതി വകുപ്പ് സെക്രട്ടറിയുടെയും വ്യവസായ വകുപ്പ് സെക്രട്ടറി സജ്ഞയ് കൗളിന് വൈദ്യുതി വകുപ്പിന്റെയും അധിക ചുമതല നല്‍കും. ഭക്ഷ്യസെക്രട്ടറി മിനി ആന്റണിക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കും. മുഹമ്മദ് ഹനീഷിന് കേരള സ്റ്റേറ്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതല കൂടി നല്‍കും.

വാഹനാപകടം: കേസിന്റെ ചുമതല ലോക്കല്‍ പോലീസിന് 

വാഹനാപകട കേസുകളില്‍ അന്വേഷണ ചുമതല ട്രാഫിക് പോലീസില്‍ നിന്ന് ലോക്കല്‍ പോലീസിലേയ്ക്ക് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ട്രാഫിക് പോലീസ് സ്റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും നിയന്ത്രണത്തിനും മാത്രമാക്കാന്‍ ഉദ്ദേശിച്ചാണ് ഈ തീരുമാനം. അപകടങ്ങളുടെ അന്വേഷണ ചുമതല ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലേയ്ക്ക് മാറുമ്പോള്‍ ട്രാഫിക് നിയന്ത്രണം ശക്തമാക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഗതാഗത കുരുക്ക് ലഘൂകരിക്കാനും കഴിയും. ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പേര് ‘ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്’ എന്നാക്കി മാറ്റാനും തീരുമാനിച്ചു.