Category: Kerala

കൊല്ലത്തിന്റെ പ്രിയ രുചിയിടങ്ങള്‍

കേരളത്തിലെ നഗരങ്ങളില്‍ നാലാമനാണ് കൊല്ലം. കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടുന്ന ചൊല്ല് പോലും എത്രയോ കാലങ്ങള്‍ക്കു മുമ്പുണ്ടായതാണ്. അപ്പോള്‍ അത്രയും കാലങ്ങള്‍ക്കു മുന്‍പ് തന്നെ സാമൂഹികമായി ഏറെ ഉയര്‍ന്ന ഒരിടം തന്നെയായിരുന്നു കൊല്ലം എന്ന് നിസംശയം പറയാം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കോഴിക്കോടിനോളം ഇല്ലെങ്കിലും എല്ലാ നഗരങ്ങള്‍ക്കുമുണ്ട് അവരുടേതായ ചില പ്രത്യേകതകള്‍. കൊല്ലം കായലിനും കടല്‍ തീരങ്ങള്‍ക്കും മത്സ്യങ്ങള്‍ക്കും പേരുകേട്ട നഗരമായതുകൊണ്ട് തന്നെ ഭക്ഷണകാര്യത്തിലും രുചിയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. കൊല്ലത്തുള്ള ചില ഭക്ഷണ ശാലകള്‍ പരിചയപ്പെട്ടാലോ! ഫയല്‍വാന്‍ ഹോട്ടല്‍ കൊല്ലത്ത് വന്നിട്ട് ഫയല്‍വാനിലെ ബിരിയാണി കഴിക്കാതെ പോകാനോ? ചിന്നക്കടയില്‍ പ്രധാന റോഡില്‍ തന്നെയാണ് പ്രശസ്തമായ ഫയല്‍വാന്‍ ഹോട്ടല്‍. നീണ്ട അഞ്ചു ദശാബ്ദങ്ങളുടെ രുചികളുടെ ചരിത്രം വിളമ്പാനുണ്ട് ഈ ഹോട്ടലിന്. ശ്രീ സുപ്രഭാതം സസ്യാഹാരപ്രേമികളെയും കാത്ത് കൊല്ലത്ത് നിരവധി ഹോട്ടലുകളുണ്ട്. മിനി കപ്പിത്താന്‍സ് ജംഗ്ഷനിലുള്ള ശ്രീ സുപ്രഭാതം ഹോട്ടല്‍ ഇത്തരത്തില്‍ രുചികരമായ വെജ് ഭക്ഷണത്തിനു പേരു കേട്ടതാണ്. മസാല ദോശ, നെയ് റോസ്റ്റ്, ... Read more

നാലമ്പല തീര്‍ത്ഥാടനത്തിനൊരുങ്ങി തൃപ്രയാര്‍ ക്ഷേത്രം

കര്‍ക്കടകമെത്തുകയായി. നാലമ്പല തീര്‍ഥാടനത്തിന്റെ നാളുകളാണിനി. രാമായണമാസമെന്നറിയുന്ന കര്‍ക്കടകത്തില്‍ ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായാണ് ഭക്തര്‍ വിശ്വസിക്കുന്നത്. മഴയും തണുപ്പും വകവെയ്ക്കാതെ ആയിരങ്ങളാണ് ഓരോ ദിവസവും ഈ നാലുക്ഷേത്രങ്ങളിലെത്തുക. ചൊവ്വാഴ്ചയാണ് നാലമ്പല തീര്‍ഥാടനം തുടങ്ങുക. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മഴ നനയാതെ വരിനില്‍ക്കുന്നതിനും വരിയില്‍നിന്ന് തന്നെ വഴിപാട് ശീട്ടാക്കാനും ഭക്തര്‍ക്ക് കഴിയും. ചൂടുവെള്ളവും വൈദ്യസഹായവും ലഭിക്കും. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ക്ക് വരിനില്‍ക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. പുറത്ത് വരിനില്‍ക്കുന്നവര്‍ക്ക് സെന്റര്‍ കമ്മിറ്റി ഇത്തവണയും കട്ടന്‍കാപ്പി നല്‍കും.

ഉല്ലാസയാത്ര ഡബിള്‍ ഡക്കറില്‍ സ്‌പെഷ്യല്‍ പാക്കേജുമായി കെ എസ് ആര്‍ ടി സി

ഡബിള്‍ ഡക്കറില്‍ ഏരിയല്‍ വ്യൂവില്‍ നഗരകാഴ്ച്ച കണ്ടൊരു യാത്ര ഏതൊരു ആളിലും കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. സാധാരണ ബസ് യാത്രകളില്‍ നിന്നു വേറിട്ടൊരു യാത്രാസുഖം നല്‍കുന്നവയാണ് അനന്തപുരിയിലെ ഡബിള്‍ ഡക്കര്‍ ബസുകള്‍. ആ കൗതുകവും കാഴ്ചകളും ഒരിക്കലും നഷ്ടമാക്കരുതെന്ന തിരിച്ചറിവാണ് നിരത്തില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിന്‍വാങ്ങിയ ബസുകളെ ‘റീലോഡ്’ ചെയ്തിറക്കാന്‍ കെ എസ് ആര്‍ ടി സി യെ പ്രേരിപ്പിച്ചത്. ഹെറിറ്റേജ് സിറ്റി ടൂറിസത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കെ എസ് ആര്‍ ടി സി ഡബിള്‍ ഡക്കര്‍ ബസ് വാടകയ്ക്ക് നല്‍കുന്നുണ്ട്. പതിനഞ്ചു വര്‍ഷം പ്രായമായ ഈ ഡബിള്‍ ഡക്കര്‍ ബസുകള്‍ കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമാണ്. വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഈ വാഹനത്തോടുള്ള ഇഷ്ടവും കൗതുകവുമാണ് കെ എസ് ആര്‍ ടി സിയുടെ തീരുമാനത്തിന് പിന്നിലെ പ്രേരണ. വാടകയ്ക്ക് നല്‍കുന്ന ബസില്‍ രാത്രിയാത്ര അനുവദിക്കപ്പെടുന്നതല്ല. അധികാരപ്പെട്ടവര്‍ അനുവദിച്ചു നല്‍കിയിട്ടുള്ള സമയക്രത്തിനുള്ളില്‍ നിന്നുകൊണ്ട്, ... Read more

കോവളത്ത് റോപ് വേ പദ്ധതി വരുന്നു

ബീച്ചിനും കടലിനും മുകളിലൂടെ റോപ്പ് വേ പദ്ധതി വരുന്നു. ലൈറ്റ് ഹൗസ് വളപ്പില്‍ നിന്നാരംഭിച്ചു കോവളം സര്‍ക്കാര്‍ അതിഥി മന്ദിര വളപ്പില്‍ അവസാനിക്കുന്ന തരത്തിലുള്ള റോപ്പ് വേ സംവിധാനം സ്ഥാപിക്കുന്നതു സംബന്ധിച്ച പദ്ധതി കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് വകുപ്പിന്റെ അണിയറയിലാണു തയാറാകുന്നത്. പ്രാഥമിക ജോലികള്‍ തുടങ്ങുമെന്നാണറിവ്. കോവളം ലൈറ്റ് ഹൗസ് വളപ്പില്‍ അതിവേഗം പണി പൂര്‍ത്തിയായി വരുന്ന സംഗീത-നൃത്ത ജലധാര പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്ര ലൈറ്റ് ഹൗസ് ആന്‍ഡ് ലൈറ്റ് ഷിപ്‌സ് ഡയറക്ടര്‍ ജനറല്‍ ഡി.കെ.സിന്‍ഹയുടെ മനസ്സില്‍ രൂപപ്പെട്ട റോപ്പ് വേ പദ്ധതി വകുപ്പിന്റെ സജീവ പരിഗണനയിലാണ്. രണ്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്ന സംഗീത നൃത്ത ജലധാര പദ്ധതി ഉദ്ഘാടനത്തിന് എത്തുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കു മുന്നില്‍ നൂതന പദ്ധതി അവതരിപ്പിച്ച് അംഗീകാരം കിട്ടിയാല്‍ ഉടന്‍ നടപടി തുടങ്ങുമെന്നാണു സൂചന. കോവളം ലൈറ്റ് ഹൗസ്, ഹവ്വാ ബീച്ചുകള്‍, കടല്‍ എന്നിവയ്ക്കു മുകളിലൂടെയുള്ള റോപ് വേ സഞ്ചാരം ... Read more

കുറുമ്പനാണീ കറുമ്പന്‍

കൂട്ടം തെറ്റിയാണവന്‍ എത്തിയത് ആദ്യമായി മനുഷ്യവാസമുള്ള പ്രദേശത്ത് എത്തിയതിന്റെ പരിഭ്രമമോ അങ്കലാപ്പോ അവന്‍ കാട്ടിയില്ല. വഴിക്കടവ് ചുരത്തിലെ ഒന്നാം വളവിലാണ് കഴിഞ്ഞ ദിവസം കൂട്ടം തെറ്റി ആനക്കുട്ടിയെത്തിയത്. ഫോറസ്റ്റ് ഓഫീസിലെത്തിച്ച കുട്ടിക്കുറുമ്പന്റെ കുറുമ്പ് കാണാം….

മഴയ്‌ക്കൊപ്പം നടക്കാം

അതിരപ്പിള്ളി, ഷോളയാര്‍ വനമേഖലയിലൂടെ വനം വകുപ്പിന്റെ മഴയാത്ര ആരംഭിച്ചു. ദിവസവും 50 പേര്‍ക്ക് കാടും കാട്ടാറും മൃഗങ്ങളും കണ്‍മുമ്പില്‍ തെളിയുന്ന മണ്‍സൂണ്‍ യാത്ര ആസ്വദിക്കാം. മഴ നനഞ്ഞെത്തുന്നവര്‍ക്ക് ചൂടന്‍ കരുപ്പെട്ടിക്കാപ്പിയും പുഴുങ്ങിയ കപ്പയും കാന്താരിച്ചമ്മന്തിയും. ഉച്ചയ്ക്ക് ചാലക്കുടി പുഴയിലെ മീന്‍ വറുത്തതും എട്ടു കൂട്ടം കറികളും സഹിതം ഭക്ഷണം. പിന്നെ 200 രൂപയുടെ ഒരു കുട സമ്മാനവും.രാവിലെ 8 മുതല്‍ വൈകിട്ട് 6.30 വരെയാണ് സമയം. ഔഷധക്കഞ്ഞി, ഗൈഡിന്റെ സേവനം എന്നിവയുണ്ട്. യാത്രക്കിടെ പകര്‍ത്തുന്ന മഴച്ചിത്രങ്ങളില്‍ മികച്ചതിനു സമ്മാനം. തുമ്പുര്‍ മുഴി, അതിരപ്പിള്ളി, ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍ കുത്ത്, ആനക്കയം, ഷോളയാര്‍ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാവുന്ന മഴയാത്രക്ക് ട്രാവെലര്‍ 1000 രൂപയും ബസ്സ് 1100 രൂപയ്ക്കാണ് നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2769888,9497069888.

ഓന്ത് ക്ലിക്കുമായി വിഷ്ണു വീണ്ടുമെത്തി

വവ്വാലിനെ പോലെ മരത്തില്‍ തൂങ്ങിക്കിടന്ന് ഫോട്ടോ എടുത്ത വിഷണവിനെ ഓര്‍മ്മയില്ലേ? വവ്വാല്‍ ക്ലിക്കിങ്ങിന് ശേഷം വീണ്ടും സാഹസികമായ ക്ലിക്കിലുടെ വൈറലായിരിക്കുകയാണ് വിഷ്ണു. കടല്‍ത്തീരത്തെ അറ്റം ഒടിഞ്ഞ തെങ്ങിന്റെ മുകളില്‍ കയറി ചിത്രമെടുത്തിരിക്കുകയാണ് ഈ യുവ ഫോട്ടോഗ്രാഫര്‍. Pic Courtesy: Vishnu Whiteramp ഓന്തിനെപ്പോലെ കയറി ചിത്രമെടുത്തതിനാല്‍ ഉടന്‍ പേരും വീണു. ‘ഓന്ത് ക്ലിക്ക്’. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ വിഷ്ണു ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറാണ്. വൈറ്റ് റാംപ് എന്ന പേരിലുള്ള ഫ്രീലാന്‍സ് സ്റ്റുഡിയോ കൂട്ടായ്മയിലാണ് ഇപ്പോഴും. ഏങ്ങണ്ടിയൂര്‍ ബീച്ചിലായിരുന്നു ചിത്രീകരണം. അറ്റമില്ലാത്ത തെങ്ങ് കടല്‍ത്തീരത്തേയ്ക്കു ചാഞ്ഞുനില്‍ക്കുകയാണ്. ഏതു സമയത്തും ഒടിഞ്ഞു വീഴാവുന്ന തെങ്ങില്‍ മടികൂടാതെ കയറി. നല്ല ഫ്രെയിം മാത്രമായിരുന്നു മനസില്‍. പ്രണവ്, സരിഗ ദമ്പതികളുടെ ചിത്രമാണ് ഓന്ത് ക്ലിക്കിലൂടെ പകര്‍ത്തിയത്. വിവാഹങ്ങളുടേയും വിരുന്നുകളുടേയും ഫൊട്ടോയെടുക്കുമ്പോള്‍ പലപ്പോഴും ഇങ്ങനെ മരത്തില്‍ കയറിയിട്ടുണ്ട്. ഹെലിക്യാം ഇറങ്ങിയ ഈ കാലത്ത് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് ഫൊട്ടോ എടുക്കുന്നതെന്ന വിമര്‍ശനത്തിനും വിഷ്ണുവിന് മറുപടിയുണ്ട്. ഹെലിക്യാം ഉപയോഗിച്ച് സ്റ്റില്‍ ഫൊട്ടോ ... Read more

കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി

കണ്ണന്‍കോട് അപ്പൂപ്പനെ വണങ്ങാന്‍ ഐ.പി.എസ് ദമ്പതികളെത്തി.ഉദ്ദിഷ്ട കാര്യസാധ്യത്തിനായുള്ള പൂജയ്ക്കായാണ് ഡല്‍ഹിയില്‍ നിന്നുള്ള ഐ.പി.എസ് ഉദ്യോഗസ്ഥ സുരക്ഷയും, ഭര്‍ത്താവും ഐ.എ.എസ് ഓഫീസറുമായ അശോകും വെള്ളിയാഴ്ച ഉച്ചയോടെ അപ്പൂപ്പന്‍ കുന്നിലെത്തിയത്. ട്രിപ്പ് അഡൈ്വസറില്‍ കൂടി അപ്പൂപ്പന്‍കുന്നിനെപറ്റി കേട്ടറിഞ്ഞ ഇവര്‍ക്ക് തിരുവനന്തപുരം DKH ലെ ടൂറിസ്റ്റ് ഗൈഡ് പ്രസാദാണ് ഈ സന്ദര്‍ശനത്തിന് അവസരമൊരുക്കിയത്. അവര്‍ ഏകദേശം ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ചശേഷം തിരുവനന്തപുരത്തേക്ക് മടങ്ങി. ഈ വിശിഷ്ട വ്യക്തികളെ കമ്മറ്റി ഭാരവാഹികള്‍ ഇളനീര്‍ നല്‍കി സ്വീകരിച്ചു.. കുന്നിന്റെ സൗന്ദര്യം ആവോളം ആസ്വദിച്ച ഇരുവരും പ്രസാദിനും നാട്ടുകാര്‍ക്കും നന്ദി പറഞ്ഞാണ് മടങ്ങിയത്.

കേരളം പഴയ കേരളമല്ല, വികസന തടസ്സങ്ങള്‍ മാറി:  മുഖ്യമന്ത്രി

അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അനാവശ്യമായ എതിര്‍പ്പുകളും തടസ്സങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുപോവുകയാണ്. കേരളം ഇപ്പോള്‍ പഴയ കേരളമല്ല. പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം കേരളം മാറുകയാണ്. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഫിലാഡല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്ര വികസനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരിക്കലും പ്രായോഗികമാവില്ലെന്നു കരുതിയ പല കാര്യങ്ങളും നടപ്പിലായി വരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചതാണ് ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നത്. അതിപ്പോള്‍ നടപ്പിലാക്കുകയാണ്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങള്‍ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് ഫണ്ട് ഒരു പ്രശ്നമാകില്ല. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതിവാതക ... Read more

കേരളത്തിൽ മിനി ഗോൾഫ് അസോസിയേഷൻ നിലവിൽ വന്നു

രാജ്യാന്തര തലത്തിൽ ഏറെ പ്രചാരമുള്ള മിനി ഗോൾഫ് അസോസിയേഷൻ സംസ്ഥാനത്ത് നിലവിൽ വന്നു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് നടന്ന കായിക താരങ്ങൾക്കും, ഒഫീഷൽസിനുമുള്ള പരിശീലന പരിപാടി ഡോ.നോബിൽ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. ജയരാജ് ഡേവിഡ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി ഗോൾഫ് ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ സൂരജ് സിംഗ് യോട്ടിക്കർ, റഫറി ബോർഡ് ചെയർമാൻ ശ്രീറാം ധർമ്മാധികാരി, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജേഷ് ഷെന്റെക്കർ സംസ്ഥാന സെക്രട്ടറി എൻ.എസ് വിനോദ് കുമാർ, ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ അനിൽ.എ.ജോൺസൺ, അജയകുമാർ, കേരള മിനി ഗോൾഫ് അമ്പയറിംഗ് ബോർഡ് ചെയർമാൻ റസീൻ അഹമ്മദ്, വൈസ് ചെയർമാൻ അനീഷ് പി.വി തുടങ്ങിയവർ സംസാരിച്ചു. കേരള മിനി ഗോൾഫ് അസോസിയേഷന്റെ ഉദ്ഘാടനം ഡോ.നോബിൽ ഇഗ്നേഷ്യസ് നിർവ്വഹിക്കുന്നു. വളരെ ചിലവേറിയ ഗോൾഫിനെ ജനകീയമാക്കുന്ന കായിക ഇനമാണ് മിനി ഗോൾഫ്.ഇതിനായി ഗോൾഫിന്റെ ഗ്രൗണ്ടിന്റെ നാലിലൊന്ന് സ്ഥലം മതിയാകും. ഏത് ... Read more

പാപനാശം ക്ലിഫുകള്‍ ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു

ലോക ശ്രദ്ധനേടിയ ക്ലിഫുകളില്‍ ഒന്നായ പാപനാശം ക്ലിഫുകള്‍ ഉന്നതതല ശാസ്ത്രീയ പഠനസംഘം സന്ദര്‍ശിച്ചു. വളരെ മനോഹരമായ ചെങ്കല്‍ കുന്നുകളാണ് ഇവിടത്തെ പ്രത്യേകത. ഉദ്ദേശം 23 ദശലക്ഷം വര്‍ഷം പഴക്കമുളള കുന്നുകളുടെ ഉയരമാണ് വിദേശികളെയും സ്വദേശികളെയും ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നുകള്‍ക്ക് ബലക്ഷയം സംഭവിച്ച് അടര്‍ന്ന് താഴേക്ക് വീഴുകയാണ്. പാപനാശം കുന്നുകള്‍ തകര്‍ച്ചാഭീഷണി നേരിടുന്നത് സംബന്ധിച്ചും ശാസ്ത്രീയമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വി ജോയി എംഎല്‍എ കേന്ദ്ര ഏജന്‍സിയായ സെസിന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി കുന്നുകളുടെ സംരക്ഷണം ഉറപ്പാക്കാനും യുനസ്‌കോ പൈതൃക പട്ടികയില്‍ പാപനാശം കുന്നുകളെ ഉള്‍പ്പെടുത്താനുമുളള നടപടിയുടെ ഭാഗമായാണ് നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞരടക്കമുളളവര്‍ പാപനാശം കുന്നുകള്‍ സന്ദര്‍ശിക്കാന്‍ വെളളിയാഴ്ച എത്തിയത്. പതിനാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള കുന്നുകള്‍ ഹെലിപ്പാഡ്, ഓടയം, ചിലക്കൂര്‍ എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. സിആര്‍ ഇസഡ് നിയമം പാലിക്കണമെന്നും കുന്നുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും സംഘം നിര്‍ദേശിച്ചു. ഗവ. ഓഫ് ഇന്ത്യ സെക്രട്ടറി ... Read more

മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണ രംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ. ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വീകരണ ചടങ്ങില്‍ ഡോ. റോബര്‍ട്ട് ഗെലോ, ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കല്‍ വൈറോളജി ഡയറക്ടര്‍ ഡോ. ... Read more

വയനാട് ചുരത്തിലെ ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കി

  വയനാട് ചുരം വഴി യാത്ര വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താത്കാലികമായി ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ യു.വി ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തി കുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍പ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരം വഴി പോകാം.എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലുള്ള സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ,പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യു തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.

വൈറലായി, അമ്മയും മകനും കാശിക്ക് പോയ കഥ

പ്രായമായ അമ്മയുടെയോ, അച്ഛന്റെയോ ഇഷ്ടങ്ങളോ സന്തോഷങ്ങളോ പലരും തിരക്കാറില്ല. ആരോഗ്യം മോശമായിരിക്കും അഡ്ജസ്റ്റ് ചെയ്യാനാകില്ല എന്നൊക്കെ കാരണങ്ങള്‍ പറഞ്ഞ് വളരെ അടുത്തുള്ള യാത്രയില്‍ പോലും അവരെ ഒഴിവാക്കി നിര്‍ത്തുന്നവര്‍ ഈ മകന്റെ കുറിപ്പ് വായിക്കണം. pic courtesy: sarath krishnan സ്വന്തം അമ്മയോടൊപ്പം വാരണാസിയും കാശിയും സിംലയും റോത്തംഗ് പാസും മണാലിയും താണ്ടി പത്തു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശരത് കൃഷ്ണന്‍ എന്ന ചെറുപ്പക്കാരന്റെ യാത്രകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. pic courtesy: sarath krishnan ‘വീട്ടിലെ അടുക്കളയിലെ പുകക്കുള്ളില്‍ പെട്ടു പോകുന്ന, അല്ലെങ്കില്‍ വയസ്സാകുമ്പോള്‍ പലരും മറന്നു പോകുന്ന, ആ രണ്ടക്ഷരം ‘അമ്മ’ , പത്ത് മാസം നൊന്തു പെറ്റ ആ വയറിനെ, എന്തൊക്കെ പകരം വെച്ചാലും ആ വേദനയ്ക് പകരമാകില്ല. അമ്മയുടെ ആ സന്തോഷത്തിനു മുകളില്‍ എനിക്കിനിയൊരു സ്വര്‍ഗ്ഗമില്ല. അങ്ങിനെ റോത്താംഗിന്റെ ഭംഗി ആസ്വദിച്ച് വഴിയില്‍ മാഗിയും, ചായയുമെല്ലാം കഴിച്ച് ഞങ്ങള്‍ മഞ്ഞിന്റെ മായാ പ്രപഞ്ചത്തില്‍ എത്തി. ... Read more

ടൂറിസം റഗുലേറ്ററി സ്വാഗതാർഹം; കരടു നിയമം പൊളിച്ചെഴുതണമെന്ന് ടൂറിസം മേഖല

സംസ്ഥാന സർക്കാർ കൊണ്ടുവരാനിരിക്കുന്ന ടൂറിസം റഗുലേറ്ററി അതോറിറ്റി (ട്രാക്ക് ) നിയമത്തിൽ കാതലായ മാറ്റം വേണമെന്ന് ടൂറിസം മേഖല. കൊച്ചി ലേ മെറിഡിയനിൽ കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് (സിഎടിഒ) നിർദിഷ്ട ബില്ലിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിലാണ് ഈ അഭിപ്രായമുയർന്നത്. ചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് രജിസ്ട്രേഷൻ ഏർപ്പെടുത്താനുള്ള നീക്കം സ്വാഗതാർഹം. എന്നാൽ കരടു ബില്ലിലെ ചില വ്യവസ്ഥകൾ അംഗീകരിക്കാനാവില്ല. ടൂറിസ്റ്റ് എന്നതിന് കൃത്യമായ നിർവചനം വേണം, സ്വമേധയാ നടപടിക്ക് അധികാരം എന്നത് ദുരുപയോഗ സാധ്യതയുള്ളതിനാൽ അക്കാര്യം കരടു ബില്ലിൽ നിന്ന് നീക്കണം കേരളത്തിനു പുറത്തുള്ള ടൂർ ഓപ്പറേറ്റർമാരും ഓൺലൈൻ ബുക്കിംഗുകളും അതോറിറ്റിയുടെ അധികാര പരിധിയിൽ വരാത്തതിനാൽ കേരളത്തിലെ ടൂർ ഓപ്പറേറ്റർമാരെ വേട്ടയാടുന്ന നിലയിലേക്ക് അതോറിറ്റി ഒതുങ്ങരുത്. കേരളത്തിലെ ടൂർ മേഖലക്ക് അനാവശ്യ പരാതികളിൽ നിന്ന് സംരക്ഷണം നൽകാൻ വിദേശ രാജ്യങ്ങളിലെ പോലെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണം. ടൂറിസം പ്രൊമോട്ടർമാർ എന്നതിൽ ടൂറിസം മേഖലയിലെ എല്ലാ സേവനദാതാക്കളേയും ഉൾപ്പെടുത്തണം. അതോറിറ്റി ... Read more