Category: Kerala

മലബാറിന്റെ സ്വന്തം ഗവി; വയലട

മലബാറിന്റെ ഗവിയായ വയലടയിലെ ‘റൂറല്‍ ടൂറിസം വയലട ഹില്‍സ് ‘ പദ്ധതിയും വന്നതോടെ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് വയലട. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍ പറക്കുമുകളില്‍ നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ് പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര് ... Read more

മലപ്പുറത്ത് ചെന്നാല്‍ പലതുണ്ട് കാണാന്‍

തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. മസിനഗുഡി മലപ്പുറത്ത് നിന്നും 113 കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മസിനഗുഡിയില്‍ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേര്‍ന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകള്‍. യാത്രയില്‍ ഈ ജീവികളുടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. ഊട്ടി-മൈസൂര്‍ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി. ഉള്‍ക്കാടിനുള്ളിലേക്കു ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക് കടന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങള്‍ അടക്കമുള്ള ... Read more

നിറഞ്ഞൊഴുകി തൂവാനം

മലനിരകളില്‍ പെയ്യുന്ന കനത്തമഴ മറയൂര്‍ പാമ്പാറ്റിലെ തൂവാനം വെള്ളച്ചാട്ടത്തെ രൗദ്രഭാവത്തിലാക്കി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വെള്ളച്ചാട്ടത്തില്‍ ഇത്രയും നീരൊഴുക്ക് ഉണ്ടായിട്ടുള്ളത്. വലിയ വെള്ളച്ചാട്ടമായ തൂവാനം ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. 85 മീറ്റര്‍ വീതിയില്‍ പതഞ്ഞു നുരഞ്ഞ് താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മറയൂര്‍ സന്ദര്‍ശിക്കുന്ന ഏവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. ആലാം പെട്ടി എക്കോ ഷോപ്പില്‍ നിന്നും തൂവാനം വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ് നടത്തിവുരുന്നു. മഴ പെയ്ത് നീരൊഴുക്ക് കൂടിയതിനാല്‍ തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്ത് വരെ മാത്രമേ സഞ്ചാരികള്‍ക്ക് എത്തുവാന്‍ കഴിയൂ.

മുഴക്കുന്ന് ഒരുങ്ങുന്നു പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍

പാഷന്‍ ഫ്രൂട്ട് ഗ്രാമമാകാന്‍ ഒരുങ്ങി മുഴക്കുന്ന് പഞ്ചായത്തും. കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പാഷന്‍ ഫ്രൂട്ട് ഗ്രാമം പദ്ധതിയില്‍ തില്ലങ്കേരി, മാലൂര്‍ പഞ്ചായത്തുകള്‍ക്കു പുറമെ മുഴക്കുന്നിനെയും തിരഞ്ഞെടുത്തു. നാളിതുവരെ ഒരു കാര്‍ഷിക വിളയായി പരിഗണിക്കാതിരിക്കുകയും കേവലം കൗതുകത്തിനു വേണ്ടി മാത്രം വളര്‍ത്തുകയും പോഷക മൂല്യം തിരിച്ചറിയാതെ പാഴാക്കി കളയുകയും ചെയ്തിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ സാധ്യതകള്‍ കര്‍ഷകര്‍ക്കു പകര്‍ന്നു നല്‍കുകയും വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ അവസരമൊരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍, വനിതാ ഗ്രൂപ്പുകള്‍, ജെഎല്‍ജി ഗ്രൂപ്പുകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കൃഷി ചെയ്യുന്നത്. കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് മാതൃകാ തോട്ടമൊരുക്കുവാന്‍ തയാറാകുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. രണ്ടായിരത്തോളം തൈകളാണ് ആദ്യഘട്ടത്തില്‍ എത്തിച്ചിട്ടുള്ളത്.

ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍; ആയിരം വിദേശികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 24 മുതല്‍ 30 വരെ നടക്കും. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തൈക്കാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന വിവിധ വകുപ്പ്ഉദ്യോഗസ്ഥരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സമാപന ദിവസമായ ഓഗസ്റ്റ് 30 ന് നടക്കുന്ന ഘോഷയാത്ര പതിവില്‍ നിന്ന് വ്യത്യസ്തമായി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും രാജ്യാന്തരതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയിലാകും പരിപാടി സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് ആയിരം വിദേശികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തുടക്കം കുറിച്ചതായും മന്ത്രി പറഞ്ഞു. ഏറ്റവും പ്രഗത്ഭരായി കലാകാരന്‍മാരുടെ കലാപരിപാടികള്‍ എല്ലാ ദിവസവുമുണ്ടാകും. ഓരോ വകുപ്പുകളും ഘോഷയാത്രയില്‍ വ്യത്യസ്ഥതയുള്ള നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കണമെന്നും പൂര്‍ണമായും ഹരിതചട്ടം പാലിച്ചാകും എല്ലാ പരിപാടികളും സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ, സി.കെ. ദിവാകരന്‍ എം.എല്‍.എ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ... Read more

കേരളത്തില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അവതരിപ്പിച്ച് ബി എസ് എന്‍ എല്‍ ; ഇനി ഓഫര്‍ പെരുമഴ

ബി.എസ്.എന്‍.എല്‍ ഇന്റര്‍നെറ്റ് ടെലിഫോണി സേവനം കേരളത്തില്‍ അവതരിപ്പിച്ചു. ‘ബി.എസ്.എന്‍.എല്‍. വിങ്‌സ്’ എന്ന പേരില്‍ വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണി സേവനം തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങില്‍ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി. മാത്യു കേരളത്തില്‍ അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ആപ്പിള്‍ IOS പ്ലാറ്റുഫോമുകളില്‍ ഉള്ള ഫോണുകള്‍, ടാബ്ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏതു ഫോണിലേക്കും കോളുകള്‍ വിളിക്കുവാനും സ്വീകരിക്കുവാനും ഈ ആപ്പ് അധിഷ്ഠിത സേവനത്തില്‍ നിന്നും സാധിക്കുന്നതാണ്. കണക്ഷന്‍ എടുക്കുമ്പോള്‍ വരിക്കാര്‍ക്ക് ഒരു പത്തക്ക വെര്‍ച്യുല്‍ ടെലിഫോണ്‍ നമ്പര്‍ ലഭിക്കുന്നതാണ്. ഈ സേവനത്തിനായുള്ള റെജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ വഴിയും ബി.എസ്.എന്‍.എല്‍.ലിന്റെ വെബ്‌സൈറ്റ് ആയ bnsl.co.in വഴിയും ആരംഭിച്ച് കഴിഞ്ഞു. കേവലം 1099 രൂപയ്ക്കു ഈ സേവനത്തിന്റെ വരിക്കാരാവുന്നവര്‍ക്കു ഒരു വര്‍ഷത്തേക്ക് രാജ്യത്തെവിടെയുമുള്ള ഏതു ഫോണിലേക്കും പരിധിയില്ലാതെ കോളുകള്‍ ചെയ്യാവുന്നതാണ്. ദേശീയ, അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോടുകൂടിയുള്ള ... Read more

അഷ്ടമുടിയിലെ മഴക്കാഴ്ച്ചകള്‍

മഴയിലൂടെ അഷ്ടമുടി കായലിലൊരു ബോട്ട് യാത്ര തുരുത്തുകളും കൈവഴികളും ഗ്രാമീണഭംഗി ചൊരിയുന്ന കരകളും ഈറനണിഞ്ഞ് നില്‍ക്കുന്ന കാഴ്ച്ച കണ്ട് മഴയാസ്വദിക്കാന്‍ ഡി ടി പി സി ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുകയാണ്. പ്രധാനമായും അഞ്ച് പാക്കേജുകളാണ് മഴക്കാല വിനോദത്തിനായി ഒരുക്കിയിരിക്കുന്നത്. കല്ലട-സാമ്പ്രാണിക്കോടി, സീ അഷ്ടമുടി, അഷ്ടമുടി-സമ്പ്രാണിക്കോടി ഐലന്‍ഡ്, കരുനാഗപ്പള്ളി-കന്നേറ്റി, കൊല്ലം-മണ്‍റോത്തുരുത്ത് എന്നീ പാക്കേജുകള്‍ തയ്യാറായിക്കഴിഞ്ഞു. ഇവയ്ക്കുപുറമേ ഡി.ടി.പി.സി. യുടെ ഹൗസ്‌ബോട്ട്, തോണി, സ്പീഡ് ബോട്ട് എന്നിവയും സജീവമാണ്. കൂടാതെ ഡി.ടി.പി.സി.യുടെ ജലകേളീകേന്ദ്രം മുഖംമിനുക്കി കുട്ടികള്‍ക്കുള്ള പാര്‍ക്കായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.മഴയെന്നു വിചാരിച്ച് ഇനി യാത്രകള്‍ക്ക് മടിക്കേണ്ട… മഴക്കാലം മഴയോടൊപ്പം ആഘോഷിക്കാമെന്ന തരത്തിലാണ് സഞ്ചാരികള്‍ക്കായി യാത്രകളും കാഴ്ചകളും ക്രമീകരിച്ചിട്ടുള്ളത്. കല്ലടയാറിന്‍ തീരത്തൂടെ ഒരു യാത്ര മണ്‍സൂണ്‍ ടൂറിസത്തിന്റെ പ്രധാന ആകര്‍ഷണമാണിത്. കൊല്ലം കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തെ ഡി.ടി.പി.സി.യുടെ ബോട്ട് ജെട്ടിയിലെത്തി യാത്രയ്ക്ക് തയ്യാറെടുക്കാം. വള്ളത്തിലാണ് യാത്രയെങ്കിലോ? മഴയല്ലേ നനഞ്ഞുപോകുമോ എന്ന സംശയം ഉയര്‍ന്നേക്കാം. അതോര്‍ത്ത് പേടിക്കേണ്ട. ഡി.ടി.പി.സി.യുടെ വക ഓരോ കുടയും യാത്രികരെ മഴനനയ്ക്കാതെ കൊണ്ടുപോകും. കുറഞ്ഞത് ... Read more

അവധി ദിനം അകത്തു കിടക്കാം; ജയില്‍ ടൂറിസവുമായി കേരളവും

ഹെല്‍ത്ത് ടൂറിസത്തിനും മണ്‍സൂണ്‍ ടൂറിസത്തിനും പിന്നാലെ കേരളത്തില്‍ ജയില്‍ ടൂറിസവും വരുന്നു. പണം മുടക്കിയാല്‍ ജയില്‍ യൂണിഫോമില്‍, അവിടത്തെ ഭക്ഷണം കഴിച്ച് ആര്‍ക്കും ഒരു ദിവസം ജയിലില്‍ തങ്ങാന്‍ അവസരമൊരുക്കുന്ന പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിനു കൈമാറി. ഇതിനായി പ്രത്യേകിച്ചു കുറ്റമൊന്നും ചെയ്യേണ്ട, ഫീസ് നല്‍കിയാല്‍ മതി. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ചാണു പദ്ധതി നടപ്പാക്കുക. Photo Courtesy: rd.com അവിടെ, ജയില്‍ വളപ്പിനകത്തു പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും താമസിക്കാന്‍ പ്രത്യേക ബ്ലോക്കുകള്‍ ഒരുക്കും. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാല്‍ 24 മണിക്കൂര്‍ ജയില്‍ വേഷത്തില്‍ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം. സാധാരണക്കാര്‍ക്ക്  ജയില്‍ അനുഭവം മനസ്സിലാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു പദ്ധതി. എന്നാല്‍, യഥാര്‍ഥ തടവുകാരുമായി ഇടപഴകാന്‍ കഴിയില്ല. ജയില്‍ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സര്‍ക്കാര്‍ ഈ വര്‍ഷം ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുകോടി രൂപ ഈ വര്‍ഷവും മൂന്നുകോടി അടുത്ത ... Read more

ഫ്രീസ്റ്റൈല്‍ മത്സരങ്ങളോടെ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം

ജലപ്പരപ്പുകളില്‍ വിസ്മയം സൃഷ്ടിക്കുന്ന സാഹസിക പ്രകടനങ്ങള്‍ക്കായി മീന്‍തുള്ളിപ്പാറ ഒരുങ്ങി. മലബാര്‍ റിവര്‍ ഫെസ്റ്റിന്റെ ഭാഗമായുള്ള ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് പെരുവണ്ണാമൂഴിക്ക് സമീപം കൂവ്വപ്പൊയില്‍ പറമ്പല്ലിലെ മീന്‍തുള്ളിപ്പാറയില്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തോടെയാണ് തുടക്കം. മൂന്നാം തവണയാണ് മീന്‍തുള്ളിപ്പാറയില്‍ കയാക്കിങ് മത്സരം എത്തുന്നത്. ഇവിടെ പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി കുത്തിയൊലിച്ചെത്തുന്ന വെള്ളത്തിനൊപ്പം കൊച്ചുവള്ളങ്ങള്‍ ഉയര്‍ന്നുപൊങ്ങുന്നത് മനോഹരമായ കാഴ്ചയാണ്. 22 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുഷാരഗിരിയിലാണ് മറ്റു മത്സരങ്ങള്‍. പുലിക്കയം, ആനക്കാംപൊയില്‍, അരിപ്പാറ എന്നിവിടങ്ങള്‍ വിവിധ ദിവസങ്ങളിലെ സാഹസിക പ്രകടനങ്ങള്‍ക്ക് വേദിയാകും. 20 രാജ്യങ്ങളില്‍നിന്നുള്ള പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന ഫ്രീസ്‌റ്റൈല്‍ മത്സരം ബുധനാഴ്ച രാവിലെ 8.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ യു.വി. ജോസ് അധ്യക്ഷതവഹിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യസംഘാടകര്‍. ബെംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സിന്റെ സാങ്കേതികസഹായവുമുണ്ട്. ഗ്രേറ്റര്‍ മലബാര്‍ ഇനിഷ്യേറ്റീവ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, ചക്കിട്ടപാറ, തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ... Read more

ഇടുക്കിയിലെ ഗുഹാ വിസ്മങ്ങള്‍

ഹരിതക്കാടകളുടെ അതിസമ്പത്തിന് ഉടമയാണ് ഇടുക്കി. വനങ്ങളും , അരുവിയും, വെള്ളച്ചാട്ടവും നിറഞ്ഞ് സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കുന്ന ഇടമായതിനാല്‍ തന്നെ യാത്രികരുടെ ഇഷ്ട ഇടം കൂടിയാണ് ഇടുക്കി. കാടകങ്ങളിലെ ഗുഹകളെക്കുറിച്ച്… മറയൂര്‍ എഴുത്തള ഗുഹ സര്‍പ്പപ്പാറ എന്ന പേരിലും അറിയപ്പെടുന്ന സ്വാഭാവികഗുഹ മറയൂരിലെ ചന്ദന റിസര്‍വിലാണ്.ഏതാണ്ട് 3000 വര്‍ഷം മുന്‍പ് മുനിമാര്‍ ഇതൊരു താവളമായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. കാട്ടില്‍ വേട്ടയ്ക്കായി പോയിരുന്നവര്‍ യാത്രയ്ക്കു മുന്‍പു മൃഗങ്ങളുടെ ചിത്രം ഗുഹയുടെ മുന്‍പില്‍ കല്ലില്‍ കോറിയിടുമായിരുന്നു. ഗുഹയില്‍ വരച്ച മൃഗത്തെ ഇരയായി ലഭിക്കുമെന്നായിരുന്നു വിശ്വാസം. ഇത്തരം ചിത്രങ്ങള്‍ ഇപ്പോഴും കല്ലില്‍ മായാതെ കിടക്കുന്നുണ്ട്. പുരാവസ്തു ഗവേഷകര്‍ ഇവിടെ പഠനങ്ങള്‍ നടത്തിയിരുന്നു.ഗുഹയിലേക്കു പ്രവേശനത്തിനു വനംവകുപ്പിന്റെ നിയന്ത്രണമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് ഒരാള്‍ക്കു കഷ്ടിച്ചു കടക്കാനുള്ള വിസ്താരം മാത്രമെയുള്ളൂ. ഏതാണ്ട് അര കിലോമീറ്റര്‍ ദൂരം ഉള്ളിലേക്കു നടന്നുപോകാമെന്നു പ്രദേശവാസികള്‍ പറയുന്നു. തങ്കയ്യന്‍ ഗുഹ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ കഴിഞ്ഞ് ഏതാണ്ട് 15 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോഴാണ് ഗ്യാപ് റോഡ്. ഒരു വശത്ത് അഗാധമായ ... Read more

മുസിരിസിലൂടെയൊരു ബോട്ട് യാത്ര

മലയാള നാടിന്റെ ചരിത്ര പുസ്തകമാണ് മുസിരിസ്. വടക്കന്‍ പറവൂരില്‍ നിന്നാരംഭിക്കുന്ന ബോട്ട് യാത്രയില്‍ ഇരു വശങ്ങളിലുടെയൊന്ന് കണ്ണോടിച്ചാല്‍ കാണാം പഴയകാലത്തിന്റെ ളേഷിപ്പുകള്‍. മുസിരിസ് പട്ടണത്തിന്റെ പൈതൃകം പറഞ്ഞാല്‍ തീരാത്ത കഥയാണ്. സുഗന്ധ വ്യഞ്ജനങ്ങള്‍ കച്ചവടം ചെയ്യുന്ന വലിയ ചന്ത, കപ്പലിറങ്ങി കച്ചവടത്തിനായി എത്തിയ വിദേശ കച്ചവടക്കാര്‍, നാട് ഭരിക്കുന്ന രാജാവ്, പോര്‍ച്ചുഗീസ് സൈന്യം. കുരുമുളകു വാങ്ങാന്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നെത്തിയ ജൂത വ്യാപാരികളുടെ പായ്ക്കപ്പലുകള്‍. ചാക്കുകളില്‍ നിറച്ച സുഗന്ധവ്യഞ്ജനങ്ങളുമായി ഒഴുകി നീങ്ങുന്ന കെട്ടുവള്ളങ്ങള്‍. വിലപേശിയും വല വീശിയും ഉറക്കെ വര്‍ത്തമാനം പറയുന്ന കച്ചവടക്കാര്‍. കുട്ടയും വട്ടിയും ചുമന്ന് കായല്‍ക്കരയിലൂടെ നടക്കുന്ന നാട്ടുകാരുടെ തിക്കും തിരക്കും. അതിനിടയിലൂടെ തോക്കും ലാത്തിയുമായി പോര്‍ച്ചുഗീസ് പട്ടാളം.മുസിരിസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് കൊടുങ്ങല്ലൂരിന്റെ കടല്‍ത്തീരം ഇങ്ങനെയൊക്കെ ആയിരുന്നു. അക്കാലത്ത് പള്ളിപ്പുറത്തും കോട്ടപ്പുറത്തും ഓരോ കോട്ടകളുണ്ടായിരുന്നു. ജൂതന്മാരുടെ പള്ളിയുണ്ടായിരുന്നു. അതി വിശാലമായൊരു ച ന്തയുണ്ടായിരുന്നു. അതിനടുത്ത് സഹോദരന്‍ അയ്യപ്പന്‍ എന്ന സാമൂഹിക വിപ്ലവകാരി ജീവിച്ചിരുന്നു. അവിടെ ജനപ്രിയനായ ... Read more

നമ്പിക്കുളത്ത് ഇക്കോ ടൂറിസം പദ്ധതി വരുന്നു

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയുള്‍പ്പെടുന്ന നമ്പിക്കുളം ഇക്കോ ടൂറിസം പദ്ധതി യാഥാര്‍ത്യമാവുന്നു. 19ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്ട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന നമ്പിക്കുളം ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഇടമാണ്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള പ്രവര്‍ത്തനമാണ്   പദ്ധതിയുടെ പ്രധാന ലക്ഷ്യം. സമുദ്ര നിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലുള്ള നമ്പിക്കുളം ഹില്‍ടോപ്പില്‍ നിന്നുള്ള കാഴ്ച്ച മനോഹരമാണ്. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല്, ധര്‍മടം തുരുത്ത്, വയനാടന്‍ മലനിരകള്‍, പെരുവണ്ണാമൂഴി ഡാം എന്നിവയുടെ പ്രകൃതിഭംഗി ആസ്വദിക്കാനാവും. ടൂറിസം വികസനത്തിനായി പ്രദേശത്തെ 12 ഭൂവുടമകള്‍ ചേര്‍ന്ന് 2.52 ഏക്കര്‍ ഭൂമി ടൂറിസം വകുപ്പിന് കൈമാറി.2017 ജൂണില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തിയുടെ നിര്‍മാണ ചുമതല കെല്ലിനാണ്. വ്യൂപോയിന്റ്, മരത്തിനുചുറ്റുമുള്ള ഇരിപ്പിടങ്ങള്‍, റെയിന്‍ഷെല്‍ട്ടര്‍, പാര്‍ക്കിങ് ഏരിയ, വാച്ച്ടവര്‍, സോളാര്‍ ലൈറ്റിങ്, ബയോ ശുചിമുറി, ഹാന്‍ഡ്‌റെയില്‍ ഫെന്‍സിങ് എന്നീ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ നടക്കുക. ഒന്നരവര്‍ഷംകൊണ്ട് പണി പുര്‍ത്തീകരിക്കാനാണ് തീരുമാനം. പുരുഷന്‍ കടലുണ്ടി ... Read more

പ്രജ്വലിന്റെ യാത്രയ്ക്ക് അക്ഷരം സാക്ഷി

ഇഷ്ടമുള്ള സ്ഥങ്ങളിലേക്ക് സോളോ ട്രിപ്പ് പോകുക അതാണ് ഇപ്പോഴത്തെ യുവതയുടെ ട്രെന്‍ഡ്. എന്നാല്‍ പ്രജ്വല്‍ എന്ന കൊച്ചിക്കാരന്‍ യാത്ര പോകുന്നത് ചുമ്മാതങ്ങ് സ്ഥലങ്ങള്‍ കണ്ട് മടങ്ങാനല്ല. യാത്ര ചെയ്യാനുള്ള താത്പര്യവും നല്ല കൈയക്ഷരവും കൂട്ടിചേര്‍ത്ത് വേറിട്ട ചിത്രമൊരുക്കുകയാണ് ഈ യുവാവ്. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ആ സ്ഥലത്തിന്റെ പേരെഴുതി സെല്‍ഫിയെടുക്കലാണ് പ്രജ്വലിന്റെ ഹോബി. Pic Courtesy: Prajwal Xavier പറഞ്ഞു പരിചയിച്ച സ്ഥലങ്ങള്‍ ഭംഗിയുള്ള വടിവൊത്ത അക്ഷരങ്ങളില്‍ നമ്മുടെ മുന്‍പിലെത്തുമ്പോള്‍ ആ സ്ഥലങ്ങള്‍ കാണാതെ കണ്ട ഫീലാണ് വരുന്നത്. വരാനിരിക്കുന്ന ഓരോ ഫ്രെയിമുകളും ആ നാടിന്റെ തനത് ഭംഗിലാണ് ഈ യുവാവ് അവതരിപ്പിക്കുന്നത്. Pic Courtesy: Prajwal Xavier ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡിങ്ങാണ് പ്രജ്വലിന്റെ അക്ഷരങ്ങള്‍. യാത്ര ചെയ്ത ഇടങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ ടൈറ്റില്‍ പോലെ പ്രജ്വല്‍ എഴുതും. പ്രജ്വല്‍ തനിച്ചാണ് യാത്രകള്‍ പോകാറ്. ആസ്വദിക്കാന്‍ ഏറെ സമയം കിട്ടുന്നതാണ് ഒറ്റയ്ക്കുള്ള യാത്രയുടെ ത്രില്‍. എഴുതാന്‍ എപ്പോള്‍ ... Read more

കേരളത്തിനെ മുഖച്ചിത്രമാക്കി വേള്‍ഡ് ട്രാവലര്‍

യു എ ഇയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനിയായ ഡനാട്ടയുടെ ട്രാവല്‍ മാഗസിനില്‍ കേരളമാണ് കവര്‍പേജ്. നിപ്പയില്‍ നിന്ന് കേരളം നേടിയ വന്‍ വിജയത്തിന് ആദരവായാണ് പുതിയ ലക്കം മാസികയില്‍ കേരളം ഇടം പിടിക്കാന്‍ കാരണമായത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ സന്ദര്‍ശിക്കേണ്ട സ്ഥലാണ് കേരളമെന്നാണ് വേള്‍ഡ് ട്രാവലര്‍ എന്ന് പേരുള്ള ഡനാട്ട മാസികയുടെ പുതിയ ലക്കം പറയുന്നത്. തെങ്ങുകളും കായലും പശ്ചാത്തലമായ ഗറ്റി ഇമേജസിന്റെ മുഖചിത്രത്തിലൂടെയാണ് ഡനാട്ടയുടെ വേള്‍ഡ് ട്രാവലര്‍ കേരളത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഡനാട്ടയ്ക്ക് വേണ്ടി ഹോട്ട് മീഡിയ പബ്ലിഷിങാണ് മാസികയുടെ പ്രസാധകര്‍. ചുരുങ്ങിയ അവധി ദിവസങ്ങളുള്ളവര്‍ക്ക് അധികം യാത്ര ചെയ്യാതെത്തനെ കണ്‍നിറയെ കാഴ്ചകള്‍ കാണാവുന്ന സ്ഥലമാണ് കേരളമെന്ന് സൗജന്യമായി വിതരണം ചെയ്യുന്ന വേള്‍ഡ് ട്രാവലര്‍ മാസികയുടെ മാനേജിങ് എഡിറ്റര്‍ ഫയേ ബാര്‍ട്ടലേയുടെ എഡിറ്റര്‍ കുറിപ്പിലുമുണ്ട്. ജൂലായ് ലക്കത്തിലെ അഞ്ച് പേജുകള്‍ വര്‍ണചിത്രങ്ങളോടെ കേരളത്തിന്റെ വിനോദസഞ്ചാര കാഴ്ച്ചകള്‍ വിവരിക്കുന്നത്. കായല്‍പരപ്പിലെ വഞ്ചിവീട്, യാത്രയും മൂന്നാറിലെ കാഴ്ചകളും, കഥകളിയും, ആയുര്‍വേദവും, ആറന്‍മുള കണ്ണാടിയും പേജുകളില്‍ ... Read more

മണിപ്പാറയില്‍ എത്തിയാല്‍ മണിനാദം കേള്‍ക്കാം

എറണാകുളം രായമംഗലം പഞ്ചായത്തിലെ പറമ്പിപ്പീടികയ്ക്ക് സമീപമാണ് സന്ദര്‍ശരെ ആകര്‍ഷിക്കുന്ന മണിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ത്രിവേണി ഭാഗത്തെ മലമുകളില്‍ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്കാണ് മഴക്കാലത്ത് ചെറിയ വെള്ളച്ചാട്ടമായി മാറുന്നത്. പാറക്കൂട്ടങ്ങളില്‍ തട്ടി താഴേക്കൊഴുകുന്ന ജലം മണിയടിക്കുന്ന ശബ്ദമുണ്ടാകുമെന്ന പ്രത്യേകതയുമുണ്ട്. പാറയുടെ ചരിവാണ് ഈ ശബ്ദത്തിന് കാരണമെന്ന് കരുതുന്നു. എം സ് റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂള്‍ ജംഗ്ഷനില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ദൂരെ പറമ്പിപ്പീടികയ്ക്കും ത്രിവേണിയ്ക്കും ഇടയ്ക്കാണ് മണിപ്പാറ. മഴക്കാലത്ത് വലിയ വഴുക്കല്‍ പ്രദേശമായതിനാല്‍ വെള്ളച്ചാട്ടം കാണാന്‍ എത്തുന്നവര്‍ അതീവ ജാഗ്രത പാലിക്കണെന്ന് അധികൃതര്‍ പറഞ്ഞു.