Category: Kerala
ഇടുക്കി ജലനിരപ്പ്: മുഖ്യമന്ത്രി അവലോകനം ചെയ്തു
അതിവര്‍ഷം മുലം ഇടുക്കി അണക്കെട്ടില്‍ വലിയ തോതില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ വെള്ളം തുറന്നുവിടുകയാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവലോകനം ചെയ്തു. വെള്ളിയാഴ്ച വൈരുന്നേരത്തെ കണക്ക് പ്രകാരം ഇടുക്കി അണക്കെട്ടില്‍ 2392 അടി വെള്ളമുണ്ട്. റിസര്‍വോയറില്‍ സംഭരിക്കാവുന്നത് 2403 അടി വെള്ളമാണ്. മഴ തുടരുന്നതുകൊണ്ട് ശക്തമായ നീരൊഴുക്കാണ്. സംഭരണിയിലെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വെള്ളം കുറേശ്ശെ തുറന്നുവിടുന്നതിനെക്കറിച്ച് ആലോചിക്കുന്നത്. യോഗത്തില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ജലവിഭവ മന്ത്രി മാത്യൂ ടി തോമസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ള, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളം തുറന്നു വിടുകയാണെങ്കില്‍ എത്ര താമസക്കാരെ ബാധിക്കുമെന്നും വെള്ളം ഒഴുകിപ്പോകുന്ന ചാലുകളിലെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും മനസ്സിലാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വെ നടത്താന്‍ തീരുമാനിച്ചു. വെള്ളം ഒഴുകിപ്പോകുന്ന പുഴയുടെ ഇരു ... Read more
ലോറിസമരം;ഹോട്ടലുകൾ പ്രതിസന്ധിയിൽ
ഒരാഴ്ചയായി തുടരുന്ന ലോറിസമരം മൂലം പച്ചക്കറികൾക്കും, മറ്റ് അവശ്യസാധനങ്ങൾക്കും വില വർദ്ധിച്ചിരിക്കുന്നത് ഹോട്ടലുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷൻ. അന്യസംസ്ഥാനങ്ങളിൽനിന്നും പച്ചക്കറികളൊന്നും വരാത്തതിനാൽ കേരള വിപണിയിൽ പച്ചക്കറികളുടേയും മുട്ട അടക്കമുള്ള മറ്റ് ഉൽപ്പന്നങ്ങളുടെയും വില കുതിച്ചുയരുകയാണ്. നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. ലോറി സമരം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രസിഡന്റ് മൊയ്തീൻകുട്ടിഹാജിയുടെ അദ്ധ്യക്ഷതയിൽചേർന്ന കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജനറൽസെക്രട്ടറി ജി. ജയപാൽ ട്രഷറർ കെ. പി. ബാലകൃഷ്ണപൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി. കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ, വിവിധ സംസ്ഥാനഭാരവാഹികൾ, ജില്ലാഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.
മലനാടിന്റെ മനോഹാരിതയ്ക്ക് ഉണര്‍വേകി ഡിടിപിസി
മലനാടിന്റെ അതിര്‍ത്തിഗ്രാമങ്ങളില്‍ വിനോദസഞ്ചാര വികസനത്തിന് വഴിതുറന്ന് ഡി ടി പി സി. കേരളത്തിലെ ഉയര്‍ന്ന മേഖലയിലുള്ള വിനോദ സഞ്ചാര പ്രദേശങ്ങളില്‍ വിപുലമായ പദ്ധതി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിഗണയിലാണ്. സ്വകാര്യസംരംഭകരെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിപുലമായ പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് ലക്ഷ്യം വെയ്ക്കുന്നത്. റാണിപുരത്തേക്കും കോട്ടഞ്ചേരിയിലേക്കുമാണ് ഇതുവരെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ നിരവധി കാഴ്ചകളാണ് മലപ്രദേശത്ത് കാഴ്ച്ചാക്കാര്‍ക്കായിട്ടുള്ളത്. ഇതില്‍ മണ്‍സൂണ്‍കാലത്തെ വെള്ളച്ചാട്ടങ്ങളാണ് പ്രധാനം. കോട്ടഞ്ചേരിയിലെ അച്ചന്‍കല്ല് വെള്ളച്ചാട്ടത്തിന് പുറമേ മഞ്ചുച്ചാല്‍ കമ്മാടി വനാതിര്‍ത്തിയിലും ഇടക്കാനത്തും പടയങ്കല്ലിലുമെല്ലാം ഇത്തരം കാഴ്ച്ചകളാണ് ഉള്ളത്. ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഡി ടി പി സി അധികൃകര്‍ സന്ദര്‍ശിച്ചിരുന്നു. സഞ്ചാരികളുടെ സന്ദര്‍ശനത്തിരക്കേറുന്നതിന് മുമ്പ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനത്തിലാണ്. കേട്ടഞ്ചരിമല വനം വകുപ്പിന്റേതാണ് മതിലുകെട്ടി വേര്‍തിരിച്ചിട്ടുള്ള വനാതിര്‍ത്തിയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വനാതിര്‍ത്തിക്ക് പുറത്ത് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുന്നതിനെക്കുറിച്ചാണ് സന്ദര്‍ശനത്തിന് ശേഷം നടന്ന ചര്‍ച്ചയില്‍ പങ്ക് വെച്ചത്. ഇടക്കാനം പടയങ്കല്ല് മലകളിലെ സ്ഥലങ്ങള്‍ സൗജന്യമായി നല്‍കാന്‍ താത്പര്യപ്പെട്ട് ചിലര്‍ രംഗത്ത് ... Read more
വനിതാ ഹോട്ടലുമായി കെ ടി ഡിസി
തിരുവനന്തപുരം:ഇന്ത്യയിലാദ്യമായി സ്ത്രീകള്‍ക്കായി സ്ത്രീകള്‍ നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയായ കെടിഡിസി (സംസ്ഥാന വിനോദസഞ്ചാര വികസന കോര്‍പറേഷന്‍) ‘ഹോസ്റ്റസ്’ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വികസന ചരിത്രത്തിലെ നാഴികകല്ലായ കേരളത്തിലെ ഹോസ്റ്റസ് പദ്ധതി സ്ത്രീസുരക്ഷ വെല്ലുവിളി നേരിടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്കു മാതൃകയാണെന്നും ആറ് മാസത്തിനുള്ളില്‍ ഇത് പ്രവര്‍ത്തന സജ്ജമാക്കുമെന്നും തമ്പാനൂര്‍ കെടിഡിഎഫ്സി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ വിനോദസഞ്ചാരമേഖലയ്ക്കും കെടിഡിസിയ്ക്കും പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കന്യാകുമാരിയില്‍ 42 മുറികളുള്ള ഹോട്ടല്‍ നിര്‍മ്മിക്കുന്നതിന് 17.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. മുഴുപ്പിലങ്ങാട് ബീച്ചിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 39.6 കോടി രൂപ കിഫ്ബി വഴി അനുവദിച്ചിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്ര വികസനത്തിലൂടെ കുമരകം വാട്ടര്‍ സ്കേപ്പിന് 7.69 കോടിരൂപയും കോവളത്തെ സമുദ്ര ഹോട്ടലിനും മൂന്നാറിലെ ടീ കൗണ്ടിക്കുമായി ഓരോ ... Read more
കാറ്റുമൂളും പാഞ്ചാലിമേട്
പഞ്ച പാണ്ഡവ പത്‌നി പാഞ്ചാലി സ്ത്രീ സൗന്ദര്യത്തിന് ഉദാഹാരണമാണെന്നാണ് പുരാണങ്ങള്‍ പറയുന്നത്. പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ പാഞ്ചാലിമേടിനും കിട്ടിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പച്ച വിരിച്ച കുന്നിന് മുകളില്‍ എത്തുന്നവര്‍ക്ക് കാഴ്ച കണ്ട് മടങ്ങാന്‍ മടിയാണ്. ഭൂപ്രകൃതിയും കുളിര്‍ന്ന കാലാവസ്ഥയും തേടി ഇടുക്കിയിലേയ്ക്ക് വരുന്നവര്‍ പാഞ്ചാലിമേട് കാണാന്‍ മറക്കേണ്ട. കുന്നു കയറി വരുമ്പോള്‍ ഇഷ്ടം പോലെ കുളിര്‍വായു ശ്വസിക്കാനും മടിക്കേണ്ട. കാരണം വായുവിന്റെ ഈ പരിശുദ്ധി നിങ്ങളുടെ നാട്ടിലൊന്നും ഉണ്ടാവില്ല. pic courtesy: Panchalimedu.com പാഞ്ചാലിക്കുളം മഹാഭാരതത്തില്‍നിന്നൊരു ഏട് പോലെയാണ് ദൃശ്യഭംഗികൊണ്ടും ഐതിഹ്യപ്പെരുമകൊണ്ടും സമ്പന്നമായ പാഞ്ചാലിമേട്. സമുദ്രനിരപ്പില്‍നിന്നു 2500 അടി ഉയരത്തില്‍ മഞ്ഞു കിനിഞ്ഞിറങ്ങുന്ന പ്രദേശം. പാഞ്ചാലിമേടിന്റെ അടുത്ത പ്രദേശങ്ങള്‍ മനോഹരമായ പാറക്കൂട്ടങ്ങള്‍കൊണ്ടു സമ്പുഷ്ടമാണ്. കൂടെ കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങളും. നിറയെ മൊട്ടക്കുന്നുകള്‍ ഉള്ള പാഞ്ചാലിമേടിനു സമീപത്തെ തെക്കേമല സഞ്ചാരികളുടെ കണ്ണിനു കുളിര്‍മ പകരുന്ന കാഴ്ചയാണ്. അജ്ഞാതവാസത്തിനു തൊട്ടുമുന്‍പുള്ള കാലത്ത് പാണ്ഡവന്മാര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണു താമസിച്ചിരുന്നതെന്നു കരുതുന്നു. ഇവിടുത്തെ ഗോത്രവര്‍ഗക്കാര്‍ പാണ്ഡവര്‍ക്കു ... Read more
കെഎസ്ആര്‍ടിസി ഇനി മുതല്‍ മൂന്ന് സോണുകള്‍
കെഎസ്ആര്‍ടിസിയെ മൂന്നു ലാഭകേന്ദ്രങ്ങളാക്കി തിരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരം മേഖലയുടെ ഉദ്ഘാടനം ഇന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിക്കും. കെഎസ്ആര്‍ടിസിയെ മൂന്ന് മേഖലകളായി തിരിക്കണമെന്നു സ്ഥാപനത്തിന്റെ പുനഃസംഘടനയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ഖന്ന ശുപാര്‍ശ ചെയ്തിരുന്നു. നിലവിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ചു സോണുകള്‍ സൗത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് സോണ്‍ എന്നിങ്ങനെയാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സൗത്ത് സോണില്‍. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും. മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ നോര്‍ത്ത് സോണിലും. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ജി.അനില്‍കുമാറിനാണ് സൗത്ത് സോണിന്റെ ചുമതല. എക്‌സിക്യൂട്ടീവ് ഡയറക്ടറായ എം.ടി. സുകുമാരന് സെന്‍ട്രല്‍ സോണിന്റെയും സി.വി.രാജേന്ദ്രന് നോര്‍ത്ത് സോണിന്റെയും ചുമതല നല്‍കിയിട്ടുണ്ട്. മൂന്നു മേഖലകളാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലും മാറ്റങ്ങളുണ്ടാകും. ഇതിന്റെ പട്ടിക പുറത്തിറങ്ങി. സോണല്‍ ഓഫിസര്‍മാര്‍ക്കായിരിക്കും സോണുകളുടെ ചുമതല. ജില്ലാ ആസ്ഥാനവും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ തസ്തികയും ... Read more
കേരളം വീണ്ടും മാതൃക; സ്ത്രീകള്‍ക്കായി സ്ത്രീകളുടെ ഹോട്ടല്‍
ഇന്ത്യയിലാദ്യമായി പൂര്‍ണമായും സ്ത്രീകള്‍ മാത്രം നടത്തുന്ന സര്‍ക്കാര്‍ ഹോട്ടല്‍ പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പറേഷന്‍ (കെടിഡിസി). തമ്പാനൂര്‍ കെടിഡിഎഫ്‌സി കോംപ്ലക്‌സിലെ ‘ഹോസ്റ്റസ്’ എന്ന പേരിലുള്ള ഹോട്ടല്‍ പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം4.30ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിന്റെ സാന്നിധ്യത്തില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും.ആറു മാസത്തിനുള്ളില്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്ത് ഇതാദ്യമായാണ് സര്‍ക്കാര്‍തലത്തില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഹോട്ടല്‍ സംരംഭം നടപ്പിലാക്കുന്നതെന്ന് കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന ഹോസ്റ്റസ് സുഖസൗകര്യങ്ങള്‍ക്കു പുറമേ സുരക്ഷിതത്വത്തിനു പ്രാമുഖ്യം നല്‍കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീര്‍ഥാടനമടക്കം വിവിധ ആവശ്യങ്ങള്‍ക്ക് തലസ്ഥാന നഗരിയില്‍ എത്തിച്ചേരുന്ന കൗമാര പ്രായക്കാരേയും സ്ത്രീകളേയും ലക്ഷ്യമിടുന്ന ഹോട്ടല്‍ റെയില്‍വേ സ്റ്റേഷനും ബസ് ടെര്‍മിനലിനും അടുത്താണെന്നത് എടുത്തു പറയത്തക്ക സവിശേഷതയാണെന്ന് കെടിഡിസി എംഡി രാഹുല്‍ ആര്‍ പറഞ്ഞു. പരിപൂര്‍ണ സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 22 മുറികളും ഒരേസമയം 28 പേര്‍ക്കുപയോഗിക്കാവുന്ന രണ്ടു ... Read more
പച്ചപ്പണിഞ്ഞ് നെല്ലിയാമ്പതി
മഴയില്‍ കുതിര്‍ന്ന പച്ചപ്പ് പുതച്ച നെല്ലിയാമ്പതി മലനിരകള്‍ എന്നും സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ്. പാലക്കാട് ടൗണില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള സുന്ദര സ്ഥലമാണ് നെല്ലിയാമ്പതി. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള സഞ്ചാരികളെ കാത്തിരിക്കുന്നത് നിരവധി ദൃശ്യങ്ങളാണ്. പോത്തുണ്ടി ഡാമിനരികിലൂടെ നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ കാണുന്ന കാഴ്ചകള്‍ മതിവരാത്തതും കമനീയവുമാണ്. ഹെയര്‍പിന്‍ വളവുകള്‍ കയറി കൈകാട്ടിയിലെത്തുമ്പോഴേക്കും കൗതുകമായി കുരങ്ങും മയിലും മാനും ഒക്കെയുണ്ട് . ഒപ്പംതന്നെ വെള്ളച്ചാട്ടങ്ങളും ചെറിയ അരുവികളും മലനിരകളുമൊക്കെ കാഴ്ചയ്ക്ക് മിഴിവേകുന്നു. കൈകാട്ടിയിലെത്തിയാല്‍ നെല്ലിയാമ്പതിയായി. അവിടെനിന്ന് മുന്നോട്ടു പോയാല്‍ പുലയമ്പാറ, പാടഗിരി ജങ്ഷനുകളിലെത്തും. അവിടെനിന്ന് നൂറടി ജങ്ഷനിലൂടെ കാരപ്പാറയിലേക്കും അലക്‌സാന്‍ഡ്രിയ എസ്‌റ്റേറ്റിലേക്കും പോകാം. പാടഗിരിവഴി ചെന്നാല്‍ സീതാര്‍കുണ്ടിലെത്താന്‍ കഴിയും. അവിടെയുള്ള നെല്ലിമരത്തണലില്‍നിന്ന് നോക്കിയാല്‍ പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകളുടെ മനോഹര ദൃശ്യം കാണാം. നെന്മാറയില്‍നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിലെ ഹെയര്‍പിന്‍ വളവുകളും ആസ്വദിക്കേണ്ടവയാണ്. ഇടക്കിടെ കാണുന്ന അരുവികള്‍ വെള്ളിക്കൊലുസുപോലെ തോന്നും. പാവങ്ങളുടെ ഊട്ടിയെന്നാണ് നെല്ലിയാമ്പതി അറിയപ്പെടുന്നത്. യാത്രക്കിടെ കാണുന്ന ഓറഞ്ച് തോട്ടങ്ങള്‍ നെല്ലിയാമ്പതിയുടെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല, ... Read more
തൂക്കുപാലവും ജലക്കാഴ്ച്ചയും; അയ്യപ്പന്‍കോവിലില്‍ തിരക്കേറുന്നു
ഇടുക്കി ജലസംഭരിണിക്ക് കുറുകെയുള്ള അയ്യപ്പന്‍കോവില്‍ തൂക്കുപാലം കാണാന്‍ സഞ്ചാരികളുടെ തിരക്കേറുന്നു. ജില്ലയിലെ ഏറ്റവും വലിയ തൂക്കുപാലമാണ് അയ്യപ്പന്‍ കോവിലിലുള്ളത്. 2013ന് ശേഷം ജലനിരപ്പ് ഉയര്‍ന്നത് ഇത്തവണയാണ്. അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ സ്ഥലങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ് ഇത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൂക്കുപാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിനോദസഞ്ചാരികള്‍ എത്തുന്നത്. Pic Courtesy: Paravathy venugopal പതിറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഹൈറേഞ്ചിലെ ആദ്യ കുടിയേറ്റമേഖലയാണ് അയ്യപ്പന്‍കോവില്‍. പെരിയാറിന്റെ തീരത്തായി പുരാതന അയ്യപ്പക്ഷേത്രവുമുണ്ട്. ഈ ക്ഷേത്രം പൂഞ്ഞാര്‍ രാജവംശമാണ് നിര്‍മിച്ചത്. ആദ്യകാലത്ത് ആദിവാസികളുടെ നേതൃത്വത്തിലായിരുന്നു പൂജ. നൂറുകണക്കിന് തീര്‍ഥാടകര്‍ ദിവസവും ക്ഷേത്രദര്‍ശനത്തിനായി എത്തുന്നുണ്ട്. സംഭരണിയില്‍ ജലനിരപ്പുയര്‍ന്നതോടെ വള്ളത്തില്‍പോയി മാത്രമേ ക്ഷേത്രദര്‍ശനത്തിന് സാധിക്കൂ. വന്യജീവികളെ അടുത്തുകണ്ട് ജലാശയത്തില്‍ കൂടി വള്ളത്തിലുള്ള യാത്രയും സഞ്ചാരികളുടെ മനംകവരുന്നു. കോവില്‍മല രാജപുരിയിലേക്കും ഇതുവഴിപോകാം. കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ അയ്യപ്പന്‍കോവില്‍ തൂക്കുപാലത്തിലെത്താം. കൂടാതെ സ്വരാജില്‍നിന്ന് പരമ്പരാഗത കാട്ടുപാതയിലൂടെയും പോകാം.
മുളവനയിലെ ദളവാ ഗുഹ
മുളവനയിലെ ദളവാ ഗുഹ ഇന്നും ചുരുളഴിയാത്ത രഹസ്യമാണ്. നൂറ്റാണ്ടുകളായി കൊല്ലം കുണ്ടറ നിവാസികള്‍ ഗുഹയെ പറ്റി നിരവധി കഥകളാണ് കേള്‍ക്കുന്നത്. തിരുവിതാംകൂര്‍ ഭരണകാലത്ത് മാര്‍ത്താണ്ഡവ വര്‍മ്മ മഹാരാജാവ് നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് വിദേശ പട്ടാളമാണിത് നിര്‍മ്മിച്ചതെന്നും വേലുത്തമ്പി ദളവ ഇതുവഴിയാണ് രക്ഷപ്പെട്ടതെന്നും മറ്റൊരു കഥ. ഗുഹയ്ക്കുള്ളില്‍ വാളും പരിചയും നിധിയും തോക്കുമൊക്കെയുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാഞ്ഞിരകോട് അഷ്ടമുടിക്കായലിന്റെ കരയില്‍ സമാനമായ രീതിയില്‍ ഗുഹയുടെ വായ കാണാം. രാജഭരണകാലത്ത് പ്രധാന യാത്രാമാര്‍ഗം യാനങ്ങളായിരുന്നു. രാജാക്കന്മാരോ നാടുവാഴികളോ ബ്രിട്ടീഷുകാരോ മുളവനയില്‍നിന്ന് രഹസ്യമായി കായല്‍ത്തീരത്തെത്തി ജലമാര്‍ഗം രക്ഷപ്പെടുന്നതിനായി നിര്‍മിച്ചതാവാനും സാധ്യതയുണ്ടെന്ന് അഭിപ്രായമുണ്ട്. വെടിക്കോപ്പുകള്‍ (ഗുണ്ട്) സൂക്ഷിച്ചിരുന്ന ‘അറ’ എന്ന ‘ഗുണ്ട് അറ’ യാണ് പിന്നീട് കുണ്ടറയായതെന്ന് മതമുണ്ട്. പടപ്പക്കര പടക്കപ്പല്‍ കരയായിരുന്നെന്നും പഴമക്കാര്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് എട്ടുവീട്ടില്‍ പിള്ളമാരില്‍നിന്ന് രക്ഷപ്പെടാനായി കേരളപുരത്തും മുളവനയിലുമൊക്കെ ഒളിച്ചുതാമസിച്ചിരുന്നത്രേ. ആ കാലഘട്ടത്തില്‍ രാജാവിന്റെ രക്ഷയ്ക്കായി നിര്‍മിച്ചതാവാനും സാധ്യതയുണ്ട്. വേലുത്തമ്പി ദളവ ഗുഹവഴി കായലിലെത്തി വള്ളത്തിലാണ് മണ്ണടിയിലെത്തിയതെന്ന് അഭ്യൂഹങ്ങളുണ്ട്. മുളവനയില്‍ ... Read more
പ്രളയക്കെടുതി: സാന്ത്വനവുമായി ടൂറിസം മേഖല
വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ടൂറിസം മേഖല. ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേേഷൻസ് ഇന്ത്യ (അറ്റോയ് ) ,കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി , കോൺഫെഡറേഷൻ ഓഫ് അക്രഡിറ്റഡ് ടൂർ ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻസ്, ആയുർവേദ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, അസോസിയേഷൻ ഓഫ് ടൂറിസം പ്രൊഫഷണൽസ് തുടങ്ങി നിരവധി സംഘടനകൾ സഹായഹസ്തം നീട്ടി. കുമരകത്തെ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് റിസോർട്ട് ഉടമകളും കൈ കോർത്തു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ റിസോര്‍ട്ടുടമകളോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം എത്തിക്കാന്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ടൂറിസം സംരംഭകര്‍ കുമരകത്ത് ദുരിതാശ്വാസ പ്രവര്‍ത്തന സഹായവുമായെത്തിയത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ജീവനക്കാര്‍ 500 കിലോ അരിയും, 500 നോട്ട് ബുക്കുകളും നല്‍കി. കേരള ട്രാവല്‍ മാര്‍ട് സൊസൈറ്റി 35000 ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളമാണ് ദുരിതബാധിതര്‍ക്കായി നല്‍കിയത്. കേരള ഹൗസ് ബോട്ട് ഓണേഴ്സ് ... Read more
കെ എസ് ആര്‍ ടി സിയുടെ ചില്‍ ബസ് ഇന്നു മുതല്‍
തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ എസി ലോ ഫ്‌ളോര്‍ ബസുകള്‍ സര്‍വീസ് നടത്താനുള്ള ചില്‍ ബസ് പദ്ധതിയുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും രാവിലെ മുതല്‍ പരീക്ഷണ സര്‍വീസ് ആരംഭിക്കും. കെഎസ്ആര്‍ടിസിയുടെ www.kurtcbooking.com, www.keralartc.in സൈറ്റുകള്‍വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്‌റ്റേഷനില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്റെ കീഴിലുള്ള 219 എസി ലോ ഫ്‌ലോര്‍ ബസുകളെയാണ് പുതിയ ഷെഡ്യൂളില്‍ ഒന്നുമുതല്‍ സംസ്ഥാനവ്യാപകമായി വിന്യസിക്കുക.തിരുവനന്തപുരംഎറണാകുളം കാസര്‍കോടിനുപുറമെ കിഴക്കന്‍ മേഖലയിലേക്കും സര്‍വീസുകളുണ്ട്. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെയാണ് പകല്‍സമയ സര്‍വീസുകള്‍. പകല്‍ സര്‍വീസുകള്‍ക്കുപുറമെ തിരുവനന്തപുരം -എറണാകുളം (ആലപ്പുഴ, കോട്ടയം), എറണാകുളം- തിരുവനന്തപുരം, എറണാകുളം-കോഴിക്കോട്, കോഴിക്കോട് തിരുവനന്തപുരം റൂട്ടുകളില്‍ രാത്രിയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട് സര്‍വീസ് നടത്തും. രാത്രി 10.30 മുതലാണിത്. പുതിയ സര്‍വീസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനവുമുണ്ടാകും.
സഞ്ചാരികളെ വരവേല്‍ക്കാന്‍ കുത്തുങ്കല്‍ വെള്ളച്ചാട്ടം
മനംകവരുന്ന കാഴ്ചയായി പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ വെള്ളച്ചാട്ടം. 250 അടി താഴ്ചയിലേക്കു കുതിച്ചുചാടുന്ന വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളുമാണ് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കുമളിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നെടുങ്കണ്ടം വഴി ചെമ്മണ്ണാര്‍ എത്തി ഏഴു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാലും നേര്യമംഗലത്തുനിന്ന് അടിമാലിയിലൂടെ രാജാക്കാട് എത്തി അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാലും കുത്തുങ്കലില്‍ എത്താം. മൂന്നാറില്‍ എത്തുന്നവര്‍ക്കു തോക്കുപാറ- ആനച്ചാല്‍-കുഞ്ചിത്തണ്ണി വഴിയും രാജാക്കാട് എത്താം. ഈ വെള്ളച്ചാട്ടത്തെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുകയാണ്. വര്‍ഷകാലം മുതലുള്ള മൂന്നുനാലു മാസങ്ങളാണ് ഇവിടെ ടൂറിസത്തിന് അനുയോജ്യമായ സമയം.
മലബാറിന്റെ സ്വന്തം ഗവി; വയലട
മലബാറിന്റെ ഗവിയായ വയലടയിലെ ‘റൂറല്‍ ടൂറിസം വയലട ഹില്‍സ് ‘ പദ്ധതിയും വന്നതോടെ കേരളത്തിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായി മാറാനുള്ള ഒരുക്കത്തിലാണ് വയലട. ആരെയും മോഹിപ്പിക്കുന്ന പ്രകൃതിയുടെ അവിസ്മരണീയ കാഴ്ചകള്‍ സമ്മാനിക്കുന്ന ഈ നിത്യഹരിതവനപ്രദേശം ഒട്ടും ദൂരമല്ല. അമ്പരപ്പിക്കുന്ന കാഴ്ചകള്‍ക്ക് കണ്ണുകളെ തയ്യാറാക്കി യാത്ര ആരംഭിക്കാം. സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരത്തിലധികം ഉയരത്തിലാണ് വയലടമല സ്ഥിതിചെയ്യുന്നത്. കക്കയം ഡാമില്‍ നിന്നും വൈദ്യുതി ആവശ്യത്തിനുപയോഗിച്ച ശേഷം പുറത്തേക്കൊഴുകുന്ന വെള്ളപ്പാച്ചിലും അതിനെചുറ്റി കിടക്കുന്ന കാടിന്റെ മനോഹാരിതയും മറ്റൊരു കാഴ്ചയാണ്. പ്രകൃതി ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്കൊപ്പം കല്ല്യാണ ആല്‍ബങ്ങള്‍ ഷൂട്ട് ചെയ്യാനും, ഹണിമൂണ്‍ ആഘോഷിക്കാനുമായി എത്തുന്ന നവദമ്പതികളും ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം വിഷുവിന് പൂജ നടക്കുന്ന ഒരുകാവും ഈ മലയിലുണ്ട്. മുള്ളന്‍ പറക്കുമുകളില്‍ നിന്ന് പേരാമ്പ്ര, കക്കയം, കൂരാച്ചുണ്ട് തുടങ്ങിയ ടൗണ് പ്രദേശങ്ങളും ഇവിടെ നിന്നും കാണാം. കാഴ്ചയുടെ വ്യത്യസ്തമായ അനുഭവം നല്കുന്ന, പ്രകൃതിതമണീയത തൊട്ടറിയുന്ന കോഴിക്കോടിന്റെ ഗവിയെന്ന വയലടയെ അറിയുന്നവര് ... Read more
മലപ്പുറത്ത് ചെന്നാല്‍ പലതുണ്ട് കാണാന്‍
തിരക്ക് പിടിച്ച ജീവിതത്തില്‍ ഉല്ലാസയാത്രയ്ക്കായി ഒരുപാട് ദിനങ്ങള്‍ മാറ്റിവെയ്ക്കാന്‍ ഇല്ലാത്തവരായിരിക്കും പലരും. എന്നാല്‍ അങ്ങനെയുള്ളവരില്‍ മിക്കവരും യാത്രകളോട് വലിയ കമ്പമുള്ളവരായിരിക്കും. ഇനി തിരക്ക് പറഞ്ഞു മാറ്റി വെയ്ക്കുന്ന യാത്രകളോട് വിട പറയാം. കേരളത്തിലെ പല ജില്ലകളിലായി ഒരു ദിവസം കൊണ്ട് പോയി വരാന്‍ കഴിയുന്ന നിരവധി സ്ഥലങ്ങളുണ്ട്. മലപ്പുറം ജില്ലയില്‍ നിന്ന് ഒറ്റദിന യാത്രയ്ക്ക് പറ്റിയ, ഇരുന്നൂറ് കിലോമീറ്ററിനുള്ളില്‍ നില്‍ക്കുന്ന കുറെയിടങ്ങളുണ്ട്. മറക്കാന്‍ കഴിയാത്ത മനോഹരമായ ഒരു ദിനം സമ്മാനിക്കാന്‍ കഴിയുന്ന ആ സ്ഥലങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. മസിനഗുഡി മലപ്പുറത്ത് നിന്നും 113 കിലോമീറ്റര്‍ മാത്രം താണ്ടിയാല്‍ മസിനഗുഡിയില്‍ എത്തിച്ചേരാം. മനോഹരമായ റോഡും കാനന സൗന്ദര്യവും ഒത്തുചേര്‍ന്ന ഇവിടം സാഹസികരുടെ പ്രിയയിടമാണ്. ആനകളും മാനുകളും മയിലുകളും തുടങ്ങി നിരവധി വന്യമൃഗങ്ങളുടെ താമസസ്ഥലമാണ് ഈ കാടുകള്‍. യാത്രയില്‍ ഈ ജീവികളുടെ ദര്‍ശനം ലഭിക്കുകയും ചെയ്യും. ഊട്ടി-മൈസൂര്‍ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി. ഉള്‍ക്കാടിനുള്ളിലേക്കു ജീപ്പുസഫാരിയ്ക്ക് മാത്രമേ അനുമതിയുള്ളു. കാടിനുള്ളിലേക്ക് കടന്നാല്‍ ഭാഗ്യമുണ്ടെങ്കില്‍ ആനക്കൂട്ടങ്ങള്‍ അടക്കമുള്ള ... Read more