Category: Kerala
രാത്രിയാത്ര നിരോധനം; കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.
കണ്ണൂര്‍ ചിറക് വിരിക്കുന്നു ; വിമാനം ഉടന്‍ പറക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതി ഇതിനു മുന്‍പായി ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്. ഇതിനോടകം രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്ക് വിദേശ കമ്പനികളുടെ അനുമതി നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലിരിക്കുന്നത്. ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകള്‍ വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കും. വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ... Read more
ആതിരപ്പിള്ളിയില്‍ സഞ്ചാരികള്‍ക്ക് താത്ക്കാലിക വിലക്ക്
അതിരപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴയെ തുടര്‍ന്ന് വെള്ളച്ചാട്ടത്തിൻറെ ശക്തി വര്‍ദ്ധിച്ചു. വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി. ഈ ഭാഗത്തേക്കുളള വാഹന ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ആതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ വാഹനഗതാതഗതവും നിരോധിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ ഡാമുകള്‍ തുറന്നു. പരിസരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു.
വരവറിയിച്ച് കുറിഞ്ഞി വസന്തം; മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്
മൂന്നാര്‍ മലനിരകളിലെ കുറിഞ്ഞി വസന്തം വരവേല്‍ക്കാന്‍ വനംവകുപ്പ് സജ്ജമായി. ഇരവികുളം ദേശീയോദ്യാനത്തിനാലാണ് വിനോദ സഞ്ചാരികള്‍ക്ക് 12 വര്‍ഷങ്ങള്‍ക്കൊരിക്കല്‍ മാത്രം ദൃശ്യമാകുന്ന പ്രകൃതിയുടെ വര്‍ണ വിസ്‌ഫോടനം നേരില്‍ കാണാന്‍ കഴിയുക. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണു കുറിഞ്ഞിപ്പൂക്കാലം. പകല്‍ ഏഴു മുതല്‍ നാലു വരെയാണു സന്ദര്‍ശന സമയം.സന്ദര്‍ശകര്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റ്/മുന്‍കൂര്‍ ബുക്കിങ് ഏര്‍പെടുത്തിയിട്ടുണ്ട്. 75% ടിക്കറ്റ് ഓണ്‍ലൈന്‍ വഴിയും ബാക്കി നേരിട്ടുമാണു നല്‍കുക. ഓണ്‍ലൈന്‍ ബുക്കിങ് വിലാസം: www.munnarwildlife.com, eravikulamnationalpark.org മുതിര്‍ന്നവര്‍ക്ക് 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണു ടിക്കറ്റ് നിരക്ക്. സ്റ്റില്‍ ക്യാമറയ്ക്കു 40 രൂപയും വിഡിയോ ക്യാമറയ്ക്ക് 315 രൂപയും നല്‍കണം. ഒരു ദിവസം 3500 പേര്‍ക്കാണു പാര്‍ക്കില്‍ പ്രവേശനാനുമതി.പരമാവധി രണ്ടു മണിക്കൂറാണു സന്ദര്‍ശകര്‍ക്കു തങ്ങാവുന്ന സമയം.മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, മറയൂര്‍ ഫോറസ്റ്റ് കോംപ്ലക്‌സ് എന്നിവിടങ്ങളില്‍ ടിക്കറ്റ് ലഭിക്കും. സന്ദര്‍ശകര്‍ക്കു ഇരവികുളം നാഷനല്‍ പാര്‍ക്കിനെക്കുറിച്ചും മൂന്നാറിനെക്കുറിച്ചും അവബോധമുണ്ടാക്കാന്‍ രാജമല അഞ്ചാം മൈലിലെ വിസിറ്റേഴ്‌സ് ലോഞ്ചില്‍ ... Read more
മഴയില്‍ മനം കവര്‍ന്ന് പാലക്കാട് കോട്ട
കേരളം മുഴുവന്‍ മഴ ലഹരിയിലാണ്. കര്‍ക്കിടത്തില്‍ ആര്‍ത്തലച്ച് പെയ്യുന്ന മഴയില്‍ മനം കവര്‍ന്ന് സുന്ദരിയായിരിക്കുകയാണ് പാലക്കാട്. പച്ചപ്പിന്റെ സൗന്ദര്യം നിറഞ്ഞ പാലക്കാട് കോട്ടയില്‍ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ടിപ്പുവിന്റെ കോട്ടയും കോട്ടയോട് ചേര്‍ന്നുള്ള കിടങ്ങുമാണ് മഴയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ജലവിസ്മയം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ പതിവില്‍ കവിഞ്ഞ സഞ്ചാരികളാണ് കോട്ടയില്‍ എത്തുന്നത്. കരിമ്പനകളുടെയും നെല്‍പാടങ്ങളുടെയും നാടാണ് പാലക്കാട്. ഊഷരഭൂമിയെങ്കിലും നദികളും വെള്ളച്ചാട്ടങ്ങളും നെല്ലിയാമ്പതി പോലുള്ള നിത്യഹരിത വനമേഖലകളുമെല്ലാം പാലക്കാടിന് സ്വന്തമാണ്. കരിമ്പനകള്‍ അതിരിട്ട മണ്ണില്‍ കൂറ്റന്‍ കരിങ്കല്‍ പാളികളാല്‍ ടിപ്പുവിന്റെ കോട്ട തലയെടുപ്പോടെ നില്‍ക്കുന്നു. പാലക്കാട് നഗരമധ്യത്തില്‍ പതിനഞ്ചേക്കറിലായി പടയോട്ടക്കാലത്തിന്റെ പ്രൗഡിയോടെ. കോട്ടയ്ക്കു ചുറ്റുമുളള വെളളത്താല്‍ ചുറ്റപ്പെട്ട കിടങ്ങാണ് ഇപ്പോള്‍ എല്ലാവര്‍ക്കും കാഴ്ചയാകുന്നത്. എത്രമഴ പെയ്താലും കിടങ്ങില്‍ ജലനിരപ്പുയരുന്നത് അപൂര്‍വമാണ്. ഒരുവശത്ത് വെളളം കുറവാണെങ്കിലും മറ്റ് ഭാഗങ്ങളില്‍ നടപ്പാതയോട് ചേര്‍ന്നൊഴുകി വെളളം പൂന്തോട്ടത്തിലേക്കും കയറിയിട്ടുണ്ട്. വെളളം കാണാനാകാത്തവിധം കുളവാഴകൊണ്ട് നിറഞ്ഞിരിക്കുകയാണ് കിടങ്ങ്. ജലവിതാനത്തില്‍ ഒഴുകിനടക്കുന്ന പൂക്കളും നല്ല കാഴ്ചയാണ്. ... Read more
തുഴയെറിഞ്ഞ് നേടാം 25 ലക്ഷം ; ബോട്ട് ലീഗ് സമയക്രമമായി
മണ്‍സൂണ്‍ ടൂറിസത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള ടൂറിസം ഉല്‍പന്നവുമായി സംസ്ഥാന ടൂറിസം വകുപ്പ്. ‘ചാമ്പ്യന്‍സ് ബോട്ട് ലീഗ്’ എന്ന രീതിയില്‍ തികച്ചും വ്യത്യസ്തവും നവീനവുമായ ഈ സംരംഭം വള്ളംകളിക്ക് കൂടുതല്‍ ആവേശവും പ്രചാരവും നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കായികോത്സവമാണ് കേരളത്തിലെ വള്ളംകളി.എന്നാല്‍ വള്ളംകളി നേരിട്ട് കൊണ്ടിരിക്കുന്ന ഭീമമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നിരിക്കുന്നത്. വള്ളംകളി മത്സരങ്ങളെ ടൂറിസം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ഒരു കായിക മേളയായി അന്താരാഷ്ട്ര നിലവാരത്തിലോക്ക് പുനരുജ്ജീവിപ്പിക്കാനാണ് തീരുമാനം. 13 വേദികളിലായി 13 വള്ളം കളി മത്സരങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് റേസ് ലീഗിലൂടെ നടത്തുന്നത്. ജേതാക്കളാകുന്ന ടീമിന് 25 ലക്ഷം രൂപയാണ് സമ്മാനം. 15 ലക്ഷം രൂപയും, 10 ലക്ഷം രൂപയുമാണ് രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നത്. ആഗസ്ത് 11 തുടങ്ങി നവംബര്‍ 1ന് അവസാനിക്കുന്ന മത്സരത്തില്‍ ഓരോ വേദികളിലും ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം ... Read more
സാഹസികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി തൊള്ളായിരംകണ്ടി
വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്. വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്. ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് തൊള്ളായിരംകണ്ടി. പേരിനു മാത്രമേ റോഡുള്ളൂ. ഓഫ് റോഡ് റൈഡിനു പറ്റിയ സ്ഥലം. പ്രവേശനത്തിന് അനുമതിയില്ലെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണു സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഒരു വാഹനത്തിനു മാത്രം ഒരേസമയം കടന്നുപോകാവുന്നത്ര വീതിയേ ഈ വഴിയിലുള്ളൂ. കല്ലില്‍നിന്നു കല്ലിലേക്കു ചാടിയുള്ള സാഹസികയാത്ര. ഇരുവശത്തും കൊടുങ്കാട്. റോഡിനു കുറുകെ ഒഴുകിപ്പോകുന്ന കൊച്ചരുവികളെ ഇടയ്ക്കിടയ്ക്കു കാണാം. രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്. തൊള്ളായിരത്തിലെത്തുമ്പോള്‍ പച്ചപ്പു വിരിച്ച പുല്‍മേടും അതിനെ ... Read more
അണക്കെട്ട് കാണാം മുന്‍കരുതലോടെ
ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ അപകട സാധ്യതകള്‍ കൂടുതലാണ്. പുഴയുടെ തീരത്തേക്ക് വെള്ളം കയറാന്‍ സാധ്യത കൂടുതലാണ്. ഷട്ടര്‍ തുറക്കുന്നതോടെ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ മുന്‍കരുതല്‍ എടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി നിറഞ്ഞ് ഷട്ടറുകള്‍ തുറക്കന്‍ തീരുമാനമെടുക്കുന്നത്. അതു കൊണ്ട് തന്നെ ആ അത്ഭുത കാഴ്ച്ച കാണാന്‍ നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിവതും സഞ്ചാരികള്‍ പോകരുത് എന്ന് തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി എന്നീ പഞ്ചായത്തുകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുമുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഷട്ടര്‍ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി ഫോട്ടോ ... Read more
വര്‍ക്കല ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി
വര്‍ക്കല ടൂറിസം മേഖലയില്‍ ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് 10 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബീക്കണ്‍ വര്‍ക്കല നഗരസഭയുടെ ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്, അജൈവ വസ്തുക്കളുടെ കൈമാറ്റം, പാപനാശം ക്ലോക് ടവര്‍ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓള്‍ഡ് ഈസ് മൈ ഗോള്‍ഡ്’ ടൂറിസം മേഖലയില്‍ പുത്തനുണര്‍വേകും. പാപനാശം ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ ആരംഭിക്കുന്നതോടെ ടൂറിസം മേഖലയില്‍ വര്‍ക്കലയുടെ മുഖച്ഛായതന്നെ മാറും. ബീച്ചും പരിസരവും മാലിന്യ രഹിതമാക്കണം. മാലിന്യം ടൂറിസത്തിന് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വര്‍ക്കല നഗരസഭ സ്വരൂപിച്ച 15 ടണ്‍ മാലിന്യം ക്വയിലോണ്‍ പ്ലാസ്റ്റിക് എന്ന ഏജന്‍സിക്ക് മന്ത്രി കൈമാറി. വി ജോയി എംഎല്‍എ അധ്യക്ഷനായി. കലക്ടര്‍ കെ വാസുകി മുഖ്യപ്രഭാഷണം നടത്തി. ബീക്കണ്‍ പ്രോജക്ട് കണ്‍സള്‍ട്ടന്റ് ഡോ. സി എന്‍ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ എസ് അനിജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലതിക സത്യന്‍, ഷിജിമോള്‍, ഗീത ... Read more
കേരളത്തില്‍ കടുവകളുടെ എണ്ണം ഇരുന്നൂറിലേക്ക്
ലോക കടുവാ ദിനത്തിലൊരു സന്തോഷ വാര്‍ത്ത. കടുവാ കണക്കെടുപ്പിനായി കാട്ടില്‍ സ്ഥാപിച്ച ക്യാമറകളില്‍ 180 കടുവകള്‍ മുഖം കാണിച്ചു. നിരീക്ഷണ കാമ്യറയില്‍ ഇത്രയും എണ്ണം സ്ഥിതിക്ക് ഇരിന്നൂറിനടുത്ത് കടുവകള്‍ കേരളത്തിലെ കാടുകളില്‍ ഉണ്ടാകുമെന്ന് കരുതുന്നത്. 2014-ലെ കണക്കെടുപ്പില്‍ 136 കടുവകളെയാണ് കണ്ടെത്തിയത്. കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. ലോകത്ത് സംരക്ഷണത്തിനായി ഏറ്റവും അധികം തുക ചെലവിടുന്ന വന്യജീവികളിലൊന്ന് കടുവയാണ്. പെരിയാര്‍, പറമ്പിക്കുളം കടുവസങ്കേതങ്ങള്‍ക്ക് പുറമേ വയനാട് വന്യജീവിസങ്കേതത്തിലുമാണ് കേരളത്തില്‍ കടുവകള്‍ കൂടുതലുള്ളത്. മറ്റ് വനമേഖലകളിലും കടുവകളെ കാണുന്നതായി റിപ്പോര്‍ട്ടുണ്ട്. പെരിയാറില്‍ 29-ഉം പറമ്പിക്കുളത്ത് 31-ഉം കടുവകള്‍ ഉണ്ടെന്ന് കഴിഞ്ഞ കണക്കെടുപ്പില്‍ വ്യക്തമായിരുന്നു
വേളിയില്‍ ചുറ്റിയടിക്കാന്‍ പാളവും ട്രെയിനും വരുന്നു
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന വേളി ടൂറിസംവില്ലേജില്‍ വിനോദ സഞ്ചരികള്‍ക്ക് ചുറ്റിയടിക്കാന്‍ ട്രെയിന്‍ സര്‍വീസും വരുന്നു. കടലിന്റെയും കായലിന്റെയും സൗന്ദര്യം നുകരാന്‍ കഴിയുന്ന വേളിയില്‍ എത്തുന്ന വിനോദസഞ്ചരികള്‍ക്ക് ട്രെയിനില്‍ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ടൂറിസം സങ്കേതത്തില്‍ രണ്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാളം നിര്‍മിച്ച് ട്രെയിന്‍ സര്‍വീസിനുള്ള വന്‍പദ്ധതി തയ്യാറാകുന്നത്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം വേളിയിലൊരുങ്ങുന്ന ട്രെയിന്‍ സര്‍വീസ് പദ്ധതിക്ക് അന്തിമ രൂപമായി. ആഗസ്‌തോടെ ഭരണാനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന ടൂര്‍ഫെഡ് എംഡി എം ഷാജി മാധവന്‍ ദേശാഭിമാനിയോട് പറഞ്ഞു. ആറു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇന്ത്യന്‍ റയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമാണ് പദ്ധതിക്കാവശ്യമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പൊഴിക്കരമുതല്‍ ടൂറിസം വില്ലേജ് മുഴുവന്‍ കറങ്ങി സഞ്ചാരികള്‍ക്ക് ഉല്ലസിക്കാനും ആസ്വദിക്കാനും കഴിയും. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും യാത്ര ചെയ്യാം. പദ്ധതിയുടെ സര്‍വേയും പൂര്‍ത്തിയായി. ഭരണാനുമതി ലഭിക്കുന്ന മുറയ്ക്ക് സെപ്തംബറോടെ പാളം നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ട്രെയിന്‍ ... Read more
ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുന്‍പ് സംസഥാനത്തെ എന്നാല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകളും ഒരേ നിറത്തിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ എവിടെ നിന്നാലും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തിരിച്ചറിയാനാകും. ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകളാകും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് നല്‍കുക. ലോഗോയും ബിവ്‌കോ എന്ന എഴുത്തും ഒരേ രീതിയില്‍. വെളിച്ചത്തിന്‍റെ ലഭ്യതയനുസരിച്ച് കൗണ്ടറിന് ഉള്‍വശം ഇഷ്ടമുള്ള നിറം നല്‍കി ആകര്‍ഷകമാക്കാം. രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇതിനായി ചെലവാക്കാം.
ജലനിരപ്പ് വീണ്ടും ഉയരുന്നു; ഇടുക്കി അണക്കെട്ട് ഉടന്‍ തുറന്നേക്കും
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2393.78 അടിയായി ഉയര്‍ന്ന ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് ജാഗ്രതാനിര്‍ദേശം നല്‍കും. 2400 അടി പരമാവധി സംഭരണശേഷിയുള്ള അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്യുന്നത്. തൊമ്മന്‍കുത്ത് വനത്തില്‍ മഴയെത്തുടര്‍ന്ന ഉരുള്‍പ്പൊട്ടി. 2400 അടി ജലനിരപ്പ് എത്തുന്നതിന് മുമ്പ് തന്നെ സംഭരണി തുറക്കാനാണ് തീരുമാനം. അതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതിനുപിന്നാലെ ജലനിരപ്പ് 2400 അടി എത്തുന്നതിനു മുന്‍പായി ഡാം തുറക്കാനാണ് തീരുമാനം. ഇടുക്കി ജലസംഭരണിയില്‍ വെള്ളം ഉയരുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുന്‍പു ചെറുതോണി അണക്കെട്ടു തുറന്നതു 1992ല്‍ ആയിരുന്നു. വെള്ളം ഒഴുക്കുന്നതു ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളുയര്‍ത്തിയാണ്. ചെറുതോണി പുഴയിലൂടെ പെരിയാറിലേക്കു വെള്ളമെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംഭരണി തുറക്കുന്നത്. നിറഞ്ഞ് നില്‍ക്കുന്ന അണക്കെട്ട് കാണുവാന്‍ ഇടുക്കി ഗെസ്റ്റ് ഹൗസ് പ്രദേശം, ഹില്‍വ്യൂ പാര്‍ക്ക്, നാരകക്കാനം മലനിരകള്‍, ഇടുക്കി ടൗണിനു ... Read more
ഓണസമ്മാനവുമായി കെ എസ് ആര്‍ ടി സി
തിരുവനന്തപുരം: ഈവരുന്ന പൊന്നോണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിലെത്തി ഓണം ആഘോഷിക്കുവാനായി ഇതാദ്യമായി കെഎസ്ആര്‍ടിസി ‘മാവേലി ബസ്സ്’ -കള്‍ യാത്രക്കാര്‍ക്കായി അവതരിപ്പിക്കുന്നു. ഓണാവധിക്കാലത്തോടനുബന്ധിച്ച് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍നിന്നും കേരളത്തിലെത്താന്‍ വളരെയധികം ചാര്‍ജ്ജുകള്‍ നല്‍കി ഇനി സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളെ ആശ്രയിക്കേണ്ട അവസ്ഥയില്ല. സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജുകളുടെ ഇത്തരത്തിലുള്ള ചൂഷണത്തിന് പരിഹാരമെന്നോണം കെഎസ്ആര്‍ടിസി ഇത്തവണ ‘മാവേലി സീസണല്‍’ ബസ്സുകളുമായി യാത്രക്കാരോടൊപ്പം എത്തുന്നു. കെഎസ്ആര്‍ടിസിയുടെ നിലവില്‍ ഓടുന്നതില്‍ നിന്നും കൂടുതലായി100 ബസ്സുകള്‍ ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കേരളത്തിലെ പ്രധാനപ്പെട്ട വിവിധ പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ നടത്തും. മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ AC, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ.സി. ബസ്സുകള്‍ എന്നിവ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നീ ശ്രേണിയിലുള്ള ബസ്സുകളും ഇതോടൊപ്പം മറുനാടന്‍ മലയാളികളുടെ ... Read more
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കില്ല
ബന്ദിപ്പൂരിലെ രാത്രി യാത്ര നിരോധനം നീക്കാനാകില്ല ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. നിരോധനം നീക്കണമെന്ന് കേരളത്തിന്റെ ആവശ്യം തള്ളിയാണ് കടുവ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട്. നിരോധനം നിയമവിരുദ്ധമാണെന്ന് കേരളം. മൈസൂരില്‍ നിന്ന് രാത്രികാല ഗതാഗതത്തിന് സമാന്തരപാത ഉപയോഗിക്കണമെന്നാണ് കടുവസംരക്ഷണ അതോറിറ്റി നല്‍കിയ നിര്‍ദ്ദേശം. രാത്രി 9 മണി മുതല്‍ രാവിലെ ആറ് മണി വരെയായിരുന്നു ഗതാഗത നിയന്ത്രണം. ഇത് മാറ്റണമെന്നാവശ്യപ്പെട്ടാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഗതാഗതം പുനഃസ്ഥാപിച്ചാല്‍ വലിയ പ്രത്യാഘാതം ഉണ്ടാകും. നിലവില്‍ ഒരു സമാന്തര റോഡുണ്ട്. ആ പാത 75 കോടി വിനിയോഗിച്ച് നവീകരിച്ചിട്ടുണ്ട്. ഒരു കാരണവശാലും ബന്ദിപ്പൂര്‍ പാതയിലെ നിരോധനം മാറ്റാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനവും കടുവ സംരക്ഷണ അതോറിറ്റിയുടെ നിലപാടും നിയമവിരുദ്ധമാണെന്നാണ് കേരളം സുപ്രീം കോടതിയില്‍ അറിയിച്ചത്.