Category: Kerala
ഹൃദയങ്ങൾ ചേർത്ത് വെയ്ക്കാൻ മന്ത്രിയെത്തി, സ്കൂട്ടറിൽ
ഇഷ്ടികയും മണലും കൊണ്ട് വീട് നിര്‍മിക്കാം എന്നാല്‍ ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചാണ് ഗൃഹങ്ങള്‍ സൃഷ്ടിക്കേണ്ടതെന്ന് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. യുനിസെഫ്, കുടുംബശ്രീ മിഷന്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ മാജിക് അക്കാദമി ഒരുക്കുന്ന ഹാപ്പി ഹോം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ പുരോഗതിയുടെ അടിസ്ഥാനം സമാധാനവും സന്തോഷവും പുലരുന്ന കുടുംബങ്ങളാണ്. എല്ലാം ആരംഭിക്കേണ്ടതും കുടുംബങ്ങളില്‍ നിന്നുമാണ്. അവനവന്റെയുള്ളിലെ ദൈവത്തെ തിരിച്ചറിയാതെ മനുഷ്യന്‍ ഇന്നും ദൈവത്തെ തേടി അലയുകയാണ്. ഓരോരുത്തരുടെയും ഹൃദയത്തിനുള്ളില്‍ തെളിച്ചുവച്ച ദീപത്തിന്റെ പ്രഭ സമൂഹത്തിലേയ്ക്ക് പകരുകയാണ് വേണ്ടത്. ഇത്തരത്തില്‍ മികച്ച സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കഴിയുമെന്നും ഇതിനായി മുതുകാടിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹാപ്പിഹോം പദ്ധതി ഏറ്റവും മാതൃകാപരമായ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച വാഹനപണിമുടക്കിനെത്തുടര്‍ന്ന് മന്ത്രി ഔദ്യോഗിക വസതിയില്‍ നിന്നും മാജിക് പ്ലാനറ്റിലെത്തിയത് ബൈക്കിലായിരുന്നു. പദ്ധതിയുടെ ഉദ്ദേശശുദ്ധി പരിഗണിച്ചായിരുന്നു അനുകൂലമല്ലാത്ത സാഹചര്യമായിരുന്നിട്ടു കൂടി മന്ത്രി പ്രോട്ടോകോള്‍ കണക്കിലെടുക്കാതെ ആക്ടീവയില്‍ എത്തിയത്. ചന്തവിള ... Read more
ചിറക് വിരിച്ച ജടായുവിനരികലെത്താം, ആകാശക്കാറിലൂടെ
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സ്ഥിതി ചെയ്യുന്ന ജടായുപ്പാറയുടെ മുകളിലെത്താന്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കേബിള്‍ കാര്‍ സജ്ജമായി. 750 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശില്പവും പശ്ചിമഘട്ട മലനിരകളും ഇനി ആകാശസഞ്ചാരത്തിലൂടെ കാണാം. സെപ്തംബര്‍ 17ന് മുഖ് മന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്ന ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററില്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന 16 കേബിള്‍ കാറുകളാണ് ഒരുക്കിയിരിക്കുന്നത്. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നിന്നും കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കേബിള്‍ കാറിന്റെ ഘടകങ്ങള്‍ റോഡു മാര്‍ഗമാണ് ചടയമംഗലത്തേക്ക് കൊണ്ട് വന്നത്. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച കേബിള്‍ കാര്‍ സംവിധാനം സ്ഥാപിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളില്‍ 220 പേരാണ് നേരിട്ട് പങ്കാളിയായത്. പാറ സന്ദര്‍ശിക്കാനെത്തുന്നവരുടെ സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് കേബിള്‍ കാര്‍ സ്ഥാപിച്ചത്. 40 കോടിയോളം രൂപയുടെ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച കേബിള്‍ കാറിന് പരിസ്ഥിതി മലിനീകരണമില്ലെന്ന പ്രത്യേകതയുണ്ട്. ജടായുപ്പാറയുടെ താഴ്‌വാരത്ത് നിര്‍മ്മിച്ച ബേസ് ... Read more
ജപ്പാന്റെ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു
ജപ്പാന്‍ ദേശീയ പുഷ്പമായ ചെറി ബ്ലോസം മൂന്നാറില്‍ പൂത്തു . പള്ളിവാസല്‍, രാജമല, മാട്ടുപ്പെട്ടി, വാഗുവാര തുടങ്ങിയ മേഖലയിലാണ് ജപ്പാന്റെ ദേശീയ വസന്തം പൂത്തത്. ഒരു മാസം മാത്രം ആയുസുള്ള ചെറി ബ്ലോസം മൂന്നാറില്‍ ഇതാദ്യമായാണ് പൂവിടുന്നത്. മാട്ടുപ്പെട്ടി കുണ്ടള ജലാശത്തിന് സമാപത്തായി പൂത്തു നില്‍ക്കുന്ന ചെറി ബ്ലോസത്തെ നേരില്‍ കാണുന്നതിനും ചിത്രങ്ങള്‍ മൊബൈല്‍ കാമറകളില്‍ പകര്‍ത്തുന്നതിനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. നേപ്പാള്‍, തായ്‌ലന്റ്, കൊറിയ, ചൈന, വെസ്റ്റ് സൈബീരിയ, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളും ചെറി ബ്ലോസത്തെ കാണാന്‍ കഴിയും. ജപ്പാനില്‍ ഇത് ജനുവരിയിലാണ് പൂക്കുന്നത്. മൂന്നാറിലെ തെയിലത്തോട്ടങ്ങള്‍ സ്ഥാപിക്കുന്നതിനെത്തിയ വിദേശികളാണ് ജലാശയത്തിന് സമീപങ്ങളിലും ദേശീയ പാതകളിലും മരങ്ങള്‍ വെച്ചുപിടിപ്പിച്ചത്. പഴയ മൂന്നാറിലെ കെഎസ്ഇബിയുടെ ഹൈഡല്‍ പാര്‍ക്കില്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിരുന്നെങ്കിലും പാര്‍ക്ക് വികസനത്തിന്റെ പേരില്‍ വെട്ടിനശിപ്പിച്ചിരുന്നു.
സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ; ഇന്ത്യ ടൂറിസം ജേതാക്കള്‍
മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്സ് സംഘടിപ്പിച്ച സുധീഷ് മെമ്മോറിയല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മിനിസ്ട്രി ഓഫ് ടൂറിസം (ഗവ: ഇന്ത്യ) ജേതാക്കളായി. മൂന്നാറിലെ ടൂറിസം സംഭരംഭകരുടെ സംഘടനയായ മൂന്നാര്‍ ഡെസ്റ്റിനേഷന്‍ മേക്കേഴ്‌സിന്റെ നിര്‍വ്വാഹ സമതി അംഗമായിരിക്കെ അകാലത്തില്‍ മരണപ്പെട്ട സുധീഷിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഹോട്ടലുകളും ടൂറിസം സംഘടനകളും ടൂര്‍ ഓപ്പറേറ്റേഴ്സും ഉള്‍പ്പെടെ 32 ടീമുകളാണ് പങ്കെടുത്തത്. അടിമാലി എയ്സ് അക്കാദമിയില്‍ ഓഗസ്റ്റ് 4, 5 തീയതികളില്‍ അരങ്ങേറിയ ടൂര്‍ണമെന്റ് കേരളത്തിലെ ടൂറിസം മേഖലയിലൊന്നാകെ ചര്‍ച്ചാവിഷയമായിരുന്നു. എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് രണ്ടാം സ്ഥാനത്തും, ഈസ്റ്റെന്‍ഡ് ഹോട്ടല്‍സ് മൂന്നാം സ്ഥാനത്തും എത്തിയപ്പോള്‍ അബാദ് ഹോട്ടല്‍സ് ഇഞ്ചോടിഞ്ചു വ്യത്യാസത്തിലാണ് നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടത്. മികച്ച കളിക്കാരനുള്ള പുരസ്‌കാരം ഇന്ത്യ ടൂറിസത്തിലെ രാജേഷ് നേടി. പ്രത്യേക പുരസ്‌കാരത്തിന് ഈസ്റ്റെന്‍ഡ് ഹോട്ടല്‍സിലെ സുഷീല്‍ അര്‍ഹനായി. കേരള ടൂറിസം ജോ: ഡയറക്ടര്‍ കെ പി നന്ദകുമാര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ച ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ ... Read more
വാഹന പണിമുടക്ക് അര്‍ധ രാത്രി മുതല്‍; പണിമുടക്കാന്‍ കെഎസ്ആര്‍ടിസിയും
മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനംചെയ്ത 24 മണിക്കൂര്‍ മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവയാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. അതേസമയം, ബിഎംഎസ് സമരത്തില്‍ നിന്നും വിട്ടു നില്‍ക്കും. വര്‍ക്ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. ഇതേസമയം, മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പണിമുടക്കുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
അടവി അണിഞ്ഞൊരുങ്ങുന്നു
സഞ്ചാരികളുടെ പറുദീസയാണ് അടവി. പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് അടവി എന്ന വിനോദസഞ്ചാരകേന്ദ്രം. കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര ആഗ്രഹിച്ചാണ് സഞ്ചാരികള്‍ കോന്നിയിലേക്ക് വണ്ടി കയറുന്നത്. എന്നാല്‍ ഇനി അടവി യാത്ര കൂടുതല്‍ നല്ല അനുഭവമാക്കാനൊരുക്കുകയാണ് അധികൃതര്‍. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും, വനം വകുപ്പിന്റെയും സഹകരണത്തോടെയാണ് അടവിയെ കൂടുതല്‍ സുന്ദരിയാക്കാനൊരുങ്ങുന്നത്. കോന്നി, തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കല്‍ മുണ്ടോന്‍കുഴി എന്നീ സ്ഥലങ്ങളിലായി 300 ഏക്കറില്‍ സഞ്ചാരികള്‍ക്കായുള്ള വിഭവങ്ങള്‍ ഒരുക്കുകയാണ് വനംവകുപ്പ്. 2014 സെപ്തംബറില്‍ ആരംഭിച്ച കുട്ടവഞ്ചി സവാരി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വിദേശികളുള്‍പ്പെടെ സഞ്ചാരികളുടെ മനം കവര്‍ന്ന് തുടങ്ങിയിരുന്നു. ഇപ്പോള്‍ പുതുതായി ക്യാന്റിന്‍ കം കഫറ്റീരിയ, ടോയ്‌ലെറ്റ് ഡ്രെസിങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍ എന്നിവയുടെ നിര്‍മാണവും കല്ലുപയോഗിച്ചുള്ള പന്ത്രണ്ട് ഇരിപ്പിടങ്ങളുടെ നിര്‍മാണവും നടന്ന് വരികയാണ്. ക്യാന്റീന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വനംസംരക്ഷണ സമിതിയാണ് ചുക്കാന്‍ പിടിക്കുക. ഓണത്തിന് പുതിയ കുട്ടവഞ്ചികളാകും ഇറക്കുക. ഇതിനായി ഹൊഗനക്കലില്‍ നിന്നുള്ള വിദഗ്ദ്ധരെ പരിശീലനത്തിനായി എത്തിക്കും. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധസസ്യങ്ങളും ഉള്‍പ്പെടുന്ന ... Read more
ചുനയംമാക്കലില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
പ്രകൃതി മനോഹാരിതയ്ക്ക് നടുവില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടം. ശക്തമായ കാലവര്‍ഷ മഴയില്‍ മുതിരപ്പുഴ ജലസമൃദ്ധമായതോടെ വശ്യ മനോഹാരിതയാണ് ചുനയംമാക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത്. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ നിന്നും എഴുനൂറ് മീറ്റര്‍ അകലെയാണ് ഈ വെള്ളച്ചാട്ടം. എല്ലക്കല്‍ പന്നിയാര്‍കൂട്ടി റൂട്ടില്‍ സഞ്ചാരികളുടെ വരവ് കൂടിയതോടെ എല്ലക്കല്‍ ചുനയംമാക്കല്‍ വെള്ളച്ചാട്ടവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി. വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ വന്‍ വികസന പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. നിലവില്‍ ഒമ്പത് ലക്ഷം രൂപ റോഡ് വികസനത്തിനും ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് എട്ട് ലക്ഷം രൂപയും പഞ്ചായത്ത് അനുവദിച്ചു. വെള്ളത്തുവല്‍ രാജാക്കാട് പഞ്ചായത്തുകളെ വേര്‍തിരിച്ച് ഒഴുകുന്ന മുതിരപ്പുഴയ്ക്ക് കുറുകേ ആട്ടുപാലം നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഡി റ്റി പി സിയുമായി ആലോചിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. വിനോദ സഞ്ചാര മേഖലയില്‍ മുന്നേറ്റമുണ്ടാകുന്നതോടെ കുടിയേറ്റ കാര്‍ഷിക ഗ്രാമമായ മേഖലയുടെ സമഗ്രമായ വികസനത്തിന് വഴിതെളിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു
വയനാട്ടിലെ താമരശ്ശേരി ചുരത്തില്‍ ഗതാഗതം പുനരാരംഭിച്ചു. താത്കാലികമായാണ് ഗതാഗതം പുനരാരംഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചത്. നിലവില്‍ 5 ടണ്‍ ഭാരമുള്ളതും ആറു ചക്രങ്ങളോ അതില്‍ കുറവുള്ളതോ ആയ ചരക്കുവാഹനങ്ങള്‍ക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്കും നിരോധനമുണ്ടായിരുന്നു. എന്നാല്‍ ഇരു ചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ഗതാഗത തടസം ബാധകമായിരുന്നില്ല. ടൂറിസ്റ്റ് ബസുകളുടെ നിരോധനവും ഇതോടൊപ്പം പിന്‍വലിച്ചിട്ടുണ്ട്.
കൊച്ചിയിലെ യാത്ര ഇനി സമാര്‍ട്ടാണ്
പൊതുഗതാഗത സംവിധാനങ്ങള്‍ ആളുകള്‍ക്ക് സുഗമമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ‘ചലോ ആപ്പ്’ കൊച്ചിയില്‍ പുറത്തിറക്കി. മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ കെ ശശീന്ദ്രനാണ് ആപ് പുറത്തിറക്കിയത്. തങ്ങളുടെ ബസോ ബോട്ടോ എത്തിച്ചേരുന്ന സമയം ആപ്പില്‍നിന്ന് മനസ്സിലാക്കാം. ബസോ ബോട്ടോ എവിടെയെത്തിയിട്ടുണ്ടെന്നും അറിയാം. വിവിധതരം വാഹനങ്ങള്‍ ഉപയോഗിക്കേണ്ടുന്ന (ബസ്, ഫെറി, മെട്രോ, ഓട്ടോ, ടാക്‌സി) ചെറിയ യാത്രകള്‍പോലും മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാനാകും. ആവശ്യവും ബജറ്റുമനുസരിച്ച് ഏറ്റവും ചെലവു കുറഞ്ഞതും വേഗത്തിലുള്ളതുമായ രീതിയും വിവിധ റൂട്ടുകളും തെരഞ്ഞെടുക്കാം. ഏറ്റവും അടുത്തുള്ള ബസ്സ്‌റ്റോപ്പുകള്‍, ഫെറികള്‍, മെട്രോസ്റ്റേഷനുകള്‍ എന്നിവ കണ്ടുപിടിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ്‌ചെയ്ത് ചലോ ആപ്പ് ഉപയോഗിക്കാം.
ജിജു യാത്ര ചെയ്യുന്നു ഹരിത പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും
ഹരിത വിനോദസഞ്ചാര പ്രോത്സാഹിപ്പിക്കുകയെന്ന സന്ദേശവുമായി കാര്‍ യാത്ര. കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസാണ് തിരുവനന്തപുരം മുതല്‍ ശ്രീനഗര്‍ വരെ കാറില്‍ പര്യടനം നടത്തിയത്. കഴിഞ്ഞ മാസം 20ന് ആരംഭിച്ച യാത്ര കഴിഞ്ഞ ദിവസമാണു ശ്രീനഗറിലെത്തിയത്. യാത്രയിലൂടനീളം അദ്ദേഹം കണ്ടതും പങ്കുവച്ചതും ഹരിത പാഠങ്ങള്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കു മാതൃകയാക്കാവുന്ന പദ്ധതികള്‍ ഗ്വാളിയര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നടപ്പാക്കുന്നുണ്ടെന്ന് ജിജു ജോസ് പറയുന്നു. കശ്മീരിലെ ഡല്‍ തടാകത്തിലെ മാലിന്യം മുഴുവന്‍ നീക്കം ചെയ്തതു കയ്യടി അര്‍ഹിക്കുന്നതാണ്. വിവിധ സ്ഥലങ്ങളില്‍ കണ്ട കാഴ്ചകളും യാത്രയുടെ അനുഭവവും വിനോദസഞ്ചാര രംഗത്തു നടപ്പാക്കുമെന്നു ജിജു പറഞ്ഞു. ജമ്മുവിലെ കേന്ദ്ര സര്‍വകലാശാല, കാര്‍ഷിക സര്‍വകലാശാല തുടങ്ങി പലയിടങ്ങളിലും ഹരിത വിനോദസഞ്ചാര മാര്‍ഗത്തെക്കുറിച്ചു പ്രഭാഷണങ്ങള്‍ നടത്താനും അദ്ദേഹം സമയം കണ്ടെത്തി. തിരുവനന്തപുരത്തു നിന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത യാത്ര ഹൈദരാബാദ്, നാഗ്പുര്‍, ഗ്വാളിയര്‍, ... Read more
മാവേലി നാട്ടില്‍ ഓണം ഉണ്ണാം സമ്മാനങ്ങള്‍ വാങ്ങാം
തിരുവനന്തപുരം: സമൃദ്ധിയുടെയും ഗൃഹാതുരതയുടെയും ഉത്സവമാണ് ഓണം. പൂക്കളങ്ങളും ഓണത്തുമ്പിയും ഊഞ്ഞാലും ഓണസദ്യയും ഓണക്കോടിയുമെല്ലാം ചേര്‍ന്നതാണ് ഓണമെന്ന മഹോത്സവം. നാട്ടിന്‍പുറങ്ങള്‍ പോലും നഗരങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക കാലത്ത് ഓണാഘോഷത്തിന് പരിമിതികളുണ്ടാകുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഓണത്തിന് പോലും മലയാളികള്‍ സദ്യ കഴിക്കാന്‍ ഹോട്ടലുകളില്‍ ബുക്ക് ചെയ്ത് ക്യൂ നില്‍ക്കുന്ന കാഴ്ചയും ഇന്ന് സര്‍വസാധാരണമാണ്. നാട്ടിന്‍പുറങ്ങളിലെ ഓണം കേവലം ഗൃഹാതുരതയായി മാറാതെ ആ ഓണ നന്മ ആസ്വദിക്കാന്‍ അവസരമൊരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. “നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം , ഓണ സമ്മാനങ്ങള്‍ വാങ്ങാം” എന്ന പദ്ധതി ഇതിന്റെ ഭാഗമാണ്. സംസ്ഥാന ഉത്തര വാദിത്ത ടൂറിസം മിഷന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെയാണ് ടൂറിസ്റ്റുകള്‍ ഏറ്റെടുത്തത്. ഓണക്കാലത്ത് ടൂറിസം പ്രവര്‍ത്തനത്തിലൂടെ ഒരു പറ്റം ഗ്രാമീണര്‍ക്ക് ഈ പദ്ധതി വഴി വരുമാനം ലഭിക്കുകയുണ്ടായി. വിദേശ വിനോദസഞ്ചാരികള്‍ക്കൊപ്പം പ്രവാസികളായ മലയാളി കുടുംബങ്ങളും നഗരവാസികളായ മലയാളികളും എല്ലാം നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ടും ഓണസമ്മാനങ്ങള്‍ ... Read more
നീലയണിഞ്ഞ് മറയൂര്‍ മലനിരകള്‍
പശ്ചിമഘട്ടത്തിന്റെ കിഴക്കന്‍ ചെരിവുകളില്‍ നീലവസന്തത്തിന്റെ വരവറിയിച്ച് കുറിഞ്ഞി പൂവിട്ടു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാണ് മലനിരകളില്‍ വസന്തം ഒരുക്കിയിരിക്കുന്നത്. മറയൂരിന് സമീപമുള്ള ചിന്നാര്‍ വന്യജീവി സങ്കേതത്തിനും കുറിഞ്ഞിമല സങ്കേതത്തിനും അതിരു പങ്കിടുന്ന കൊടൈക്കനാല്‍ മലനിരകളിലാണ് പൂവസന്തം. തമ്പുരാന്‍ കോവിലില്‍ മേഖലയിലും കുളൈക്കാട് പാപ്പളൈ അമ്മന്‍ ക്ഷേത്രത്തിന് സമീപത്തുമുള്ള മലഞ്ചരിവുകളില്‍ പന്ത്രണ്ട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നീലപരവതാനി വിരിച്ച് പ്രകൃതി വിസ്മയം തീര്‍ത്തിരിക്കുന്നത് കാണാന്‍ സഞ്ചാരികളുടെ തിരക്കുമുണ്ട്. മഴയ്ക്ക് ഒരാഴ്ച ശമനമുണ്ടായതോടെ മറയൂര്‍, കാന്തല്ലൂര്‍, വട്ടവട എന്നിവടങ്ങളില്‍ അങ്ങിങ്ങായി ഒറ്റപ്പെട്ട് കുറിഞ്ഞിച്ചെടികള്‍ പൂത്തിട്ടുണ്ടെങ്കിലും മലനിരകള്‍ മുഴുവന്‍ പൂവിട്ടിരിക്കുന്നത് മറയൂര്‍ മലനിരകള്‍ക്ക് അഭിമുഖമായി നില്‍ക്കുന്ന തമിഴ്‌നാട് മലകളിലാണ്. ഉയരം കൂടിയ മലകളില്‍ ചോലവനങ്ങളോട് ചേര്‍ന്ന പുല്‍മേടുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന നീലക്കുറിഞ്ഞി ശക്തമായ കാറ്റില്‍ ഒരേ ഉയരത്തിലാണ് വളരുന്നത്. ഈ പുല്‍മേടുകളെ മൂടി വ്യാപകമായി പൂക്കുമ്പോഴാണ് മലനിരകള്‍ ഇളം നീല വര്‍ണത്തിലാകുന്നത്. ഇതാണ് കുളിര്‍ക്കാഴ്ചയാകുന്നത്.
തെൻമല -ആര്യങ്കാവ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം
കൊല്ലം- ചെങ്കോട്ട പാതയിൽ തെൻമല മുതൽ ആര്യങ്കാവ് വരെ ഹെവി ഗുഡ്സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എം.എസ്.എൽ മേഖലയിലെ പാതയിൽ വിള്ളൽ കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് ജില്ലാ കലക്ടർ അറിയിച്ചു. കനത്ത മഴയ്ക്ക് പിന്നാലെ രൂപപ്പെട്ട വിള്ളൽ അടയ്ക്കുന്നതിനുള്ള സർവെ നടപടി ദേശീയപാത നിരത്ത് വിഭാഗം ഇന്നു തന്നെ തുടങ്ങും. കാലാവസ്ഥ പ്രതികൂലമായില്ലെങ്കിൽ അതിവേഗം അറ്റകുറ്റപണി പൂർത്തിയാക്കാനാകും. ഇതു വഴി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായാണ് വലിയ വാഹനങ്ങൾ നിരോധിച്ചത് . മറ്റു വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഇതു വഴി കടത്തി വിടും. ഗതാഗതം പൂർണതോതിൽ പുന:സ്ഥാപിക്കും വരെ മേഖലയിൽ സ്ഥിരം പൊലിസ് സാന്നിദ്ധ്യം ഉറപ്പാക്കും. വലിയ വാഹനങ്ങൾ കടന്ന് പോകുന്നത് നിയന്ത്രിക്കുന്നതിനും ഗതാഗത നിയന്ത്രണത്തിനുമാണ് പൊലിസിനെ നിയോഗിച്ചത്. ഇക്കാര്യത്തിൽ ആർ.ടി.ഒ.യുടെ സേവനവുമുണ്ടാകും. ആര്യങ്കാവ് ചെക് പോസ്റ്റിനപ്പുറം വാഹന ഗതാഗതം നിയന്ത്രിക്കുന്നതിനായി തമിഴ്നാട് പൊലിസിന്റ സഹകരണവും ഉറപ്പാക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ കൂടിയായ ... Read more
രാത്രിയാത്ര നിരോധനം; കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ജൂലായ് 21 ന് അയച്ച കത്തില്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് നാളുകളായി ഇതേ ആവശ്യം കേരളം ആവര്‍ത്തിച്ച് വരികയാണ്. കേന്ദ്ര ഉപരിതല വകുപ്പുമായി നേരത്തെ നടത്തിയ ചര്‍ച്ചയില്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കര്‍ണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് പുതിയ കത്ത് നല്‍കിയിരിക്കുന്നത്. ദേശീയപാത 212-ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളില്‍ എട്ടടി ഉയരത്തില്‍ കമ്പിവലകെട്ടാമെന്നുമാണ് ഉപരിതല ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ഇതിന് ചിലവ് വരുന്ന 46000 കോടി രൂപ കേരളവും കര്‍ണാടകവും വഹിക്കണമെന്നും നിര്‍ദേശിക്കുന്നു. ഓഗസ്റ്റ് എട്ടിന് സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണനക്ക് വരുന്നുണ്ട്.
കണ്ണൂര്‍ ചിറക് വിരിക്കുന്നു ; വിമാനം ഉടന്‍ പറക്കും
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് സെപ്റ്റംബര്‍ പതിനഞ്ചിനകം അന്തിമ ലൈസന്‍സ് അനുവദിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ ഉറപ്പ്. വ്യോമയാന മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. അന്തിമ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജന്‍സികളുടെയും അനുമതി ഇതിനു മുന്‍പായി ലഭ്യമാക്കാനും യോഗത്തില്‍ ധാരണയായി. യോഗത്തില്‍ ഓരോ ലൈസന്‍സുകളും ലഭ്യമാക്കേണ്ട തീയതികളും തീരുമാനമായിട്ടുണ്ട്. ഇതിനോടകം രാജ്യത്തിനകത്തെ സര്‍വീസുകള്‍ക്കും രാജ്യാന്തര സര്‍വീസുകള്‍ക്കും അനുമതി നല്‍കിക്കഴിഞ്ഞു. വിമാനങ്ങള്‍ക്ക് വിദേശ കമ്പനികളുടെ അനുമതി നല്‍കുന്ന കാര്യമാണ് ഇപ്പോള്‍ പരിഗണനയിലിരിക്കുന്നത്. ഉഡാന്‍ പദ്ധതിയുടെ പരിമിതികള്‍ മനസ്സിലാക്കി പുതുക്കിയ വ്യവസ്ഥകള്‍ വ്യോമയാന മന്ത്രാലയം യോഗത്തില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ കിയാല്‍ ഡയറക്ടര്‍ ബോര്‍ഡും സംസ്ഥാന സര്‍ക്കാരും വൈകാതെ തീരുമാനമെടുക്കും. വ്യോമയാന സെക്രട്ടറി രാജീവ് നയന്‍ ചൗബേ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളായ എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്, ഡയറക്ടറേറ്റ് ജനറല്‍ സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍, മിനിസ്ട്രി ... Read more